Category: Kerala

വയനാട് പാല്‍ച്ചുരം തുറന്നു; 15 ടണ്ണില്‍ കൂടുതലുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം

  കനത്തമഴയിലും മണ്ണിടിച്ചിലിലും തകര്‍ന്ന പാല്‍ച്ചുരം റോഡ് താത്കാലികമായി ഗതാഗത യോഗ്യമാക്കി. ഇന്നലം മുതല്‍ വാഹനങ്ങള്‍ ഇതു വഴി കടത്തി വിടുന്നുണ്ട്. എന്നാല്‍ 15 ടണ്ണില്‍ കുറവുള്ള ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മാത്രമേ ചുരം വഴി കടന്നു പോകാനാവൂ. റോഡിന്റെ പുനര്‍നിര്‍മ്മാണം ഇപ്പോഴും നടന്ന് വരികയാണ്. ഇത് പൂര്‍ണമായും കഴിഞ്ഞാല്‍ മാത്രമേ 15 ടണഅണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ കടത്തി വിടുന്നതിനെ കുറിച്ച് തീരുമാനമെടുക്കൂ. അമ്പായത്തോട് മുതല്‍ ബോയ്‌സ് ടൗണ്‍ വരം 6.27 കിലോമീറ്ററാണ് പാല്‍ചുരത്തിന്റെ ദൂരം. ഇതില്‍ വനമേഖലയിലുള്ള മൂന്നര കിലോമീറ്ററിലേറെ ദുരം റോഡ് മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു. ചില ഭാഗങ്ങള്‍ ഒഴുകി പോകുകയും പാര്‍ശ്വഭിത്തി ഇടിഞ്ഞ് തകരുകയും ചെയ്തു. തുടര്‍ന്നാണ് അധികൃതര്‍ ചുരം റോഡിലൂടെ ഗതാഗതം നിരോധിച്ചത്. റോഡ് പൂര്‍ണ്ണമായും ഒഴുകി പോയ 50 മീറ്ററില്‍ കോണ്‍ക്രീറ്റ് ചെയ്തിരിക്കുകയാണിപ്പോള്‍. ഞായറാഴ്ച ചുരത്തിലൂടെ ബസ് ട്രയല്‍ റണ്‍ നടത്തുകയും ഉദ്യോഗസ്ഥര്‍ റോഡ് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. പാര്‍ശ്വഭിത്തി വലിയ തോതില്‍ തകര്‍ന്ന ... Read more

സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ തന്നെ

സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയതിന് പിന്നാലെ ഡിസംബറില്‍ ആലപ്പുഴയില്‍ കലോത്സവം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ്. പ്രളയത്തിന് പിന്നാലെ കലോത്സവം നടത്തേണ്ടയെന്ന തീരുമാനമുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നതോടെയാണ് സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയത്. മാന്വല്‍ പരിഷ്‌കരണ സമിതിയാണ് തീരുമാനമെടുത്തത്. മേളകളുടെ തിയതിയെക്കുറിച്ച് നാളെ ചേരുന്ന ഗുണ നിലവാര പരിശോധന കമ്മറ്റി അന്തിമ തീരുമാനമെടുക്കും . ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവത്തില്‍ ഉദ്ഘാടന സമാപന ചടങ്ങുകള്‍ ഉണ്ടാകില്ല. ചെലവ് കുറക്കാന്‍ ശ്രമിക്കും. എല്‍പി-യുപി കലോത്സവങ്ങള്‍ സ്‌കൂള്‍ തലത്തില്‍ അവസാനിക്കും. ഭക്ഷണത്തിന്റെ ചുമതല കുടുംബശ്രീക്ക് നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അതേസമയം കായിക മേള അടുത്തമാസം തിരുവനന്തപുരത്തും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബറില്‍ കൊല്ലത്തും ശാസ്ത്രമേള നവംബറില്‍ കൊല്ലത്തും നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

