Category: Kerala

പൈതൃക തീവണ്ടി ഓടിക്കാനൊരുങ്ങി എറണാകുളം സൗത്ത് സ്റ്റേഷന്‍

പൈതൃക ട്രെയിനായ ഇഐആര്‍ 21 എക്‌സ്പ്രസ് എറണാകുളം സൗത്തില്‍ നിന്നു ഹാര്‍ബര്‍ ടെര്‍മിനസിലേക്കു പ്രത്യേക സര്‍വീസ് നടത്തും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എഞ്ചിനുകളിലൊന്നാണു ഇഐആര്‍ 21. 163 വര്‍ഷം പഴക്കമുളള എന്‍ജിന്‍ ചെന്നൈയിലെ പെരമ്പൂര്‍ ലോക്കോ വര്‍ക്‌സാണു പ്രവര്‍ത്തന സജ്ജമാക്കിയത്. കന്യാകുമാരി നാഗര്‍കോവില്‍ പ്രത്യേക സര്‍വീസിനു ശേഷമാണ് ഇന്നലെ ട്രെയിന്‍ എറണാകുളം മാര്‍ഷലിങ് യാഡില്‍ എത്തിച്ചത്. 40 പേര്‍ക്കിരിക്കാവുന്ന പ്രത്യേക കോച്ചാണ് എന്‍ജിനുമായി ഘടിപ്പിക്കുന്നത്.വിദേശികള്‍ക്ക് 1500 രൂപയും സ്വദേശികള്‍ക്ക് 750 രൂപ കുട്ടികള്‍ക്ക് 500 എന്നിങ്ങനെയാണു കന്യാകുമാരിയില്‍ നടത്തിയ സര്‍വീസിന് ഈടാക്കിയത്. 8 കിലോമീറ്റര്‍ ദൂരം മാത്രമുളള ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് ഈ നിരക്കില്‍ യാത്രക്കാരെ കിട്ടുമോയെന്നു കണ്ടറിയണം. നിരക്ക് കുറയ്ക്കണമെന്നാണു ട്രെയിന്‍ ആരാധകരുടെ ആവശ്യം. കൊച്ചിയില്‍ 2 സര്‍വീസുകള്‍ നടത്തുമെന്നാണു സൂചന. വല്ലാര്‍പാടത്തേക്ക് ഓടിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും യാത്രാ ട്രെയിനുകള്‍ക്കു പാലത്തില്‍ സഞ്ചരിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ പൈതൃക സ്റ്റേഷനായ ഹാര്‍ബര്‍ ടെര്‍മിനസിലേക്കു സര്‍വീസ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വാരാന്ത്യ സര്‍വീസായിരിക്കും നടത്തുക. 1855ല്‍ ... Read more

ഗ്രേറ്റ് ബാക്ക്‌യാര്‍ഡ് ബേര്‍ഡ് കൗണ്ട്; ജനകീയ പക്ഷിക്കണക്കെടുപ്പില്‍ നമുക്കും പങ്കാളികളാവാം

