Category: India
കുംഭമേളയ്‌ക്കൊരുങ്ങി പ്രയാഗ് രാജ്
കുംഭമേളക്ക് എത്തുന്നവര്‍ക്കായി പ്രയാഗ് രാജില്‍ ഫൈഫ് സ്റ്റാര്‍ ടെന്റുകള്‍ ഒരുങ്ങുന്നു. 25 ലക്ഷം രൂപ ചിലവഴിച്ച് 1200 ടെന്റുകളാണ് മേളയ്‌ക്കെത്തുന്ന സന്യാസിമാര്‍ക്കും ഭക്തജനങ്ങള്‍ക്കുമായി തയ്യാറാക്കുന്നത്. മൂന്ന് വിഭാഗത്തിലുള്ള ആഡംബര ടെന്റുകളാവും നഗരത്തില്‍ നിര്‍മ്മിക്കുക. ടിവി, വൈഫൈ, ആധുനിക ബാത്ത്‌റൂമുകള്‍ എന്നീ സൗകര്യങ്ങള്‍ ഓരോന്നിലും ഉണ്ടാവും. എട്ട് ആഡംബര ഭക്ഷണശാലകളും നഗരത്തില്‍ ഉടന്‍ തയ്യാറാക്കും. വിദേശത്ത് നിന്നും എത്തുന്ന തീര്‍ത്ഥാടകരെ കൂടി കണക്കിലെടുത്താണ് ഫൈവ്സ്റ്റാര്‍ ടെന്റുകള്‍ ഒരുക്കുന്നതെന്ന് കമ്മീഷണര്‍ ആഷിഷ് ഗോയല്‍ അറിയിച്ചു. സ്വകാര്യ-പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി പ്രത്യേക ഉദ്യോഗസ്ഥരെയും നിയമിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുംഭമേളയ്ക്കായി നഗരം ഒരുങ്ങതിന് പുറമേ തീര്‍ത്ഥാടകരെത്തുന്ന ട്രെയിനുകളുടെ കോച്ചുകളും റെയില്‍വേ മോടി കൂട്ടിയിട്ടുണ്ട്. കുംഭമേളയുടെ വര്‍ണ്ണച്ചിത്രങ്ങളും പെയിന്റിങുകളുമാണ് നല്‍കിയിരിക്കുന്നത്. ജനുവരി 14ന് ആരംഭിക്കുന്ന അര്‍ധ കുംഭമേള മാര്‍ച്ച് മൂന്ന് വരെ നീളും. ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണീ സംഗമ സ്ഥലത്താണ് കുംഭമേള നടക്കുന്നത്. ലക്ഷക്കണക്കിന് ഭക്തരും സംന്യാസികളുമാണ് ഓരോ കുംഭമേളയ്ക്കും എത്തുന്നത്. ... Read more
വിമാനയാത്ര; സുരക്ഷയില്‍ മുന്‍പില്‍ ഇന്ത്യ
ലോകത്ത് വിമാന യാത്രയിലെ സുരക്ഷയില്‍ മുന്‍പില്‍ ഇന്ത്യയാണെന്ന് അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ)യുടെ റാങ്കിംഗ്. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിമാനയാത്രകളില്‍ ഇന്ത്യ സ്വീകരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഏറെ പ്രശംസനീയമാണെന്ന് വിലയിരുത്തിയ എഫ്എഎ, ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്റെ എല്ലാ മാനദണ്ഡങ്ങളും ഇന്ത്യ കൃത്യമായി പാലിക്കുന്നുണ്ടെന്നും കണ്ടെത്തി. ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സേഫ്റ്റി അസസ്‌മെന്റിലും ഇന്ത്യയുടെ സ്ഥാനം കാറ്റഗറി 1 ല്‍ തന്നെയാണെന്നതും എഫ്എഎയുടെ അംഗീകാരം ലഭിക്കാന്‍ കാരണമായി.
