Category: Kerala

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ 10 കോടി രൂപയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍

ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് 10 കോടി രൂപ ചെലവില്‍ അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കും. രണ്ട് നിലകളിലായി 23622 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള മന്ദിരം ഒഡീഷയിലെ ക്ഷേത്ര സ്തൂപ മാതൃകയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വയല്‍വാരം വീട് ചെമ്പഴന്തി 15751 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള താഴത്തെ നിലയില്‍ ഒരേ സമയം ആയിരത്തിലധികം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. പുറത്തു നിന്ന് കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലുള്ള ഈ കണ്‍വെന്‍ഷന്‍ സെന്ററിന്റെ മുറ്റത്ത് നിന്നും കൂടി ദൃശ്യമാകുന്ന രീതിയിലാണ് വേദി തീര്‍ക്കുന്നത്. ഓഫീസ്, ഗ്രീന്‍ റൂം, സ്റ്റോര്‍, അടുക്കള, ടോയ് ലെറ്റുകള്‍ എന്നിവയും താഴത്തെ നിലയില്‍ ഉണ്ടാകും. മുകളിലത്തെ നിലയില്‍ ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ മ്യൂസിയം സ്ഥാപിക്കും. മ്യൂസിയത്തിലെ 4 ഹാളുകളിലായി ഗുരുവിന്റെ കുട്ടിക്കാലം മുതലുള്ള നാല് വ്യത്യസ്ത ജീവിത കാലയളവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മള്‍ട്ടിമീഡിയ സംവിധാനത്തിലൂടെ ... Read more

മൂന്ന് ജില്ലകളില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ നാളെയും മറ്റന്നാളും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 64.4 മുതല്‍ 124.4 മി. മീ വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രസ്തുത സാഹചര്യം നേരിടുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്നും. മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ കാര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

ഊബറിന് ബദല്‍ ക്യൂബര്‍ വരുന്നു

ഓണ്‍ലൈന്‍ ടാക്‌സി ഭീമന്‍മാര്‍ക്ക് ബദലായി ഡ്രൈവര്‍മാരുടെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ക്യൂബര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഊബര്‍, ഒല എന്നിവയുടെ ഭാഗമായിരുന്ന ഒരു വിഭാഗം ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ചേര്‍ന്നാണ് പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്. വന്‍കിട കമ്പനികളുടെ ക്മ്മീഷന്‍ വ്യവസ്ഥകള്‍ ലാഭകരമല്ലാതെ വന്നതോടെയാണ് ഇരുന്നൂറോളം പേര്‍ ചേര്‍ന്നു സ്വന്തം ടാക്‌സി സേവനം രൂപീകരിച്ചത്. ക്വാളിറ്റി ആന്റ് ബെസ്റ്റ് റൈഡ് എന്നതാണ് ക്യൂബറിന്റെ പൂര്‍ണ രൂപം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മറ്റു ടാക്‌സി സേവനങ്ങള്‍ക്ക് സമാനമായ രീതിയില്‍ തന്നെ ക്യൂബറും പ്രവര്‍ത്തിക്കുക. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ടാക്‌സി വിളിക്കാമെന്നതാണ് പ്രത്യേകത. ക്യൂബര്‍ ലോഗോയുള്ള കാറുകള്‍ വഴിയില്‍ വെച്ച് കണ്ടാലും ആവശ്യക്കാര്‍ക്ക് വിളിക്കാം. ഇറങ്ങുമ്പോള്‍ ഡ്രൈവറുടെ ആപ്പില്‍ തെളിയുന്ന തുക നല്‍കിയാല്‍ മതിയാകും.24 മണിക്കൂറും സേവനം ലഭ്യമാണ്. തിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ ഊബറില്‍ ഉണ്ടാകുന്ന നിരക്ക് വര്‍ധന ക്യൂ ബാറിലുണ്ടാകില്ല.

