Category: Kerala
ജടായു പാറ സഞ്ചാരികള്‍ക്കായി തുറന്നു
ജടായു എര്‍ത്ത് സ് സെന്ററിലേക്ക് ഇന്ന് മുതല്‍ പ്രവേശനം ആരംഭിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വഴി മാത്രമാണ് എര്‍ത്ത് സെന്ററിലേക്ക് എത്താനാകുക. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഒരാള്‍ക്ക് 400 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്. ഓണ്‍ലൈന്‍ ബുക്കിംഗിന് നല്ല പ്രതികരണം ലഭിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഈ മാസം 17 നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാനിരുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പ്പവും, സ്വിസ് നിര്‍മ്മിത കേബിള്‍ കാര്‍ സംവിധാനവുമാണ് ഉദ്ഘാടനം കൂടാതെ ജനങ്ങള്‍ക്ക് ഉത്രാട ദിനത്തില്‍ സമര്‍പ്പിക്കുന്നത്. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഉദ്ഘാടന പരിപാടി ഉപേക്ഷിച്ചത്. സിനിമാ സംവിധായകന്‍ രാജീവ് അഞ്ചല്‍ പത്ത് വര്‍ഷത്തെ പരിശ്രമം കൊണ്ടാണ് ജടായു എര്‍ത്ത്‌സ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയത്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ : www.jatayuearthscenter.com
കേരളത്തിനെ ശുചീകരിക്കാം; വളണ്ടിയറാകാന്‍ ഹരിത കേരള മിഷനില്‍ രജിസ്റ്റര്‍ ചെയ്യാം
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കൂടുതല്‍ ശുചീകരണ സാമഗ്രികള്‍ വിവിധ ജില്ലകളിലെ പ്രളയ മേഖലകളിലേയ്ക്ക് അയച്ചു. 202 സംഘടനകളും 2000ല്‍ അധികം സന്നദ്ധ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നു ഹരിത കേരളം എക്സിക്യൂട്ടിവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി എന്‍ സീമ പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്പോണ്‍സര്‍ ചെയ്ത ശുചീകരണ സാമഗ്രികളുമായി ഒരു ലോറി കഴിഞ്ഞ ദിവസം പുറപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് സ്പെന്‍സര്‍ ജംഗ്ഷനില്‍ ഡോ.ടി എന്‍ സീമ ലോറി ഫ്‌ലാഗ് ഓഫ് ചെയ്തു. വീടുകളിലും സ്ഥാപനങ്ങളിലും കേടായ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും ഇലക്ട്രിക്കല്‍, പ്ലംബിംഗ്, കാര്‍പ്പെന്ററി അടക്കമുള്ള ജോലികള്‍ക്കുമായി വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള ഐ.ടി.ഐ കളിലെ 3000ല്‍ അധികം ട്രെയിനികളെയും ഇന്‍സ്ട്രക്ടര്‍മാരെയും വിവിധ ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളിലെത്തിച്ചു. തൊഴിലും നൈപുണ്യവും വകുപ്പുമായി സഹകരിച്ചാണിത്. വീടുകളില്‍ നിന്ന് ചെളി കലര്‍ന്ന മാലിന്യം നീക്കംചെയ്യാനായി റെയ്‌ഡോകോയില്‍ നിന്നു വാങ്ങി നല്‍കിയ 50 ഹൈ പ്രഷര്‍ വാട്ടര്‍ പമ്പുകള്‍ വിവിധ ഇടങ്ങളില്‍ ഉപയോഗിച്ചു തുടങ്ങി. ... Read more
പ്രളയക്കെടുതി: പതിനൊന്ന് ഓണ ചിത്രങ്ങളുടെ റിലീസ് മാറ്റി
