Category: Kerala
മഴ കുറയുന്നു; റെഡ് അലര്‍ട്ട് രണ്ട് ജില്ലകളില്‍ മാത്രം
മഹാപ്രളയത്തിന്റെ ദുരിതത്തില്‍ നിന്നും കേരളത്തിന് ആശ്വാസത്തിന്റെ വെളിച്ചം. പ്രളയ ഭീതി ഒഴിവാക്കികൊണ്ട് കാലവസ്ഥ തെളിയുന്നു. ദുരന്ത മുന്നറിയിപ്പിലും മാറ്റം വന്നിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം കാലാവസ്ഥ മെച്ചപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് പ്രകാരം ജാഗ്രത നിര്‍ദേശങ്ങളിലും മാറ്റം വന്നിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളത്തും ഇടുക്കിയിലും മാത്രമാണ് അതീവ ജാഗ്രതാ നിര്‍ദേശമുള്ളത്. തലസ്ഥാന നഗരത്തിലും കാസര്‍ഗോഡും ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒന്നും തന്നെയില്ല. ചെറിയ തോതിലുള്ള മഴ തിരുവനന്തപുരത്തുണ്ടെങ്കിലും ഭീതിതമായ സാഹചര്യമില്ലെന്ന് സാരം. മറ്റുള്ള ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത ഒരു മണിക്കൂറില്‍ ഇതില്‍ മാറ്റം വരുമെന്ന സൂചനയും അധികൃതര്‍ നല്‍കുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനവ്യാപകമായി തെളിഞ്ഞ ആകാശം ദൃശ്യമാകുന്നത്.
കേരളത്തിന് 500 കോടി അനുവദിച്ച് പ്രധാനമന്ത്രി
പ്രളയകെടുതിയില്‍ വലയുന്ന കേരളത്തിന് 500 കോടി ഇടക്കാല ആശ്വാസമായി പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ചു. പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാര്‍, ചീഫ്‌സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ കേരളത്തിലെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. കനത്ത മഴ തുടരുന്ന കേരളത്തിലെ പ്രളയബാധിത മേഖലകള്‍ കാണുന്നതിന് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പുറപ്പെട്ടെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം യാത്ര റദ്ദാക്കിയിരുന്നു. എന്നാല്‍ കാലാവസ്ഥ അനുയോജ്യമായതിനെ തുടര്‍ന്ന് വ്യോമയാത്ര വീണ്ടും ആരംഭിച്ചു.
പ്രളയക്കെടുതിയില്‍ കേരളം; ഈ റോഡിലൂടെ യാത്ര വേണ്ട
