Category: Kerala
മഞ്ഞില്‍ അലിഞ്ഞ് മൂന്നാര്‍; മീശപ്പുലിമലയില്‍ താപനില മൈനസ് മൂന്ന് ഡിഗ്രി
അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന് മൂന്നാര്‍. പതിവിനു വിപരീതമായി ശൈത്യകാലം പിന്നിട്ടശേഷമാണ് തണുപ്പിന് കാഠിന്യമേറിയത്. ബുധനാഴ്ച അതിരാവിലെയാണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയത്. മീശപ്പുലി മല, ഗൂഡാരവിള, ചെണ്ടുവര, കുണ്ടള, കന്നിമല എന്നിവിടങ്ങള്‍ മൈനസ് മൂന്നു ഡിഗ്രിയായിരുന്നു തണുപ്പ്. മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങല്‍ലും മൈനസ് ഡിഗ്രിയായിരുന്നു. മഞ്ഞുവീഴ്ച ശക്തമായതോടെ മലനിരകളും പച്ചപ്പുല്‍മൈതാനങ്ങളുമെല്ലാം ചാരം വിതറിയ പോലെ തോന്നിപ്പിച്ചു. വാഹനങ്ങളുടെ മുകളിലും വീടിന്റെ മേല്‍ക്കൂരകളിലും മഞ്ഞ് മൂടിയ നിലയിലായിരുന്നു. ഈ ശൈത്യകാലത്ത് ഇതാദ്യമായാണ് തണുപ്പ് ഇത്രയും ശക്തമായി അനുഭവപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മൈനസ് രണ്ടു ഡിഗ്രിയിലെത്തിയിരുന്നു. സാധാരണ ഗതിയില്‍ ഡിസംബര്‍ ആദ്യവാരം മുതല്‍ ശക്തമായ തണുപ്പ് അനുഭവപ്പെട്ടിരുന്ന മൂന്നാറിലും എസ്റ്റേറ്റ് പ്രദേശങ്ങളിലും തണുപ്പ് ഇത്തവണ കാര്യമായി അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായ മീശപ്പുലിമലയില്‍ തണുപ്പ് മൈനസ് 3 ഡിഗ്രി രേഖപ്പെടുത്തി. ശൈത്യം മൂന്നാറില്‍ പെയ്തിറങ്ങിയോതെടെ സന്ദര്‍ശകരുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. മീശപ്പുലിമലയിലേക്ക് യുവാക്കളുടെ തിരക്കാണ്. കെ.എഫ്.ഡി.സിയുടെ അനുമതി വാങ്ങി ... Read more
ഹര്‍ത്താല്‍: അക്രമികളെ ഉടനടി അറസ്റ്റ് ചെയ്യണം; നിര്‍ദേശവുമായി ഡിജിപി
നാളെ ഹർത്താലിനിടെ അക്രമങ്ങൾ തടയാൻ കർശനനടപടികൾ സ്വീകരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബഹ്‍റ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കൈയ്യില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ, സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക. അക്രമത്തിന് മുതിരുകയോ നിര്‍ബന്ധമായും കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. കടകള്‍ തുറന്നാല്‍ അവയ്ക്ക് ആവശ്യമായ സംരക്ഷണം നല്കും. ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണം. വ്യക്തികള്‍ക്കും വസ്തുവകകള്‍ക്കും എതിരെയുളള അക്രമങ്ങള്‍ കര്‍ശനമായി തടയണം. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങളും തടയുന്നതിന് ആവശ്യമായ സുരക്ഷ ... Read more
ഹർത്താലിനെതിരെ ടൂറിസം മേഖല
