Category: Kerala
ഉള്‍നാടന്‍ ജലഗതാഗത വികസന പദ്ധതിക്ക് കേന്ദ്രം 80.37 കോടി അനുവദിച്ചു
ന്യൂഡല്‍ഹി: കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗതവികസനത്തിന്റെ ഭാഗമായി സ്വദേശിദര്‍ശന്‍ സ്‌ക്കിമിന്റെ കീഴില്‍ മലനാട് മലബാര്‍ ക്രൂസ്ടൂറിസം പദ്ധതിക്ക് കേന്ദ്രടൂറിസംമന്ത്രാലയം 80.37 കോടിരൂപ അനുവദിച്ചു. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് പദ്ധതിക്കായി തുക അനുവദിച്ച വിവരം അറിയിച്ചത്. പുരാതനകാലം മുതല്‍ക്കേ ജലമാര്‍ഗഗതാഗതത്തിന് കേരളത്തില്‍ വളരെപ്രാധാന്യം നല്‍കിയിരുന്നു. കേരളത്തിലെ ജലഗതാഗത്തിന്റെ മൊത്തം വ്യാപ്തി 1900കിലോമീറ്ററാണ്. 44 നദികളും 7കായല്‍ പ്രദേശങ്ങളുമുള്ള കേരളത്തില്‍ എന്നാല്‍ ജലഗതാഗതവും അതുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരസാധ്യതകളും വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. ജലസംബന്ധമായ വിനോദസഞ്ചാരത്തിനു ലോകത്ത് പ്രാധാന്യമേറുന്ന സമയത്താണ് കേരളത്തില്‍ ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം- കുപ്പം നദികളില്‍ ജലയാത്ര പ്രമേയമാക്കിക്കൊണ്ടുള്ള വികസനമാണ് മേല്‍പറഞ്ഞ പദ്ധതിയുടെലക്ഷ്യം. ഈ പദ്ധതി വഴി മൂന്നുജലയാത്രകളാണ് സാക്ഷാത്കരിക്കുന്നത്. 1. മലബാറിപാചക ക്രമം പ്രമേയമാക്കിയുള്ള ജലയാത്ര (മുത്തപ്പന്‍ക്രൂസ്) – വളപട്ടണം നദിയില്‍ വളപട്ടണം മുതല്‍ മുനമ്പ് കടവ് വരെയുള്ള 40കിമി ദൈര്‍ഖ്യമുള്ള ജലയാത്ര. 2. തെയ്യംപ്രമേയമാക്കിയുള്ളജലയാത്ര – വളപട്ടണംനദിയില്‍വളപട്ടണംമുതല്‍ പഴയങ്ങാടി വരെയുള്ള 16 കിമിദൈര്‍ഖ്യമുള്ളജലയാത്ര. 3. കണ്ടല്‍കാട് ജലയാത്ര ... Read more
മണ്ഡല മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കും: ദേവസ്വം മന്ത്രി
നവംബര്‍ 17ന് ആരംഭിക്കുന്ന ശബരിമല മണ്ഡല മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. Sabarimala Temple തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ. ഇവിടെ നിന്ന് പമ്പയിലേക്ക് കെ. എസ്. ആര്‍. ടി. സി ബസില്‍ തീര്‍ത്ഥാടകരെ എത്തിക്കും. ഇതിനായി 250 കെ. എസ്. ആര്‍. ടി. സി ബസുകള്‍ സര്‍വീസ് നടത്തും. നിലയ്ക്കലില്‍ പരമാവധി പാര്‍ക്കിംഗ് സ്ഥലം കണ്ടെത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇവിടെ ആവശ്യത്തിന് കുടിവെള്ളം വിതരണം ചെയ്യാന്‍ സംവിധാനം ഒരുക്കും. നിലയ്ക്കലില്‍ പോലീസിനും കെ. എസ്. ആര്‍. ടി. സി ജീവനക്കാര്‍ക്കും താമസത്തിനും പ്രാഥമികാവശ്യങ്ങള്‍ക്കുമുള്ള സൗകര്യം ഒരുക്കും. ഇവിടെ രണ്ടു മാസത്തിനകം ആയിരം ബയോ ടോയിലറ്റുകള്‍ സ്ഥാപിക്കും. ഇത്തവണ പമ്പയില്‍ താത്കാലിക സംവിധാനങ്ങള്‍ മാത്രമേ ഒരുക്കൂ. പമ്പയില്‍ മണ്ണുമാറ്റി വീണ്ടെടുത്ത പാലത്തിന്റെ ബലം പരിശോധിക്കും. പുനര്‍നിര്‍മാണ ... Read more
