Category: India

120 പുതിയ വിമാനങ്ങള്‍ വാങ്ങി ഇന്ത്യന്‍ കമ്പനികള്‍

ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികള്‍ കഴിഞ്ഞ വര്‍ഷം 120 വിമാനങ്ങള്‍ വാങ്ങിക്കൂട്ടി. ഒരു വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് ഇന്ത്യന്‍ കമ്പനികള്‍ ഇത്രയധികം പുതിയ വിമാനങ്ങള്‍ വാങ്ങിയത്. ഇന്ത്യയില്‍ ഒന്‍പത് വിമാനക്കമ്പനികളാണുളളത്. ഇവയ്‌ക്കെല്ലാം കൂടി നിലവില്‍ 660 വിമാനങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ വാങ്ങിയത് ഇന്‍ഡിഗോയാണ്. 55 വിമാനങ്ങളാണ് ഇന്‍ഡിഗോ സ്വന്തമാക്കിയത്. ഇതോടെ ഇന്‍ഡിഗോയ്ക്ക് നിലവില്‍ 206 വിമാനങ്ങളായി. പുതിയ വിമാനങ്ങളെത്തിയതോടെ എയര്‍ ഇന്ത്യയ്ക്ക് ആകെ വിമാനങ്ങളുടെ എണ്ണം 125 ഉം ജെറ്റ് എയര്‍വേയ്‌സിന് 124 മായി ഉയര്‍ന്നു. പുതിയതായി ഇന്ത്യയിലേക്ക് എത്തിയ വിമാനങ്ങളില്‍ നല്ലൊരു പങ്കും ‘എയര്‍ബസ് എ 320 നിയോ’ ശ്രേണിയില്‍ വരുന്നവയാണ്.

ചരിത്ര നഗരം വാരണാസിയില്‍ സന്ദര്‍ശിക്കേണ്ട ഇടങ്ങള്‍

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് വാരാണസി. ഉത്തര്‍ പ്രദേശ് സംസ്ഥാനത്ത് ഗംഗ നദിയുടെ തീരത്താണ് അതിമനോഹരമായ ഈ ചരിത്ര നഗരം സ്ഥിതി ചെയ്യുന്നത്. ഇടുങ്ങിയ പാതകളിലൂടെ തിക്കിലും തിരക്കിലൂടെയും നടക്കുന്നത് ആദ്യം നിങ്ങളെ മടുപ്പിക്കും. എന്നാല്‍, ഇവിടുത്തെ ചില സ്ഥലങ്ങളും പ്രത്യേകതകളും നിങ്ങളെ തളര്‍ത്തില്ല. ബനാറസി കൈത്തറി സാരികള്‍, കാര്‍പെറ്റുകള്‍, ആഭരണങ്ങള്‍, രുചിയേറിയ മലൈയോ, ബനാറസി പാന്‍, പുണ്യനദിയുടെ തീരത്തിരുന്ന സൂര്യാസ്തമയ കാഴ്ച തുടങ്ങിയവയാണ് സഞ്ചാരികള്‍ക്ക് വാരാണസിയില്‍ ലഭിക്കുന്നത്. വാരാണസിയിലേക്ക് ഒരു യാത്ര പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഈ നാല് കാര്യങ്ങള്‍ കൂടി നിങ്ങള്‍ ചെയ്യുക. ഘട്ട് വാരാണസിയിലെ പ്രധാന ആകര്‍ഷണം അവിടുത്തെ കടവുകളാണ് (ഘട്ട്). 84 കടവുകളാണ് ഇവിടെയുള്ളത്. തങ്ങളുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞ് മോക്ഷം നേടാന്‍ ഇവിടെ നിരവധി ഭക്തര്‍ എത്തുന്നുണ്ട്. കടവുകള്‍ എപ്പോളും തിരക്കേറിയത് ആണെങ്കിലും മികച്ചൊരു അനുഭവമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. ഗംഗയിലെ ബോട്ട് റൈഡും ദശാശ്വമേധ് ഘാട്ടിലെ ദീപം തെളിയിക്കുന്ന കാഴ്ചകളും ... Read more