നാളത്തെ ഹർത്താലിനെതിരെ ടൂറിസം മേഖല രംഗത്ത്. ടൂറിസം രംഗത്ത് പ്രവർത്തനം സാധാരണ നിലയിൽ നടക്കുമെന്ന് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് (അറ്റോയ് ) അറിയിച്ചു. തുടരെ നടക്കുന്ന ഹർത്താലുകൾ വിനോദ സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നൂറോളം ഹർത്താലുകളാണ് നടന്നത്. നിപ്പ വൈറസ് ബാധയും പിന്നീടെത്തിയ പ്രളയവും സംസ്ഥാനത്തെ ടൂറിസം മേഖലയുടെ നട്ടെല്ലൊടിച്ചിരുന്നു. ഇതിൽ നിന്ന് കരകയറാൻ ടൂറിസം മേഖല പെടാപ്പാട് പെടുന്നതിനിടെയാണ് അടുത്ത ഹർത്താൽ വരുന്നത്. ടൂറിസം മേഖലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്ന സർവകക്ഷി യോഗത്തിലെ പ്രഖ്യാപനവും നടപ്പായിട്ടില്ല. വളരെ മുൻകൂട്ടി തീരുമാനിക്കുന്ന ടൂർ പ്ലാനുമായി വിനോദ സഞ്ചാരികൾ കേരളത്തിലെത്തുമ്പോൾ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കും വിധം ഹർത്താൽ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഹർത്താലുകൾക്ക് ആധാരമായി ഉന്നയിക്കുന്ന വിഷയങ്ങളോട് അറ്റോയ്ക്ക് വിയോജിപ്പില്ല. വിയോജിപ്പ് വഴി മുടക്കുന്ന സമര രീതിയോടാണ്. ഈ സാഹചര്യത്തിൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുകയും ടൂറിസം പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് പൊലീസ് ... Read more
സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍; സഹകരിക്കില്ല എന്ന് കേരളത്തിലെ സംഘടനകള്‍
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ കര്‍മ്മസമിതി നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരളത്തിലെ വിവിധ സംഘടനകള്‍. നാളെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ടി നസീറുദ്ദീന്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിക്കൊപ്പമുള്ള 96 സംഘടനകളും ഹര്‍ത്താലിന് എതിരായി അണിനിരക്കുമെന്നും നസിറുദ്ദീന്‍ വ്യക്തമാക്കി. ടൂറിസം മേഖലയിലെ സംഘടനയായ അസോയിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയി )ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ടൂറിസം ന്യൂസ് ലൈവിനോട് വ്യക്തമാക്കി. അറ്റോയി പ്രസിഡന്റ് വിനോദ് സി എസ് ആണ് നിലപാട് അറിയിച്ചത്. മറ്റ് ടൂറിസം സംഘടനകളും ഇതിനോട് സഹകരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്ലാ സംഘടനകളും ചര്‍ച്ച നടത്തി.പൊലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടു. കടകള്‍ക്ക് നേരെ അക്രമമുണ്ടായാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് കര്‍മ്മസമിതി സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തേ ബിജെപി തുടര്‍ച്ചയായി ... Read more
സില്‍വര്‍ ഡിസ്‌ക്കവറര്‍ ആഡംബര കപ്പല്‍ വിഴിഞ്ഞത്തേക്ക്
വിഴിഞ്ഞത്ത് എമിഗ്രേഷന്റെ കടല്‍ചെക്ക് പോസ്റ്റ് തുടങ്ങിയതിനുശേഷം രണ്ടാമത്തെ ആഡംബര കപ്പല്‍ വരുന്നു. എം.വി.സില്‍വര്‍ ഡിസ്‌കവറര്‍ എന്ന കപ്പലാണ് 17-ന് വിഴിഞ്ഞം പുറംകടലില്‍ നങ്കൂരമിടുക. ലോക സഞ്ചാരത്തിന്റെ ഭാഗമായാണ് കപ്പലെത്തുക. ലക്ഷദ്വീപിലെ ചേരിയാമില്‍ നിന്ന് കപ്പല്‍ 17-ന് രാവിലെ 7.30-ന് വിഴിഞ്ഞത്ത് എത്തും. ഒക്ടോബര്‍ പത്തിന് ദുബായില്‍ നിന്നുള്ള ബൗദ്ധിക എന്ന കപ്പലാണ് ആദ്യമെത്തിയിരുന്നത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് കപ്പലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ പി.