കേരള ഈസ്‌ ഓപ്പണ്‍; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ കാര്യങ്ങള്‍

പ്രളയം പ്രതിസന്ധിയിലാക്കിയ കേരള ടൂറിസത്തിന് ഉണര്‍വേകുന്നതായിരുന്നു പ്രമുഖ ബ്രാന്‍ഡ് ആയ സാംസൊനൈറ്റ് പുറത്തിറക്കിയ വീഡിയോ. ‘കേരള ഈസ്‌ ഓപ്പണ്‍’ എന്ന ഈ ഹ്രസ്വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വെറും ഒരു മിനിറ്റ് 40 സെക്കണ്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഷെയര്‍ ചെയ്തവരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി, മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു. ലക്ഷക്കണക്കിന്‌ പേരാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ‘കേരള ഈസ്‌ ഓപ്പണ്‍’ എന്ന വീഡിയോ കണ്ടത്.ടൂറിസം കൊണ്ട് കേരള ജനത എങ്ങനെ ജീവിക്കുന്നു? പ്രളയം ഈ ജനതയെ ബാധിച്ചവിധം, സഞ്ചാരികളുടെ വരവ് വീണ്ടും ഈ ജനതയ്ക്ക് നല്‍കുന്ന ഉന്മേഷം എന്നിവയാണ് ഒന്നര മിനിറ്റിനു താഴെ സമയംകൊണ്ട് വീഡിയോ പറയുന്നത്. ആശയത്തിന് പിന്നില്‍ ഇവര്‍ മുംബൈ ആസ്ഥാനമായ ഓറ്റം എന്ന പരസ്യ ഏജന്‍സിയുടെതായിരുന്നു ഹ്രസ്വ വീഡിയോയുടെ ആശയം. അതേക്കുറിച്ച് ഓറ്റം മുംബൈ വൈസ് ... Read more

വേളിയുടെ ഭംഗി കാണാന്‍ കുഞ്ഞന്‍ ട്രെയിന്‍ വരുന്നു

വേളി കാണാന്‍ എത്തുന്ന കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി മിനി ട്രെയിനില്‍ യാത്ര ചെയ്യാം. വേളി ടൂറിസ്റ്റ് വില്ലേജില്‍ മിനിയേച്ചര്‍ റെയില്‍വേ പദ്ധതിക്ക് അനുമതിയായി. ആധുനിക സംവിധാനങ്ങളുള്ള മിനിയേച്ചര്‍ റെയില്‍വേ പദ്ധതി ഒന്‍പത് കോടി രൂപ മുതല്‍മുടക്കി സംസ്ഥാന ടൂറിസം വകുപ്പാണ് നടപ്പാക്കുന്നത്. ഒന്നരവര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകും. രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ മിനി ട്രെയിനില്‍ സഞ്ചരിക്കാനുള്ള അവസരമാണ് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. വേളിയുടെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന മിനിയേച്ചര്‍ റയില്‍വേ ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പദ്ധതിയുടെ രൂപരേഖ തയ്യാറായി കഴിഞ്ഞു. സോളാര്‍ വൈദ്യുതി കൊണ്ട് ചാര്‍ജ് ചെയ്യുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ ഉദാഹരണമാണെന്നും മന്ത്രി വ്യക്തമാക്കി. മിനിയേച്ചര്‍ റെയില്‍വേ സ്റ്റേഷനടക്കമുള്ള സംവിധാനങ്ങളെല്ലാം സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. അധിക വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുകയും ചെയ്യും. ട്രെയിനിന്റെ മുകള്‍ ഭാഗത്തും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നതോടെ ... Read more

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം: സുപ്രീം കോടതി

ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി. അയപ്പഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശാരീരിക അവസഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ 25 വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് ജൈവിക,മാനസിക ഘടകങ്ങള്‍ തടസ്സമല്ലെന്നും കോടതി വിശദമാക്കി. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരെന്ന് കോടതി വ്യക്തമാക്കി. ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കി. സത്രീകള്‍ ചെറുതോ പുരുഷന്മാരേക്കാള്‍ വലുതോ അല്ലെന്ന് കോടതി വിശദമാക്കി. ഭരണഘടനയിലെ തുല്യ അവകാശം എല്ലാവര്‍ക്കും ഒരു പോലെ കിട്ടണമെന്നുംഭരണഘടനക്ക് അനുസൃതമായുള്ള വ്യവസ്ഥകളേ അംഗീകരിക്കാനാവൂവെന്നും കോടതി വിശദമാക്കി. ശാരീരികാവസ്ഥയുടെ പേരില്‍ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹര്‍ജി നല്‍കിയ യംങ് ലോയേഴ്‌സ് അസോസിയേഷന്റെ ന വാദം. സ്ത്രീകളോടുള്ള വിവേചനം ഭരണഘടന വിരുദ്ധമാണെന്നും യംങ്‌ലോയേഴ്‌സ് അസോസിയേഷന്‍ വാദിച്ചു. ഹര്‍ജിക്കാരുടെ നിലപാടിനെ അനുകൂലിച്ച സംസ്ഥാന സര്‍ക്കാര്‍ സന്യാസി മഠങ്ങള്‍ പോലെ ശബരിമല ക്ഷേത്രം പ്രത്യേക വിഭാഗത്തില്‍പ്പെട്ട ക്ഷേത്രമല്ലെന്ന് വാദിച്ചു. ആര്‍ത്തവകാലത്ത് ... Read more

