Category: Kerala

ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആർടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ചർച്ചയിൽ പങ്കെടുക്കാൻ തൊഴിലാളി യൂണിയനുകളോട് നിർദേശിച്ച ഹൈക്കോടതി നാളെ മുതൽ ചർച്ച വീണ്ടും നടത്താനും സർക്കാരിനോട് ആവശ്യപ്പെട്ടു. കേസ് ഇനി ചൊവ്വാഴ്ച പരിഗണിക്കും. കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനമാണ് കേൾക്കേണ്ടി വന്നത്. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചർച്ച നടത്തുന്നതെന്നും ഹൈക്കോടതി തച്ചങ്കരിയോട് ചോദിച്ചു. കെഎസ്ആർടിസിയിലെ പണിമുടക്കിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ വിമർശനം. ഇന്ന് നടത്തിയ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടെന്ന് സർക്കാരും എംഡിയും കോടതിയെ അറിയിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്താണെന്ന് ചോദിച്ചറിയാൻ എംഡിക്ക് ബാധ്യതയില്ലേ എന്ന് ചോദിച്ച കോടതി ഒത്തു തീർപ്പ് ചർച്ച വൈകിയതെന്തുകൊണ്ടെന്ന് ചോദിച്ചു. പ്രശ്നപരിഹാരത്തിൽ എംഡിയുടെ നിലപാട് ശരിയല്ല. തൊഴിലാളികൾക്ക് പ്രശ്നം പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് മാനേജ്മെന്‍റിനെ സമീപിക്കാനേ കഴിയൂ. ചർച്ചയ്ക്ക് വേദി ഒരുക്കേണ്ടതും വിഷയമെന്തെന്ന് അന്വേഷിച്ച് പരിഹാരമുണ്ടാക്കേണ്ടതും മാനേജ്മെന്‍റാണെന്നും കോടതി നിരീക്ഷിച്ചു.

ഇരപിടിയൻ ചെടികളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ വസന്തോത്സവ നഗരിയിലേക്കു വരൂ…

സസ്യലോകത്തെ അത്ഭുതമായ ഇരപിടിയൻ ചെടികളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കനകക്കുന്നിലെ വസന്തോത്സവ നഗരിയിലേക്കു വരൂ. ചെറുകീടങ്ങളെ ആകർഷിച്ചു ഭക്ഷണമാക്കുന്ന നെപ്പന്തസ് വിഭാഗത്തിൽപ്പെട്ട കീടഭോജിസസ്യങ്ങളെ നേരിൽക്കാണാം. കൊതുകിനെയും വണ്ടിനെയുമൊക്കെ കുടംപോലുള്ള പിറ്റ്ചർ എന്ന കെണിയിൽ വീഴ്ത്തി വിഴുങ്ങുന്ന നെപ്പന്തസ് ചെടികൾ വസന്തോത്സവത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളിലാണ് കീടഭോജി സസ്യങ്ങളുടെ പ്രദർശനം. നെപ്പന്തസ് ചെടികളുടെ രണ്ട് ഇനങ്ങളാണ് വസന്തോത്സവത്തിൽ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. ലോകത്തെ ഇരപിടിയൻ സസ്യങ്ങളിലെ പ്രധാന ഇനത്തിലൊന്നാണ് നെപ്പന്തസ് ചെടികൾ. ഇലയുടെ അഗ്രത്തിൽ മധ്യഭാഗത്തുനിന്ന് ഊർന്നിറങ്ങി കിടക്കുന്ന സഞ്ചിയുടെ ആകൃതിയിൽ രൂപപ്പെട്ടിരിക്കുന്ന പിറ്റ്ചറിലേക്കു പ്രാണികളെ ആകർഷിച്ചാണു കെണിയിൽപ്പെടുത്തുന്നത്. സഞ്ചിയുടെ ഉൾഭാഗം മെഴുകുരൂപത്തിലുള്ളതായതിനാൽ കെണിയിൽപ്പെട്ടുപോകുന്ന ഇരകൾക്ക് രക്ഷപ്പെടുക പ്രയാസം. സഞ്ചിക്കുള്ളിൽ സ്രവിപ്പിക്കുന്ന ദഹനരസങ്ങളുപയോഗിച്ച് ഇരയെ ദഹിപ്പിച്ച് ആഹാരമാക്കി ഭക്ഷിക്കും. ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ കനകക്കുന്ന് കൊട്ടാരത്തിനോടു ചേർന്നു തയാറാക്കിയിട്ടുള്ള ഓർക്കിഡുകളുടെ അതിമനോഹര സ്റ്റാളിനുള്ളിലാണ് നെപ്പന്തസ് ചെടികളുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്. വസന്തോത്സവം 2019ൽ വർണം ... Read more