ആര്‍.ഒ.യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും കസ്റ്റംസ് ഉദ്യോഗസ്ഥരും കപ്പലിലെത്തി പരിശോധ നടത്തിയതിനുശേഷമാകും യാത്രക്കാരെ പുറത്തിറക്കുകയെന്ന് തുറമുഖ വകുപ്പ് അധികൃതര്‍ അറിയിച്ചു. കരയ്ക്കിറങ്ങിയശേഷം ഇവര്‍ തിരുവനന്തപുരത്തെ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്കുശേഷം മൂന്നിന് കപ്പല്‍ ശ്രീലങ്കയിലേക്ക് മടങ്ങും. കപ്പലില്‍ 120 പേരുണ്ടാവുമെന്ന് ടൂര്‍ ഓപ്പറേറ്റിങ് ഏജന്‍സിയായ ജെ.എം. ബക്ഷി ആന്‍ഡ് കോ കമ്പനി അധികൃതര്‍ പറഞ്ഞു. ജീവനക്കാരടക്കം 216 പേര്‍ക്ക് കപ്പലില്‍ യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. 102.96 മീറ്റര്‍ നീളവും 15.40 മീറ്റര്‍ വീതിയുമാണ് കപ്പലിനുള്ളത്. ബഹമാസ് ദ്വീപില്‍ ... Read more
പുതുവര്‍ഷ ദിനം കൂടുതല്‍ സര്‍വീസുകളോടെ കണ്ണൂര്‍ വിമാനത്താവളം
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ജനുവരിയില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും. ഗോ എയറിന്റെ മുംബൈ സര്‍വീസ് 10-ന്‍ തുടങ്ങും. രാത്രി 11-നാണ് കണ്ണൂരില്‍നിന്ന് മുംബൈയിലേക്ക് വിമാനം പുറപ്പെടുക. രണ്ടു മണിക്കൂര്‍കൊണ്ട് മുംബൈയിലെത്തി തിരിച്ച് 2.30-ഓടെ കണ്ണൂരിലെത്തുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ കണ്ണൂരില്‍നിന്ന് അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങുന്നുണ്ട്. മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് അബുദാബിയിലേക്ക് സര്‍വീസ് നടത്തുന്നത്. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കും വൈകാതെ സര്‍വീസ് തുടങ്ങാന്‍ ഗോ എയര്‍ തയ്യാറെടുക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍നിന്ന് നാലു വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചിട്ടുണ്ട്. ഇന്‍ഡിഗോയുടെ ആഭ്യന്തരസര്‍വീസുകള്‍ ജനുവരി 25-ന് തുടങ്ങും. ഹൈദരാബാദ്, ചെന്നൈ, ഹുബ്ബള്ളി, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ നടത്തുന്നത്. മാര്‍ച്ചില്‍ ഇന്‍ഡിഗോ അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങും. ജെറ്റ് എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ തുടങ്ങിയവയും കണ്ണൂരില്‍നിന്ന് ഉടന്‍തന്നെ സര്‍വീസ് തുടങ്ങുന്നുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിനോട് ആഭ്യന്തരസര്‍വീസുകളും നടത്താന്‍ ... Read more
ഓട്ടോ നിരക്കുകള്‍ ഇനി മൊബൈലിലും തെളിയും; വരുന്നു സര്‍ക്കാര്‍ വക ആപ്പ്
സംസ്ഥാനത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള യാത്രക്കാരുടെ പ്രധാന പരാതിയാണ് ന്യായമല്ലാത്ത നിരക്ക് കൊള്ള. ഇതിനും പരിഹാരമായി സഞ്ചാരിക്കുന്ന ദൂരത്തിനുള്ള കൃത്യമായ ഓട്ടോനിരക്ക് യാത്രികരെ അറിയിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ സംവിധാനത്തിന്റെ പരീഷണ ഉപയോഗം ലീഗല്‍ മെട്രോളജി വകുപ്പ് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഓട്ടോകളില്‍ ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.) ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്മാര്‍ട്ട് ഫോണില്ലാത്തവരെ സഹായിക്കാനാണ് ജിപിഎസിനെ പ്രധാനമായും ആശ്രയിക്കുന്നത്. ഓട്ടോയിലെ ഫെയര്‍മീറ്റര്‍ ജി.പി.എസുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഫെയര്‍മീറ്ററില്‍ പിന്നെ ക്രമക്കേട് നടത്താന്‍ കഴിയില്ല. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കാം. മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് സഞ്ചരിച്ച ദൂരവും നിരക്കും ആപ്പിലൂടെ നേരിട്ടറിയാനാകും. ഒരോ യാത്രയിലും എത്ര കിലോമീറ്റര്‍ വാഹനം പിന്നിടുന്നുവെന്ന് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാന്‍ ആപ്പിലൂടെ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം യാത്രികരുടെ സുരക്ഷ ഉറപ്പാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, വ്യാജ പെര്‍മിറ്റുകള്‍ തുടങ്ങിയവ ഈ ... Read more
പുതുവത്സര ദിനം; കോവളത്ത് സുരക്ഷാ ക്രമീകരണം ശക്തമാക്കി പൊലീസ്
കോവളത്ത് സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണവും ശക്തമാക്കി പൊലീസ്. കോവളം ലൈറ്റ് ഹൗസ്, ഹൗവ്വാ,ഗ്രോവ്, സമുദ്രാ എന്നീ ബീച്ചുകളിലാണ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ് രംഗത്തുള്ളത്. ഇന്ന് രാവിലെ മുതല്‍ ആരംഭിക്കുന്ന പൊലീസ് സുരക്ഷാസംവിധാനങ്ങള്‍ നാളെ രാവിലെ വരെ തുടരും. ഇതിനായി തീരത്തുടനീളം 400 പൊലിസുകാരെയാണ് വിന്യസിക്കുന്നത്. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സുരക്ഷാ സംവിധാനങ്ങളുടെ ചുമതല.ഇത് കൂടാതെ തിരുവല്ലം മുതല്‍ മുക്കോല വരെയുള്ള ഭാഗങ്ങളില്‍ പോലിസിന്റെ വാഹന പരിശോധനയും ഉണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കും മത്സരയോട്ടം നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കുശേഷം കോവളം ബീച്ചിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പടുത്തും .വലിയ വാഹനങ്ങളെ തീരത്തേക്ക് കടത്തിവിടില്ല. ആദ്യമെത്തുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് കോവളം പോലിസ് സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്കിംഗ് അനുവദിക്കും. പിന്നീട് എത്തുന്ന വാഹനങ്ങള്‍ ബൈപാസ് റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യണം. ലൈറ്റ് ഹൌസ് ഭാഗത്ത് എത്തുന്ന വാഹനങ്ങള്‍ക്ക് മായക്കുന്നില്‍ പാര്‍ക്കിംഗ് സൌകര്യം ഒരുക്കും. ... Read more
പുതുവത്സരാഘോഷം; ബോട്ടുകള്‍ അധിക സര്‍വീസ് നടത്തും
പുതുവത്സരാഘോഷം പ്രമാണിച്ച് ഫോര്‍ട്ടു കൊച്ചിയിലേക്കുള്ള ബോട്ടുകള്‍ ഇന്ന് അധിക സര്‍വീസ് നടത്തും. രണ്ട് റോ റോ സര്‍വീസുകളില്‍ ഒന്ന് രാത്രി പത്ത് മണി വരെയും മറ്റൊന്ന് ചൊവാഴ്ച്ച വെളുപ്പിനെ രണ്ട് മണി വരെയും സര്‍വീസ് നടത്തും. ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ട് ഇന്നു രാത്രി 10 മണി വരെ എറണാകുളത്തു നിന്നും ഫോര്‍ട്ടുകൊച്ചിയിലെ കമാല കടവിലേക്കും മറ്റു നാലെണ്ണം എറണാകുളത്തേക്ക് രാത്രി 12:30 വരെയും സര്‍വീസ് നടത്തും
