Category: Kerala
മീന്‍പിടിപ്പാറ നവീകരണം; സര്‍ക്കാര്‍ 1.47 കോടി രൂപ അനുവദിച്ചു
കൊല്ലം ജില്ലയില്‍ പ്രകൃതിസൗന്ദര്യം ഒളിപ്പിച്ച മീന്‍പിടിപ്പാറയെ മനോഹരമാക്കാന്‍ സര്‍ക്കാര്‍ 1.47 കോടി രൂപകൂടി അനുവദിച്ചു. മീന്‍പിടിപ്പാറ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടത്തിനാണ് ഭരണാനുമതി ലഭിച്ചത്. മീന്‍ പിടിപ്പാറയിലും അനുബന്ധമായി പുലമണ്‍ തോടിന്റെ 960 മീറ്റര്‍ പ്രദേശത്തെയും സൗന്ദര്യവത്കരണമാണ് പ്രധാനം. തോടിന്റെ വശങ്ങളില്‍ കല്ലുപാകിയുള്ള നടപ്പാത, സംരക്ഷണവേലി നിര്‍മാണം, പുല്‍ത്തകിടി, വ്യൂ ഡെക്ക്, റെയിന്‍ ഷെല്‍റ്റര്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവ നിര്‍മിക്കും. എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിച്ച് സൗന്ദര്യവത്കരണം, ശില്പങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയും പദ്ധതിയിലുണ്ട്. സംസ്ഥാന നിര്‍മിതികേന്ദ്രം തയ്യാറാക്കിയ പദ്ധതി അയിഷാപോറ്റി എം.എല്‍.എ.യാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെമുന്നില്‍ സമര്‍പ്പിച്ചത്. ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് പരിശോധനയ്ക്കുശേഷമാണ് 1.47 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയത്. പദ്ധതി ആരംഭിക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദ്ദേശം നല്‍കിയതായി എം.എല്‍.എ. അറിയിച്ചു. ഹരിതകേരളം മിഷനിലുള്‍പ്പെടുത്തിയുള്ള പുലമണ്‍ തോട് വികസനത്തിലും മീന്‍ പിടിപ്പാറ വികസനം ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ അനുവദിക്കപ്പെട്ട പദ്ധതിയുടെ തുടര്‍ നിര്‍മാണങ്ങള്‍ ഹരിതകേരളം മിഷന്റെ ഭാഗമായി നടപ്പാക്കും.
ഹര്‍ത്താല്‍രഹിത കേരളം; വ്യാപാരി വ്യവസായ മേഖല പ്രത്യേക കര്‍മ്മ സമിതി രൂപീകരിക്കും
ഹര്‍ത്താലുകളെ നേരിടാന്‍ വ്യാപാരി വ്യവസായ മേഖല പ്രത്യേക കര്‍മ്മ സമിതി രൂപീകരിക്കും. ഇതിനായി നാളെ കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 31 സംഘടനകളുടെ യോഗം നടക്കും. സിപിഎമ്മിനോട് അനുഭാവമുള്ള വ്യാപാരി വ്യവസായി സമിതി ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ ദുരിതം പേറുന്ന മേഖലകളെ ഒന്നിപ്പിച്ച് ഹര്‍ത്താലിനെ നേരിടുകയാണ് ലക്ഷ്യം. ഓരോ ഹര്‍ത്താലിനും വലിയ നഷ്ടം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് സംഘടിത നീക്കം. ഇനി ഹര്‍ത്താല്‍ ദിനങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ബസ്സ് ഉള്‍പ്പെടെ നിരത്തിലിറക്കാനും യോഗം തീരുമാനിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം അറിയിച്ചു. യോഗത്തില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടാന്‍ പ്രത്യേക കൂട്ടായ്മക്ക് രൂപം നല്‍കും. നഷ്ടപരിഹാര കേസുകള്‍ ഈ കൂട്ടായ്മയാവും നടത്തുക. ഹോട്ടല്‍ ഉടമകളുടെ സംഘടന, സ്വകാര്യ ബസ് മേഖലയിലെ മൂന്ന് പ്രധാന സംഘടനകള്‍ തുടങ്ങി 31 സംഘടനകളുടെ പ്രതിനിധികള്‍ വ്യാഴാഴ്ചത്തെ യോഗത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കുങ്കിച്ചിറ പൈതൃക മ്യൂസിയം; നവീകരണം അവസാന ഘട്ടത്തിലേക്ക്
മ്യൂസിയം വകുപ്പ് മാനന്തവാടി നിയോജക മണ്ഡലത്തിലെ കുങ്കിച്ചിറയില്‍ നിര്‍മിക്കുന്ന കുങ്കിച്ചിറ പൈതൃക മ്യൂസിയം നവീകരണ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്. മ്യൂസിയത്തിന്റെ 95 ശതമാനം ജോലികളും പൂര്‍ത്തിയായതായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. മ്യൂസിയത്തിലേക്ക് ലഭ്യമായ വസ്തുക്കള്‍ സജ്ജീകരിക്കുന്നതിനായി നോഡല്‍ ഏജന്‍സിയായ കേരള ചരിത്ര പൈതൃക മ്യൂസിയത്തിനെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. മുന്നിലെ ചിറ നവീകരിച്ച് കുങ്കിയമ്മയുടെ പ്രതീകാത്മക പ്രതിമ ചിറയില്‍ സ്ഥാപിച്ചു. മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്ന ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാന്‍ ആധുനികരീതിയിലുള്ള ശുചിമുറികള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി തടസമില്ലാതെ ലഭ്യമാകുന്നതിനായി ട്രാന്‍സ്ഫോര്‍മര്‍, ജനറേറ്റര്‍ എന്നിവയും സ്ഥാപിച്ചു. മ്യൂസിയത്തിന്റെ ചുറ്റുമതിലിന്റെ നിര്‍മാണം പൂര്‍ത്തിയായി. ചിറയുടെ സംരക്ഷണ ഭിത്തികളുടേയും നടപ്പാതകളുടെയും പണി പൂര്‍ത്തിയാക്കാന്‍ ഉണ്ട്. നിലവില്‍ ഒരു സൂപ്പര്‍ വൈസറി ഉദ്യോഗസ്ഥന്‍, നാല് ഉദ്യാനപരിപാലകര്‍, ഒരു സ്വീപ്പര്‍ എന്നിവരടക്കം ആറ് ജീവനക്കാരാണ് ഉള്ളത്. മ്യൂസിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ പ്രീ-ഫാബ് ലിമിറ്റഡും, ചിറയുടെ നവീകരണം സംസ്ഥാനസര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഹാബിറ്റാറ്റ് ലിമിറ്റഡുമാണ് ഏറ്റെടുത്തിട്ടുള്ളത്. ... Read more
കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ ടിക്കറ്റ് ബുക്കിങ് തുടങ്ങി
രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഹുബ്ബള്ളി എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ടിക്കറ്റ് ബുക്കിങ് തുടങ്ങി. ജനുവരി 25 മുതല്‍ എല്ലാ ദിവസവും സര്‍വീസുകളുണ്ട്. 74 സീറ്റുകളുള്ള എടിആര്‍ ഇനത്തിലെ ഇടത്തരം വിമാനങ്ങളാണു സര്‍വീസ് നടത്തുക. ചെന്നൈ, ബെംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളിലെത്തി മറ്റിടങ്ങളിലേക്കു പോകാവുന്ന തരത്തിലാണു ഷെഡ്യൂളുകള്‍ ക്രമീകരിച്ചതെന്ന് ഇന്‍ഡിഗോ പ്രതിനിധി അറിയിച്ചു.
