Category: Kerala
പീച്ചി ഡാമില്‍ സന്ദര്‍ശക തിരക്ക്
സന്ദര്‍ശകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോഡിലേക്ക് പീച്ചി ഡാം. ഷട്ടറുകള്‍ തുറന്ന് പതിനെട്ട് ദിവസത്തിനുള്ളില്‍ പീച്ചി സന്ദര്‍ശിച്ചത് അറുപതിനായിരം പേരാണ്. പ്രവേശന ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ചത് 12 ലക്ഷം രൂപ. പാര്‍ക്കിങ് ഫീസിനത്തില്‍ ലഭിച്ച് തുക കൂടി കൂട്ടിയാല്‍ പതിനഞ്ച് ലക്ഷം കടക്കും. പീച്ചി ഡാം തുറക്കുന്ന കാഴ്ച കാണാന്‍ ആദ്യ ദിനംതന്നെ എത്തിയത് പതിനായിരത്തോളം ആളുകളാണ്. ഡാമിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഏകദിന കളക്ഷനും ഇക്കൊല്ലമാണ്. ഡാം തുറന്ന ആദ്യ ഞായറാഴ്ച മൂന്ന് ലക്ഷത്തി എഴുപത്തയ്യായിരം രൂപ ഗേറ്റ് കളക്ഷന്‍ മാത്രം ലഭിച്ചു. സ്വാതന്ത്ര്യദിനം, ഓണം തുടങ്ങിയ അവധി ദിനങ്ങളില്‍ നിലവിലുള്ളതിന്റെ ഇരട്ടി സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. 2007ന് ശേഷം ജലനിരപ്പ് കുറയാതെ കൂടുതല്‍ ദിവസം നിന്നത് ഇക്കൊല്ലമാണ്. ഒന്നര ഇഞ്ച് വീതമാണ് ഡാം തുറക്കുമ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നത്. പിന്നീട് കനത്ത മഴയെത്തുടര്‍ന്ന് അഞ്ച് ഷട്ടറുകളും ഇരുപത് ഇഞ്ച് വീതം ഉയര്‍ത്തി. ഇതാണ് ഇക്കൊല്ലത്തെ കൂടിയ അളവും. ജലനിരപ്പിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ച് ഷട്ടറുകള്‍ പലകുറി ... Read more
നാട്ടിൻ പുറങ്ങളിൽ ഓണം ഉണ്ണാം, ഓണസമ്മാനങ്ങൾ വാങ്ങാം പദ്ധതിക്ക് തുടക്കം
മലയാളികളുടെ ഓണത്തനിമ ആസ്വദിക്കാൻ കടൽ കടന്നും അതിഥികൾ എത്തിയപ്പോൾ മടവൂർപ്പാറ നിവാസികൾക്കും ഉത്സവ പ്രതീതി. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ ഓണത്തോട് അനുബന്ധിച്ച് നടത്തിയ മടവൂർ പാറ ഗ്രാമയാത്രയോട് അനുബന്ധിച്ചാണ് പത്തംഗ വിദേശ ടൂറിസ്റ്റുകൾ മടവൂർ പാറ കാണാനെത്തിയത്. ഗ്രാമയാത്രയുടെ ഭാഗമായി സംഘം ആദ്യം എത്തിയത് പപ്പടം ഉണ്ടാക്കുന്ന മായയുടെ വീട്ടിലേക്കായിരുന്നു. പപ്പടത്തിനായി മാവ് കുഴക്കുന്നത് മുതൽ പപ്പടം കാച്ചുന്നത് വരെ അതിഥികൾക്ക് നവ്യാനുഭമായി, തുടർന്ന് ചിപ്സ് ഉണ്ടാക്കുന്നതും കണ്ടശേഷം വെറ്റില, കുരുമുളക് കൃഷികളും നേരിൽ കണ്ട് ആസ്വദിച്ചു, തുടർന്ന് ഓമനയുടെ വീട്ടിലെ ഓലമെടയൽ കാണുകയും, അതിൽ പങ്കാളികളാകുകയും ചെയ്തു, തുടർന്ന് പ്രകൃതി രമണീയമായ മടവൂർ പറയുടെ ഗ്രാമഭംഗി ആസ്വദിച്ച സംഘം, പുരാതനമായ ശിവക്ഷേത്രവും സന്ദർശിച്ച് മനം നിറച്ചു, തുടർന്ന് ഇവർക്കായി വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. വാഴയിലയിൽ സദ്യ വിളമ്പി പായസം കൂട്ടി ഊണ് കഴിച്ച യു.കെ, സ്വദേശിറോബ് പറഞ്ഞു, കേരള സദ്യ സൂപ്പർ, ഇത് തന്നെയായിരുന്നു അഞ്ചോളം രാജ്യങ്ങളിൽ ... Read more
