Category: Kerala
പ്രളയകേരളം ഡോക്യുമെന്ററിയാക്കി ഡിസ്‌കവറി ചാനല്‍
തളരാത്ത മനക്കരുത്തോടെ കേരളം നേരിട്ട പ്രളയം ഡോക്യുമെന്ററി ആക്കി ഡിസ്‌കവറി ചാനല്‍. അതിജീവനത്തിന്റെ കഥ പറയുന്ന ഡേക്യമെന്ററിയുടെ പ്രോമോ വീഡിയോ ഡിസക്കവറി ചാനല്‍ പുറത്ത് വിട്ടു. പതിനായിരം പേരാണ് ഒറ്റ ദിവസം കൊണ്ട് പ്രോമോ കണ്ടത്. ‘കേരള ഫ്‌ലഡ്‌സ് – ദി ഹ്യൂമന്‍ സ്റ്റോറി’ എന്നാണ് ഡോക്യുമെന്ററിക്ക് ഡിസ്‌കവറി ചാനല്‍ നല്‍കിയ പേര്. പ്രളയത്തെ അതീജിവിച്ച കേരളത്തിന്റെ ഒത്തൊരുമയും കരുതലുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. നവംബര്‍ 12 ന് രാത്രി ഒമ്പത് മണിക്ക് ഡിസ്‌കവറി ചാനലിലാണ് പ്രദര്‍ശനം. കേരളത്തിന്റെ സൈന്യമെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ പറഞ്ഞ മത്സ്യത്തൊഴിലാളികളെയും സന്നദ്ധ പ്രവര്‍ക്കരേയും ഡോക്യുമെന്ററി പരിചയപ്പെടുത്തും. പ്രളയത്തിന്റെ ഭീകരത ഡോക്യുമെന്ററിയില്‍ കാണാം. തകര്‍ന്ന കേരളമല്ല, തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നതെന്ന് ചാനല്‍ വെസ് പ്രസിഡന്റും തലവനുമായ സുല്‍ഫിയ വാരിസ് പറഞ്ഞു. 40000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് ഔദ്യോഗിക കണക്കുകള്‍. അള്‍ജസീറ അടക്കം നിരവധി ചാനലുകളും വ്യക്തികളും കേരളത്തിലെ പ്രളയത്തെ കുറിച്ച് ഡോക്യുമെന്ററികളും സിനിമകളും ... Read more
ജലമേളയ്‌ക്കൊരുങ്ങി പുന്നമടക്കായല്‍; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്
പ്രളയദുരിതത്തില്‍ നിന്ന് മുന്നേറി അവര്‍ ഒരുങ്ങി. 66ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലില്‍ നടക്കും. ഗവര്‍ണര്‍ പി സദാശിവം ജലമേള ഉദ്ഘാടനം ചെയ്യുന്നതോടെ മത്സരങ്ങള്‍ ആരംഭിക്കും. നെഹ്രുട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന വള്ളംകളിയാണ് ഇത്തവണത്തേത്. 81 ജലരാജാക്കന്മാര്‍ ആണ് ഇക്കുറി നെഹ്രുട്രോഫിയില്‍ പങ്കെടുക്കുന്നത്. തെന്നിന്ത്യന്‍ സിനിമാ താരം അല്ലു അര്‍ജ്ജുനനോടൊപ്പം കേരളാ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളും മുഖ്യാത്ഥികളായെത്തും. ഉദ്ഘാടനത്തിന് ശേഷം ആദ്യം നടക്കുന്നത് ചെറു വള്ളങ്ങളുടെ ഹീറ്റ്്‌സ് മല്‍സരങ്ങളാണ്. ഉച്ചതിരഞ്ഞ് മൂന്നിനാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മല്‍സരങ്ങള്‍. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മല്‍സരങ്ങള്‍ക്ക് ശേഷം വനിതകളുടെ മല്‍സരങ്ങള്‍ നടക്കും. പിന്നാലെ ചെറുവള്ളങ്ങളുടെ ഫൈനല്‍ മല്‍സരം നടക്കും. വൈകിട്ട് അഞ്ചരയോടെയാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മല്‍സരങ്ങള്‍. സ്റ്റാര്‍ട്ടിംഗിന് ഇത്തവണ നൂതന സാങ്കേതിക വിദ്യയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ വള്ളങ്ങള്‍ക്കും ഒരേ സമയം മാത്രം പുറപ്പെടാന്‍ കഴിയുന്ന സംവിധാനമാണിത്. ഗവര്‍ണര്‍ക്കും മുഖ്യഅതിഥികള്‍ക്കൊപ്പം മന്ത്രി തോമസ് ഐസക്, മന്ത്രി ജി.സുധാകരന്‍, കേന്ദ്രമന്ത്രി ... Read more
മാന്നാർ മഹാത്മ വള്ളംകളിക്ക് കേന്ദ്രം അഞ്ചുലക്ഷം രൂപ അനുവദിച്ചു
നവംബർ 11 നു ഞായറാഴ്ച മാന്നാറിൽ നടക്കുന്ന മഹാത്മാ വള്ളംകളിക്ക് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം അഞ്ചു ലക്ഷം രൂപ അനുവദിച്ചു. പ്രസ്തുത തുക മഹാത്മ വള്ളംകളി കമ്മിറ്റിക്ക് മന്ത്രി കൈമാറും. പമ്പയിലാണ് എല്ലാവർഷവും മഹാത്മ ഗാന്ധിയുടെ പേരിലുള്ള ജലോത്സവം സംഘടിപ്പിച്ചു വരുന്നത്.
സ്ത്രീകള്‍ക്കായി പ്രധാന നഗരങ്ങളില്‍ എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കും : കെ കെ ശൈലജ
സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രാരംഭഘട്ടമെന്ന നിലയില്‍ കോഴിക്കോടും തിരുവനന്തപുരത്തുമാണ് സ്ത്രീകള്‍ക്ക് രാത്രികാലം സുരക്ഷിതമായി തങ്ങാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ അപാകതകള്‍ പരിഹരിച്ചായിരിക്കും എല്ലാ നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താവളങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് ഒരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നഗരത്തിലെത്തുന്ന സ്ത്രീകളുടെ പ്രയാസം മറ്റാരെക്കാളും തനിക്കറിയാമെന്ന് മന്ത്രി പറഞ്ഞു. ഇന്റര്‍വ്യൂവിനും മറ്റാവശ്യങ്ങള്‍ക്കുമായെത്തുന്ന വനിതകള്‍ക്ക് നഗരത്തില്‍ സുരക്ഷിതമായി താമസിക്കാന്‍ പലപ്പോഴും കഴിയാതെ വരാറുണ്ട്. ഈയൊരവസ്ഥയ്ക്ക് വിരാമമിടാനാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. നഗരത്തില്‍ നിരാലംബരായി എത്തിച്ചേരുന്ന നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് 5 മണി മുതല്‍ രാവിലെ 7 മണിവരെ സുരക്ഷിതമായ ... Read more
റിവര്‍ റാഫ്റ്റിങ്ങ് അനുഭവിച്ചറിയാം കബനിയിലെത്തിയാല്‍
കബനിയുടെ ഓളപ്പരപ്പിലേക്ക് സാഹസിക വിനോദ സഞ്ചാരികള്‍ക്ക് സ്വാഗതം. റിവര്‍ റാഫ്റ്റിങ്ങിന്റെ പുതിയ അനുഭവങ്ങളുമായി തിരിച്ചു പോകാം. കുറുവാ ദ്വീപിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സഞ്ചാരികള്‍ക്കായി മുളം ചങ്ങാടയാത്ര ഒരുക്കിയിരിക്കുന്നത്. വനംവകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ ദ്വീപിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ലെങ്കിലും