Category: Kerala
വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെ ഇരവികുളം ദേശീയോദ്യാനം ഇന്ന് അടക്കും
ഇരവികുളം ദേശീയോദ്യാനം ഇന്ന് അടക്കും. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെയാണ് പാര്‍ക്ക് അടച്ചതെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി പറഞ്ഞു. ഇത്തവണ വരയാടുകളുടെ പ്രജനനം നേരത്തെ ആരംഭിച്ചിരുന്നു. വനപാലകര്‍ പാര്‍ക്കില്‍ നടത്തിയ പരിശോധനയില്‍ വരയാടുകളുടെ കുട്ടികളെ കണ്ടത്തി. ഇതോടെയാണ് പാര്‍ക്ക് അടക്കുന്നതിന് അധികൃതര്‍ തീരുമാനമെടുത്തത്. വരയാടിന്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് നടപടി. സാധരണ ഏപ്രില്‍ അവസാനമാണ് ദേശീയോദ്യാനം തുറക്കുന്നത്. പ്രസവ കാലം നീണ്ടാല്‍ ദേശീയോദ്യാനം തുറക്കാന്‍ വൈകുമെന്നും ആര്‍ ലക്ഷ്മിപറഞ്ഞു. കഴിഞ്ഞ വര്‍ഷം 102 കുട്ടികളാണ് പുതിയതായി പിറന്നത്. വംശനാശം നേരിടുന്ന മരയാടുകളുടെ സംരക്ഷണത്തിനായി വാച്ചര്‍മാരുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കാട്ടുതീ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രപുലര്‍ത്തുന്നതിനാണ് ഇത്തരമൊരു നടപടി. നീലഗിരി താര്‍യെന്ന് അറിയപ്പെടുന്ന വരയാടുകള്‍ മൂന്നാറിലെ മീശപ്പുലിമല, കൊളുക്കുമല തുടങ്ങിയ മേഖലകളിലും ധാരാളമായി ഉണ്ട്. ചെങ്കുത്തായ മലച്ചെരുവുകളിലും അടിവാരങ്ങളിലുമാണ് ഇവ പ്രസവിക്കുന്നത്. പുലി, ചെന്നായടക്കമുള്ള മൃഗങ്ങളില്‍ നിന്നുള്ള ആക്രമണം തടയുന്നതിനാണ് വരയാടുകള്‍ ഇത്തരം മേഖലകള്‍ പ്രസവത്തിനായി തെരഞ്ഞെടുക്കുന്നത്.
അഷ്ടമുടിക്കായല്‍-കടല്‍ ടൂറിസത്തിന് വന്‍ പദ്ധതികള്‍ ഒരുങ്ങുന്നു
പടപ്പക്കര കുതിരമുനമ്പില്‍നിന്ന് മണ്‍റോത്തുരുത്തിലെ മണക്കടവിലേക്ക് ശില്പചാരുതയോടെ പാലം നിര്‍മിക്കും. ഫിഷറീസ് മന്ത്രിയും കുണ്ടറ എം.എല്‍.എ.യുമായ ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ സ്വപ്നപദ്ധതിയാണിത്. ഒരു കിലോമീറ്റര്‍ വരുന്ന പാലത്തിന് നൂറുകോടി രൂപ ചെലവ് വരും. പാലം വരുന്നതോടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കഴിഞ്ഞ മണക്കടവ്, പടപ്പക്കര, കുണ്ടറ, മണ്‍റോത്തുരുത്ത് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഗുണകരമാകും. അഷ്ടമുടിക്കായലും കടലും ഉള്‍പ്പെടുന്ന സമഗ്ര ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് പാലം വരുന്നത്. ടൂറിസം മന്ത്രിയും മേഴ്‌സിക്കുട്ടിയമ്മയും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് പാലത്തിന്റെ അന്വേഷണവും ഗവേഷണവും നടത്തി. അപ്ഗ്രഡേഷന്‍ ഓഫ് കോസ്റ്റല്‍ ഏരിയ എന്ന സ്‌കീമില്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. 