കൊച്ചി: ഓണത്തിന് തീയറ്ററുകളില്‍ എത്താനിരുന്ന പതിനൊന്ന് സിനിമകളുടെ റിലീസ് തീയതി പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റി. ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി, സേതുവിന്റെ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് ഉള്‍പ്പടെ പതിനൊന്ന് സിനിമകളുടെ റിലീസാണ് മാറ്റിയത്. കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ യോഗം ചേര്‍ന്നാണ് റിലീസ് മാറ്റാമെന്ന് തീരുമാനിച്ചത്. അമല്‍ നീരദിന്റെ ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍, ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി, വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി, ബിജു മേനോന്‍ നായകനാകുന്ന പടയോട്ടം എന്നിവയാണ് ഓണത്തിന് തീയറ്ററുകളില്‍ എത്താനിരുന്ന ചിത്രങ്ങള്‍. കനത്ത മഴയും പ്രളയവും മൂലം സിനിമകളുടെ റിലീസ് നീട്ടുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ബിഗ് സിനിമകള്‍ റിലീസ് ചെയ്താല്‍ തീയറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തില്ലെന്ന് യോഗം വിലയിരുത്തി. പ്രളയക്കെടുതി ഒരുപരിധി വരെ മാറിയ ശേഷം ഓണചിത്രങ്ങള്‍ ആദ്യം എന്ന നിലയ്ക്കാകും ഇനി റിലീസുകള്‍ നടക്കുക
അതിജീവിക്കും നാം : പ്രളയത്തിൽ കൈകോർത്ത ടൂറിസം മേഖലയെ അഭിനന്ദിച്ച് മന്ത്രി
പ്രളയക്കെടുതി നേരിട്ടപ്പോൾ ഒരു ജനത ഒന്നാകെ നിലയുറപ്പിച്ചതിനെ അഭിനന്ദിച്ച് ടൂറിസം ഉപദേശക സമിതി. ടൂറിസം മേഖലയുടെ പ്രവർത്തനങ്ങളെ യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിനന്ദിച്ചു. ഹിമാലയൻ മലമടക്കുകളിലെ റാഫ്റ്റിംഗിന് ഉപയോഗിക്കുന്ന റാഫ്റ്റുകൾ എത്തിച്ച് രക്ഷാ പ്രവർത്തനം നടത്തിയ കാലിപ്സോ, ഡൈവിംഗ് വിദഗ്ധരെ ഉപയോഗിച്ച് ദൗത്യത്തിലേർപ്പെട്ട ബോണ്ട് സഫാരി എന്നിവരേയും മന്ത്രി അഭിനന്ദിച്ചു. ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ കുട്ടനാട്ടിലെ നിരവധി പ്രളയ ദുരിത ബാധിതർ ഇപ്പോഴും താമസിക്കുന്നുണ്ട്. ടൂറിസത്തിന്റെ ജനകീയ മുഖമാണ് ഇതിൽ പ്രകടമായത്. കുത്തൊഴുക്കിൽ മൂന്നാർ ഒറ്റപ്പെട്ടപ്പോൾ ദുരന്തബാധിതർക്ക് റിസോർട്ടുകൾ താമസ സൗകര്യം ഒരുക്കിയതിനേയും മന്ത്രി അഭിനന്ദിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങളും കുടിവെള്ളവും എത്തിച്ച അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ), ഉത്തരവാദിത്വ ടൂറിസം മിഷൻ എന്നിവരേയും മന്ത്രി പരാമർശിച്ചു. പ്രളയബാധിതരുടെ പുനരധിവാസത്തിനും മന്ത്രി ടൂറിസം മേഖലയുടെ പിന്തുണ തേടി. നൂറ്റാണ്ടിലെ വലിയ പ്രളയത്തിൽ കേരളത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടത് . പ്രത്യേകിച്ച് ടൂറിസം മേഖലക്ക് കനത്ത ... Read more
കേരളത്തിന് കൈത്താങ്ങായി ടൂറിസം മേഖലയും
പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിനെ കരകയറ്റാന്‍ ടൂറിസം മേഖലയും. മഴക്കെടുതി രൂക്ഷമായി ബാധിച്ച ചെങ്ങന്നൂരിലെ ജനങ്ങളേയും വീടുകളേയും പുനരധിവസിപ്പിക്കുന്നതിന് വേണ്ടി തേക്കടി ഡെസ്റ്റിനേഷന്‍ പ്രമോഷന്‍ കൗണ്‍സിലെ 66 അംഗങ്ങള്‍ ആറുമുളയിലെത്തി. ആറന്മുളയില്‍ പ്രളയം ബാധിച്ച 30 വീടുകള്‍ പൂര്‍ണമായും വൃത്തിയാക്കുകയും 20 വീടുകള്‍ ഭാഗികമായി വൃത്തിയാക്കാന്‍ സഹായിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രളയക്കെടുതിയില്‍ തകര്‍ന്ന വീടുകളെയും ജനങ്ങളേയും പുനരധിവസിപ്പിക്കുവാന്‍ നിരവധി പ്രവര്‍ത്തികളാണ് നടന്ന് വരുന്നത്. പ്രളയത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ ഇടുക്കി ജില്ലയിലെ പ്രദേശം കൂടിയാണ് തേക്കടി അവിടെ നിന്നും ഇത്തരത്തിലൊരു സന്നദ്ധപ്രവര്‍ത്തി മാതൃകപരമാണ്.
