Category: Kerala
700 കോടി നല്‍കാന്‍ യുഎഇ; നവകേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി
കേരളം ഇന്ന് വരെ നേരിടാത്ത പ്രളയമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്. ആ മഹാ പ്രളയത്തില്‍ നിന്ന് കേരള സംസ്ഥാനത്തെ പുനര്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തം പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ന് മന്ത്രിസഭാ യോഗം കൂടി അതിന് ശേഷമാണ് അദ്ദേഹം സംസ്ഥാനത്തിന്റെ പൂര്‍ണ പുനരുദ്ധാരണം ലക്ഷ്യം വെച്ചുള്ള പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും, വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്താന്‍ ജിഎസ്ടിക്ക് പുറമേ പത്ത് ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിന്റെ പുനരുദ്ധാരണത്തിനായി യുഎഇ സര്‍ക്കാര്‍ 700 കോടി നല്‍കുമെന്ന വിവരവും മുഖ്യമന്ത്രി ഇന്ന് അറിയിച്ചു. കേരള മുഖ്യന്റെ വാക്കുകള്‍: വലിയ തകര്‍ച്ചയാണ് നമ്മുക്ക് നേരിടേണ്ടി വന്നത്. തകര്‍ന്നത് പുനസ്ഥാപിക്കുകയല്ല,പുതിയൊരു കേരളം സൃഷ്ടിക്കാനാണ് നാം ഇനി ശ്രമിക്കേണ്ടത്. പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്പോളത്തില്‍ നിന്നും വായപയെടുക്കാനുള്ള പരിധി ഉയര്‍ത്തണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. നിലവില്‍ ഇത് മൂന്ന് ശതമാനമാണ് അത് നാലരശതമാനമാക്കി ഉയര്‍ത്താനാണ് ആവശ്യപ്പെടുക.ഇതിലൂടെ ... Read more
മഴക്കെടുതി; കേരളത്തിന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു
പ്രളയക്കെടുതിയ്ക്ക് ശേഷം സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം ഇപ്പോള്‍ സാധാരണ ഗതിയിലേക്ക് മടങ്ങി വരികയാണ്. ഇപ്പോള്‍ ഓടുന്ന തീവണ്ടികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിവലില്‍ നേരിടുന്ന തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും തിരിച്ചും റിസര്‍വേഷന്‍ ഇല്ലാത്ത ഒരു ട്രെയിന്‍ തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് പുറപ്പെടും. 06050 എന്ന നമ്പറിലുള്ള ട്രെയിന്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 01.20ന് ചെന്നൈയിലെത്തും. വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ സ്റ്റോപ്പുള്ളത്. തിരികെ 06049 നമ്പറിലുള്ള ചെന്നൈ – തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ ചൊവ്വാഴ്ച വൈകുന്നേരം 5.30ന് ചെന്നൈയില്‍ നിന്ന് പുറപ്പെടും. ബുധനാഴ്ച ഉച്ചയ്ക്ക് 01.40ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവിടങ്ങിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.
തിരുവനന്തപുരത്ത് നിന്ന് ഇന്ന് അധിക 36 വിമാന സര്‍വീസുകള്‍
പ്രളയത്തെ തുടര്‍ന്ന് കൊച്ചി വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്നും തിരുവനന്തപുരത്ത് നിന്ന് 36 അധിക സര്‍വ്വീസുകള്‍ നടത്തും. 12 ആഭ്യന്തര സര്‍വ്വീസുകളും 24 അന്താരാഷ്ട്ര സര്‍വ്വീസുകളുമാണ് തിരുവനന്തപുരത്ത് നിന്ന് നടത്തുന്നത്. കൊച്ചി നേവല്‍ ബേസിലെ വിമാനത്താവളത്തില്‍ നിന്ന് പരിമിതമായ അളവില്‍ ആഭ്യന്തര സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. 70 സീറ്റുകളുള്ള ചെറിയ വിമാനങ്ങള്‍ക്ക് മാത്രമാണ് ഇവിടെ അനുമതി. ബംഗളുരുവിലേക്കും കോയമ്പത്തൂരിലേക്കുമാണ് ഇപ്പോള്‍ ഇവിടെ നിന്ന് സര്‍വ്വീസ് ഉള്ളത്. ഇന്റിഗോ എയര്‍ലൈന്‍സ് കൂടി ഇവിടെ നിന്ന് സര്‍വ്വീസ് നടത്തും. 26 വരെ അടച്ചിട്ടിരിക്കുന്ന കൊച്ചി വിമാനത്താവളത്തില്‍ എന്ന് സര്‍വ്വീസുകള്‍ തുടങ്ങാനാവുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതുവരെ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നും അധിക സര്‍വ്വീസുകള്‍ നടത്തും.
