Category: Kerala
കേരള ട്രാവല്‍ മാര്‍ട്ടിന് സെപ്തംബര്‍ 27ന് കൊച്ചിയില്‍ തുടക്കമാകും
കേരള ട്രാവല്‍ മാര്‍ട്ട് പത്താം പതിപ്പിന് ലോക ടൂറിസം ദിനമായ സെപ്തംബര്‍ 27ന് കൊച്ചിയില്‍ തുടക്കമാകും. പ്രളയബാധയെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായിരിക്കുന്ന മാന്ദ്യത്തിന് കേരള ട്രാവല്‍ മാര്‍ട്ടിലൂടെ വന്‍ തിരിച്ച് വരവാകും ഉണ്ടാകുന്നത്. കെ ടി എം 2018 നോട് അനുബന്ധിച്ച് നടത്തുന്ന പ്രീ മീഡിയ ടൂറിന്റെ ഭാഗമായി ദേശീയ അന്താരാഷ്ട്ര വക്താക്കള്‍ ഇന്ന് കൊച്ചിയില്‍ നിന്നും കോവളത്ത് എത്തിച്ചേര്‍ന്നു. ഇവരെ കെ ടി എം സൗത്ത് കേരള പോസ്റ്റ് മാര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ മനോജ് ബാബുവും, ലീല കോവളം ജി എം ദിലീപും, സാഗര കോവളം എംഡി ശിശുപലനും ചേര്‍ന്ന് സ്വീകരിച്ചു. ഇവര്‍ കോവളം, തിരുവനന്തപുരം, ജടായു ഏര്‍ത്ത് സെന്റര്‍, കൊല്ലം, ആലപ്പുഴ, കുമരകം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു 27നു കൊച്ചിയില്‍ തിരിച്ചെത്തും. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലാണ് കെ ടി എമ്മിന്റെ ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 28 മുതല്‍ 30 വരെ മൂന്ന് ദിവസങ്ങളിലായി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക ആന്‍ഡ് ... Read more
അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി;സുരക്ഷിതനെന്ന് നാവികസേന
ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടത്തില്‍ പെട്ട ഇന്ത്യന്‍ നാവികസേന കമ്മാന്റര്‍ അഭിലാഷ് ടോമിയെ രക്ഷിച്ചു. അപകടത്തില്‍ പെട്ട മറ്റൊരു മത്സരാര്‍ത്ഥി ഗ്രിഗറിനെ രക്ഷിക്കാനായി ഫ്രഞ്ച് കപ്പല്‍ ഓസിരിസ് ഇപ്പോള്‍ നീങ്ങുകയാണ്. ഇദ്ദേഹവും അഭിലാഷ് ടോമിക്ക് സമീപത്ത് തന്നെയുണ്ടെന്നാണ് വിവരം. അഭിലാഷ് ടോമിക്ക് ഇപ്പോഴും ബോധമുണ്ട്. അദ്ദേഹം സുരക്ഷിതനാണെന്നാണ് കപ്പലില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. അദ്ദേഹത്തിന് വെളളവും ഭക്ഷണവും നല്‍കി. ഓസിരിസ് കപ്പലിലെ രണ്ട് ബോട്ടുകളിലാണ് രക്ഷാസംഘം അഭിലാഷ് ടോമിക്ക് അടുത്തേക്ക് എത്തിയത്. അദ്ദേഹത്തിന് പ്രാഥമിക വൈദ്യശുശ്രൂഷകള്‍ക്ക് ശേഷം ഓറഞ്ച് നിറത്തിലുളള സ്‌ട്രെച്ചറിലാണ് മാറ്റിയത്. പായ്വഞ്ചിയുടെ തൂണ്‍ തകര്‍ന്നുവീണ് അഭിലാഷ് ടോമിയുടെ നടുവിനാണ് പരിക്കേറ്റിരിക്കുന്നത്. അദ്ദേഹത്തിന് അനങ്ങാന്‍ സാധിക്കാത്ത നിലയിലാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും വേഗത്തില്‍ ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാനാണ് ശ്രമം. ഓസിരിസ് കപ്പലിനെ ബന്ധിപ്പിച്ച യാനങ്ങളാണ് ഇപ്പോള്‍ അഭിലാഷ് ടോമിയെ രക്ഷിക്കാനായി എത്തിയിരിക്കുന്നത്. ഇത് രണ്ട് സോഡിയാക് ബോട്ടുകളാണ്. അഭിലാഷ് ടോമിയുടെയും ഇദ്ദേഹം യാത്ര ചെയ്ത തുരിയ പായ്വഞ്ചിയുടെ ... Read more
കരുത്തോടെ കുമരകം
പ്രളയത്തിന് ശേഷം കുമരകത്തേക്ക് വിദേശ വിനോദ സഞ്ചാരികളുടെ വരവേറി. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി എത്തുന്ന വിദേശികളുടെ ബുക്കിങ് ഒക്ടോബര്‍, നവംബര്‍ വരെ പൂര്‍ത്തിയായി. ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ 27 അംഗ സംഘം കുമരകത്തിന്റെ ഭംഗി ആസ്വദിക്കാനെത്തി. നാട്ടുമ്പുറത്തെ നിത്യ ശീലങ്ങള്‍ സഞ്ചാരികളെ പരിചയപ്പെടുത്തി. കയര്‍ പിരിക്കല്‍, ഓലമെടച്ചില്‍, പായ നെയ്ത്ത്, എന്നിവ കുമരകത്ത് എത്തിയ സഞ്ചാരികള്‍ നേരിട്ട് കണ്ട് ആസ്വദിച്ചു. കൗതുകമുണര്‍ത്തുന്ന കാഴ്ചകള്‍ കണ്ടപ്പോള്‍ സഞ്ചാരികള്‍ക്ക് ഇതൊക്കെ എങ്ങനെയാണ് ചെയ്യുന്നത് എന്നറിയാന്‍ ആവേശമായി. കാഴച്ചകള്‍ക്കപ്പുറം രുചിയിലെ വൈവിധ്യവും അവരെ ആകര്‍ഷിച്ചു. തേങ്ങച്ചമ്മന്തി ഉണ്ടാക്കുന്ന വിധം എങ്ങനെ എന്ന് അറിയാനായിരുന്നു സഞ്ചാരികളുടെ ആവശ്യം. തുടര്‍ന്ന് വീട്ടമ്മയായ അജിത തേങ്ങച്ചമ്മന്തി ഉണ്ടാക്കുന്ന വിധം കാണിച്ചു ഗൈഡ് രുചിക്കൂട്ടുകള്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി കൊടുത്തു. കുമരകത്തിന്റെ ഭംഗി ആസ്വദിക്കാനെത്തിയ സഞ്ചാരികള്‍ പിന്നീട് കള്ളു ചെത്തുന്ന വിധവും, വല വീശി മീന്‍ പിടിക്കുന്ന വിധവും പരീക്ഷിച്ചു നോക്കി.
