Category: Kerala
ഹർത്താൽ ടൂറിസത്തെ ബാധിച്ചു; ആഞ്ഞടിച്ച് മുഖ്യമന്ത്രി
ഹർത്താലുകൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാളെ കാട്ടാന കുത്തിക്കൊന്നാലും ഹർത്താലുണ്ടോയെന്ന് ജനങ്ങൾ ചോദിക്കുന്ന അവസ്ഥയായെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഹർത്താൽ ടൂറിസം മേഖലയെ ബാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാനത്ത് ആരംഭിച്ച പുഷ്പോത്സവം ഉദ്ഘാടനം ചെയ്യവെയാണ് ഹർത്താലിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത്.തുടർച്ചയായി ഉണ്ടാകുന്ന ഹർത്താലുകൾ ടൂറിസത്തെ ബാധിച്ചു. ചില രാജ്യങ്ങൾ യാത്രാ മുന്നറിയിപ്പ് വരെ നൽകി. പ്രതിഷേധങ്ങളുടെ അവസാന ഘട്ടമാണ് ഹർത്താൽ എന്നും മുഖ്യമന്ത്രി പറഞ്ഞു. യു ഡി എഫ് സർക്കാർ കൊണ്ടുവന്ന ഹർത്താൽ നിയന്ത്രണ ബിൽ പാസാക്കണമെന്ന് ചടങ്ങിൽ പങ്കെടുത്ത കെ മുരളീധരനും പറഞ്ഞു. ഹർത്താൽ ആഘോഷമാക്കുന്ന മനോഭാവം മാറണമെന്നും മുരളിധരൻ പറഞ്ഞു. കനകക്കുന്നിൽ ഈ മാസം 20 വരെയാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്പോത്സവം. പൂർണമായും സ്പോൺസർഷിപ്പിലൂടെയാണ് വസന്തോത്സവത്തിന്റെ സംഘാടനം.
ഏഷ്യയിലെ ആദ്യ ആയുര്‍വേദ സ്പോര്‍ട്സ് ആശുപത്രി മുഖ്യമന്ത്രി 12ന് ഉദ്ഘാടനം ചെയ്യും
ഏഷ്യയിലെ ആദ്യത്തെ ആയുര്‍വേദ സ്പോര്‍ട്സ് ആശുപത്രിയായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് ആയുര്‍വേദ ആന്റ് റിസര്‍ച്ചിന്റെ ഉദ്ഘാടനം ജനുവരി 12-ാം തീയതി ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തൃശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രി കോമ്പൗണ്ടില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും. സ്പോര്‍ട്സ് ആയുര്‍വേദ ആശുപത്രിയുടെ വിജയകരമായ നടത്തിപ്പിനായി പുതിയ 20 സ്ഥിര തസ്തികകളും 8 താത്ക്കാലിക തസ്തികകളും സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് 1, മെഡിക്കല്‍ ഓഫീസര്‍ ജനറല്‍ 2, സ്വസ്തവൃത 1, കായ ചികിത്സ 1, ശല്യ 1, ... Read more
ഒറ്റ ദിവസത്തില്‍ തിരുവനന്തപുരത്ത് കാണാന്‍ പറ്റുന്ന ബീച്ചുകള്‍
പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ആറു ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധി പ്രഖ്യാപിച്ച ജില്ലകളില്‍ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരവും ഉള്‍പ്പെടുന്നുണ്ട്. കായലോ കടലോ കാടോ…ഏതുവേണം… ഒരു ദിവസം മുതല്‍ ഒരാഴ്ച വരെ ചുറ്റിക്കറങ്ങാനുള്ള സംഭവങ്ങളുള്ള തിരുവനന്തപുരം ഏതുതരത്തിലുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്ന