Category: Kerala
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് ഇന്നു മുതല്‍ നിയന്ത്രണം
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഇന്നു മുതല്‍ ഈ മാസം 11 വരെയാണ് ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വേ അറിയിച്ചു. 56387 എറണാകുളം – കായംകുളം പാസഞ്ചര്‍, 56388 കായംകുളം- എറണാകുളം പാസഞ്ചര്‍ എന്നിവ 11 വരെ റദ്ദാക്കി. 56394 കൊല്ലം- കോട്ടയം പാസഞ്ചര്‍, 56393 കോട്ടയം – കൊല്ലം പാസഞ്ചര്‍ എന്നിവ 3, 9, 10 തീയതികളിലും റദ്ദാക്കി. 66301 എറണാകുളം- കൊല്ലം മെമു 2.45 ന് പകരം 3.15 ന് മാത്രമേ ഞായറാഴ്ചകളില്‍ പുറപ്പെടുകയുള്ളൂ എന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.
സാഹസികരെ കാത്ത് കര്‍ലാട് തടാകം
വയനാട് എന്നും സഞ്ചാരികള്‍ക്കൊരു വിസ്മയമാണ്. വയനാട്ടില്‍ അധികം ആരും കേട്ടിട്ടില്ലാത്ത ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കര്‍ലാട്. പൂക്കോട് തടാകത്തിന്റെ അത്ര വലുപ്പമില്ലെങ്കിലും ഏഴു ഏക്കറില്‍ നില കൊള്ളുന്ന തടാകം സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ്. വയനാട്ടിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണ് കര്‍ലാട്. 2016 മാര്‍ച്ചില്‍ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത ഈ വിനോദസഞ്ചാര കേന്ദ്രം സമുദ്രനിരപ്പില്‍ നിന്ന് ആയിരത്തി ഇരുന്നൂറ് മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശുദ്ധ ജല തടാകമാണ്. ആഴ്ചയില്‍ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കുന്ന ഇവിടുത്തെ പ്രവേശന സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ്. മുതിര്‍ന്നവര്‍ക്ക് മുപ്പത് രൂപയും കുട്ടികള്‍ക്ക് പത്ത് രൂപയുമാണ് പ്രവേശന ഫീസ്. പ്രൊഫഷണല്‍ സ്റ്റില്‍ കേമറകള്‍ക്ക് നൂറു രൂപയും വീഡിയോ കാമറകള്‍ക്ക് ഇരുന്നൂറ് രൂപയും നല്‍കണം. സഞ്ചാരികള്‍ വരുന്ന വാഹനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ചുറ്റുമതിലിനുള്ളിലേക്ക് പ്രവേശനമില്ല. എന്നാല്‍ കേന്ദ്രത്തിന് പുറത്ത് റോഡരികില്‍ പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കര്‍ലാട് വിനോദ സഞ്ചാര ... Read more
പുതിയ പദ്ധതികളുമായി ടൂറിസം വകുപ്പ്; 2020 ആകുന്നതോടെ സഞ്ചാരികളുടെ വരവ് ഇരട്ടിക്കും
കേരളാ ടൂറിസം അണിഞ്ഞൊരുങ്ങുകയാണ്. ചെറിയ ലക്ഷ്യമൊന്നുമല്ല, 2020 അവസാനം ആകുമ്പോഴേക്കും ഇപ്പോള്‍ വരുന്നതിന്റെ ഇരട്ടി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ടൂറിസം വകുപ്പ് പദ്ധതികള്‍ മെനയുന്നത്. കണ്ണൂര്‍ വിമാനത്താവളം കൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോള്‍ 4 അന്താരാഷ്ട വിമാനത്താവളങ്ങളുള്ള ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത്തവണ കളമൊന്ന് മാറ്റിപ്പിടിക്കാന്‍ തന്നെയാണ് ടൂറിസം