രുചിക്കൂട്ടുകള്‍ക്ക് ഹരമായി തന്തൂരി ചായ
തന്തൂരി ചിക്കന്‍, തന്തൂരി റൊട്ടി, തന്തൂരി ബിരിയാണി എന്നീ വിഭവങ്ങള്‍ നമുക്ക് സുപരിചിതമാണെങ്കിലും ദേ ഇതേ പേരില്‍ ഹിറ്റാകുന്നു. നല്ല കനലില്‍ പൊള്ളുന്ന മണ്‍കലത്തില്‍ പാകപ്പെടുത്തിയെടുത്ത ചായ കുടിച്ചിട്ടുണ്ടോ? അങ്ങനെ ഉണ്ടാക്കുന്ന ചായയുടെ പേരാണ് തന്തൂരി ചായ. ഇതാരപ്പാ ഈ തന്തൂരിച്ചായ കണ്ടുപിടിച്ചതെന്നാണോ ആലോചിക്കുന്നത്. പൂനയിലാണ് ഈ ചായയുടെ ഉത്ഭവം. നമ്മള്‍ മലയാളികള്‍ എന്തും പരീക്ഷിക്കുന്നവരായത് കൊണ്ട് കേരളത്തിലും ഇപ്പോള്‍ ഹിറ്റായി മാറിയിരിക്കുകയാണ് തന്തൂരി ചായ. തന്തൂരി അടുപ്പില്‍ വെച്ച് ചുട്ട മണ്‍കലത്തില്‍ പാതി പാകമായ ചായ ഒഴിച്ചാണ് തന്തൂരിച്ചായ തയ്യാറാക്കുന്നത്. കനലില്‍ ചൂടാക്കിയ മണ്‍കലത്തിലേക്ക് ചായ ഒഴിക്കുമ്പോള്‍ തിളച്ച് മറിയുന്നതാണ് ഇതിന്റെ മാജിക്ക്. ഇതോടെ ചായ പൂര്‍ണമായും പാകമാകും. മണ്‍കലത്തില്‍ പാകമാകുന്നത് കൊണ്ട് തന്നെ ഇതിന് വില അല്‍പം കൂടുതലാണ് 20 മുതല്‍ 25 രൂപ വരെയാണ് ഒരു ഗ്ലാസ് ചായയ്ക്ക്. വില കൂടിയാലെന്താ രുചി കൊണ്ട് ആരാധകരെ കീഴടക്കുന്നതാണ് തന്തൂരി ചായ. ലസിയെ കൈനീട്ടി സ്വീകരിച്ച മലയാളികള്‍ക്ക് ഇപ്പോള്‍ ... Read more
കുറിഞ്ഞിക്ക് വേണ്ടി ബൈക്ക് റാലി നടത്തി ഷോകേസ് മൂന്നാര്‍
പ്രളയാനന്തരം കേരളത്തിലെ ടൂറിസം മേഖല വീണ്ടും സജീവമായി. നീലക്കുറിഞ്ഞി വസന്തം പടിവാതില്‍ക്കല്‍ വന്നെത്തിയ വേളയിലായിരുന്നു പ്രളയം മൂന്നാറിലെത്തിയത്. എന്നാല്‍ മഴയ്ക്ക് ശേഷം മൂന്നാറിലെ ടൂറിസം മേഖല പൂര്‍വാധികം ആവശേത്തോടെ മടങ്ങിയെത്തിയിരിക്കുകയാണ്. കുറിഞ്ഞിപ്പൂക്കാലത്തില്‍ മൂന്നാര്‍ മേഖലയെ മടക്കി കൊണ്ട് വരുന്നതിനും കുറിഞ്ഞി പ്രചരണത്തിന്റെ ഭാഗമായും ഷോകേസ് മൂന്നാര്‍ ഇന്നലെ ബൈക്ക് റാലി സംഘടിപ്പിച്ചു. കൊച്ചിയില്‍ നിന്നാരംഭിച്ച ബൈക്ക് റാലിയില്‍ 20 ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളും മറ്റു സൂപ്പര്‍ ബൈക്കുകളും പങ്കെടുത്തു. ഇന്നലെ രാവിലെ എറണാകുളം ബോട്ട് ജെട്ടിയില്‍ കേരള ടൂറിസം ജോയിന്റ് ഡയറക്ടര്‍. കെ പി നന്ദകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ചടങ്ങില്‍ , കേരള ടൂറിസത്തിന്റെ ഡെപ്യൂട്ടി ഡയറക്റ്റര്‍മാരായ കെ. എസ്. ഷൈന്‍, ജി. കമലമ്മ, രാജേഷ് നായര്‍( സിജിഎം, ഈസ്റ്റ് എന്‍ഡ് ഗ്രൂപ്പ്) എന്നിവരും പങ്കെടുത്തു. മൂന്നാറില്‍ എത്തിയ ബൈക്ക് റാലി സംഘങ്ങളെ ഷോകേസ് മൂന്നാര്‍ അംഗങ്ങളും ഡി ടി പിസി ഇടുക്കിയും സ്വാഗതം ചെയ്തു. മൂന്നാറില്‍ റൈഡ് നടത്തിയ ... Read more
ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം; നാവികന്‍ അഭിലാഷ് സുരക്ഷിതന്‍ തിരച്ചിലിന് ഇന്ത്യന്‍ നേവിയും