ചിറക് വിരിച്ച് ജടായു; പ്രവര്‍ത്തനം പൂര്‍ണതോതില്‍

കൊല്ലം ചടയമംഗലം ജടായു എര്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം പൂര്‍ണതോതിലായി. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജടായുപ്പാറ സന്ദര്‍ശിച്ച് പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തി. പ്രളയത്തില്‍ തകര്‍ന്ന കേരള ടൂറിസത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി ജടായുപ്പാറ പദ്ധതി മാറുമെന്ന് മന്ത്രി പറഞ്ഞു. പ്രതിദിനം ആയിരത്തില്‍പ്പരം സഞ്ചാരികളെത്തുന്ന ടൂറിസം പദ്ധതി തൂടുതല്‍ ആകര്‍ഷകമാക്കും. ഔപചാരികമായി ഉദ്ഘാടനം പ്രഖ്യാപിച്ച് സമയത്തായിരുന്നു കേരളത്തിനെ പ്രളയം ബാധിച്ചത്. അതുകൊണ്ട് തന്നെ  ഉദ്ഘാടനം കൂടാതെയാണ് എര്‍ത്ത് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തില്‍ ഇന്ന് വരെ നാം കണ്ടിട്ടില്ലാത്ത മികച്ച രീതിയിലുള്ള വിനോദസഞ്ചാര അനുഭവമാണ്  ജടായു സമ്മാനിക്കുന്നത്. ഇറക്കുമതി ചെയ്ത കേബിള്‍ കാര്‍, പാറയുടെ മുകളിലുള്ള പക്ഷിരാജന്റെ ഭീമാകാരമായ പക്ഷിശില്‍പവും വിസ്മയിപ്പിക്കുന്ന അനുഭവമാണ് നല്‍കുക. ഉന്നത അധികൃതരില്‍ നിന്ന് അനുമതി ലഭിക്കുന്നതോടെ ഹെലിക്കോപ്റ്ററില്‍ ജടായു ശില്‍പവും ചടയമംഗലത്തിന്റെ ഗ്രാമസൗന്ദര്യവും സഹ്യപര്‍വതമടങ്ങുന്ന ആകാശക്കാഴ്ച കാണാനാകും. ഇതിനായിട്ടുള്ള ഹെലിപ്പാഡ് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തെന്മല ഇക്കോടൂറിസം കേന്ദ്രവും ശബരിമല തീര്‍ഥാടനവുമായി ബന്ധിപ്പിക്കുന്ന ഹെലികോപ്റ്റര്‍ സൗകര്യവും ജടായും എര്‍ത്ത് ... Read more

കരുത്തോടെ മൂന്നാര്‍; 75 പേരടങ്ങുന്ന സ്കാനിയ ബസ്‌ മൂന്നാറിലെത്തി

പ്രളയാനന്തരം ടൂറിസം മേഖല വന്‍കുതിപ്പോടെ തിരിച്ചെത്തിയിരിക്കുകയാണ്. മഴക്കെടുതിയ്ക്ക് ശേഷം ആദ്യ സ്‌ക്കാനിയ ബസ് മൂന്നാറിലെത്തി. 75 പേരടങ്ങുന്ന സംഘവുമായി ട്രാവല്‍ ഓപ്‌റേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരളയുടെ ബസ്സാണ് മൂന്നാറില്‍ ഇന്നലെ എത്തിയത്. ആദ്യ സംഘത്തിന്റെ വരവോട് കൂടി മൂന്നാര്‍ മേഖല ശക്തമായി തിരിച്ചെത്തിയിരിക്കു എന്ന സന്ദശമാണ് ഇതിലൂടെ എല്ലാവരിലേക്കും എത്തിക്കുന്നത്. മൂന്നാറിന്റെ ഭംഗി ആസ്വദിക്കാനെത്തിയ സംഘത്തിനെ ഷോകേസ് മൂന്നാര്‍, ഡിടിപിസി, വ്യാപാരി വ്യാവസായി സമിതി, എംഎച്ച്ആര്‍എ, ടീം അഡ്വഞ്ചര്‍ തുടങ്ങിയ സംഘടനകളും സ്വാഗതം ചെയ്തു. അതിജീവിനത്തിന്റെ പാതയിലൂടെ കരകയറുന്ന മൂന്നാര്‍ വിനോദസഞ്ചാര  മേഖലയിലെ അറ്റകുറ്റപണികള്‍ നടക്കുന്ന റോഡുകളും പാലങ്ങളും തിരിച്ചറിയുന്നതിന് വേണ്ടി മുന്നറിയിപ്പ് ബോര്‍ഡും, റിബണുകളും മറ്റും  അവിടെ എത്തിയ സംഘം സ്ഥാപിച്ചു   തുടര്‍ന്ന് പ്രളയത്തിന് ശേഷം ആദ്യമെത്തിയ സംഘത്തിനെ മൂന്നാര്‍ മേഖലയിലെ ടൂറിസ്റ്റ് ടാക്‌സി അസോസിയേഷന്‍ സ്വാഗതം ചെയ്തു. പ്രകൃതിരമണീയമായ മൂന്നാറിലെത്തിയ സംഘത്തിന് ഊഷ്മള വരവേല്‍പ് സംഘടിപ്പിച്ച ഷോക്കോസ് മൂന്നാറിനോടും മറ്റ് സംഘടനകളോടും ട്രാവല്‍ ഓപ്റേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ... Read more