ഊട്ടിയില്‍ അതിശൈത്യം; കനത്ത മഞ്ഞ് വീഴ്ച

ഊട്ടി വീണ്ടും അതിശൈത്യത്തിന്റെ പിടിയിലമര്‍ന്നു. ഊട്ടി സസ്യോദ്യാനം, എച്ച്എഡി പി മൈതാനം, കുതിരപ്പന്തയ മൈതാനം, റെയില്‍വേ സ്റ്റേഷന്‍, കാന്തലിലെ മൈതാനം എന്നിവിടങ്ങളെല്ലാം മഞ്ഞുവീണു വെള്ളക്കമ്പിളി പുതച്ചതുപോലെയായിരുന്നു ഇന്നലെ. ദിവസവും രാവിലെ 10 മണി വരെയെങ്കിലും അതിശൈത്യമാണ്. വൈകിട്ട് അഞ്ചു മുതല്‍ വീണ്ടും ശൈത്യം തുടങ്ങുന്നു. ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെ രാവിലെ സസ്യോദ്യാനത്തില്‍ 4 ഡിഗ്രി സെല്‍ഷ്യസായിരുന്നു കുറഞ്ഞ താപനില. ഊട്ടിയിലെ ഇതിലും താഴ്ചയുള്ള തക്കുന്ത പോലെയുള്ള സ്ഥലങ്ങളില്‍ കുറഞ്ഞ താപനില 2 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു. വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിലും താഴേക്കു പോകുമെന്നാണു കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. മഞ്ഞുവീഴ്ച കൃഷിയെയും ദോഷകരമായി ബാധിച്ചുതുടങ്ങി. കാരറ്റ്, മുള്ളങ്കി, ബീറ്റ്‌റൂട്ട്, ബീന്‍സ് തുടങ്ങിയ ചെടികള്‍ മഞ്ഞുവീഴ്ചയ്ക്കു ശേഷം പകലുണ്ടാകുന്ന കനത്ത വെയിലില്‍ കരിഞ്ഞു തുടങ്ങിയതു കര്‍ഷകരെ പ്രതിസന്ധിയിലാക്കിത്തുടങ്ങി. നവംബര്‍ 27 മുതല്‍ 4 ദിവസം കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. പിന്നീടു ക്രിസ്മസ് വരെ കാര്യമായ മഞ്ഞുവീഴ്ചയുണ്ടായില്ല. ഇപ്പോള്‍ വീണ്ടും കനത്ത മഞ്ഞുവീഴ്ചയുടെ പിടിയിലിരിക്കുകയാണ് ... Read more

പാക്കിസ്ഥാനില്‍ ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രത്തിന് ‘പൈതൃക’ പദവി

പാക്കിസ്ഥാനില്‍ ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രത്തിന് പൈതൃക പദവി നല്‍കി ഭരണകൂടം. പെഷവാറിലെ ‘പഞ്ച് തീര്‍ത്ഥ്’ എന്ന തീര്‍ത്ഥാടനകേന്ദ്രത്തിനാണ് പൈതൃക പദവി നല്‍കിയതായി അറിയിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിറക്കിയത്. അഞ്ച് തടാകങ്ങളും അകത്ത് അമ്പലവും ചുറ്റുപാടും മരങ്ങളും അടങ്ങുന്നതാണ് ‘പഞ്ച് തീര്‍ത്ഥ്’. ഹൈന്ദവ വിശ്വാസപ്രകാരം മഹാഭാരതത്തിലെ പാണ്ഡു സ്‌നാനത്തിനായി എത്തിയ സ്ഥലമാണ് ഇവിടം. തകര്‍ന്ന നിലയില്‍ കിടന്നിരുന്ന അമ്പലം 1834ല്‍ ഹിന്ദുക്കളാണ് പുതുക്കിപ്പണിതത്. ഇതിന് ശേഷം വിശ്വാസികള്‍ കാര്‍ത്തികമാസത്തില്‍ ഇവിടെയെത്തി സ്‌നാനം ചെയ്യുകയും രണ്ട് ദിവസത്തെ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നത് പതിവായിരുന്നു. നിലവില്‍ ‘ഖൈബര്‍ പക്തുന്‍ഖ്വ’ എന്ന പ്രവിശ്യയുടെ കീഴിലാണ് ‘പഞ്ച് തീര്‍ത്ഥ്’. പുതിയ ഉത്തരവ് അനുസരിച്ച് അമ്പലത്തിന് സമീപത്തുള്ള കയ്യേറ്റങ്ങളെല്ലാം ഉടന്‍ ഒഴിപ്പിച്ച് ഇവിടെ ചുറ്റുമതില്‍ സ്ഥാപിച്ച് സംരക്ഷിതമേഖലയാക്കി മാറ്റാനാണ് ഉദ്യോഗസ്ഥര്‍ തയ്യാറെടുക്കുന്നത്. അമ്പലത്തിന്റെ ദീര്‍ഘകാലത്തേക്കുള്ള സംരക്ഷണത്തിനായി പുരാവസ്തു ഗവേഷകരുടെ സഹായത്തോടെ നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായിട്ടുണ്ട്. ഇതോടൊപ്പം തന്നെ അമ്പലത്തിനോ ചുറ്റുപാടിനോ എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന് ഉത്തരവാദിയാകുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും ഉത്തരവ് ... Read more