ഹര്‍ത്താലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; പിന്തുണയറിയിച്ച് കൂടുതല്‍ സംഘടനകള്‍
ഹര്‍ത്താലിനെതിരെ ജനരോക്ഷം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെ ഹര്‍ത്താലിനെതിരെ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ മാസം നടന്ന ഹര്‍ത്താലുകള്‍ക്കെതിരായി ടൂറിസം മേഖല രംഗത്ത് വന്നതോടെയാണ് പിന്തുണയറിയിച്ച് കൂടുതല്‍ സംഘടനകള്‍ മുന്നോട്ട് വന്നത്. ഹർത്തിലിനെതിരെ തിരിഞ്ഞ് മലയാള സിനിമ ലോകം. ഹർത്താലിനോട് സഹകരിക്കുകയോ തിയറ്ററുകൾ അടച്ചിടുകയോ ചെയ്യില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. ഹർത്താൽ ദിവസങ്ങളിൽ ഷൂട്ടിങ് പതിവ് ദിവസങ്ങളിലെ പോലെ തന്നെ ഉണ്ടാകുമെന്നും നിർത്തിവെക്കില്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഒടിയൻ തിയറ്ററുകളിൽ എത്തിയത്.എന്നാൽ തലേദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തി മരിച്ച വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ബി ജെ പി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിരുന്നു. 37 രാജ്യങ്ങളിലായി 3500 കേന്ദ്രങ്ങളിലായിരുന്ന റിലീസ്. ഹർത്താലിന്റെ പശ്ചാത്തലത്തിൽ ചില തിയ്യേറ്ററുകളിലെ ഷോ മാറ്റിവെക്കുകയും ഷോ നടത്തിയ തീയറ്ററുകളിൽ സുരക്ഷാ പ്രശ്നമുള്ളതിനാൽ വൈകീട്ട് ആറ് മണിക്ക് ശേഷം ചിത്രം പ്രദർശിപ്പിക്കുകയുമായിരുന്നു. അതേ സമയം ഹര്‍ത്താലിനെതിരെ കേരളത്തിലെ വ്യാപാരി സമൂഹവും ... Read more
സഞ്ചാരികള്‍ക്ക് ഹൈടെക്ക് ചൂണ്ടയുമായി കുമരകം
വിനോദ സഞ്ചാരികളുടെ ചൂണ്ടയിടീല്‍ കിഴക്കന്‍ മേഖലയില്‍ നിന്നു കുമരകം കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ കയ്യില്‍ ഇപ്പോള്‍ ഹൈടെക് ചൂണ്ടയുമുണ്ടാകും. ഞായറാഴ്ച ദിവസങ്ങളിലാണു ചൂണ്ടയിടീല്‍ വിനോദ സഞ്ചാരികളുടെ വരവ്. വിനോദ സഞ്ചാരവും ഒപ്പം വീട്ടിലെ കറിക്കു മീനും ലഭിക്കും. നാലുപങ്കു കായല്‍ ഭാഗത്താണു ഇത്തരക്കാരുടെ ചൂണ്ടയിടീല്‍. ബോട്ട് ടെര്‍മിനലിനായി കായലിലേക്ക് ഇറക്കി പണിതിരിക്കുന്ന ഭാഗത്തിരുന്നാണു മീന്‍പിടിത്തം. നൂറിലേറെ പേര്‍ക്ക് ഇവിടെ ഇരുന്നു കായല്‍ കാറ്റേറ്റു ചൂണ്ടയിടാനാകും. ചൂണ്ട കായലിലേക്കു നീട്ടിയെറിഞ്ഞാല്‍ ഏറെ അകലെ പോയി വീഴും. ചൂണ്ടയില്‍ മീന്‍ കൊത്തിയാല്‍ മീനിനെ കരയിലേക്കു വലിച്ചു അടുപ്പിക്കാനുള്ള സംവിധാനവും ചൂണ്ടയിലുണ്ട്. റെഡ്‌ബെല്ലി, കരിമീന്‍, കൂരി, തുടങ്ങിയ മീനുകളാണു പ്രധാനമായും കിട്ടുന്നത്. കിട്ടുന്ന മീനിനെ ചെറിയ കണ്ണിയുള്ള വലയിലാക്കി കായലില്‍ തന്നെ ഇടുകയാണ്. വിനോദവും ചൂണ്ടയിടീലും കഴിഞ്ഞു തിരികെ പോകുമ്പോള്‍ വല പൊക്കി മീനിനെ എടുക്കും. ചുണ്ടയിട്ടു കിട്ടിയ മീനുകള്‍ക്കു അപ്പോഴും ജീവനുണ്ടാകും.