ലോകമെമ്പാടുമുള്ള പരിസ്ഥിതിസ്‌നേഹികളും പക്ഷിനിരീക്ഷകരും ഇനിയുള്ള നാലുദിനരാത്രങ്ങള്‍ പക്ഷികള്‍ക്ക് പിറകെ പറക്കും. വിദ്യാര്‍ത്ഥികളും ഒട്ടനവധി സാധാരണക്കാരും വീട്ടമ്മമാരും ഈ രംഗത്തെ പ്രഗത്ഭരെ പോലെ പക്ഷികളെ നിരീക്ഷിച്ച് കണക്കെടുപ്പുകളിലേര്‍പ്പെടും. ഗ്രേറ്റ് ബാക്ക്‌യാര്‍ഡ് ബേര്‍ഡ് കൗണ്ട് എന്ന ജനകീയമായ ഈ പക്ഷിക്കണക്കെടുപ്പ് പരിപാടി 2019 ഫെബ്രുവരി 15 മുതല്‍ 18 വരെയാണ്. താത്പര്യമുള്ള ആര്‍ക്കും അവരവരുടെ വീട്ടുപറമ്പിലോ സമീപത്തുള്ള പാടത്തോ കാവിലോ കുളക്കരയിലോ കടല്‍ത്തീരത്തിനടുത്തോ പക്ഷിനിരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കാനാവും. ഈ നാലു ദിവസങ്ങളില്‍ കഴിയുന്നത്ര നിരീക്ഷണക്കുറിപ്പുകള്‍ www.ebird.org/india എന്ന വെബ്‌സൈറ്റിലൂടെയോ ebird എന്ന ആപ്പ് വഴിയോ ചിത്രങ്ങളും മറ്റുവിവരങ്ങളും അപ്ലോഡ് ചെയ്യാം. പക്ഷികളുടെയും പ്രകൃതിയുടെയും സംരക്ഷണവും നിരീക്ഷണവും ലക്ഷ്യമാക്കുന്ന വിവിധ ഗ്രൂപ്പുകളുടെയും സംഘടനകളുടെയും ബേര്‍ഡ് കൗണ്ട് ഇന്ത്യ കളക്റ്റീവ് എന്ന പ്രസ്ഥാനവുമാണ് ഇന്ത്യയില്‍ ഗ്രേറ്റ് ബാക്ക് യാര്‍ഡ് ബേഡ് കൗണ്ട് സംഘടിപ്പിക്കുന്നത്. തൃശൂരില്‍ കോള്‍ബേഡേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പക്ഷിനിരീക്ഷണപരിപാടികള്‍ സംഘടിപ്പിക്കുന്നത്. കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ കോളജ് ഓഫ് ഫോറസ്ട്രിയുടെ നേതൃത്വത്തില്‍ ബേഡ് വാക്കും നടക്കുന്നുണ്ട്. ... Read more

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ആദരം: തലസ്ഥാനത്ത് അത്യാധുനിക സംവിധാനങ്ങളുമായി തിയേറ്റര്‍ വരുന്നു

അന്തരിച്ച സിനിമാ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ആദരവായി തലസ്ഥാനത്ത് പുതിയ തിയേറ്റര്‍ വരുന്നു. അത്യാധുനിക സംവിധാനങ്ങളുമായാണ് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ ലെനിന്‍ സിനിമാസ് ഒരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തിയ്യേറ്റര്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാറിനു കീഴിലെ ആദ്യ 4കെ തിയ്യേറ്ററാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങുന്നത്. കെഎസ്എഫ്ഡിസിയുടെ സംസ്ഥാനത്തെ ഏറ്റവും സാങ്കേതിക മികവുള്ള തിയ്യേറ്ററും ലെനിന്‍ സിനിമാസാണ്. രണ്ട് കോടി രൂപയാണ് നിര്‍മ്മാണ ചിലവ്. 150സീറ്റുകളാണ് ക്രമീകരിക്കുന്നത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു ഈ തിയേറ്റര്‍. ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, സില്‍വര്‍ സ്‌ക്രീന്‍,3ഡി സംവിധാനം എന്നിവയും പ്രത്യേകതകളാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്നവര്‍ക്ക് തിയേറ്റര്‍ കൂടുതല്‍ സൗകര്യപ്രദമാകും.