ബസ് യാത്രയ്ക്ക് പറ്റിയ ഈ അടിപൊളി റൂട്ടുകള്‍ അറിയുമോ?

ബസ് യാത്രയെന്നാല്‍ മിക്കവര്‍ക്കും മനസ്സില്‍ ആദ്യം തോന്നുന്ന വികാരം മടുപ്പാണ്. അസൗകര്യങ്ങളുടെ ഒരു കെട്ടുതന്നെ അഴിക്കേണ്ടി വരും ഓരോ യാത്ര കഴിയുമ്പോഴും. വളഞ്ഞു പുളഞ്ഞു കയറങ്ങളും ഇറക്കങ്ങളും താണ്ടി കിതച്ചെത്തുന്ന ബസ് യാത്രകള്‍ മടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. എത്രയൊക്കെ പറഞ്ഞാലും ഒരറ്റത്തുനിന്നും മറ്റേ അറ്റത്ത് എത്തണമെങ്കില്‍ ബസ് തന്നെയാണ് ഏറ്റവും മികച്ച മാര്‍ഗം. കാഴ്ചകള്‍ കണ്ടും കേട്ടും അറിഞ്ഞും ഒന്നു യാത്ര പോയാല്‍ കൊള്ളാം എന്നു തോന്നിപ്പിക്കുന്ന വഴികള്‍ ധാരാളമുണ്ട് നമ്മുടെ രാജ്യത്ത്. ബസില്‍ പോകുവാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് റൂട്ടുകള്‍ പരിചയപ്പെടാം… മുംബൈ- ഗോവ പച്ചപ്പിന്റെ നിറഞ്ഞ കാഴ്ചകള്‍ കൊണ്ട് ഏറ്റവും മനോഹരമായ പാതകളില്‍ ഒന്നാണ് മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ളത്. പശ്ചിമഘട്ടവും കാടുകളും വെള്ളച്ചാട്ടങ്ങളും ഒക്കെ കണ്ടുകൊണ്ട് പ്രകൃതിയെ സ്‌നേഹിച്ച് നടത്തുവാന്‍ പറ്റിയ ഒരു റൂട്ടാണിത്. 587 കിലോമീറ്റര്‍ മുംബൈയില്‍ നിന്നും പൂനെ-സതാര വഴിയാണ് ഗോവയിലെത്തുക. 587 കിലോമീറ്റര്‍ ദൂരമാണ് ഈ വഴിയേ യാത്ര ചെയ്യുവാനുള്ളത്. 10 മുതല്‍ ... Read more