പുഴയിലൂടെ ദ്വീപിനെ ചുറ്റിക്കാണാന്‍ മുളം ചങ്ങാടത്തിലൂടെ യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. അഞ്ച് മുളം ചങ്ങാടമാണ് ഇവിടെയുള്ളത്. ഒരേ സമയം അഞ്ച് പേര്‍ക്ക് കയറാവുന്ന ചങ്ങാടത്തിന് കാല്‍ മണിക്കൂറിന് മുന്നൂറ് രൂപയാണ് ഈടാക്കുന്നത്. മൂന്ന് പേര്‍ക്ക് സഞ്ചരിക്കുന്ന റാഫ്റ്റിന് 150 രൂപയും നല്‍കണം. നാല്‍പ്പത് മിനുറ്റ് നേരം പുഴയിലൂടെ സ്വന്തം തുഴഞ്ഞു പോകുന്ന അഞ്ച്‌പേര്‍ക്ക് കയറാവുന്ന മുളം ചങ്ങാടത്തിന് ആയിരം രൂപയാണ് ഈടാക്കുന്നത്. സാഹസിക വിനോദ സഞ്ചാരത്തിലൂന്നിയ റാഫ്ടിങ്ങ് ഇവിടെ പരീക്ഷിച്ചതുമുതല്‍ ഈ മേഖലയില്‍ താല്‍പ്പര്യമുള്ള സഞ്ചാരികളെയാണ് ഡി.ടി.പി.സി ലക്ഷ്യമിടുന്നത്. കുറുവാ ദ്വീപിനുള്ളിലേക്ക് സഞ്ചാരികളുടെ വഴി അടഞ്ഞതോടെ വന്‍ വരുമാനമാണ് കുറഞ്ഞത്. വയനാട്ടിലെത്തുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള ആയിരക്കണക്കിന് സഞ്ചാരികളാണ് പ്രതിദിനം ഇവിടെ എത്തി മടങ്ങിയിരുന്നത്. ... Read more
വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇനി ക്യാമറക്കണ്ണുകളില്‍
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴില്‍ വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇനി ക്യാമറകള്‍. ജില്ലയില്‍ ഇടയ്ക്കിടെ മാവോവാദി സാന്നിധ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലാണിത്. പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ്, കുറുവ ദ്വീപ്, കര്‍ളാട് തടാകം, കാന്തന്‍പാറ എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. പൂക്കോട്ട് നേരത്തേതന്നെ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പ്രിയദര്‍ശിനിയില്‍ ഒമ്പത് ക്യാമറകള്‍ സ്ഥാപിക്കാനായി 1,83,750 രൂപയും കുറുവയില്‍ 13 ക്യാമറകള്‍ക്കായി 6,12,500 രൂപയും 27 ക്യാമറകള്‍ സ്ഥാപിക്കുന്ന കര്‍ളാടിന് 7,96,250, കാന്തന്‍പാറയില്‍ എട്ട് ക്യാമറകള്‍ക്ക് 4,28,750 രൂപ ഉള്‍പ്പെടെ 20,21,250 രൂപയാണ് ഡി.ടി.പി.സി. ചെലവഴിക്കുന്നത്. ജില്ലാ നിര്‍മിതികേന്ദ്രമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. പോലീസിന്റെ നിര്‍ദേശപ്രകാരമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഈ മാസം അവസാനത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. വനമേഖലയോടുചേര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാവോവാദി സാന്നിധ്യം സ്ഥിരമായി ഉണ്ടാകുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഡി.ടി.പി.സി. തീരുമാനിച്ചത്.