40 ലക്ഷം രൂപ ഇതിനായി ഫിഷറീസ് വകുപ്പ് അനുവദിച്ചിരുന്നു. കേരള സ്റ്റേറ്റ് കോസ്റ്റല്‍ െഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ പാലത്തിന്റെ പ്രൊപ്പോസല്‍ ടൂറിസം വകുപ്പിനു നല്‍കും. കിഫ്ബിയുടെ സഹായം പ്രതീക്ഷിക്കുന്നു. ഇതിനു പുറമേ തങ്കശ്ശേരിയെ ഭാവിയില്‍ വിനോദസഞ്ചാര ഹബ്ബ് ആക്കി മാറ്റും. മൈറന്‍ ബീച്ച്, കപ്പലില്‍ വന്നിറങ്ങുന്ന വിനോദസഞ്ചാരികള്‍ക്കായി െറസ്റ്റാറന്റുകള്‍, ... Read more
കണ്ണൂരില്‍ നിന്ന് കുവൈത്ത് ,മസ്‌കത്ത് സര്‍വീസ് ബുക്കിങ് തുടങ്ങി
രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു മസ്‌കത്തിലേക്കും കുവൈത്തിലേക്കും നേരിട്ടുള്ള സര്‍വീസുകള്‍ക്ക് ബുക്കിങ് തുടങ്ങി. മസ്‌കത്തിലേക്ക് ഗോ എയറും കുവൈത്തിലേക്ക് ഇന്‍ഡിഗോയുമാണു ബുക്കിങ് തുടങ്ങിയത്. ദോഹയിലേക്കുള്ള ബുക്കിങ്ങും ഇന്‍ഡിഗോ തുടങ്ങി. ഫെബ്രുവരി 28 മുതലാണു മസ്‌കത്ത് സര്‍വീസ്. ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണുണ്ടാവുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.45നു പുറപ്പെട്ട് പ്രാദേശിക സമയം അര്‍ധരാത്രി 00.05ന് മസ്‌കത്തിലെത്തുന്ന തരത്തിലും തിരികെ ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പ്രാദേശിക സമയം രാത്രി 01.05നു മസ്‌കത്തില്‍ നിന്നു പുറപ്പെട്ട് രാവിലെ ആറിനു കണ്ണൂരില്‍ എത്തുന്ന തരത്തിലുമാണു സര്‍വീസുകള്‍. കണ്ണൂര്‍ – മസ്‌കത്ത് റൂട്ടില്‍ 4999 രൂപ മുതലും മസ്‌കത്ത് – കണ്ണൂര്‍ റൂട്ടില്‍ 5299 രൂപ മുതലുമാണു ടിക്കറ്റ് നിരക്ക്. മാര്‍ച്ച് 15 മുതല്‍ ആഴ്ചയില്‍ ആറു ദിവസം വീതമാണു കുവൈത്തിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസ്. രാവിലെ 5.10നു പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 8നു കുവൈത്തില്‍ എത്തുന്ന തരത്തിലും പ്രാദേശിക സമയം 9നു കുവൈത്തില്‍ നിന്നു ... Read more
പൂക്കളുടെ മഹോത്സവത്തിന് ഇന്നു സമാപനം