നവകേരള ടൂറിസം; എനിക്ക് പറയാനുള്ളത്- 1

(പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തെക്കുറിച്ച് സജീവ ചര്‍ച്ച നടക്കുകയാണ്. ടൂറിസം ന്യൂസ് ലൈവും ഈ ചര്‍ച്ചയില്‍ കണ്ണിയാകുന്നു. നവകേരളത്തില്‍ വിനോദ സഞ്ചാര രംഗം എങ്ങനെയായിരിക്കണം. നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം. editorial@tourismnewslive.com എന്ന വിലാസത്തിലേക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ അയയ്ക്കുക. ആദ്യം അഭിപ്രായം പങ്കുവെയ്ക്കുന്നത് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) പ്രസിഡന്റ് പികെ അനീഷ്‌ കുമാര്‍) കേരളം പ്രളയക്കെടുതിയില്‍ നിന്ന് കരകയറുകയാണ്. തകര്‍ത്തു പെയ്ത പേമാരിയും കുത്തിയൊലിച്ചെത്തിയ വെള്ളവും സംസ്ഥാനത്തിന് വലിയ നാശനഷ്ടം വരുത്തിയിട്ട് ആഴ്ചകള്‍ പിന്നിടുന്നതെയുള്ളൂ. നവകേരള നിര്‍മാണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹത്തിന്‍റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു. നവകേരളത്തില്‍ ടൂറിസം മേഖല എങ്ങനെയായിരിക്കണം എന്ന എന്‍റെ നിര്‍ദേശങ്ങള്‍ പങ്കുവെയ്ക്കുകയാണിവിടെ.   അടിസ്ഥാന സൗകര്യത്തില്‍ അരുതേ വിട്ടുവീഴ്ച്ച ഏഷ്യയില്‍ അതിവേഗം വളരുന്ന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് കേരളം. എന്നാല്‍ സമാനമായ വിനോദസഞ്ചാരകേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടുത്തെ അടിസ്ഥാന സൗകര്യ വികസനം രാജ്യാന്തര നിലവാരത്തിനനുസരിച്ചല്ല. പ്രളയ ബാധിത സ്ഥലങ്ങള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളുടെ ... Read more

ടൂറിസം മേഖലയ്ക്ക് ഉണര്‍വേകി ഓസ്ട്രേലിയയില്‍ നിന്ന് അവരെത്തി

പ്രളയത്തിനുശേഷം കേരളത്തിലേക്ക് വിദേശ വിനോദസഞ്ചാരികളുടെ ആദ്യസംഘം എത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സഞ്ചാരികളെ ടൂറിസം വകുപ്പ് അധികൃതർ സ്വീകരിച്ചു. ഓസ്ട്രേലിയയില്‍നിന്നും ചാർട്ടഡ്ഫ്ലൈറ്റില്‍ എത്തിയ അന്‍പതംഗ സഞ്ചാരിസംഘത്തിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കേരളീയ ശൈലിയില്‍തന്നെ സ്വീകരണം. പ്രളയത്തെകുറിച്ചറിഞ്ഞ് യാത്ര ഒഴിവാക്കിയവർപോലും കേരളം പ്രളയത്തെ അതിജീവിച്ചെന്നറിഞ്ഞെത്തിയത് ഈ രംഗത്തുള്ളവർക്ക് വലിയ പ്രതീക്ഷയായി. കേരളം സന്ദർശിച്ച് പിന്തുണയ്ക്കൂ എന്ന പേരില്‍ ക്യാംപെയ്നും ടൂറിസം അധികൃതർ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് പ്രളയത്തെതുടർന്ന് വിനോദ സഞ്ചാര മേഖലയില്‍ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നീക്കിയെന്നും, സഞ്ചാരികള്‍ക്കായി എല്ലാം ഒരുക്കി കേരളം കാത്തിരിക്കുകയാണെന്നും അധികൃതർ.