പഴയമയുടെ രുചിവിരുന്നൊരുക്കി ഗോത്ര ഭക്ഷ്യമേള

ഗോത്രവർഗ രുചിക്കൂട്ടുകളുടെ നേർക്കാഴ്ച ഒരുക്കി വസന്തോത്സവ വേദിയിൽ ഗോത്രഭക്ഷ്യമേള. അകന്നുപോകുന്ന ഗോത്ര രുചികൾ, കാട്ടറിവുകൾ തുടങ്ങിയവയെല്ലാം ഇവിടെ പുനർജനിക്കുന്നു. കിർത്താഡ്‌സിന്റെ നേതൃത്വത്തിലാണ് കനകക്കുന്നിൽ ഗോത്ര ഭക്ഷ്യമേള നടക്കുന്നത്. പതിനേഴോളം പച്ചില മരുന്നുകളുടെ രഹസ്യകൂട്ടിൽ തയാറാക്കുന്ന മരുന്നുകാപ്പിയാണ് ഗോത്ര ഭക്ഷ്യ മേളയിലെ താരം. വിതുര കല്ലാർ മുല്ലമൂട് നിവാസിയായ ചന്ദ്രിക വൈദ്യയും കുടുംബവും ചേർന്നാണ് രുചിക്കൂട്ടൊരുക്കുന്നത്. ഓരോ ദിവസവും ഓരോ വിഭവങ്ങളാണ് ഗോത്ര ഭക്ഷ്യമേളയിൽ ആസ്വാദകർക്കായി ഒരുക്കിയിരിക്കുന്നത്. റാഗി പഴംപൊരി, പറണ്ടക്കായ പായസം, കാച്ചിൽ പുഴുങ്ങിയത്, ചേമ്പ് പുഴുങ്ങിയത്, മരച്ചീനി, കല്ലിൽ അരച്ചെടുത്ത കാന്താരിമുളക് ചമ്മന്തി തുടങ്ങിയവ ഗോത്ര ഭക്ഷ്യമേളയിലെ വിഭവങ്ങളാണ്. കാടിന്റെ മാന്ത്രിക രുചിക്കൂട്ടിൽ മാത്രമല്ല, അവ കാണികൾക്കു വിളമ്പുന്ന രീതിയിലും വ്യത്യസ്ഥത പുലർത്തുന്നുണ്ട്. പൂർണമായും പരിസ്ഥിതിയോട് ഇണങ്ങി നിൽക്കുന്ന രീതിയിൽ കൂവളയിലയിലാണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്.

കാര്‍ഷിക ടൂറിസത്തിന്റെ വിപുലീകരണത്തിനായി വയനാട്

വയനാട് ജില്ലയിലെ കാര്‍ഷിക ടൂറിസത്തിന്റെ സാധ്യതകളെ കൂടുതല്‍ ഉപയോഗപ്പെടുത്തണം എന്ന ആവശ്യം ശക്തമാകുന്നു. അധികൃതരുടെ ഭാഗത്ത് നിന്ന് ജില്ലയിലെ കാര്‍ഷിക മേഖലയെ ടൂറിസത്തിന്റെ ഭാഗമാക്കുന്നതിനായി കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് ആവശ്യം. വിദേശികളടങ്ങുന്ന നിരവധി സംഘങ്ങള്‍ വര്‍ഷം തോറും ജില്ലയിലെ ആദിവാസി വിഭാഗത്തിന്റെ കൃഷി-ഭക്ഷണ രീതികള്‍ അറിയാനും പഠിക്കാനും എത്തുന്നുണ്ട്. എന്നാല്‍ ഇങ്ങനെ എത്തുന്നവര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് പ്രശ്‌നം. കൂടുതല്‍ പ്രധാന്യം നല്‍കി ജില്ലയിലെ കാര്‍ഷിക സാംസ്‌കാരവും കാര്‍ഷിക രീതികളുമെല്ലാം ടൂറിസത്തിന്റെ ഭാഗമാക്കുന്നത് വിനോദ സഞ്ചാര മേഖലയില്‍ മികച്ച നേട്ടമാകും. കാര്‍ഷി ടൂറിസത്തിന്റെ ഭാഗമാക്കാന്‍ കൂടുതല്‍ സാധ്യതയുള്ള അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കാര്‍ഷിക ടൂറിസം പ്രോല്‍സാഹിപ്പിക്കുമെന്ന് മുന്‍പ് പ്രഖ്യാപനങ്ങളുണ്ടായെങ്കിലും അതിനും തുടര്‍ പ്രവര്‍ത്തനങ്ങളുണ്ടായില്ല. നിലവില്‍ ജില്ലയിലെ മുളയുല്‍പന്നങ്ങളുടെ കേന്ദ്രമായ ഉറവ്, പരാമ്പരഗത കര്‍ഷകര്‍, മത്സ്യ-വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തുന്നവര്‍ എന്നിവിടങ്ങളിലെല്ലാം കൃഷിയും അതിന്റെ സംസ്‌കാരവുമറിയാന്‍ ഒട്ടേറെ വിദേശ സഞ്ചാരികള്‍ എത്തുന്നുണ്ട്. കൂടാതെ ജില്ലയിലേക്ക് എത്തുന്നവരെ ടൂറിസ്റ്റ് ഗൈഡുമാരുടെ നേതൃത്വത്തില്‍ ... Read more