നെയ്യാര്‍ ഡാമിനുള്ളില്‍ പുതിയ പാലം തുറക്കുന്നു
നെയ്യാര്‍ ഡാമിന് സമാന്തരമായി പണിയുന്ന പുതിയ പാലവും അപ്രോച്ച് റോഡും പൂര്‍ത്തിയായി. അലങ്കാരപണികളോടെ പൂര്‍ത്തിയാക്കിയ പാലം അടുത്തമാസം തുറക്കാനാണ് തീരുമാനം. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ പാലം യാഥാര്‍ത്യം ആകുന്നതോടെ പന്ത, അന്തൂരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്ര ഇനി എളുപ്പമാക്കും. നിലവിലെ ചെറിയ പാലത്തിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ബലക്ഷയം നേരിട്ടതോടെ വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകാതെവന്നു. ഇതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ഇതുവഴിയുള്ള ബസ് സര്‍വീസ് നിര്‍ത്തി. ഇതോടെയാണ് പുതിയ പാലം എന്ന ആവശ്യത്തിന് ശക്തി കൂടിയത്. 2015-ല്‍ പുതിയ പാലത്തിന് തറക്കല്ലിട്ടു. 9.75 കോടിയായിരുന്നു നിര്‍മാണച്ചെലവ്. തുടര്‍ന്ന് 2017 മാര്‍ച്ചില്‍ പാലം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി കേബിള്‍ സ്‌ട്രെസ്സിങ് നടത്തുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിനീങ്ങി. മൂന്ന് ബീമുകളില്‍ ഒന്നാണ് അടര്‍ന്നുമാറിയത്. ഇതോടെ പൊട്ടിയ ബീം മാറ്റി പണിയുന്നതുള്‍പ്പെടെ ഇപ്പോള്‍ ചെലവ് 17 കോടിയോളമായിട്ടുണ്ട്. ഇതോടൊപ്പം അണക്കെട്ടിന്റെ സുരക്ഷ പരിഗണിച്ച് വാഹനങ്ങള്‍ ഡാമിനുള്ളില്‍ പ്രവേശിക്കാതെ പോകാനായി പുതിയ അപ്രോച്ച് റോഡും പൂര്‍ത്തിയായി. ഇടവിട്ട് പെയ്യുന്ന മഴയാണ് ഇതിന്റെ ടാറിങ് ... Read more
ജടായു പാറയിലെ പുതുവര്‍ഷ ആഘോഷം ഗവര്‍ണ്ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും
ലോക ടൂറിസം ഭൂപടത്തില്‍ ഏറ്റവും വലിയ പക്ഷിശില്‍പ്പമെന്ന ഖ്യാതി സ്വന്തമാക്കിയ ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ ഗവര്‍ണ്ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. എല്‍ ഈ ഡി ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാകും ജടായു പാറയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി രാത്രി 9 മണി മുതല്‍ പ്രശസ്ത ഗായിക അനിത ഷെയ്ഖ് നയിക്കുന്ന ഇന്‍ഡിപോപ്പ് സംഗീതനിശയും അരങ്ങേറും. പുതുവര്‍ഷാഘോഷങ്ങളില്‍ ഭാഗമാകുന്നതിന് പ്രത്യേക ടിക്കറ്റ് ഉണ്ട്. ഈ മാസം 22ന് ആരംഭിച്ച ജടായു കാര്‍ണിവലിന്റെ ഭാഗമായി തെരുവ് മാജിക് ഷോ, പൊയ്ക്കാല്‍ നടത്തം, തനത് ഭക്ഷ്യമേള എന്നിവ എല്ലാ ദിവസവും ഉണ്ടായിരിക്കും. ജടായു കാര്‍ണിവല്‍ ജനുവരി 22ന് സമാപിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ചടയമംഗലം എം എല്‍ എ മുല്ലക്കര രത്നാകരന്‍, ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ നാളത്തെ ... Read more
പുതിയ സേവനങ്ങളുമായി ഗൂഗിള്‍ മാപ്പ്; യാത്ര ഇനി കൂടുതല്‍ ആസ്വദിക്കാം