സ്‌മൈല്‍ പദ്ധതിയില്‍ തിളങ്ങി കാസര്‍കോഡ് ജില്ല

ടൂറിസം രംഗത്ത് വര്‍ഷങ്ങളായി പിന്നില്‍ നില്‍ക്കുന്ന കാസര്‍കോഡ് ജില്ലയില്‍ ഈ വര്‍ഷം ഗണ്യമായ മാറ്റം. സംസ്ഥാന ടൂറിസം വകുപ്പിന്റെ 2018ലെ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 269% വളര്‍ച്ച നേടി കാസര്‍ഗോഡ് ജില്ല ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുള്ള കൊല്ലം ജില്ലയിലെ വളര്‍ച്ചാ നിരക്ക് 45% ആണ്. 2017ല്‍ 1115 വിദേശ ടൂറിസ്റ്റുകളായിരുന്നു കാസര്‍കോഡ് ജില്ലയില്‍ എത്തിയിരുന്നത്. 2018ല്‍ ഇത് 4122 ആയി വര്‍ദ്ധിച്ചു. 2018ല്‍ 2472 വിദേശ ടൂറിസ്റ്റുകളാണ് ‘സ്‌മൈല്‍’ സംരംഭങ്ങളിലൂടെ കാസര്‍ഗോഡ് ജില്ലയിലെത്തിയത്. ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിന്യസിപ്പിച്ചു കൊണ്ടുള്ള ബിആര്‍ഡിസിയുടെ ടൂറിസം വികസന തന്ത്രമാണ് ഫലം കാണിച്ചത്. പ്രാഥമികമായും വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നടപ്പിലാക്കിയ സ്‌മൈല്‍ പദ്ധതിയിലൂടെ ഇതിന് വേണ്ടി സംരംഭകര്‍ക്കുള്ള പരിശീലനം, വിപണനത്തിനുള്ള സഹായക പദ്ധതികള്‍ മുതലായ സേവനങ്ങളാണ് ബി.ആര്‍.ഡി.സി നല്‍കി വരുന്നത്. ഇതിന്റെ ഭാഗമായി ടൂറിസ്റ്റുകളെയും സംരംഭകരെയും ആകര്‍ഷകങ്ങളെയും ബന്ധിപ്പിക്കുന്നതിന് ബിആര്‍ഡിസി രൂപകല്പന ചെയ്ത SMILE വെര്‍ച്ച്വല്‍ ടൂര്‍ ഗൈഡും പുറത്തിറക്കിയിരുന്നു. കാസര്‍കോഡ് ... Read more

ജാവയുടെ കേരളത്തിലെ ആദ്യ ഡീലര്‍ഷിപ്പ് കൊച്ചിയില്‍

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്‌ക്കൊടുവില്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്ന ജാവയുടെ കേരളത്തിലെ ആദ്യ ഡീലര്‍ഷിപ് കൊച്ചിയില്‍. കളമശേരിയില്‍ ഈ മാസം 14ന് ഡീലര്‍ഷിപ്പ് പ്രവര്‍ത്തനം ആരംഭിക്കും. ജാവ വില്‍പ്പനയ്ക്കായി രാജ്യവ്യാപകമായി 105 ഡീലര്‍മാരെ തിരഞ്ഞെടുത്തു കഴിഞ്ഞെന്നാണു ക്ലാസിക് ലെജന്‍ഡ്‌സ് പറയുന്നത്. മികച്ച വില്‍പ്പന, വില്‍പ്പനാന്തര സേവനം ഉറപ്പാക്കാന്‍ 2019 ഫെബ്രുവരി 15നകം രാജ്യവ്യാപകമായി നൂറോളം ഡീലര്‍ഷിപ്പുകള്‍ തുറക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. പുണെയിലാണ് ജാവയുടെ ആദ്യത്തെ രണ്ടു ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്; തുടര്‍ന്നു ഡല്‍ഹി രാജ്യതലസ്ഥാന മേഖലയിലും ജാവ ഡീലര്‍ഷിപ് തുറന്നു. ബെംഗളൂരുവിലേതടക്കം നിരവധി ഡീലര്‍ഷിപ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. പോയ കാലത്തെ പ്രതാപമായിരുന്ന ജാവ മോട്ടോര്‍ സൈക്കിള്‍ വീണ്ടും എത്തുമ്പോള്‍ ക്ലാസിക് രൂപഭംഗി നിലനിര്‍ത്തിയിട്ടുണ്ട്. ആധുനിക ലിക്വിഡ് കൂള്‍ഡ് ഫോര്‍സ്‌ട്രോക്ക് എന്‍ജിനും എബിഎസും ഡിസ്‌ക് ബ്രേക്കുമൊക്കെയായാണ് ആധുനിക ജാവ എത്തുന്നത്. രണ്ടു മോഡലുകളാണ് വിപണിയിലെത്തിയത് ജാവ ക്ലാസിക്കിന് 1.64 ലക്ഷം രൂപയും ജാവ 42ന് 1.55 ലക്ഷം രൂപയുമാണ് വില. ഇരു ... Read more

