Category: India

മുംബൈയില്‍ സ്പീഡ് ബോട്ട് സര്‍വീസ് ആരംഭിക്കാനൊരുങ്ങി യൂബര്‍

ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് സേവന ദാതാക്കളായ യൂബര്‍ സ്പീഡ് ബോട്ട് സര്‍വീസും തുടങ്ങുന്നു. മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്നും എലഫന്റ ദ്വീപിലേക്കും അലിബാഗിലേക്കുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ബോട്ട് സര്‍വീസ് തുടങ്ങുക. യൂബറിന്റെ ആപ്പ് വഴി മൊബൈല്‍ഫോണില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ആറുമുതല്‍ എട്ടുവരെ സീറ്റുള്ള ചെറുബോട്ടിന് 5,700 രൂപയും 10 സീറ്റുള്ള ബോട്ടിന് 9,500 രൂപയുമായിരിക്കും താല്‍ക്കാലിക നിരക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്താനാവും. പരീക്ഷണ സര്‍വീസുകള്‍ ലാഭമെന്നുകണ്ടാല്‍ നവിമുംബൈയിലും യൂബര്‍ ബോട്ടുകള്‍ തുടങ്ങുമെന്ന് മുംബൈ പോര്‍ട്ട് ട്രസ്റ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. മുംബൈ മരിടൈം ബോര്‍ഡുമായി സഹകരിച്ചാണ് യൂബര്‍ ജലഗതാഗതരംഗത്തിറങ്ങുന്നത്.

മാല്‍വ കബീര്‍ സംഗീതയാത്ര ഫെബ്രുവരി 20 മുതല്‍

കഴിഞ്ഞ 25 വര്‍ഷത്തോളമായി ഗ്രാമങ്ങളിലൂടെ സംഗീതസപര്യ നടത്തി പ്രശസ്തമായ മാല്‍വ കബീര്‍ സംഗീതയാത്ര ഫെബ്രുരി 20 മുതല്‍ 24 വരെ മധ്യപ്രദേശിലെ മാല്‍വയില്‍ നടക്കും. യാത്രയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. നന്മ, സാഹോദര്യം, പ്രകൃതിയോട് ഉള്ള ആദരവ്, സ്‌നേഹം എന്നീ ആശയ മൂല്യങ്ങളുള്ള കബീര്‍, സൂഫി, ബുള്ളേ ഷാ സൂക്തങ്ങളുടെ സമ്മേളനമാണ് മാല്‍വ കബീര്‍ സംഗീതയാത്ര. ഫെബ്രുവരി 20 മുതല്‍ 24 വരെ നടക്കുന്ന യാത്രയില്‍ ഇന്ത്യയിലെ പ്രശസ്ത കലാകാരന്മാര്‍ക്കൊപ്പം പ്രാദേശിക നാട്ടു കലാകാരന്മാരും പങ്കെടുക്കും. കലഹമല്ല സ്‌നേഹം എന്ന സന്ദേശം സമൂഹത്തിന് പകരുകയാണ് യാത്രയുടെ ലക്ഷ്യം. ഉജ്ജയിനില്‍ നിന്നു 35 കിലോ മീറ്ററും ഇന്‍ഡോറില്‍ നിന്നു 80 കിലോമീറ്ററുമാണ് മാല്‍വയിലേക്കുള്ള ദൂരം. കൃഷി പ്രധാനമായ മാല്‍വയുടെ ഗുപ്ത രാജകാലം സുവര്‍ണ്ണ കാലമായാണ് അറിയപ്പെടുന്നത്. ആര്‍ക്കിയോളിജിക്കല്‍ പ്രാധാന്യമുള്ള പൈതൃക കോട്ടകളും ശില്‍പങ്ങളും മാല്‍വയില്‍ ഇന്നും സംരംക്ഷിച്ചു പോരുന്നു. ഉജ്ജയിനിലും ഇന്‍ഡോറിലും ഉള്ള ആരാധാലയങ്ങളും മ്യൂസിയങ്ങളും ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചവയാണ്. ... Read more