പത്തു നാള്‍ കനകക്കുന്നിനെ പറുദീസയാക്കിയ വസന്തോത്സവത്തിന് ഇന്നു കൊടിയിറങ്ങും. പതിനായിരക്കണക്കിനു സന്ദര്‍ശകരാണ് പൂക്കളുടെ മഹാമേള കാണാന്‍ ഓരോ ദിവസവും കനകക്കുന്നിലേക്ക് ഒഴുകിയെത്തിയത്. സസ്യലോകത്തെ അതിമനോഹര പുഷ്പങ്ങളും അത്യപൂര്‍വ ചെടികളുംകൊണ്ടു സുന്ദരമാണ് വസന്തോത്സവ നഗരിയായ കനകക്കുന്നും പരിസരവും. മേള സമാപിക്കുന്ന ഇന്ന് അവധി ദിനംകൂടിയായതിനാല്‍ പതിവിലുമേറെ സന്ദര്‍ശകര്‍ എത്തുമെന്നാണു പ്രതീക്ഷ. വസന്തോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച എല്ലാ പുഷ്പങ്ങളും പൂച്ചെടികളും അതേപടി ഇന്നും ആസ്വദിക്കാന്‍ അവസരമുണ്ട്. കനകക്കുന്നിന്റെ പ്രവേശ കവാടത്തില്‍ തുടങ്ങി സൂര്യകാന്തിയില്‍ അവസാനിക്കുന്ന വഴിയുടെ ഇരു വശങ്ങളിലും കനകക്കുന്ന് കൊട്ടാരത്തിന്റെ ചുറ്റിലുമായാണു പതിനായിരക്കണക്കിനു വര്‍ണപ്പൂക്കളും ചെടികളും പ്രദര്‍ശനത്തിനുവച്ചിരിക്കുന്നത്. ഓര്‍ക്കിഡുകള്‍, ആന്തൂറിയം, ഡാലിയ, വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള ജമന്തിപ്പൂക്കള്‍, റോസ്, അലങ്കാരച്ചെടികള്‍, കള്ളിമുള്ള് ഇനങ്ങള്‍, അഡീനിയം, ബോണ്‍സായ് തുടങ്ങിയവയാണു പ്രധാന ആകര്‍ഷണം. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ഇന്നലെ മേള കാണാനെത്തിയത്. വൈകിട്ടു സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ നടന്ന പുഷ്പരാജ – പുഷ്പറാണി മത്സരവും ആസ്വാദകരുടെ മനംകവര്‍ന്നു. വസന്തോത്സവം സമാപിക്കുന്ന ഇന്ന് രാവിലെ പത്തിന് കനകക്കുന്നിലേക്കു പ്രവേശനം ... Read more
പൊള്ളാച്ചി ടോപ്പ് സ്‌ളിപ്പില്‍ സഞ്ചാരികളുടെ മനം കവര്‍ന്ന് ആനപ്പൊങ്കല്‍
18 ആനകളെ പങ്കെടുപ്പിച്ച് കൊണ്ട് കേരള അതിര്‍ത്തിയായ പൊള്ളാച്ചി ടോപ്പ് സ്‌ളിപ്പില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പൊങ്കല്‍ ആഘോഷം നടന്നു. വ്യത്യസ്തമായ ആനപൊങ്കല്‍ കാണാന്‍ ടോപ്പ് സ്‌ളിപ്പില്‍ നൂറ് കണക്കിന് സഞ്ചാരികളും സമീപ ഗോത്രവര്‍ഗ കോളനികളില്‍ നിന്നുള്ള നാട്ടുകാരും ഉദ്യോഗസ്ഥരും എത്തിയിരുന്നു. ആനകളെ നിരയായി നിര്‍ത്തി പൊങ്കല്‍, കരിമ്പ്, തേങ്ങ എന്നിവ നല്‍കി. ആനകളുടെ മുന്‍പില്‍ നിന്ന് സെല്‍ഫിയെടുക്കുന്ന സഞ്ചാരികളുടെ തിരക്കായിരുന്നു. ആനമല ടൈഗര്‍ റിസര്‍വ് ഡയറ്കടര്‍ ഗണേശന്‍, ഡെപ്യൂട്ടി ഡയറ്കര്‍ മാരിമുത്തു, നവീന്‍കുമാര്‍, കാശി ലിംഗം എന്നിവര്‍ നേതൃത്വം നല്‍കി. ആനകള്‍ പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത് തമിഴ്‌നാട്ടില്‍ ടോപ്പ് സ്‌ളിപ്പില്‍ മാത്രമാണ്.