മെട്രോ ഫീഡര്‍ ഓട്ടോയിലും യാത്രക്കാര്‍ക്ക് ടിക്കറ്റ്

ബസിലും ട്രെയിനിലും യാത്രയ്ക്കു ടിക്കറ്റ് ലഭിക്കും പോലെ മെട്രോയുടെ ഫീഡര്‍ ഓട്ടോയിലും യാത്രക്കാര്‍ക്കു ടിക്കറ്റ്. ഫീഡര്‍ ഓട്ടോ സര്‍വീസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം. ഓട്ടോ സര്‍വീസിന്റെ സുതാര്യതയും വ്യക്തതയും ഉറപ്പുവരുത്താന്‍ വേണ്ടിയാണിതെന്നു കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു. ഫീഡര്‍ സര്‍വീസ് നടത്തുന്ന ഷെയര്‍ ഓട്ടോകളില്‍ ആദ്യ 2 കിലോമീറ്റര്‍ യാത്രയ്ക്കു 10 രൂപയാണു നിരക്ക്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 5 രൂപ. എല്ലാ ഓട്ടോകളിലും ഇതിന്റെ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കും. തുടക്കത്തില്‍ 38 ഇലക്ട്രിക് ഓട്ടോറിക്ഷകളാണു ഫീഡര്‍ സര്‍വീസിനുണ്ടാകുക. പിന്നീട് സാധാരണ ഓട്ടോകളെക്കൂടി ഉള്‍പ്പെടുത്തി ഫീഡര്‍ സര്‍വീസ് 300 ആക്കും. പൊലീസ് അസി. കമ്മിഷണര്‍ എം.എ.നാസര്‍, റീജനല്‍ ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ ഷാജി ജോസഫ്, ആര്‍ടിഒ ജോജി പി. ജോസ്, എംവിഐ ബിജു ഐസക്, ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയന്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. എറണാകുളം ഓട്ടോ ഡ്രൈവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം ... Read more

മുസിരിസില്‍ പുതിയ മൂന്ന് പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി

പ്രാചീന വാണിജ്യ തുറമുഖമായിരുന്ന മാളക്കടവിനു പുനര്‍ജീവനമാകുന്നു. മാളക്കടവ് സംരക്ഷിക്കുന്നതിനും മാള – കൊടുങ്ങല്ലൂര്‍ ജലപാത വികസിപ്പിക്കാനും കടവില്‍ ബോട്ടുജെട്ടി നിര്‍മിക്കാനും തിരുവനന്തപുരത്തു ചേര്‍ന്ന മുസിരിസ് പൈതൃക സമിതിയുടെ യോഗത്തിലാണു തീരുമാനിച്ചത്. വിദേശ രാജ്യങ്ങളുമായി വാണിജ്യബന്ധം നിലനിന്നിരുന്ന മാളക്കടവ് പ്രയോജപ്പെടുത്തിയിരുന്നു. സംഘകാല കൃതികളില്‍ ‘മാന്തൈ പെരുന്തുറ’ എന്ന വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള മാളക്കടവ് പുരാതന കാലത്ത് മുസിരിസിന്റെ ഒരു ഉപ തുറമുഖമെന്ന മട്ടിലും പ്രവര്‍ത്തിച്ചിരുന്നു. കാര്‍ഷിക ഉല്‍പന്നങ്ങളുടെയും കച്ചവട സാധനങ്ങളുടേയും വിനിമയ കേന്ദ്രമായിരുന്നു. റോഡ് ഗതാഗതം വികസിച്ചതോടെയും സ്വകാര്യ വ്യക്തികളുടെ കയ്യേറ്റം വര്‍ധിച്ചതോടെയും കൊടുങ്ങല്ലൂരില്‍ നിന്ന് മാളയിലേക്കുള്ള ജലഗതാഗതം ശോഷിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വിവിധ സംഘടനകളും മറ്റും സര്‍ക്കാരിലേക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എയാണ് മുസിരിസ് പദ്ധതി യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടു വെച്ചത്. മാളക്കടവ് സംരക്ഷണ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടുകൂടി പൈതൃക ടൂറിസ്റ്റ് ഭൂപടത്തില്‍ മാളയ്ക്ക് സുപ്രധാനമായ സ്ഥാനം ലഭിക്കുമെന്നാണ് കരുതുന്നത്. ഐരാണിക്കുളം പ്രദേശവാസികള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഐരാണിക്കുളം മഹാദേവ ... Read more

ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയനിലേക്ക് കേരളത്തെക്കൂടി ഉള്‍പ്പെടുത്തണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

