Category: Kerala

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രീമിയം ലൈഫ് മെംബര്‍ഷിപ് കാര്‍ഡുമായി കെ ടി ഡി സി

സൗജന്യ താമസവും കുറഞ്ഞ നിരക്കില്‍ ഭക്ഷണവുമടക്കം വാഗ്ദാനം ചെയ്യുന്ന പ്രീമിയം ലൈഫ് മെംബര്‍ഷിപ്പ് കാര്‍ഡ് പദ്ധതിയുമായി സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ മിതമായ നിരക്കില്‍ പദ്ധതിയില്‍ അംഗത്വം നേടി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഹില്‍ സ്റ്റേഷനുകളും ബിച്ച് റിസോര്‍ട്ടുകളുമടക്കം കെടിഡിസിയുടെ എല്ലാ സ്ഥാപനങ്ങളിലും സൗജന്യ നിരക്കില്‍ മേല്‍ത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കും. വര്‍ഷത്തിലൊരിക്കല്‍ ഏഴ് രാത്രി സൗജന്യ താമസത്തിനും അവസരം ലഭിക്കും. KTDC Samudra, Kovalam പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നവംബര്‍ 1 വ്യാഴാഴ്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ധനമന്ത്രി ടി.എം. തോമസ് ഐസക് നിര്‍വ്വഹിക്കും. വ്യക്തിഗത അംഗത്വത്തിന് നികുതി ഉള്‍പ്പെടെ പത്തു ലക്ഷം രൂപയും സ്ഥാപനങ്ങളുടെ അംഗത്വത്തിന് 15 ലക്ഷം രൂപയുമാണ് ഫീസായി ഈടാക്കുന്നത്. സ്ഥാപനങ്ങള്‍ക്ക് കണ്‍വെന്‍ഷനുകളും മീറ്റിംഗുകളും സംഘടിപ്പിക്കുന്നതിനുള്ള മുഖ്യ അന്തര്‍ദേശീയ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാനും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ പറഞ്ഞു. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള നൂതനാശയമെന്ന നിലയില്‍ ... Read more

കൊച്ചി കപ്പല്‍നിര്‍മ്മാണശാലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക് ഉയരാന്‍ പോകുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കിന് ഇന്ന് കൊച്ചി കപ്പല്‍ശാലയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രിയും ചേര്‍ന്ന് തറക്കല്ലിടും. ഇതോടെ കൊച്ചി കപ്പല്‍ശാലയില്‍ സാങ്കേതിക തികവാര്‍ന്ന പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള വലിയ കപ്പലുകള്‍ നിര്‍മ്മിക്കാനാകും. കപ്പല്‍ നിര്‍മ്മാണവും അറ്റകുറ്റപണിയും കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തരത്തിലാകും ഡ്രൈഡോക്കിന്റെ നിര്‍മാണം. സാഗര്‍മാലയ്ക്ക് കീഴിലുള്ള മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണിത്. 1799 കോടി രൂപ ചെലവിലാണ് ഡ്രൈ ഡോക്ക് നിര്‍മ്മിക്കുന്നത്. പുതിയ ഡ്രൈ ഡോക്ക് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കൊച്ചി കപ്പല്‍ശാലയില്‍ എല്‍എന്‍ജി വാഹിനികള്‍, ഡ്രില്‍ഷിപ്പുകള്‍, ജാക്ക് അപ്പ് റിഗ്ഗുകള്‍, വലിയ ഡ്രഡ്ജറുകള്‍, ഇന്ത്യന്‍ നാവിക സേനയുടെ വിമാന വാഹിനികള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കാനാകും. തെക്ക് കിഴക്കന്‍ ഏഷ്യയിലെ എല്ലാ കപ്പല്‍ അറ്റകുറ്റപണികള്‍ക്കുമുള്ള മാരിടൈം ഹബ്ബായി പദ്ധതി കൊച്ചി കപ്പല്‍ശാലയെ മാറ്റാനാകുമെന്നാണ് പ്രതീക്ഷ. 2021 മെയ് മാസം നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതി വഴി രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

നീലക്കുറിഞ്ഞി വസന്തം; ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയത് 1.2 കോടി രൂപ