കാന്തല്ലൂര്‍ വേട്ടക്കാരന്‍ മലനിരകളില്‍ നീല വസന്തം
മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നിറക്കാഴ്ചയായി വേട്ടക്കാരന്‍ കോവിലില്‍ മലനിരകളില്‍ നീലവസന്തം. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളുടെ ചുറ്റുമുള്ള പശ്ചിമഘട്ട മലനിരകളിലും സ്വകാര്യ, റവന്യൂ ഭൂമിയിലുമാണ് നീലക്കുറിഞ്ഞി പൂവിട്ടിട്ടുണ്ട്. കാന്തല്ലൂര്‍ ടൗണില്‍ നിന്നും ജീപ്പില്‍ നാലുകിലോമീറ്റര്‍ അകലെ വേട്ടക്കാരന്‍ കോവിലിലെ ഒറ്റമല ഭാഗത്ത് എത്തിചേരാം. മല കയറാന്‍ കഴിയാത്തവര്‍ക്ക് പട്ടിശ്ശേരി, കീഴാന്തൂര്‍, കൊളുത്താ മലമേഖലകളിലും പൂവിട്ട നീലക്കുറിഞ്ഞി കാണുന്നതിന് കഴിയും. തമിഴ്‌നാട്ടില്‍നിന്നും നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. മൂന്നാറില്‍ നിന്നും ചെറുവണ്ടികള്‍ക്ക് മാട്ടുപ്പെട്ടി, തെന്‍മല വഴി മറയൂരിലെത്താന്‍ കഴിയും.കൂടാതെ മൂന്നാര്‍ എന്‍ജിനിയറിങ് കോളേജ്, പുതുക്കാട്, പെരിയവരൈ വഴി മറയൂരിലെത്താം. മറയൂരില്‍ നിന്നും പെരിയ വരൈ വരെ ബസ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്.
നീലയണിഞ്ഞ് രാജമല; ഒക്ടോബര്‍ ആദ്യവാരം വരെ കുറിഞ്ഞിപ്പൂക്കാലം
മഴയ്ക്ക് ശേഷം രാജമലയില്‍ നീലക്കുറിഞ്ഞി പൂത്തു. കൂട്ടത്തോടെ പൂക്കുന്നതിന് പകരം ഇടവിട്ടാണ് പൂത്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വെയില്‍ ലഭിച്ചാല്‍ കൂട്ടത്തോടെ പൂക്കുമെന്ന് ഇരവികുളം ദേശീയോദ്യാനം അധികൃതര്‍ പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരം വരെ പൂക്കാലം നീണ്ടു നില്‍ക്കും. സഞ്ചാരികള്‍ക്കു രാവിലെ എട്ടു മുതല്‍ വൈകിട്ടു നാലുവരെ രാജമലയിലേക്കു പ്രവേശനം അനുവദിച്ചു. മുതിര്‍ന്നവര്‍ക്കു 120 രൂപയും കുട്ടികള്‍ക്കു 90 രൂപയും വിദേശികള്‍ക്കു 400 രൂപയുമാണ് ഒരാള്‍ക്കുള്ള പ്രവേശന ഫീസ്. രാജമലയിലേക്കു വാഹനത്തില്‍ എത്താന്‍ കഴിയില്ല. മണ്ണിടിച്ചിലില്‍, മൂന്നാര്‍-മറയൂര്‍ റൂട്ടിലുള്ള പെരിയവരൈ പാലവും അപ്രോച്ച് റോഡും തകര്‍ന്നിരിക്കുകയാണ്. പെരിയവരൈ പാലത്തിനു സമീപം ഇറങ്ങി നടപ്പാതയിലൂടെ കടന്നു മറ്റു വാഹനങ്ങളില്‍ ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടത്തിലെത്താം. രാജമലയിലേക്കുള്ള ഏക പ്രവേശന മാര്‍ഗമാണു പെരിയവരൈ പാലം.ഒരാഴ്ചയ്ക്കുള്ളില്‍ താല്‍ക്കാലിക പാലം പൂര്‍ത്തിയാകുമെന്നു പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.