പുതുവര്‍ഷം യാത്രകള്‍ പോകാം ഈ ഇടങ്ങളിലേക്ക്

പുതിയ വര്‍ഷമായിട്ട് ഒരു യാത്രയെക്കുറിച്ച് ചിന്തിക്കാത്തവര്‍ കാണില്ല. ഇനിയുള്ള ദിവസങ്ങളില്‍ ചെയ്യേണ്ട യാത്രകളും കണ്ടു തീര്‍ക്കേണ്ട സ്ഥലങ്ങളും മനസ്സില്‍ ഒന്നു കണക്കു കൂട്ടി വെച്ച് പ്ലാന്‍ ചെയ്തവരായിരിക്കും മിക്കവരും. എന്നാല്‍ പുതുവര്‍ഷത്തിലെ ആദ്യ മാസത്തിലെ യാത്ര അങ്ങനെ ചെറുതാക്കുവാന്‍ പറ്റില്ലല്ലോ…ജനുവരിയില്‍ കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യുവാന്‍ പറ്റിയ കുറച്ചിടങ്ങള്‍ പരിചയപ്പെടാം… മഞ്ഞണിഞ്ഞ ഔലി നാലുപാടും മഞ്ഞുമാത്രം നിറഞ്ഞു കിടക്കുന്ന ഒരിടത്തുകൂടം യാത്ര ചെയ്യണമെങ്കില്‍ അതിനു പറ്റിയ നേരം ഇതാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്‌കീയിങ്ങ് ഇടങ്ങളിലൊന്നായ ഔലിയെ മികച്ചതാക്കുന്നത് ഇവിടുത്തെ മഞ്ഞ് തന്നെയാണ്. നന്ദാ ദേവി പര്‍വ്വത നിരയുടെ മനോഹരമായ കാഴ്ചയും പ്രകൃതി ഒരുക്കിയിരിക്കുന്ന നിര്‍മ്മിതികളും ഒക്കെ ഈ പ്രദേശത്തെ വിദേശികളുടെ വരെ പ്രിയ കേന്ദ്രമാക്കി മാറ്റുന്നു. കവാനി ബുഗ്യാല്‍, ത്രിശൂല്‍ പീക്ക്, രുദ്രപ്രയാഗ്, ജോഷി മഠ്, ചെനാബ് ലേക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങള്‍. സ്‌കീയിങ്ങ്, ട്രക്കിങ്ങ് തുടങ്ങിയ കാര്യങ്ങള്‍ ഇവിടെ പരീക്ഷിക്കാം. പിങ്ക് സിറ്റി ജയ്പ്പൂര്‍ Courtesy: ... Read more

പുതുവര്‍ഷത്തില്‍ അഞ്ച് ഗ്രഹണങ്ങള്‍; രണ്ടെണ്ണം ഇന്ത്യയില്‍ കാണാം

അടുത്തവര്‍ഷം ആകാശത്ത് വിസ്മയം സൃഷ്ടിക്കുന്ന അഞ്ചു ഗ്രഹണങ്ങള്‍, എന്നാല്‍ ഇതില്‍ രണ്ടെണ്ണം മാത്രമേ ഇന്ത്യയില്‍ നിന്ന് കാണുവാന്‍ സാധിക്കൂ. ജനുവരി ആറിനാണ് ഇക്കൊല്ലത്തെ ആദ്യത്തെ ഗ്രഹണം. അന്നുണ്ടാകുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയില്‍നിന്നു കാണാന്‍ കഴിയില്ലെന്ന് ഉജ്ജയിനി ആസ്ഥാനമായ ജിവാജി ഒബ്സര്‍വേറ്ററിയിലെ സൂപ്രണ്ട് ഡോ. രാജേന്ദ്രപ്രകാശ് ഗുപ്ത് പറഞ്ഞു. ജനുവരി 21-ന് പൂര്‍ണ ചന്ദ്രഗ്രഹണം. ഗ്രഹണസമയം നമുക്കു പകലായതിനാല്‍ അതും കാണാനാകില്ല. ജൂലൈ രണ്ടിനു പൂര്‍ണസൂര്യഗ്രഹണമുണ്ട്. അതു സംഭവിക്കുന്ന നമ്മുടെ രാത്രിസമയത്തായതിനാല്‍ കാണാന്‍ കഴിയില്ല. ജൂലൈ 16-17നുണ്ടാകുന്ന ഭാഗിക ചന്ദ്രഗ്രഹണവും ഡിസംബര്‍ 26-നുണ്ടാകുന്ന സൂര്യഗ്രഹണവും ഇന്ത്യയില്‍ ദൃശ്യമാകും. ചന്ദ്രനു ചുറ്റും മോതിരവളയം പോലെ പ്രകാശം കാണാനാകുന്ന സൂര്യഗ്രഹണമാണു ഡിസംബറിലുണ്ടാകുക. ഇക്കൊല്ലം മൂന്നു പൂര്‍ണ ചന്ദ്രഗ്രഹണങ്ങളും രണ്ടു ഭാഗിക സൂര്യഗ്രഹണങ്ങളുമാണുണ്ടായത്.