കൊച്ചിയില്‍ ആഗസ്റ്റ് 29 മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റ് 29 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ പുനരാരംഭിക്കും. ഇന്നലെ നടന്ന അവലോകന യോഗത്തിന് ശേഷമാണ് അധികൃതര്‍ ഈ തീരുമാനം അറിയിച്ചത്. നേരത്തെ 26ന് സര്‍വീസ് തുടങ്ങുമെന്നായിരുന്നു അറിയിച്ചത് എന്നാല്‍ മൂന്ന് ദിവസം കൂടി വേണം എയര്‍പോര്‍ട്ട് പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാക്കാന്‍ എന്ന് സര്‍ക്കുലറിലൂടെ സിയാല്‍ അറിയിച്ചു. പ്രളയക്കെടുതിയെത്തുടര്‍ന്ന് വിമാനത്താവളത്തിലെ ജീവനക്കാര്‍ വിവിധ ഇടങ്ങളിലേക്ക് മാറിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ വിമാനത്താവളത്തിനുള്ളിലെ ഭക്ഷണശാലകള്‍, ലോജിസ്റ്റിക്‌സ് സംവിധാനങ്ങള്‍ എന്നിവ പുനസ്ഥാപിക്കേണ്ടതുണ്ട്. പ്രളയത്തെത്തുടര്‍ന്ന് 15നായിരുന്നു വിമാനത്താവളം അടച്ചത്. റണവേയിലടക്കം വെള്ളം കയറിയതിനാലാണ് പൂര്‍ണമായും വിമാനത്താലവളം അടച്ചിടേണ്ടി വന്നത്. ഇതേ തുടര്‍ന്ന വിമാന സര്‍വീസുകള്‍ തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും, കൊച്ചി നാവികസേന വിമാനത്താവളത്തിലേക്കും മാറ്റിയിരുന്നു.
കേരളത്തിന് കൈത്താങ്ങായി കെഎസ്ആര്‍ടിസി
പ്രളയക്കെടുതിയില്‍ കേരളം മുങ്ങിത്താഴുമ്പോഴും മുടങ്ങാതെ സര്‍വീസ് നടത്തി ഒരുനാടിന്റെ മുഴുവന്‍ പ്രിയപ്പെട്ട പൊതു ഗതാഗത സംവിധാനമായി മാറിയിരിക്കുകയാണ് കെ എസ് ആര്‍ ടി സി.വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി തിരുവല്ല റോഡുകള്‍ ഒരു തരത്തിലും ഉപയോഗിക്കാനാകാത്ത സ്ഥിതി വന്നപ്പോള്‍ മാത്രം നിര്‍ത്തിവച്ച സര്‍വ്വീസുകള്‍ ഇപ്പോള്‍ വീണ്ടും ഓടിത്തുടങ്ങുകയും ചെയ്തു. ഇതിനുപുറമേയാണ് രക്ഷാപ്രവര്‍ത്തകരെ യഥാസ്ഥാനങ്ങളിലെത്തിക്കാന്‍ നടത്തിയ പ്രത്യേക സര്‍വീസുകള്‍. മഴ തുടങ്ങിയപ്പോള്‍ തന്നെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചിരുന്നത് ആലപ്പുഴയില്‍ യാത്രക്ലേശം വര്‍ധിപ്പിച്ചിരുന്നു. ഈ സ്ഥാനത്താണ് ലാഭേച്ഛയില്ലാതെ കെ എസ് ആര്‍ ടി സി പ്രശ്നബാധിത റൂട്ടുകളില്‍ സ്പെഷ്യല്‍ സര്‍വ്വീസുകളും നടത്തിയത്. വെള്ളം കയറിയതിനാല്‍ പൂര്‍ണമായും ഒറ്റപ്പെട്ട റൂട്ടുകളില്‍ ജീവനക്കാര്‍ ഇപ്പോഴും വണ്ടിയോടിക്കുന്നതും ശ്രദ്ധേയം. നിലവില്‍ ജില്ലയിലെ ഏഴ് ഡിപ്പോകളിലെ വിവിധ റൂട്ടുകളിലായി 226 ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ചേര്‍ത്തല,ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍ നിന്നായി 348 ബസുകളാണ് സര്‍വ്വീസ് നടത്തേണ്ടിയിരുന്നത്. ഇവയില്‍ 85 ബസുകള്‍ പൂര്‍ണമായും വെള്ളം കയറിയ ... Read more