കുതിക്കാനൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം; കാലിബ്രേഷന്‍ വിമാന പരിശോധന വിജയകരം
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ക്ഷമതാ പരിശോധനയക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ചു നടത്തിയ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ബീച്ച് ക്രാഫ്റ്റ് വിഭാഗത്തിലെ ബി 350 എന്ന ചെറുവിമാനം ഉപയോഗിച്ചാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ച ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐഎല്‍എസ്) ഉള്‍പ്പെടെയുള്ള വിവിധ ഉപകരണങ്ങളുടെ പരിശോധന നടത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എല്‍.എന്‍.പ്രസാദ്, പൈലറ്റുമാരായ സഞ്ജീവ് കശ്യപ്, ദീക്ഷിത്, എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്മാരായ നിഥിന്‍ പ്രകാശ്, സുധീര്‍ ദെഹിയ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാലാണ് പരിശോധന ഇന്നത്തേക്കു നീണ്ടത്. കിയാല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.പി.ജോസ്, എയര്‍ട്രാഫിക് കണ്‍ട്രോള്‍ ഡപ്യുട്ടി ജനറല്‍ മാനേജര്‍ ജി. പ്രദീപ് കുമാര്‍, ടീം അംഗങ്ങളായ കിരണ്‍ ശേഖര്‍, എസ്.എല്‍,വിഷ്ണു, നിധിന്‍ ബോസ്, കമ്മ്യൂണിക്കേഷന്‍, നാവിഗേഷന്‍, സര്‍വൈലന്‍സ് ടീം അംഗങ്ങളായ മുരളീധരന്‍, എം.കെ.മോഹനന്‍, ടിജോ ജോസഫ്, ജാക്‌സണ്‍ പോള്‍, മീന ബെന്നി, ഓപറേഷന്‍സ് വിഭാഗം സീനിയര്‍ മാനേജര്‍ ബിനു ഗോപാല്‍, മാനേജര്‍ ബിജേഷ്, ചീഫ് ... Read more
ഇടുക്കിയിലേക്കുള്ള സന്ദര്‍ശക വിലക്ക് പിന്‍വലിച്ചു
പ്രളയത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇടുക്കി ജില്ലയിലേക്കുള്ള സന്ദര്‍ശകരുടെ വിലക്ക് പിന്‍വലിച്ചു. ഉരുള്‍പ്പൊട്ടല്‍ തുടര്‍ച്ചയായതോടെയാണ് ജില്ലയില്‍ സഞ്ചാരികള്‍ക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. മഴ മാറിയതോടെ രാജമലയില്‍ കുറിഞ്ഞി പൂക്കള്‍ വീണ്ടും വിരിഞ്ഞു തുടങ്ങി.