പച്ചരി കൊണ്ടുണ്ടാക്കാം സൂപ്പര്‍ വൈന്‍
വ്യത്യസ്തമായ വൈന്‍ രുചികള്‍ അന്വേഷിക്കുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന രുചികരമായ രുചിക്കൂട്ടാണിത്. പച്ചരി വൈന്‍ തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ? പച്ചരി – 3/4 കപ്പ് പഞ്ചസാര – 1 1/4 കിലോ യീസ്റ്റ് – 2 ടീസ്പൂണ്‍ ചെറുനാരങ്ങാ നീര് – 2 ടേബിള്‍ സ്പൂണ്‍ കുരുവുള്ള കറുത്ത ഉണക്ക മുന്തിരിങ്ങ – 3/4 കപ്പ് വെള്ളം – 3 കുപ്പി തയാറാക്കുന്ന വിധം യീസ്റ്റ് ഒരു കപ്പ് ചെറുചൂടുവെള്ളത്തില്‍ ഇട്ട് അടച്ചു വെക്കുക. പച്ചരി കഴുകി വാരി വൃത്തിയാക്കിയ ഉണക്ക മുന്തിരിയും പഞ്ചസാരയും ചെറുനാരങ്ങാ നീരും വെള്ളവും ചേര്‍ത്ത് ഒരു ഭരണിയിലാക്കി ഇളക്കിയ ശേഷം യീസ്റ്റും ചേര്‍ത്ത് അടച്ച് കെട്ടി വയ്ക്കുക. 18 ദിവസം രാവിലെയും വൈകിട്ടും ഇളക്കി വയ്ക്കുക. ശേഷം ഒരു രാത്രി മുഴുവന്‍ അനക്കാതെ വയ്ക്കണം, അതിനുശേഷം തുറന്ന് അരിച്ച് നീരു മാത്രം എടുക്കുക.
അന്താരാഷ്ട്ര നാടകോത്സവത്തിനൊരുങ്ങി തൃശ്ശൂര്‍
തൃശ്ശൂരില്‍ ഞായറാഴ്ച തുടങ്ങുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന് മുന്നോടിയായി സഞ്ചരിക്കുന്ന നാടകാവതരണവുമായി സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ത്ഥികള്‍. നാടകോത്സവത്തിന്റെ വിളംബര ജാഥയില്‍ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. സാമൂഹിക പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു നാടകത്തിലെ ഓരോ കഥാപാത്രങ്ങളും. ഞായറാഴ്ച മന്ത്രി എ.കെ ബാലന്‍ പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവം ഉദ്ഘാടനം ചെയ്യും. ശ്രീലങ്കയില്‍ നിന്നുള്ള ജനകാരാലിയ നാടക സംഘം അവതരിപ്പിക്കുന്ന ‘ബിറ്റര്‍ നെക്ടര്‍’ ആണ് ആദ്യ നാടകം. ആറ് വിദേശ നാടകങ്ങള്‍ അടക്കം 13 നാടകങ്ങളാണ് മേളയിലുണ്ടാവുക.സംഗീത നാടക അക്കാദമി,സാഹിത്യ അക്കാദമി,പാലസ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് നാടകങ്ങള്‍ അരങ്ങേറുക.
മെയ് 9 മുതല്‍ രാജ്യറാണി എക്സ്പ്രസ് സ്വതന്ത്ര ട്രെയിനായി ഓടിത്തുടങ്ങും
രാജ്യറാണി എക്സ്പ്രസ് മെയ് 9 മുതൽ സ്വതന്ത്ര ട്രെയിനായി ഓടിത്തുടങ്ങും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടിരുന്ന ട്രെയിന്‍ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. രാത്രി 8.50 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 7.50 ന് നിലമ്പൂരിലെത്തും. Representative picture only നിലമ്പൂരിൽ നിന്ന് രാത്രി 8.50 ന് പുറപ്പെട്ട് രാവിലെ 6 മണിക്ക് കൊച്ചുവേളിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് പുതിയ സമയക്രമം. നിലവിലെ എട്ട് കോച്ചിന് പകരം 18 കോച്ചുകൾ കൊച്ചുവേളി- നിലമ്പൂർ രാജ്യറാണിയിലുണ്ടാകും ഇപ്പോൾ തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസിൽ ചേർത്താണു ഷൊർണൂർ വരെ രാജ്യറാണി സർവീസ് നടത്തുന്നത്. ഇപ്പോൾ ഷൊർണൂരിൽനിന്ന് അമൃത എക്സ്പ്രസിന്റെ 15 കോച്ചുകൾ മധുരയിലേക്കും എട്ടെണ്ണം നിലമ്പൂരിലേക്കും പോകുകയാണ് ചെയ്യുന്നത്. അമൃത മധുരയിലേക്കു നീട്ടിയതോടെ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവർക്കു തിരുവനന്തപുരത്തേക്കു ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണെന്നു പരാതിയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് രാജ്യറാണി എക്സ്പ്രസ് സ്വതന്ത്ര ട്രെയിനായി ഓടിക്കാന്‍ തീരുമാനമായത്.