വകുപ്പ് നൂതന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. സഞ്ചാരികള്‍ വര്‍ഷങ്ങളായി സന്ദര്‍ശിച്ചു വരുന്ന സ്ഥലങ്ങള്‍ കൂടാതെ അധികമാരും കണ്ടിട്ടില്ലാത്ത ചെറു സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിരവധി പാക്കേജുകളാണ് വരും വര്‍ഷണങ്ങളിലേക്കായി ആലോചിക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന വിനോദ സഞ്ചാരികളോട് ബേക്കല്‍ കോട്ടയും വയനാടും മാത്രമല്ലാതെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ കണ്ണഞ്ചിപ്പിക്കുന്ന മറ്റ് ഇടങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിക്കാനൊരുങ്ങുകയാണ് ടൂറിസം വകുപ്പ്. വടക്കന്‍ കേരളത്തെയാണ് ഇതിനായി ആദ്യം പരിഗണിക്കുക. ടൂറിസം മേഖലയെ ആകെ മെച്ചപ്പെടുത്താനായി ഇന്ത്യയിലെ 10 നഗരങ്ങളില്‍ പാട്ണര്‍ഷിപ് മീറ്റിങ്ങുകള്‍ സംഘടിപ്പിക്കാനും കേരളാ ടൂറിസം വകുപ്പ് ... Read more
കേരള ബജറ്റ്; ടൂറിസത്തിന് 372 കോടി, അടിസ്ഥാന വികസനത്തിനായി 132 കോടി അനുവദിച്ചു
പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റും ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചു. ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ച് ഏറെ പ്രയോജനകരമായ ബജറ്റാണ് ഈ വര്‍ഷം അവതരിപ്പിച്ചത്. ബജറ്റ് പ്രഖ്യാപനത്തില്‍ നിന്ന് കേരള ടൂറിസത്തിനായി 372 കോടി രൂപയാണ് മാറ്റി വെച്ചത്. മൊത്തം ബജറ്റില്‍ നിന്ന് 82 കോടി രൂപ ടൂറിസം രംഗത്തെ മാര്‍ക്കറ്റിങ്ങിനായി മാറ്റി വെച്ചു. ടൂറിസം മേഖലയുടെ വിജയത്തിലെ ഏറ്റവും നിര്‍ണായകമായ ഘടകം വിജയകരമായ മാര്‍ക്കറ്റിങ്ങാണ്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ ഫലപപ്രദമായ പ്രചരണത്തിന്റെ പിന്‍ബലത്തിലാണ് സംരംഭകത്വം കേരളത്തില്‍ വിജയിച്ചത്. സമീപകാലത്ത് നിപ്പയും, പ്രളയവും, നിരുത്തരവാദപരമായ ഹര്‍ത്താലകളും സൃഷ്ടിച്ച തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നമ്മുടെ പ്രചാരണം ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന് മന്ത്രി ബജറ്റ് അവതരണത്തിനടയില്‍ പറഞ്ഞു. ഗവണ്‍മെന്റിന്റെ ഉചിതമായി പദ്ധതികള്‍ക്കനുസരിച്ച് മാര്‍ക്കറ്റിങ്ങിന് അനുവദനീയമായ കൂടുതല്‍ പണം പിന്നീട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന വികസനത്തിനായി 132 കോടി രൂപ വകവരുത്തിയിട്ടുണ്ട്. മുഴുപ്പിലങ്ങാട് ടൂറിസം വികസനത്തിന് ... Read more
ടൂറിസത്തില്‍ പുത്തന്‍ സാധ്യതയൊരുക്കി പെരിങ്ങമ്മല