ദേശീയ ടൂറിസ പുരസ്കാര നിറവില്‍ കേരളം

കേന്ദ്ര സർക്കാരിന്റെ ഇക്കൊല്ലത്തെ ടൂറിസം പുരസ്കാരങ്ങളിൽ നാലെണ്ണം കേരളത്തിന് . സമഗ്ര ടൂറിസം വികസനം, ഉത്തരവാദ ടൂറിസം, വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട ഹ്രസ്വചിത്രം, മികച്ച വിദേശ ഭാഷാ ടൂറിസം പ്രസിദ്ധീകരണം എന്നിവയ്ക്കാണ് പുരസ്കാരം . ന്യൂ ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിൽ നിന്ന് ടൂറിസം ഡയറക്ടർ പി.ബാലകിരൺ, ന്യൂ ഡൽഹി ഡെപ്യൂട്ടി ഡയറക്ടർ ജി.ശ്രീകുമാർ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. കേന്ദ്ര ടൂറിസം സെക്രട്ടറി രശ്മി വർമ്മ ചടങ്ങിൽ സംബന്ധിച്ചു.

ലോക വിനോദസഞ്ചാര ദിനത്തില്‍ ആവേശമായി വാക്കത്തോണ്‍

ലോക വിനോദസഞ്ചാര ദിനത്തിന്‍റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസും (കിറ്റ്സ്) സംയുക്തമായി സംഘടിപ്പിച്ച വാക്കത്തോണ്‍ പുതുമകളാല്‍ ജനശ്രദ്ധ നേടി. കവടിയാര്‍ പാര്‍ക്കില്‍ കേരള ടൂറിസം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിലെ വിദ്യാര്‍ത്ഥികളാണ് വാക്കത്തോണില്‍ അണിനിരന്നത്. കവടിയാര്‍ പാര്‍ക്കില്‍ തുടങ്ങി കനകക്കുന്ന് കൊട്ടാരത്തില്‍ അവസാനിച്ച വാക്കത്തോണിന്‍റെ ഭാഗമായി കിറ്റ്സ് വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബും, ‘ടൂറിസവും ഡിജിറ്റല്‍ ട്രാസ്ഫര്‍മേഷനും’ എന്ന പ്രമേയത്തില്‍ തയ്യാറാക്കിയ മൈമും ഒരുക്കിയിരുന്നു. കിറ്റ്സിന്‍റെ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച കൈത്തറി മേഖലയെ കൈപിടിച്ചുയര്‍ത്താനായി തുടങ്ങിയ ചേക്കുട്ടി പാവകളുടെ നിര്‍മാണവും കിറ്റ്സില്‍ നടന്നു. കേരള ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ (കെടിഡിസി ) ചെയര്‍മാന്‍  എം. വിജയകുമാര്‍,  കെ. മുരളീധരന്‍ എംഎല്‍എ, കിറ്റ്സ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്, കിറ്റ്സ് പ്രിന്‍സിപ്പല്‍ ഡോ. ബി രാജേന്ദ്രന്‍ , ടൂറിസം ... Read more