യാത്രികരേ, റായീസ് നിങ്ങള്‍ക്കൊരു പാഠമാണ്
ഒരു ചെറിയ പ്രശ്‌നമുണ്ടായാല്‍ പോലും ‘മടുത്തു ഈ ജീവിതം’ എന്ന പറഞ്ഞു ജീവിതപുസ്തകം മടക്കി വെയ്ക്കുന്ന എത്ര പേരുടെ കഥകളാണ് നാം നിത്യവും കേള്‍ക്കുന്നത്. അങ്ങനെയൊരിക്കല്ലെങ്കിലും ചിന്തിച്ചവര്‍ കേള്‍ക്കേണ്ട കഥയാണ് റായീസിന്റേത്. ഇപ്പോള്‍ വൈറലായ ഒരു കുറിപ്പിലൂടെയാണ് ലോകം റായീസിനെ അറിഞ്ഞത്. ഒരു മനുഷ്യായുസിന്റെ പതിനാലു വര്‍ഷം റായീസ് സ്‌ട്രെച്ചറിലാണ് ജീവിച്ചത്. ജീവിതം നിത്യ വിരാമമിട്ട് മടങ്ങുന്നവരോട് റായീസ് പറയും ദേ എന്നെ നോക്കൂ.. 90 ശതമാനം പൂര്‍ണമായും സ്ഥിരമായും നിശ്ചലാവസ്ഥയിലായ ശരീരത്തിന് മുന്നില്‍ പതറാതെ ജീവിതത്തെ ആഘോഷമാക്കാന്‍ ഒപ്പം നില്‍ക്കുന്ന സൗഹൃദത്തെക്കുറിച്ചും റായീസിന് ഒരുപാട് പറയാനുണ്ട്. ചങ്കായ ചെങ്ങായിമാര്‍ക്കൊപ്പം കൊടികുത്തി മലയുടെ മഞ്ഞുപെയ്യുന്ന തലപ്പൊക്കത്തിലേക്ക് യാത്ര പോയതിനെക്കുറിച്ചാണ് റായീസ് കുറിപ്പെഴുതിയത്. വിഷമങ്ങളൊന്നും കൂട്ടികൊണ്ടുപോകുന്ന സ്വഭാവം റായീസിനില്ല. എല്ലാ സങ്കടങ്ങളും വഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. അതുകൊണ്ടു തന്നെ ഒന്നും അയാളെ അലട്ടുന്നില്ല. പ്രതീക്ഷയുടെ പുതിയ വെളിച്ചം മാത്രമാണ് റായീസിന്റെ സ്വപ്നങ്ങളിലുള്ളത്. അതുകൊണ്ടുതന്നെയാണ് അയാള്‍ പ്രകൃതിയുടെ സൗന്ദര്യം നുകര്‍ന്ന് ഇങ്ങനെ പാറി പറക്കുന്നത്. ... Read more
എട്ട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത
കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പനുസരിച്ച് ആഗസ്റ്റ് 12ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കിയിലും വയനാട്ടിലും ചില സ്ഥലങ്ങളില്‍ 14 വരെ കനത്ത മഴ തുടരും. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ടാവുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ ആഗസ്റ്റ് 14 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. തീവ്രമായ മഴയുടെ സാഹചര്യത്തിൽ ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ആഗസ്റ്റ് 13 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. തീവ്രമായ മഴയുടെ സാഹചര്യത്തിൽ എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആഗസ്റ്റ് 12 വരെ റെഡ് അലര്‍ട്ട്പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 14 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു.