കിലോമീറ്ററിന് 50 പൈസ മാത്രം; കേരളത്തിന്റെ ഇലക്ട്രിക്ക് ഓട്ടോ വിപണിയിലേക്ക്
കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിച്ച ഇ- ഓട്ടോ സി.എം.വി.ആര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ ഇ- ഓട്ടോ പിപണിയില്‍ എത്തിക്കും. സംസ്ഥാനസര്‍ക്കാറിന്റെ ഇ – വെഹിക്കിള്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ-ഓട്ടോയ്ക്ക് രൂപം നല്‍കിയത്. ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രമേ ചെലവു വരൂ എന്നതാണ് ഇ-ഓട്ടോയുടെ മറ്റൊരു പ്രത്യേകതയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു പ്രാവശ്യം പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്താല്‍ നൂറ് കിലോ മീറ്റര്‍ വരെ യാത്ര സാധ്യമാകും. മൂന്ന് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാനും സാധിക്കും. സ്റ്റാന്റുകളിലും മറ്റും ചാര്‍ജ്ജിംഗ് സംവിധാനം ഒരുക്കിയാല്‍ തടസങ്ങളില്ലാതെ ഓട്ടം സാധ്യമാക്കാം ഇലക്ട്രിക് വാഹന വികസനത്തിനു വേണ്ടി കേരളാ ഓട്ടോമൊബൈല്‍സിന് കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപ നീക്കി വെച്ചിരുന്നു. ... Read more
കാത്തിരിപ്പുകള്‍ക്ക് വിരാമം ജാവയുടെ ആദ്യ ഡീലര്‍ഷിപ്പുകള്‍ തുറന്നു
ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്‍റെ പാതയിലാണ്. രണ്ടാം വരവില്‍ ജാവയുടെ രാജ്യത്തെ ആദ്യ ഡീലര്‍ഷിപ്പുകള്‍ തുറന്നതാണ് പുതിയ വാര്‍ത്ത. പുണെയിലെ ബാനര്‍, ചിന്‍ചാവദ് എന്നിവിടങ്ങളിലാണ് ജാവയുടെ ആദ്യ രണ്ട് ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. പുത്തന്‍ ജാവ ബൈക്കുകള്‍ 2019 ജനുവരിയോടെയാണ് ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുക. ആദ്യ ഡീലര്‍ഷിപ്പിന്‍റെ ഉദ്ഘാടനത്തിനൊപ്പം ടെസ്റ്റ് ഡ്രൈവും ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവയുടെ തിരിച്ചുവരവ്. ജാവ, ജാവ 42 എന്നിവയുടെ ബുക്കിങ്ങും കമ്പനി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ജാവ പരാക്ക് അടുത്ത വര്‍ഷമായിരുക്കും പുറത്തിറങ്ങുക. 5000 രൂപ ടോക്കണ്‍ അഡ്വാന്‍സ് നല്‍കി ഡീലര്‍ഷിപ്പുകളില്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ടെസ്റ്റ് ഡ്രൈവിനുള്ള അവസരം. ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 105 ഡീലര്‍ഷിപ്പുകള്‍ തുടങ്ങുമെന്ന് കമ്പനി ... Read more
പൊന്‍മുടി മലനിരകളില്‍ പുതിയ പതിനഞ്ച് കോട്ടേജുകളുമായി കെ ടി ഡി സി