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരം

ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരമായ ” ചാമ്പ്യൻ ഓഫ് എർത്ത് ” സിയാലിന് സമ്മാനിച്ചു. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ 73-ാം പൊതു സമ്മേളനത്തിന്റെ അനുബന്ധമായി നടന്ന ചടങ്ങിൽ യു.എൻ.ഇ.പി അസിസ്റ്റന്റ് സെക്രട്ടറി സത്യപാൽ ത്രിപാഠിയിൽ നിന്ന് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ ” ചാമ്പ്യൻ ഓഫ് എർത്ത്-2018 ‘ പുരസ്‌ക്കാരം ഏറ്റുവാങ്ങി. അന്താരാഷ്ട്ര സൗരോർജ അലയൻസിന് നേതൃത്വം കൊടുക്കുന്നതിന് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഫിലിപ്പീൻസ് പരിസ്ഥിതി പ്രവർത്തക ജുവാൻ കാർലിങ് എന്നിവരും ഈ വർഷത്തെ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാരത്തിന് അർഹരായി. മികച്ച ‘സംരംഭക ആശയം ‘ എന്ന വിഭാഗത്തിലാണ് സിയാലിനെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം എന്ന ആശയം വിജയകരമായി പ്രാവർത്തികമാക്കിയതാണ് സിയാലിനെ ഇത്തവണ പുരസ്‌ക്കാരത്തിന് അർഹമാക്കിയത്. ‘ പരിസ്ഥിതി സൗഹാർദ ഊർജ സ്രോതസ്സുകളെ ഉപയോഗിക്കുന്നതിൽ നേതൃത്വപരമായ പങ്കാണ് സിയാൽ വഹിക്കുന്നത്. പരിസ്ഥിതിയെ ബാധിക്കാതെ ആഗോള വികസന ... Read more

ക്യാമറ കണ്ണിലൂടെ കാണാന്‍ ഇഷ്ടമുള്ള ഇടം കേരളം: സന്തോഷ് ശിവന്‍

ദൈവത്തിന്റെ സ്വന്തം നാടിനെ ഇത്രയേറെ മനോഹരമാക്കി ചിത്രീകരിക്കാന്‍ സന്തോഷ് ശിവന്‍ എന്ന ക്യാമറമാനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. പ്രകൃതി,കേരളം, സിനിമ ഇവ മൂന്നിന്റെയും കൂടിച്ചേരലാണ് ഇദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. പ്രകൃതിയുടെ മുഴുവന്‍ ഭംഗിയേയും അതേപടി ഒപ്പിയെടുത്ത് അദ്ദേഹം വിസ്മയിപ്പിച്ചുണ്ട് മിക്ക ചിത്രങ്ങളിലൂടെയും. പ്രകൃതിക്കാഴ്ച്ചകളിലേക്ക് ഓരോ തവണയും ആ ക്യാമറ സൂം ചെയ്യുമ്പോഴും അതു വരെ കാണാത്ത വിസ്മയക്കാഴ്ച്ചകളും ക്യാമറ മാജിക്കുകളും അദ്ദേഹം ഓരോ ഫ്രെയിമിലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടാവും. ആതിരപ്പിള്ളിയെന്ന ജലവിസ്മയത്തിനെ സന്തോഷ് ശിവന്‍ ദില്‍സേയിലൂടെയും, രാവണിലൂടെയും, അനന്തഭദ്രത്തിലൂടെയും ലോകം മുഴുവന്‍ എത്തിച്ചു. ബിഫോര്‍ ദി റെയിനില്‍ കണ്ട് മൂന്നാര്‍ കാഴ്ച്ചകള്‍ ആ ചിത്രം കണ്ടവരുടെ മനസ്സിനെ തന്നെ മാറ്റും. സ്വാതി തിരുന്നാള്‍ കീര്‍ത്തനം പോല്‍ ആസ്വാദകരമായ കുതിരമാളികയെ അദ്ദേഹം വാനപ്രസ്ഥത്തിലൂടെ സന്തോഷ് പുനരവതരിപ്പിച്ചു. കേരള ടൂറിസത്തിനെ ലോക ഭൂപടത്തിലേക്ക് എത്തിക്കാന്‍ സന്തോഷ് ശിവന്റെ ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേരള ടൂറിസത്തിന് വേണ്ടി സന്തോഷ് ശിവന്‍ ചെയ്ത ആദ്യകാല വീഡിയോകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ... Read more