ലോക ടൂറിസം ഭൂപടത്തിലേക്ക് രാജ്യത്തിനെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തിനായി ആരംഭിച്ച ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയിനിലേക്ക് കേരളത്തിനെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനോട് അഭ്യര്‍ത്ഥിച്ചു. പ്രളയത്തില്‍ നിന്ന് അതിജീവിച്ച നാടായ കേരളത്തിലെ ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനും, വിനോദസഞ്ചാരത്തിന്റെ ഉന്നമനത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടി പരമാവധി പ്രചാരം നല്‍കി കൊണ്ട് കേരളത്തിനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ടാണ് കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടത് . 2019ലെ സംസ്ഥാന ബജറ്റില്‍ ടൂറിസത്തിനായി 372 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത് . ഇതില്‍ അനുവദിച്ച് മൊത്ത തുകയില്‍ നിന്ന് 82 കോടി രൂപ ടൂറിസം പ്രചരണനത്തിനാണ്. ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട വശം ഫലപ്രദമായ പ്രചരണനമാണ്. നിപ്പയും അതിന് ശേഷം വന്ന പ്രളയവും കാരണം തകര്‍ന്ന കേരളത്തിനെ കരകയറ്റുന്നതിന് ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ മാര്‍ക്കറ്റിംഗ് ... Read more

സ്വാദൂറും ഇളനീര്‍ പായസം തയ്യാറാക്കാം

ഇളനീര്‍ അല്ലെങ്കില്‍ കരിക്കിന്റെ സ്വാദ് ഏവര്‍ക്കും ഇഷ്ടമാണ്. രുചിയുള്ള കാമ്പും മധുരമുള്ള വെള്ളവും മാത്രമല്ല രുചികരമായ പായസവും ഇളനീരുകൊണ്ട് തയാറാക്കാം. ചേരുവകള്‍ 01. ഇളനീര്‍ – ഒരു കപ്പ് 02. കരിക്ക് കാമ്പ് / കരിക്ക് – ഒരു കപ്പ് 03. കണ്ടന്‍സഡ് മില്‍ക്ക് – അര കപ്പ് 04. പാല്‍ – രണ്ടു കപ്പ് 05. പഞ്ചസാര – കാല്‍ കപ്പ് 06. ഏലക്കായ് പൊടിച്ചത് – അര ടീസ്പൂണ്‍ 07. കശുവണ്ടി അരിഞ്ഞത് – അര കപ്പ് പാകം ചെയ്യുന്ന വിധം പകുതി കരിക്ക് കാമ്പ് / കരിക്കിനോടൊപ്പം ഇളനീരും മിക്‌സിയിലേക്ക് പകര്‍ന്ന് നന്നായി അടിച്ചെടുക്കുക / അരച്ചെടുക്കുക. നന്നായി അരഞ്ഞ ചേരുവ മാറ്റിവയ്ക്കുക. പാന്‍ ചൂടാക്കി അതിലേക്ക് പാല്‍ ഒഴിക്കുക. അതിനോടൊപ്പം കണ്ടന്‍സഡ് മില്‍ക്കും പഞ്ചസാരയും ചേര്‍ത്തിളക്കുക. ചേരുവകള്‍ കുറുകി പകുതിയാകുന്നത് വരെ ഒരു വശത്തേയ്ക്ക് മാത്രം നന്നായി ഇളക്കുക. ചേരുവകള്‍ നന്നായി കുറുകി കഴിയുമ്പോള്‍ അതിലേക്ക് ... Read more

മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി കീഴല്ലൂരിലേക്ക് നീട്ടുന്നു