ജനപങ്കാളിത്ത ടൂറിസത്തിലേക്ക് പുതിയ കാല്‍വയ്പിന് ഒരുങ്ങുകയാണ് പെരിങ്ങമ്മല പഞ്ചായത്ത്. കര്‍ഷകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കരകൗശല നിര്‍മാതാക്കള്‍, ടൂറിസം സംരംഭകര്‍, ഹോംസ്റ്റേ, കലാകാരന്മാര്‍, ടൂറിസം ഗൈഡുകള്‍ തുടങ്ങി നിരവധി തദ്ദേശീയര്‍ക്ക് തൊഴിലും വരുമാനവും നേടിക്കൊടുക്കുന്ന സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാന്‍ പെരിങ്ങമ്മല പഞ്ചായത്തിനെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, ബ്രൈമൂര്‍ മങ്കയം ഇക്കോടൂറിസം, പോട്ടോമാവ് ശാസ്താംനട ചതുപ്പ്, ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍ഡന്‍, ജില്ലാ കൃഷിത്തോട്ടം തുടങ്ങിയ പ്രദേശങ്ങളുള്‍പ്പെട്ട മലയോര നാടിന്റെ ടൂറിസം മേഖലയ്ക്ക് ഇതിലൂടെ പുത്തനുണര്‍വ് കൈവരിക്കും. ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ പ്രാദേശിക സമൂഹത്തിന് ലഭ്യമാക്കുകയും ദോഷഫലങ്ങള്‍ പരമാവധി കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഉത്തരവാദിത്ത ടൂറിസം മുന്നോട്ട് വയ്ക്കുന്ന പ്രധാന ആശയം. നാടിന്റെ പരിസ്ഥിതിയേയും സംസ്‌കാരത്തെയും പൈതൃകത്തെയും സംരക്ഷിക്കുന്നതിനോടൊപ്പം തദ്ദേശീയര്‍ക്ക് ടൂറിസം വഴി തൊഴിലും വരുമാനവും ഉറപ്പുവരുത്തുകയും സഞ്ചാരികള്‍ക്ക് ആസ്വദിക്കാനുള്ള സ്ഥലമായി മാറ്റുകയും ചെയ്യുക എന്നതാണ് പ്രധാനലക്ഷ്യം. സാമ്പത്തികം , സാമൂഹികം ,പാരിസ്ഥികം എന്നിങ്ങനെ മൂന്നു തരത്തിലുള്ള ... Read more
കേരളത്തില്‍ ഇനി ഇലക്ട്രിക്ക് ബസുകള്‍; ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ബജറ്റ്
കേരളത്തിലെ നിരത്തുകളില്‍ പത്ത് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് ബജറ്റില്‍ പ്രഖ്യാപനം. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തോമസ് ഐസക് വ്യക്തമാക്കി. തിരുവനന്തപുരത്ത് കോര്‍പറേഷനില്‍ സര്‍വീസ് നടത്തുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകളും ഇലക്ട്രിക്കിലേക്ക് മാറും. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെഎഎല്‍) ഇലക്ട്രിക് ഓട്ടോകളുടെ നിര്‍മാണം ആരംഭിച്ചു. സര്‍ക്കാരിന്റെ പുതിയ വൈദ്യുതിനയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇ-ഓട്ടോറിക്ഷകള്‍ക്കുമാത്രമേ പെര്‍മിറ്റ് നല്‍കുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നു. ഇത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കരുത്തേകും.
തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍പാത നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും
തിരുവനന്തപുരം-കാസര്‍കോട് സമാന്തര റെയില്‍പാത ഈ വര്‍ഷം നിര്‍മാണം ആരംഭിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക്. 515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടിയാണ് ചെലവ് വരിക. കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ കെ.ആര്‍.ഡി.സി നിര്‍മിക്കുന്ന പാത പൂര്‍ത്തിയായാല്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകുമെന്ന് തോമസ് ഐസക്ക് അറിയിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റുമാണ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്നത്.