കേരള ടൂറിസത്തിന് സീ ബിസിനസ് ട്രാവല്‍ പുരസ്കാരം

ഒഴിവുകാലം ചെലവഴിക്കാന്‍ ഇന്ത്യയില്‍ ഏറ്റവും അനുയോജ്യമായ സംസ്ഥാനമെന്ന നിലയില്‍ കേരള ടൂറിസം സീ ബിസിനസ് ട്രാവല്‍ പുരസ്കാരത്തിന് അര്‍ഹമായി. ഡല്‍ഹി ഒബ്റോയ് ഹോട്ടലില്‍ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മൗറീഷ്യസ് ടൂറിസം മന്ത്രി  അനില്‍ കുമാര്‍സിംഗ് ഗയാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസം പ്രതിനിധി സൂരജ് പി കെ പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യന്‍ വിനോദ സഞ്ചാരമേഖലയെ ഉത്തരവാദിത്തത്തോടെ ഔന്നത്യങ്ങളിലേയ്ക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സീ ബിസിനസ് ട്രാവല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയില്‍ പ്രതിഭകള്‍ക്ക് ഒരൂ കുറവുമില്ലെന്നും അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് പുരസ്കാര ജേതാവിനെ കണ്ടെത്തുക ദുഷ്കരമായിരുന്നുവെന്നും സീ ബിസിനസ് ട്രാവല്‍ അവാര്‍ഡ് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. പക്ഷേ നല്ലതില്‍നിന്നു നല്ലതിനെ തെരഞ്ഞെടുക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു. സംസ്ഥാനം പ്രളയത്തെ അതിജീവിച്ച് തിരിച്ചുവരുന്ന സമയത്തിന് അനുയോജ്യമായ രീതിയിലാണ് കേരള ടൂറിസം അവാര്‍ഡിന് അര്‍ഹമായിരിക്കുന്നതെന്ന് സംസ്ഥാന ടൂറിസം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഈ അവാര്‍ഡ് അന്വര്‍ഥമാക്കുന്ന തരത്തിലാണ് കേരളം മലബാറിലെ പുഴകള്‍ ... Read more

കേരള ടൂറിസത്തിനു ഉത്തേജനമേകാന്‍ നിര്‍ദേശങ്ങളുമായി ടൂറിസം മേഖല

പ്രളയം പ്രതിസന്ധിയിലാക്കിയ കേരള ടൂറിസത്തിന്റെ തിരിച്ചു വരവിനു നിര്‍ദേശങ്ങളുമായി ടൂറിസം മേഖല. കൊച്ചിയില്‍ ചേര്‍ന്ന ടൂറിസം രംഗത്തെ പ്രമുഖരുടെ യോഗമാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചത്. ടൂറിസം രംഗത്തിന്‍റെ ഉണര്‍വിനു ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ വേണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കേരള ടൂറിസത്തിന്‍റെ പ്രചരണാര്‍ത്ഥം വ്യാപക പരസ്യം നല്‍കണം. പ്രമുഖ മാധ്യമങ്ങളില്‍ മാത്രമല്ല ഓണ്‍ലൈന്‍ മീഡിയ, ഇന്‍ ഫ്ലൈറ്റ് മാഗസിനുകള്‍ എന്നിവയിലും പരസ്യം വരണം. കേരള ടൂറിസത്തിന്റെ പ്രചാരണത്തിന് ടെക്കികളുടെ സഹായം തേടണം. സംസ്ഥാനത്തെ വിവിധ സൈബര്‍ പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവര്‍ കേരള ടൂറിസം പ്രചാരണത്തെ സഹായിക്കണം എന്ന് യോഗം അഭ്യര്‍ഥിച്ചു. കേരളത്തിന്‍റെ മനോഹര ദൃശ്യങ്ങളും ഇവിടേയ്ക്ക് വിനോദ സഞ്ചാരത്തിനു പ്രേരിപ്പിക്കുന്ന വാര്‍ത്തകളും ഷെയര്‍ ചെയ്യാനും യോഗം ടെക്കികളോട് അഭ്യര്‍ഥിച്ചു. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിനം കേരള ടൂറിസത്തിന്റെ പ്രചാരണാവസരമായി കാണണം. ഇക്കാര്യത്തില്‍ ബിസിസിഐയുമായി സര്‍ക്കാര്‍ തന്നെ സംസാരിച്ച് അനുകൂല തീരുമാനമുണ്ടാക്കണം. ഏറെ ഫോളോവേഴ്സ് ഉള്ള ബ്ലോഗ്‌ എഴുത്തുകാരെ കൊണ്ടുവന്നു ... Read more