റെയില്‍വേ ടിക്കറ്റ് വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

യാത്രക്കാരുടെ ദീര്‍ഘനാളത്തെ അവശ്യമനുസരിച്ച് ഐ ആര്‍ സി ടി സി വെബ്‌സൈറ്റ് പരിഷ്‌ക്കരിച്ചു. നവീകരിച്ച് irctc.co.in വെബ്‌സൈറ്റില്‍ ടിക്കറ്റ് ബുക്കിഗ് എളുപ്പമാക്കുന്നതിനുള്ള നിരവധി ഫീച്ചറുകള്‍ ചേര്‍ത്തിട്ടുണ്ട്. ട്രെയിനുകളുടെ വിവരങ്ങള്‍ പരിശോധിക്കുന്നതും ടിക്കറ്റ് ബുക്ക് ചെയ്യുന്നതും എളുപ്പമായി. വെയ്റ്റ് ലിസ്റ്റ് ടിക്കറ്റ് ‘കണ്‍ഫേം’ ആകാന്‍ എത്രത്തോളം സാധ്യതയുണ്ടെന്നു പരിശോധിക്കാനുള്ള സംവിധാനമാണ് (വെയ്റ്റ് ലിസ്റ്റ് പ്രെഡിക്ഷന്‍) പുതിയ ഫീച്ചറുകളില്‍ പ്രധാനം. പുതിയതായി കൂടുതല്‍ ടൂളുകള്‍ ചേര്‍ത്തതും യാത്രക്കാര്‍ക്ക് സഹായകമാകും. ഈ വര്‍ഷം നിലവില്‍ വന്ന പുതിയ വെബ്‌സൈറ്റിന്റെ പ്രത്യേകതകള്‍ . 1. വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാതെ തന്നെ ട്രെയിനുകളുടെ വിവരങ്ങളും സീറ്റ് ലഭ്യതയും പരിശോധിക്കാം 2. വെബ്‌സൈറ്റ് ഉപയോഗിക്കുന്നവര്‍ക്ക് സൗകര്യപ്രദമായ ഫോണ്ട് സൈസ് തെരഞ്ഞെടുക്കാം 3. ജേണി ക്ലാസ്, ട്രെയിന്‍ ടൈപ്പ്, ഏത് സ്റ്റേഷന്‍ മുതല്‍ ഏത് സ്റ്റേഷന്‍ വരെയുള്ള ട്രെയിന്‍ വേണം, എപ്പോള്‍ പുറപ്പെടുന്ന ട്രെയിന്‍ വേണം, എപ്പോള്‍ എത്തിച്ചേരുന്ന ട്രെയിന്‍ വേണം തുടങ്ങിയ പുതിയ ഫില്‍റ്ററുകള്‍ ചേര്‍ത്തിട്ടുണ്ട് 4. വെയ്റ്റ് ലിസ്റ്റ് ... Read more

പുതിയ സേവനങ്ങളുമായി ഗൂഗിള്‍ മാപ്പ്; യാത്ര ഇനി കൂടുതല്‍ ആസ്വദിക്കാം

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന പുതിയ സേവനങ്ങളുമായി ഗൂഗിള്‍ മാപ്പ്. ഗൂഗിള്‍ മാപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് കൊച്ചിയില്‍ പുറത്തിറക്കി. യാത്ര കൂടുതല്‍ സമഗ്രവും കൃത്യവും വിശ്വസനീയവുമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഗൂഗിള്‍ മാപ്പ് അധികൃതര്‍ പറഞ്ഞു. പ്രധാനമായും ഇരുചക്രവാഹന യാത്രികരെ ലക്ഷ്യമിട്ടാണ് മാപ്പിലെ പുതിയ സാങ്കേതിക വിദ്യകള്‍. ഉപഭോക്താക്കള്‍ക്ക് യാത്ര ആസൂത്രണം ചെയ്യാനും എത്തിചേരുന്ന കേന്ദ്രത്തിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനം സുരക്ഷിതമാക്കാനും ഗൂഗിള്‍ മാപ്പ് വഴി ഇനി സാധിക്കും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ മാപ്പ് ഫോര്‍ ഇന്ത്യാ സീനിയര്‍ പ്രോഗ്രാം മാനേജര്‍ അനല്‍ ഘോഷാണ് പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കിയത് പ്ലസ് കോഡുകള്‍, പ്രാദേശിക ഭാഷ, തത്സമയ ഗതാഗത വിവരങ്ങള്‍, ലൊക്കേഷനുകള്‍ പങ്കുവക്കാനുള്ള സംവിധാനം എന്നിവയാണ് പ്രധാനമായും ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുക. യാത്രികര്‍ക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളും ഭക്ഷണശാലകളും ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനുംപുതിയ പതിപ്പിലൂടെ സാധിക്കും. പരിമിതമായ മെമ്മറിയില്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ സുഗമമായി പ്രവര്‍ത്തിക്കും എന്നതാണ് ഗൂഗിള്‍മാപ്പിന്റെ പുതിയ രൂപതത്തിലെ പ്രത്യേകത.

