Category: Kerala

കുറിഞ്ഞിപ്പൂക്കാലമെത്തി; സഞ്ചാരികളെ ക്ഷണിച്ച് മൂന്നാറിലേക്ക് വാഹന റാലി

പ്രളയാനന്തരം കേരളത്തിലെ ടൂറിസം മേഖല വീണ്ടും സജീവമായി. നീലക്കുറിഞ്ഞി വസന്തം പടിവാതില്‍ക്കല്‍ വന്നെത്തിയ വേളയിലായിരുന്നു പ്രളയം മൂന്നാറിലെത്തിയത്. എന്നാല്‍ മഴയ്ക്ക് ശേഷം മൂന്നാറിലെ ടൂറിസം മേഖല പൂര്‍വാധികം ആവശേത്തോടെ മടങ്ങിയെത്തിയിരിക്കുകയാണ്. കുറിഞ്ഞിപ്പൂക്കാലത്തില്‍ മൂന്നാര്‍ മേഖലയെ മടക്കി കൊണ്ട് വരുന്നതിന്റെ ഭാഗമായി ടൂറിസം മേഖല സംയുക്തമായി ചേര്‍ന്ന് കൊണ്ട് വാഹന റാലി നടത്തുന്നു. കൊച്ചി മുതല്‍ മൂന്നാര്‍ വരെ ബുധനാഴ്ച നടക്കുന്ന റാലി കേരള ടൂറിസത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ്. ബുധനാഴ്ച രാവിലെ 8 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാളില്‍ നിന്നാരംഭിക്കുന്ന കാര്‍, ബുള്ളറ്റ് റാലി എറണാകുളം, ഇടുക്കി ജില്ലകളിലൂടെ സഞ്ചരിച്ച്  മൂന്നാറില്‍ എത്തിച്ചേരും. കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരവും , ചെയര്‍മാന്‍ എബ്രഹാം ജോര്‍ജ്ജും ചേര്‍ന്ന് റാലി കൊച്ചിയില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. വിസിറ്റ് നീലക്കുറിഞ്ഞി ലോഗോ കേരള ടൂറിസം ജോയിന്റ് ഡയറക്ടര്‍ നന്ദകുമാര്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. മൂന്നാറിലെ ക്ലൗഡ്‌സ് വാലി ഹോട്ടലില്‍ വൈകുന്നേരം ആറ് ... Read more

ചേന്ദമംഗലത്തിന്റെ കഥ പറഞ്ഞ് ചേക്കുട്ടി പാവകള്‍

ചേന്ദമംഗലത്തെ ജീവിതം ഇഴചേര്‍ത്തെടുത്ത കൈത്തറിമേഖലയെ തകര്‍ത്താണ് മഹാപ്രളയം കടന്നു പോയത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടങ്ങളാണ് ഇവിടുത്തെ കൈത്തറി വ്യവസായമേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. പ്രളയജലത്തില്‍ മുങ്ങി കൈത്തറി യൂണിറ്റുകളും തറികളും നശിച്ചു, ഐശ്വര്യസമൃദ്ധമായ ഓണവിപണി മുന്നില്‍ കൊണ്ടു നെയ്തുകൂട്ടിയ വസ്ത്രങ്ങളെല്ലാം ചെളിയില്‍ പുതഞ്ഞുപോയി. തകര്‍ന്നുപോയ ചേന്ദമംഗലം കൈത്തറിയുടെ പുനര്‍ജീവനമെന്ന ലക്ഷ്യത്തോടെ നിരവധി സുമനസ്സുകള്‍ മുന്നോട്ട് വരുന്നതു നെയ്ത്ത് ഗ്രാമങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്നുണ്ട്. ആ ദൗത്യത്തില്‍ കൈ കോര്‍ക്കുകയാണ് ചേക്കുട്ടി എന്ന പാവക്കുട്ടി ചേക്കുട്ടിയെന്നാല്‍ ചേറിനെ അതിജീവിച്ച കുട്ടി എന്നാണ് അര്‍ത്ഥം. ചേറില്‍ പുതഞ്ഞുപോയ നമ്മുടെ നെയ്ത്തുപാരമ്പര്യത്തിന് പുതുജീവന്‍ നല്‍കാനുള്ള പരിശ്രമത്തില്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന വിധം സഹായമാവുകയാണ് ചേക്കുട്ടി പാവകള്‍ എന്ന സംരംഭം. കൊച്ചി സ്വദേശികളായ ലക്ഷ്മി മേനോനും ഗോപിനാഥ് പാറയിലും സംഘവുമാണ് ചേക്കുട്ടി പാവകള്‍ എന്ന ആശയത്തിനു പിന്നില്‍.   ചെളിപുരണ്ട തുണിത്തരങ്ങള്‍ ക്ലോറിന്‍ ഉപയോഗിച്ച് അണിവിമുക്തമാക്കിയെടുത്ത് പുനരുപയോഗിക്കാന്‍ കൈത്തറി യൂണിറ്റുകള്‍ ശ്രമിക്കുന്നുണ്ട്.  ഇവയില്‍ പുനരുപയോഗിക്കാവുന്ന സാരികള്‍ നല്ല രീതിയില്‍ വിറ്റുപോവുന്നുണ്ട്. ശേഷിക്കുന്ന ... Read more