പ്രളയം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും രാജമലയില്‍ നീലക്കുറിഞ്ഞിക്കാലത്ത് ടിക്കറ്റ് വിറ്റുവരവിലൂടെ വനം വകുപ്പിന് ലഭിച്ചത് 1.2 കോടി രൂപ. എട്ട് ലക്ഷം വിനോദ സഞ്ചാരികളെയാണ് വനം വകുപ്പ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പ്രളയം കാരണം ഒരു ലക്ഷം പേര്‍ മാത്രമാണെത്തിയത്. സാധാരണ മൂന്ന് മാസമാണ് കുറിഞ്ഞിക്കാലമെങ്കിലും ഈ വര്‍ഷം ഒന്നര മാസം മാത്രമായിരുന്നു കുറിഞ്ഞി സജീവമായി പൂവിട്ട് നിന്നത്. സീസണിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവിടേണ്ടി വന്നത് രണ്ട് കോടി രൂപയാണ്. കൊളുക്കുമലയിലും ഇരവികുളം ദേശീയ ഉദ്യാനത്തിലും കുറിഞ്ഞി ഉണങ്ങിപ്പൊഴിയാന്‍ തുടങ്ങിയെങ്കിലും മറയൂര്‍ കാന്തല്ലൂര്‍ മലനിരകളില്‍ ഇപ്പോഴും കുറിഞ്ഞി പൂവിട്ട് നില്‍പ്പുണ്ട്.

ഇന്ത്യ-വിന്‍ഡീസ് ടീമുകള്‍ ഇന്ന് കേരളത്തിലെത്തും

നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തിലെ പോരാട്ടത്തിന് ഇന്ത്യയുടെയും വെസ്റ്റ് ഇന്‍ഡീസിന്റെയും ക്രിക്കറ്റ് ടീമുകള്‍ ഇന്നെത്തും. വ്യാഴാഴ്ച 1.30 മുതല്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബിലാണു മല്‍സരം. കഴിഞ്ഞ വര്‍ഷമാണു സ്‌പോര്‍ട്‌സ് ഹബില്‍ അരങ്ങേറ്റമല്‍സരം നടന്നത്. ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 മല്‍സരത്തില്‍ വിജയിക്കാനായത് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മുംബൈയില്‍ നിന്ന് ഇന്ന് ഉച്ചക്ക് 12.30ന് എത്തുന്ന ടീമുകള്‍ കോവളം റാവിസ് ലീലയിലാണു താമസിക്കുന്നത്. നാളെ രാവിലെ 9 മുതല്‍ 12 വരെ ഇരുടീമുകളും സ്പോര്‍ട്‌സ് ഹബ്ബില്‍ പരിശീലനത്തിനിറങ്ങും.  ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, മുന്‍ ഇന്ത്യന്‍ താരങ്ങള്‍ എന്നിവര്‍ മത്സരം കാണാനെത്തും. www.paytm.com, www.insider.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയാണ് ടിക്കറ്റ് വില്‍പന. രാവിലെ 11 മണി മുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശനം നല്‍കും. സ്റ്റേഡിയത്തില്‍ കയറാന്‍ ഡിജിറ്റല്‍ ടിക്കറ്റുകളോ, പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം. ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയിക്കുകയും പരമ്പര സമനിലയിലാകുകയും ചെയ്തതോടെ ... Read more

ചെമ്പ്രമല സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തു

ചെമ്പ്ര മലയിലേക്ക് ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ട്രെക്കിങ് പുനരാരംഭിച്ചു. കഴിഞ്ഞ വര്‍ഷം വേനലില്‍ കാട്ടുതീയില്‍ കത്തിയെരിഞ്ഞ ചെമ്പ്ര മലയിലേക്ക് പ്രവേശനം നിര്‍ത്തിവെച്ചിരുന്നു. പച്ചപ്പ് വീണ്ടുമെത്തിയതോടെ സഞ്ചാരികളെ വീണ്ടും ക്ഷണിച്ചു. ജൂണില്‍ കനത്ത മഴ വീണ്ടും വഴിമുടക്കിയായി. പ്രളയവും പിന്നാലെയെത്തി. പത്തുമാസത്തിന് ശേഷം പാതകളെല്ലാം താല്‍ക്കാലികമായെങ്കിലും ശരിയാക്കി ഹൃദയ തടാകത്തിലേക്ക് യാത്രക്കാരെ ക്ഷണിക്കുകയാണ് വയനാട് ടൂറിസം അധികൃതര്‍. മലമുകളിലെ ഹൃദയതടാകം കാണാന്‍ നിരവധി പേരെത്തുന്നുണ്ടെങ്കിലും പ്രവേശനം കര്‍ശന നിബന്ധനകളോടെ മാത്രമാണ്. ഒരു ദിവസം 20 ഗ്രൂപ്പുകള്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. 200 പേരെ വരെ ഒരു ദിവസം പ്രവേശിപ്പിക്കുകയുള്ളൂ. രാവിലെ ഏഴുമുതല്‍ വൈകിട്ട് നാലുവരെയാണ് സന്ദര്‍ശനകര്‍ക്ക് അനുമതി. ഉച്ചക്ക് 12 വരെ മാത്രമേ ട്രക്കിങിന് അനുമതിയുള്ളൂ. ഇവരെ സഹായിക്കാന്‍ പത്ത് സ്ഥിരം ഗൈഡുകളും 30 താല്‍ക്കാലിക സഹായികളും ഉണ്ടാകും. അടുത്ത മാസം മുതല്‍ പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാനാണ് അധികൃതരുടെ പദ്ധതി. മുമ്പ് ഒരു ദിവസം ആയിരം പേരോളം ഈ മലനിരയില്‍ സാഹസിക ... Read more