കേരളത്തിന്റെ നിരത്തുകളില്‍ ഇനി ഇലക്ട്രിക് യുഗമെന്ന് മുഖ്യമന്ത്രി
കേരളത്തിലെ നിരത്തുകളില്‍ ചുവട് വെച്ച ഇലക്ട്രിക്ക് ബസുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സീസണിലെ ഇലക്ട്രിക്ക് ബസ് സര്‍വീസുകള്‍ ലാഭത്തിലായതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. അയ്യപ്പഭക്തര്‍ക്കായി കെ.എസ്.ആര്‍.ടി.സിയുടെ അഞ്ച് ഇലക്ട്രിക് എ സി ബസുകളാണ് സര്‍വീസ് നടത്തിയത്. ഇത് കുറഞ്ഞ മുതല്‍ മുടക്കില്‍ വലിയ ലാഭം വകുപ്പിന് നല്‍കിയെന്നാണ് പ്രാധമികമായ വിലയിരുത്തലുകള്‍ ദിവസേന ശരാശരി 360 കിലോമീറ്ററാണ് ഒരു ബസ് ഓടിയിരുന്നത്. ഒരു കിലോമീറ്ററിന് 110 രൂപ നിരക്കില്‍ വരുമാനവും ലഭിച്ചു. വൈദ്യുതി ചാര്‍ജ്ജും വെറ്റ്‌ലീസ് ചാര്‍ജ്ജും ഒഴിവാക്കിയാല്‍ ഒരു കിലോമീറ്ററിന് 57 രൂപയിലധികം ലാഭമാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡീസല്‍ എസി ബസുകള്‍ക്ക് കിലോമീറ്ററിന് 31 രൂപ ഇന്ധനത്തിനായി ചെലവ് വരുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ക്ക് വെറും ആറ് രൂപയാണ് ചെലവ് വരുന്നത്. വൈദ്യുതി ചാര്‍ജ് കുറഞ്ഞ രാത്രി സമയത്താണ് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്തിരുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുക ഇല്ലാത്തതിനാല്‍ അന്തരീക്ഷമലിനീകരണവും കുറഞ്ഞിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് വര്‍ഷത്തേക്ക് കെ.എസ്.ആര്‍.ടി.സി ... Read more
119 രാജ്യങ്ങളില്‍ നിന്ന് 36000 അപേക്ഷകള്‍ ‘ക്ലിന്റ്’ചിത്ര രചന മത്സരത്തിന്റെ അവസാന തീയതി നീട്ടി
കേരളാ ടൂറിസം വകുപ്പ് ലോകത്താകമാനമുള്ള കുട്ടികൾക്കായി നടത്തുന്ന ചിത്ര രചന മത്സരത്തിനാമത്സരത്തിന് ചിത്രങ്ങൾ അയക്കേണ്ട അവസാന തീയതി നീട്ടി. ജനുവരി 31 നു മുൻപായി ചിത്രങ്ങൾ ലഭിച്ചാൽ മതിയാകും. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ അതിശയിപ്പിക്കുന്ന പിന്തുണയാണ് വിവിധ രാജ്യങ്ങളിൽ നിന്നായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ക്ലിൻറ് മെമ്മോറിയൽ ഓൺലൈൻ ചിത്ര രചന മത്സരത്തിന് ലഭിച്ചത്. Edmund Thomas Clint 4 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കാണ് മത്സരം. ഓരോ കുട്ടിയ്ക്കും 5 ചിത്രങ്ങൾ വരെ സമർപ്പിക്കാം. മത്സരത്തെക്കുറിച്ച് പ്രഖ്യാപിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ലോകത്തിന്റെ പല കോണിൽ നിന്നും അനുഗ്രഹീതനായ കൊച്ചു ചിത്രകാരന്മാർ തങ്ങൾ വരച്ച ചിത്രങ്ങൾ അയച്ചു തുടങ്ങി. ഇതുവരെ 119 രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് 36000 ൽ അധികം അപേക്ഷകൾ ലഭിച്ചു കഴിഞ്ഞതായി ടൂറിസം വകുപ്പ് അറിയിച്ചു. വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ളവരുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ് അവസാന തീയതി നീട്ടിയത്. ക്രിസ്റ്മസ്, ന്യൂ ഇയർ അവധികൾ കഴിഞ്ഞുള്ള ദിവസമായതി നാൽ ... Read more
ടൂറിസം രംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍; ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ റെഡി
സംസ്ഥാനത്ത് അപ്രതീക്ഷതമായി ഉണ്ടായ പ്രകൃതി ദുരന്തം കാരണം സര്‍വ്വ മേഖലയും ഉണ്ടായ തകര്‍ച്ചയില്‍ നിന്നും കരകേറുന്നതിന് വേണ്ടി സംസ്ഥാന ടൂറിസം വകുപ്പിന്കീഴിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ വികസിപ്പിച്ചെടുത്ത ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ തയ്യാറായി. പ്രളയദുരിതം ഉള്‍പ്പെടെ പല ദുരിതങ്ങളും കാരണം മങ്ങലേറ്റ ടൂറിസം വ്യവസായത്തിന്റെ പുത്തനുണര്‍വിനൊപ്പം സംസ്ഥാനത്തെ സാധാരണ തൊഴിലാളികള്‍ക്ക് വരെ പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുന്നതിന് വേണ്ടിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാന ടൂറിസം-ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാളെ രാവിലെ 10.30 തിന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്തെ സാധാരണക്കാരെക്കൂടെ ടൂറിസം മേഖലയുടെ ഡിജിറ്റല്‍ മേഖലയില്‍ കൊണ്ടു വരുന്നതിന് വേണ്ടിയാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്. 1. കേരള റെസ്പോണ്‍സിബിള്‍ ടൂറിസം നെറ്റ്വര്‍ക്ക് സംസ്ഥാനത്തെ പരമ്പരാഗത തൊഴിലാളികളും, കര്‍ഷകരും ഉല്‍പാദിപ്പിക്കുന്ന അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇനി ഇതിലൂടെ സംസ്ഥാനത്തെ ടൂറിസം രംഗത്തെ ഹോട്ടലുകള്‍ക്കു പുറമെ മറ്റുള്ളവര്‍ക്കും വാങ്ങാനാനും. ... Read more
മൂന്നാറിലെ വരയാടിനെ ഇനി നമ്മള്‍ക്കും സ്വന്തമാക്കാം