കൊച്ചി മെട്രോയ്ക്ക് വികസനത്തിന്റെ പുതിയ ചിറകുമായി മെട്രോ ഹമ്പ് പദ്ധതി

കൊച്ചി മെട്രോ വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക്. തൃപ്പൂണിത്തുറ പേട്ട റീച്ചിന് പുറമെ തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷനെകൂടി ഉള്‍പ്പെടുത്തിയുള്ള മെട്രോ ഹമ്പാണ് പുതിയ പദ്ധതി. കേന്ദ്ര ധനസഹായത്തോടെ ഡിസംബറില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കെഎംആര്‍എല്‍ ധാരണയുണ്ടാക്കി. തൃപ്പൂണിത്തുറ പേട്ടയില്‍ അവസാനിക്കുന്ന ഒന്നാം ഘട്ട പദ്ധതിയിലാണ് മൂന്ന് കിലോമീറ്ററില്‍ അധിക പാത നിര്‍മ്മിക്കുക. തൃപ്പൂണിത്തുറ പേട്ടയില്‍ നിന്ന് എസ്.എന്‍. ജംഗ്ഷനിലേക്കും, പിന്നീട് റെയില്‍വെ സ്റ്റേഷനിലേക്കും നീണുന്നതാണ് പദ്ധതി ഇതോടെയാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നത്. മൂന്ന് കിലോമീറ്റര്‍ നിര്‍മ്മണത്തിന് 1330 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ ചെലവിന്റെ 15 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വഹിക്കാമെന്നാണ് തത്വത്തില്‍ ധാരണയായത്. ബാക്കിവരുന്ന തുകയ്ക്കായി വിദേശ വായ്പകളുടെ സാധ്യതയാണ് തേടുന്നത്. കൊച്ചി മെട്രോയെ ലഭാകരമാക്കാന്‍ ലക്ഷ്യമിട്ടുള്ള മെട്രോ സിറ്റി നിര്‍മ്മാണവും ഉടന്‍ തുടങ്ങും. ഇതിനായി കാക്കനാട് എന്‍.ജി.ഒ ക്വാട്ടേഴ്‌സിന് സമീപം 17.46 ഏക്കര്‍ ഭൂമി മെട്രോയ്ക്കായി ലഭിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കലൂര്‍ മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പാതയുടെ പദ്ധതി ... Read more

കേരളയും മാവേലിയും കൊച്ചുവേളിയില്‍നിന്ന്

കേരള, മാവേലി എക്‌സ്പ്രസുകള്‍ സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 15 വരെ പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതും കൊച്ചുവേളിയില്‍നിന്നായിരിക്കും. തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു രാവിലെ 11.30-ന് പുറപ്പെടുന്ന കേരള എക്സ്പ്രസും വൈകീട്ട് 6.45-നു പുറപ്പെടുന്ന പ്രതിദിന തീവണ്ടികളായ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസും കൊച്ചുവേളിയില്‍നിന്നായിരിക്കും പുറപ്പെടുക. സാങ്കേതിക കാരണങ്ങളാലാണ് താത്കാലിക ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു.