അധിക സര്‍വീസുകളുമായി ജെറ്റ് എയര്‍വേസ്
കേരളം പ്രളയ ദുരന്തത്തില്‍ നിന്നും കരകയറിത്തുടങ്ങി. പ്രളയത്തെ തുടര്‍ന്ന് യാത്രമുടങ്ങിയവര്‍ക്ക് ആശ്വാസവുമായി ജെറ്റ് എയര്‍വെയ്സ്. ഞായറാഴ്ച മുതല്‍ കൂടുതല്‍ കേരളത്തില്‍ നിന്നും കൂടുതല്‍ ജെറ്റ് എയര്‍വേസ് സര്‍വീസുകള്‍ ആരംഭിച്ചു. ആറ് അന്താരാഷ്ട്ര സര്‍വീസുകളും നാല് ആഭ്യന്തര സര്‍വീസുകളുമാണ് ജെറ്റ് എയര്‍വേസ് അധികമായി നടത്തുക. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് ആഭ്യന്തര റൂട്ടുകളില്‍ അധിക സര്‍വീസുകള്‍. 21, 22 തീയതികളിലാണ് ആറ് അന്താരാഷ്ട്ര സര്‍വീസുകള്‍. ഞായറാഴ്ച മുതല്‍ 26 വരെയുള്ള എല്ലാ ദിവസങ്ങളിലുമാണ് നാല് വീതം ആഭ്യന്തര സര്‍വീസുകള്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ സര്‍വീസുകളും. 21-ന് രാവിലെ 7.55 ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെട്ട് 10.35 ഓടെ അവിടെ എത്തുന്ന വിമാനം തിരിച്ച് ദുബായില്‍ നിന്ന് ഉച്ചയ്ക്ക് 12.10 ന് പുറപ്പെടും. ഈ വിമാനം തിരുവനന്തപുരത്ത് വൈകീട്ട് ആറു മണിയോടെ എത്തും. ഇതേ സമയത്ത് 22നു ദുബായിലേക്കും അവിടേ നിന്ന് തിരിച്ചും സര്‍വീസുണ്ട്. കൂടാതെ അന്ന് വൈകീട്ട് ഏഴ് മണിക്ക് ദമാമിലേക്കും ... Read more
ഇടുക്കിയിലെത്താം ഈ വഴികളിലൂടെ
ഇടുക്കിയിലെ പ്രധാന സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുവാന്‍ നിലവില്‍ യാത്ര സാധ്യമായ വഴികള്‍ തൊടുപുഴ -ചെറുതോണി തൊടുപുഴ-വണ്ണപ്പുറം-ചേലച്ചുവട് – ചുരുളി – ചുരുളി പതാല്‍ കരിമ്പന്‍ – ചെറുതോണി ഈ റോഡില്‍ ചെറു വാഹനങ്ങള്‍ കടന്നു വരും. എന്നാല്‍ ചുരുളിയില്‍ നിന്ന് കരിമ്പന്‍ന്‍ റോഡ് ബ്‌ളോക്ക് ആണ്. അതുകൊണ്ട് ചെറുതോണി വരേണ്ട വാഹനങ്ങള്‍ (കഴിവതും 4×4 മാത്‌റം ) ചേലച്ചുവട് നിന്നും ചുരുളി എത്തിയ ശേഷം ആല്‍പാറ വഴി (Right turn ) തിരിഞ്ഞ് അല്പം കഴിഞ്ഞ് left turn കുട്ടപ്പന്‍ സിറ്റിയ്ക്കുള്ള കുത്തു കയറ്റം കയറി(സൂക്ഷിക്കുക 1000 കിലോ load മാത്രം കയറ്റുക ,വീതി കുറഞ്ഞ കുത്ത് കയറ്റം.) കരിമ്പന്‍ ടൗണില്‍ എത്തി അവീടെ നിന്നും മെയിന്‍ റോഡില്‍ ചെറുതോണി ,കുയിലിമല ലേയ്ക്ക് പോകാം . കട്ടപ്പന-എറണാകുളം കട്ടപ്പന-കുട്ടിക്കാനം-മുണ്ടക്കയം-പൊന്‍കുന്നം-പാലാ-ഏറ്റുമാനൂര്‍-എറണാകുളം കട്ടപ്പന കോട്ടയം റൂട്ടില്‍ KSRTC ബസ് ഓടാന്‍ തുടങ്ങി കട്ടപ്പന – ചെറുതോണി – കളക്ടറേറ്റ് കട്ടപ്പന – ഇരട്ടയാര്‍ – ... Read more