ഫെബ്രുവരി മുതല്‍ രാജ്യത്ത് ശീതികരിച്ച ലോക്കല്‍ തീവണ്ടികള്‍ ഓടിത്തുടങ്ങും
അടുത്തവര്‍ഷം ഫെബ്രുവരി മുതല്‍ രാജ്യത്ത് ശീതീകരിച്ച ലോക്കല്‍ തീവണ്ടികളും ഓടിത്തുടങ്ങും. രാജ്യതലസ്ഥാനത്തുനിന്ന് യു.പിയിലെ വിവിധ സ്ഥലങ്ങളിലേക്കാവും എ.സി ലോക്കല്‍ തീവണ്ടികള്‍ ഓടിത്തുടങ്ങുക. ഹ്രസ്വദൂര യാത്രക്കാര്‍ക്കും മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ റെയില്‍വെ ലക്ഷ്യമിടുന്നത്. എട്ട് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ എ.സി കോച്ചുകളുള്ള മെമു തീവണ്ടികളാവും ഓടുക. നിലവില്‍ ലോക്കല്‍ തീവണ്ടികള്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍വരെ ഓടുന്നസ്ഥാനത്ത് എ.സി മെമു തീവണ്ടികള്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ ഓടും ആദ്യഘട്ടത്തില്‍ 26 കോടി ചെലവഴിച്ചാണ് കോച്ചുകള്‍ നിര്‍മ്മിച്ചത്. 2618 യാത്രക്കാര്‍ക്ക് തീവണ്ടിയില്‍ സഞ്ചരിക്കാം. എട്ട് കോച്ചുകളിലും രണ്ട് ടോയ്‌ലെറ്റുകള്‍ വീതവും, ജി.പി.എസ് ഇന്‍ഫര്‍മേഷന്‍ സംവിധാവും, ഓട്ടോമേറ്റഡ് ഡോറുകളും, സി.സി.ടി.വി സംവിധാനവും ഉണ്ടാവും. ആദ്യ എ.സി ലോക്കല്‍ ട്രെയിന്‍ ചെന്നൈയിലെ ഇന്റെഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് ബുധനാഴ്ച പരീക്ഷണ ഓട്ടത്തിനയയ്ക്കുമെന്ന് കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ സുധാന്‍ഷു മണി പറഞ്ഞു. കോച്ചുകള്‍ നോര്‍ത്തേണ്‍ റെയില്‍വേയ്ക്ക് കൈമാറുമെന്നും ഡല്‍ഹിയില്‍നിന്ന് വിവിധ നഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ അവ ... Read more
വിമാനത്തിലും കപ്പലിലും ഇനി ഫോണ്‍ വിളിക്കാം
യാത്രികര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. ഇനിമുതല്‍ വിമാനങ്ങളിലും കപ്പലുകളിലും യാത്രാവേളകളില്‍ ഫോണ്‍ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സൗകര്യമൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ വ്യോമ-സമുദ്രപരിധിയില്‍ സഞ്ചരിക്കുന്ന വിമാന, കപ്പല്‍ യാത്രികര്‍ക്കായാണ് ഈ സൗകര്യം ഒരുങ്ങുന്നത്. ഇതിനായി നിലവിലുള്ള ഫ്‌ലൈറ്റ് ആന്‍ഡ് മരിടൈം കണക്ടിവിറ്റി (ഐ.എഫ്.എം.സി.) നിയമം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച വിജ്ഞാപനമിറക്കി. റിപ്പോര്‍ട്ടുകളനുസരിച്ച് രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് കമ്പനികള്‍ക്കും വിദേശ-ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും ഇന്ത്യന്‍ ടെലികോം ലൈസന്‍സുള്ള ദാതാവുമായി സഹകരിച്ച് ഫോണ്‍കോള്‍-ഡേറ്റാ സേവനങ്ങള്‍ നല്‍കാം. ആദ്യ പത്തുവര്‍ഷം, ഐ.എഫ്.എം.