വൈപ്പിന്‍ തീരത്ത് കടല്‍ക്കുറിഞ്ഞി വസന്തം

സഞ്ചാരികളുടെ കണ്ണിലും മനസിലും മായക്കാഴ്ചകളൊരുക്കി മൂന്നാറിലെ മലനിരകളില്‍ നീലക്കുറിഞ്ഞി വസന്തമാണ് ഇപ്പോള്‍. എന്നാല്‍ പൂത്തുലയുന്ന നീലക്കുറിഞ്ഞി വാര്‍ത്തകള്‍ക്കിടയില്‍ അധികമാരും അറിയാതെ, കാണാതെ പോകുന്ന മറ്റൊരു പൂവസന്തമുണ്ട് ഇങ്ങ് കടലോരത്ത്. വൈപ്പിന്‍ തീരത്തെ കടല്‍ക്കുറിഞ്ഞികളുടെ വയലറ്റ് വസന്തമാണത്. അടമ്പ് എന്ന ചെടിയുടെ വയലറ്റു നിറമുള്ള പൂക്കളാണ് കടല്‍ക്കുറിഞ്ഞിയെന്ന് അറിയപ്പെടുന്നത്. മൂന്നാറിലെ നീലക്കുറിഞ്ഞികളെ ഓര്‍മ്മിപ്പിക്കുന്നതിനാലാണ് ഇവയ്ക്കു കടല്‍ക്കുറിഞ്ഞിയെന്നു പേരുവീണത്. പ്രളയശേഷം കടല്‍ത്തീരത്തെ മണല്‍പരപ്പുകള്‍ ഉപ്പുരസം വീണ്ടെടുത്തതോടെ തീരമാകെ പടര്‍ന്നുവളര്‍ന്ന് പൂത്തുലഞ്ഞു നില്‍ക്കുന്ന കടല്‍ക്കുറിഞ്ഞികള്‍ തീരദേശ റോഡ് വഴി യാത്രചെയ്യുന്നവര്‍ക്കൊരു അപൂര്‍വ്വ കാഴ്ചയാണ്. ചെറായി, കുഴുപ്പിളളി, എടവനക്കാട്, പുതുവൈപ്പ് തീരങ്ങളിലെല്ലാം ഈ ചെടി കാണാം. കിലോമീറ്ററുകളോളം പടര്‍ന്നുവ്യാപിക്കുന്ന അടമ്പ് ചെടിയുടെ പൂക്കള്‍ കൊഴിയാതെ ദിവസങ്ങളോളം നില്‍ക്കും. കോളാമ്പിയുടെ ആകൃതിയിലുള്ള വയലറ്റ് പൂക്കള്‍ക്ക് അധികദിവസം ആയുസുണ്ടാവില്ല. പക്ഷേ ഒരോ ദിവസവും നൂറുകണക്കിനു പുതിയ പൂക്കള്‍ വിരിയുമെന്നതിനാല്‍ ആഴ്ചകളോളം കടല്‍ത്തീരം വയലറ്റ് പരവതാനി വിരിച്ച പ്രതീതിയിലാവും. പുല്ലുപോലും കിളിര്‍ക്കാത്ത മണല്‍പരപ്പ് പൂന്തോട്ടമായി മാറിയതു കണ്ട് വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ ... Read more