സംസ്ഥാന വിനോദസഞ്ചാര വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനി അപേക്ഷ ക്ഷണിക്കുന്നു
സംസ്ഥാന വിനോദസഞ്ചാര വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ടൂറിസത്തില്‍ ബിരുദം നേടിയവര്‍ക്കും ബിരുദ തലത്തില്‍ ടൂറിസം ഒരു വിഷയമായി പഠിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അംഗീകൃത ട്രാവല്‍, ടൂര്‍ ഓപ്പറേറ്റര്‍, എയര്‍ലൈന്‍ കമ്പനിയില്‍ ആറു മാസത്തില്‍ കുറയാതെ പ്രവൃത്തി പരിചയമോ, അയാട്ട പരീക്ഷയില്‍ യോഗ്യത നേടിയിട്ടുള്ളതോ ആയ മറ്റു ബിരുദധാരികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി പതിനഞ്ച് വൈകിട്ട് 5 മണിക്ക് മുന്‍പായി അപേക്ഷകള്‍ ഡയറക്ടര്‍, ടൂറിസം വകുപ്പ്, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം 695-033 എന്ന വിലാസത്തില്‍ നേരിട്ടും കേരള വിനോദ സഞ്ചാര വകുപ്പിന്റെ https://www.keralatourism.org/ എന്ന വൈബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
പുതിയ പദ്ധതിയുമായി ശെന്തരുണി ഇക്കോടൂറിസം
ശെന്തരുണിയുടെ ഭംഗി ആസ്വദിക്കാന്‍ തെന്‍മലയിലെത്തുന്ന സഞ്ചാരികള്‍ക്ക് മുളയില്‍ ഒരുക്കിയെടുത്ത ചങ്ങാടത്തില്‍ ചുറ്റി അടിക്കാന്‍ പുത്തന്‍ പദ്ധതികളുമായി വനംവകുപ്പിന്റെ ശെന്തരുണി ഇക്കോടൂറിസം തയ്യാറാവുന്നു. പശ്ചിമഘട്ടത്തിന്റെ മലനിരകള്‍ ,മാനം മുട്ടെ നില്‍ക്കുന്ന കാഴ്ചകള്‍ ആസ്വദിച്ച് ഒരുപകലും രാത്രിയും തങ്ങാനുള്ള സൗകര്യം ഉള്‍പ്പെടുന്ന പദ്ധതിയാണ് വനം വകുപ്പ് ഒരുക്കുന്നത്. മുളംചങ്ങാടത്തിന് പുറമെ കുട്ടവഞ്ചിയും, പുത്തന്‍,ജീപ്പ് സവാരിയും ഒരുക്കിയിട്ടുണ്ട്. പ്രത്യേക പാക്കേജുകളുടെ ഉദ്ഘാടനം ഉടന്‍ തന്നെ നടത്താനാണ് അധികൃതരുടെ തീരുമാനം. പതിനഞ്ചുപേര്‍ക്കോളം ഇരിക്കാന്‍കഴിയുന്ന മുളംചങ്ങാടം സഞ്ചാരികള്‍ക്കായി നിര്‍മ്മിച്ചുകഴിഞ്ഞു. ചങ്ങാട യാത്രയില്‍ തെന്മല പരപ്പാര്‍ ഡാമിന് മുകള്‍ ഭാഗത്തുള്ള കാനനഭംഗി മതിവരുവോളം ആസ്വദിക്കാം. ഡാമിന്റെ പ്രധാന പോക്ഷക നദിയായ കഴുതുരുട്ടി ആറിന്റെ രംഗപ്രവേശനവും ഇവിടെ കാണാന്‍ കഴിയും. മുളം ചങ്ങാടത്തിനുള്ള സഞ്ചാരത്തിന് ഒരാള്‍ക്ക് 100 രൂപയാണ്. കൂടാതെ പരമാവധി 15 പേര്‍ക്ക് കളംകുന്ന് ഭാഗത്ത് രാത്രി താമസത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കളംകുന്നത്ത് ഒരു കുടുംബത്തിന് താമസിക്കാനുള്ള എല്ലാ സൗകര്യവും അധികൃതര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. താമസത്തിന് പുറമെ ഇവിടെ തന്നെ ... Read more