പൂക്കോടും കര്‍ലാടും കൂടുതല്‍ ബോട്ടുകള്‍ വരുന്നു
സന്ദര്‍ശകര്‍ക്ക് ജലാശയ സൗന്ദര്യം നുകരാന്‍ പൂക്കോടും കര്‍ലാടും പുതിയ ബോട്ടുകള്‍ ഇറക്കും. 40 തുഴബോട്ടുകളാണ് പുതുതായി വാങ്ങുന്നത്. ഇതില്‍ 20 എണ്ണത്തില്‍ നാലു വീതം ഇരിപ്പിടങ്ങളുണ്ട്. രണ്ടു വീതം സീറ്റുള്ളതാണ് മറ്റുള്ളവ. പുതിയ ബോട്ടുകള്‍ ഈ മാസം തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തും. തുഴബോട്ടുകള്‍ക്കു പുറമേ 17 ഫൈബര്‍ കയാക്കിംഗ് ബോട്ടുകളും അഞ്ച് ഫൈബര്‍ ഡിങ്കികളുമാണ് വാങ്ങുക. Pookode Lake പുതിയ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താനാകും. ജില്ലയിലെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാ-ര കേന്ദ്രങ്ങളാണ് പൂക്കോടും കര്‍ലാടുമുള്ള ശുദ്ധജല തടാകങ്ങള്‍. നിലവില്‍ പൂക്കോട് 25 ബോട്ടുകളാണ് ഉള്ളത്. ഇതില്‍ എട്ടെണ്ണം എക്‌സിക്യുട്ടീവ് ബോട്ടുകളാണ്. കര്‍ലാട് ബോട്ടിംഗ് സൗകര്യം ഇപ്പോള്‍ പരിമിതമാണ്. സമുദ്രനിരപ്പില്‍ നിന്നു ഏകദേശം 770 മീറ്റര്‍ ഉയരത്തിലാണ് കേരളത്തില്‍ വിസ്തൃതിയില്‍ രണ്ടാംസ്ഥാനത്തുള്ള പൂക്കോട് തടാകം. വൈത്തിരിക്കു സമീപം ഫിഷറീസ് വകുപ്പിന്റെ കൈവശത്തിലുള്ള തടാകവും പരിസരവും 1990കളിലാണ് വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിച്ചത്. നാല് പതിറ്റാണ്ടു മുന്‍പ് 8.5 ഹെക്ടറായിരുന്നു തടാകത്തിന്റെ വിസ്തൃതി. പരമാവധി ആഴം 12 ... Read more
സുവര്‍ണ പുരസ്‌ക്കാര നേട്ടത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍
കുമരകത്തെ ഉത്തരവാദിത്ത ടൂറിസം വീണ്ടും ലോകത്തിന്റെ നെറുകയില്‍. ലണ്ടനില്‍ നടക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ കുമരകത്തെ ഉത്തരവാദിത്ത ടൂറിസം മിഷന് സുവര്‍ണ പുരസ്‌ക്കാരം ലഭിച്ചു. ടൂറിസം രംഗത്തെ ഏറ്റവും വലിയ അവാര്‍ഡ് നേട്ടമാണ് ഇതോടെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കൈവരിച്ചത്. ഇന്നലെ ലണ്ടനില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപനം നടന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റു വാങ്ങി. ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തി നാടിന്റെ പൈതൃകം ലോകത്തിന്റെ നെറുകയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. 2007 ഡിസം ബറിലാണ് കുമരകത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ആരംഭിക്കുന്നത്. ടൂറിസത്തിന്റെ ഗുണപരമായ അംശങ്ങള്‍ പരമാവധി വര്‍ദ്ധിപ്പിക്കാനും തെറ്റായ ഘടകങ്ങളെ ഇല്ലാതാക്കാനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന നിലയില്‍ ഉത്തരവാദിത്വ ടൂറിസം ലോകവ്യാപകമായി സ്വീകരിക്കപ്പെടുന്നു. പാരിസ്ഥിതികമോ സാമൂഹികമോ ആയ കോട്ടങ്ങളൊന്നും വരുത്താതെ ടൂറിസ്റ്റുകള്‍ക്കും തദ്ദേശവാസികള്‍ക്കും പരമാവധി പ്രയോജനം ലഭ്യമാക്കാനുള്ള സമഗ്രസമീപനമാണ് ഉത്തരവാദിത്ത ടൂറിസത്തിനുള്ളത്. ... Read more