നാടാണ്. എന്നാല്‍ ഈ കൊട്ടാരക്കാഴ്ചകളില്‍ നിന്നും വെള്ളച്ചാട്ടങ്ങളില്‍ നിന്നും ഒക്കെ മാറി ഇവിടുത്തെ ബീച്ചുകളാണ് അന്നും എന്നും സഞ്ചാരികള്‍ക്ക് പ്രിയം. കടല്‍ക്കാറ്റേറ്റ് നില്‍ക്കുന്ന തെങ്ങും അവിടുത്തെ ലൈറ്റ് ഹൗസും നാടന്‍ രുചികള്‍ വിളമ്പുന്ന കടകളും എല്ലാമായി തിരുവനന്തപുരത്തെ ബീച്ചുകള്‍ തകര്‍ക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെത്തിയാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഇവിടുത്തെ ബീച്ചുകള്‍ എന്ന കാര്യത്തില്‍ സംശയമില്ല. തിരുവനന്തപുരം നഗരത്തോട് ചേര്‍ന്നു കിടക്കുന്ന പ്രധാനപ്പെട്ട ബീച്ചുകള്‍ പരിചയപ്പെടാം… കോവളം ബീച്ച് വിദേശികളും സ്വദേശികളും ഒടക്കം ആയിരക്കണക്കിന് പേര്‍ തേടിയെത്തുന്ന കോവളം കേരള ടൂറിസത്തിന്റെ അടയാളമാണ്. തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളം ഒരുകാലത്ത് ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രങ്ങളിലൊന്നായിരുന്നു. പിന്നീട് ... Read more
വസന്തോത്സവത്തിന് ഇന്നു തിരിതെളിയും നഗരത്തിന് ഇനി പത്തുനാള്‍ നിറവസന്തം
തലസ്ഥാന നഗരിക്കു പൂക്കാലം സമ്മാനിച്ച് കനകക്കുന്നില്‍ ഇന്നു വസന്തോത്സവത്തിനു തിരിതെളിയും. വൈകിട്ട് അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയന്‍ വസന്തോത്സവം ഉദ്ഘാടനം ചെയ്യും. ജനുവരി 20 വരെയാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പൂക്കളുടെ മഹാമേള. വസന്തോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പതിനായിരക്കണക്കിന് ഇനം പൂക്കളും ചെടികളും കനകക്കുന്നില്‍ എത്തിക്കഴിഞ്ഞു. ഓര്‍ക്കിഡ്, ബോണ്‍സായി, ആന്തൂറിയം ഇനങ്ങളുടെ പവലിയന്‍, ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്ന വനക്കാഴ്ച, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തയാറാക്കുന്ന ജലസസ്യങ്ങളുടെ പ്രദര്‍ശനം, ടെറേറിയം, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബട്ടര്‍ഫ്ളൈ പാര്‍ക്ക്, തുടങ്ങിയവ ഇത്തവണത്തെ വസന്തോത്സവത്തിന്റെ പ്രത്യേകതകളാകുമെന്നും മന്ത്രി പറഞ്ഞു. വി.എസ്.എസ്.സി, മ്യൂസിയം – മൃഗശാല, സെക്രട്ടേറിയറ്റ്, ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള വന ഗവേഷണ കേന്ദ്രം, നിയമസഭാ മന്ദിരം, കേരള കാര്‍ഷിക സര്‍വകലാശാല, ആയൂര്‍വേദ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സര്‍വകലാശാല ബോട്ടണി വിഭാഗം, കിര്‍ത്താഡ്സ്, അഗ്രി – ഹോര്‍ട്ടി ... Read more