ജനറല്‍ ടിക്കറ്റുകളും ഇനി മൊബൈലില്‍; യു ടി എസ് ആപ്പ് പരിഷ്‌കരിച്ച് റെയില്‍വേ
ട്രെയിന്‍ യാത്രകളില്‍ ഇന്ത്യയില്‍ എവിടേക്കും ജനറല്‍ ടിക്കറ്റും എടുക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ യു ടി എസ് ആപ്പ് പരിഷ്‌കരിച്ച് റെയില്‍വേ. റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യുന്ന മൊത്തം യാത്രക്കാരില്‍ ഒരുശതമാനംപോലും ആപ്പ് ഉപയോഗിക്കാത്തതോടെയാണ് റെയില്‍വേ ഇതിന് കൂടുതല്‍ ശ്രദ്ധ നല്‍കിത്തുടങ്ങിയത്. ആപ്പിനെക്കുറിച്ച് കൂടുതല്‍ പ്രചാരണത്തിനിറങ്ങിയിരിക്കയാണ് ഇപ്പോള്‍ റെയില്‍വേ. മൊബൈല്‍ ആപ്പ് വഴി ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം 10 ശതമാനമാക്കണമെന്നാണ് റെയില്‍വേ ബോര്‍ഡിന്റെ ലക്ഷ്യം. 2018 ഏപ്രിലിലാണ് ആപ്പ് നിലവില്‍ വന്നത്. പാലക്കാട് ഡിവിഷനില്‍ ഏപ്രിലില്‍ 0.34 ശതമാനമായിരുന്നു മൊബൈല്‍ ആപ്പ് ഉപയോഗിച്ചിരുന്നവര്‍. ബോധവല്‍ക്കരണത്തിലൂടെ ഡിസംബറില്‍ ഇത് 2.85 ശതമാനമായി ഉയര്‍ന്നു. റെയില്‍വേയുടെ കണക്കനുസരിച്ച് തമിഴ്‌നാട്ടുകാരാണ് ആപ്പിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്. പൊള്ളാച്ചി മേഖലയില്‍ ആപ്പ് വഴി ടിക്കറ്റ് എടുക്കുന്നവര്‍ എപ്രിലില്‍ 0.62 ശതമാനമായിരുന്നു. ഡിസംബറില്‍ ഇത് 25.77 ശതമാനമായി ഉയര്‍ന്നു. കോഴിക്കോട് 0.42-ല്‍നിന്ന് 3.69 ആയി. കണ്ണൂരില്‍ 0.52-ല്‍നിന്ന് 3.15 ആയി. പാലക്കാട് 0.39-ല്‍നിന്ന് 2.94ഉം ഷൊര്‍ണൂരില്‍ 0.27-ല്‍നിന്ന് 2.46ഉം ... Read more
ചെറുകിട വാഹനം ഓടിക്കാന്‍ പ്രത്യേക ലൈസന്‍സ് വേണ്ട; ഹൈക്കോടതി
ചെറുകിട വാഹനം ഓടിക്കാന്‍ പ്രത്യേക ലൈസന്‍സ് വേണ്ടെന്ന് ഹൈക്കോടതി. ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കാന്‍ ലൈസന്‍സുള്ളയാള്‍ക്ക് ഏഴരടണ്‍വരെ ഭാരമുള്ള ചെറുകിട ടാക്‌സിവാഹനം ഓടിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കാന്‍ ലൈസന്‍സുള്ളവര്‍ക്ക് പൊതു യാത്രാ-ചരക്കു വാഹനം ഓടിക്കാന്‍ പ്രത്യേകാനുമതി ആവശ്യമില്ലെന്ന് 2017ല്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഈ വിധി മുന്‍നിര്‍ത്തിയാണ് ജസ്റ്റിസ് കെ സുരേന്ദ്രമോഹന്റെ ഉത്തരവ്.
കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നു
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ബഹ്റൈന്‍ വഴി കുവൈത്തിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുങ്ങുന്നു. ബുധന്‍, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ്. ഏപ്രില്‍ 1നു നിലവില്‍ വരുന്ന സമ്മര്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. കുവൈത്ത്, ബഹ്റൈന്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള അന്തിമ അനുമതിക്കു ശേഷമായിരിക്കും ബുക്കിങ് തുടങ്ങുകയെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രതിനിധി അറിയിച്ചു. ബുധനാഴ്ച രാവിലെ 6.45 ന് കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 8.45 ന് ബഹ്റൈനില്‍ എത്തും. ബഹ്റൈനില്‍ നിന്നു 9.45 ന് പുറപ്പെട്ട് 10.45ന് കുവൈത്തില്‍ എത്തും. തിരിച്ച് കുവൈത്തില്‍ നിന്നു പ്രാദേശിക സമയം 11.45 ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 6.45 ന് കണ്ണൂരില്‍ എത്തുന്ന രീതിയില്‍ ആണ് ക്രമീകരണം. ശനിയാഴ്ച രാവിലെ 7.10ന് ടേക്ക് ഓഫ് ചെയ്യുന്ന വിമാനം പ്രാദേശിക സമയം 9.10 ന് ബെഹറിനില്‍ എത്തും. 10.10 ന് ബെഹറിനില്‍ നിന്നും പുറപ്പെടുന്ന വിമാനം 11.10 ന് കുവൈത്തില്‍ ... Read more
പ്രണയദിനത്തില്‍ ഭീമന്‍ പുഡ്ഡിങ്ങ് നിര്‍മ്മിക്കാനൊരുങ്ങി ഉദയ സമുദ്ര
പ്രണയദിനത്തില്‍ ഭീമന്‍ പുഡ്ഡിങ്ങ് നിര്‍മ്മിക്കാനൊരുങ്ങി ശംഖുമുഖം ഉദയ സമുദ്ര ഗ്രൂപ്പ്. 1500 കിലോ തൂക്കം വരുന്ന വ്യത്യസ്തമായ ഡെസേര്‍ട്ട് പുഡ്ഡിങ്ങിലൂടെ മലനിരകള്‍, താഴ്വാരങ്ങള്‍, പൂന്തോട്ടങ്ങള്‍ എന്നിവ പുനര്‍നിര്‍മ്മിക്കും. Photo for representative purpose only ഫെബ്രുവരി 14ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന പുഡ്ഡിങ്ങ് പ്രദര്‍ശനം യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ഭാരവാഹികള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ഭീമന്‍ പുഡ്ഡിങ്ങ് ലോക റെക്കോര്‍ട്ടിലേക്ക് കടക്കും. കഴിഞ്ഞ വര്‍ഷം പ്രണയദിനത്തില്‍ 150ല്‍ പരം ഡെഡേര്‍ട്ടുകള്‍ നിര്‍മ്മിച്ച് ഉദയ ഗ്രൂപ്പ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക് പ്രവേശിച്ചിരുന്നു. ‘ഹൃദയങ്ങള്‍ ഒന്നായി’ എന്ന ഡെഡേര്‍ട്ട് പ്രദര്‍ശനത്തിലൂടെ ഉദയ തങ്ങളുടെ മാത്രമായ വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നു. ഈ വര്‍ഷവും ഉദയയുടെ എല്ലാ ഷെഫുമാരും ചേര്‍ന്നാണ് പുഡ്ഡിങ്ങ് നിര്‍മ്മിക്കുന്നത്.