സി. ലൈസന്‍സ് വര്‍ഷം ഒരു രൂപ നിരക്കിലാണ് നല്‍കുക. പെര്‍മിറ്റുള്ളയാള്‍ ലൈസന്‍സ് ഫീസും സ്‌പെക്ട്രം ചാര്‍ജും നല്‌കേണ്ടി വരും. സേവനങ്ങളില്‍നിന്നുള്ള വരുമാനം കണക്കാക്കിയായിരിക്കും ഇതു നല്‍കേണ്ടത്. വിമാനം 3,000 മീറ്ററെങ്കിലും ഉയരത്തിലെത്തുമ്പോഴാണ് ഐ.എഫ്.എം.സി. സേവനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുക. ഭൂമിയിലെ മൊബൈല്‍ ശൃംഖലകളുമായികൂടിക്കുഴഞ്ഞ് തടസ്സമുണ്ടാവാതിരിക്കാനാണിത്. ഇതിനൊപ്പം ആഭ്യന്തര-വിദേശ ഉപഗ്രഹങ്ങള്‍ വഴിയും വിമാനത്തിലും കപ്പലിലും ഈ സേവനങ്ങള്‍ ലഭ്യമാക്കാം. എന്നാല്‍ ഇതിനു ബഹിരാകാശവകുപ്പിന്റെ അനുമതി വേണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഡല്‍ഹിയില്‍ വഴികാട്ടിയായി ഇനി ഓട്ടോറിക്ഷ ഫീച്ചര്‍
ആദ്യമായി ഡല്‍ഹിയിലെത്തിയാല്‍ എങ്ങനെ യാത്ര ചെയ്യും എന്നോര്‍ത്ത് ഇനി വിഷമിക്കേണ്ട. യാത്രക്കാരെ സഹായിക്കാന്‍ ഗൂഗിള്‍ മാപ്പ് പുതിയ ഓട്ടോറിക്ഷാ ഫീച്ചര്‍ തയ്യാറാക്കിയിട്ടുണ്ട്. ഗൂഗിള്‍ മാപ്പില്‍ പോകേണ്ട സ്ഥലം നല്‍കുന്ന ബുദ്ധിമുട്ട് മാത്രമേ ഡല്‍ഹിക്കാര്‍ക്ക് ഇനി ഉണ്ടാവുകയുള്ളൂ. ഓട്ടോ നിരക്ക് എത്രയാവും, ഏത് വഴിയാണ് ട്രാഫിക് ബ്ലോക്കുള്ളത്, എളുപ്പവഴിയേതാണ് തുടങ്ങി എല്ലാ കാര്യങ്ങളും സെക്കന്റുകള്‍ക്കുള്ളില്‍ കയ്യിലെ മൊബൈല്‍ ഫോണില്‍ തെളിയും. ഡല്‍ഹിയിലെത്തിയാല്‍ ഇനി വഴി തെറ്റുകയോ, അധികം പണം യാത്രയ്ക്ക് നല്‍കേണ്ടിയോ വരില്ലെന്ന് ചുരുക്കം. ഡല്‍ഹി ട്രാഫിക് പൊലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡല്‍ഹിയിലെ യാത്രക്കാര്‍ക്ക് ഈ സൗകര്യം പ്രയോജനമാകുമെന്നാണ് കരുതുന്നതെന്ന് ഗൂഗിള്‍ മാപ്പിന്റെ പ്രൊഡക്ട് മാനേജര്‍ വിശാല്‍ ദത്ത പറഞ്ഞു. യാത്രകള്‍ നേരത്തെ പ്ലാന്‍ ചെയ്യാന്‍ സാധിക്കുന്നതോടെ ബുദ്ധിമുട്ടുകള്‍ കുറയുമെന്നും അദ്ദേഹം പറഞ്ഞു. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ മാപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ പുതിയ ഫീച്ചര്‍ ലഭ്യമാകും. ആപ്പ് തുറന്ന ശേഷം ലക്ഷ്യസ്ഥാനം നല്‍കിക്കഴിഞ്ഞ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് മോഡ് ഓണ്‍ ആക്കുമ്പോഴാണ് ഓട്ടോറിക്ഷാ ... Read more
യാത്രക്കാരുടെ പരാതികള്‍ക്ക് ഉടന്‍ പരിഹാരം; തീവണ്ടികള്‍ നയിക്കാന്‍ ഇനി ക്യാപ്റ്റന്‍