പ്രധാനമന്ത്രി ജനുവരി 15ന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും
ജനുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് 7 മണിക്കും 9 മണിക്കും ഇടയ്ക്ക് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. അതോടൊപ്പം ക്ഷേത്രത്തിലും പരിസരത്തും ടൂറിസം മന്ത്രാലയം ആവിഷ്കരിച്ച സ്വദേശ് ദർശൻ പദ്ധതി വഴി പൂർത്തീകരിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. പൈതൃക കാൽനടപ്പാതയുടെ നിർമ്മാണം , പത്മതീർത്ഥകുളത്തിന്റെ നവീകരണം, വൈദ്യുതീകരണം, ബയോ ടോയ്‍ലെറ്റുകൾ, കുളിമുറികൾ, ഉൾപ്പെടെയുള്ള നിർമ്മാണപ്രവർത്തനങ്ങളും സുരക്ഷാ ഉപകരണങ്ങൾ, ഡിജിറ്റൽ മ്യൂസിയത്തിനുള്ള സോഫ്റ്റ് വെയ്‌റുകൾ തുടങ്ങിയവയുടെ സജ്ജീകരണവുമാണ് 90 കോടി രൂപ ചിലവഴിച്ചു ടൂറിസം മന്ത്രാലയം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വദേശ് ദർശൻ പദ്ധതി വഴി നടപ്പിലാക്കിയിരിക്കുന്നത്. ഉദ്‌ഘാടന ചടങ്ങിൽ കേരളം ഗവർണർ പി സതാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം, കേന്ദ്ര ടൂറിസം സെക്രട്ടറി യോഗേന്ദ്ര ത്രിപാഠി , സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശി ... Read more
വിനോദസഞ്ചാരികള്‍ക്കായി ക്ലിയോപാട്ര ഫെറി ബോട്ട് ബേപ്പൂരിലെത്തി
ബീച്ചില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കു കടല്‍ യാത്രയ്ക്കായി ക്ലിയോപാട്ര ഫെറി ബോട്ട് ബേപ്പൂരിലെത്തി. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബോട്ട് വാന്‍സന്‍ ഷിപ്പിങ് സര്‍വീസസ് നേതൃത്വത്തിലാണ് യാത്ര തുടങ്ങുന്നത്. പുലിമുട്ടിലെ മറീന ജെട്ടിയില്‍ നിന്നു തുടങ്ങി കോഴിക്കോട് ബീച്ച് ചുറ്റി വരും തരത്തിലാണ് യാത്ര. 100 പേര്‍ക്ക് സഞ്ചരിക്കാം . ചെറിയ യോഗങ്ങള്‍ ചേരാവുന്ന ശീതീകരിച്ച മുറിയും ബോട്ടിലുണ്ട്. വിവിധ പാക്കേജുകള്‍ പ്രകാരമാണ് നിരക്ക്. കൊച്ചിയില്‍ നിന്ന് എത്തിച്ച ബോട്ട് പെയിന്റിങും അറ്റകുറ്റപ്പണികളും നടത്തി റിപ്പബ്ലിക് ദിനത്തിനു മുന്‍പ് സര്‍വീസ് തുടങ്ങാനാണ് പദ്ധതി. ബേപ്പൂര്‍ ബീച്ചില്‍ നടപ്പാക്കുന്ന സമഗ്ര ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഈ കാല്‍വയ്പ്. ഇന്ത്യന്‍ റജിസ്‌ട്രേഷന്‍ ഓഫ് ഷിപ്പിങ്ങിന്റെ സര്‍ട്ടിഫിക്കേഷനോടു കൂടി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കടലിലൂടെ ബോട്ട് സര്‍വീസ് നടത്തുകയെന്നു വാന്‍സന്‍ എംഡി ക്യാപ്റ്റന്‍ കെ.കെ.ഹരിദാസ് പറഞ്ഞു. വിദേശ വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് കടലിലൂടെയുള്ള ബോട്ട് സര്‍വീസിനു തുടക്കമിടുന്നത്.