ഏക്കറുകണക്കിന് മലകളില്‍ നീല വസന്തം എത്തിയെങ്കിലും സന്ദര്‍ശകര്‍ കടന്നു വരാത്തത് വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. തുടര്‍ന്ന് കളക്ടര്‍ ഇന്നലെ രാത്രിയോടെ നിരോധനം പിന്‍വലിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. രാജമലയിലേക്ക് കടന്നു പോകുന്ന പെരിയവാര പാലം അടുത്ത ദിവസം ഗതാഗത യോഗ്യമാകുന്നതോടെ ഇടുക്കിയിലേക്ക് വീണ്ടും സഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മൂന്നാര്‍ എരവികുളം നാഷണല്‍ പാര്‍ക്ക് വരും ദിവസങ്ങളില്‍ സഞ്ചാരി കള്‍ക്കായി നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കുന്നതിനു വേണ്ടി തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
പ്രളയം മടക്കി നല്‍കിയ സൗന്ദര്യത്തില്‍ കുന്തിപ്പുഴ
ദുരിതപ്പെയ്ത്തിന്റെ ബാക്കിപത്രമായി പാലക്കാട് കുന്തിപുഴയ്ക്ക് തിരികെ കിട്ടിയത് പ്രകൃതിയുടെ ദൃശ്യഭംഗി. പ്രകൃതിക്ഷോഭത്തില്‍ കലുതുള്ളിയൊഴുകിയ കുന്തിപുഴ ഇന്ന് കാഴ്ചക്കാര്‍ക്ക് നല്‍കുന്നത്കടപ്പുറത്തിന് സമാനമായി ഒരുക്കിവെച്ച് വശ്യസൗന്ദര്യം. പുഴയ്ക്ക് സംഭവിച്ച് മാറ്റം കാണാന്‍ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. പ്രളയക്കെടുതിയില്‍ ഒരായുസിന്റെ നഷ്ടമാണ് കുന്തിപ്പുഴയ്ക്ക് സമീപത്തുള്ളവര്‍ക്ക് സംഭവിച്ചത്. എന്നാല്‍ തിരിച്ച് കിട്ടിയ പ്രകൃതി ഭംഗി ഏവരിലുമുണ്ടാക്കിയിരിക്കുന്നത് സന്തോഷമാണ്.പുഴയൊരുക്കിയ മണല്‍ത്തീരം ഇപ്പോള്‍ സൈരന്ധ്രി ബീച്ചാണ്. ഒഴുകിയൊഴുകി ഓര്‍മയായി മാറിക്കൊണ്ടിരുന്ന കുന്തിപ്പുഴ ഇക്കുറി മലവെള്ളപ്പാച്ചിലില്‍ തീരങ്ങളേയും ചേര്‍ത്തുപിടിച്ച് നിറഞ്ഞൊഴുകി. പ്രളയത്തോടെ നിരവധി വീടുകള്‍ക്കും കാര്‍ഷികവിളകള്‍ക്കും വന്‍നാശനഷ്ടങ്ങളുണ്ടായി. പുഴ തത്തേങ്ങലം പുളിഞ്ചോട് ഭാഗത്ത് അരക്കിലോമീറ്ററോളം ഗതിമാറിയൊഴുകി. കൈയേറ്റത്താല്‍ ചുരുങ്ങിപ്പോയ പുഴയുടെ വിശാലമായ ഓരമാണ് പുഴ വീണ്ടെടുത്തത്. പുഴയൊഴുകിയ വഴിയാകെ മണലും ഉരുളന്‍ കല്ലുകളുമെല്ലാം വന്നുനിറഞ്ഞ് മനോഹരതീരമായി മാറി. കൂട്ടത്തില്‍, കൂറ്റന്‍ മരങ്ങളും ഇവിടേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. മണല്‍പ്പരപ്പില്‍ ചെറുപ്പക്കാരുടെ ഫുട്‌ബോള്‍ കളി, പുഴയില്‍ കുട്ടികളുടെ നീന്തലും ആര്‍ത്തുല്ലസിച്ചുള്ള കുളിയും, കൂട്ടുകാരുടെ ഗതകാലസ്മരണകളുടെ അയവിറക്കല്‍ അങ്ങനെ പരസ്പരം സൗഹൃദം പങ്കുവെക്കാനായി നിരവധി കുടുംബാംഗങ്ങളും ... Read more
നവകേരളം ഒന്നിച്ചു നിര്‍മിക്കാം; പ്രളയക്കെടുതിയില്‍ നിയമസഭ അംഗീകരിച്ച പ്രമേയം
2018 ജൂലായ് ആഗസ്റ്റ് മാസങ്ങളില്‍ കേരളത്തില്‍ ഉടനീളം പെയ്ത കനത്ത മഴയുടെ ഫലമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടാവുകയും കേരളം ഇന്നോളം ദര്‍ശിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രകൃതിദുരന്തം ഏറ്റുവാങ്ങേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തു. Fishermen in action during floods ഈ ദുരന്തം കേരളത്തിന്‍റെ സമസ്ത മേഖലകളിലും ഏല്‍പ്പിച്ച ആഘാതം ഇനിയും പൂര്‍ണ്ണമായി കണക്കാക്കപ്പെട്ടിട്ടില്ല. ശാസ്ത്രീയാടിസ്ഥാനത്തില്‍ നാശനഷ്ടങ്ങളുടെയും പുനരധിവാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും കൃത്യമായ കണക്കുകള്‍ തയ്യാറാക്കാന്‍ വേണ്ടി വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തുണമെന്ന് സഭ ആവശ്യപ്പെടുന്നു. കേരളത്തിലെ 981 വില്ലേജുകളിലായി 55 ലക്ഷത്തോളം ആളുകള്‍ പ്രളയദുരന്തത്തിന് ഇരയായതായി കണക്കാക്കപ്പെടുന്നു. ദുരന്തത്തില്‍ 483 പേര്‍ മരിക്കുകയും 14 പേരെ കാണാതാവുകയും ചെയ്തു. ഇതിനുപുറമെ ഗുരുതരമായ പരിക്കുകള്‍ പറ്റിയ 140 പേരും ഉണ്ട്. മരണസംഖ്യ പരമാവധി കുറയ്ക്കുകയും പ്രളയബാധിതരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുകയും ചെയ്യുക എന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. ഈ മഹാദൗത്യത്തില്‍ കേന്ദ്ര-സംസ്ഥാന സംവിധാനങ്ങളും സ്വന്തം ... Read more
മുതിരപ്പുഴയില്‍ ജലമിറങ്ങിയപ്പോള്‍ കണ്ട കൗതുകക്കാഴ്ച്ച