വെള്ളത്തിനടിയിലുമുണ്ട് ചെടികളുടെ മനോഹര താഴ്‌വര

വെള്ളത്തിനടിയിലുമുണ്ട് മനോഹരമായ ഒരു സസ്യലോകം. കനകക്കുന്നിലെ വസന്തോത്സവവേദിയിൽ ജലത്തിനടിയിലെ ഈ മനോഹാരിത കൺനിറയെ കാണാം. കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസ് ഒരുക്കിയിരിക്കുന്ന ജലസസ്യ പ്രദർശനത്തിൽ വിദേശത്തും നാട്ടിലുമുള്ള നൂറോളം ചെടികൾ അണിനിരത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പിക്കുന്ന ജലസസ്യമായ കടുകുപച്ചയാണു മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ സ്റ്റാളിലെ മുഖ്യ ആകർഷണം. പലനിറത്തിലും രൂപത്തിലുമുള്ള ഇലച്ചെടികളും ഇവിടെ ധാരാളമുണ്ട്. ജലസസ്യങ്ങൾക്ക് ആസ്വാദകർ ഏറെയുണ്ടെന്ന തിരിച്ചറിവിൽനിന്നാണ് ഇവയുടെ മനോഹര പ്രദർശനം സംഘടിപ്പിക്കാൻ എം.ബി.ജി.ഐ.പി.എസ്. തീരുമാനിച്ചത്. ജലനാഗച്ചെടി, നീർവാഴ, ഷേബ, കാട്ടുണിണർവാഴ, ജലച്ചീര, മാങ്ങാനാറി തുടങ്ങി രൂപത്തിലും പേരിലും കൗതുകമുണർത്തുന്നവയാണ് എല്ലാം. ജലസസ്യങ്ങളിൽ അപൂർവമായ ഇരപിടിയൻ സഞ്ചിച്ചെടിയും പ്രദർശനത്തിനുണ്ട്. എറണാകുളം ജില്ലയിൽ മാത്രം കണ്ടുവരുന്ന കിണർവാഴ, കണ്ണൂരിലെ മാടായിയിൽ മാത്രമുള്ള കൃഷ്ണാമ്പൽ എന്നിവയും സന്ദർശകശ്രദ്ധയാകർഷിക്കുന്നു.

സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് കുമരകം ഗേറ്റ് വേ റിസോര്‍ട്ട്