നീലക്കുറിഞ്ഞി കാണാന്‍ പ്രത്യേക ടൂര്‍ പാക്കേജ്

നീലക്കുറിഞ്ഞി കാണാന്‍ എറണാകുളം ഡിടിപിസിയും ട്രാവല്‍മേറ്റ് സൊല്യൂഷനും സംയുക്തമായി പ്രത്യേക ഏകദിന മൂന്നാര്‍ ടൂര്‍ പാക്കേജ് ഇന്ന് ആരംഭിക്കും. രാവിലെ 6.45നു വൈറ്റിലയില്‍നിന്ന് ആരംഭിച്ച് വാളറ വെള്ളച്ചാട്ടം , ചീയപ്ര വെള്ളച്ചാട്ടം, ഫോട്ടോ പോയിന്റ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ നീലക്കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കും. പകല്‍ രണ്ടുമുതല്‍ അഞ്ചുവരെ സഞ്ചാരികള്‍ക്ക് നാഷണല്‍ പാര്‍ക്കില്‍ സമയം ചെലവഴിക്കാം. അഞ്ചിനുശേഷം മടക്കയാത്ര. എസി വാഹനത്തില്‍ പുഷ്ബാക്ക് സീറ്റും ഗൈഡിന്റെ സേവനവും എല്ലാ പ്രവേശനടിക്കറ്റുകളും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 975 രൂപയാണ് ഒരാള്‍ക്ക് ചെലവ്. സംഘം ചേര്‍ന്ന് ബുക്ക് ചെയ്യുന്നവര്‍ക്ക് (കുറഞ്ഞത് 12 പേര്‍) പ്രത്യേക സൗജന്യവും അവര്‍ക്ക് ഇഷ്ടാനുസരണമുള്ള സ്ഥലങ്ങളില്‍നിന്ന് കയറാമെന്ന പ്രത്യേകതയുമുണ്ട്. വൈറ്റില, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം, ആലുവ, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അങ്കമാലി എന്നിവിടങ്ങളില്‍നിന്നും കയറാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 918893998888, 91 889385 8888, 91 4842367334.

എടയ്ക്കല്‍ ഗുഹ തുറന്നു; ഒന്നാം ഗുഹയില്‍ സുരക്ഷാ പരിശോധനയ്ക്ക് ശേഷം പ്രവേശനം

കല്ലുകള്‍ അടര്‍ന്നു വീണതിനെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം നിര്‍ത്തിവെച്ച എടക്കല്‍ ഗുഹ തുറന്നു. എന്നാല്‍ ഒന്നാം ഗുഹയില്‍ സുരക്ഷാ പരിശോധന നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ പ്രവേശനമുണ്ടാകില്ല. വിദഗ്ധ സംഘം ഉടന്‍ ഗുഹയില്‍ സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ടൂറിസം സെക്രട്ടറി വി. വേണു, ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാര്‍ എന്നിവര്‍ അറിയിച്ചു. ഓരോ ബാച്ചിലും 30 പേര്‍ക്ക് വീതമായിരിക്കും പ്രവേശനമുണ്ടായിരിക്കുക. 1920 പേര്‍ക്ക് പ്രതിദിനം ഗുഹയില്‍ പ്രവേശിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും സൗകര്യമേര്‍പ്പെടുത്തുക. സമുദ്രനിരപ്പില്‍ നിന്ന് നാലായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എടക്കല്‍ ഗുഹ സന്ദര്‍ശിക്കാന്‍ നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. തിങ്കളാഴ്ചകളിലും ദേശീയ അവധിദിനങ്ങളിലും ഗുഹയിലേക്ക് പ്രവേശനമുണ്ടാകില്ല.