പ്രളയക്കെടുതി: ആറമുള ഉത്രട്ടാതി ജലമേള മത്സരങ്ങള്‍ ഒഴിവാക്കി
പ്രളയദുരന്തത്തെ തുടര്‍ന്ന് ആറന്മുള ഉത്രട്ടാതി ജലമേള മത്സരങ്ങള്‍ ഒഴിവാക്കി നടത്താന്‍ തീരുമാനം. ആചാരപരമായ ജലഘോഷയാത്ര മാത്രമായി ചടങ്ങുകള്‍ ചുരുക്കും. തിരുവോണത്തോണി യാത്രയും ആചാരമായി മാത്രം നടത്തും. അഷ്ടമിരോഹിണി വള്ളസദ്യയും അന്നദാനം മാത്രമാക്കി ചുരുക്കി. ഒക്ടോബര്‍ രണ്ട് വരെ നടത്താനിരുന്ന ഈ വര്‍ഷത്തെ വഴിപാട് വള്ളസദ്യ പൂര്‍ണ്ണമായും റദ്ദാക്കി. പള്ളിയോടങ്ങള്‍ക്കും കരക്കാര്‍ക്കുമുണ്ടായ കോടികളുടെ നഷ്ടം കണക്കിലെടുത്ത് 26 ലക്ഷം രൂപ, 52 പള്ളിയോട കരക്കാര്‍ക്കുമായി പള്ളിയോട സേവാസംഘം നല്‍കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി
മഴക്കെടുതി; തൃശൂരില്‍ ഇത്തവണ പുലിക്കളിയില്ല
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂരില്‍ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള പുലിക്കളി ഉണ്ടാവില്ല. വിവിധ പുലിക്കളി സംഘങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ആഘോഷമാണ് തൃശൂരിലെ പുലിക്കളി. നാലോണം നാളില്‍ വൈകിട്ടാണ് ഇതു നടത്തുന്നത്. അപൂര്‍വം വര്‍ഷങ്ങളില്‍ മാത്രമാണ് പുലിക്കളി ഒഴിവാക്കിയിട്ടുള്ളത്. ചെണ്ടയുടെ വന്യമായ താളത്തിന് ഒപ്പിച്ചു നൃത്തം വെച്ച് കളിച്ച് മുന്നോട്ടുനീങ്ങുന്ന പുലികള്‍ക്ക് ഒപ്പം വലിയ ട്രക്കുകളില്‍ തയ്യാറാക്കുന്ന കെട്ടുകാഴ്ചകളും പുലിക്കളിയിലുണ്ടാവാറുണ്ട്. പ്രളയക്കെടുതി കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ തിരുവനനന്തപുരത്ത് സംഘടിപ്പിക്കാറുള്ള ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
കൊച്ചി മെട്രോ സര്‍വീസ് സാധാരണ നിലയിലായി
സിഗ്നല്‍ തകരാറിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച കൊച്ചി മെട്രോ റെയില്‍ സര്‍വീസ് സാധാരണ നിലയിലായി. കഴിഞ്ഞ ദിവസം വേഗ നിയന്ത്രണത്തോടെ സര്‍വീസ് പുനരാരംഭിച്ച മെട്രോ റെയില്‍ ഇന്ന് മുതല്‍ സാധാരണ ഗതിയിലാവും സര്‍വീസ് നടത്തുകയെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.