പ്രളയാനന്തരം ആലപ്പുഴ വീണ്ടും സാധാരണ ജീവിതത്തിലേക്ക്. പുതുവര്‍ഷം ആരംഭിച്ചത്തോടെ ആലപ്പുഴയിലെത്തുന്ന സഞ്ചാരികളേയും കാത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളും ആകര്‍ഷകങ്ങളായ പാക്കേജുകളുമായി വിവിധ റിസോര്‍ട്ടുകളും തയ്യാറായിക്കഴിഞ്ഞു. അത്തരത്തിലെ ഒന്നാണ് കെ ടി ഡി സിയുടെ തണ്ണീര്‍മുക്കത്തെ കുമരകം ഗേറ്റ് വേ റിസോര്‍ട്ട്. ചേര്‍ത്തലയില്‍ നിന്ന് ഏകദേശം 12 കിലോമീറ്ററാണ് തണ്ണീര്‍മുക്കത്തേക്ക്. പ്രധാന ജങ്ഷനില്‍ത്തന്നെയാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. നഗരത്തിരക്കുകളില്‍ നിന്നുമാറി തികച്ചും ശാന്തമായ അന്തരീക്ഷത്തിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. പച്ചപ്പുനിറഞ്ഞ അന്തരീക്ഷത്തില്‍ കേരളീയത്തനിമ വിളിച്ചോതുന്ന കോട്ടേജുകളാണ് പ്രധാന ആകര്‍ഷണം. കുമരകമാണ് ഏറ്റവും അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രം. എന്നാല്‍ കുമരകത്തേക്കാള്‍ ശാന്തമായ ചുറ്റുപാടും പണച്ചെലവ് കുറവുമാണ് കുമരകം ഗേറ്റ് വേ സഞ്ചാരികള്‍ക്ക് നല്‍കുന്നതെന്ന് റിസോര്‍ട്ട് മാനേജര്‍ ജി. ജയകുമാര്‍ പറയുന്നു. മൂന്നര ഏക്കറിലായി പരന്നു കിടക്കുന്ന റിസോര്‍ട്ടില്‍ അറ്റാച്ച്ഡ് ബാത്ത് റൂമുകളോടുകൂടിയ 34 ഡബിള്‍ റൂമുകളാണുള്ളത്. 12 മുറികള്‍ വേമ്പനാട്ടുകായലിന് അഭിമുഖമായാണ് തീര്‍ത്തിട്ടുള്ളത്. മറ്റ് 22 മുറികള്‍ ഡീലക്‌സ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരേക്കര്‍ വരുന്ന ... Read more

സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായി മാനന്തവാടി പഴശ്ശിപാര്‍ക്ക്

ഏറെക്കാലമായി കാടുപിടിച്ചുകിടന്ന പഴശ്ശി പാര്‍ക്ക് നവീകരണത്തിനുശേഷം സഞ്ചാരികള്‍ക്കായി തുറന്നപ്പോള്‍ സന്ദര്‍ശകരുടെ തിരക്ക്. 2519 മുതിര്‍ന്നവരും 815 കുട്ടികളും ഉള്‍പ്പെടെ ഞായറാഴ്ച വരെ പഴശ്ശിപാര്‍ക്കിലെത്തിയത് 3334 പേരാണ്. ഡിസംബര്‍ 27-നാണ് നവീകരണം പൂര്‍ത്തിയാക്കി പാര്‍ക്ക് തുറന്നത്. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശനഫീസ് ഈടാക്കുന്നത്. പെഡല്‍ ബോട്ടുകളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. രണ്ട്, നാല് സീറ്റുകളുള്ള ബോട്ട് സന്ദര്‍ശകര്‍ക്ക് സ്വയം ചവിട്ടി കബനി നദിയിലൂടെ ഓടിച്ചുപോകാം. 20 മിനിട്ട് സവാരിക്ക് രണ്ടുസീറ്റുള്ള ബോട്ടിന് 200 രൂപയും നാലുസീറ്റുള്ള ബോട്ടിന് 350 രൂപയുമാണ് ഈടാക്കുന്നത്. സ്റ്റില്‍ ക്യാമറകള്‍ പാര്‍ക്കിനുള്ളില്‍ പ്രവേശിപ്പിക്കണമെങ്കില്‍ 20 രൂപയും വീഡിയോ ക്യാമറകള്‍ക്ക് നൂറുരൂപയും ഫീസ് നല്‍കണം. എല്ലാ ദിവസവും രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെയാണ് പ്രവേശനം നല്‍കുന്നത്. നവീകരണം പൂര്‍ത്തിയാക്കിയശേഷം 82 പേര്‍ രണ്ടുസീറ്റുള്ള ബോട്ടിലും 164 പേര്‍ നാലുസീറ്റുള്ള ബോട്ടിലും സവാരി ആസ്വദിച്ചു. ഈ ഇനത്തില്‍ 22,550 രൂപ വരുമാനമായി ലഭിച്ചു. 20 സ്റ്റില്‍ ക്യാമറകളും രണ്ട് വീഡിയോ ... Read more