രാവണ വധത്തിന് ശേഷം ശ്രീരാമന്‍ ധ്യാനിച്ചയിടം

അങ്ങകലെ, ചന്ദ്രനെ ചുംബിച്ചു നില്‍ക്കുന്നൊരു ശിലയുണ്ട്. ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡില്‍ സമുദ്ര നിരപ്പില്‍നിന്ന് 13,500 അടി ഉയരത്തിലുള്ള ചന്ദ്രശില കൊടുമുടി. ഹരിദ്വാര്‍, ഋൃഷികേശ്, ദേവപ്രയാഗ്, രുദ്രപ്രയാഗ്, ഉഖീമഠ്, ചോപ്ത വഴിയാണു ചന്ദ്രശിലയിലേക്കുള്ള യാത്ര. ഹരിദ്വാറും ഋൃഷികേശും പിന്നിട്ട് ദേവപ്രയാഗിലെത്തി. ഇവിടെയാണ് പുണ്യനദികളായ അളകനന്ദയും ഭാഗീരഥിയും സംഗമിച്ചു ഗംഗ രൂപപ്പെടുന്നത്. ദേവപ്രയാഗ് എന്ന വാക്കിന്റെ അര്‍ഥം പുണ്യനദികളുടെ സംഗമസ്ഥാനം എന്നാണ്. രാക്ഷസ രാജവായ രാവണ വധത്തിന് ശേഷം ശ്രീരാമന്‍ തപസനുഷ്ഠിച്ച ഇടമാണ് ചന്ദ്രശില  എന്നാണ് ഐതിഹ്യം. ഹിമാലയന്‍ മലനിരകളില്‍ ഒന്നായ ഗര്‍ഹ്വാളില്‍ സ്ഥിതി ചെയ്യുന്ന ചന്ദ്രശില സമീപപ്രദേശങ്ങളിലായുള്ള തടാകങ്ങള്‍, പുല്‍മേടകള്‍, നന്ദദേവി, തൃശൂല്‍, കേദാര്‍ ബന്ധാര്‍പൂഞ്ച്, ചൗകാംബ കൊടുമുടികള്‍,എന്നിവയുടെ അതിമനോഹരമായ കാഴ്ചകള്‍ കാണാനുള്ള അവസരം നല്‍കും. കണ്ണിന് മുന്‍പില്‍ സൂര്യന്റെ ഉദയ-അസ്തമയ കാഴ്ചയാണ് ചന്ദ്രശിലയില്‍ കാഴ്ചക്കാര്‍ക്കായി കാത്തിരിക്കുന്നത്. നാലുവശത്തും മഞ്ഞിന്റെ വെളുത്ത കമ്പളം പുതച്ചു കിടക്കുന്ന ഹിമശൈലങ്ങള്‍. പര്‍വത നിരകളില്‍നിന്നും ചീറിയടിക്കുന്ന ശീതക്കാറ്റില്‍ അസ്ഥിയും മജ്ജയും മരവിച്ചുപോകും. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ... Read more

സോംനാഥ്, അംബജി ക്ഷേത്രപരിസരം വെജിറ്റേറിയന്‍ മേഖലയായി പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍

ഗുജറാത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളായ സോംനാഥ്, അംബജി എന്നിവയെ വെജിറ്റേറിയന്‍ മേഖലയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വിജയ് രൂപാണി ക്ഷേത്രങ്ങളെ വെജിറ്റേറിയന്‍ മേഖലയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ക്ഷേത്രങ്ങളുടെ 500 മീറ്റര്‍ പരിധി വരെയാണ് ഈ നിയമം ബാധകം. സോംനാഥ് ക്ഷേത്രം ഗിര്‍-സോംനാഥ് ജില്ലയിലും അംബജി ക്ഷേത്രം ബനസ്‌കന്ത ജില്ലയിലുമാണ് സ്ഥിതി ചെയ്യുന്നത്. പുതിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രങ്ങളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ ഇനിമുതല്‍ മത്സ്യ,മാംസ വിഭവങ്ങള്‍ വില്‍ക്കാനോ കൊണ്ടു വരാനോ പാടില്ല. ബനസ്‌കന്തയിലെ പാലന്‍പുറില്‍ വെച്ച് വെള്ളിയാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വളരെ കാലമായി ഹിന്ദുമത സംഘനകള്‍ മാംസാഹാരങ്ങള്‍ ക്ഷേത്ര പരിസരത്തു നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമായി നിരവധി തീര്‍ത്ഥാടകരാണ് ഈ ക്ഷേത്രങ്ങളില്‍ വര്‍ഷംതോറും എത്തുന്നത്.

ബീച്ചുകളില്‍ മദ്യപാനം നിരോധിക്കാനൊരുങ്ങി ഗോവന്‍ സര്‍ക്കാര്‍

രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗോവയില്‍ ഇനി ബീച്ചുകളില്‍ പരസ്യമായി മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍. രണ്ടായിരം രൂപ പിഴയോ മൂന്ന് മാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് ഗോവ മന്ത്രിസഭ അംഗീകാരം നല്‍കി. രജിസ്‌ട്രേഷന്‍ ഓഫ് ടൂറിസം ട്രേഡ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ബീച്ചുകളില്‍ മദ്യപാനത്തിനും പാചകം ചെയ്യലിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. വ്യാഴാഴ്ചയാണ് മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കിയത്. ജനുവരി 29ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി സഭയില്‍ അവതരിപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പുമന്ത്രി മനോഹര്‍ അജ്ഗാവോങ്കാര്‍ പറഞ്ഞു. ബീച്ചുകളില്‍ കുപ്പികള്‍ പൊട്ടിക്കുക, പരസ്യമായി മദ്യപാനം നടത്തുക, ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ ഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരുടെ ചിത്രങ്ങള്‍ എടുത്ത് ടൂറിസം വകുപ്പിന് വാട്‌സ്പ്പിലൂടെ കൈമാറും. 12 മണിക്കൂറിനുളളില്‍ പിഴയടക്കേണ്ടിവരും. നിലവില്‍ ഗോവയില്‍ നടക്കുന്ന ഈ പ്രവര്‍ത്തികള്‍ മൂലം നിലവാരമുളള വിനോദസഞ്ചാരികള്‍ ഇവടേക്ക് വരാന്‍ മടി ... Read more

മുഖം മിനുക്കാനൊരുങ്ങി ബെംഗളൂരു കൊമേഴ്‌സ്യല്‍ സ്ട്രീറ്റ്

ബെംഗളൂരു നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രമായ കൊമേഴ്‌സ്യല്‍ സ്ട്രീറ്റ്, ചര്‍ച്ച് സ്ട്രീറ്റ് മാതൃകയില്‍ വികസിപ്പിക്കാന്‍ പദ്ധതിയുമായി ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി). ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി നടക്കാന്‍ പോലും ഇടമില്ലാത്ത കൊമേഴ്‌സ്യല്‍ സ്ട്രീറ്റില്‍ വാഹന പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കും. സമീപത്തെ റോഡുകള്‍ വികസിപ്പിച്ച് കാല്‍നടയാത്രികര്‍ക്കു സുഗമമായി നടക്കാന്‍ കരിങ്കല്ലു പാകും. ടെന്‍ഡര്‍ ഷുവര്‍ മാതൃകയില്‍ വീതിയേറിയ നടപ്പാതകളാണ് നിര്‍മിക്കുക. പണി പൂര്‍ത്തിയായാല്‍ ഇവിടെ വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയേക്കും. ഇവിടെയെത്തുന്നവരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ കാമരാജ് റോഡില്‍ സൗകര്യം ഏര്‍പ്പെടുത്തും. ആദ്യ ഘട്ടത്തില്‍ കൊമേഴ്‌സ്യല്‍ സ്ട്രീറ്റ് പരിസരത്തെ റോഡുകള്‍ 31.5 കോടി രൂപ ചെലവില്‍ വികസിപ്പിക്കും. ജുമാ മസ്ജിദ് മുതല്‍ കാമരാജ് റോഡ് വരെ കരിങ്കല്ല് പാകാന്‍ 8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. റോഡ് വികസനം 2 മാസത്തിനകം തുടങ്ങാനാണ് ബിബിഎംപി ശ്രമം. അധികം വൈകിയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നേക്കാം. പദ്ധതിയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായും അംഗീകാരത്തിനായി സ്മാര്‍ട് സിറ്റി ... Read more