നീലയണിഞ്ഞ് മലനിരകള്‍
നീലവസന്തമണിഞ്ഞ് മൂന്നാര്‍ മലനിരകള്‍, പന്ത്രണ്ട് കൊല്ലത്തിലൊരിക്കല്‍ മാത്രം വസന്തം തീര്‍ക്കുന്ന കാഴ്ച്ച കാണുവാനായി വനംവകുപ്പ് ഒരുക്കുമ്പോള്‍ തുടങ്ങിക്കഴിഞ്ഞു. കുറിഞ്ഞി പൂവിടുന്ന ഓഗസ്റ്റ് നവംബര്‍ മാസങ്ങളില്‍ ലക്ഷകണക്കിന് കാഴ്ച്ചക്കാരാവും മൂന്നാര്‍ മലനിരകളിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ 7 മുതല്‍ വൈകീട്ട് നാലുവരെയാണ് സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊത്തം ടിക്കറ്റിന്റെ മുക്കാല്‍ ഭാഗവും ഓണ്‍ലൈനായും ബാക്കി നേരിട്ടുമായിരിക്കും നല്‍കുക. മുതിര്‍ന്നവര്‍ക്ക് 120 രൂപയും കുട്ടികള്‍ക്ക് 90 രൂപയുമാണ് ടിക്കറ്റ്. ക്യാമറയ്ക്ക് 40 രൂപയും വീഡിയോ ക്യാമറയ്ക്ക് 315 രൂപയും നല്‍കണം. ഒരുദിവസം 3500 സന്ദര്‍ശകരെ മാത്രമേ കുറിഞ്ഞി പാര്‍ക്കില്‍ അനുവദിക്കുകയുള്ളൂ. പാര്‍ക്കില്‍ പ്രവേശിക്കുന്നവരെ പരമാവധി രണ്ട് മണിക്കൂര്‍ മാത്രമേ ചെലവഴിക്കാന്‍ അനുവദിക്കുള്ളൂ. http://www.munnarwildlife.com, www.eravikulamnationalpark.org എന്നീ സൈറ്റുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ്, മറയൂര്‍ ഫോറസ്റ്റ് കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റ് ലഭിക്കും. പാര്‍ക്കില്‍ പ്രവേശിക്കേണ്ട സമയം ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. കുറിഞ്ഞിക്കാലം ആസ്വദിക്കാന്‍ മൂന്നാറിലേക്കെത്തുന്നവര്‍ക്കായി ... Read more
ഉരുൾ പൊട്ടൽ വന്നാൽ ചെയ്യേണ്ടത്: ഇക്കാര്യങ്ങൾ മറക്കേണ്ട
കേരളത്തില്‍ മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ മലയോര മേഘലകളില്‍ ഉരുള്‍പൊട്ടന്‍ സാധ്യത കൂടുതല്‍ ആണ് . ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഉരുൾ പൊട്ടലിനു മുൻപ് 1. പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക 2. കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക. 3. എമർജൻസി കിറ്റ് കരുതുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാൽ കൈയിൽ കരുതുകയും ചെയ്യുക. 4. അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ടെലിഫോൺ നമ്പറുകൾ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാൽ ഉപയോഗിക്കുകയും ചെയ്യുക. 5. ശക്തമായ മഴയുള്ളപ്പോൾ ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കുക. 6. വീട് ഒഴിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുക. 7. കിംവദന്തികൾ (rumours) പരത്താതിരിക്കുക. ഉരുൾ പൊട്ടൽ സമയത്തു 8. മരങ്ങളുടെ ചുവടെ അഭയം തേടരുത്. 9. പ്രഥമ ശുശ്രൂഷ അറിയുന്നവർ മറ്റുള്ളവരെ സഹായിക്കുകയും, എത്രയും പെട്ടെന്ന് ... Read more
ജലനിരപ്പുയരുമ്പോള്‍ ; ആശങ്ക വേണ്ട മുന്‍കരുതല്‍ മതി
ഇടുക്കി അണക്കെട്ടില്‍ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പുഴയുടെ തീരത്ത് വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കി. 2013ല്‍ ഇടമലയാര്‍ അണക്കെട്ട് തുറന്ന് വിട്ടപ്പോള്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിര്‍ദേശം പ്രത്യേക ശ്രദ്ധിക്കണം. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പരിഭ്രാന്തരാവാതിരിക്കുകയും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതെയിരിക്കുകയും ചെയ്യുക. ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകള്‍ തുറക്കുന്നത് കാണുവാന്‍ അന്യ ജില്ലക്കാര്‍ വിനോദ സഞ്ചാരികള്‍ ആയി പോകരുത്. ഇത് അടിയന്തിര സാഹചര്യ നിയന്ത്രണ പ്രവര്‍ത്തങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കും. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുള്ള വിനോദ സഞ്ചാരം നിലവില്‍ ഒഴിവാക്കുന്നതാണ് ഉത്തമം. ഒരു കാരണവശാലും ഷട്ടര്‍ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത് പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത് പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി ... Read more
മഴക്കെടുതി: പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു
കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ടട്രോള്‍ റൂം തുറന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍െ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. അണക്കെട്ട് തുറക്കുന്ന ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് മാത്രമേ പ്രവേശിക്കാന്‍ അനുമതിയുള്ളു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ജില്ലകളില്‍ മന്ത്രിമാര്‍ക്കാണ് നേതൃത്വം നല്‍കിയിരിക്കുന്നത്. മഴക്കെടുതിയില്‍ ഇതു വരെ 20 മരണം റിപ്പോര്‍ട്ട് ചെയ്തു.