ഇന്ത്യയിലെ തീവണ്ടികളെ ഇനി ക്യാപ്റ്റന്‍ നയിക്കും. തീവണ്ടികളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഇനിമുതല്‍ ക്യാപ്റ്റനായിരിക്കും. ദക്ഷിണറെയില്‍വേയിലെ ആറ് തീവണ്ടികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം ഇന്ത്യ മുഴുവന്‍ നടപ്പാക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു. ദീര്‍ഘദൂര തീവണ്ടികളിലാണ് ക്യാപ്റ്റന്റെ സേവനം ലഭ്യമാവുക. സേവനവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങള്‍ക്കും ക്യാപ്റ്റനുമായി യാത്രക്കാര്‍ക്ക് ബന്ധപ്പെടാം. പരാതികള്‍ തീവണ്ടിക്കുള്ളില്‍ത്തന്നെ പരിഹരിക്കുകയാണ് ലക്ഷ്യം. ടിക്കറ്റ് റിസര്‍വ് ചെയ്ത് പോകുന്ന യാത്രക്കാര്‍ക്ക് ക്യാപ്റ്റന്റെ മൊബൈല്‍ നമ്പര്‍ നല്‍കും. തീവണ്ടിയിലെ സൗകര്യങ്ങള്‍ പരിശോധിക്കുക, കോച്ചുകളിലെ ശുചിത്വം, ജലലഭ്യത, നിലവാരമുള്ള ഭക്ഷണം എന്നിവ ഉറപ്പാക്കുക, ഇലക്ട്രിക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയവയെല്ലാം ക്യാപ്റ്റന്റെ ചുമതലയില്‍ വരും. തീവണ്ടിയിലെ റെയില്‍വേ ജീവനക്കാരും വിവിധ കരാറേറ്റെടുത്തവരും ക്യാപ്റ്റനുമായാണ് ബന്ധപ്പെടേണ്ടത്. ഏറ്റവും മുതിര്‍ന്ന ടി.ടി.ഇ. ആണ് ഒരു തീവണ്ടിയിലെ ക്യാപ്റ്റന്‍ ആവുക. ക്യാപ്റ്റന് എ.സി. കമ്പാര്‍ട്ട്‌മെന്റില്‍ പ്രത്യേക സീറ്റ് ഉണ്ടാകും. ട്രെയിന്‍ ക്യാപ്റ്റന്‍ എന്നെഴുതിയ വെള്ളത്തൊപ്പിയും പ്രത്യേക ബാഡ്ജും നല്‍കും. മറ്റുള്ള ടി.ടി.ഇ.മാരില്‍ നിന്നു വ്യത്യസ്തമായി കടുംനീല പാന്റ്‌സും വെള്ളഷര്‍ട്ടും ക്യാപ്റ്റന്‍മാരുടെ യൂണിഫോമാക്കാനാണ് ... Read more
എന്താണ് ഗോവ; ബിഗ് ഫൂട്ടിലെത്തിയാല്‍ എല്ലാം അറിയാം
വര്‍ഷങ്ങള്‍ക്ക് പിന്നിലെ ഗോവന്‍ സംസ്‌ക്കാരവും ഗ്രാമീണ ജീവിത ശൈലിയുമെല്ലാം വളരെ ഭംഗിയായി പുനരാവിഷ്‌ക്കരിക്കപ്പെട്ടത് ബിഗ് ഫൂട്ട് മ്യൂസിയത്തിലെ ജീവസ്സുറ്റ ശില്‍പങ്ങളിലൂടെയാണ്. ഗോവന്‍ പഴമക്കാരുടെ തൊഴിലും അതുമായി ബന്ധപ്പെടുത്തി അവര്‍ തന്നെ കെട്ടിപ്പടുത്ത സംസ്‌കാരവും ഈ തുറന്ന മ്യൂസിയത്തില്‍ വളരെ കൃത്യതയോട് കൂടി ക്രമീകരിച്ചിരിക്കുന്നു. ഗോവ കാണാനെത്തുന്ന ഏതൊരു സഞ്ചാരിയും കണ്ടിരിക്കേണ്ടതാണ് ഈ സ്ഥലം. ഗോവന്‍ തലസ്ഥാനം പനാജിയില്‍ നിന്നും ഒരു ടാക്‌സി വിളിച്ച് മുപ്പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാകും ഇവിടെയെത്താന്‍. വര്‍ഷത്തില്‍ മുന്നൂറ്റി അറുപത്തഞ്ച് ദിവസവും കാലത്ത് ഒന്‍പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ സഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാം. പത്ത് വയസ്സിന് മുകളിലുള്ളവര്‍ക്ക് അന്‍പത് രൂപയും താഴെയുള്ളവര്‍ക്ക് ഇരുപത്തിയഞ്ച് രൂപയും കൊടുത്ത് ഇവിടെ പ്രവേശന ടിക്കറ്റെടുക്കാം. ടിക്കറ്റെടുത്ത് പ്രവേശന കവാടത്തിലൂടെ അകത്ത് കടക്കുന്നവരെ സ്വീകരിക്കുന്നത് അലങ്കരിച്ച താലത്തില്‍ വിളക്കും പുഷ്പങ്ങളും കുങ്കുമവുമെല്ലാമെടുത്തു പിടിച്ച് നില്‍ക്കുന്ന സുന്ദരികളായ ഗോവന്‍ യുവതികളാണ്. കുങ്കുമം സന്ദര്‍ശകര്‍ ഓരോരുത്തരുടേയും നെറ്റിയില്‍ തൊട്ട് വിളക്കു കൊണ്ടുഴിഞ്ഞ് ... Read more