ആലപ്പുഴ ബീച്ചില്‍ തുറമുഖ മ്യൂസിയം ഒരുങ്ങുന്നു

കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ കഴിഞ്ഞ കാല പ്രൗഢിയും ശേഷിപ്പുകളും കോര്‍ത്തിണക്കി തുറമുഖ മ്യൂസിയം ആലപ്പുഴ ബീച്ചില്‍ ഒരുങ്ങും. മ്യൂസിയത്തിന്റെ രൂപകല്‍പനയെക്കുറിച്ചും നിര്‍മാണ പദ്ധതികളെക്കുറിച്ചുമുള്ള പ്രാഥമിക ചര്‍ച്ച ആലപ്പുഴ പോര്‍ട്ട് ഓഫീസില്‍ സംഘടിപ്പിച്ചു. ധന കാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് അധ്യക്ഷനായിരുന്ന ചടങ്ങ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ആലപ്പുഴയെ പൈതൃക ടൂറിസം നഗരമായി പുനരുദ്ധരിക്കുന്നതിനുള്ള സമഗ്രപരിപാടിയുടെ ഭാഗമാണ് തുറമുഖ മ്യൂസിയം. പൈതൃകപദ്ധതിയില്‍ നഗരറോഡുകളും പാലങ്ങളും നവീകരിക്കും. കനാല്‍ക്കരകളിലൂടെ നടപ്പാതയും സൈക്കിള്‍ട്രാക്കും ഉള്‍പ്പെടുത്തും. കെ.എസ്.ആര്‍.ടി.സി. കേന്ദ്രീകരിച്ചുള്ള ആലപ്പുഴ മൊബിലിറ്റി ഹബ്ബ്, കനാലുകളുടെ നവീകരണം, നഗരശുചിത്വം എന്നിവയും നടപ്പാക്കും. പൈതൃക സംരക്ഷണപദ്ധതിയുടെ ഭാഗമായി നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള 50 മന്ദിരങ്ങള്‍ സംരക്ഷിക്കും. ഈ മന്ദിരങ്ങള്‍ 20 എണ്ണം മ്യൂസിയങ്ങളാക്കി മാറ്റും. ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള ചെറു മ്യൂസിയങ്ങളായിരിക്കും ഇവ. ഇതിനോടനുബന്ധിച്ച് സാമ്പത്തിക വാണിജ്യ പ്രവര്‍ത്തനങ്ങളും നടത്തും. പൈതൃകപദ്ധതിയില്‍ ഒരുക്കുന്ന മ്യൂസിയങ്ങളില്‍ ഏറ്റവും ശ്രദ്ധേയവും ആകര്‍ഷണീയവുമായത് തുറമുഖ മ്യൂസിയമാണ്. ആലപ്പുഴ തുറമുഖത്തിന്റെ പശ്ചാത്തലവും ... Read more