ദിവസങ്ങളായി കേരളത്തില് തുടരുന്ന മഴ മൂലം സംസ്ഥാനത്തിന്റെ മിക്ക ഇടങ്ങളും ജലത്തില്‍ മുങ്ങി. വെള്ളക്കെട്ട് മാറുന്നത് വരെ കേരളത്തിലെ ഈ റോഡുകളിലൂടെ യാത്ര വേണ്ട കൊല്ലം കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെ, എം സി റോഡില്‍ അകമണ്‍ ഭാഗത്ത് റോഡിന്റെ ഒരു ഭാഗത്ത കൂടി മാത്രം ഗതാഗതം അനുവദിക്കുന്നൊള്ളൂ പത്തനംതിട്ട തിരുവല്ല- കുമ്പഴ (ടി കെ)റോഡ്, പുനലൂര്‍-മൂവാറ്റുപുഴ, അടൂര്‍-പത്തനംതിട്ട, മണ്ണാരുക്കുളഞ്ഞി-പമ്പ, എം സി റോഡില്‍ ചെങ്ങന്നൂര്‍ മുതല്‍ തിരുമൂലപുരം വരെ ആലപ്പുഴ എം സി റോഡില്‍ മുളക്കുഴ, ചെങ്ങന്നൂര്‍ ടൗണ്‍, മുണ്ടന്‍കാവ്, കല്ലിശ്ശേരി, മഴുക്കീര്‍ പ്രാവിന്‍കൂട് ജംക്ഷന്‍, അങഅങാടിക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലും, അമ്പലപ്പുഴ-തിരുവല്ല റോഡിലെ ചില പ്രദേശങ്ങള്‍, മാന്നാര്‍-തിരുവല്ല റോഡിലെ പരുമല, എടത്വ-ഹരിപ്പാട് റോഡ്, നീരേറ്റുപ്പുറം-കിടങ്ങറ റോഡ്, ചെങ്ങന്നൂര്‍-പാണ്ടനാട് റോഡ്. കോട്ടയം ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്, എം സി റോഡ്, ചങ്ങനാശ്ശേരി-തിരുവല്ല റോഡ്, വൈക്കം തലയോലപറമ്പ്, ഇടുക്കി തൊടുപ്പുഴ-പുളിയന്‍മല സംസ്ഥാനപാത, കൊച്ചി-ധനുഷ്‌കോടി ദേശീയപാത, മൂന്നാര്‍-മറയൂര്‍-ഉദുമല്‍പേട്ട ദേശീയപാത, കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാത, കുട്ടിക്കാനം-കട്ടപ്പന ... Read more
പ്രളയക്കെടുതിയില്‍ യുവതിക്ക് സുഖപ്രസവം
എയര്‍ലിഫ്റ്റിങിലൂടെ രക്ഷപ്പെടുത്തിയ യുവതിക്ക് ആശുപത്രിയില്‍ സുഖപ്രസവം. കേരളത്തിലെ പ്രളയക്കെടുതിയില്‍ കുടുങ്ങിപ്പോയ യുവതിയെയാണ് രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററിലെത്തി എയര്‍ലിഫ്റ്റിങിലൂടെ രക്ഷപ്പെടുത്തിയത്. കെട്ടിടത്തിന്റെ മുകളിലായിരുന്ന യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും യുവതിയെ സഞ്ജീവനി ആശുപത്രിയിലേക്ക് മാറ്റിയതായ വിവരവും നാവികസേനയുടെ ട്വിറ്റര്‍ പേജിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു.ആലുവയ്ക്കടുത്ത ചെങ്ങമനാട് കളത്തിങ്ങല്‍ വീട്ടില്‍ സജിത ജബീലാണ് നാവികസേനയുടെ സഹായത്തില്‍ പുതിയ ജീവിതത്തിനു തുടക്കമിട്ടത്. ഇതിനുപിന്നാലെയാണ് യുവതിയുടെ പ്രസവം കഴിഞ്ഞ വാര്‍ത്തയും, യുവതിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന വിവരവും നാവികസേന പുറത്തുവിട്ടിരിക്കുന്നത്. യുവതിയും ആണ്‍കുഞ്ഞും സുരക്ഷിതരാണെന്നും, സുഖമായിരിക്കുന്നുവെന്നും നാവികസേനയുടെ ട്വീറ്റില്‍ പറയുന്നുണ്ട്.
പരിഭ്രാന്തി വേണ്ട; പമ്പുകള്‍ കാലിയാവില്ല
മഴക്കെടുതി കേരളത്തില്‍ ദുരിതം വിതയ്ക്കുമ്പോള്‍ പമ്പ് ഉടമകള്‍ക്ക് നിര്‍ദേശവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ – സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനു മുന്‍ഗണന നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം. കൂടാതെ, കരുതല്‍ ശേഖരമായി ഓരോ പമ്പുകളും കുറഞ്ഞത് 3000 ലിറ്റര്‍ ഡീസലും 1000 ലിറ്റര്‍ പെട്രോളും കരുതണമെന്നും പമ്പ് ഉടമകളോട് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി നിര്‍ദേശിച്ചു. നിര്‍ദേശം പാലിക്കാത്തപക്ഷം ദുരന്ത നിവാരണ നിയമം സെക്ഷന്‍ 56 പ്രകാരം ഒരു വര്‍ഷത്തേക്ക് തടവ് അടക്കമുള്ള ശിക്ഷ ലഭിക്കുമെന്നും ഉത്തരവിലുണ്ട്. കേരളം പ്രളയക്കെടുതിയിലായതോടെ തിരുവനന്തപുരം ജില്ലയില്‍ ഇന്ധനക്ഷാമം രൂക്ഷമാണെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പുണ്ട്. സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമമെന്ന വ്യാപക പ്രചരണത്തെത്തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ആളുകള്‍ വന്‍തോതില്‍ ഇന്ധനം വാങ്ങാന്‍ എത്തുന്നത്. ചിലയിടങ്ങളില്‍ സ്റ്റോക് തീര്‍ന്നതോടെ പമ്പുകള്‍ രാവിലെ തന്നെ അടച്ചു. പലരും കന്നാസുകളിലും മറ്റുമായി ഇന്ധനം ... Read more
മഴകുറയുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആളുകള്‍ വീടുകളിലേക്ക് തിരിച്ചു പോകാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി. അതോടു കൂടി ഏറ്റവും കൂടുതല്‍ ആളുകള്‍ വിളിച്ചു അന്വേഷിച്ചത് വീട് വൃത്തി ആക്കാന്‍ ഡെറ്റോള്‍ കിട്ടുമോ എന്നത് ആണ്. ഡെറ്റോള്‍ എന്നത് മണം കൊണ്ട് നല്ലത് ആണെങ്കിലും ശക്തം ആയ ഒരു അണുനശീകരണ ഉപാധി അല്ല എന്ന് നാം തിരിച്ചറിയണം. അല്‍പം ദുര്‍ഗന്ധം ഉണ്ടെങ്കിലും, വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള്‍ അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാര്‍ഗം ക്ലോറിനേഷന്‍ തന്നെ ആണ്. ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് വീടുകളില്‍ തന്നെ എങ്ങിനെ അണുനശീകരണം നടത്താം എന്ന് ചുവടെ വിവരിക്കുന്നു. തയ്യാറാക്കിയത്: ഡോ. വി. ജിതേഷ് (സൂപ്രണ്ട്, ജില്ല ആശുപത്രി, മാനന്തവാടി) കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി 1. സാധാരണ വാങ്ങാന്‍ ലഭിക്കുന്ന ബ്ലീച്ചിംഗ് പൌഡറില്‍ 30 മുതല്‍ 40 ശതമാനം വരെ ആണ് ക്ലോറിന്റെ അളവ്. 33% ക്ലോറിന്‍ ഉണ്ട് എന്ന നിഗമനത്തില്‍ ആണ് ഇനി ... Read more
സർക്കാർ ജീവനക്കാരുടെ ഓണം ഉത്സവബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഓണം ഉത്സവബത്ത പൂർണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത സർവ്വീസ് സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം
എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യല്‍ പാസഞ്ചര്‍ സര്‍വീസ്
മഴക്കെടുതിയില്‍ ഒറ്റപ്പെട്ടവര്‍ക്കായി എറണാകുളം ജംക്ഷനില്‍ നിന്ന് ഇന്ന് മുതല്‍ സ്‌പെഷ്യല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ആലപ്പുഴ വഴിയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് എറണാകളും ജംക്ഷനിലേക്കു രാവിലെ 9നു സ്പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. എറണാകുളം ജംക്ഷനില്‍നിന്ന് രാവിലെ 11 മണിക്കു തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴി സ്പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്. എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തും. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ സ്റ്റോപ്പുകള്‍: കുമ്പളം, തുറവൂര്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചേപ്പാട്, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പെരിനാട്, കൊല്ലം, മയ്യനാട്, പറവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരിക്കുംപുഴ, കഴക്കൂട്ടം, കൊച്ചുവേളി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ സ്റ്റോപ്പുകള്‍: കുമ്പളം, തുറവൂര്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചേപ്പാട്, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പെരിനാട്, കൊല്ലം, മയ്യനാട്, പറവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍, ചിറയന്‍കീഴ്, മുരിക്കുംപ്പുഴ, കഴക്കൂട്ടം, കൊച്ചുവേളി
ജടായു എര്‍ത്ത് സെന്റര്‍ ഉദ്ഘാടനം മാറ്റി
സംസ്ഥാനത്തെ പ്രളയ ദുരിതം കണക്കിലെടുത്ത് കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ജടായു എര്‍ത്ത്സ് സെന്റര്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ദുരന്ത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ജടായു എര്‍ത്ത്‌സ് സെന്ററിലെ ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്കിയതായി ജടായു എര്‍ത്ത്സ് സെന്റര് സിഎംഡി രാജീവ് അഞ്ചല്‍ വ്യക്തമാക്കി.