മൂന്നാര്‍ -എറണാകുളം ചില്‍ സര്‍വീസ് ആരംഭിച്ചു
മൂന്നാര്‍ സബ് ഡിപ്പോയില്‍ നിന്നും കെ എസ് ആര്‍ ടി സി ചില്‍ സര്‍വീസ് ആരംഭിച്ചു. നാല് ബസുകളാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് ആരംഭിച്ചത്. മൂന്നര മണിക്കൂര്‍ കൊണ്ട് മൂന്നാറില്‍ നിന്നും എറണാകുളത്തേക്ക് എത്തുമെന്നതാണ് ചില്‍ ബസിന്റെ പ്രത്യേകത. രാവിലെ ആറ് മണിക്ക് മൂന്നാറില്‍ നിന്ന് ആദ്യ സര്‍വീസ് ആരംഭിക്കും. തുടര്‍ന്ന് ഒന്‍പത്, 12 മൂന്ന് മണി എന്നിങ്ങനെയാവും മറ്റ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. നീലക്കുറിഞ്ഞി സീണ്‍ ആരംഭിച്ചതോടെ സര്‍വീസ് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്നാറില്‍ നിന്ന് സര്‍വീസാരംഭിക്കുന്നത് പോലെ തന്നെ രാവിലെ ആറു മണിക്ക് തന്നെ എറണാകുളത്ത് നിന്നും സര്‍വീസ് ആരംഭിക്കും. തുടര്‍ന്ന് പത്ത്, നാല് അഞ്ചര എന്നീ സമയങ്ങളിലാണ് മറ്റ് സര്‍വീസുകള്‍. 272 രൂപയാണ് ടിക്കറ്റ് നിരക്ക് മൂന്നാറില്‍ നിന്നാരംഭിക്കുന്ന ബസ് ഒരു മണിക്കൂറ് കൊണ്ട് അടിമാലിയിലെത്തും. ചില്‍ ബസിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി; ആദ്യ ബോട്ട് ലീഗ് സമയക്രമവും മാറും
കനത്ത മഴയില്‍ അണക്കെട്ടുകള്‍ തുറന്നു വിട്ടതോടെ നദികളില്‍ ക്രമാതീതമായി ജലനിരപ്പുയർന്നതിനെ തുടർന്ന് ശനിയാഴ്ച പുന്നമടക്കായലിൽ നടക്കേണ്ടിയിരുന്ന66 -ാമത് നെഹ്റു ട്രോഫി വള്ളംകളി മാറ്റി വെച്ചു. 20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. സച്ചിന്‍ തെണ്ടുല്‍ക്കറാണ് മുഖ്യാതിഥി. നെഹ്‌റു ട്രോഫിയോടെ ആദ്യ ചാമ്പ്യൻസ് ബോട്ട് ലീഗിന് തുടക്കമിടാനിരുന്നതാണ്. ബോട്ട് ലീഗിന്റെ സമയക്രമത്തിലും ഇനി മാറ്റം വരും. നെഹ്‌റു ട്രോഫിയിലെ ആദ്യ ഒമ്പതു സ്ഥാനക്കാരാണ് ലീഗിൽ പങ്കെടുക്കുക. പമ്പ ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ കാര്‍ത്തികപ്പള്ളി, കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. നദികളില്‍ ജലനിരപ്പുയർന്നതിനെ തുടർന്ന് അടിയന്തര ഡി.ഡി.എം.എ. ചേരുന്നു. എല്ലാ വകുപ്പുകളും സജ്ജമായിരിക്കാന്‍ ജില്ല കളക്ടർ നിര്‍ദേശം നല്‍കി. ആലപ്പുഴ ജില്ലയിലെ എല്ലാ വകുപ്പുകള്‍ക്കും ജാഗ്രത നിര്‍ദേശം കൈമാറിയിട്ടുണ്ട്.