മലബാര്‍ ടൂറിസം സൊസൈറ്റി; ഉദ്ഘാടനം 12ന്
മലബാര്‍ മേഖലയിലെ വിനോദസഞ്ചാര വികസനത്തിനായി മലബാര്‍ ടൂറിസം സൊസൈറ്റി രൂപീകരിക്കുന്നു. ട്രാവല്‍ എജന്റുമാര്‍, ടൂര്‍ ഓപറ്റേറ്റര്‍മാര്‍, വിമാനക്കമ്പനികള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍,ആശുപത്രികള്‍, ടാക്‌സി ബുക്കിങ് സ്ഥാപനങ്ങള്‍ എന്നിവരെ അംഗങ്ങളാക്കി തുടങ്ങുന്ന സൊസൈററിയുടെ ഉദ്ഘാടനം 12ന് വൈകിട്ട് 5ന് അല്‍ഹിന്ദ് കണ്‍വന്‍ഷന്‍ സെന്ററില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ഈ വര്‍ഷം മുതല്‍ മലബാര്‍ ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കാന്‍ സൊസൈറ്റി പദ്ധതിയിട്ടുണ്ടെന്ന് പ്രസിഡന്റ് എം പി എം മുഷ്ബീര്‍ പറഞ്ഞു. ഇനിയും മലബാറിന്റെ അറിയപ്പെടാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളെ സഞ്ചാരികളിലേക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വടക്കന്‍ കേരളത്തിലെ ആറു ജില്ലകളായ പാലക്കാട് മുതല്‍ കാസര്‍കോഡ് വരെയുള്ള സ്ഥലങ്ങളില്‍ ആറു മുതല്‍ അഞ്ചു രാത്രികള്‍ വരെ തങ്ങാനുള്ള പാക്കേജുകള്‍ രൂപീകരിക്കുന്നുണ്ട്. ഉത്തരവാദിത്ത ടൂറിസത്തിന്റെ വിപുലീകരണവും സൊസൈറ്റിയുടെ മുഖ്യ ലക്ഷ്യമാണ്. മലബാര്‍ ടൂറിസം സൊസൈറ്റിയുടെ വെബ്‌സൈറ്റിന്റെ പ്രകാശനം ഇന്ന് പ്രദീപ് കുമാര്‍ എം എല്‍ എ നിര്‍വഹിക്കും. സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായി സാജന്‍ വി സി (ജനറല്‍ ... Read more
ചരിത്ര നേട്ടവുമായി കേരള പൊലീസ് ഫേസ്ബുക്ക് പേജ്
കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷവും കടന്ന് മുന്നോട്ട്. സംസ്ഥാന പൊലീസിന്റെ ഫേസ്ബുക്ക് പേജുകളില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പേജെന്ന അംഗീകാരം ഇന്ന് പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫെയ്സ്ബുക്ക് ഇന്ത്യ മേധാവി സത്യ യാദവ് മുഖ്യമന്ത്രിക്ക് കൈമാറും. ചടങ്ങില്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഐപിഎസ്, എഡിജിപി മനോജ് എബ്രഹാം ഐപിഎസ് തുടങ്ങിയവര്‍ പങ്കെടുക്കും പൊലീസ് ട്രോളര്‍മാരും, പൊലീസിന്റെ വീഡിയോകളുമെല്ലാം സൂപ്പര്‍ ഹിറ്റായതോടെ കേരള പൊലീസിന് ലഭിച്ചത് അപൂര്‍വ്വ നേട്ടം. ഇതുവരെ ന്യൂയോര്‍ക്ക് പൊലീസിനായിരുന്നു ലോകത്ത് ഏറ്റവും കൂടുല്‍ ലൈക്ക് കിട്ടിയ ഫേസ്ബുക്ക് പേജെന്ന ബഹുമതി. എട്ട് ലക്ഷത്തോളം ലൈക്കുകളാണ് ലഭിച്ചത്. പത്ത് ലക്ഷം ഇഷ്ടക്കാരോടെയാണ് കേരള പൊലീസ് ന്യൂയോര്‍ക്ക് പൊലീസിനെ മറിടകന്നത്. ഏഴു വര്‍ഷം മുമ്പ് കേരള പൊലീസ് ഒരു ഫേസ്ബുക്ക് പേജ് തുടങ്ങുമ്പോള്‍ ഉദ്ദേശ്യം ഒന്നുമാത്രമായിരുന്നു. പൊലീസ് ആസ്ഥാനത്തെ അറിയിപ്പുകളും പൊലീസ് മേധാവിയുടെ സന്ദേശങ്ങളും പങ്കുവയ്ക്കുക. പക്ഷെ നവമാധ്യമങ്ങളുടെ ... Read more
വയനാട്; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് നിരോധിക്കും