കൊച്ചി വിമാനത്താവളം ശനിയാഴ്ച തുറന്നേക്കില്ലെന്ന് സിയാല്‍
നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം ശനിയാഴ്ചയും തുറക്കാന്‍ സാധിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ സൂചന നല്‍കി. പെരിയാറില്‍ ഉയരുന്ന ജലനിരപ്പില്‍ ആലുവയും വിമാനത്താവളം പരിസരവും മുങ്ങികിടക്കുന്നതിനാല്‍ വെള്ളമിറങ്ങുന്നതിന് വരെ വിമാനം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രദേശമാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ വെള്ളം പമ്പ് ചെയ്ത് കളയാന്‍ കഴിയില്ല. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ പെരിയാറിലെ വെള്ളപ്പൊക്കത്തിന് ശമനമില്ല. വിമാനത്താവളത്തില്‍ റണ്‍വേയിലും ഏപ്രിണിലുമെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്. ശനിയാഴ്ച വരെ തുടര്‍ച്ചയായി നാല് ദിവസം വിമാനത്താവളം അടച്ചിടാനാണ് നേരത്തെ സിയാല്‍ അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തുറക്കുന്നതി ഇതിലും വൈകുമെന്നാണ് കരുതുന്നത്. വിദേശത്ത് പേകേണ്ടവര്‍, വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നവര്‍ അതനുസരിച്ച് യാത്രയില്‍ മാറ്റം വരുത്തേണ്ടി വരും. കാര്‍ഗോ ടെര്‍മിനലും, വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം എത്തിക്കുന്ന സോളാര്‍ പാടത്തിലും വെള്ളം കയറിയ നിലയിലാണ്.
തിരുവനന്തപുരം- ആങ്കമാലി പ്രത്യേക കെ എസ് ആര്‍ ടി സി സര്‍വീസ് ആരംഭിച്ചു
നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണമായി അടച്ച സാഹചര്യത്തില്‍ വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴി തിരിച്ച് വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് നടത്തുന്നു . തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന സര്‍വീസ് അങ്കമാലി വരെ ഉണ്ടാവും എന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. ശനിയാഴ്ച്ച വരെ നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണമായി പ്രവര്‍ത്തിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ജടായുവിനെ കാണാന്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം
പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ജടായു എര്‍ത്ത്സ് സെന്റര്‍ നാളെ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ജടായു എര്‍ത്ത്‌സ് സെന്ററിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ബുധനാഴ്ച തുടങ്ങി. www.jatayuearthscenter.com എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്. ആഗസ്റ്റ് 17 വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ജടായു എര്‍ത്ത്സ് സെന്റര്‍ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.ഈ മാസം 18 മുതല്‍ ഡിസംബര്‍ മാസം വരെയുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ പണമടച്ച് ബുക്ക് ചെയ്യാനാകും. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ജടായു എര്‍ത്ത്‌സ് സെന്ററിന് സമീപത്തുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങളിലൂടെയും ടിക്കറ്റ് എടുക്കാനാകും.ഓണ്‍ലൈനായി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സന്ദര്‍ശന സമയം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ കൃത്യമായി അറിയാനാകും. ബുക്ക് ചെയ്ത പ്രകാരമെത്തുന്നവര്‍ക്ക് ആര്‍.എഫ്.ഐഡി സംവിധാനമുള്ള വാച്ചുകള്‍ നല്കും. കവാടങ്ങള്‍ കടക്കുന്നതിനും, കേബിള്‍ കാറില്‍ യാത്ര ചെയ്യുന്നതിനും ഈ വാച്ചുകളിലെ ഡിജിറ്റല്‍ സംവിധാനത്തിലൂടെയാകും അനുമതി ലഭിക്കുക.ശീതള പാനീയങ്ങളും ലഘു ഭക്ഷണവും അടക്കം കഫറ്റീരിയയില്‍ ... Read more
കാലവര്‍ഷം ശക്തിയോടെ തുടരുന്നു; പന്ത്രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കേരളത്തില്‍ കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. Photo Courtesy: ANI മറ്റു ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയ്ക്കിടെ ഇന്ന് എട്ട് പേര്‍ മരിച്ചു.