ഉത്തരമലബാറിലെ വിനോദസഞ്ചാരവികസനത്തില്‍ പുതിയ കുതിപ്പുമായെത്തുന്ന മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി കീഴല്ലൂരിലേക്കു നീട്ടിയേക്കും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാധ്യതകള്‍ നേരിട്ടു പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. നിലവില്‍ മമ്പറംവരെയുള്ള ക്രൂയിസ് പാത അഞ്ചരക്കണ്ടി പുഴയിലെ ജലവിതാനം ക്രമീകരിച്ച് കീഴല്ലൂര്‍വരെ ദീര്‍ഘിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടെ വിമാനത്താവളത്തിലിറങ്ങുന്ന വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ക്ക് ജലമാര്‍ഗം തലശേരിയിലെത്താനാകും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എട്ടു നദികളെ ബന്ധിപ്പിച്ചുള്ള വിപുലവും നൂതനവുമായ ടൂറിസം സംരംഭമാണ് മലനാട് മലബാര്‍ റിവര്‍ ക്രൂയിസ്. സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെകൂടി സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മൊത്തം ചെലവ് 325 കോടി. മൂന്നു ക്രൂയിസുകള്‍ക്കായി 80.37 കോടി രൂപയാണ് കേന്ദ്രടൂറിസം വകുപ്പ് അനുവദിച്ചത്. പി കെ ശ്രീമതി എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഈ നേട്ടം. 30 ബോട്ട് ജെട്ടികളും ടെര്‍മിനലുകളും അനുബന്ധ സൗകര്യങ്ങളുമടങ്ങുന്ന കേന്ദ്ര പദ്ധതി ടെന്‍ഡര്‍ ഘട്ടത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ 17 ടെര്‍മിനലുകളും ജട്ടികളും ആവശ്യമായ അനുബന്ധ സൗകര്യങ്ങളും ഉണ്ടാകും. പഴയങ്ങാടിയിലെ ... Read more

മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് 25 കോടി; ടൂറിസം മേഖലയ്ക്ക് കുതിപ്പ്

മൂന്നാറില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ രണ്ടാംഘട്ട വികസനത്തിന് ബജറ്റില്‍ 25 കോടി രൂപ അനുവദിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി പ്രദേശത്തിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാവും. മൂന്നുവര്‍ഷം മുമ്പ് അഞ്ചു കോടി രൂപ ചെലവില്‍ ആരംഭിച്ച ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ഗവ. കോളേജിനു സമീപം 14 ഏക്കറിലാണ് മൂന്നാറിന്റെ മുഖച്ഛായ മാറ്റുന്ന വിധത്തില്‍ ഗാര്‍ഡന്റെ പണികള്‍ പുരോഗമിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എസ് രാജേന്ദ്രന്‍ എംഎല്‍എ നിരന്തരം സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചിരുന്നു. രാത്രിയില്‍ പൂന്തോട്ടത്തെ പ്രകാശപൂരിതമാക്കാന്‍ 103 അലങ്കാര ദീപങ്ങള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം വിനോദത്തിനായുള്ള സൗകര്യം, ആംഫി തിയറ്റര്‍, ഗ്ലാസ് ഹൗസ്, ഇക്കോ ഷോപ്പുകള്‍, തുറന്ന വേദി, ആധുനിക സൗകര്യത്തോടെയുള്ള ടോയ്ലറ്റുകള്‍ തുടങ്ങിയവ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലുണ്ടാവും. ഏപ്രില്‍ അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. വിനോദത്തിനും പഠനത്തിനും മൂന്നാറില്‍ എത്തുന്നവര്‍ക്ക് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വേറിട്ട അനുഭവമാവും വരുംനാളുകളില്‍ സമ്മാനിക്കുക.

ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ അവതരിപ്പിച്ച് ടൂറിസം ഫ്രട്ടേണിറ്റി മീറ്റ് സംഘടിപ്പിച്ചു