അയ്യപ്പഭക്തര്‍ ശബരിമലയാത്ര ഒഴിവാക്കണം: ഹൈക്കോടതി
പമ്പയിലെയും പരിസരപ്രദേശങ്ങളിലെയും നിലവിലെ പ്രതികൂല സാഹചര്യത്തില്‍ ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ,ഭക്തരെ ഓണക്കാലത്തെ പൂജകള്‍ക്കായി ശബരിമലയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം, ഭക്തര്‍ ഓണക്കാലത്ത് നടതുറക്കുന്ന അഞ്ച് ദിവസങ്ങളില്‍ ശബരിമലയിലേക്ക് എത്തേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.പമ്പാനദി ഗതിമാറി ഒഴുകുന്നതും പമ്പയിലെ പ്രധാന പാലങ്ങള്‍ തകര്‍ന്ന നിലയിലുമുള്ള സ്ഥിതിവിശേഷവുമാണ് ഇപ്പോഴത്തേത്. ആയതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണം.എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഭക്തര്‍ ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ തയ്യാറാകണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.ക്ഷേത്ര നട 23 ന് വൈകിട്ട് തുറന്ന് പതിവ് പൂജകള്‍ക്ക്‌ശേഷം 28 ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും.
കട്ടപ്പനയില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് പുനരാരംഭിച്ചു
ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന കട്ടപ്പന കെഎസ് ആര്‍ സിഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. മഴക്കെടുതിയില്‍ തകര്‍ന്ന മലയോര ജില്ലയുടെ വിവിധ റോഡുകള്‍ താല്ക്കാലികമായി ഗതാഗതയോഗ്യമാക്കിയതോടെ ഇടുക്കിയുടെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയില്‍ നിന്നും ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ സര്‍വ്വീസാ രംഭിച്ചു. ഡിപ്പോയുടെ പ്രവര്‍ത്തനം താല്ക്കാലികമായി കട്ടപ്പന പഴയ ബസ് സ്റ്റാന്റില്‍ ആരംഭിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ പഴയ ബസ് സ്റ്റാന്റില്‍ പാര്‍ക്കു ചെയ്യും. ഇവിടെ നിന്നും പുതിയ സ്റ്റാന്റിലെത്തി പഴയ രീതിയിന്‍ തന്നെ സര്‍വ്വീസ് നടത്തും. കട്ടപ്പന പഴയ ബസ് സ്റ്റാന്റിനോടു ചേര്‍ന്നുള്ള മരുന്ന് ബില്‍ഡിംഗിന്റെ താഴത്തെ ഒരു മുറിയില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നു. മുകളിലെ രണ്ട് മുറികളിലായി ടിക്കറ്റ്, ക്യാഷ് കൗണ്ടറുകളും കംപ്യൂട്ടര്‍ സംവിധാനവും സജ്ജമാക്കിയിരിക്കുന്നു. എറ്റിഒ ഓഫീസും ജീവനക്കാരുടെ താമസവും ഹൗസിംഗ് ബോര്‍ഡ് ഷോപ്പിംഗ് കോംപ്ലക്സി ലാ ണ് ഒരുക്കിയിരിക്കുന്നത്. കട്ടപ്പനയില്‍ നിന്നും ഇന്നലെ കട്ടപ്പന _ വാഗമണ്‍ ഈരാറ്റുപേട്ട പാല കോട്ടയം, കട്ടപ്പന ഏലപ്പാറ മുണ്ടക്കയം കോട്ടയം, കട്ടപ്പന തൂക്കുപാലം നെടുങ്കണ്ടം ,കട്ടപ്പന കുമളി, ... Read more
700 കോടി നല്‍കാന്‍ യുഎഇ; നവകേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി
കേരളം ഇന്ന് വരെ നേരിടാത്ത പ്രളയമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്. ആ മഹാ പ്രളയത്തില്‍ നിന്ന് കേരള സംസ്ഥാനത്തെ പുനര്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തം പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ന് മന്ത്രിസഭാ യോഗം കൂടി അതിന് ശേഷമാണ് അദ്ദേഹം സംസ്ഥാനത്തിന്റെ പൂര്‍ണ പുനരുദ്ധാരണം ലക്ഷ്യം വെച്ചുള്ള പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും, വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്താന്‍ ജിഎസ്ടിക്ക് പുറമേ പത്ത് ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിന്റെ പുനരുദ്ധാരണത്തിനായി യുഎഇ സര്‍ക്കാര്‍ 700 കോടി നല്‍കുമെന്ന വിവരവും മുഖ്യമന്ത്രി ഇന്ന് അറിയിച്ചു. കേരള മുഖ്യന്റെ വാക്കുകള്‍: വലിയ തകര്‍ച്ചയാണ് നമ്മുക്ക് നേരിടേണ്ടി വന്നത്. തകര്‍ന്നത് പുനസ്ഥാപിക്കുകയല്ല,പുതിയൊരു കേരളം സൃഷ്ടിക്കാനാണ് നാം ഇനി ശ്രമിക്കേണ്ടത്. പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്പോളത്തില്‍ നിന്നും വായപയെടുക്കാനുള്ള പരിധി ഉയര്‍ത്തണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. നിലവില്‍ ഇത് മൂന്ന് ശതമാനമാണ് അത് നാലരശതമാനമാക്കി ഉയര്‍ത്താനാണ് ആവശ്യപ്പെടുക.ഇതിലൂടെ ... Read more
മഴക്കെടുതി; കേരളത്തിന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു
പ്രളയക്കെടുതിയ്ക്ക് ശേഷം സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം ഇപ്പോള്‍ സാധാരണ ഗതിയിലേക്ക് മടങ്ങി വരികയാണ്. ഇപ്പോള്‍ ഓടുന്ന തീവണ്ടികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിവലില്‍ നേരിടുന്ന തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും തിരിച്ചും റിസര്‍വേഷന്‍ ഇല്ലാത്ത ഒരു ട്രെയിന്‍ തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് പുറപ്പെടും. 06050 എന്ന നമ്പറിലുള്ള ട്രെയിന്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 01.20ന് ചെന്നൈയിലെത്തും. വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ സ്റ്റോപ്പുള്ളത്. തിരികെ 06049 നമ്പറിലുള്ള ചെന്നൈ – തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ ചൊവ്വാഴ്ച വൈകുന്നേരം 5.30ന് ചെന്നൈയില്‍ നിന്ന് പുറപ്പെടും. ബുധനാഴ്ച ഉച്ചയ്ക്ക് 01.40ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവിടങ്ങിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.
തിരുവനന്തപുരത്ത് നിന്ന് ഇന്ന് അധിക 36 വിമാന സര്‍വീസുകള്‍
പ്രളയത്തെ തുടര്‍ന്ന് കൊച്ചി വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്നും തിരുവനന്തപുരത്ത് നിന്ന് 36 അധിക സര്‍വ്വീസുകള്‍ നടത്തും. 12 ആഭ്യന്തര സര്‍വ്വീസുകളും 24 അന്താരാഷ്ട്ര സര്‍വ്വീസുകളുമാണ് തിരുവനന്തപുരത്ത് നിന്ന് നടത്തുന്നത്. കൊച്ചി നേവല്‍ ബേസിലെ വിമാനത്താവളത്തില്‍ നിന്ന് പരിമിതമായ അളവില്‍ ആഭ്യന്തര സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. 70 സീറ്റുകളുള്ള ചെറിയ വിമാനങ്ങള്‍ക്ക് മാത്രമാണ് ഇവിടെ അനുമതി. ബംഗളുരുവിലേക്കും കോയമ്പത്തൂരിലേക്കുമാണ് ഇപ്പോള്‍ ഇവിടെ നിന്ന് സര്‍വ്വീസ് ഉള്ളത്. ഇന്റിഗോ എയര്‍ലൈന്‍സ് കൂടി ഇവിടെ നിന്ന് സര്‍വ്വീസ് നടത്തും. 26 വരെ അടച്ചിട്ടിരിക്കുന്ന കൊച്ചി വിമാനത്താവളത്തില്‍ എന്ന് സര്‍വ്വീസുകള്‍ തുടങ്ങാനാവുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതുവരെ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നും അധിക സര്‍വ്വീസുകള്‍ നടത്തും.