മണ്ഡലകാലത്ത് മണിക്കൂറില്‍ 3750 പേരെ പമ്പയിലെത്തിക്കാന്‍ കെ എസ് ആര്‍ ടി സി

മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് ഓരോ മിനിറ്റിലും രണ്ടു കെ എസ് ആര്‍ ടി സി വസുകള്‍ വീതം സര്‍വീസ് നടത്തും. നാലു മണിക്കൂറില്‍ 15000 തീര്‍ത്ഥാടകരെ വീതം പമ്പയിലെത്തിക്കാനാണ് കെ.എസ്.ആര്‍.ടി.സി. ലക്ഷ്യമിടുന്നത്. 40 രൂപയാണ് ചാര്‍ജ്. ഇതിനുപുറമെ രണ്ടു മിനിറ്റ് ഇടവിട്ട് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് എ.സി. ബസും സര്‍വീസ് നടത്തും.   75 രൂപയാണ് ചാര്‍ജ്. സാധാരണ ടിക്കറ്റിന് പകരം ക്യു-ആര്‍ കോഡുള്ള കാര്‍ഡാണ് നല്‍കുക. പമ്പയിലേക്കും തിരികെ നിലയ്ക്കലേക്കും ഒറ്റ കാര്‍ഡ് ഉപയോഗിച്ചാല്‍ മതി.നിലയ്ക്കലില്‍ നിന്നാണ് കാര്‍ഡുകള്‍ നല്‍കുന്നത്. ഇതിനായി കൗണ്ടറും സ്വയം ടിക്കറ്റ് എടുക്കാന്‍ കഴിയുന്ന കിയോസ്‌ക്കുകളും ഏര്‍പ്പെടുത്തും. ഇതിനുപുറമെ ഓണ്‍ലൈന്‍ ടിക്കറ്റ് സൗകര്യവും ഏര്‍പ്പാടാക്കും. എത്ര നഷ്ടം സഹിച്ചാലും ആവശ്യാനുസരണം ബസുകള്‍ ശബരിമല തീര്‍ത്ഥാടനകാലത്ത് കെ.എസ്.ആര്‍.ടി.സി. വിട്ടുനല്‍കുമെന്ന് എം.ഡി. ടോമിന്‍ ജെ.തച്ചങ്കരി പറഞ്ഞു. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പത്ത് ഇലക്ട്രിക് ബസുകളും ആദ്യഘട്ടത്തിലുണ്ടാകും. മൂന്നു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ ... Read more

കാന്തല്ലൂരിന് ഇത് ഓറഞ്ച് വിളവെടുപ്പ് കാലം

മറയൂര്‍ മലനിരകളില്‍ മധുരനാരകത്തിന്റെ (ഓറഞ്ച്) വിളവെടുപ്പ് കാലം. ആദ്യ ആഴ്ച വിളവെടുപ്പ് ആരംഭിച്ച കാന്തല്ലൂര്‍ ചീനിഹില്‍സിലെ ടി.സി. കുരുവിളയുടെ തോട്ടത്തില്‍ ഒരുകിലോ ഓറഞ്ചിന് 60 രൂപ വരെ വില ലഭിച്ച.പതിനായിരത്തോളം മരങ്ങളിലാണ് ഓറഞ്ച് പാകമായിരിക്കുന്നത്. കെ.ഡി.എച്ച്.പി. കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഗുവര ടോപ്പ്, ലോയര്‍ എന്നിവടങ്ങളിലും തലയാര്‍, ചട്ടമൂന്നാര്‍, ഭാഗങ്ങളിലും കാന്തല്ലൂര്‍, ഗുഹനാഥപുരം, തലചോര്‍ കടവ്, വട്ടവട എന്നിവടങ്ങളിലുമാണ് ഓറഞ്ച് വസന്തം ഒരുക്കിയിരിക്കുന്നത്.ഒക്ടോബര്‍ അവസാനം മുതല്‍ ജനുവരി ആദ്യ ആഴ്ച വരെയാണ് ഓറഞ്ചിന്റെ വിളവെടുപ്പ് കാലം. അധികം രോഗബാധയേല്‍ക്കാത്ത ലാഭകരമായ കൃഷി എന്നതിനാല്‍ ഒട്ടേറെ പേര്‍ കഴിഞ്ഞ വര്‍ഷങ്ങളിലും ഈ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്. ജാഫ് ലില്‍, സാത്ഗുഡി ഇനത്തില്‍ പെട്ട ഓറഞ്ചുകളാണ് അഞ്ചുനാട്ടില്‍ കൃഷി ചെയ്തുവരുന്നത്.