ഉത്തര മലബാറില്‍ വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യതയ്ക്ക് അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ആവശ്യകത പങ്കിട്ട് ടൂറിസം ഫ്രട്ടേണിറ്റി മീറ്റ്. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡും (കിയാല്‍) ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡും (ബിആര്‍ഡിസി) ചേര്‍ന്നാണ് ഫ്രറ്റേണിറ്റി മീറ്റ് സംഘടിപ്പിച്ചത്. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ ഒരുക്കിയ ഫ്രട്ടേണിറ്റി മീറ്റ് ടൂറിസത്തിന്റെ ഉയര്‍ച്ചയിലേക്കുള്ള ദിശാസൂചകമായി മാറി. മലബാറിന്റെ ഇനിയും തിരിച്ചറിയപ്പെടാത്ത ടൂറിസം, സംരംഭ സാധ്യതകള്‍ ഫ്രട്ടേണിറ്റി മീറ്റില്‍ ഉയര്‍ന്നുവന്നു. ടൂറിസം മേഖലയിലെ വികസനം വേഗത്തിലാക്കാനും കൂടുതല്‍ വിമാനയാത്രികരെ ആകര്‍ഷിക്കാനും വിമാനത്താവളത്തില്‍ ടൂറിസം വില്ലേജ് വേഗത്തിലാക്കുമെന്ന് കിയാല്‍ എം ഡി പറഞ്ഞു. വിമാനത്താവളം യാഥാര്‍ത്യമായതോടെ മലബാര്‍ ടൂറിസം മേഖല കുതിപ്പിലാണ്. വിമാനത്താവളം വഴി യാത്ര ചെയ്യാന്‍ വിദേശയാത്രക്കാരാവും കൂടുതലുണ്ടാവുകയെന്ന് കരുതിയത് എന്നാല്‍ ആഭ്യന്ത്ര യാത്രക്കാരാണ് ഇപ്പോള്‍ കൂടുതല്ലെന്നും അദ്ദേഹം പറഞ്ഞു. മലബാറിന്റെ തനതായ തെയ്യം, കൈത്തറി എന്നിവയ്ക്ക് പുറമെ സംസ്‌കാരംതന്നെ വിദേശസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണെന്ന് ‘ആയിഷ മന്‍സില്‍’ എന്ന സംരംഭംകൊണ്ട് അന്തര്‍ദേശീയതലത്തിലേക്ക് ... Read more

കടലുണ്ടിയില്‍ പ്രകൃതി സഞ്ചാരപാത പൂര്‍ത്തിയാകുന്നു

പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി കടലുണ്ടിയില്‍ ഒരുക്കുന്ന പ്രകൃതി സഞ്ചാര പാതയുടെ(നേച്ചര്‍ വോക്ക് വേ)ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. പഞ്ചായത്ത് പദ്ധതിയില്‍ 5 ലക്ഷം രൂപ ചെലവിട്ടു കമ്യൂണിറ്റി റിസര്‍വ് ഓഫിസ് പരിസരം മുതല്‍ 70 മീറ്ററിലാണ് പുഴയോരത്ത് പാത നിര്‍മിച്ചത്. ഇരുവശത്തും കരിങ്കല്‍ ഭിത്തി കെട്ടി ബലപ്പെടുത്തിയ പാതയില്‍ പൂട്ടുകട്ട പാകി കൈവരി സ്ഥാപിക്കലാണ് ബാക്കിയുള്ളത്. നിര്‍മാണ പ്രവൃത്തി ഒരാഴ്ച കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്യൂണിറ്റി റിസര്‍വ് മുതല്‍ കടലുണ്ടിക്കടവ് പാലം വരെ 1.10 കിലോ മീറ്ററില്‍ കടലുണ്ടിപ്പുഴയോരത്താണ് നടപ്പാത നിര്‍മിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്ത് ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ടൂറിസം വികസന പദ്ധതിയിലാണ് പാത. പൂര്‍ത്തീകരണത്തിനു 3 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളില്‍ നിന്നു ഫണ്ട് തരപ്പെടുത്തി നാച്വര്‍ വോക്ക് വേ ഒരുക്കാനാണ് ഉദ്ദേശ്യം. ജലവിഭവ വകുപ്പ് ഫണ്ടില്‍ പുഴയോരം അരികുഭിത്തി കെട്ടി സംരക്ഷിക്കാനും കണ്ടലുകള്‍ നട്ടുവളര്‍ത്തി തീരദേശത്തെ ഹരിതാഭമാക്കാനും പദ്ധതിയുണ്ട്. നേരത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ... Read more

കണ്ണൂര്‍ ബീച്ച് റണ്‍ രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തിലേക്ക്

നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന ബീച്ച് റണ്ണിന്റെ രജിസ്‌ട്രേഷന്‍ അവസാന ലാപ്പിലേക്ക്. നാളെ വൈകിട്ട് രജിസ്‌ട്രേഷന്‍ അവസാനിക്കാനിരിക്കേ മുന്‍ എഡിഷനുകളിലേതിനെക്കാള്‍ ആവേശകരമായ പ്രതികരണമാണു ബീച്ച് റണ്‍ നാലാം എഡിഷനു ലഭിക്കുന്നത്. ദ് കണ്ണൂര്‍ ബീച്ച് റണ്‍ എന്ന ഫെയ്‌സ്ബുക്ക് പേജ് വഴി സമൂഹ മാധ്യമങ്ങളും ബീച്ച് റണ്ണിന്റെ പ്രചാരണം ഏറ്റെടുത്തു കഴിഞ്ഞു. വിദേശത്തുനിന്നുള്‍പ്പെടെയുള്ള പ്രഫഷനലുകളും കണ്ണൂര്‍ സ്വദേശികളും കണ്ണൂര്‍ ബീച്ച് റണ്ണിന് അഭിവാദ്യമര്‍പ്പിച്ചു പോസ്റ്റ് ചെയ്യുന്ന വിഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനത്താവളം വന്നതിനുശേഷമുള്ള ആദ്യ ബീച്ച് റണ്‍ എന്ന നിലയ്ക്കു വിദേശത്തുനിന്നും രാജ്യത്തെ മറ്റു നഗരങ്ങളില്‍നിന്നും വലിയ പങ്കാളിത്തമാണു സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ആരോഗ്യമുള്ള സമൂഹത്തിന് ആരോഗ്യകരമായ ജീവിതശൈലിയെന്ന മുദ്രാവാക്യം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള ബീച്ച് റണ്ണിന് 10നു രാവിലെ 6നു പയ്യാമ്പലത്തു തുടക്കമാകും. രാജ്യാന്തര മാരത്തണ്‍ വേദികളില്‍ ഇന്ത്യയുടെ മുഖമായ ടി. ഗോപി ഫ്‌ലാഗ് ഓഫ് ചെയ്യും. എലീറ്റ് ആന്‍ഡ് ഇന്റര്‍നാഷനല്‍, അമച്വര്‍, ഹെല്‍ത്ത് റണ്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണു ... Read more

ബേക്കല്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഏപ്രിലില്‍

ബേക്കല്‍ കോട്ടയില്‍ കേരള വിനോദസഞ്ചാര വകുപ്പിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഏപ്രിലില്‍ തുടങ്ങിയേക്കും. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അന്തിമ നടപടികളിലാണ് അധികൃതര്‍. ശബ്ദവും വെളിച്ചവും നിയന്ത്രണ മുറി, കേബിള്‍ സ്ഥാപിക്കല്‍ ജോലി , പ്രദര്‍ശനത്തിനു ആവശ്യമായ വൈദ്യുതി വിതരണത്തിനുള്ള ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കല്‍ എന്നിവ പൂര്‍ത്തിയാകാനുണ്ട്. ട്രാന്‍സ്‌ഫോമറിന് 6,60,000 രൂപ അനുവദിക്കാനുള്ള അനുമതി തേടിയിട്ടുണ്ട്. 400 വര്‍ഷം മുന്‍പുള്ള വടക്കേ മലബാറിന്റെ ചരിത്രം, തെക്കന്‍ കര്‍ണാടക ചരിത്രം, കുടക് ചരിത്രം,ഉത്തരകേരളത്തിലെ തീരദേശ ചരിത്രം,കോട്ടയുടെ നിര്‍മാണത്തിലേക്കു നയിച്ച ചരിത്രം എന്നിവ ടൂറിസം വകുപ്പ് കേന്ദ്ര പുരാവസ്തു വകുപ്പിനു നല്‍കിയിട്ടുണ്ട്. പുരാവസ്തു വകുപ്പിലെ ചരിത്രകാരന്മാര്‍ ഇതിന്റെ ആധികാരികത പരിശോധിച്ചു. ഡോ.സി.ബാലന്‍, ഡോ.എം.ജി.എസ്. നാരായണന്‍ എന്നിവര്‍ തയാറാക്കിയതാണ് ചരിത്രം. ഇത് പുരാവസ്തു വകുപ്പ് അംഗീകരിച്ചാല്‍ അതിന്റെ സ്‌ക്രിപ്റ്റ് പ്രശസ്ത സിനിമാ താരത്തിന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യും. തുടര്‍ന്നു കോട്ടയ്ക്കകത്ത് രാത്രിയിലെ ശബ്ദ വ്യക്തത , ഡബ് ചെയ്ത സ്‌ക്രിപ്റ്റ് ശബ്ദം, പ്രദര്‍ശനം കാണാനുള്ള ഇരിപ്പിടം ... Read more