വരുന്നു അത്ഭുത ടെക്‌നോളജിയുമായി ഇന്ത്യന്‍ റെയില്‍വേ

സുരക്ഷാ സംവിധാനങ്ങളുടെ പേരില്‍ നിരന്തരം പഴികേള്‍ക്കുന്ന ഇന്ത്യന്‍ റെയില്‍വേ ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുമായി രംഗത്ത്. നിര്‍മ്മിതബുദ്ധി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയാണ് റെയില്‍വേ കാതലായ ഈ പരീക്ഷണത്തിനു തുടക്കം കുറിച്ചിട്ടുള്ളത് വൈഫൈ ശൃംഖല ഉപയോഗിച്ചു ട്രെയിനുകളുടെ സുരക്ഷ സംബന്ധിച്ചു തല്‍സമയ വിവരങ്ങള്‍ അധികൃതര്‍ക്കു കൈമാറാന്‍ ഈ റോബോട്ടുകള്‍ക്കു കഴിയും. എന്‍ജിനീയര്‍മാര്‍ നിര്‍ദേശിക്കുന്നതനുസരിച്ചു ഫോട്ടോകളും വിഡിയോകളും പകര്‍ത്താന്‍ ശേഷിയുള്ളവയാണ് റോബോട്ടുകള്‍. അണ്ടര്‍ ഗിയര്‍ സര്‍വൈലന്‍സ് ട്രൂ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അസിസ്റ്റഡ് ഡ്രോയ്ഡ് (USTAAD) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. സെന്‍ട്രല്‍ റെയില്‍വേയുടെ നാഗ്പൂര്‍ ശാഖയില്‍ വികസിപ്പിച്ചെടുത്ത ഉസ്താദിന്റെ ഏറ്റവും വലിയ സവിശേഷത 360 ഡിഗ്രി തിരിയാന്‍ ശേഷിയുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള കാമറകളുടെ സാന്നിധ്യമാണ്. മനുഷ്യന്റെ കണ്ണില്‍പ്പെടാതെ പോകുന്ന ചെറിയ പിഴവുകള്‍ പോലും കണ്ടെത്താന്‍ ഈ റോബോട്ടുകള്‍ക്കു കഴിയും. എന്‍ജിനീയര്‍മാര്‍ നിര്‍ദേശിക്കുന്നതനുസരിച്ച് ഗിയറിന്റെ അടി ഭാഗത്തു വരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇവയ്ക്കു സാധിക്കും. പിടിച്ചെടുക്കുന്ന ഫോട്ടോകളും വിഡിയോകളും തല്‍സമയമായും ... Read more

യമഹ എം ടി 15 പുതുവര്‍ഷത്തിലെത്തും

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന എംടി-15 ജനുവരി 21-ന് എത്തും. പുതുതായി ഡിസൈന്‍ ചെയ്ത ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക് തുടങ്ങിയവ ബൈക്കിനെ വേറിട്ടതാക്കുന്നു. സിംഗിള്‍ പീസ് സീറ്റ്, വീതി കുറഞ്ഞ പിന്‍ഭാഗം തുടങ്ങിയവയും ബൈക്കിന്റെ പ്രത്യേകതകളാണ്. 155 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ബൈക്കിന്റെ ഹൃദയം. 19.3 ബിഎച്ച്പി പവറും 15 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. മുന്നില്‍ ടെലിസ്‌കോപികും പിന്നില്‍ മോണോഷോക്ക് സസ്‌പെഷനുമാണ് സസ്പന്‍ഷന്‍. മുന്നില്‍ 267 എംഎം, പിന്നില്‍ 220ം എംഎം ഡിസ്‌ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷയും ഈ ബൈക്കില്‍ നല്‍കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് പാലം ഇന്നു തുറക്കും