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന പുതിയ സേവനങ്ങളുമായി ഗൂഗിള്‍ മാപ്പ്. ഗൂഗിള്‍ മാപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് കൊച്ചിയില്‍ പുറത്തിറക്കി. യാത്ര കൂടുതല്‍ സമഗ്രവും കൃത്യവും വിശ്വസനീയവുമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഗൂഗിള്‍ മാപ്പ് അധികൃതര്‍ പറഞ്ഞു. പ്രധാനമായും ഇരുചക്രവാഹന യാത്രികരെ ലക്ഷ്യമിട്ടാണ് മാപ്പിലെ പുതിയ സാങ്കേതിക വിദ്യകള്‍. ഉപഭോക്താക്കള്‍ക്ക് യാത്ര ആസൂത്രണം ചെയ്യാനും എത്തിചേരുന്ന കേന്ദ്രത്തിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനം സുരക്ഷിതമാക്കാനും ഗൂഗിള്‍ മാപ്പ് വഴി ഇനി സാധിക്കും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ മാപ്പ് ഫോര്‍ ഇന്ത്യാ സീനിയര്‍ പ്രോഗ്രാം മാനേജര്‍ അനല്‍ ഘോഷാണ് പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കിയത് പ്ലസ് കോഡുകള്‍, പ്രാദേശിക ഭാഷ, തത്സമയ ഗതാഗത വിവരങ്ങള്‍, ലൊക്കേഷനുകള്‍ പങ്കുവക്കാനുള്ള സംവിധാനം എന്നിവയാണ് പ്രധാനമായും ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുക. യാത്രികര്‍ക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളും ഭക്ഷണശാലകളും ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനുംപുതിയ പതിപ്പിലൂടെ സാധിക്കും. പരിമിതമായ മെമ്മറിയില്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ സുഗമമായി പ്രവര്‍ത്തിക്കും എന്നതാണ് ഗൂഗിള്‍മാപ്പിന്റെ പുതിയ രൂപതത്തിലെ പ്രത്യേകത.
ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും; മന്ത്രി കെ രാജു
വനം വകുപ്പിന്റെ കീഴിലുള്ള അരിപ്പ, വാളയാര്‍ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ പരിക്ഷ്‌കരിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. വന പരീശീലന കേന്ദ്രത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസ്സിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും ശാരീരിക ക്ഷമതയുമുള്ള വനപാലകരെ വാര്‍ത്തെടുക്കുന്നതില്‍ പ്രശംസനാവഹമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന വന പരിശീലന കേന്ദ്രങ്ങള്‍ നടത്തിവരുന്നത്. വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് വരെ അനുയോജ്യമായ പരിശീലനവും ഓറിയന്റേഷന്‍ കോഴുസുകള്‍ അടങ്ങുന്ന ആധുനിക സൗകര്യങ്ങളാണ് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. സിന്തറ്റിക്ക് അത്‌ലറ്റിക്ക് ട്രാക്കുകള്‍ ഉള്ള ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ സ്റ്റേഡിയം നീന്തല്‍ കുളം എന്നിവ ഉള്‍ക്കൊള്ളുന്ന നവീകരണ പദ്ധതിയാണ് നടപ്പിലാക്കാന്‍ പോകുന്നത് ഇതിനോടൊപ്പം പരിശീലന കേന്ദ്രത്തിനോട് അനുബന്ധിച്ച് ഫയര്‍ ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുന്നുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു.