തിരുവനന്തപുരം ജില്ലയില്‍ 72 കോടി രൂപയുടെ ടൂറിസം വികസന പദ്ധതികള്‍ക്ക് അനുമതി

  തിരുവനന്തപുരം ജില്ലയുടെ ചരിത്രത്തിലാദ്യമായി സമഗ്രമായ ടൂറിസം വികസനത്തിന് 72 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. തിരക്ക് കൊണ്ട് വീര്‍പ്പ് മുട്ടുന്ന ചാല മാര്‍ക്കറ്റിനെ പൈതൃകത്തെരുവായി രൂപാന്തരപ്പെടുത്തി നവീകരിക്കുന്നതിന് 9 കോടി 98 ലക്ഷം രൂപയാണ് അനുവദിച്ചത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുഖേന രണ്ട് വര്‍ഷത്തിനുള്ളില്‍ ചാല പൈതൃകത്തെരുവ് പദ്ധതി നടപ്പാക്കാനാണ് ഉത്തരവായത്. പത്മശ്രീ ജി. ശങ്കറിന്റെ ഹാബിറ്റാറ്റ് ടെക്നോളജി കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. വേളിയില്‍ ടൂറിസം വികസനത്തിനായി 20 കോടിയോളം രൂപയുടെ പദ്ധതികള്‍ക്കാണ് സംസ്ഥാന ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയത്. വേളിയില്‍ അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിന് 9.98 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന തല വര്‍ക്കിഗ് ഗ്രൂപ്പ് അംഗീകാരം നല്‍കി. ഒരു വര്‍ഷത്തിനുള്ളില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. വേളി ടൂറിസ്റ്റ് വില്ലേജില്‍ ഇക്കോ പാര്‍ക്കും, തീര പാത വികസനത്തിനുമായി 4.78 ... Read more

അതിജീവിച്ച് കേരളം; വിനോദസഞ്ചാരികളുമായി പ്രത്യേക വിമാനം നാളയെത്തും

പ്രളയാനന്തരം തിരിച്ചുവരവിന് തയ്യാറെടുത്ത് സംസ്ഥാന വിനോദസഞ്ചാര മേഖല. മഴക്കെടുതിയ്ക്ക് ശേഷം സീസണിലെ വിനോദസഞ്ചാരികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്ത ആദ്യ വിമാനം ശനിയാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തും. Kochi Airport ഓസ്‌ട്രേലിയയില്‍ നിന്നെത്തുന്ന വിമാനം വൈകുന്നേരം ആറുമണിക്കാണ് കൊച്ചിയിലെത്തുന്നത്. 60 വിനോദസഞ്ചാരികളുമായി എത്തുന്ന വിമാനത്തിന് വന്‍ സ്വീകരണമാണ് സംസ്ഥാന ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഡിവൈന്‍ വൊയേജസ് പ്രൈവറ്റ് ലിമിറ്റഡ് മുഖേനയാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ടൂറിസ്റ്റുകളെത്തുന്നത്. ഓസ്‌ട്രേലിയയിലെ ക്യാപ്റ്റന്‍ ഗ്രൂപ്പ് വഴിയാണ് സംഘം ഇന്ത്യയില്‍ യാത്ര നടത്തുന്നത്. കേരളത്തെ മികച്ച ടൂറിസം കേന്ദ്രമായി നിലനിര്‍ത്താന്‍ ടൂറിസം വകുപ്പ് അക്ഷീണം പ്രവര്‍ത്തിക്കുകയാണെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. കേരളം സഞ്ചാരികള്‍ക്കായി തയ്യാറായി എന്ന സന്ദേശം ലോകത്തിന് നല്‍കുന്നതിന് പ്രത്യേക ടൂറിസ്റ്റ് വിമാനത്തിന്റെ വരവ് സഹായകമാകുമെന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. പ്രത്യേക വിമാനത്തിലെത്തുന്ന സംഘം ഞായറാഴ്ച ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എന്നിവടങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ കൃഷിയിടം സന്ദര്‍ശിക്കും. അവിടെ അവര്‍ക്കായി തനത് ... Read more