നീരജ് എത്തി നീലവസന്തം കാണാന്‍

പ്രളയം തകര്‍ത്തെറിഞ്ഞ മൂന്നാറിലേക്ക് പ്രതിസന്ധികളെ തകര്‍ത്തെറിഞ്ഞ് നീരജ് എത്തി. 12 വര്‍ഷത്തിലൊരിക്കല്‍ പൂവിടുന്ന നീലക്കുറിഞ്ഞി കാണുകെയന്നത് നീരജിന്റെ യാത്രാസ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു. അവിടേക്കാണ് ഉള്‍ക്കരുത്തിന്റെ കരുത്തുമായി നീരജ് എത്തിയത്. സാധാരണ സഞ്ചാരികളില്‍ നിന്ന് വിഭിന്നനാണ് നീരജ്. എട്ടാം വയസില്‍ തന്റെ സ്വപ്‌നങ്ങളെ തേടിയെത്തിയ കാന്‍സറിന് നല്‍കേണ്ടി വന്നത് ഒരു കാലായിരുന്നു. എന്നാല്‍ വിധിയുടെ ക്രൂരതയോട് നീരജ് ഒട്ടും പരിഭവിച്ചില്ല. മുന്നോട്ടുള്ള ജീവിതത്തെ ഓര്‍ത്ത് ഈ ചെറുപ്പക്കാരന്‍ പരിഭവിച്ചില്ല. തുടര്‍ന്നുള്ള ജീവിതത്തിലെ സ്വപ്‌നങ്ങള്‍ക്ക് ഇതൊന്നും ഒരു പരിമിതികള്‍ അല്ലെന്ന് നീരജ് തെളിയിച്ചു. യാത്രകളിലൂടെ അതിജീവിച്ചു. ബോഡിനായകനൂരിലെ കുറങ്ങണി യാത്രയും മൂന്നാര്‍- കൊടൈക്കനാല്‍ ട്രെക്കിങും സ്‌കോട്ട്‌ലാന്‍ഡിലെ ബെന്നവിസ് മലയും നീരജിന് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്. സഹസഞ്ചാരികളുടെ പിന്തുണയും ഊര്‍ജവും നീരജിന് കരുത്തേകുന്നുണ്ട്.

ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോത്സവം നടത്തും

സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷമില്ലാതെ നടത്തും. ആഘോഷമൊഴിവാക്കി കലോത്സവം നടത്താന്‍ മാന്വല്‍ പരിഷ്‌ക്കരിക്കാനും തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വിശദമാക്കി. അമേരിക്കയില്‍ ഉള്ള മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരോടും സാംസ്‌കാരിക പ്രവര്‍ത്തകരോടും ഇത് സംബന്ധിച്ച് സംസാരിച്ചു. കലോത്സവ മാന്വല്‍ പരിഷ്‌കരിക്കാനും നീക്കമുണ്ടെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. എന്തായാലും കലോത്സവം നടക്കുമെന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പായി. എന്നാല്‍ പതിവ് ആഘോഷപ്പൊലിമകള്‍ ഒഴിവാക്കപ്പെടും. കലോത്സവം നടത്താനുള്ള വഴികളെക്കുറിച്ച് ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനം കണ്ട് മുഖ്യമന്ത്രി വിളിക്കുകയായിരുന്നുവെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. കുട്ടികളുടെ പ്രയാസം മനസിലാക്കുന്നു. അതുകൊണ്ട് കലോത്സവം ചെറിയ രീതിയിലെങ്കിലും നടത്താമെന്നും മുഖ്യമന്ത്രി അറിയിച്ചു. 24 -ാം തിയതി മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും സൂര്യ കൃഷ്ണ മൂര്‍ത്തി പറഞ്ഞു.