വെള്ളമിറങ്ങി; തടയാം ഈ രോഗങ്ങളെ
മഴക്കെടുതിയില്‍ നിന്ന് കേരളം കരകയറി. എന്നാല്‍ ഇനിയും ധാരാളം ദിവസങ്ങള്‍ എടുക്കും ക്യംപില്‍ നിന്ന് ആളുകളെ അവരവരുടെ വീടുകളില്‍ തിരികെ എത്താന്‍. വെള്ളമിറങ്ങി തുടങ്ങുമ്പോഴാണ് നാം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. വെള്ളപ്പൊക്കത്തിനു ശേഷം വരാനിടയുള്ള 10 രോഗങ്ങളും പ്രതിരോധ-പരിഹാര മാര്‍ഗങ്ങളും. 1. വയറിളക്കം (Diarrhoea) വെള്ളപ്പൊക്കത്തിനു ശേഷം ലോകത്തെമ്പാടും ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത്. മരണനിരക്കിന്റെ ഭൂരിഭാഗവും ഇതുമൂലമാണ്. കോളറ(Cholera), ടൈഫോയ്ഡ് (typhoid), Shigella, E. coli, Rota virus എന്നിവ മൂലം വയറിളക്കം പടര്‍ന്നു പിടിക്കാം. മലിനജലവും, കുടിക്കാന്‍ ശുദ്ധവെള്ളത്തിന്റെ അഭാവവുമാണ് കാരണം. പ്രതിരോധം: a) രോഗാണുക്കളെ നശിപ്പിക്കാന്‍ വെള്ളം തിളപ്പിക്കുക. തിളപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ chlorine ഗുളികകള്‍ ഉപയോഗിക്കാം. 20 ലിറ്റര്‍ വെള്ളത്തിന് 500 mg tablet ഉപയോഗിക്കാം. 99.99% വൈറസുകള്‍, ബാക്ടീരിയ എന്നിവയെ നശിപ്പിക്കാന്‍ ഇങ്ങനെ സാധിക്കും. b) Toilet ഉപയോഗിച്ചാല്‍ നിര്‍ബന്ധമായും സോപ്പിട്ട് കൈ കഴുകുക. രോഗാണുക്കള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്. ... Read more
കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് തുടങ്ങി
പ്രളയത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് ചെറുവിമാനങ്ങളുടെ സര്‍വ്വീസുകള്‍ തുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തും. ഇന്ന് 28 അധികം സര്‍വ്വീസുകളും 10 ആഭ്യന്തര സര്‍വ്വീസുകളും 18 അന്താരാഷ്ട്ര സര്‍വീസുകളുമാണ് നടക്കുക. രാവിലെ 7.30യോടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനമാണ് നാവികസേന വിമാനത്താവളത്തില്‍ യാത്രക്കാരുമായി ആദ്യം ഇറങ്ങിയത്. ഈ വിമാനം തിരികെയും സര്‍വ്വീസ് നടത്തും. ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വ്വീസുകളാണ് കൊച്ചിയില്‍ നിന്ന് നടക്കുന്നത്. ചെറു യാത്രാവിമാനങ്ങളുടെ നാല് സര്‍വ്വീസുകളാണ് ഇന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബംഗലൂരുവില്‍ നിന്ന് തന്നെ 8.10നും 12.30യ്ക്ക് കൊച്ചിയിലേക്ക് വിമാനം എത്തും. ഈ വിമാനങ്ങള്‍ തിരിച്ച് ബംഗലൂരുവിലേക്ക് പറക്കുകയും ചെയ്യും. ഇപ്പോള്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ മാത്രമാണ് ഇറങ്ങുന്നതെങ്കിലും നാളെ ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്സ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്‍ഡിഗോയും ജെറ്റ് എയര്‍വേയ്സും ഇന്ന് പരീക്ഷണ പറത്തുമെന്നാണ് ... Read more
എറണാകുളം-തൃശ്ശൂര്‍ റോഡില്‍ ഗതാഗതം പുനരാരംഭിച്ചു
ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. ആലുവ മാര്‍ത്താണ്ഡവര്‍മ പാലംവഴി തൃശൂര്‍ ഭാഗത്തേക്കു റോഡ് ഗതാഗതം പുനരാരംഭിച്ചു. കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വൈറ്റില മൊബിലിറ്റി ഹബ്ബിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. എറണാകുളം സ്റ്റാന്‍ഡില്‍നിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെഎസ്ആര്‍ടിസി സര്‍വീസുണ്ട്. അതേസമയം, ഇടപ്പള്ളി-പന്‍വേല്‍ ദേശീയപാതയില്‍ ഗതാഗതം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വരാപ്പുഴ-പറവൂര്‍ ഭാഗത്തു ചെറിയപ്പിള്ളി പാലത്തിന് അപ്പുറവും ഇപ്പുറവും പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. കൊച്ചി നഗരത്തിനു വടക്കു പടിഞ്ഞാറുള്ള ഏഴു ദ്വീപുകളില്‍ ജലനിരപ്പു താണുകൊണ്ടിരിക്കുന്നു
വെള്ളമിറങ്ങുന്നു; വീട്ടിലേക്ക് മടങ്ങുന്നവര്‍ സൂക്ഷിക്കുക
മഴക്കെടുതിയില്‍ തകര്‍ന്ന കേരളക്കരയില്‍ സ്ഥിതിഗതികള്‍ ശാന്തമാകുകയാണ്. മഴയുടെ അളവില്‍ ഇന്നലെ വൈകുന്നേരം മുതല്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് തിരികെ കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏറെയാണ്. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണമെന്നാണ് ഡോ. ഷിനു ശ്യാമളന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ് പാമ്പുകള്‍ ധാരാളമായി വെള്ളം ഇറങ്ങുന്ന വീടുകളില്‍ കണ്ടു വരുന്നു. സൂക്ഷിക്കുക. (എന്റെ ബന്ധുക്കളുടെ വീടുകളില്‍ ഒന്നാണ് താഴെ) 1.പാമ്പ് കടിച്ചാല്‍ പാമ്പിനെ പിടിക്കാന്‍ സമയം കളയേണ്ടതില്ല. 2. കടിച്ച ഭാഗം കഴിവതും അനക്കാതെയിരിക്കുക. 3. മുറിവില്‍ പച്ചമരുന്നു വെച്ചു സമയം കളയാതെ ആശുപത്രിയില്‍ എത്തിക്കുക. 4. മുറിവിന്റെ മുകളില്‍ 1, 2 ഇഞ്ച് വിട്ട് ചെറിയ തുണി കൊണ്ട് കെട്ടുക. ഒരുപാട് മുറുക്കി കെട്ടരുത്. ഒരു വിരല്‍ കടക്കുന്ന മുറുക്കത്തില്‍ മാത്രം കെട്ടുക. 5.രോഗിയെ ഉടനെ ആശുപത്രിയില്‍ എത്തിക്കുക.