വിനോദ സഞ്ചാര മേഖലയ്ക്ക് നേട്ടം കൊയ്യാന്‍ ക്രൂസ് ടൂറിസം

സംസ്ഥാനത്ത് ഈ കഴിഞ്ഞ സീസണില്‍ കേരളത്തിലേക്ക് എത്തിയത് 26 ആഡംബര കപ്പലുകള്‍ 35000ല്‍ ഏറെ സഞ്ചാരികളും. ഒക്ടോബര്‍ തുടങ്ങി ഏപ്രിലില്‍ അവസാനിക്കുന്ന വിനോദ സഞ്ചാര സീസണില്‍ ആകെ 50000 പേര്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് സീസണ്‍ തുടങ്ങി രണ്ട് മാസത്തിനുള്ളില്‍ തന്നെയുള്ള മികച്ച പ്രതികരണം. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ഇത് വഴി ലഭിച്ചത് മൂന്ന് കോടിയോളം രൂപയാണ്. പ്രാദേശികവിപണിയ്ക്ക് ക്രൂസ് ടൂറിസം വലിയ നേട്ടം ആയെന്നാണ് വിലയിരുത്തല്‍. ഒരു വിനോദസഞ്ചാരി പ്രതിദിനം ശരാശരി 25000 രൂപ മധ്യകേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ചിലവഴിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. ഈ രീതിയില്‍ മാത്രം 75 കോടി രൂപയുടെ വിദേശ പണം ടൂറിസം മേഖലയിലേക്ക് എത്തിയെന്നാണ് പ്രാഥമിക കണക്ക്. നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ സഞ്ചാരികളുടെ എണ്ണം 80000 കടക്കുമെന്നാണ് പ്രതീക്ഷ. ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക സൗകര്യങ്ങളും പോര്‍ട്ട് ട്രസ്റ്റ് ഒരുക്കുന്നുണ്ട്. തദ്ദേശീയരായ ചെറുകിട വ്യാപാരികള്‍ക്ക് കൂടുതല്‍ സ്റ്റാളുകള്‍ തുടങ്ങി മൂന്നാര്‍, തേക്കടി, ജഡായുപാറ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ... Read more

അഗസ്ത്യാർകൂടയാത്രയ്ക്ക് ഇന്ന് തുടക്കം

അഗസ്ത്യാർകൂടയാത്രയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ മാർച്ച് ഒന്ന് വരെയാണ് അഗസ്ത്യാർകൂട യാത്ര നടക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഗസ്ത്യാർകൂട യാത്രക്ക് ഇത്തവണ മുതൽ സ്ത്രീകൾക്കും അനുമതി നൽകി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 100ൽ പരം സ്ത്രീകളാണ് ഓൺലൈൻ വഴി അപേക്ഷിച്ച് പാസ് നേടിയത്. പ്രതിരോധവക്താവ് ധന്യ സനലാണ് ആദ്യദിനത്തിൽ മല കയറുന്ന സംഘത്തിനൊപ്പമുള്ള ഏക വനിത. വരും ദിവസങ്ങളിലും കൂടുതൽ സ്ത്രീകൾ അഗസ്ത്യമല കയറാൻ എത്തുന്നുണ്ട്.   സ്ത്രീകൾ കയറുന്നതിൽ കാണി വിഭാഗത്തിന് എതിർപ്പുണ്ടെങ്കിലും കോടതി ഉത്തരവുള്ളതിനാൽ തടയില്ല. ഗോത്രാചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികൾ ബോണക്കാട് ഇന്ന് പ്രതിഷേധ യജ്ഞം നടത്തും.    

കേരളം അതിശയിപ്പിക്കുന്നു; ക്രൂസ് ടൂറിസം സംഘം

ലോക ക്രൂസ് ടൂറിസം ഭൂപടത്തിന്റെ നെറുകയിലേക്ക് കൊല്ലം ജില്ലയും. എം വൈ ബ്രാവഡോ എന്ന മാള്‍ട്ടര്‍ ആഡംബര നൗകയില്‍ 11 പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച്ച കൊല്ലത്ത് എത്തി. സന്ദര്‍ശനത്തിനെ തുടര്‍ന്ന് പത്ത് ദിവസങ്ങളിലായി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സാധ്യതകള്‍ പരിശോധിക്കുക എന്നതാണ് മാലിദ്വീപില്‍ നിന്നെത്തിയ സംഘത്തിന്റെ പ്രധാന ലക്ഷ്യം. കൊല്ലം ജില്ലയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാധ്യത പഠിക്കാനെത്തിയ സംഘവുമായി ടൂറിസം ന്യൂസ് ലൈവ്  പ്രതിനിധി നീരജ സദാനന്ദന്‍ നടത്തിയ അഭിമുഖം.. ക്രൂസ് ടൂറിസത്തില്‍ വിദഗ്ത്തരായ നിങ്ങള്‍ എങ്ങനെയാണ് കേരളം എന്ന സ്ഥലത്തിനെക്കുറിച്ച് അറിഞ്ഞത്? (ആസ്‌ട്രേലിയന്‍ സ്വദേശിയായ ബൈക്കണ്‍ ആണ് ഇതിന് ഉത്തരം നല്‍കിയത്) ലോകം മുഴുവന്‍ സഞ്ചരിക്കുന്ന ഞങ്ങള്‍ മാലിദ്വീപില്‍ നിന്നാണ് ഇവിടേക്ക് എത്തുന്നത്. എം വൈ ബ്രവാഡോ എന്ന ആഡംബര കപ്പലില്‍ യാത്ര ചെയ്ത് ലോകം മുഴുവനുള്ള ക്രൂസ് ടൂറിസം സാധ്യത പഠിക്കുക എന്നതാണ് ഞ്ങ്ങളുടെ ലക്ഷ്യം. സത്യത്തില്‍ കേരളം എന്ന അറിവ് നമുക്ക് ലഭിക്കുന്നത് ഗൂഗിള്‍ ... Read more