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം എര്‍പ്പെടുത്താന്‍ ഡി.ടി.പി.സിക്ക് നിര്‍ദേശം നല്‍കുമെന്ന് കളക്ടര്‍ എ.ആര്‍. അജയകുമാര്‍. ഹരിതകേരളം മിഷന്റെ ഭാഗമായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ടാസ്‌ക്ഫോഴ്സ് യോഗത്തിലാണ് തീരുമാനം. ബഹുജന പങ്കാളിത്തത്തോടെ മാലിന്യ പരിപാലനം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന മിഷന്‍ ക്ലീന്‍ വയനാടിനായി മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ പരിപാലന സേന രൂപവത്കരിച്ചു. സേനയിലുള്‍പ്പെട്ട കണ്‍വീനര്‍മാരുടെ പരിശീലനം ഉടന്‍ പൂര്‍ത്തിയാക്കും. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 18 തോടുകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തുടര്‍പ്രവര്‍ത്തനമെന്ന നിലയില്‍ തദ്ദേശസ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തില്‍ 21-നും 27-നുമിടയില്‍ ജില്ലാതലത്തില്‍ ശില്പശാല സംഘടിപ്പിക്കും. ഫെബ്രുവരിയില്‍ സംസ്ഥാന ശില്പശാല ‘ജലസംഗമം’ എന്ന പേരില്‍ സംഘടിപ്പിക്കും. ഹരിത കേരള മിഷന്റെ പ്രവര്‍ത്തനങ്ങളും സന്ദേശങ്ങളും ജനങ്ങളില്‍ എത്തിക്കാന്‍ ബോധവത്കരണ പ്രചാരണ വാഹനം ‘ഹരിതായനം’ 13 മുതല്‍ 16 വരെ ജില്ലയില്‍ പര്യടനം നടത്തും.
കൊല്ലം ബൈപ്പാസ് ജനുവരി 15-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം സംബന്ധിച്ച ആശയക്കുഴപ്പത്തിന് അവസാനം. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എത്തുമെന്ന് കൊല്ലം എം.പി എന്‍.കെ.പ്രേമചന്ദ്രന്‍ അറിയിച്ചു. അടുത്ത മാസം 15-നാവും ഉദ്ഘാടനം. ജനുവരി 15 വൈകിട്ട് 5.30ന് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എന്‍.കെ.പ്രേമചന്ദ്രനെ അറിയിക്കുകയായിരുന്നു.
ഐപിഎല്‍ പൂരത്തിന് ഇക്കുറി തിരുവനന്തപുരം വേദിയാകാന്‍ സാധ്യത
ഈ സീസണലിലെ ഐപിഎല്‍ മത്സരങ്ങള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പ് പരിഗണിച്ച് ബിസിസിഐ തയ്യാറാക്കിയ 20 വേദികളുടെ ചുരുക്കപ്പട്ടികയില്‍ തിരുവനന്തപുരവുമുണ്ട്. പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയിലോ യു എ ഇയിലോ, അല്ലെങ്കില്‍ ഇന്ത്യയിലെ വ്യത്യസ്ത വേദികളിലോ ഐപിഎല്‍ നടത്താമെന്നാണ് ബിസിസിഐ ടീം ഫ്രാഞ്ചൈസികളെ അറിയിച്ചത്. സാമ്പത്തിക ചെലവ് പരിഗണിച്ച് ഇന്ത്യയില്‍ മത്സരങ്ങള്‍ മതിയെന്നായിരുന്നു ടീമുകളുടെ മറുപടി. ഇതോടെയാണ് കഴിഞ്ഞ വര്‍ഷത്തെ പത്ത് വേദികള്‍ക്ക് പകരം ബിസിസിഐ തിരുവനന്തപുരം ഉള്‍പ്പടെ ഇരുപത് വേദികളുടെ പട്ടികയുണ്ടാക്കിയത്. ഐപിഎല്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സി ഇ ഒ അജയ് പത്മനാഭന്‍ പറഞ്ഞു. ഏറ്റവും അടുത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പുറമേ മറ്റ് ടീമുകളുടെ മത്സരവും ഗ്രീന്‍ഫീള്‍ഡില്‍ നടക്കാന്‍ സാധ്യതയുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ലഭ്യത പരിഗണിച്ച് ഹോം ഗ്രൗണ്ടില്‍ ടീമുകള്‍ക്ക് മൂന്ന് മത്സരങ്ങളേ കിട്ടൂ എന്ന് ബിസിസിഐ വ്യക്തമാക്കിക്കഴിഞ്ഞു. തിരുവനന്തപുരത്തിന് പുറമേ പൂനെ, ലക്‌നൗ, കാണ്‍പൂര്‍, ... Read more