മഴ കുറയുന്നു; ഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു
കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ ഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു. കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ സംസ്ഥാനത്ത് മിക്കവാറും സ്ഥലങ്ങളില്‍ പുനരാരംഭിച്ചു. കോട്ടയത്ത് എംസി റോഡില്‍ ബസുകള്‍ ഓടിത്തുടങ്ങി. തൃശ്ശൂര്‍ കോഴിക്കോട് റൂട്ടിലും സര്‍വീസ് നടക്കുന്നു. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതവും പുനരാരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ അടൂരില്‍ നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്തി. തിരുവനന്തപുരം-കോട്ടയം സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. തൃശ്ശൂര്‍ കോഴിക്കോട് സര്‍വ്വീസുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ എറണാകുളം-തിരുവനന്തപുരം സര്‍വീസുകള്‍ നടക്കുന്നുണ്ട്. എറണാകുളം-അങ്കമാലി റൂട്ടില്‍ ഗതാഗതമാണ് ഇനി പുനഃസ്ഥാപിക്കാന്‍ ബാക്കിയുളളത്. ഇന്നു വൈകുന്നേരത്തോടെ അത് സാധിക്കുമെന്നാണ് കണക്കാക്കുന്നത്. കോട്ടയം മേഖലയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി. നിയന്ത്രണ വേഗത്തിലാണ് സര്‍വീസുകള്‍ നടത്തുന്നത്. തിരുവനന്തപുരത്തുനിന്ന് ആലപ്പഴ വഴിയുള്ള എറണാകുളം സര്‍വീസുകളും നടത്തുന്നുണ്ട്. തിരുവനന്തപുരം – എറണാകുളം റെയില്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടുണ്ട്. രാവിലെ എട്ടുമണി മുതല്‍ സ്‌പെഷല്‍ പാസഞ്ചര്‍ ട്രയിനുകള്‍ ഓടുന്നുണ്ട്. നിലവില്‍ തീവണ്ടി ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുന്ന എറണാകുളം ഷൊര്‍ണൂര്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെയോടെ സര്‍വീസുകള്‍ ... Read more
കൊച്ചിയില്‍ നിന്ന് ചെറു വിമാനങ്ങള്‍ 20 മുതല്‍
കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് 20 മുതല്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. 70 യാത്രക്കാരെ കയറ്റാവുന്ന ചെറുവിമാനങ്ങളാവും ഇതുവഴി സര്‍വീസ് നടത്തുക. നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സര്‍വീസ് 26 വരെ അപ്രായോഗികമായ സാഹചര്യത്തില്‍, നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എടിആര്‍ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ നടത്തിയതു വിജയമായതിനെ തുടര്‍ന്നാണ് തീരുമാനം. എയര്‍ ഇന്ത്യയുടെ ‘അലയന്‍സ് എയറിലെ’ എടിആര്‍ വിമാനം ബെംഗളൂരുവില്‍ നിന്നാണ് നാവികസേനാ വിമാനത്താവളത്തില്‍ ഇറക്കിയത്. വ്യോമയാന ഡയറക്ടറേറ്റ് അധികൃതരടക്കം ഇരുപതോളം പേരും വിമാനത്തിലുണ്ടായിരുന്നു. വിമാനയാത്രക്കാരുടെ സഹായത്തിന് അയാട്ട ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ഹെല്‍പ് ഡെസ്‌ക് തുറക്കും. യാത്രക്കാര്‍ക്ക് ബന്ധപ്പെടാം: കൊച്ചി- ബാബു പോള്‍ (98461 66668), രാജേഷ് രാജന്‍ (99950 49243), തിരുവനന്തപുരം-പ്രെയ്‌സ്-(0471-2453751), കോഴിക്കോട്-ഗണേഷ് വദേരി (തിരൂര്‍ യുണൈറ്റഡ് ട്രാവല്‍സ്).
എല്ലാ ജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു
സംസ്ഥാനത്ത് കനത്ത മഴ കുറയുന്നു. എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഒഡീഷ-ബംഗാള്‍ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും ഇതുവരെ ശക്തി പ്രാപിചിട്ടില്ല. പ്രളയബാധിത ജില്ലകളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കും. പെരിയാര്‍ തീരത്ത് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം ഇന്നും തുടരും. ആലുവ പറവൂര്‍ കാലടി മേഖലകളില്‍ ജലനിരപ്പ് കുറയുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകാത്ത പ്രദേശങ്ങള്‍ ഈ മേഖലയിലുണ്ട്. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ തിരുവല്ലയില്‍ 15 ബോട്ടുകള്‍ കൂടെ എത്തിക്കും. ഇന്ന് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തിരുവല്ലയിലാണ്.