പൂക്കാലം കാണാൻ പൂരത്തിരക്ക്

വസന്തം നിറച്ചാർത്തൊരുക്കുന്ന കനക്കുന്നിന്റെ വഴികളിൽ ആഘോഷത്തിന്റെ ഉത്സവത്തിമിർപ്പ്. വസന്തോത്സവക്കാഴ്ച കാണാൻ തലസ്ഥാനത്തേക്കു വൻ ജനപ്രവാഹം. അവധിദിനമായ ഇന്നലെ പതിനായിരക്കണക്കിന് ആളുകളാണു പുഷ്പമേള ആസ്വദിക്കാനെത്തിയത്. പൂക്കളും പൂച്ചെടികളും ചേരുന്ന സസ്യലോകത്തിന്റെ മാസ്മരിക കാഴ്ചകൾക്കൊപ്പം കൊതിയൂറുന്ന ഭക്ഷ്യമേളയും വസന്തോത്സവത്തിലുണ്ട്. വലിയ തിരക്കാണ് ഭക്ഷ്യമേളയുടെ സ്റ്റാളുകളിൽ അനുഭവപ്പെടുന്നത്. കനകക്കുന്നിന്റെ നടവഴി അവസാനിക്കുന്ന സൂര്യകാന്തിയിലാണ് നാവിൽ വെള്ളമൂറുന്ന ഭക്ഷ്യമേള അരങ്ങേറുന്നത്. കുടുംബശ്രീയും കെ.റ്റി.ഡി.സിയും സ്വകാര്യ സ്ഥാപനങ്ങളുമൊക്കെ രുചിയുടെ മേളപ്പെരുക്കം തീർത്ത് ഇവിടെ നിറഞ്ഞു നിൽക്കുന്നു. സസ്യ, സസ്യേതര ഇനങ്ങളിലായി ഉത്തര – ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ നീണ്ട നിരയാണ് സ്റ്റാളുകളിലെല്ലാം. കൂടാതെ നാടൻ-കുട്ടനാടൻ-മലബാറി രുചികളും ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നു. രാമശേരി ഇഡ്‌ലിയും കുംഭകോണം കോഫിയും കെ.ടി.റ്റി.സിയുടെ രാമശേരി ഇഡ്‌ലി മേളയാണ് ഭക്ഷ്യമേളയുടെ മുഖ്യ ആകർഷണം. പൊന്നിയരിയും ഉഴുന്നും ആട്ടിയുണ്ടാക്കുന്ന രാമശേരി ഇഡ്‌ലിയുടെ രുചി ഒട്ടും ചോരാതെ കനകക്കുന്നിലെ സ്റ്റാളിൽ കിട്ടും. ഒരു സെറ്റിന് 90 രൂപയാണ് കെ.റ്റി.ഡി.സിയുടെ സ്റ്റാളിലെ വില. വെങ്കായ – തക്കാളി ഊത്തപ്പം, മസാലദോശ, പ്ലെയിൻ ദോശ ... Read more