അറ്റകുറ്റപണികള്‍ക്കായി മുംബൈ വിമാനത്താവളത്തിന്റെ റണ്‍വേ 22 ദിവസം അടച്ചിടും

രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടു റണ്‍വേകള്‍ അറ്റകുറ്റപണികള്‍ക്കായി ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് 30 വരെ ഭാഗികമായി അടച്ചിടും. ഈ കാലയളവില്‍ ഉള്‍പ്പെടുന്ന ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ റണ്‍വേകള്‍ ആറു മണിക്കൂര്‍ അടച്ചിടും. 22 ദിവസം നീളുന്ന ഈ ഭാഗിക നിയന്ത്രണ ദിനങ്ങളില്‍ പ്രതിദിനം 240 വിമാന സര്‍വീസുകള്‍ വരെ മുടങ്ങുമെന്നാണ് കണക്കുകള്‍. പല വിമാന കമ്പനികളും ഈ കാലയളവില്‍ സമീപ റൂട്ടിലേക്ക് സര്‍വീസ് മാറ്റാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളെ ബാധിക്കുന്ന ഈ ക്രമീകരണത്തില്‍ മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് അവയുടെ റീഫണ്ട് ഉറപ്പാക്കുമെന്നും സാധ്യമായ സാഹചര്യത്തില്‍ മറ്റു വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നല്‍കുമെന്നും മുംബൈ വിമാനത്താവള വക്താവ് അറിയിച്ചു. ഫെബ്രുവരി എഴു മുതല്‍ മാര്‍ച്ച് 30 വരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെയാകും റണ്‍വേകള്‍ അടച്ചിടുക. ... Read more

ചന്ദീപ് സിങ് സുദന്‍; നിശ്ചയദാര്‍ഢ്യത്തിന്റെ മുഖം

നാഷണല്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ ചന്ദീപ് സിങ് സുദന്‍ എന്ന 20 വയസുകാരന്‍ തന്റെ നിശ്ചയദാര്‍ഢ്യംകൊണ്ട് മാത്രമാണ് ജീവിതത്തെ ഇത്രയും പ്രകാശപൂരിതമാക്കിയത്. തന്റെ 11 വയസില്‍ വൈദ്യുതാഘാത്തതിന് ഇരയായ ചന്ദീപ് അത്ഭുതകരമായിയാണ് മരണത്തില്‍നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ ആ അപകടത്തില്‍ ജമ്മു സ്വദേശി ചന്ദീപിന് നഷ്ടമായത് അവന്റെ ഇരുകൈകളാണ്. തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഈ അപകടത്തെ ചന്ദീപ് ഓര്‍ക്കുന്നത് ഇങ്ങനെയാണ് ‘ആ അപകടം എന്നെ ഒരുപാട് മാറ്റി, എന്റെ ഇരുകൈകളും നഷ്ടമായി എന്ന് മനസിലാക്കിയ നിമിഷം ഞാന്‍ അലമുറയിട്ട് കരയാന്‍ തുടങ്ങി. എന്റെ കരച്ചില്‍ കണ്ട് എന്റെ വീട്ടുക്കാര്‍ എന്നോട് പറഞ്ഞത് കഴിഞ്ഞുപോയ കാര്യത്തെപ്പറ്റി ഓര്‍ത്ത് സങ്കടപെട്ടിട്ട് കാര്യമില്ല. വരാന്‍ പോകുന്ന ഭാവിയെപ്പറ്റി ചിന്തിക്കൂ’ എന്നാണ്. എല്ലാ പ്രതിബദ്ധങ്ങളും മറികടന്ന് ചന്ദീപ് ഒരു അറിയപ്പെടുന്ന കായികതാരം ആയതിന്റെ പിന്നിലെ നെടുംതൂണുകള്‍ ചന്ദീപിന്റെ കുടുംബവും ,കൂട്ടുകാരും തന്നെയാണ്. ഇന്ന് ചന്ദീപിന്റെ പേരില്‍ സ്‌കേറ്റിംഗിന് രണ്ട് വേള്‍ഡ് റെക്കോഡുകളുണ്ട്   ്ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ്, ... Read more