സ്ത്രീ സുരക്ഷയ്ക്കായി കൈകോര്‍ത്ത് ബോണ്ട് സഫാരിയും ബിഗ് എഫ് എമ്മും
‘അമ്മ പെങ്ങന്മാര്‍ സുരക്ഷിതരായിരിക്കട്ടെ, കുഞ്ഞാറ്റ കുരുന്നുകള്‍ അക്രമിക്കപ്പെടാതിരിക്കട്ടെ’ എന്ന ലക്ഷ്യത്തിന് വേണ്ടി ബിഗ് എഫ് എമ്മിന്റെ വന്ദേ കേരളം സീസണ്‍6 വെള്ളത്തിനടിയില്‍ വെച്ച് ആദ്യമായി ലൈവ് റേഡിയോ ഷോ അവതരിപ്പിക്കുന്നു. സ്ത്രീസുരക്ഷയ്ക്കായി ഒരുക്കുന്ന ലൈവ് ഷോ ബോണ്ട് ഓഷ്യന്‍ സഫാരിയുടെ സഹകരണത്തോടെ കോവളം ഉദയസമുദ്ര ഹോട്ടലിലെ നീന്തല്‍കുളത്തിനുള്ളില്‍ നാളെ രാവിലെ 10 മുതല്‍ 11 വരെ ആര്‍.ജെ കിടിലം ഫിറോസ് വന്ദേ കേരളം ലൈവ് ഷോ അവതരിപ്പിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ക്കെതിരെ 50000 ശബ്ദ വോട്ടുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ഉദ്യമം. ഇതിലൂടെ ശേഖരിക്കുന്ന ശബ്ദ വോട്ടുകള്‍ വെള്ളത്തിനുള്ളില്‍ വച്ച് തന്നെ സുരേഷ് ഗോപി എം.പിയ്ക്ക് കൈമാറും. ബോണ്ട് ഓഷ്യന്‍ സഫാരിയുടെ സമുദാന്തര്‍വാഹനമായ (ബോണ്ട് ) ബ്രീത്തിങ് ഒബസര്‍വേറ്ററി നോട്ടിക്കല്‍ ഡിവൈസിന്റെ ‘സഹായത്തോടെയാണ് ഈ ഉദ്യമം. ലോകചരിത്രത്തില്‍ ആദ്യമായാണ് ഒരു തല്‍സമയ എഫ്.എം. റേഡിയോ ഷോ വെള്ളത്തിനുള്ളില്‍ അവതരിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക- സിനിമാരംഗത്തെ പ്രമുഖര്‍ ലൈവ് ... Read more
കനത്തമഴ; നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച്ച വരെ അടച്ചു
കനത്തമഴ മൂലം മുല്ലപ്പെയാര്‍, ഇടുക്കി-ചെറുതോണി അണക്കെളട്ടുകള്‍ തുറന്നതോടെ നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച്ച വരെ അടച്ചു. ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതാണ് വിമാനത്താവളം അടയ്ക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണു കാര്യങ്ങളെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ചയ്ക്കു രണ്ടുവരെയാണ് നിര്‍ത്തിവച്ചിരുന്നത്. ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്‍കരുതലിന്റെ ഭാഗമായും നെടിമ്പാശേരി വിമാനത്താവളം അടച്ചിരുന്നു. കൊച്ചിയില്‍ നിന്ന് സര്‍വീസ് റദ്ദാക്കിയ വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലാവും സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങും തിരുവനന്തപുരത്ത് നിന്നാവും സര്‍വീസ് നടത്തുക. വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു : 0484-303500,2610094