നഗരത്തില്‍ ഇനി സൗജന്യ സൈക്കിള്‍ സവാരി ചെയ്യാം

നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് സൗജന്യമായി സൈക്കിള്‍ യാത്രകള്‍ ഒരുക്കുന്ന പദ്ധതി വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ച് ആദിസ് ബൈസിക്കിള്‍ ക്ലബ്ബ് ആരംഭിച്ചു. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയിട്ടുള്ള സൈക്കിള്‍ റാക്കുകളില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് സൈക്കിളുകള്‍ സൗജന്യമായി ഉപയോഗിക്കാം. ആദ്യഘട്ടത്തില്‍ ശംഖുംമുഖം ബീച്ചിന് സമീപം, സ്റ്റാച്യു ജങ്ഷനിലെ വൈ.എം.സി.എ. ഹാളിനു സമീപം, തമ്പാനൂര്‍, പാളയം, വഴുതക്കാട്, ബേക്കറി ജങ്ഷന്‍, കവടിയാര്‍ ഗോള്‍ഫ് ക്ലബ്ബിനു സമീപം എന്നിവിടങ്ങളിലാണ് സൈക്കിള്‍ റാക്കുകള്‍ ഒരുക്കിയിരിക്കുന്നത്. സൈക്കിളുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ സൈക്കിള്‍ ക്ലബ്ബില്‍ അംഗങ്ങളാവുകയാണ് ആദ്യംവേണ്ടത്. പിന്നീട് സൈക്കിള്‍ പാര്‍ക്കുകളിലെത്തി സൈക്കിളുകള്‍ വാടകയ്‌ക്കെടുക്കാം. ഉപയോഗശേഷം മറ്റേതെങ്കിലും സൈക്കിള്‍ പാര്‍ക്കില്‍ തിരിച്ചേല്‍പ്പിക്കണം. കൂടാതെ സൈക്കിള്‍ ക്ലബ്ബ് മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കും. സൈക്കിള്‍ ക്ലബ്ബില്‍ അംഗങ്ങളാകാന്‍ പേര്, വിലാസം, ഇ-മെയില്‍ ഐ.ഡി., തൊഴില്‍ എന്നിവ 9645511155 എന്ന നമ്പറിലേക്ക് എസ്.എം.എസ്. അയച്ച് രജിസ്റ്റര്‍ ചെയ്യണം. സൈക്കിളുകളുടെ ലോക്ക് മാറ്റാന്‍ റാക്കിന്റെ കോഡും സൈക്കിളിന്റെ ഐ.ഡി.യും (റാക്ക് കോഡ് സ്‌പേസ് സൈക്കിള്‍ ... Read more

കോഴിക്കോട് വിമാനത്താവളത്തിൽ ഹജ്ജ് എംബാർകേഷൻ പോയിൻറ് പുനഃസ്ഥാപിച്ചു 

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനവുമായി ബന്ധപ്പെട്ടുള്ള നിർമ്മാണപ്രവർത്തനത്തെ തുടർന്ന് നെടുമ്പാശേരിയിലേക്ക് മാറ്റിയ ഹജ്ജ് എംബാർകേഷൻ പോയിൻറ് കോഴിക്കോട് പുനഃസ്ഥാപിച്ചു. 2019  ൽ ഹജ്ജ് കർമ്മങ്ങൾക്ക് പോകുന്ന തീർത്ഥാടകർക്ക് ഇനി കൊച്ചിയോടൊപ്പം കോഴിക്കോടും എംബാർകേഷൻ പോയിന്റായി ഉപയോഗിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് നൽകിയ കത്തിൽ അറിയിച്ചു. ഹജ്ജ് എംബാർകേഷൻ പോയിൻറ് കോഴിക്കോട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണന്താനം രേഖകൾ സഹിതം നൽകിയ കത്തിനെ തുടർന്നാണ് കരിപ്പൂർ വിമാനത്താവളത്തിൽ എംബാർകേഷൻ പോയിൻറ് പുനഃസ്ഥാപിക്കുന്നതെന്ന് നഖ്‌വി കത്തിൽ അറിയിച്ചു.