ഇടുക്കിയില്‍ നീരൊഴുക്ക് കൂടുന്നു ; ട്രയല്‍ റണ്‍ തുടരും
ട്രയൽ റൺ നടത്തി ജലമൊഴുക്കിവിട്ടിട്ടും ഇടുക്കി അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ നീരൊഴുക്കു വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്ന് സുരക്ഷിതമായ അളവിൽ ജലം ചെറുതോണി/പെരിയാർ നദിയിലേക്ക് ഒഴുക്കിവിടാൻ തീരുമാനിച്ചിരിക്കുകയാണെന്നു കെഎസ്ഇബി അറിയിച്ചു. നേരത്തേ, വൈകിട്ട് 4.30ന് ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരൊഴുക്കു തുടരുന്നതിനാൽ രാത്രിയിലും ട്രയൽ റൺ തുടരാനാണു തീരുമാനം.. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ട്രയൽ റൺ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ ജലം വീതമാണ് ഒഴുക്കിവിടുന്നത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്.
ഓണം വാരാഘോഷം ഓഗസ്റ്റ് 24 മുതല്‍
ഈ വര്‍ഷത്തെ ഓണം വാരാഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഓഗസ്റ്റ് മാസം 24 മുതല്‍ 30 വരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയാണ് നടത്തുന്നത്. 24 ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ഓണം വാരാഘോഷത്തിനു തുടക്കമാകും . 31 വേദികളിലായി വിപുലമായ പരിപാടികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്നത്. വാരാഘോഷവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 24 മുതല്‍ 30 വരെ തിരുവനന്തപുരം മുതല്‍ കവടിയാര്‍ വരെയുളള പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു. 30 ന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ പരിപാടി അവസാനിക്കും. സമാപന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യാതിഥിയായിരിക്കും.
മഴക്കെടുതി; വെള്ളപ്പൊക്ക സാധ്യത പഠിക്കാന്‍ ആധുനിക സംവിധാനം വരുന്നു
കേരളം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വെള്ളപ്പൊക്ക കെടുതിയാണ് ഈ വര്‍ഷം ഉണ്ടായത്. മഴക്കെടുതിയില്‍ കുട്ടനാട് മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. നാശനഷ്ടവും ദുരിതവും പേറി നിരവധി കുടുംബങ്ങളാണ് ഇന്നും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. ഇതിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ വെള്ളപൊക്ക ദുരിതാശ്വാസത്തിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു. മഴക്കെടുതിയില്‍ മനുഷ്യ ജീവിതം താറുമാറാകാതിരിക്കാന്‍ മഴയുടെയും നീരൊഴുക്കിന്റെയും അളവ് മുന്‍കൂട്ടി മനസ്സിലാക്കാനും അധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വെള്ളപൊക്ക സാധ്യത മുന്‍കൂട്ടി പ്രവചിക്കാനും കാഠിന്യം വിലയിരുത്താനും ഫ്‌ളഡ് ഫോര്‍കാസ്റ്റിംഗ് സിസ്റ്റം രൂപകല്‍പന ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ വിശദമായി പഠനം നടത്തി സമയബന്ധിതമായി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെള്ളം കേറാത്ത വിവിധ ഉദ്ദേശ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. ഇവ ദുരിതാശ്വാസ ക്യാമ്പുകളായും സാമൂഹ്യ അടുക്കളയായും ഉപയോഗിക്കാവുന്നവിധമായിരിക്കും. എല്ലാ വീട്ടിലേക്കും ഉതകുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ശുചിമുറികള്‍ നിര്‍മ്മിച്ച് ... Read more