പൊന്‍മുടി മലനിരകളുടെ ഭംഗി ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് പുതിയ കോട്ടേജുകളുമായി കെ ടി ഡി സി. ഗോള്‍ഡന്‍ പീക്ക് റിസോര്‍ട്ടിലാണ് പുതിയ പതിനഞ്ച് കോട്ടേജുകള്‍ വരുന്നത്. 3.2 കോടി രൂപയുടെ മുതല്‍ മുടക്കില്‍ പണികഴിപ്പിച്ച കോട്ടേജുകളുടെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാളെ നിര്‍വഹിക്കും. 1500 രൂപ മുതല്‍ 3600 രൂപ വരെയാണ് കോട്ടേജുകളുടെ നിരക്ക്. കേരളീയമാതൃകയിലണ് പുതിയ പതിനഞ്ച് കോട്ടേജുകള്‍ പണികഴിപ്പിച്ചത്. ഇതില്‍ അഞ്ചെണ്ണം പൊന്മുടി താഴ്വരയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലാണു നിര്‍മിച്ചിരിക്കുന്നത്. കിടപ്പുമുറിയില്‍ നിന്നുതന്നെ താഴ്വരയുടെ ഭംഗി കാണാം. നേരത്തെ 2200 രൂപ മുതലായിരുന്നു കോട്ടേജുകളുടെ നിരക്ക്. ഇത് 1500 രൂപയായി കുറച്ചു. സാധാരണക്കാരായ വിനോദസഞ്ചാരികള്‍ക്കു കൂടി റിസോര്‍ട്ടില്‍ താമസസൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു നിരക്കു കുറച്ചത്. പുതിയ കോട്ടേജുകള്‍ക്ക് ശരാശരി 3000 രൂപയായിരിക്കും നിരക്ക്. അവധിദിവസങ്ങളില്‍ ഇത് 3600 രൂപ വരെയാകും. പഴയ കോട്ടേജുകളുടെ സൗന്ദര്യവല്‍ക്കരണവും ഉടന്‍ തുടങ്ങും. പൊന്മുടിയിലെത്തുന്ന കുടുംബങ്ങള്‍ക്കായി ഹോട്ട് വാട്ടര്‍ സ്വിമ്മിങ് ... Read more
ഹര്‍ത്താൽ മുക്ത കേരളത്തിന് പിന്തുണയേറുന്നു: ടൂറിസം മേഖല വ്യാഴാഴ്ച യോഗം ചേരും
ഹർത്താലിനെതിരെ ജനരോഷം ശക്തമാകുന്നു. ഹർത്താൽ മുക്ത കേരളത്തിന് പിന്തുണയേറുന്നു. കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം, എഴുത്തുകാരൻ സക്കറിയ, വ്യാപാരി വ്യവസായി സംഘടനകൾ, ടൂറിസം രംഗത്തെ സംഘടനകൾ തുടങ്ങിയവർ ഹർത്താലിനെതിരെ രംഗത്തുവന്നു കഴിഞ്ഞു. സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകൾ ഹർത്താൽ മുക്ത കേരളം തുടർ നടപടികൾക്കായി വ്യാഴാഴ്ച കൊച്ചിയിൽ യോഗം ചേരും. ബി ടി എച്ച് സരോവരത്തിൽ വൈകിട്ട് മൂന്നിനാണ് യോഗം. ടൂറിസം മേഖലയിലെ 28 സംഘടനകളും യോഗത്തിൽ പങ്കെടുക്കും. ഹര്‍ത്താലുകള്‍ വിനോദ സഞ്ചാരമേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്. 10 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് പ്രതിവർഷം കേരളം സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം 120 ഹര്‍ത്താലുകളാണ് കേരളത്തിൽ നടന്നത്. ഈ വര്‍ഷം ഇതിനകം 97 ഹർത്താലായി. വിദേശികളുടെ അവരുടെ ഒഴിവ് ദിനങ്ങള്‍ ആറ് മാസം മുന്‍പേ തന്നെ തീരുമാനിക്കുന്നതാണ് അങ്ങനെ ദിവസങ്ങള്‍ പ്ലാന്‍ ചെയ്താണ് അവര്‍ ഇവിടെ എത്തുന്നത്. Procession organized by ATTOI in Thiruvananthapura 10 ദിവസം ഇവിടെ തങ്ങാന്‍ എത്തുന്നവര്‍ ... Read more