പ്രളയക്കെടുതിയില്‍ കുത്തിയൊലിച്ചൊഴുകിയ മുതിരപ്പുഴ ഇപ്പോള്‍ ശാന്തത കൈവരിച്ചിരിക്കുകയാണ്. എന്നാല്‍ പുഴ പ്രളയത്തിന് ശേഷം ബാക്കി വെച്ചതൊരു അത്ഭുതക്കാഴ്ച്ചയാണ്. പാറയില്‍ തെളിയുന്ന കൈവിരലുകള്‍ മനുഷ്യകരങ്ങളുടേതുമായുള്ള രൂപസാദൃശ്യമുള്ളത്. കൊച്ചി -ധനുഷ്‌കോടി പാലത്തിന് സമീപമാണ് ഈ കാഴ്ച. കാഴ്ചക്കാര്‍ കൂടിയതോടെ പാറയില്‍ കണ്ട രൂപത്തിന് വേറിട്ട പേരുകളുമായി നാട്ടുകാരുമെത്തി. ദൈവത്തിന്റെ കൈ എന്നാണ് നാട്ടുകാര്‍ നല്‍കിയ ഓനപ്പേര്. ദൈവത്തിന്റെ കൈ. തള്ളവിരല്‍ മറച്ചു പിടിച്ചിരിക്കുന്ന വിധത്തില്‍ കൈ തെളിഞ്ഞതോടെ അതിന്റെ പേരിലുള്ള രസകരമായ നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്. പ്രളയത്തില്‍ മൂന്നാറിനെ സംരക്ഷിക്കുന്ന വിധത്തില്‍ ദൈവം കാത്തതാണെന്നാണ് ഒരു കൂട്ടരുടെ വാദം. വെള്ളത്തിനടിയിലുണ്ടായിരുന്ന പാറക്കെട്ട് ശക്തമായ ഒഴുക്കില്‍ രൂപം പ്രാപിച്ച കൈയ്യുടെ ആകൃതിലായതാണെന്ന് ആദ്യം കണ്ടെത്തിയവരുടെ അഭിപ്രായം. മുതിരപ്പുഴ കര കവിഞ്ഞ് അതിശക്തമായ ഒഴുക്കു രൂപപ്പെട്ടപ്പോള്‍ ആ ശക്തിയെ തടഞ്ഞു നിര്‍ത്തുവാന്‍ ഉയര്‍ന്ന കൈയ്യാണിതെന്ന് മറ്റൊരു കൂട്ടരുടെ വാദം. അഭിപ്രായങ്ങള്‍ നിരവധി ഉയര്‍ന്നതോടെ പ്രളയാനന്തരം സഞ്ചാരികള്‍ക്ക് കൗതുകമേകാന്‍ ഈ ദൈവത്തിന്റെ കൈയ്യും ഉണ്ടാകുമെന്ന് ഉറപ്പ്. വലതു കൈമുഷ്ടിയുടെ ... Read more
ആലപ്പുഴ എ സി റോഡില്‍ ഗതാഗതം പുനരാരംഭിച്ചു
പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിയ ആലപ്പുഴ – ചങ്ങനാശേരി റൂട്ടില്‍ ഗതാഗതം പുനരാരംഭിച്ചു. എട്ട് വലിയ പമ്പുകളും ഡ്രഡ്ജറും ഉപയോഗിച്ച് ഇറിഗേഷന്‍ വകുപ്പാണ് വെള്ളം വറ്റിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയത്. കിര്‍ലോസ്‌കറിന്റെ രണ്ട് കൂറ്റന്‍ പമ്പുകളും കൂടി പ്രവര്‍ത്തനക്ഷമമായതോടെയാണ് വെള്ളം കുടൂതലായി ഇറങ്ങിയത്. ആദ്യഘട്ടമായി വലിയ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തിവിടുന്നത്. മഴയില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ ചെറിയ വണ്ടികളേയും കടത്തിവിടുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം വെള്ളം വറ്റിച്ച് ഗതാഗതം പുനസ്ഥാപിക്കാനുള്ള നിര്‍ദേശം ഇതോടെ പ്രാവര്‍ത്തികമായതായി ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ പി ഹരന്‍ബാബു പറഞ്ഞു.