വൈക്കം-എറണാകുളം അതിവേഗ ബോട്ട് ; ‘വേഗ 120’ എറണാകുളത്ത് എത്തി
വൈക്കം-എറണാകുളം റൂട്ടില്‍ അതിവേഗ യാത്രയൊരുക്കി ജലഗതാഗത വകുപ്പിന്റെ ‘വേഗ-120’ എറണാകുളത്തെത്തി. വൈക്കത്തു നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട ബോട്ട് 9.25-നാണ് എറണാകുളം ബോട്ട് ജെട്ടിയിലെത്തിയത്. ഒന്നര മണിക്കൂര്‍ സമയമാണ് വൈക്കം-എറണാകുളം യാത്ര പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരിക്കുന്നതെങ്കിലും തിങ്കളാഴ്ച അഞ്ച് മിനിറ്റ് നേരത്തെ ബോട്ട് എത്തി. സാധാരണ കംപാര്‍ട്ട്മെന്റില്‍ 61 പേരും ശീതീകരിച്ച കംപാര്‍ട്ട്മെന്റില്‍ 10 പേരുമായാണ് ബോട്ട് എറണാകുളത്തെത്തിയത്. ഇതിലും നേരത്തെ എത്താന്‍ വരും ദിവസങ്ങളില്‍ ശ്രമിക്കുമെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് എറണാകുളം ട്രാഫിക് കണ്‍ട്രോളര്‍ എം. സുജിത്ത് പറഞ്ഞു. വേലിയേറ്റമുള്ളതുകൊണ്ടാണ് സമയം കൃത്യമായി നിശ്ചയിക്കാനാവാത്തത്. പോര്‍ട്ട് രജിസ്ട്രേഷന്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച പകല്‍ അധികം സര്‍വീസുകള്‍ നടത്തിയില്ല. വൈകീട്ട് 5.02-ന് ബോട്ട് വൈക്കത്തേക്ക് തിരിച്ചു. പോര്‍ട്ട് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനുണ്ട്. അതിന് രണ്ടുമൂന്ന് ദിവസം കൂടി സമയം വേണ്ടിവരും. ഇതിനുള്ളില്‍ സര്‍വീസിന്റെ കൃത്യമായ സമയക്രമവും പൂര്‍ത്തിയാക്കും.
യാത്രക്കാര്‍ക്ക് ഔഷധസസ്യതൈകള്‍ സമ്മാനമായി നല്‍കി കൊച്ചി മെട്രോ
യാത്രക്കാര്‍ക്ക് സമ്മാനമായി ഔഷധസസ്യതൈകള്‍ നല്‍കി കൊച്ചി മെട്രോ. ആയുഷ് മിഷനും കൊച്ചി മെട്രോയും സംയുക്തമായാണ് പരിപാടിക്ക് ചുക്കാന്‍ പിടിച്ചത്. ആയുര്‍വേദത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ദേശീയ ആയുര്‍വേദ ദിനത്തില്‍ ഔഷധസസ്യതൈകളുടെ വിതരണം നടന്നത്. കൊച്ചി മെട്രോയുടെ പ്രധാന സ്റ്റേഷനുകളില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്കാണ് തൈകള്‍ സമ്മാനമായി ലഭിച്ചത്. അശോകം മന്താരം, നീര്‍മരുത് ഉള്‍പ്പെടെ അപൂര്‍വ ഓഷധസസ്യങ്ങളുടെ നാലായിരം തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. ആയുഷ് വകുപ്പ്, ജില്ലാ ദേശീയ ആയുഷ് മിഷന്‍ എന്നിവര്‍ കെ എം ആര്‍ എലുമായി കൈകോര്‍ത്താണ് പരിപാടി സംഘടിപ്പിച്ചത്. ആയുര്‍വേദത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു. ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ഘോഷയാത്രയും തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുളള ദിനാചരണ പരിപാടികളും വരും ദിവസങ്ങളില്‍ നടക്കും.