സഞ്ചാരികളുടെ ഇഷ്ട ഇടമാണ് മൂന്നാര്‍. തണുപ്പില്‍ മഞ്ഞ് പുതച്ച് നില്‍ക്കുന്ന മൂന്നോറിലേക്കുള്ള യാത്ര ആരെയും മോഹിപ്പിക്കും. അതി ശൈത്യവും അനുകൂല കാലാവസ്ഥയും ഇപ്പോള്‍ മൂന്നാറിനെ മടക്കി കൊണ്ട് വന്നിരിക്കുകയാണ്.താപനില പൂജ്യത്തിന് താഴെയായതോടെ വിദേശ സഞ്ചാരികള്‍ ഉള്‍പ്പടെ മൂന്നാറിലേക്കുള്ള തിരക്കും വര്‍ദ്ധിച്ചു. പച്ചവിരിച്ച പുല്‍മേടുകളെല്ലാം അതിശൈത്യം അടയാളമിട്ടു കഴിഞ്ഞു. സിനിമാഫ്രെയിമുകളില്‍ കണ്ടു മറഞ്ഞ വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കും വിധം മൂന്നാറും മാറിയിരിക്കുന്നു. അക്ഷരാര്‍ഥത്തില്‍ മഞ്ഞില്‍ കുളിച്ച് നില്‍ക്കുകയാണ് മൂന്നാര്‍.അതിശൈത്യത്തിലും തണുപ്പിന്റെ ലഹരിയറിയാനും മഞ്ഞണിഞ്ഞ കഴ്ചകള്‍ കാമറയിലൂടെ പകര്‍ത്താനും സഞ്ചാരികളുടെ തിരക്കാണ്. മഞ്ഞും കുളിരും ആസ്വദിക്കാനെത്തുന്നവര്‍ മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും യാത്ര തിരിക്കാറുണ്ട്. രാജമലയും ഇരവികുളം ദേശീയോദ്യാനവും കണ്ടാണ് മടങ്ങുന്നത്.ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമല കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇനി ‘വരയാടിനെ’സ്വന്തമാക്കാം. മൂന്നാറിന്റെ മുഖമുദ്രയായ വരയാടുകളുടെ മിനിയേച്ചര്‍ രൂപങ്ങളാണു വനം വകുപ്പിന്റെ രാജമലയിലെ ഇക്കോ ഷോപ്പിലുളളത്. വില 290 രൂപ.
ഓരോ നക്ഷത്രങ്ങൾക്കുമുണ്ട് ഓരോ മരങ്ങൾ
കനകക്കുന്നിൽ നടക്കുന്ന വസന്തോത്സവത്തിലെ നക്ഷത്രമരങ്ങളുടെ പ്രദർശനം ജനശ്രദ്ധയാകർഷിക്കുന്നു. അശ്വതി മുതൽ രേവതി വരെ ഓരോ ജന്മ നക്ഷത്രത്തിനും അനുയോജ്യമായ മരങ്ങൾ ഏതൊക്കെയെന്ന് ആസ്വാദകർക്കു പരിചയപ്പെടുത്തിക്കൊടുക്കുക്കാൻ കഴിയുന്ന രീതിയിലാണു നക്ഷത്രമരങ്ങളുടെ പ്രദർശനം. 27 നക്ഷത്രങ്ങൾക്കായി 27 ഇനം മരങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കുന്നതായാണു വിശ്വാസം. ഭരണി നക്ഷത്രക്കാർക്ക് നെല്ലിയാണെങ്കിൽ ഉത്രം നക്ഷത്രക്കാർക്ക് ഇത്തി വൃക്ഷമാണ്. അശ്വതികാർക്ക് കാഞ്ഞിരം, പൂയത്തിന് അരയാൽ അങ്ങനെ നീളുന്നു നക്ഷത്രങ്ങളുടേയും മരങ്ങളുടേയും പട്ടിക. അതാതു നക്ഷത്രക്കാർ യോജിച്ച വൃക്ഷതൈകൾ വീട്ടുവളപ്പിൽ നട്ടു പിടിപ്പിച്ചു പരിപാലിക്കുന്നതിനനുസരിച്ച് സമ്പൽസമൃദ്ധിയുണ്ടാകുമെന്നാണു വിശ്വാസം. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിലെ ഫർമാകോഗ്‌നോസി വിഭാഗമാണു നക്ഷത്ര മരങ്ങൾ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.