കേരളത്തിന് കൈത്താങ്ങായി ടൂറിസം മേഖല
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായമെത്തിക്കാന്‍ കേരള ടൂറിസവും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും കൈകോര്‍ക്കുന്നു. തിരുവനന്തപുരം ജവഹര്‍ നഗര്‍ ലയണ്‍സ് ക്ലബ്ബിനു സമീപത്തുള്ള യൂണിവേഴ്സ്റ്റി വുമണ്‍സ് അസോസിയേഷന്‍ ഹാളില്‍ ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള ആവശ്യ വസ്തുക്കള്‍ സ്വീകരിക്കും. ആവശ്യ വസ്തുക്കള്‍: കുടിവെള്ളം പുതപ്പുകള്‍ കിടക്കവിരി മരുന്നുകള്‍ സാനിറ്ററി നാപ്കിന്‍ അടിവസത്രങ്ങള്‍ (സ്ത്രീകളുടെയും, പുരുഷന്‍മാരുടേയും) നൈറ്റി പ്ലാസ്റ്റിക്ക് മാറ്റ് കുട്ടികളുടെ വസ്ത്രങ്ങള്‍ ബേബി ഡയപ്പറുകള്‍ അരി അവല്‍ റസ്‌ക്ക് പഞ്ചസാര ശര്‍ക്കര മെഴുക്തിരി, തീപ്പെട്ടി രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം പത്ത് മണി വരെ സാധനങ്ങള്‍ സ്വീകരിക്കും. കൂടാതെ സാധനങ്ങള്‍ എത്തിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് വോളന്റിയേഴ്‌സിനെ വിളിക്കാം അവര്‍ വന്ന് സാധനങ്ങള്‍ സ്വീകരിക്കും Contact : Bindu K K : 9061727460 Manu : 9846700065 #DOOR TO DOOR COLLECTION #contact : Vinod : 9447161619 Gafoor : 9605040033 Nahas Shams :9567635661 Janeesh : 9995037470
കേരളം ആശങ്കാനിഴലില്‍; കനത്ത മഴയ്ക്ക് വീണ്ടും സാധ്യത
ഒറീസ പശ്ചിമബംഗാള്‍ തീരത്ത് ജരുപത്തിനാല് മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്ര മുന്നറിയിപ്പ്. 20 വരെ കേരളത്തില്‍ വീണ്ടും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ കനത്ത മഴയാവും ന്യൂനമര്‍ദ്ദം കാരണം ഉണ്ടാവുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു
മഴക്കെടുതി; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍
പുഴകളിലെ ജലനിരപ്പ് ഉയര്‍ന്ന് പാലത്തിനൊപ്പം എത്തിയതിനാല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ അറിയിച്ചു. ആലുവ- അങ്കമാലി ഭാഗത്ത് പെരിയാറും കോട്ടയം പാതയില്‍ പമ്പ, മണിമലയാറുകളും റെയില്‍വേ പാലത്തിനൊപ്പം ഉയര്‍ന്ന് ഒഴുകുകയാണ്. അതിനാല്‍ എറണാകുളം – ഷൊര്‍ണൂര്‍ ഗതാഗതം നേരത്തെ നിര്‍ത്തിവെച്ചിരുന്നു. ജലനിരപ്പ് ഒരോ മണിക്കൂറിലും പരിശോധിക്കുന്നുണ്ടെന്നും പാലത്തിന്റെ ഗര്‍ഡറിനോട് ചേര്‍ന്ന് വെള്ളമൊഴുകുന്നതിനാല്‍ തീവണ്ടി കടത്തിവിടുന്നത് സുരക്ഷിതമല്ലെന്നും സാങ്കേതിക വിഭാഗം റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാനത്തേക്ക് എത്തുന്ന ദീര്‍ഘദൂര തീവണ്ടികള്‍ സൗകര്യപ്രദമായി കോഴിക്കോട് മുതലുള്ള വിവിധ സ്റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കുകയാണ്. തുടര്‍ന്ന് അവിടെ നിന്ന് മടക്കയാത്ര ആരംഭിക്കും. രാജധാനി എക്സ്പ്രസ്, നിസാമുദീന്‍ – എറണാകുളം എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, എറണാകുളം – പുണെ എക്സ്പ്രസ് ചണ്ഡിഗഢ് എക്സ്പ്രസ് എന്നിവയാണ് കോഴിക്കോട് വച്ച് യാത്ര അവസാനിപ്പിച്ച തീവണ്ടികള്‍. മധുരൈ- കൊല്ലം പാസഞ്ചര്‍, പുനലൂരിനും കൊല്ലത്തിനും ഇടയില്‍ ഉണ്ടാകില്ല. പുനലൂര്‍- കന്യാകുമാരി പാസഞ്ചര്‍, ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ എന്നീ തീവണ്ടികള്‍ കൊല്ലത്ത് നിന്നും പുറപ്പെടും. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ... Read more