മാറ്റങ്ങളോടെ നമ്പര്‍ പ്ലേറ്റുകള്‍; പൂജ്യത്തിന് ഇടം നല്‍കി മോട്ടാര്‍ വാഹന വകുപ്പ്
വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ പൂജ്യത്തിന് ഇടം നല്‍കി. ഒന്നു മുതല്‍ 999 വരെയുള്ള നമ്പറുകളുടെ ഇടതു ഭാഗത്ത് ഇനി മുതല്‍ പൂജ്യം ഉപയോഗിക്കണം. സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന്‍ ദേശീയ സംവിധാനമായ ‘വാഹനി’ലേക്ക് മാറുന്നതിന്റെ ഭാഗമായാണിത്. ഡിസംബര്‍മുതല്‍ നല്‍കുന്ന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും വാഹനനമ്പറും ഈ രീതിയിലാകും. ഫാന്‍സി നമ്പര്‍ ശ്രേണിയിലെ സൂപ്പര്‍ നമ്പറായ ഒന്ന് ഇനിമുതല്‍ 0001 എന്ന് എഴുതേണ്ടിവരും. ഓട്ടോറിക്ഷയ്ക്ക് പ്രത്യേക ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് ഒഴിവാക്കും. ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കാം. നിലവിലുള്ള ഓട്ടോറിക്ഷ ലൈസന്‍സുകള്‍ ഇ-റിക്ഷ ലൈസന്‍സുകളായി മാറും. രാജ്യവ്യാപക ഡ്രൈവിങ് ലൈസന്‍സ് ശൃംഖലയായ സാരഥിയിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റം. ഡ്രൈവിങ് ലൈസന്‍സില്‍നിന്ന് ഓട്ടോറിക്ഷ എന്ന വിഭാഗം ഒഴിവാകുകയാണ്. നിലവില്‍ ഓട്ടോറിക്ഷ ഓടിക്കണമെങ്കില്‍ പ്രത്യേക ലൈസന്‍സ് ടെസ്റ്റും പൊതുവാഹനമായതിനാല്‍ ബാഡ്ജും വേണ്ടിയിരുന്നു. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ബാഡ്ജ് നേരത്തേ ഒഴിവാക്കി. സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് നമ്പറുകളും പുതിയ ശ്രേണിയിലേക്ക് മാറ്റും. സംസ്ഥാനത്തിന്റെ സൂചനയായ കെ.എല്‍. ... Read more
നവകേരളത്തിന്റെ പുതുപിറവിയില്‍ സംഗീത ആല്‍ബവുമായി ടൂറിസം വകുപ്പ്
മഹാ പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതുജീവന്‍ നല്‍കാന്‍ കേരളപ്പിറവി ദിനത്തില്‍ തകര്‍പ്പന്‍ വീഡിയോ ആല്‍ബം പുറത്തിറക്കി ടൂറിസം വകുപ്പ്. പരമ്പരാഗത വാദ്യോപകരണങ്ങളും നാടന്‍പാട്ടിന്റെ പശ്ചത്താലത്തില്‍ തയ്യാറാക്കിയ ആല്‍ബത്തിന് ‘ശബ്ദത്തെ പിന്‍തുടരുന്ന പെണ്‍കുട്ടി’യെന്നാണ് പേര്. നിഖില്‍ കുറ്റിങ്ങല്‍ സംവിധാനം ചെയ്ത സംഗീത ആല്‍ബത്തിന്റെ ആശയം അലന്‍ ടോമിയാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ലിയോ ടോമിയാണ് രശ്മി സതീഷ് പാടിയ പാട്ടിന് നടിയും മോഡലുമായ കേതകി നാരയണനാണ് ശബദത്തെ പിന്‍തുടരുന്ന പെണ്‍കുട്ടിയായി അഭിനയിച്ചിരിക്കുന്നത്. കേരളത്തിന്റെ ശബ്ദങ്ങള്‍ എന്ന കാഴ്ചപാടില്‍ തയ്യാറാക്കിയിരിക്കുന്ന ആല്‍ബത്തില്‍ കേരള വിനോദസഞ്ചാരത്തിന്റെ ബ്രാന്റിങിന്റെ ഭാഗമായി വീഡിയോ തയ്യാറാക്കാനുളള കരാറെടുത്തത് മീഡിയലാപ്സ് എന്ന കമ്പനിയാണ്. ഈ കമ്പനിയുടെ ഭാഗമായിരുന്നു നിഖിലും അലനും ലിയോയുമെല്ലാം. ജിഷ്ണു വെടിയൂരാണ് മീഡിയാലാപ്സിന്റെ ഉടമ. ഏപ്രില്‍-മെയ് മാസങ്ങളിലായിരുന്നു ഈ മ്യൂസിക് ആല്‍ബം ചിത്രീകരിച്ചത്. എന്നാല്‍ അതിന് ശേഷം പ്രളയം ടൂറിസം രംഗത്തെ വലിയ തോതില്‍ തകര്‍ത്തു. നവകേരള നിര്‍മ്മാണത്തില്‍ ടൂറിസം രംഗത്തെ പരിപോഷിപ്പിക്കാനാണ് ശ്രമം. ഇതിനായാണ് ... Read more
ബേപ്പൂര്‍ ടൂറിസം വികസനത്തിന് സമഗ്രപദ്ധതി വരുന്നു
വിനോദ സഞ്ചാര മേഖലയില്‍ ബേപ്പൂരിന്റെ സാധ്യതകള്‍ വിനിയോഗിക്കാന്‍ സമഗ്രപദ്ധതി വരുന്നു. ബേപ്പൂരിന്റെ ചരിത്രവും പൈതൃകവും നിലനിര്‍ത്തി ബേപ്പൂര്‍ പുലിമുട്ട് തീരവും പ്രദേശങ്ങളും എല്ലാ സൗകര്യങ്ങളോടുംകൂടി വികസിപ്പിക്കാനാണ് പദ്ധതി. ഏകദേശം 10 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. ഉത്തരവാദ, -സാംസ്‌കാരിക ടൂറിസം, ജല ടൂറിസം, തുറമുഖ -മത്സ്യബന്ധന മേഖലകള്‍, കപ്പല്‍ യാത്രാ സൗകര്യങ്ങള്‍, പരമ്പരാഗത – കലാ-സാംസ്‌കാരിക, കരകൗശല മേഖലകള്‍ തുടങ്ങിയവയെ കൂട്ടിയിണക്കും. ഇതിനായി വി കെ സി മമ്മദ് കോയ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രാഥമിക ചര്‍ച്ച നടന്നു. ടൂറിസം വകുപ്പ് നിയോഗിച്ച കണ്‍സള്‍ട്ടന്റ് ആര്‍ക്കിടെക്ട് എ വി പ്രശാന്തും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇരിങ്ങല്‍ സര്‍ഗാലയയുടെ പ്രതിനിധികളും പങ്കെടുത്തു. നേരത്തെ കോടികള്‍ ചെലവിട്ട് നടപ്പിലാക്കിയ പുലിമുട്ട് തീരത്തെ ടൂറിസം വികസന പദ്ധതികള്‍ക്ക് കൃത്യമായ തുടര്‍ച്ചയും യഥാസമയം അറ്റകുറ്റപ്പണികളുമില്ല. മികച്ച ഭോജന ശാലകള്‍, ഷോപ്പിങ് സെന്റര്‍ തുടങ്ങിയവയുമില്ല. ഇതിനെല്ലാം പരിഹാരം കാണുകയാണ് ലക്ഷ്യം. തീരത്തെ വടക്കുഭാഗത്തേക്കുള്ള നടപ്പാത നീട്ടി ഇതിന് സമീപത്തായി കുട്ടികളുടെ ഉല്ലാസ ... Read more
ഉത്തരമലബാറിലേക്കാണോ യാത്ര? എന്നാലിനി വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍
ഉത്തര മലബാറിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ വിരല്‍ത്തുമ്പിലൊതുക്കുന്ന ‘സ്‌മൈല്‍ വെര്‍ച്വല്‍ ടൂര്‍ ഗൈഡ്’ പുറത്തിറങ്ങി. ഈ പ്രദേശത്തെ ടൂറിസം വികസനം പരമവാധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങള്‍ കഥാരുപേണ ലഭ്യമാക്കുകയും യാത്രികരുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിവരസാങ്കേതികവിദ്യയുടെ എല്ലാ നൂതന സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഈ ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. യാത്രാമാര്‍ഗങ്ങള്‍, ടൂര്‍ പ്ലാനിങ്, ഓര്‍മ്മപ്പെടുത്തലിനുള്ള അലാറം നോട്ടിഫിക്കേഷന്‍, സുഹൃത്തുക്കളുമായി വിവരവിനിമയം, താമസ സൗകര്യങ്ങള്‍, റിസര്‍വേഷന്‍, സ്ത്രീകള്‍ക്ക് ഹെല്‍പ്ലൈന്‍, ആംബുലന്‍സ് വിവരം തുടങ്ങി വിനോദസഞ്ചാരവുമായി ബന്ധമുള്ള മിക്ക കാര്യങ്ങള്‍ക്കും ഗൈഡ് ഉപയോഗിക്കാം. ടൂറിസം വകുപ്പിനു കീഴിലുള്ള ബേക്കല്‍ റിസോര്‍ട്ട് വികസന കോര്‍പറേഷനാണ് (ബിആര്‍ഡിസി) പദ്ധതി നടപ്പിലാക്കിയത്. ടൂറിസ്റ്റുകള്‍, വിനോദ സഞ്ചാര ആകര്‍ഷണങ്ങള്‍, സേവന ദാതാക്കള്‍ എന്നീ മൂന്ന് ഘടകങ്ങളെ ബന്ധിപ്പിക്കുന്നതാണ് ടൂര്‍ ഗൈഡ്. ആമപ്പള്ളം, അറക്കല്‍ കൊട്ടാരം, ബേക്കല്‍ കോട്ട, ബ്രണ്ണന്‍ കോളേജ്, നീലേശ്വരം പാലസ്, മാടായിപ്പാറ, മടിയന്‍ കൂലം, മൂശാരിക്കൊവ്വല്‍, കണ്ണൂര്‍ ഫോര്‍ട്ട്, ഓവര്‍ബറിസ് ഫോളി, പൊസഡി ഗുംബെ, ... Read more
ടൂറിസം രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി കൊല്ലം ഡി ടി പി സി
പ്രളയത്തെതുടര്‍ന്ന് മന്ദഗതിയിലായ കൊല്ലം ജില്ലയിലെ ടൂറിസം രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് കളമൊരുക്കി ഡിടിപിസി. സഹ്യപര്‍വതത്തിന്റെ കിഴക്കന്‍ ചരിവിലെ മനോഹാരിതയുടെ മടിത്തട്ടായ മൂന്നാറും സാഹസികത ഇഷ്ടടപ്പെടുന്ന സഞ്ചാരികള്‍ക്കായി ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമായ ജടായുവും ഉള്‍പ്പെടെ സന്ദര്‍ശിക്കാനും പുഴയും തോടും ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന മണ്‍റോതുരുത്തിന്റെ വശ്യതയു ആസ്വദിക്കാന്‍ പര്യാപ്തമാംവിധം ടൂര്‍ പാക്കേജ് ഒരുക്കിയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ രംഗത്തുവന്നത്. ഗ്രാമീണ ടൂറിസം രംഗത്ത് വന്‍ ചലനം സൃഷ്ടിക്കാനുതകുംവിധം ജില്ലയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളെ ചടയമംഗലം ജടായു എര്‍ത് സെന്ററുമായി ബന്ധപ്പെടുത്തിയും കൊല്ലത്തുനിന്ന് മൂന്നാര്‍, ഇരവികുളം ദേശീയ ഉദ്യാനത്തിലേക്കുള്ള പാക്കേജുകള്‍ക്കുമാണ് തുടക്കമായത്. സര്‍വീസ് എം മുകേഷ് എംഎല്‍എ ഫ്‌ലാഗ്ഓഫ് ചെയ്തു. വിവിധ വാഹന പാക്കേജുകളുടെ ബ്രോഷര്‍ ഡിടിപിസി എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം എക്‌സ് ഏണസ്റ്റിനും സാമ്പ്രാണിക്കോടി കേന്ദ്രീകരിച്ച് ആരംഭിക്കുന്ന വിവിധ ബോട്ടിങ് പാക്കേജുകളുടെ ബ്രോഷര്‍ ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ശങ്കരപ്പിള്ളയ്ക്കും നല്‍കി എംഎല്‍എ പ്രകാശനംചെയ്തു. ഡിടിപിസി സെക്രട്ടറി സി ... Read more