നാളെ മുതല്‍ മലബാറിന് തെയ്യക്കാലം

നാളെ തുലാം പത്ത് ഉത്തരമലബാറില്‍ തെയ്യങ്ങള്‍ ഇറങ്ങും കാലം. തുലാ പത്തിന് ആരംഭിക്കുന്ന കളിയാട്ടക്കാലം ഇടപ്പാതിയില്‍ കലാശ പെരുങ്കളിയാട്ടത്തോടെ അവസാനിക്കും. ചമയത്തിരക്കിലാണ് ഇപ്പോള്‍ കണ്ണൂരിലെ തെയ്യം കലാകാരന്‍മാര്‍. നേരം ഇരുട്ടി വെളുത്താല്‍ ഉത്തരമലബാറില്‍ ഇനി തെയ്യക്കാലമാണ്. കഷ്ടപ്പാടുകള്‍ക്ക് അറുതി തേടിക്കരയുന്ന ഗ്രാമങ്ങളിലേക്ക് തെയ്യങ്ങളെത്തും. ആചാരവും അനുഷ്ഠാനവും വിശ്വാസവും ഇഴചേരുന്ന നിറപ്പെരുമ നാടിറങ്ങും. കേടുപാടുകള്‍ തീര്‍ത്ത് തെയ്യത്തിനായുള്ള അണിയലങ്ങള്‍ മോടിപിടിപ്പിക്കുകയാണ് കോലത്ത് നാട്. തെയ്യത്തിന്റെ മുടിക്കായി മുരുക്ക് മരം മുറിക്കുന്നത് പക്കം നോക്കി. അങ്ങനെയെങ്കില്‍ പെട്ടന്ന് കേടുവരില്ല. പിന്നീട് പശതേച്ച തകിട് സൂക്ഷമതയോടെ ഒട്ടിക്കണം. വെളുത്തീയം ഉരുക്കി അടിച്ചു പരത്തി തകിടാക്കുന്ന രീതിയെക്കെ മാറിത്തുടങ്ങി. റെഡിമെയ്ഡി അലുമിനിയം ഫോയിലുകള്‍ അണിയ നിര്‍മ്മാണത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. പക്ഷെ പാരമ്പര്യ വിധി പരമാവാധി കാത്തു സൂക്ഷിക്കുന്നുണ്ട്. പത്താം ഉദയത്തിന് എല്ലാ ക്ഷേത്രങ്ങളിലും കാവുകളിലും കുടുംബ സ്ഥാനങ്ങളിലും പ്രത്യേക പൂജ നടക്കും. ഐശ്വര്യത്തിന്റെ സമൃതിയുടെ സുര്യേദയത്തിന് കാത്തിരുക്കുന്ന നാട്.

ചാല പൈതൃക തെരുവ് ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ ഒന്നിന്

ചാല പൈതൃകത്തെരുവിന്റെ ഒന്നാം ഘട്ടം 4 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനിച്ചു. ഒന്നാം ഘട്ടത്തില്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ്, അമിനിറ്റി സെന്റര്‍, പ്രധാന കവാടം എന്നിവയാണ് പൂര്‍ത്തിയാക്കുക. ചാല പൈതൃക തെരുവ് ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം അടുത്ത മാസം ഒന്നാം തീയതി രാവിലെ 8.30 ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറി തല കോ – ഓര്‍ഡിനേഷന്‍ യോഗത്തിനെ ചുമതലപ്പെടുത്തും. ഇതിന് മുന്നോടിയായി ഓരോ വകുപ്പുകളും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു പ്രവര്‍ത്തന രേഖ തയ്യാറാക്കാനും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കുന്ന സ്മാര്‍ട് സിറ്റി പദ്ധതിയുമായി സഹകരിച്ച് കൂടിയാകും ടൂറിസം വകുപ്പിന്റെ പൈതൃകത്തെരുവ് പദ്ധതി നടപ്പാക്കുക. സംസ്ഥാന ടൂറിസം വകുപ്പ് 10 കോടി രൂപ ചാല പൈതൃകത്തെരുവിനായി അനുവദിച്ചിട്ടുണ്ട്. കിഴക്കേകോട്ട മുതല്‍ കിള്ളിപ്പാലം വരെ ... Read more

ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് വരുന്നു

ശബരിമലയിൽ ഓൺലൈൻ വഴി തീർത്ഥാടനം നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരക്കുള്ള മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിൽ ഇങ്ങനെയാണ് ഭക്തർക്ക്  സന്ദർശനം അനുവദിക്കുന്നതെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു. ഇക്കാര്യത്തിൽ നിലപാട് അറിയിച്ച് അയൽ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് എഴുതിയിട്ടുണ്ട്. ഉടൻ ഇതു സംബന്ധിച്ച യോഗം ചേരും. അയ്യപ്പ ദർശനത്തിനെത്തുന്നവർ അധിക നേരം സന്നിധാനത്ത്  തങ്ങുന്നത് ഒഴിവാക്കുകയും ലക്ഷ്യമാണ്. ശബരിമലക്ക് ഉൾക്കൊള്ളാവുന്ന എണ്ണം ഭക്തരെയേ അവിടേക്ക് അയയ്ക്കാനാവൂ. എന്നാൽ ആരേയും ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെങ്കല പെരുമ ഉയര്‍ത്തി മാന്നാറിലെ തൊഴിലാളികള്‍ നിര്‍മ്മിച്ചത് 1300 കിലോ തൂക്കമുള്ള വാര്‍പ്പ്

മാന്നാറിന്റെ വെങ്കല പെരുമഉയര്‍ത്തി തൊഴിലാളികളുടെ കരവിരുതില്‍ നിര്‍മിച്ച 1300 കിലോ തൂക്കമുള്ള വാര്‍പ്പ് കുരട്ടിക്കാട് ആലയ്ക്കല്‍ രാജന്റ ആലയില്‍ നിര്‍മാണം പൂര്‍ത്തിയായി. തൃപ്പൂണിത്തുറയിലെ പാചകക്കാരനായ സ്വകാര്യ വ്യക്തിയ്ക്കാണ് ഭീമാകാരമായ വാര്‍പ്പ് നിര്‍മിച്ച് നല്‍കുന്നത്. ഒന്നേകാല്‍ ടണ്‍ ഭാരമുള്ളതും ആറര അടി വീതിയും, രണ്ടടി വ്യാസവും ഉള്ള വാര്‍പ്പാണ് ആലയില്‍ നിര്‍മിച്ചത്. മൂന്നുമാസത്തോളം വേണ്ടി വന്നു ഈ വാര്‍പ്പ് നിര്‍മാണത്തിന്. നിര്‍മാണത്തിന് മുന്നോടിയായി മോര്‍ഡിങ് നടത്തിവച്ചിരുന്നെങ്കിലും പ്രളയത്തില്‍ അത് തകര്‍ന്നുപോയി. തൊഴിലാളികളുടെ അശ്രാന്തമായ പരിശ്രമത്തിലൂടെ മോര്‍ഡിങ് രുപപ്പെടുത്തിയുള്ള ബെയ്സില്‍ പശയുള്ള മണ്ണും കൊത്തിനുറുക്കിയ ചാക്ക് കക്ഷണങ്ങളും നന്നായി കുഴച്ചെടുത്ത് തേച്ച്പിടിപ്പിക്കും. പിന്നീട് അച്ചുതണ്ടില്‍ ഉറപ്പിച്ച് ബലപ്പെടുത്തിയ ശേഷം കുഴിയിലിട്ട് കോട്ടം തീര്‍ത്ത് മെഴുകില്‍ പൊതിഞ്ഞ് രൂപപ്പെടുത്തി കാതുകള്‍ പിടിപ്പിച്ചശേഷം അരച്ചമണ്ണ് പൊതിയുകയാണ് പതിവ്. ഇത് ഉണങ്ങിയശേഷം പരക്കനായുള്ള മണ്ണ് പൊതിഞ്ഞ് വെയിലത്ത് ഉണക്കി പിന്നീട് മൂന്നുവട്ടം മണ്ണില്‍ പൊതിഞ്ഞ് കമഴ്ത്തിവച്ച് പുറകിലുള്ള പണികള്‍ തീര്‍പ്പാക്കി ചൂളയില്‍ വയ്ക്കും. ചൂടില്‍ മെഴുക് ദ്വാരത്തില്‍കൂടി ഒഴുകിമാറിയതിനു ... Read more

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ നടക്കും. ഡി. സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് സംഘടിപ്പിക്കുന്നത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. കോഴിക്കോട് കടപ്പുറത്ത് വെച്ച് നാലു ദിവസങ്ങളില്‍ അഞ്ച് വേദികളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ ഇത്തവണ വെയില്‍സ് രാജ്യമാണ് അതിഥിയായി എത്തുന്നത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ക്കൊപ്പം സാമൂഹിക രാഷ്ടീയ പ്രവര്‍ത്തകര്‍, ചിന്തകര്‍, അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, സ്‌പെയ്ന്‍, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും മേളയില്‍ പങ്കെടുക്കാനെത്തും.