പ്രതിഷേധം ഫലം കണ്ടു; ടൂറിസത്തിനെ ബാധിക്കാത്ത ആദ്യ പണിമുടക്കില്‍ കേരളം
പോയ വര്‍ഷം ടൂറിസം രംഗം നേരിട്ട വെല്ലുവിളികള്‍ ധാരാളമായിരുന്നു. വര്‍ഷാരംഭത്തില്‍ തന്നെ നിപ്പ വൈറസിന്റെ ഭീതിയില്‍ കേരളം പകച്ചപ്പോള്‍ ഒപ്പം തളര്‍ന്ന് പോയത് ടൂറിസം രംഗം കൂടിയായിരുന്നു. നിപ്പയ്ക്ക് ശേഷമെത്തിയ പ്രളയത്തില്‍ തളരാതെ കേരളത്തിന് വേണ്ടി മുന്‍പന്തിയില്‍ നിന്ന ടൂറിസം മേഖലയ്ക്ക് കച്ചവട ലാഭത്തില്‍ വന്‍ നഷ്ടമാണ് ഉണ്ടായത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടൂറിസം രംഗത്തിന് പ്രഹരമായി ഏറ്റത് അപ്രതീക്ഷിത ഹര്‍ത്താലുകളായിരുന്നു. പ്രവര്‍ത്തി ദിനങ്ങളുടെ കണക്കെടുത്ത് നോക്കുകയാണെങ്കില്‍ 100ല്‍ കൂടുതല്‍ ഹര്‍ത്താലുകള്‍ കേരളത്തില്‍ ഉണ്ടായി. ഈ ദിവസങ്ങളില്‍ എല്ലാം തന്നെ വലഞ്ഞത് നാട് കാണാനെത്തിയ സഞ്ചാരികളായിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ തെരുവില്‍ പ്രതിഷേധവുമായി നിരവധി സംഘടനകള്‍ രംഗത്ത് വന്നു. ഒടുവില്‍ ഇനിയുള്ള ഹര്‍ത്താലുകള്‍ ടൂറിസം രംഗത്തിനെ ബാധിക്കില്ല എന്ന പ്രഖ്യാപനവും വന്നു. എന്നാല്‍ ശബരിമല സ്ത്രീ പ്രവേശനത്തിനെത്തുടര്‍ന്നുണ്ടായ ഹര്‍ത്താലുകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് വിനോദ സഞ്ചാരികളെയാണ്. ഇനിനെതിരെ ശക്തമായി പ്രതികരിച്ച് കൊണ്ടാണ് വിനോദ സഞ്ചാര മേഖല പ്രതിഷേധവുമായി മുന്നോട്ട് വന്നത്. സംസ്ഥാനത്തിന്റെ എല്ലാ ... Read more
ദേശീയപണിമുടക്ക്; സംസ്ഥാനത്ത് വൈകിയോടുന്ന തീവണ്ടികള്‍ ഇവയൊക്കെ
സംയുക്തതൊഴിലാളി യൂണിയനുകളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി തീവണ്ടികളെ ആശ്രയിച്ചവര്‍ക്ക് ഹര്‍ത്താലില്‍ പോലും പതിവില്ലാത്ത ട്രെയിന്‍ തടയല്‍ സമരത്തിന് ഇരയാവേണ്ടി വന്നു. കേരളത്തിന് പുറത്തും പല സ്റ്റേഷനുകളിലും തീവണ്ടികള്‍ തടയുന്നതായി വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് തീവണ്ടികള്‍ കൃത്യസമയം പാലിക്കാന്‍ സാധ്യതയില്ല. ആലപ്പുഴ, തൃപ്പൂണിത്തുറ, ചെറുവത്തൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍,ഒലവക്കോട്,തിരുവനന്തപുരം, കണ്ണൂര്‍,പയ്യന്നൂര്‍, തലശ്ശേരി, എറണാകുളം തുടങ്ങി വിവിധ ഇടങ്ങളില്‍ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ തീവണ്ടികള്‍ തടഞ്ഞു. അതേസമയം ട്രെയിനുകള്‍ മണിക്കൂര്‍ നേരം വൈകിപ്പിച്ച ശേഷം തൊഴിലാളികള്‍ കടത്തിവിടുന്നതിനാല്‍ തീവണ്ടി ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടില്ല. ഇന്ന് വൈകിയോടുന്ന