ലോകം ചുറ്റുന്ന ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടു. വഞ്ചിയുടെ തൂണുതകര്‍ന്ന് മുതുകിന് സാരമായ പരുക്കേറ്റെന്ന് അഭിലാഷ് അടിയന്തരസന്ദേശമയച്ചു. ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെ സാധാരണ പായ്‌വഞ്ചിയിലാണ് അഭിലാഷ് സഞ്ചരിക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ അഭിലാഷ് ടോമിയുടെ പുതിയ സന്ദേശമെത്തി.ഗുരുതര പരുക്കുണ്ടെന്നും സാറ്റലൈറ്റ് ഫോണ്‍ സജീവമാണെന്നും സന്ദേശം. കണ്ടെത്താന്‍ വിപുലമായ തിരച്ചിലിന് നാവികസേനയും ഐഎന്‍എസ് സത്പുരയും . എഴുന്നേല്‍ക്കാന്‍ പ്രയാസമുള്ള അവസ്ഥയിലാണെന്നാണ് ഇന്നുരാവിലെ അയച്ച സന്ദേശത്തിലുമുള്ളത്. അഭിലാഷിനെ കണ്ടെത്താന്‍ ഗോള്‍ഡന്‍ ഗ്ലോബ് സംഘാടകരും ഓസ്‌ട്രേലിയന്‍ റെസ്‌ക്യൂ കോര്‍ഡിനേറ്റിംഗ് സെന്ററും വിപുലമായ തിരച്ചില്‍ നടത്തിവരികയാണ്. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സത്പുര കപ്പലും രാവിലെ തിരച്ചിലിന് പുറപ്പെട്ടു. അഭിലാഷിന്റെ വഞ്ചിയിലുള്ള സാറ്റലൈറ്റ് ഫോണ്‍ സജീവമാക്കിയിട്ടുണ്ട്. ഇതുവഴി വഞ്ചി എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയും. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. പായ്വഞ്ചിയുടെ ... Read more
കേരളത്തില്‍ വരവറിയിച്ച് പുത്തന്‍ ബെന്‍സ് സി ക്ലാസ്
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡിസ് ബെന്‍സിന്റെ സി ക്ലാസ് സെഡാന്റെ പരിഷ്‌കരിച്ച പതിപ്പ് കേരള വിപണിയിലുമെത്തി. കഴിഞ്ഞദിവസം തിരുവനന്തപുരം രാജശ്രീ ബെന്‍സില്‍ നടസില്‍ നടന്ന ചടങ്ങില്‍ രാജശ്രീ മോട്ടോഴ്സ് സിഇഒ രാജീവ് മേനോനും രാഘവേന്ദ്ര ശിവകുമാറും ചേര്‍ന്ന് പുതിയ സി ക്ലാസ് വിപണിയില്‍ അവതരിപ്പിച്ചു. കൂടുതല്‍ കരുത്തനായാണ് പുത്തന്‍ സി-ക്ലാസ് എത്തുന്നത്. മുന്‍ മോഡലില്‍ നിന്ന് നിരവധി പരിഷ്‌കാരങ്ങള്‍ വാഹനത്തെ വേറിട്ടതാക്കുന്നു. പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, കൂടുതല്‍ സ്റ്റൈലിഷായ ഗ്രില്ലുകള്‍, പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ പുതുമകള്‍ വാഹനത്തിന്റെ മോടി കൂട്ടിയിരിക്കുന്നു. C220d പ്രൈം, C220d പ്രോഗ്രസ്സീവ്, C300d AMG എന്നീ മൂന്ന് വകഭേദങ്ങളുണ്ട് പുത്തന്‍ സി ക്ലാസിന്. ബിഎസ്-6 നിലവാരത്തിലുള്ള പുതിയ ഡീസല്‍ എന്‍ജിനാണ് പുത്തന്‍ സി-ക്ലാസിന്റെ ഹൃദയം. സി220ഡിയില്‍ 192 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കും ഈ ഡീസല്‍ എന്‍ജിന്‍ സൃഷ്ടിക്കും. പൂജ്യത്തില്‍ ... Read more
പൊതുനിരത്തിലെ അനധികൃത ഫ്‌ളക്‌സുകള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു
തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി. മതിയായ അനുമതികളില്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനും കാല്‍നട യാത്രക്കാര്‍ക്കും ഗതാഗതത്തിനും തടസ്സമുണ്ടാകുന്ന വിധത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമ്പോള്‍ ഉപയോഗശേഷം ശാസ്ത്രീയമായി സംസ്‌കരിക്കുമെന്ന് ഉറപ്പാക്കണം. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി തദ്ദേശവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉത്തരവിറക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.