കേരള ടൂറിസത്തെ സഹായിക്കാമെന്ന് പാർലമെന്ററി സമിതി

പ്രളയത്തിൽ പ്രതിസന്ധിയിലായ കേരള ടൂറിസത്തെ ആവും മട്ട് സഹായിക്കാമെന്ന് പാർലമെന്ററി സമിതി. കോവളത്ത് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് സമിതി ഈ ഉറപ്പു നൽകിയത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പരസ്യ വീഡിയോകളിൽ കേരളത്തിന് പ്രാമുഖ്യം നൽകണമെന്ന് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. പുതിയ പരസ്യ വീഡിയോകൾ ഉടൻ ഇറങ്ങുമെന്നും ഇതിനു ശേഷം കേരളത്തിന് പ്രത്യേക പരിഗണന നൽകിയുള്ള വീഡിയോ പുറത്തിറക്കാമെന്നും ടൂറിസം മന്ത്രാലയം ഉറപ്പു നൽകി.   കേന്ദ്ര ജീവനക്കാരുടെ ലീവ് ട്രാവൽ ആനുകൂല്യത്തിൽ കേരളത്തേയും ഉൾപ്പെടുത്തണമെന്ന ആവശ്യവും സംസ്ഥാന ടൂറിസം മേഖല ഉന്നയിച്ചു. പ്രളയത്തിൽ ടൂറിസം മേഖലക്കുണ്ടായ നഷ്ടം 2500 കോടി രൂപയാണെന്നും ഇവർ പറഞ്ഞു.   ചൈനയിൽ നിന്നുള്ള സഞ്ചാരികളെ കൂടുതലായി ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി.   ഇ എം നജീബ്, പി കെ അനീഷ് കുമാർ, ബേബി മാത്യു സോമതീരം, ജോസ് ഡൊമിനിക്, നാരായണൻ, ജോണി എന്നിവർ ടൂറിസം മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

മൂന്നാര്‍-ഉടുമല്‍പേട്ട റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു

മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍-ഉടുമല്‍പേട്ട റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു. പ്രളയത്തില്‍ തകര്‍ന്ന പെരിയവര പാലത്തിന് സമാന്തരമായി നിര്‍മിച്ച താത്കാലിക പാലം ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് മാസത്തിനുള്ളില്‍ പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം. പ്രദേശവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് ആഴ്ചകള്‍ക്ക് ശേഷം എസ്റ്റേറ്റ് തൊഴിലാളികളെയും വഹിച്ചുള്ള വാഹനങ്ങള്‍ പെരിയവര പാലം കടന്നത്. ഓഗസ്റ്റ് 16-ലെ പ്രളയത്തിലാണ് മൂന്നാറില്‍ നിന്ന് മറയൂറിലേക്കും ഉടുമല്‍പേട്ടിലേക്കും പോകാനുള്ള ഏക ആശ്രയമായ പെരിയവര പാലം തകര്‍ന്നത്. പഴയ പാലത്തിന് സമാന്തരമായി കന്നിയാറിന് കുറുകെ ഭീമന്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ചാണ് താല്‍ക്കാലിക പാലം നിര്‍മിച്ചത്. വെള്ളപ്പാച്ചിലില്‍ മണ്ണ് ഒലിച്ച് പോകാതിരിക്കാന്‍ പൈപ്പുകള്‍ക്ക് മുകളില്‍ മണല്‍ ചാക്കുകള്‍ അടുക്കിയിട്ടുണ്ട്. മൂന്നാഴ്ചയായി നാട്ടുകാര്‍ ജീവന്‍ പണയം വച്ചാണ് പാലം കടന്നിരുന്നത്. പെരിയവര പാലം മൂന്നാറിലെ സാമ്പത്തിക പ്രതിസന്ധിയ്ക്കും പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. നീലക്കുറിഞ്ഞി വ്യാപകമായി പൂവിടുന്ന രാജമലയിലേക്ക് മൂന്നാറില്‍ നിന്ന് എത്താനുള്ള ഏക മാര്‍ഗ്ഗമാണ് പെരിയവര പാലം. പാലം തുറന്നതോടെ ... Read more

സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കി നെയ്യാര്‍ ഡാമിലെ നക്ഷത്ര അക്വേറിയം

നെയ്യാര്‍ ഡാമിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി ഫിഷറീസ് വകുപ്പിന്റെ നക്ഷത്ര അക്വേറിയം. ഡാമിലെ പ്രധാന വിനോദ കേന്ദ്രമാണ് ഇത്. അലങ്കാര മത്സ്യങ്ങളില്‍ വിശ്വപ്രസിദ്ധി നേടിയ കേരളത്തിന്റെ തനതു മത്സ്യമായ മിസ് കേരള, ദൈവത്തിന്റെ സ്വന്തം മത്സ്യം എന്നറിയപ്പെടുന്ന അരോണ, ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന ഫ്ളവര്‍ഹോണ്‍, ലിവിങ് ഫോസിലായ അലിഗേറ്റര്‍ഗാര്‍, ആത്മാക്കള്‍ വസിക്കുന്നുവെന്നു കരുതുന്ന ബ്ലാക്ക് ഗോസ്റ്റ്, ഷവല്‍നോ ക്യാറ്റ്ഫിഷ് എന്നിവയും, ഫ്ളവര്‍ ഗോണ്‍, ടെക്സാസ്, സില്‍വര്‍ ഷാര്‍ക്ക്, സിമിഡ്, റെഡ് തിലാപ്പിയ തുടങ്ങി വിവിധ ജനുസുകളിലായുള്ള 50ലേറെ ഇനം ശുദ്ധജല അലങ്കാര മത്സ്യങ്ങളുമാണ് ഇവിടത്തെ ആകര്‍ഷണം. അക്വേറിയം മുഴുവനായി ഉള്‍ക്കൊള്ളുന്ന വൃത്താകൃതിയിലുള്ള വലിയ കുളത്തിലും, 75 കണ്ണാടി സംഭരണികളിലുമായി മത്സ്യങ്ങളെ സജ്ജീകരിച്ചിരിക്കുന്നു. സുന്ദരമായ പെയിന്റിങ്ങും ത്രിമാന കാഴ്ച നല്‍കുന്ന ഡോള്‍ഫിന്റെയും മറ്റ് മത്സ്യങ്ങളുടെയും മാതൃകകളും ജലധാരകളും അക്വേറിയത്തെ ആകര്‍ഷകമാക്കുന്നു. 2012ലാണ് നെയ്യാര്‍ഡാമില്‍ ഫിഷറീസ് വകുപ്പിന്റെ അക്വേറിയം തുറന്നത്. രണ്ട് നിലയായി നക്ഷത്ര മത്സ്യത്തിന്റെ (പെന്റഗണ്‍) ആകൃതിയിലാണ് മനോഹരമായി കെട്ടിടം ... Read more

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധം; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

സംസ്ഥാനത്ത് എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും ഹര്‍ത്താല്‍ തുടങ്ങി. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ . പാല്‍ , പത്രം , എയര്‍പോര്‍ട്ട് എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തില്ല. പ്രളയ ബാധിത മേഖലകളെ ബാധിക്കാത്ത വിധമാകും ഹര്‍ത്താലെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട് . ഇരുമുന്നണികളുടേയും നേതൃത്വത്തില്‍ ഏജീസ് ഓഫിസ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്

അനന്തപുരിയിലെ ക്രിക്കറ്റ് പൂരം; ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു

കേരളത്തിന്റെ പിറന്നാള്‍ ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യയും വിന്‍ഡീസും തമ്മില്‍ നടക്കുന്ന ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു. 1000, 2000, 3000, 6000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. തിരുവനന്തപുരത്ത് നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തിലാണ് നിരക്കുകള്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കും ക്ലബുകള്‍ക്കും 1000 രൂപാ ടിക്കറ്റ് നിരക്കില്‍ 50% ഇളവ് ലഭിക്കും. സ്‌പോര്‍ട്‌സ് ഹബ്ബിന്റെ മുകളിലെ നിരയിലെ ടിക്കറ്റ് നിരക്കാണ് 1000 രൂപ. താഴത്തെ നിരയില്‍ 2000,3000, 6000 എന്നിങ്ങനെയാണ് നിരക്ക്. ഇതില്‍ 6000 രൂപയുടെ ടിക്കറ്റുകള്‍ ഭക്ഷണമുള്‍പ്പെടെയാണ്. ടിക്കറ്റ് വരുമാനത്തില്‍നിന്നുള്ള ലാഭവിഹിതത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു നിശ്ചിത തുക നല്‍കുമെന്ന് കെ.സി.എ വ്യക്തമാക്കി. ഏകദിനത്തോടൊപ്പം ഇന്ത്യ എ ടീമും ഇംഗ്ലണ്ട് ലയണ്‍സ് എന്നറിയപ്പെടുന്ന ഇംഗ്ലണ്ട് എ ടീമും തമ്മിലുള്ള മത്സരത്തിനും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. രാഹുല്‍ ദ്രാവിഡിന് കീഴിലാണ് ഇന്ത്യ എ ടീം തിരുവനന്തപുരത്തെത്തുക. ജനുവരി പതിമൂന്നിന് ഇംഗ്ലണ്ട് എ ടീം ... Read more

ചെറുതോണി അണക്കെട്ടിന്റെ അവസാന ഷട്ടറും അടച്ചു

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു. ജലനിരപ്പ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് അവാസനത്തെ ഷട്ടറും അടച്ചത്. 2391 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒമ്പതിനായിരുന്നു ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ തുറന്നത്. പിന്നാലെ അഞ്ച് ഷട്ടറുകളും തുറന്നു. പിന്നീട്, ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ നാല് ഷട്ടറുകള്‍ അടച്ചെങ്കിലും മൂന്നാമത്തെ ഷട്ടര്‍ ഇതുവരെ തുറന്നുവെക്കുകയായിരുന്നു.

കാണാം ജടായു പാറയിലെ വിസ്മയങ്ങള്‍

സാഹസികതയും സംസ്‌ക്കാരവും ഒരുമിച്ച് കൈകോര്‍ക്കുന്ന ജടായു എര്‍ത്ത് സെന്ററിലെ വിസ്മയങ്ങള്‍ കാണാം.. കലാസംവിധായകനും സിനിമാ സംവിധായകനുമായ രാജീവ് അഞ്ചലാണ് ജടായുവിന്റെ ശില്‍പി. 15000 ചതുരശ്രയടി സ്ഥലത്താണ് ജടായു ശില്പം സ്ഥിതി ചെയ്യുന്നത് . പൂര്‍ണമായും ശീതീകരിച്ച ശില്പത്തിനുള്ളിലേക്കു കടന്നാല്‍ അപൂര്‍വകാഴ്ചകള്‍ കാണാം. ശില്പത്തിനകത്തെ സാങ്കേതികവിദ്യകള്‍ അമ്പരപ്പിക്കുന്നതാണ്. ഓഡിയോവിഷ്വല്‍ മ്യൂസിയം, 6 ഡി തിയേറ്റര്‍, ത്രേതായുഗസ്മരണ ഉയര്‍ത്തുന്ന മ്യൂസിയം എന്നിവ അത്യാകര്‍ഷകമാകും. ശില്പത്തിനോടുചേര്‍ന്നുള്ള   സിനിമാ തിയേറ്ററില്‍ 25 പേര്‍ക്ക് ഒരേസമയം സിനിമകാണാം. തിയേറ്ററിനകത്ത് രാമ-രാവണ യുദ്ധം ദൃശ്യത്തനിമയോടെയും പൗരാണിക പ്രൗഢിയോടെയും പ്രദര്‍ശിപ്പിക്കും.