പ്രധാന തീവണ്ടി സര്‍വീസുകള്‍ മുംബൈ – കന്യാകുമാരി ജയന്തി ജനത: ഒന്നര മണിക്കൂര്‍ കന്യാകുമാരി – മുംബൈ ജയന്തി ജനത: ഒരു മണിക്കൂര്‍ ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍ സിറ്റി: 2 മണിക്കൂര്‍ എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്: ഒന്നര മണിക്കൂര്‍ ഹൈദരാബാദ് ... Read more
കാസ്റ്റ്‌ലെസ് കളക്ടീവ് കേരളത്തിലേക്കെത്തുന്നു
“അയാം സോറി അയ്യപ്പാ … നാ ഉള്ള വന്താ യെന്നപ്പാ” എന്ന ഒറ്റ ഗാനത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച കാസ്റ്റ്‌ലെസ് കളക്ടീവ് കേരളത്തിലേക്ക്. സ്ത്രീകളോടുള്ള ആര്‍ത്തവ അയിത്തതിനെതിരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയാല്‍ പങ്കെടുക്കാനാണ് കാസ്റ്റ്‌ലെസ് കളക്ടീവ് എത്തുന്നത്. ജനുവരി 12, 13 തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലയിലൂടെയും സംഗീതത്തിലൂടെയും രാഷ്ട്രീയം അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ചതാണ് 19 പേരടങ്ങുന്ന കാസ്റ്റ്‌ലെസ് കളക്ടീവ്. നീലം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിവലിലാണ് പാ രഞ്ജിത്തിന്റെ കാസ്റ്റ്ലസ് കളക്ടീവ് ബാന്റ് ‘അയാം സോറി അയ്യപ്പാ’ എന്ന ഗാനം അവതരിപ്പിച്ചത്. ശബരിമല സത്രീ പ്രവേശനത്തെ പിന്തുണക്കുന്നതിനൊപ്പം സ്ത്രീകള്‍ക്കെതിരെ നടത്തിയ അക്രമങ്ങളിലുള്ള പ്രതിഷേധം കൂടിയാണ് ഗാനം. ഗാനത്തിന് വലിയ തോതിലുള്ള പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിന് മുന്‍പായിരുന്നു ഗാനം അവതരിപ്പിച്ചതെങ്കിലും യുവതികള്‍ പ്രവേശിച്ച സാഹചര്യത്തില്‍ കേരളത്തിലും വലിയ തോതില്‍ ഗാനം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
പ്രക്ഷോഭങ്ങള്‍ക്കിടയില്‍ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയുന്ന ഓര്‍ഡിനന്‍സിന് അനുമതി
പ്രക്ഷോഭങ്ങളില്‍ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് ഇനി പൊതുമുതല്‍ നശീകരണത്തിന് തുല്യം. ഇതു സംബന്ധിച്ച ഓർഡിനൻസിന് പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഹർത്താലുകളിലും മറ്റ ക്രമസംഭവങ്ങളിലും സ്വകാര്യ വാഹനങ്ങളും വീടുകളും അക്രമിക്കപ്പെടാറുണ്ട്. ഇനി ഇതും പൊതുമുതൽ നശീകരണ കുറ്റത്തിന് തുല്യമാകും. നാശനഷ്ടം വരുത്തുന്ന തുകയുടെ പകുതി അടച്ചാലേ ഇനി ഇത്തരം കേസുകളിൽ ജാമ്യം കിട്ടൂ. നഷ്ട പരിഹാരം പ്രതികളിൽ നിന്ന് ഈടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് കണക്കിലെടുത്തു കൂടിയാണ് മന്ത്രിസഭാ തീരുമാനം . കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേസിൽ ഇത്തരം നിയമ നിർമാണത്തിന് സുപ്രീംകോടതിയും നിർദേശിച്ചിരുന്നു. ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനയക്കും.