കണ്ണൂര്‍ വിമാനത്താവളക്കാഴ്ചകളുമായി ദുബൈ നഗരത്തില്‍ ബസുകള്‍

ഉദ്‍ഘാടനത്തിനു മുമ്പും ശേഷവുമൊക്കെ വാര്‍ത്തകളില്‍ നിറയുകയാണ് കണ്ണൂര്‍ വിമാനത്താവളം. വടക്കേ മലബാറിന്‍റെ  സ്വന്തം വിമാനത്താവളത്തിന്റെ ലോഗോയും പരസ്യവും പതിച്ച ചെയ്‍ത ബസുകള്‍ ദുബൈ നഗരത്തില്‍ കൗതുകമാകുന്നു എന്നതാണ് പുതിയ വാര്‍ത്ത. നാല് ദുബൈ സര്‍വീസ് ബസുകളാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റേതായി ബ്രാന്‍ഡ് ചെയ്ത് ദുബൈ നഗരത്തിലൂടെ ഓടുന്നതെന്ന് ഡൈജി വേള്‍ഡ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. മലബാറിനെയും ഗള്‍ഫിനെയും ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളങ്ങളിലൊന്നാണ് കണ്ണൂര്‍ എന്നതിനാലാണ് ഈ പരസ്യമെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട് അധികൃതര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മലബാറിനെ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളത്തില്‍നിന്ന് ഉടന്‍തന്നെ കൂടുതല്‍ ഗള്‍ഫ് സര്‍വീസുകള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കക്കറൊട്ടിയും കുഞ്ഞിപ്പത്തലും

മലബാറിലെ പുയാപ്ല വിഭവങ്ങള്‍ ഇന്ന് ലോകത്തിന്റെ അറ്റത്തു വരെയും പ്രശസ്തമാണ്. പുയാപ്ലയക്കായി പലഹാരമുണ്ടാക്കാന്‍ അമ്മായിമാരുടെ കൈയ്യില്‍ നീണ്ട ഒരു പട്ടിക തന്നെയുണ്ട്. അവരെ അങ്ങനെ ഓരോ വിഭവത്തെയും ലാളിച്ചും കൊഞ്ചിച്ചും ചില വിളിപ്പേരുകളുമിടും. അത്തരത്തിലൊരു വിഭവമാണ് കുഞ്ഞിപ്പത്തല്‍.. എന്നാല്‍ കുഞ്ഞിപ്പത്തലെന്ന് പറഞ്ഞാല്‍ മലബാറുകാരില്‍ പലരും ഈ ചെങ്ങായിയെ തിരിച്ചറിയില്ല. പലയിടത്തും കക്ഷിയുടെ പേര് കക്കറൊട്ടി എന്നാണ്. കക്കയിറച്ചിയുടെ മാത്രം വലുപ്പമുള്ള വിഭവമായതിനാലാവാം ഈ പേര്. മാവ്, അരപ്പ്, മസാല എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് കക്കറൊട്ടിയുടെ പാചകം. അത്യാവശ്യത്തിനു മാത്രം വെള്ളമെടുത്ത് ഒന്നര കപ്പ് അരി, അരക്കപ്പ് തേങ്ങ, 6 ചെറിയ ഉള്ളി,അര സ്പൂണ്‍ ജീരകം എന്നിവ മിക്‌സിയില്‍ അരച്ചെടുക്കുക. ചെറിയ തരിയോടു കൂടി വേണം അരച്ചെടുക്കാന്‍. ഇതിലേക്ക് അരക്കപ്പ് പത്തിരിപ്പൊടി ചേര്‍ത്ത് പത്തിരിക്ക് മാവുകുഴയ്ക്കുന്നതുപോലെ കുഴച്ചെടുക്കുക. മാവ് ചെറിയ ഉരുളകളാക്കിയ ശേഷം ചെറുതായി കൈകൊണ്ട് അമര്‍ത്തി രൂപഭംഗി വരുത്തുക. അപ്പച്ചെമ്പില്‍ വെള്ളം വച്ച് ആവിയില്‍ 20 മിനിറ്റെങ്കിലും വേവിക്കുക. രണ്ടാമത്തെ ഘട്ടമായി ... Read more