കേരളത്തിന്റെ സൗന്ദര്യത്തിന് മാറ്റമില്ല ; കുമരകത്തെത്തിയ വിദേശ ടൂര്‍ ഓപ്പറേറ്റർമാരുടെ സാക്ഷ്യം

സഞ്ചാരികൾക്ക്  കേരളത്തോടുള്ള  പ്രിയം തകർക്കാൻ  പ്രളയത്തിനും  കഴിഞ്ഞില്ല. .കേരളം ഇപ്പോഴും  മനോഹരമെന്ന സാക്ഷ്യപത്രം  നൽകുന്നത്  വിദേശ  രാജ്യങ്ങളിലെ ടൂർ ഓപ്പറേറ്റർമാരാണ് .   ഇവർ ഇന്ന് കുമരകം സന്ദർശിച്ചു.   ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി നടക്കുന്ന വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് ടൂര്‍ പാക്കേജ് ആസ്വദിക്കാനാണ് 16 പേരടങ്ങുന്ന വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കുമരകത്ത് എത്തിയത് . പ്രളയത്തിന് ശേഷവും കുമരകത്തിന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാരെ ബോധ്യപെടുത്താനാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത് . കള്ള് ചെത്ത്, വല വീശല്‍, തെങ്ങുകയറ്റം, കയര്‍ പിരിത്തം, ഓലമെടയല്‍, പായ് നെയ്ത്ത് തുടങ്ങിയ വിവിധ തൊഴില്‍ രീതികള്‍ ആസ്വദിക്കുകയും ചെയ്തു. രാവിലെ ഒന്‍പത് മണിക്ക് എത്തിയ ഗ്രൂപ്പിനെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍,  ബിജു വര്‍ഗ്ഗീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ,  ഭഗത് സിംഗ് വി എസ് ഡെസ്റ്റിനേഷന്‍ കോര്‍ഡിനേറ്റര്‍ , ... Read more

ദൈവത്തിന്റെ സ്വന്തം നാടിന് മാതൃകയാണ് ഈ ടൂറിസം പോലീസ്

ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍ എത്തുന്നവരുടെ സുരക്ഷയ്ക്കായി കേരള പോലീസ് രൂപികരിച്ചിട്ടുള്ള സഹായ സെല്ലാണ് ടൂറിസം പോലീസ്. സര്‍ക്കാര്‍ മികച്ച സേവനത്തിനുള്ള പുരസ്‌ക്കാരം ആദരിച്ചിരിക്കുകയാണ് ടൂറിസം പോലീസ് സംഘത്തിനെ. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എസ് ഐ വി ബി റഷീദിനാണ്  അവാര്‍ഡ് ലഭിച്ചത്. എന്താണ് ടൂറിസം പോലീസ് കൊച്ചി സിറ്റി പോലീസിന്റെ കീഴിലാണ് ടൂറിസം പോലീസ് പ്രവര്‍ത്തിക്കുന്നത്. സഞ്ചാരികള്‍ക്ക് വേണ്ട സേവനങ്ങള്‍ കൃത്യതയോടെ ചെയ്തു കൊടുക്കലാണ് ഡ്യൂട്ടി. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, കുമ്പളങ്ങി എന്നിങ്ങനെ മൂന്ന് ലോക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ടൂറിസം സുരക്ഷിതത്വം ഞങ്ങളുടെ ചുമതലയാണ്. സഞ്ചാരികളുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഏത് ലോക്കല്‍ സ്റ്റേഷന്റെ പരിധിയിലാണെന്നു നോക്കി ടൂറിസം പൊലീസ് ഇടപെടും. കേസ് റജിസ്റ്റര്‍ ചെയ്യും. ടൂറിസം പൊലീസിന് നേരിട്ട് കേസെടുക്കാന്‍ അധികാരം നല്‍കിക്കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ നിലവിലില്ല. സേവനം സൗജന്യം പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലെല്ലാം ടൂറിസം പൊലീസുണ്ട്. സേവനങ്ങള്‍ സഞ്ചാരികള്‍ക്ക് നേരിട്ട് ലഭിക്കും. വഴി അറിയാതെ കഷ്ടപ്പെ ... Read more

ഉള്‍നാടന്‍ ജലഗതാഗത വികസന പദ്ധതിക്ക് കേന്ദ്രം 80.37 കോടി അനുവദിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗതവികസനത്തിന്റെ ഭാഗമായി സ്വദേശിദര്‍ശന്‍ സ്‌ക്കിമിന്റെ കീഴില്‍ മലനാട് മലബാര്‍ ക്രൂസ്ടൂറിസം പദ്ധതിക്ക്‌ കേന്ദ്രടൂറിസംമന്ത്രാലയം 80.37 കോടിരൂപ അനുവദിച്ചു. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനമാണ് പദ്ധതിക്കായി തുക അനുവദിച്ച വിവരം അറിയിച്ചത്. പുരാതനകാലം മുതല്‍ക്കേ ജലമാര്‍ഗഗതാഗതത്തിന്‌ കേരളത്തില്‍ വളരെപ്രാധാന്യം നല്‍കിയിരുന്നു. കേരളത്തിലെ ജലഗതാഗത്തിന്റെ മൊത്തം വ്യാപ്തി 1900കിലോമീറ്ററാണ്. 44 നദികളും 7കായല്‍ പ്രദേശങ്ങളുമുള്ള കേരളത്തില്‍ എന്നാല്‍ ജലഗതാഗതവും അതുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരസാധ്യതകളും വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. ജലസംബന്ധമായ വിനോദസഞ്ചാരത്തിനു ലോകത്ത് പ്രാധാന്യമേറുന്ന സമയത്താണ്‌ കേരളത്തില്‍ ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം- കുപ്പം നദികളില്‍ ജലയാത്ര പ്രമേയമാക്കിക്കൊണ്ടുള്ള വികസനമാണ്  മേല്‍പറഞ്ഞ പദ്ധതിയുടെലക്ഷ്യം. ഈ പദ്ധതി വഴി മൂന്നുജലയാത്രകളാണ്‌ സാക്ഷാത്കരിക്കുന്നത്. 1. മലബാറിപാചക ക്രമം പ്രമേയമാക്കിയുള്ള ജലയാത്ര (മുത്തപ്പന്‍ക്രൂസ്) – വളപട്ടണം നദിയില്‍ വളപട്ടണം മുതല്‍ മുനമ്പ്  കടവ് വരെയുള്ള 40കിമി ദൈര്‍ഖ്യമുള്ള ജലയാത്ര. 2. തെയ്യംപ്രമേയമാക്കിയുള്ളജലയാത്ര – വളപട്ടണംനദിയില്‍വളപട്ടണംമുതല്‍ പഴയങ്ങാടി വരെയുള്ള 16 കിമിദൈര്‍ഖ്യമുള്ളജലയാത്ര. 3. കണ്ടല്‍കാട്  ജലയാത്ര ... Read more

മണ്ഡല മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കും: ദേവസ്വം മന്ത്രി

നവംബര്‍ 17ന് ആരംഭിക്കുന്ന ശബരിമല മണ്ഡല മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. Sabarimala Temple തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ. ഇവിടെ നിന്ന് പമ്പയിലേക്ക് കെ. എസ്. ആര്‍. ടി. സി ബസില്‍ തീര്‍ത്ഥാടകരെ എത്തിക്കും. ഇതിനായി 250 കെ. എസ്. ആര്‍. ടി. സി ബസുകള്‍ സര്‍വീസ് നടത്തും. നിലയ്ക്കലില്‍ പരമാവധി പാര്‍ക്കിംഗ് സ്ഥലം കണ്ടെത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇവിടെ ആവശ്യത്തിന് കുടിവെള്ളം വിതരണം ചെയ്യാന്‍ സംവിധാനം ഒരുക്കും. നിലയ്ക്കലില്‍ പോലീസിനും കെ. എസ്. ആര്‍. ടി. സി ജീവനക്കാര്‍ക്കും താമസത്തിനും പ്രാഥമികാവശ്യങ്ങള്‍ക്കുമുള്ള സൗകര്യം ഒരുക്കും. ഇവിടെ രണ്ടു മാസത്തിനകം ആയിരം ബയോ ടോയിലറ്റുകള്‍ സ്ഥാപിക്കും. ഇത്തവണ പമ്പയില്‍ താത്കാലിക സംവിധാനങ്ങള്‍ മാത്രമേ ഒരുക്കൂ. പമ്പയില്‍ മണ്ണുമാറ്റി വീണ്ടെടുത്ത പാലത്തിന്റെ ബലം പരിശോധിക്കും. പുനര്‍നിര്‍മാണ ... Read more