പ്രളയാനന്തരം വിരുന്നുകാരായി അവരെത്തി
പ്രളയത്തെ അതിജീവിച്ച് മുന്നോട്ടുപോകുന്ന കോള്‍പ്പാടങ്ങളിലേക്ക് ദേശാടനപക്ഷികള്‍ വിരുന്നെത്തിത്തുടങ്ങി. അടുത്ത കൃഷിക്കായി പടവുകളില്‍ വെള്ളം വറ്റിക്കുന്നതടക്കമുള്ള കാര്‍ഷിക പ്രവര്‍ത്തികള്‍ക്കിടയിലാണ് കര്‍ഷകരിലും കുളിര്‍കാഴ്ചയൊരുക്കി ദേശാടനപക്ഷികളുടെ വിരുന്നെത്തി തുടങ്ങിയത്. തൃശൂര്‍ കോള്‍മേഖലയില്‍ അയനിക്കാട് തുരുത്തിന് സമീപം ആയിരക്കണണിക്ക് നീര്‍പക്ഷികളാണ് വിരുന്നെത്തിയിരിക്കുന്നത്. വര്‍ണ്ണകൊക്കുകളും ഗോഡ്വിറ്റുകളും കരണ്ടിക്കൊക്കുകളും സൂപ്പര്‍ താരങ്ങളായ പെലിക്കണും രാജഹംസവും കോള്‍പാടങ്ങളില്‍ പറന്ന് നടക്കുകയാണ്. നാട്ടുകാരനായ ജോസഫ് ചിറ്റിലപ്പിള്ളിയാണ് കഴിഞ്ഞദിവസം പക്ഷിക്കൂട്ടത്തിനിടയില്‍നിന്ന് നാല് വലിയ രാജഹംസങ്ങളെ കണ്ടെത്തിയത്. കോള്‍പ്പാടത്തെ പരിസ്ഥിതി കൂട്ടായ്മയായ കോള്‍ ബേഡേഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന പക്ഷിനിരീക്ഷണത്തില്‍ നിന്ന് പട്ടവാലന്‍ ഗോഡ്വിറ്റ്, വരയന്‍ മണലൂതി തുടങ്ങി കോളില്‍ വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന പക്ഷികള്‍ പലതിനേയും കണ്ടെത്താനായി. പാടശേഖരത്തിന് നടുവിലുള്ള ഒരു പ്രദേശമാകയാല്‍ വെള്ളക്കെട്ട് പെട്ടെന്ന് ബാധിക്കുകയും ഒറ്റപ്പെടുകയും ചെയ്യുന്ന ഒരു പ്രദേശമാണിത്. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പല പക്ഷികളേയും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷികളുടെ ദേശാടനപാതയിലെ ഒരു പ്രധാന ഇടത്താവളം കൂടിയാണത്. തൃശൂര്‍ കോള്‍മേഖലയില്‍ ഒരുപാട് നീര്‍പക്ഷികള്‍ ചേക്കേറുന്ന കോളിലെ ഒരു പ്രധാന കൊറ്റില്ലമാണ് അയനിക്കാട് ... Read more
കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ യാത്രാവിമാനം പറന്നിറങ്ങി
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വലിയ യാത്രാവിമാനം പറന്നിറങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 738 വിമാനമാണു തിരുവനന്തപുരത്ത് നിന്നു രാവിലെ ഒന്‍പതിനു പുറപ്പെട്ട വിമാനം പതിന്നൊന്നരയോടെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ഇറങ്ങി. എയര്‍പോര്‍ട്ട് അതോറിറ്റി കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ചു നടത്തിയ പരിശോധനയെത്തുടര്‍ന്നു തയാറാക്കിയ ഇന്‍സ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യര്‍ അനുസരിച്ചാണു വിമാനം ഇറക്കിയത് . വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിക്കുന്നതിനുള്ള