തിരുവനന്തപുരത്തെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം ജില്ലയെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റാനുള്ള വിപുലമായ കർമപദ്ധതി നടപ്പാക്കുകയാണെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതു പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പൂർത്തീകരിച്ച വികസന പദ്ധതികളും നവീകരണ പ്രവൃത്തികളും നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണു സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കോവളം, ശംഖുമുഖം, വേളി, പൊന്മുടി തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ നവീകരണത്തിനു തുടക്കമിട്ടുകഴിഞ്ഞു. ഇതിനൊപ്പം മുടങ്ങിക്കിടക്കുന്ന മറ്റു പദ്ധതികളുടെ നവീകരണത്തിനും മുൻതൂക്കം നൽകും. കിഫ്ബിയിൽനിന്നാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയുടെ സമഗ്ര വികസനമാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 43,000 കോടി രൂപ ടൂറിസത്തിൽനിന്നാണു ലഭിക്കുന്നത്. കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾക്കു ജോലി നൽകുന്ന മേഖലകൂടിയാണ് ടൂറിസം. ഇതു മുൻനിർത്തിയാണ് സർക്കാർ പുതിയ ടൂറിസം നയം കൊണ്ടുവന്നത്. വിനോദ സഞ്ചാര ... Read more
വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ആഡംബര കപ്പല്‍ നെഫര്‍റ്റിറ്റി യാത്ര ഇന്ന്
വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി കേരളത്തിന്റെ ആദ്യ ആഡംബരക്കപ്പലായ നെഫര്‍റ്റിറ്റി കൊച്ചിക്കായലില്‍. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ ആദ്യ കടല്‍യാത്ര ഇന്ന് നടക്കും. കനറാ ബാങ്ക് ഗ്രൂപ്പ് ബുക്കിങ് നടത്തിക്കഴിഞ്ഞിരിക്കുകയാണ്. കൊച്ചിയില്‍ നിന്ന് 12 നോട്ടിക്കല്‍ ദൂരം അറബിക്കടലിലേക്കുള്ള അഞ്ച് മണിക്കൂര്‍ യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. 90 പേരടങ്ങുന്ന സംഘമാണ് നെഫര്‍റ്റിറ്റിയിലെ ആദ്യ യാത്രയ്ക്കായി തയ്യാറെടുത്തിരിക്കുന്നത്. ബോള്‍ഗാട്ടിയില്‍ നിന്ന് ഉച്ചയ്ക്ക് 1.30-ന് യാത്ര ആരംഭിക്കും. ആദ്യ സര്‍വീസിന് മുന്‍പുതന്നെ ജനുവരി പകുതി വരെയുള്ള ബുക്കിങ്ങും നെഫര്‍റ്റിറ്റിയുടേത് കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം പത്തോളം ഗ്രൂപ്പ് ബുക്കിങ്ങാണ് നടന്നിട്ടുള്ളത്. അറബിക്കടലിന് അഴകായെത്തുന്ന ഈജിപ്ഷ്യന്‍ റാണി നെഫര്‍റ്റിറ്റി പേരുപോലെ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്. ബി.