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ – റോഡ് പാലം ‘ബോഗിബീല്‍’ അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുകളില്‍ 3 വരി റോഡും താഴെ ഇരട്ട റെയില്‍പാതയുമാണുള്ളത്. Photo for representation purpose only അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്നതാണു പാലം. സവിശേഷതകള്‍ നീളം -4.94 കിലോമീറ്റര്‍. ഉയരം-ബ്രഹ്മപുത്ര നദീനിരപ്പില്‍ നിന്ന് 32 മീറ്റര്‍ ഉയരം. ചെലവ്- 5900 കോടി പ്രാധാന്യം- അസം- അരുണാചല്‍ ദൂരം 170 കിലോമീറ്റര്‍ കുറയ്ക്കും. വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ നിര്‍ണായകം. അരുണാചലിലേക്ക് വേഗത്തില്‍ സൈന്യത്തെ എത്തിക്കാനാവും.

വേദംഗി; ഏറ്റവും വേഗത്തില്‍ സൈക്കിളില്‍ ലോകം ചുറ്റിയ ഏഷ്യക്കാരി

ഏറ്റവും വേഗത്തില്‍ ലോകം ചുറ്റിയ ഏഷ്യന്‍ എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് പൂനെ സ്വദേശിയായ ഇരുപതുകാരി. 159 ദിവസത്തെ സൈക്കിള്‍ യാത്രയില്‍ 14 രാജ്യങ്ങള്‍ പിന്നിട്ടു. ഞായറാഴ്ച രാവിലെ വേദംഗി കൊല്‍ക്കത്തയിലെത്തിയപ്പോള്‍ 29,000 കിലോമീറ്ററുകള്‍ പിന്നിട്ടിരുന്നു. ജൂലായില്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നാണ് യാത്ര തുടങ്ങിയത്. യാത്ര പൂര്‍ത്തിയാക്കാന്‍ വീണ്ടും ഓസ്ട്രേലിയയിലേയ്ക്ക് പോകാനിരിക്കുകയാണ്. യുകെയിലെ ബോണ്‍മൗത്ത് സര്‍വകലാശാലയില്‍ സ്പോര്‍ട്സ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ് വേദാംഗി കുല്‍ക്കര്‍ണി. ഒരു ദിവസം 300 കിലോമീറ്റര്‍ എന്ന നിലയില്‍ യാത്ര ചെയ്തതായി വേദാംഗി പിടിഐയോട് പറഞ്ഞു. യാത്രയില്‍ 80 ശതമാനവും ഒറ്റയ്ക്കായിരുന്നു. ഏറ്റവും വേഗത്തില്‍ സൈക്കിളില്‍ ലോകം ചുറ്റിയതിന്റെ റെക്കോഡ് ബ്രിട്ടീഷുകാരിയായ ജെന്നി ഗ്രഹാമിനാണ് . 2018ല്‍ 124 ദിവസം കൊണ്ടാണ് ജെന്നി സൈക്കളിലില്‍ ലോകം ചുറ്റിയത്. വേദാംഗിയുടെ മാതാപിതാക്കള്‍ തന്നെയാണ് യാത്രയുടെ ചിലവുകള്‍ വഹിക്കുന്നത്. പല രാജ്യങ്ങളിലും വിസ സംബന്ധമായ പ്രശ്നങ്ങളുണ്ടായത് യാത്രയുടെ ചിലവുകള്‍ വര്‍ദ്ധിപ്പിച്ചതായും സമയ ദൈര്‍ഘ്യമുണ്ടാക്കിയതായും വേദാംഗി പറയുന്നു. യൂറോപ്പിലെ അതിശൈത്യവും യാത്രയില്‍ പ്രതിബന്ധങ്ങളുണ്ടാക്കി. ഭാരമുള്ള ... Read more

തീവണ്ടികളില്‍ ഇനി വീട്ടുസാധനങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വാങ്ങാം