ലോക ക്രൂസ് ടൂറിസം ഭൂപടത്തിലേക്ക് കൊല്ലം ജില്ലയും

ലോക ക്രൂസ് ടൂറിസം ഭൂപടത്തില്‍ കൊല്ലത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍ വിദേശികളുടെ വിദഗ്ധ സംഘം കൊല്ലം തുറമുഖത്തെത്തി. എം വൈ ബ്രവാഡോ എന്ന മാള്‍ട്ടന്‍ ആഡംബരനൗകയിലാണ് 11 പേരടങ്ങുന്ന മാലിദ്വീപ് സംഘം കൊല്ലത്ത് എത്തിയത്. തുടര്‍ന്ന വരുന്ന പത്ത് ദിവസങ്ങളിലായി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സാധ്യതകള്‍ പരിശോധിക്കും. ജടായുപ്പാറ, അഷ്ടമുടിക്കായല്‍, മണ്‍റോത്തുരുത്ത്, തെന്‍മല ഇക്കോ ടൂറിസം തുടങ്ങിയ കേന്ദ്രങ്ങളാവും സംഘം സന്ദര്‍ശിക്കുക. ഇനി വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ ടൂറിസം രംഗത്ത് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന മേഖലകളില്‍ ഒന്നാണ് ക്രൂസ് ടൂറിസം. സന്ദര്‍ശനത്തിന് ശേഷം സംഘം അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ടൂറിസം മേഖലയില്‍ കൊല്ലം ജില്ലയ്ക്കുള്ള വലിയ കുതിച്ചുചാട്ടമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്. നിലവില്‍ കൊച്ചിയാണ് കേരളത്തില്‍ ക്രൂസ് ടൂറിസത്തിന് പ്രിയപ്പെട്ട ഇടം. കൊല്ലം ജില്ല സന്ദര്‍ശിച്ചതിന് ശേഷം സംഘം കൊച്ചിയിലേക്കാകും തിരിക്കുക. പാക്‌സ് ഷിപ്പിങ്ങാണ് ഇവരെ കൊല്ലത്ത് എത്തിക്കുന്നത്. പോര്‍ട്ട്, കസ്റ്റംസ്, ഇമിഗ്രേഷന്‍ അധികൃതരും സന്ദര്‍ശനത്തോട് സഹകരണ മനോഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

വസന്തം പൂവിട്ടു… ഇനി പത്തുനാൾ കനകക്കുന്നിൽ പൂക്കളുടെ മഹോത്സവം

കനകക്കുന്നിനെ പറുദീസയാക്കി വസന്തോത്സവത്തിനു പ്രൗഢഗംഭീര തുടക്കം. പതിനായിരക്കണക്കിനു വർണപ്പൂക്കൾ കനകക്കുന്നിന്റെ നടവഴികളിൽ വസന്തം വിരിയിച്ചു നിരന്നു. സസ്യലോകത്തെ അത്യപൂർവമായ സുന്ദരക്കാഴ്ചകളും നിരവധി. ഈ മനോഹര കാഴ്ച കാണാൻ ഇന്നു രാവിലെ മുതൽ ആസ്വാദകരെ അനന്തപുരി കനകക്കുന്നിലേക്കു ക്ഷണിക്കുകയാണ്. കനകക്കുന്നിന്റെ പ്രവേശനകവാടം മുതൽ സുര്യകാന്തിവരെ നീളുന്ന വഴികളികളിലൂടെ നടന്നു വർണക്കാഴ്ചകൾ ആസ്വദിക്കാൻ കഴിയുംവിധമാണു പൂച്ചട്ടികൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധതരത്തിലും നിറത്തിലുമുള്ള ഓർക്കിഡുകൾ, ആന്തൂറിയം, ഡാലിയ, വിവിധതരം ജമന്തിപ്പൂക്കൾ, വിവിധ ഇനത്തിൽപ്പെട്ട റോസ്, ക്ലിറ്റോറിയ, അലങ്കാരച്ചെടികൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടികൾ, ഇലച്ചെടികൾ, അഡീനിയം, ബോൺസായ് പ്രദർശനം തുടങ്ങിയവയാണ് മുഖ്യ ആകർഷണം കാണാനുള്ളതിനു പുറമേ ചെടികളുടേയും വിത്തുകളുടേയും വിൽപ്പനയ്ക്കുള്ള സ്റ്റാളുകളും ധാരാളമുണ്ട്. സംസ്ഥാന വനം – വന്യജീവി വകുപ്പ് ഒരുക്കുന്ന വനക്കാഴ്ച, ഹോർട്ടികോർപ്പിന്റെ തേൻകൂട്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കിയ ജലസസ്യ പ്രദർശനം, ടെറേറിയം, കാവുകളുടെ നേർക്കാഴ്ച തുടങ്ങിയവയും വസന്തോത്സവത്തിന്റെ മനംകവരുന്ന കാഴ്ചകളാണ്. അത്യുത്പാദന ശേഷിയുള്ള വിത്തുകളുടേയും വിളകളുടേയും പ്രദർശനമൊരുക്കി കൃഷിവകുപ്പും മേളയുടെ സജീവ സാന്നിധ്യമാകുന്നു. ജൈവവളങ്ങൾ, വിവിധ ... Read more