വെള്ളായണിക്കായലിന് ഇനി അക്ഷരം കൂട്ട്

വെള്ളായണികായല്‍ക്കാറ്റിന്റെ കുളിര്‍മ നുകരാന്‍ എത്തുന്നവര്‍ക്കിന് കൂട്ടിന് കലയുടെ സൗന്ദര്യവും വായനയുടെ സുഖവും നുകരാം. കാലയിന്റെ വവ്വാമൂല എന്ന് പറയുന്ന ഭാഗമാണ് ഹരിതവീഥിയാകുന്നത്. സന്ദര്‍ശകര്‍ക്ക് ഹരിതവീഥിയോട് ചേര്‍ന്ന് തയ്യാറാക്കിയ വായനശാലയില്‍ നിന്നും പുസ്തകങ്ങള്‍ സൗജന്യമായി വായിക്കാം. വായന എന്ന ആശയം പഞ്ചായത്തോ മറ്റ് അധികാരികളോ മുന്‍കൈയെടുത്ത് തുടങ്ങിയ പദ്ധതിയല്ല. മുട്ടയ്ക്കാട് വിദ്യാ ഭവനില്‍ വിവേക് നായരാണ് തന്റെ സ്വകാര്യ ശേഖരമായിരുന്ന പുസ്തകങ്ങള്‍ കായല്‍ സന്ദര്‍ശകര്‍ക്ക് വായനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ക്യാമറ അസിസ്റ്റന്റാണ് വിവേക്. വൈകുന്നേരങ്ങളില്‍ കായലിനരികില്‍ എത്താറുള്ള വിവേക് കായലിനരികേ പത്രവായനക്കായി നിരവധിപേരെത്തുന്നത് ശ്രദ്ധിച്ചു. തുടര്‍ന്നാണ് വിവേകിന് എന്തുകൊണ്ട് പത്രത്തോടൊപ്പം പുസ്തകങ്ങളും കായല്‍ക്കരയിലെത്തിച്ചു കൂടേയെന്ന് ചിന്തിച്ചത്. തന്റെ ആശയം വാര്‍ഡ് അംഗമായ വെങ്ങാനൂര്‍ ശ്രീകുമാറിനോട് പറയുകയും അനുവാദം വാങ്ങുകയും ചെയ്തു. ജോലി സമയം കഴിഞ്ഞാല്‍ കായല്‍ തീരത്ത് പുസ്തകങ്ങളുമായി വിവേക് എത്തും. കഥകളും നോവലും ജീവചരിത്രവും എല്ലാം ഉള്‍പ്പെടുന്ന ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങള്‍ക്ക് വായനക്കാര്‍ ഏറെ ഉണ്ടെന്നറിഞ്ഞതോടെ മിച്ചം പിടിക്കുന്ന തുകയില്‍ നിന്നും പുതിയ ... Read more

കേരളം സുരക്ഷിതം; പ്രളയശേഷം സഞ്ചാരികളുടെ വരവ് തുടങ്ങി

പ്രളയത്തിന് ശേഷം മാന്ദ്യത്തിലായ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ ഉണര്‍ത്താന്‍ കേരള ടൂറിസം വകുപ്പും ഹാറ്റ്‌സും. ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ മുപ്പതംഗ സംഘം കൊച്ചിയിലെത്തി. ഗുജറാത്തിലെ പത്രപ്രവര്‍ത്തകനായ ചാക്കര്‍ ബായി ഉള്‍പ്പെടെയുള്ള സംഘം ഡോക്ടര്‍ ത്രവേദിയുടെ നേതൃത്ത്വത്തിലാണ്  പള്ളുത്തുരിത്തിയിലെ  പാലയ്ക്കല്‍ ഹോംസ്റ്റേയിലെത്തിയത്. പ്രളയത്തിന് ശേഷം മാന്ദ്യത്തിലായ സംസ്ഥാന വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിന്റെ ലക്ഷണമാണ് ടൂറിസ്റ്റ്‌ സംഘങ്ങളുടെ വരവെന്ന് അധികൃതര്‍ പറഞ്ഞു. കൊച്ചിയിലെത്തിയ സംഘത്തിനെ ടൂറിസം ജോയിന്റ് ഡയറ്കടര്‍ നന്ദകുമാര്‍, ഇടുക്കി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ഷൈന്‍, സംസ്ഥാന ടൂറിസം ഉപദേശക സമിതിയംഗം എം പി ശിവദത്തന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. തുടര്‍ന്ന് സംഘം ഫോര്‍ട്ട് കൊച്ചിയിലും, കാലടിയിലെ വിവിധ പ്രദേശങ്ങളും സന്ദര്‍ശിച്ചു. കേരളം സുരക്ഷിതമാണെന്ന് സംഘത്തലവനായ ഡോക്ടര്‍ ത്രിവേദി പറഞ്ഞു.