ജാവ ബൈക്കുകള്‍ ഈ ശനിയാഴ്ച മുതല്‍ നിരത്തുകളിലേക്കെത്തും
ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ ഐക്കണിക്ക് ഇരുചക്രവാഹനമായിരുന്ന ജാവ ബൈക്കുകള്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. ഈ ജാവ ബൈക്കുകള്‍ ഡിസംബര്‍ 15 മുതല്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാമെന്നതാണ് പുതിയ വാര്‍ത്ത. ആദ്യ ഡീലര്‍ഷിപ്പിന്‍റെ ഉദ്ഘാടനത്തിനൊപ്പം ടെസ്റ്റ് ഡ്രൈവും ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവയുടെ തിരിച്ചുവരവ്. ജാവ, ജാവ 42 എന്നിവയുടെ ബുക്കിങ്ങും കമ്പനി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഈ രണ്ടു ബൈക്കുകളുമാണ് ടെസ്റ്റ് ഡ്രൈവിനായി ഒരുക്കുന്നത്. ഈ ബൈക്കുകള്‍ ഡിസംബര്‍ 14,15 തീയതികളിലായി ഡീലര്‍ഷിപ്പുകളിലെത്തും. എന്നാല്‍, ജാവ പരാക്ക് അടുത്ത വര്‍ഷമായിരുക്കും പുറത്തിറങ്ങുക. ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 105 ഡീലര്‍ഷിപ്പുകള്‍ തുടങ്ങുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും ജാവയ്ക്ക് ഡീലര്‍ഷിപ്പുണ്ട്. ഇതില്‍ ഏഴ് ഡീലര്‍ഷിപ്പുകള്‍ ... Read more
26 തീവണ്ടികളില്‍ ബ്ലാക്ക് ബോക്‌സ് സ്ഥാപിച്ച് ഇന്ത്യന്‍ റെയില്‍വേ
വിമാനങ്ങളിലെ ബ്ലാക്ക് ബോക്‌സിന് സമാനമായ ഉപകരണം പരീക്ഷണാടിസ്ഥാനത്തില്‍ 26 തീവണ്ടികളില്‍ സ്ഥാപിച്ചതായി റെയില്‍വേ മന്ത്രാലയം. ലോക്കോ ക്യാബ് ഓഡിയോ വീഡിയോ റെക്കോഡിങ് സംവിധാനം എന്നറിയപ്പെടുന്ന ഇത് അപകടം നടന്ന സാഹചര്യങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സഹായിക്കുമെന്ന് പാര്‍ലമെന്റിലെ ചോദ്യത്തിന്‍ മറുപടിയായി റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയിന്‍ വ്യക്തമാക്കി. ഡീസല്‍, ഇലക്ട്രിക് തീവണ്ടികളില്‍ ഇതുപയോഗിക്കാം. 3500 ഉപകരണങ്ങള്‍ വാങ്ങാന്‍ 100.40 കോടിരൂപ 2018-19 ബജറ്റില്‍ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
പാസ്‍പോര്‍ട്ട് സേവനങ്ങള്‍ ഇനി മൊബൈല്‍ ആപ് വഴി ലഭിക്കും
പാസ്‍പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ ഇനി മുതല്‍ മൊബൈല്‍ ആപിലൂടെ ലഭ്യമാവും. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഉമങ് – UMANG (യൂണിഫൈഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂ ഏജ് ഗവേര്‍ണന്‍സ്) ആപിലാണ് പാസ്‍പോര്‍ട്ട് സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയത്. പാസ്‍പോര്‍ട്ട് അപേക്ഷയുടെ വിവരങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ആപിലൂടെ അറിയാം. അടുത്തുള്ള പാസ്‍പോര്‍ട്ട് കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ഫീസ്, പാസ്‍പോര്‍ട്ടിന് ആവശ്യമായ രേഖകള്‍, അപ്പോയിന്റ്മെന്റ് ലഭ്യത തുടങ്ങിയവയൊക്കെ ഉമങ് ആപിലൂടെ ലഭ്യമാവും. ആന്‍ട്രോയിഡ് പ്ലേ സ്റ്റേറില്‍ നിന്നോ ഐഓസ് ആപ് സ്റ്റോറില്‍ നിന്നോ ആപ് ഡൗണ്‍ലോഡ് ചെയ്യാം. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ ഉമങ് ലഭ്യമാണ്. ആപ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം പേരും മൊബൈല്‍ നമ്പറും വിലാസവും അടക്കമുള്ള വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ നമ്പറില്‍ ലഭിക്കുന്ന വണ്‍ ടൈം പാസ്‍വേഡും നല്‍കണം. ആപ്ലിക്കേഷനില്‍ സെന്‍ട്രല്‍ എന്ന വിഭാഗത്തിലാണ് പാസ്‍പോര്‍ട്ട് സേവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.ഇവിടെയും മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ... Read more
ഊബര്‍ ഈറ്റ്സിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി ആലിയ ഭട്ട്
ഭക്ഷണ വിതരണ ദാതാക്കളായ ഊബര്‍ ഈറ്റ്സിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ടിനെ തെരഞ്ഞെടുത്തു. യൂബര്‍ ഈറ്റ്സ് ബ്രാന്‍ഡ് അംബാസിഡറെ നിയമിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.ആലിയ പോലുള്ളൊരു വ്യക്തിയെ കമ്പനിയുടെ ബോര്‍ഡിലേക്ക് വരുന്നത് ഏറെ സന്തോഷുമുള്ള കാര്യമാണെന്നാണ് ഊബര്‍ ഈറ്റ്സ് ഇന്ത്യ ആന്‍ഡ് ദക്ഷിണ ഏഷ്യന്‍ തലവന്‍ ഭാവിക് റാത്തോഡ് പറഞ്ഞത്. ‘ആലിയ ഇന്ത്യയിലെ ദശലക്ഷം ആളുകളുടെ പ്രചോദനമാണ്. യുവാക്കള്‍ ആലിയയുടെ ഊര്‍ജ്ജസ്വലതലും വ്യക്തിത്വവും പിന്‍തുടാന്‍ ശ്രമിക്കുകയാണ്. ആലിയയുടെ ചുറുചുറുക്കും തനത് ശൈലിയുമാണ് ഒരു നടി എന്ന നിലയില്‍ അവരെ പ്രശസ്തയാക്കിയത്. ഈ ഗുണങ്ങള്‍ ഊബര്‍ ഇറ്റ്സിന്റെയും അവിഭാജ്യ ഘടകമാണ്. ഇതുതന്നെയാണ് യൂബര്‍ ഈറ്റ്സിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി ആലിയെ കമ്പനി തെരഞ്ഞെടുത്തത്,’ എന്ന് റാത്തോഡ് വ്യക്തമാക്കി. 2017-നാണ് ഊബര്‍ ഈറ്റസ് ഇന്ത്യയില്‍ സേവനം ആരംഭിച്ചത്. രാജ്യത്ത് 37 നഗരങ്ങളില്‍ ഊബര്‍ ഈറ്റ്സിന്റെ സേവനം ലഭ്യമാണ്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഊബര്‍ തന്നെയാണ് ഊബര്‍ ... Read more
ഇനി പാന്‍കാര്‍ഡ് എല്ലാവര്‍ക്കും ബാധകം: മെയ് 31നകം അപേക്ഷിക്കണം