ഒക്ടോബര്‍ രണ്ട് മുതല്‍ കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക്

  കെഎസ്ആര്‍ടിസിയില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയനാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് നടത്താനിരുന്ന ചര്‍ച്ച സിഎംഡി മാറ്റിവച്ചെന്ന് സമരസമിതി ആരോപിച്ചു. താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ടത് തിരിച്ചെടുക്കുക. അശാസ്ത്രീയമായ ഭരണ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുക എന്നീ ആവ്ശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നേരത്തെ തൊഴിലാളികള്‍ നടത്തിയ സത്യാഗ്രഹസമരം അവസാനിപ്പിക്കാനുള്ള ഗതാഗത മന്ത്രിയുടെ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സമരം. കുടിശ്ശിക അടക്കാത്തതിനാല്‍ ഇന്ധന കമ്പനികള്‍ വിതരണം നിര്‍ത്തിയതോടെ കെ.എസ്.ആര്‍.ടിസി.യില്‍ ഇന്ധനക്ഷാമം രൂക്ഷമാവുകയും ഇതേതുടര്‍ന്ന്, സര്‍വ്വീസുകള്‍ വെട്ടിക്കുറിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് കെ.എസ്.ആര്‍.ടി.സി. ശ്രമിച്ചിരുന്നത്. കെഎസ്ആര്‍ടിസി ട്രിപ്പ് റിദ്ദാക്കിയതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മുന്‍കാലങ്ങളില്‍ വാങ്ങിയ അളവില്‍ ഇന്ധനം വാങ്ങാന്‍ തീരുമാനിച്ചുവെന്ന് എം.ഡി.ടോമിന്‍ തച്ചങ്കരി വിശദമാക്കിയിരുന്നു. പ്രതിദിന വരുമാനത്തില്‍ നിന്ന് മാസശമ്പളവിതരണത്തിനായി 2 കോടി രൂപ മാറ്റിവക്കുന്ന പതിവുണ്ട്. അതില്‍ നിന്ന് പണം കടമെടുത്ത് ഡീസല്‍ വാങ്ങാനാണ് തീരുമാനമെന്നും തച്ചങ്കരി ... Read more

പമ്പയെ സംരക്ഷിക്കാൻ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കും: അൽഫോൺസ് കണ്ണന്താനം

പ്രളയത്തിൽ നശിക്കപ്പെട്ട പമ്പയിലെ ത്രിവേണി സംഗമം കേന്ദ്ര ടൂറിസം സഹ മന്ത്രി അൽഫോൺസ് കണ്ണന്താനം സന്ദർശിക്കുകയും നാശനഷ്ടങ്ങൾ വിലയിരുത്തകയും ചെയ്തു. പ്രളയം നാശം വിതച്ച പമ്പയിലെ ത്രിവേണിയുടെ പുനർനിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പമ്പയെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി കണ്ണന്താനം പറഞ്ഞു.

കുറിഞ്ഞിപ്പൂക്കാലമെത്തി; സഞ്ചാരികളെ ക്ഷണിച്ച് മൂന്നാറിലേക്ക് വാഹന റാലി

പ്രളയാനന്തരം കേരളത്തിലെ ടൂറിസം മേഖല വീണ്ടും സജീവമായി. നീലക്കുറിഞ്ഞി വസന്തം പടിവാതില്‍ക്കല്‍ വന്നെത്തിയ വേളയിലായിരുന്നു പ്രളയം മൂന്നാറിലെത്തിയത്. എന്നാല്‍ മഴയ്ക്ക് ശേഷം മൂന്നാറിലെ ടൂറിസം മേഖല പൂര്‍വാധികം ആവശേത്തോടെ മടങ്ങിയെത്തിയിരിക്കുകയാണ്. കുറിഞ്ഞിപ്പൂക്കാലത്തില്‍ മൂന്നാര്‍ മേഖലയെ മടക്കി കൊണ്ട് വരുന്നതിന്റെ ഭാഗമായി ടൂറിസം മേഖല സംയുക്തമായി ചേര്‍ന്ന് കൊണ്ട് വാഹന റാലി നടത്തുന്നു. കൊച്ചി മുതല്‍ മൂന്നാര്‍ വരെ ബുധനാഴ്ച നടക്കുന്ന റാലി കേരള ടൂറിസത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ്. ബുധനാഴ്ച രാവിലെ 8 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാളില്‍ നിന്നാരംഭിക്കുന്ന കാര്‍, ബുള്ളറ്റ് റാലി എറണാകുളം, ഇടുക്കി ജില്ലകളിലൂടെ സഞ്ചരിച്ച്  മൂന്നാറില്‍ എത്തിച്ചേരും. കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരവും , ചെയര്‍മാന്‍ എബ്രഹാം ജോര്‍ജ്ജും ചേര്‍ന്ന് റാലി കൊച്ചിയില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. വിസിറ്റ് നീലക്കുറിഞ്ഞി ലോഗോ കേരള ടൂറിസം ജോയിന്റ് ഡയറക്ടര്‍ നന്ദകുമാര്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. മൂന്നാറിലെ ക്ലൗഡ്‌സ് വാലി ഹോട്ടലില്‍ വൈകുന്നേരം ആറ് ... Read more