തീവണ്ടിയില്‍ നിന്നിറങ്ങുംമുമ്പ് തന്നെ ഇനി അടുക്കള ഉപകരണങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വ്യായാമോപകരണങ്ങളും മറ്റും വാങ്ങാം. തിരഞ്ഞെടുക്കപ്പെട്ട തീവണ്ടികളില്‍ പുതുവര്‍ഷം മുതല്‍ ഇതിന് അവസരമുണ്ടാകുമെന്ന് റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പടിഞ്ഞാറന്‍ റെയില്‍വേയുടെ മുംബൈ ഡിവിഷന്‍ ഇതിനുള്ള കരാര്‍ 3.5 കോടി രൂപയ്ക്ക് അഞ്ചുവര്‍ഷത്തേക്ക് ഒരു സ്വകാര്യകമ്പനിയെ ഏല്‍പ്പിച്ചു. എക്‌സ്പ്രസ് തീവണ്ടികളിലും 16 മെയിലുകളിലുമാണ് വിമാനങ്ങളുടെ മാതൃകയില്‍ യാത്രയ്ക്കിടയില്‍ തന്നെ സാധനങ്ങള്‍ വാങ്ങാനാവുക. ഭക്ഷണപദാര്‍ഥങ്ങളും ലഹരി വസ്തുക്കളും വില്‍ക്കാന്‍ കരാറുകാരന് അനുവാദമില്ല. ഉന്തുവണ്ടിയില്‍ യൂണിഫോമിലുള്ള രണ്ടുപേര്‍ രാവിലെ എട്ടുമുതല്‍ രാത്രി ഒമ്പതുവരെ സാധനങ്ങള്‍ വില്‍ക്കും. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ചും ഇവ വാങ്ങാം. സാധനവിവരങ്ങളടങ്ങിയ ബ്രോഷറുകള്‍ യാത്രക്കാര്‍ക്ക് നല്‍കും. ശബ്ദപ്രചാരണം അനുവദിക്കില്ലെന്ന് റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി. ഓരോ മേഖലയിലും ആദ്യം രണ്ടു വണ്ടികളിലാണ് സൗകര്യമൊരുക്കുക. പിന്നാലെ രണ്ടുവീതം വണ്ടികളില്‍ കൂടി അനുവദിക്കും.

രാജ്യത്തെ ആദ്യ അതിവേഗ ട്രെയിന്‍ 29ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

ഇന്ത്യയിലെ ആദ്യ എഞ്ചിനില്ലാത്തതും, അതിവേഗ തീവണ്ടിയുമായ ട്രെയിന്‍ 18 ഡിസംബര്‍ 29ന് വാരണാസിയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും. ശതാബ്ദി തീവണ്ടികള്‍ക്കു പകരമുള്ള ട്രെയിന്‍ 18 ഡല്‍ഹിക്കും വാരണാസിക്കുമിടയിലാണ് സര്‍വ്വീസ് നടത്തുക. ചെന്നൈയിലെ ഐസിഎഫ് ആണ് ഈ തീവണ്ടി നിര്‍മ്മിച്ചിരിക്കുന്നത്. 100 കോടി രൂപയാണ് ഇതിന്റെ നിര്‍മാണ് ചെലവ്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിന്‍ 18 ഡല്‍ഹിക്കും രാജധാനിക്കും ഇടയിലുള്ള റൂട്ടില്‍ ട്രയല്‍ റണ്‍ നടത്തി. ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് ഈ ട്രെയിന്‍ വരുന്നത്. വൈഫൈ, ജിപിഎസ് അധിഷ്ഠിത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ടച്ച് ഫ്രീ ബയോ-വാക്വം ടൊയ്ലറ്റ്, എല്‍ഇഡി ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് പോയിന്റ്, കാലാവസ്ഥ അനുസരിച്ച് താപനില നിയന്ത്രിക്കുന്നതിനുള്ള സംവിധാനം എന്നിവയെല്ലാം ഈ ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്. 52 സീറ്റുകള്‍ വീതമുള്ള രണ്ട് എക്സിക്യൂട്ടീവ് കമ്പാട്ട്മെന്റുകള്‍ ട്രെയിനില്‍ ഉണ്ടാകും. ട്രെയിലര്‍ കോച്ചുകളില്‍ 72 സീറ്റുകള്‍ വീതം ഉണ്ടായിരിക്കും. ട്രെയിന്‍ പോകുന്ന ദിശയനുസരിച്ച് ... Read more