അവസാന കടമ്പയാണ് ഇന്നത്തെ വിമാന പറന്നിറങ്ങയതോടെ നടന്നത്. മൂന്നു മണിക്കൂറോളം തുടരുന്ന ഈ പരീക്ഷണ പറക്കലിനിടെ ആറു ലാന്‍ഡിങ്ങുകള്‍ നടത്തി. എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സഹായത്തോടെയായിരുന്നു പരീക്ഷണ പറക്കലും ലാന്‍ഡിങ്ങുകളും നടന്നത്. ഏതു കാലാവസ്ഥയിലും ഏതു സമയത്തും വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിയാണ് കണ്ണൂര്‍ വിമാനത്താവളത്തിന് ലഭിക്കേണ്ടത്. വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിനു മുന്നോടിയായുള്ള ഡിജിസിഎയുടെ പരിശോധന ഇന്നലെ തുടങ്ങിയിരുന്നു. വിമാനം വിജയകരമായി ഇറക്കി ഫ്‌ലൈറ്റ് വാലിഡേഷന്‍ പൂര്‍ത്തിയാക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) റിപ്പോര്‍ട്ട് നല്‍കിയ ... Read more
നവകേരള ടൂറിസം; എനിക്ക് പറയാനുള്ളത് -2
(പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തെക്കുറിച്ച് സജീവ ചര്‍ച്ച നടക്കുകയാണ്. ടൂറിസം ന്യൂസ് ലൈവും ഈ ചര്‍ച്ചയില്‍ കണ്ണിയാകുന്നു. നവകേരളത്തില്‍ വിനോദ സഞ്ചാര രംഗം എങ്ങനെയായിരിക്കണം. നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം. editorial@tourismnewslive.com എന്ന വിലാസത്തിലേക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ അയയ്ക്കുക. ഇന്ന് അഭിപ്രായം പങ്കുവെയ്ക്കുന്നത് ഇ എം നജീബ്. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്റ്റ്റി പ്രസിഡന്റും അയാട്ടോ ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റുമാണ് കെടുതികള്‍ ആവര്‍ത്തിക്കാത്ത നവകേരളമാകണം ലക്ഷ്യം. പ്രളയം വരുത്തിയ ദുഷ്പേര് തിരുത്തണം.ലോകത്തിനു കേരളം ഒരു പുതിയ മാതൃക കാട്ടണം. പോയ കാലത്തിന്‍റെ അനുഭവങ്ങളില്‍ നിന്നാകണം നവകേരള നിര്‍മിതി. തിരുത്തേണ്ടവ തിരുത്തിയും അനുഭവങ്ങളില്‍ നിന്ന് ആര്‍ജിക്കേണ്ടവ സ്വാശീകരിച്ചുമാകണം പുതുകേരള സൃഷ്ടി. ഒരുപിടിക്കാര്യങ്ങള്‍ ഉടനടി ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വീണ്ടെടുക്കാന്‍ മുന്‍ഗണന നല്‍കണം.തകര്‍ന്ന റോഡുകള്‍ അടിയന്തരമായി നന്നാക്കണം. ഹോട്ടലുകള്‍,റിസോര്‍ട്ടുകള്‍,ഹെറിറ്റേജുകള്‍ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചെങ്കില്‍ അതും നന്നാക്കണം. ഈ പ്രശ്നങ്ങള്‍ വേഗം പരിഹരിക്കുക എന്നത് മാത്രമല്ല, നാം സമ്പൂര്‍ണ ... Read more
പ്രളയാനന്തരം തീവ്ര ശുചീകരണത്തിനൊരുങ്ങി കേരളം