മാതൃമല ക്ഷേത്രം കേന്ദ്ര ടൂറിസം പദ്ധതിയില്‍
പ്രകൃതിസൗന്ദര്യം നിറയുന്ന മാതൃമല രാജരാജേശ്വരി ക്ഷേത്രം കേന്ദ്ര ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെട്ടു. 97 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക.കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ശ്രമഫലമായി വിവിധ ആരാധനാലയങ്ങളെ കേന്ദ്ര ടൂറിസം സര്‍ക്കിളിന്റെ പരിധിയിലാക്കി ഫണ്ട് അനുവദിക്കുന്നതിനു ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് മാതൃമലയുമുള്‍പ്പെട്ടത്. ആരാധനാലായത്തിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് തുക. മാതൃമല രാജരാജേശ്വരി ക്ഷേത്രത്തില്‍ ഓഡിറ്റോറിയം നിര്‍മ്മാണം, ശുചിമുറി കോംപ്‌ളക്‌സ് എന്നിവയാണ് ആവശ്യപ്പെട്ടിരുന്നത്.വിശാലമായ ഓഡിറ്റോറിയം നിര്‍മ്മാണത്തിനുള്‍പ്പെടെയാണ് 97 ലക്ഷം രൂപയുടെ പദ്ധതിയ പില്‍ഗ്രിം ടൂറിസത്തിനു ഏറെ പ്രയോജനകരമായ സ്ഥലം കൂടിയാണ് മാതൃമല രാജരാജേശ്വരി ക്ഷേത്രം. ഉദയാസ്തമയങ്ങള്‍ വീക്ഷിക്കുന്നതിനുള്‍പ്പെടെ ഒട്ടേറെ തീര്‍ഥാടകര്‍ ഇവിടെയെത്തുന്നു.ആലപ്പുഴയിലെ വിളക്കുമരവും, കോട്ടയം ടൗണിലെ ദീപക്കാഴ്ചകളും വൈകുന്നേരങ്ങളില്‍ ക്ഷേത്രമുറ്റത്തു നിന്നാല്‍ ആസ്വദിക്കാം.കൂരോപ്പടയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഇവിടം പ്രകൃതിമനോഹാരിതയുടെ നേര്‍ക്കാഴ്ചകളൊരുക്കുന്ന ആരാധനാലയ സങ്കേതം കൂടിയാണ്.
മുസിരിസ് പദ്ധതി; 32 കോടി അനുവദിച്ച് സര്‍ക്കാര്‍
ചരിത്ര സ്മാരക സംരക്ഷണത്തിനും മ്യൂസിയങ്ങളുടെ നിര്‍മാണത്തിനുമായി മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിക്കു സര്‍ക്കാര്‍ 32 കോടി രൂപ അനുവദിച്ചു. എറണാകുളം, തൃശൂര്‍ ജില്ലികളിലായി വ്യാപിച്ചു കിടക്കുന്ന മുസിരിസ് പ്രദേശത്തേക്കു കൂടുതല്‍ വിനോദ സഞ്ചാരികളെ എത്തിക്കുകയാണു ലക്ഷ്യം. അഴീക്കോട് മാര്‍ത്തോമ പള്ളിയില്‍ ഒരുക്കുന്ന ക്രിസ്റ്റ്യന്‍ ലൈഫ് സ്‌റ്റൈല്‍ മ്യൂസിയത്തിനാണു കൂടുതല്‍ തുക അനുവദിച്ചത്. 9.28 കോടി. ഇതു പൂര്‍ണമായി പുതിയ പദ്ധതിയാണ്. ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിമേടയുടെ നവീകരണത്തിനു 2.31 കോടി രൂപ, ചേന്ദമംഗലം പാലിയം ഊട്ടുപുരയ്ക്കു 2.03 കോടി, ചേന്ദമംഗലം ഹോളിക്രോസ് പള്ളിക്കു 2.12 കോടി അനുവദിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മാള സിനഗോഗ്, ചേരമാന്‍ ജുമാമസ്ജിദിന്, കൊടുങ്ങല്ലൂര്‍ ബംഗ്ലാവു കടവ്, തിരുവഞ്ചിക്കുളം കനാല്‍ ഓഫിസ്, കീഴ്തളി ക്ഷേത്രം, കൊടുങ്ങല്ലൂര്‍ പി.എ. സയീദ് മുഹമ്മദ് കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ നവീകരണം നടപ്പാക്കും. മുസിരിസ് കേന്ദ്രങ്ങളിലേക്കു സഞ്ചാരികള്‍ക്കു വഴിതെറ്റാതെ എത്തുന്നതിനു ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ 1.34 കോടി അനുവദിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു നടപടി തുടങ്ങി.