പ്രളയക്കെടുതി; സെപ്റ്റംബര്‍ 30 വരെ സൗജന്യ സര്‍വീസൊരുക്കി യമഹ
പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനം കരകയറുകയാണ്. വെള്ളപ്പൊക്കത്തില്‍ കേടുപാട് സംഭവിച്ച വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസ് സഹായവുമായി പ്രമുഖ ബൈക്ക് നിര്‍മാതാക്കളായ യമഹ രംഗത്ത്. വ്യാഴാഴ്ച മുതല്‍ കേരളത്തിലുടനീളമുള്ള പ്രളയബാധിത പ്രദേശങ്ങളിലെ ബൈക്കുകളുടെ സര്‍വീസ് ആരംഭിക്കും. വെള്ളപ്പൊക്കത്തില്‍ കേടുപാട് സംഭവിച്ചതും പൂര്‍ണമായും വെള്ളകയറിയതുമായി ബൈക്കുകള്‍ക്കാണ് സൗജന്യ സര്‍വീസ് ഒരുക്കുന്നത്. കേരളത്തിലെ അംഗീകൃത ഡീലര്‍മാര്‍ മുഖേനയാണ് സര്‍വീസ് ഒരുക്കിയിരിക്കുന്നത്. ഡീലര്‍മാര്‍ക്ക് പുറമെ, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ 14 സര്‍വീസ് സ്റ്റേഷനുകള്‍ കൂടുതലായി ആരംഭിച്ചിട്ടുണ്ട്. ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് സൗജന്യ സര്‍വീസിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. എന്‍ജിന്‍ ഉള്‍പ്പെടെയുള്ള സര്‍വീസ് നൂറ് ശതമാനം സൗജന്യമായാണ് ഒരുക്കിയിട്ടുള്ളതെന്ന് യമഹ മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പ്രസ്താവനയില്‍ അറിയിച്ചു. വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിയ വാഹനങ്ങള്‍ക്കും ഓടിക്കുന്നതിനിടെ വെള്ളം കയറിയ വാഹനങ്ങളും ഈ അവസരം വിനിയോഗിക്കാമെന്നും എന്‍ജിന്‍ തകരാര്‍ ഉള്‍പ്പെടെയുള്ളവ ലേബര്‍ ചാര്‍ജ് ഒഴിവാക്കിയാണ് ശരിയാക്കി നല്‍കുന്നതെന്ന് യമഹ മോട്ടോഴ്‌സ് സെയില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് രവീന്ദര്‍ സിങ് ... Read more
മത്സരങ്ങള്‍ ഒഴിവാക്കി ഇന്ന് ആറന്മുള ജലമേള
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആറന്മുളയില്‍ ഇന്ന് ഉത്തൃട്ടാതി ജലമേള ചടങ്ങ് മാത്രമായി നടക്കും. ക്ഷേത്രത്തിലേക്ക് എത്താന്‍ കഴിയുന്ന പള്ളിയോടങ്ങളെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങു മാത്ര പൂര്‍ത്തിയാക്കാനാണ് പള്ളിയോടെ സേവാസംഘത്തിന്റെ തീരുമാനം. രാവിലെ ഔദ്യോഗിക ചടങ്ങുകള്‍ ഒന്നുമില്ലാതെ സത്രക്കടവില്‍ നിന്നു പള്ളിയോടങ്ങളുടെ ഘോഷയാത്ര ആരംഭിക്കും. ക്ഷേത്രക്കടവില്‍ വെറ്റില, പുകയില, അവില്‍പൊതി എന്നിവ നല്‍കി പള്ളിയോടങ്ങ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ പള്ളിയോടങ്ങളെ സ്വീകരിക്കും. ഇതല്ലാതെ മറ്റൊരു ചടങ്ങും ഈ വര്‍ഷം ഉണ്ടാവില്ല.
കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കും
കൊച്ചി രാജ്യാന്തര വിമാനത്താവളം വീണ്ടും പ്രവര്‍ത്തനസജ്ജമായി. ഇന്‍ഡിഗോയുടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യമിറങ്ങുക. ആദ്യം പറന്നുയരുന്നതും (3.25) ഈ വിമാനം തന്നെയായിരിക്കും. ഇതുള്‍പ്പെടെ 32 വിമാനങ്ങള്‍ ഇന്നു വന്നുപോകും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കത്തില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ വിമാനങ്ങളുമെത്തി മടങ്ങുന്നുണ്ട്. ബാക്കി എല്ലാം ആഭ്യന്തര സര്‍വീസുകളാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിയുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍ അറിയിച്ചു. ആയിരത്തിലേറെപ്പേര്‍ എട്ടു ദിവസവും 24 മണിക്കൂറും ജോലി ചെയ്താണു വിമാനത്താവളം പുനരാരംഭിക്കാവുന്ന നിലയിലാക്കിയത്. കഴിഞ്ഞ 15നാണു വിമാനത്താവളം അടച്ചത്. വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റുമതിലില്‍ രണ്ടര കിലോമീറ്റര്‍ തകര്‍ന്നു. പാര്‍ക്കിങ് ബേ, ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. റണ്‍വേയില്‍ ചെളി അടിഞ്ഞുകൂടി. ഏതാണ്ട് 300 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വെള്ളം ഇറങ്ങിയതോടെ 20 ... Read more
കടലിന്റെ മക്കളുടെ ത്യാഗത്തിനും സേവനത്തിനും സര്‍ക്കാരിന്റെ ആദരവ്
സംസ്ഥാനം വിറങ്ങലിച്ച പേമാരിയിലും വെളളപ്പൊക്കത്തിലും ദുരിതമനുഭവിച്ച 65000 ആളുകളെ ആശയുടെയും സന്തോഷത്തിന്റെയും പുറംതുരുത്തുകളിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ 3000 ത്തൊളം മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തമാണ് ആഗസ്റ്റിലുണ്ടായത്. ദുരന്തം അറിഞ്ഞ ഉടന്‍ തന്നെ വിവിധ ജില്ലകളില്‍ നിന്ന് ഔട്ട്‌ബോട് എഞ്ചിന്‍ ഘടിപ്പിച്ച 669 വളളങ്ങളിലായി മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നോട്ട് വരികയുണ്ടായി. ഉത്തരവ് കാത്തു നില്‍ക്കാതെ സ്വന്തം നടിന്റെ രക്ഷയ്ക്കായി കൈ, മെയ്യ് മറന്ന് പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികളുടെ സേവനം ആദരിക്കപ്പെടേണ്ടതാണെന്നുളള സമൂഹത്തിന്റെ പൊതുവികാരം കണക്കിലെടുത്താണ് സര്‍ക്കാര്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളെ പൊന്നട അണിയിച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ആഗസ്റ്റ് 29-ന് വൈകുന്നേരം 4 മണിക്ക് കനകകുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ ചേരുന്ന ‘ആദരം 2018’ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് ... Read more
മൂന്നാറിനെ മടക്കിക്കൊണ്ടുവരാന്‍ വേക്കപ്പ് മൂന്നാര്‍
മൂന്നാറിനെ പഴയ പ്രതാപത്തിലേയ്ക്ക് മടക്കിക്കൊണ്ട് വരുവാന്‍ വേക്ക് അപ്പ് മൂന്നാര്‍ പദ്ധതി. ബഹുജനപങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പിലാക്കുന്നത്. മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ടൂറിസം റ്റാസ്‌ക് ഫോഴ്സ്, മൂന്നാര്‍ ഹോട്ടല്‍ ആന്റ് റിസോര്‍ട്ട് അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കപ്പെടുന്നത്. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടക്കം കുറിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രാവിലെ മൂന്നാര്‍ റീജണല്‍ ഓഫീസിനു സമീപം തുടക്കമാവും. വേക്ക് അപ്പ് മൂന്നാര്‍ എന്ന പേരില്‍ നടത്തപ്പെടുന്ന ശുചീകരണ യജ്ഞത്തിന് മാധ്യമങ്ങളും പൊതുജനങ്ങളും, നിരവധി സന്നദ്ധ സംഘടനകളും, പ്രസ്ഥാനങ്ങളും പങ്കു ചേരും. മൂന്നാറിന്റെ മധ്യത്തിലൂടെ ഒഴുകുന്ന മുതിരപ്പുഴയാറിന്റെ ഇരുകരകളിലും വന്നടിഞ്ഞ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രാമുഖ്യം നല്‍കും. മഴക്കെടുതിയില്‍ നഷ്ടപ്പെട്ട മൂന്നാറിന്റെ നഷ്ടപ്പെട്ട മുഖശോഭ വീണ്ടെടുക്കുകയാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.