പ്രളയാനന്തര ശുചീകരണത്തിന്റെ തുടര്‍ച്ചയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ സംസ്ഥാനത്ത് തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉളള മാലിന്യങ്ങള്‍ സംസ്‌കരിക്കുകയും വേര്‍തിരിച്ച് പുനചംക്രമണത്തിന് കൈമാറുകയും ചെയ്യും. ഇതോടൊപ്പം നദികള്‍ തോടുകള്‍ മറ്റ് ജലാശയങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുചീകരിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത്, നഗരകാര്യം ഗ്രാമവികസനം എന്നീ വകുപ്പുകള്‍ ഏകോപിപ്പിച്ച് നടത്തും. ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന്‍ എന്നിവയുടെ സംയുക്ത നേതൃത്വവും ഏകോപനവും ജില്ലാ-സംസ്ഥാന തലങ്ങളില്‍ ഉണ്ടാകും. ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ഏകോപനം ജില്ലാ കലക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എന്നിവര്‍ക്കായിരിക്കും. വിദ്യാലയങ്ങളില്‍ ഹരിത കേരള മിഷന്റെ സഹകരണത്തോടെ നടത്തുന്ന ഹരിതോത്സവം പരിപാടിയുടെ ഭാഗമായി മാലിന്യം വേര്‍തിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അവബോധം ഉണ്ടാക്കും. ഇതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണമുണ്ടാകും. എല്ലാ ... Read more
കേരളത്തില്‍ 21 മുതല്‍ വീണ്ടും മഴ
കേരളത്തില്‍ വീണ്ടും മഴ ശക്തമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടും. കേരളത്തിലും ഇതിന്റെ സ്വാധീനം തുടക്കത്തില്‍ കുറവായിരിക്കും. ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ചെറിയതോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 21 തൊട്ട് കേരളത്തില്‍ മെച്ചപ്പെട്ട മഴലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച ശേഷം ആന്ധ്രപ്രദേശ് തെലുങ്കാന തെക്കന്‍ ഒഡീഷയുടെയും തീരങ്ങളിലേക്ക് കടക്കും. ഇതാണ് സംസ്ഥാനത്തേയും ബാധിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ലാന്‍ഡിങ്ങിന് പുതു ടെക്‌നോളജി
പൈലറ്റുമാര്‍ക്ക് റണ്‍വേ വ്യക്തമായി കാണുന്നതിനും കാലാവസ്ഥയെക്കുറിച്ചുളള ശരിയായ വിവരം ലഭിക്കുന്നതിനും തിരുവനന്തപുരം വിമാനത്താവളത്തില്‍ ദൃഷ്ടിയെന്ന ട്രാന്‍സ്മിസോമീറ്റര്‍ ഉപകരണം സ്ഥാപിക്കുന്നു. ഏതു കാലാവസ്ഥയിലും സുഗമമായി വിമാനമിറക്കാന്‍ ഇതോടെ കഴിയും. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പും നാഷണല്‍ എയറോനോട്ടിക് ലാബും സംയുക്തമായാണ് ‘ദൃഷ്ടി’ നിര്‍മിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുളള ഓട്ടോമേറ്റഡ് വെതര്‍ സംവിധാനത്തോടൊപ്പമാണ് (ആവോസ്) ഇതു സ്ഥാപിക്കുന്നത്. വിമാനത്താവളങ്ങളിലെ കാലാവസ്ഥ ഉപകരണങ്ങളുടെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദൃഷ്ടി സ്ഥാപിക്കുന്നത്. രണ്ടാംഘട്ടത്തില്‍ ലേസര്‍ സീലോമീറ്ററും സ്ഥാപിക്കും. മഴ മേഘങ്ങള്‍ റണ്‍വേയുടെ കാഴ്ചമറയ്ക്കുന്നത് ഒഴിവാക്കാന്‍ ലേസര്‍ സീലോമീറ്ററിന് കഴിയും. വിമാനത്താവളങ്ങളിലുള്ള കാലാവസ്ഥ ഉപകരണങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ദൃഷ്ടി സ്ഥാപിക്കുന്നതെന്നു അധികൃതര്‍ വ്യക്തമാക്കി. രാജ്യാന്തര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡമനുസരിച്ച് ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സംവിധാനം ഉളള വിമാനത്താവളങ്ങളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുക. വിമാനമിറങ്ങുന്ന വളളക്കടവ് ഭാഗത്തെ റണ്‍വേ 32 എന്ന ഭാഗത്ത് 1.8 ലക്ഷം ചെലവാക്കിയാണ് ദൃഷ്ടി യാഥര്‍ഥ്യമാക്കുന്നത്. പൈലറ്റുമാര്‍ക്ക് ഉപകരണങ്ങളുടെ സഹായമില്ലാതെ 800 മീറ്റര്‍ ദൂരെ വച്ച് കണ്ണുകള്‍ ... Read more
കാണാം കൊളുക്കുമലയിലെ നീലക്കുറിഞ്ഞി കാഴ്ചകള്‍
ഒരു വ്യാഴവട്ടക്കാലത്തില്‍ വിരിയുന്ന വസന്തമാണ് നീലക്കുറിഞ്ഞിപ്പൂക്കാലം. സാധാരണ നീലക്കുറിഞ്ഞി കൂടുതലായി പൂക്കുന്നത് രാജമലയിലും വട്ടവടയിലുമാണ്. എന്നാല്‍ കാത്തിരുന്ന നീല വസന്തം ഇക്കൊല്ലം കൂടുതലായി കാണപ്പെടുന്നത് കൊളുക്കുമലയിലാണ്. കൊളുക്ക് മലയിലേക്ക് അഡ്വ. ഹാറൂണ്‍ എസ് ജി നടത്തിയ മനോഹര യാത്രയും ചിത്രങ്ങളും കൊളുക്കുമലയിലെത്തിയാല്‍ കോടമഞ്ഞില്‍ മനോഹരിയായി നില്‍ക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളെ കാണാം. അങ്ങോട്ടെത്താനാവുക ജീപ്പിലാണെന്നും ഹാറൂണ്‍ എഴുതുന്നു. ജിപ്പ് വിളിക്കാവുന്ന നമ്പറും നല്‍കിയിട്ടുണ്ട്. കൊളുക്കുമലയില്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍… കൊളുക്കുമല ടീ ഫാക്ടറി; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 8000 അടി ഉയരത്തില്‍ 500 ഏക്കറോളം സ്ഥലത്ത് കീടനാശിനികള്‍ക്കും, രാസവളങ്ങള്‍ക്കും വഴിപ്പെടാതെ ഇവിടെ തേയില വളരുന്നു. അതുകൊണ്ടുതന്നെ കൊളുക്കുമലയിലെ തേയിലക്ക് ഗുണവും രുചിയും കൂടുതലാണ്. സാധാരണ മൂന്നാറിലെ രാജമലയിലും വട്ടവടയിലുമാണ് 12 വര്‍ഷത്തിലൊരിക്കല്‍ വിരിയുന്ന നീലക്കുറിഞ്ഞി പൂക്കള്‍ കൂടുതലായി കാണാറുള്ളത്. പക്ഷേ, പതിവ് തെറ്റിച്ച് ഇത്തവണ നീലക്കുറിഞ്ഞി കൂടുതല്‍ പൂത്തത് കൊളുക്കുമലയിലാണ്. മൂന്നാറിലെ സൂര്യനെല്ലിയില്‍നിന്ന് 13 കിലോമീറ്ററാണ് കൊളുക്കുമലയിലേക്ക്. സൂര്യനെല്ലി വരെ നമ്മുടെ വാഹനത്തില്‍ പോകാന്‍ ... Read more