നികുതിവെട്ടിപ്പ് തടയാന്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കി ആദായ നികുതി വകുപ്പ്. പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ക്കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഡിസംബര്‍ അഞ്ചുമുതല്‍ ഇത് ബാധകമാണെന്ന് ആദായ നികുതി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നികുതി ഒഴിവാക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വര്‍ഷം 2.5 ലക്ഷം രൂപയുടെ ഇടപാടുനടത്തുന്നവരെല്ലാം 2019 മെയ് 31നകം പാന്‍കാര്‍ഡിന് അപേക്ഷിച്ചിരിക്കണം. പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ അച്ഛന്റെ പേര് നല്‍കണമെന്ന വ്യവസ്ഥ ഐടി വകുപ്പ് ഒഴിവാക്കി. അച്ഛന്‍ മരണപ്പെടുകയോ, വിവാഹമോചനം നേടിയ ആളോ ആണെങ്കില്‍ അപേക്ഷാഫോമില്‍ പേര് നല്‍കേണ്ടതില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഗുജറാത്തില്‍ പട്ടേല്‍ പ്രതിമയ്ക്ക് പിന്നാലെ വരുന്നു കൂറ്റന്‍ ബുദ്ധപ്രതിമ
182 മീറ്റര്‍ ഉയരത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഗുജറാത്തില്‍ യാഥാര്‍ഥ്യമായതിന് പിന്നാലെ മറ്റൊരു ഭീമന്‍ പ്രതിമ കൂടി ഗുജറാത്തില്‍ ഉയരാനൊരുങ്ങുന്നു. 80 മീറ്റര്‍ ഉയരത്തില്‍ ഭഗവാന്‍ ബുദ്ധന്റെ പ്രതിമയാണ് ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മിക്കാനൊരുങ്ങുന്നത്. ബുദ്ധമതവിശ്വാസികളുടെ സംഘടനയായ സംഘകായ ഫൗണ്ടേഷനാണ് പ്രതിമ നിര്‍മിക്കുക. ഇതിനായി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കണമെന്ന് ഫൗണ്ടേഷന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ബുദ്ധപ്രതിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പട്ടേല്‍ പ്രതിമ രൂപകല്‍പ്പന ചെയ്ത ശില്‍പി രാം സുതറുമായി സംഘകായ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ആശയവിനിമയം തുടങ്ങിയെന്നാണ് വിവരങ്ങള്‍. പ്രതിമ നിര്‍മാണത്തിനായി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘകായ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഭന്റെ പ്രശീല്‍ രത്‌ന മാധ്യമങ്ങളോട് പറഞ്ഞു. ഗുജറാത്തില്‍ ബുദ്ധമത സര്‍വകലാശാലകൂടി സ്ഥാപിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഗുജറാത്തിലെ ഭാവ്‌നഗറില്‍ വല്ലഭി എന്ന പേരില്‍ ബുദ്ധമത സര്‍വകലാശാലയുണ്ടായിരുന്നുവെന്നും നളന്ദ, തക്ഷശില തുടങ്ങിയ സര്‍വകലാശാലകളെപ്പറ്റി പ്രതിപാദിക്കുന്ന ചൈനീസ് സഞ്ചാരികളുടെ ചരിത്ര രേഖകളില്‍ ഇതേപ്പറ്റിപ്പറയുന്നുണ്ടെന്നും പ്രശീല്‍ രത്‌ന പറയുന്നു. ഉത്തര്‍പ്രദേശിലും ബീഹാറിലും മാത്രമാണ് ഇപ്പോള്‍ ബുദ്ധമത കേന്ദ്രങ്ങളുള്ളത്. ഇനി ... Read more
ആധുനിക സൗകര്യങ്ങളോട് കൂടി രാജ്യത്തെ ആദ്യ ആന ആശുപത്രി ആരംഭിച്ചു