സി. 1350 കാലഘട്ടത്തില്‍ ഈജിപ്ത് ഭരിച്ചിരുന്ന ഭരണനിപുണയായ രാജ്ഞിയുടെ പേരാണ് കേരളത്തിന്റെ ആഡംബര ഉല്ലാസ നൗകയ്ക്ക് നല്‍കിയിരിക്കുന്നത്. 48.5 മീറ്റര്‍ നീളം, 14.5 മീറ്റര്‍ വീതി. മൂന്ന് നിലകളാണ് കപ്പലിന്. കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഓഡിറ്റോറിയം, സ്വീകരണഹാള്‍, ഭക്ഷണശാല, 3 ഡി തിയേറ്റര്‍ എന്നിവ ... Read more
പഴയ ഡീസല്‍ ഓട്ടോകള്‍ മൂന്ന് നഗരങ്ങളില്‍ നിരോധിക്കും
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുന്നു. വൈദ്യുതവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2020 മാര്‍ച്ചിനകം ഇവ വൈദ്യുതിയിലേക്കോ സി.എന്‍.ജിയിലേക്കോ മാറണമെന്നാണ് നിര്‍ദേശം. അന്തരീക്ഷമലിനീകരണം കൂടുന്നത് ഒഴിവാക്കാനാണ് നടപടി. സിറ്റി പെര്‍മിറ്റ് നിലനിര്‍ത്തണമെങ്കില്‍ ഉടമകള്‍ പുതിയ ഇ-റിക്ഷകള്‍ വാങ്ങുകയോ സി.എന്‍.ജി.യിലേക്ക് മാറുകയോ വേണം. പത്ത് ഇ-ഓട്ടോറിക്ഷാ നിര്‍മാതാക്കളുടെ മോഡലുകള്‍ക്ക് സംസ്ഥാന മോട്ടോര്‍വാഹനവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സിന്റെ ഇ-റിക്ഷ ഉടന്‍ വിപണയിലെത്തും. വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള 30,000 രൂപ സബ്സിഡിക്കു പുറമേ നികുതി ഇളവും പരിഗണനയിലുണ്ട്. 2000-നു മുമ്പ് പെട്രോള്‍ ഓട്ടോറിക്ഷകളാണ് സംസ്ഥാനത്ത് പ്രചാരത്തിലുണ്ടായിരുന്നത്. ഇതിനു ശേഷമാണ് ഡീസല്‍ ഓട്ടോറിക്ഷകള്‍ വിപണി നേടിയത്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിബന്ധനയുടെ ആദ്യഘട്ടത്തില്‍പ്പെട്ട ഭാരത് സ്റ്റേജ് 1, 2 വിഭാഗത്തില്‍പ്പെട്ട ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കാണ് നിരോധനം ബാധകമാകുക. വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനത്തിലെ അപര്യാപ്തത കാരണം വന്‍തോതില്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലെത്തുന്നുണ്ട്. ഇത് തടയാനാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ... Read more
കോഫി ഹൗസിന് ഇതാ ഹാപ്പി 60
വെളുത്ത നിറത്തില്‍ ചുവന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൊണ്ട് ഇന്ത്യന്‍ കോഫി ഹൗസ് എന്നുള്ള എഴുത്ത് മലയാളികള്‍ക്ക് ആശ്വാസം മാത്രമല്ല വികാരം കൂടിയാണ്. ഒരു കാപ്പി കപ്പിന് ഇരുപുറം ഇരുന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ ഈ ലോകത്ത്. അങ്ങനെ ഇരിക്കാനിടം സമ്മാനിച്ച ഇന്ത്യന്‍ കോഫി ഹൗസ് എന്ന ഇന്ത്യക്കാരുടെ കാപ്പി കടയ്ക്ക് 60 വയസ്സായി. 