കൊടികുത്തിമല പച്ചപ്പിന്റെ താഴ്‌വാരം
പച്ചപണിഞ്ഞ് മനോഹരിയായി കൊടികുത്തിമല. കാലവര്‍ പെയ്ത്തില്‍ പുല്‍ക്കാടുകള്‍ മുളച്ചതോടെ മലപ്പുറത്തെ കൊടികുത്തി മല സന്ദര്‍ശകര്‍ക്ക് ഉന്‍മേഷം പകരുന്നത്. പ്രകൃതിസൗന്ദര്യത്തിന്റെ കുളിര്‍മ പകരുന്ന മലയിലേക്ക് മഴ വക വെയ്ക്കാതെയും ആളുകളെത്തുന്നു. സന്ദര്‍ശകര്‍ക്ക് തടസമില്ലാതെ മലയിലേക്ക് എത്താന്‍ റോഡില്ലാത്തത് വലിയ പ്രശ്‌നമായിരുന്നു. എന്നാല്‍ മലയുടെ താഴ്‌വാരം റോഡ് ആയതോടെ കൂടെ അതിന് ശാശ്വത പരിഹാരമായി. കൂടുതല്‍ സഞ്ചാരികളെത്തുന്നതിനാല്‍ മലയുടെ ബേസ് സ്റ്റേഷനില്‍ ശൗചാലയ സമുച്ചയവും ക്ലോക്ക് റൂം എന്നിവ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മഞ്ഞളാംകുഴി അലി എം എല്‍ എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതിനോടൊപ്പം തന്നെ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്നവര്‍ക്കായി ശുദ്ധജല പോയിന്റുകളും വിശ്രമകേന്ദ്രമൊരുക്കാനും യോഗത്തില്‍ തീരുമാനമായി. നിലവിലെ മലയിലേക്കുള്ള റോഡില്‍ ഇരുവശത്തായി ഒരു മീറ്റര്‍ വീതിയില്‍ ചെങ്കല്ല് വിരിച്ച് നടപ്പാതയൊരുക്കും. മലകയറ്റത്തിനിടെ ക്ഷീണിക്കുന്നവര്‍ക്ക് കല്ലുകൊണ്ടുള്ള ഇരിപ്പിടവും സംരംക്ഷണ വേലിയും നിര്‍മ്മിക്കും. മലമുകളിലെ നിരീക്ഷണ ഗോപുരത്തില്‍ ദൂരദര്‍ശനി സൗകര്യവും ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി.
ഹൃദയങ്ങൾ ചേർത്ത് വെയ്ക്കാൻ മന്ത്രിയെത്തി, സ്കൂട്ടറിൽ
ഇഷ്ടികയും മണലും കൊണ്ട് വീട് നിര്‍മിക്കാം എന്നാല്‍ ഹൃദയങ്ങള്‍ ചേര്‍ത്തുവച്ചാണ് ഗൃഹങ്ങള്‍ സൃഷ്ടിക്കേണ്ടതെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. യുനിസെഫ്, കുടുംബശ്രീ മിഷന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ മാജിക് അക്കാദമി ഒരുക്കുന്ന ഹാപ്പി ഹോം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹ പുരോഗതിയുടെ അടിസ്ഥാനം സമാധാനവും സന്തോഷവും പുലരുന്ന കുടുംബങ്ങളാണ്. എല്ലാം ആരംഭിക്കേണ്ടതും കുടുംബങ്ങളില്‍ നിന്നുമാണ്. അവനവന്റെയുള്ളിലെ ദൈവത്തെ തിരിച്ചറിയാതെ മനുഷ്യന്‍ ഇന്നും ദൈവത്തെ തേടി അലയുകയാണ്. ഓരോരുത്തരുടെയും ഹൃദയത്തിനുള്ളില്‍ തെളിച്ചുവച്ച ദീപത്തിന്റെ പ്രഭ സമൂഹത്തിലേയ്ക്ക് പകരുകയാണ് വേണ്ടത്. ഇത്തരത്തില്‍ മികച്ച സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുവാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്നും ഇതിനായി മുതുകാടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹാപ്പിഹോം പദ്ധതി ഏറ്റവും മാതൃകാപരമായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച വാഹനപണിമുടക്കിനെത്തുടര്‍ന്ന് മന്ത്രി ഔദ്യോഗിക വസതിയില്‍ നിന്നും മാജിക് പ്ലാനറ്റിലെത്തിയത് ബൈക്കിലായിരുന്നു. പദ്ധതിയുടെ ഉദ്ദേശശുദ്ധി പരിഗണിച്ചായിരുന്നു അനുകൂലമല്ലാത്ത സാഹചര്യമായിരുന്നിട്ടു കൂടി മന്ത്രി പ്രോട്ടോകോള്‍ കണക്കിലെടുക്കാതെ ആക്ടീവയില്‍ എത്തിയത്. ചന്തവിള ... Read more