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ രാജ്യത്തെ ആദ്യ ‘ആന ആശുപത്രി’ ആഗ്രക്ക് സമീപം മഥുര, ഫറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വൈല്‍ഡ് ലൈഫ് എസ്ഒഎസ്, എന്‍ജിഒ-യും വനംവകുപ്പുമാണ് ആശുപത്രിക്ക് പിന്നില്‍. 12,000 ചതുരശ്രയടി സ്ഥലത്തുള്ള ആശുപത്രിയില്‍ പരിചരണത്തിനായി 4 ഡോക്ടര്‍മാര്‍, ഡിജിറ്റല്‍ എക്സ് റേ, ലേസര്‍ ചികിത്സ, ഡന്റല്‍ എക്സ് റേ, അള്‍ട്രാ സോണാഗ്രഫി, ഹൈഡ്രോതെറാപ്പി തുടങ്ങി നൂതനമായ പല ചികിത്സ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആനകളെ നിരീക്ഷിക്കാന്‍ സിസിടിവി സംവിധാനവും ഒരുക്കിയിട്ടുണ്ട്. തൃശ്ശൂരിലായിരുന്നു ആദ്യം ആന ആശുപത്രിക്കായി സ്ഥലം അന്വേഷിച്ചത്. എന്നാല്‍ സ്ഥല സൗകര്യങ്ങള്‍ നല്‍കാന്‍ തയ്യാറായതാണ് ഫറയില്‍ ആശുപത്രി നിര്‍മ്മിക്കാന്‍ തയ്യാറയത്. അസമിലെ കാസിരംഗയില്‍ ചെറിയൊരു ക്ലിനിക്ക് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ വിപുലമായ ഒന്നാണ് ഫറയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാട്ടില്‍ നിന്ന് പിടിച്ച് മെരുക്കി വളര്‍ത്തപ്പെടുന്ന ആനകള്‍ വലിയ തോതിലുള്ള മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടന്നുണ്ട്. നാട്ടിലെത്തിക്കുന്ന ആനകളുടെ ആയുര്‍ദൈര്‍ഘ്യം പകുതിയായി കുറഞ്ഞതായും 75-80 വര്‍ഷം വരെ ജീവിച്ചിരിക്കുന്ന ആനകള്‍ ഇവിടെയെത്തുമ്പോള്‍ ... Read more
ഇന്ത്യയിലെ ആദ്യ വിന്റേജ് കാര്‍ ലേലം 21ന് നടക്കും
വിന്റേജ് കാറുകള്‍ ഉള്‍പ്പെടെ പുരാതന വാഹനങ്ങള്‍ സ്വന്തമാക്കുന്നത് ഇന്ത്യയിലുള്ളവരുടെയും ഹോബിയായി തുടങ്ങിയിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ സ്വന്തമാക്കാന്‍ വിദേശ രാജ്യങ്ങളില്‍ ലേലങ്ങള്‍ നടക്കാറുണ്ട്. ഇന്ത്യയില്‍ ഇത് ക്ലാസിക് കാര്‍ നെറ്റ്‌വര്‍ക്കിലൂടെയായിരുന്നു. എന്നാല്‍ ആദ്യമായി ഇന്ത്യയിലും ഒരു വിന്റേജ് കാര്‍ ലേലം നടക്കാനൊരുങ്ങുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്റ്റാഗുരു എന്ന കമ്പനിയാണ് ഇന്ത്യയിലാദ്യമായി വിന്റേജ് കാറുകളുടെ ലേലം സംഘടിപ്പിക്കുന്നത്. നവംബര്‍ 21-നാണ് ആസ്റ്റാഗുരു വെബ്‌സൈറ്റ് മുഖേനയാണ് വിന്റേജ് കാറുകളുടെ ലേലം നടക്കുന്നത്. മുംബൈയില്‍ പഴയ കാറുകളുടെ ശേഖരമുള്ള സ്വകാര്യവ്യക്തികളെ ഉള്‍പ്പെടുത്തിയാണ് ലേലം ഒരുക്കുന്നത്. 1947 മോഡല്‍ റോള്‍സ് റോയിസ് സില്‍വര്‍ റെയ്ത്ത് മുതല്‍ 1960 മോഡല്‍ അംബാസിഡര്‍ മാര്‍ക്ക്1 വരെയുള്ള പത്തോളം പഴയ വാഹനങ്ങള്‍ ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1936 മോഡല്‍ ക്രൈസ്‌ലര്‍ എയര്‍സ്ട്രീം, 1937 മോഡല്‍ മോറിസ്-8 സെഡാന്‍, 1956 മോഡല്‍ ടോഡ്ജ് കിങ്‌സ്‌വേ, 1957 മോഡല്‍ സ്റ്റഡ്‌ബേക്കര്‍ കമാന്‍ഡര്‍, ഷെവര്‍ലെ സ്‌റ്റൈല്‍ ലൈന്‍ ഡീലക്‌സ്, 1963 മോഡല്‍ ഫിയറ്റ് 1100, 1969 മോഡല്‍ ... Read more