1958-ല്‍ തൃശൂരിലാണ് തൊഴിലാളി സഹകരണ സംഘത്തിന്റെ കേരളത്തിലെ ആദ്യ കോഫി ഹൗസ് പ്രവര്‍ത്തനം തുടങ്ങുന്നത്. ആദ്യകാലത്ത് കാപ്പി, ഓംലെറ്റ്, കട്ലറ്റ് എന്നിവ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ചായയും ചോറുമെല്ലാം അതിഥിയായി എത്തിയവയാണ്. കോഫി ബോര്‍ഡിന്റെ കോഫി ഹൗസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തുള്ള യൂണിഫോം തന്നെയാണ് ഇപ്പോഴും. മുന്‍പ് കോഫി ഹൗസുകള്‍ ബുദ്ധിജീവികളുടെ താവളമായിരുന്നെങ്കില്‍ പിന്നീടവ സാംസ്‌കാരിക കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ച്, കലാകാരന്മാരുടെയും ചിന്തകരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ചര്‍ച്ചാവേദികളായി മാറി. ചിന്തകളുടെയും ചര്‍ച്ചകളുടെയും ചൂടു പകര്‍ന്ന് ആദ്യ കോഫി ഹൗസ് ഇന്ത്യയില്‍ തുടങ്ങിയിട്ട് 238 വര്‍ഷമായി. കൊല്‍ക്കത്തയില്‍ 1780-ലാണ് ഇന്ത്യയിലെ ആദ്യത്തെ കോഫി ... Read more
നെല്ലിയാമ്പതി സുരക്ഷിതം; സഞ്ചാരികള്‍ക്ക് സ്വാഗതമരുളി മലനിരകള്‍
പ്രളയദുരിതസാഹചര്യങ്ങളോട് ഗുഡ്‌ബൈ പറഞ്ഞ് സഞ്ചാരികള്‍ക്ക് സ്വാഗതമരുളുകയാണിപ്പോള്‍ നെല്ലിയാമ്പതി മലനിരകള്‍. ക്രിസ്മസ്–പുതുവത്സര ആഘോഷമടുത്തതോടെ കോടമഞ്ഞിന്റെ തണുപ്പും ആഘോഷരാപ്പകലുകളുടെ പ്രസരിപ്പും നെല്ലിയാമ്പതിയെ സഞ്ചാരികളുടെ പറുദീസയാക്കും. എന്നാല്‍, ഇത്തവണത്തെ സീസണ്‍ മലയോര ജനതയ്ക്ക് പ്രളയം സമ്മാനിച്ച വേദനകളെ മറക്കാനുള്ള മരുന്നാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തേയിലത്തോട്ടങ്ങള്‍, നിബിഡവനങ്ങള്‍, ദൂരക്കാഴ്ചകള്‍ സമ്മാനിക്കുന്ന സീതാര്‍കുണ്ട് , കേശവന്‍പാറ, അയ്യപ്പന്‍ തിട്ട തുടങ്ങിയ വ്യൂ പോയിന്റുകളും ഗവണ്‍മെന്റ് ഓറഞ്ച് ഫാമുമെല്ലാം വിനോദസഞ്ചാരികളെക്കൊണ്ട് നിറയും. ഡിസംബര്‍ 24വരെ പ്രധാന റിസോര്‍ട്ടുകളിലെല്ലാം ബുക്കിങ് അവസാനിച്ചു. പകല്‍പോലും പരസ്പരം കാണാനാകാത്ത കോടമഞ്ഞാണ് മേഖലയിലെ പ്രധാന സവിശേഷത. സംഘമായെത്തുന്ന കുടുംബങ്ങളുടെ കലാപരിപാടികളും സ്ഥിരംകാഴ്ചയാണ്. പഞ്ഞക്കാലത്തിനു വിരാമമിട്ടെത്തുന്ന സീസണ്‍ തദ്ദേശീയകച്ചവടക്കാര്‍ക്കും ചാകരയാണ്. ക്രിസ്മസ് കഴിഞ്ഞാല്‍ അടുത്ത ഓണക്കാലമെത്തണം വിനോദസഞ്ചാരികളുടെ ഒഴുക്ക് കാണാന്‍. പ്രളയത്തിലും ഉരുള്‍പൊട്ടലിലും വ്യാപകമായി തകര്‍ന്ന നെല്ലിയാമ്പതിയിലേക്കുള്ള റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പുനര്‍നിര്‍മിക്കുന്നത്. ഗതാഗതം ഏറെക്കുറെ സാധാരണനിലയിലെത്തിക്കാനായതും സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനാകുമെന്ന് കരുതപ്പെടുന്നു.