മാര്‍ച്ചോടെ കണ്ണൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ പറന്നേക്കും
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ജനുവരിയില്‍ കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് തുടങ്ങും. ജെറ്റ് എയര്‍ലൈന്‍സ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ് എന്നിവയാണ് ആദ്യം സര്‍വീസ് ആരംഭിക്കുക. ജനുവരി 25 മുതല്‍ ഇന്‍ഡിഗോ പ്രതിദിന ആഭ്യന്തര സര്‍വീസ് നടത്തും. ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഹുബ്ലി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ ഇന്‍ഡിഗോ പ്രതിദിന സര്‍വീസ്. മാര്‍ച്ചോടെ രാജ്യാന്തര സര്‍വീസും ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മാര്‍ച്ചില്‍ ജെറ്റ് എയര്‍ലൈന്‍സും സര്‍വീസ് ആരംഭിക്കും. ആഭ്യന്തര സര്‍വീസും രാജ്യാന്തര സര്‍വീസും ഉണ്ടായിരിക്കും. ഗോ എയറിനു ഗള്‍ഫ് സര്‍വീസിന് അനുമതി ലഭിച്ചിട്ടുണ്ട്. മസ്‌കത്തിലേക്കു ജനുവരി 1നു സര്‍വീസ് തുടങ്ങാനാവുമെന്നാണു പ്രതീക്ഷ. അബുദാബി, ദമാം എന്നിവിടങ്ങളിലേക്കും ജനുവരിയില്‍ സര്‍വീസ് ഉണ്ടാവും. കുവൈറ്റ്, ദോഹ സര്‍വീസുകള്‍ക്കു കേന്ദ്രത്തിന്റെ അനുമതി കാത്തിരിക്കുകയാണെന്നും ഗോ എയര്‍ പ്രതിനിധി പറഞ്ഞു. എയര്‍ ഇന്ത്യ എക്‌സ്പ്രസിനോട് ആഭ്യന്തര സര്‍വീസ് നടത്താന്‍ വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരിയില്‍ ഡല്‍ഹിയില്‍ നിന്നു കണ്ണൂരിലേക്കാകും ആദ്യ സര്‍വീസ്. എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ കണ്ണൂരില്‍ ... Read more
മെഗാ കാര്‍ണിവല്‍ പ്രഭയില്‍ മലയാറ്റൂര്‍
എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് മെഗാ കാര്‍ണിവല്‍ തുടങ്ങി . മണപ്പാട്ടുചിറയില്‍ ഒരുക്കിയിട്ടുള്ള നക്ഷത്രത്തടാകമാണ് പ്രധാന ആകര്‍ഷണം. 110 ഏക്കറിലെ ഈ തടാകത്തിന് ചുറ്റും മിഴി തുറന്നത് 11018 നക്ഷത്രങ്ങള്‍.പുതുവര്‍ഷം വരെ മലയടിവാരത്ത് ഈ നക്ഷത്രത്തടാകം സഞ്ചാരികളെ കാത്തിരിക്കും.തടാകത്തിനുള്ളില്‍ മ്യൂസിക് ഫൗണ്ടനും ആസ്വദിച്ച് ബോട്ട് യാത്രയും നടത്താം. കഴിഞ്ഞ 4 വര്‍ഷമായി മണപ്പാട്ടുചിറയ്ക്കുള്ളില്‍ നക്ഷത്രത്തടാകം ഒരുക്കി വരുന്നുണ്ട്.ത്രിതല പഞ്ചായത്തും മലയാറ്റൂര്‍ ജനകീയ വികസന സമിതിയും സംയുക്തമായാണ് ഇത്തവണത്തെ മെഗാകാര്‍ണിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രളയക്കെടുതിയില്‍ തകര്‍ന്ന കാലടി, മലയാറ്റൂര്‍ പ്രദേശങ്ങളുടെ അതിജീവനത്തിന് ഉതകും വിധമാണ് ഇത്തവണത്തെ കാര്‍ണിവല്‍ ഒരുക്കിയിരിക്കുന്നത്.മണപ്പാട്ടുചിറയ്ക്ക് ചുറ്റും അമ്യൂസ്‌മെന്റ് പാര്‍ക്കും വ്യാപാരമേളയും കലാപരിപാടികളും വരും ദിവസങ്ങളില്‍ അരങ്ങേറും. ഓരോ വര്‍ഷവും സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയാകുന്നുണ്ടെന്ന് അധികൃതരും വ്യക്തമാക്കുന്നു. പുതുവര്‍ഷാരംഭത്തില്‍ കൂറ്റന്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെയാണ് ഈ വര്‍ഷത്തെ കാര്‍ണിവലിന് സമാപനമാവുക.എറണാകുളത്തിന്റെ