ഹര്‍ത്താലുകള്‍ ഒഴിവാക്കണം; സര്‍വകക്ഷിയോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് അടുത്ത് കാലത്തുണ്ടായ തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ സജീവമായി ചര്‍ച്ച ചെയ്ത് നിയമസഭ. അനാവശ്യ ഹര്‍ത്താലുകള്‍ പൊതുജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ചോദ്യത്തോരവേളയില്‍ ഇടതുവലതുമുന്നണികളിലെ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. ഇതിനോട് അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി യുഡിഎഫ് ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെങ്കില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഹര്‍ത്താല്‍ മൂലമുണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു കൂട്ടാന്‍ തയ്യാറാണോ എന്ന ലീഗ് എംഎല്‍എ പികെ ബഷീറിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കാമെന്ന് അറിയിച്ചത്. ടൂറിസം മേഖല കേരളത്തിന്റെ മുഖ്യവരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നാണെന്നും എന്നാല്‍ ടൂറിസം മേഖലയുടെ വികസനത്തിന് തടയിടാന്‍ ബോധപൂര്‍വ്വമുള്ള ശ്രമങ്ങളുണ്ടാവുന്നുണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കേരളത്തിന്റെ ഇതുവരെയുള്ള വികസനത്തില്‍ ഒരു പങ്കുംവഹിക്കാത്ത ചിലര്‍ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് തടയാനും പിന്നോട് അടിക്കാനും ശ്രമിക്കുന്നുണ്ട്. ഹര്‍ത്താല്‍ എന്ന സമരമുറയെ പാടെ തള്ളിപ്പറയാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും സാധാരണഗതിയില്‍ തയ്യാറാവില്ല. ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ ജനകീയ പ്രതിഷേധം പല തലങ്ങളില്‍ വരും. പികെ ബഷീര്‍ മുന്നോട്ട് വച്ച നിര്‍ദേശം ലീഗിന്റേയും ... Read more
കുരങ്ങിണി ട്രെക്കിങ്ങിന് വനം വകുപ്പ് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി
കാട്ടുതീ പടരാന്‍ സാധ്യതയുള്ളതിനാല്‍ കുരങ്ങണി ട്രെക്കിങ്ങിന് വനംവകുപ്പ് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി. വേനല്‍ കടുത്തു തുടങ്ങിയതോടുകൂടി കാട്ടുതീ പടരുമെന്ന ആശങ്കയിലാണ് ജില്ലാ വനംവകുപ്പ് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. തേനിജില്ലയില്‍ കുരങ്ങണി വനമേഖലയില്‍ 2018 മാര്‍ച്ച് 11-ന് ഉണ്ടായ കാട്ടുതീയില്‍ ചെന്നൈ ട്രെക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എത്തിയ 39 പേരടങ്ങിയ സംഘം അപടത്തില്‍പ്പെട്ടിരുന്നു. സ്ത്രീകളടക്കം 23 പേര്‍ കാട്ടുതീയില്‍ മരിച്ചു. അംഗീകരിക്കപ്പെട്ട ട്രെക്കിങ് പാതയായ കുരങ്ങണി സെന്‍ട്രല്‍ സ്റ്റേഷന്‍, ടോപ്പ് സ്റ്റേഷന്‍ തുടങ്ങിയ പാതയിലും സംഭവത്തെത്തുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തി. എട്ട് മാസങ്ങള്‍ക്ക് ശേഷം 2018 നവംമ്പര്‍ 31-ന് അംഗീകൃത പാതകളില്‍ വീണ്ടും ട്രെക്കിങ് അനുവദിച്ചു. പുതിയ നിരക്കും ഏര്‍പ്പെടുത്തി. എന്നാല്‍ രണ്ടു ദിവസമായി തേനി ജില്ലയിലെ പെരിയകുളം, ലക്ഷ്മിപുരം പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്നു. മുന്‍കരുതലായിട്ടാണ് കുരങ്ങണി -ടോപ്പ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ ട്രെക്കിങ് ഞായറാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് നിരോധിച്ചിരിക്കുന്നത്.