തീവണ്ടികളുടെ പിഎന്‍ആര്‍ സ്റ്റാറ്റസ്; എസ്എംഎസ്, വെബ്‌സൈറ്റ് വഴി എങ്ങനെ അറിയാം

റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകള്‍ക്കു പുറമേ ഐര്‍സിടിസി വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും പിഎന്‍ആര്‍ സ്റ്റാറ്റസ് യാത്രക്കാര്‍ക്ക് അറിയാന്‍ കഴിയും. യാത്രകള്‍ മുന്‍കൂട്ടി തീരുമാനിക്കാനും സമയ നഷ്ടം ഒഴിവാക്കാനും ഇതുവഴി കഴിയും. ഇന്ത്യന്‍ റെയില്‍വേയുടെ പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് ആണ് പിഎന്‍ആര്‍ എന്ന് അറിയപ്പെടുന്നത്. ഇതൊരു നമ്പരാണ്. ഈ നമ്പര്‍ വഴി യാത്ര സംബന്ധിച്ച വിവരങ്ങളെല്ലാം യാത്രക്കാര്‍ക്ക് അറി യാനാകും. ട്രെയിന്‍ എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം എന്നിവയ്ക്കു പുറമേ പിഎന്‍ആര്‍ സ്റ്റാറ്റസിലൂടെ ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചുള്ള വിവരങ്ങളും അറിയാം. ബുക്കിങ് സ്റ്റാറ്റസും ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും കഴിയും. ഇതിനു പുറമേ കോച്ച്, സീറ്റ് നമ്പര്‍, ടിക്കറ്റ് നിരക്ക് തുടങ്ങിയവയും പിഎന്‍ആര്‍ സ്റ്റാറ്റസിലൂടെ അറിയാം. ഏതു മൊബൈല്‍ ഫോണിലൂടെയും എസ്എംഎസ് വഴി പിഎന്‍ആര്‍ സ്റ്റാറ്റസ് അറിയാം. ഇതിനായി 139 ലേക്ക് എസ്എംഎസ് അയച്ചാല്‍ മതി. 139 എന്ന നമ്പരിലേക്ക് വിളിച്ചാലും നിങ്ങള്‍ക്ക് പിഎന്‍ആര്‍ സ്റ്റാറ്റസ് അറിയാം. ഐര്‍സിടിസി വെബ്‌സൈറ്റ് വഴി പിഎന്‍ആര്‍ സ്റ്റാറ്റസ് എങ്ങനെ ... Read more

കോര്‍ലായ്; പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യന്‍ ഗ്രാമം

അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും ചരിത്രം കഥകളാക്കി പോര്‍ച്ചുഗീസുകാര്‍ നാടൊഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. ചരിത്രത്തിനോട് മാത്രം ചേര്‍ന്നുകിടക്കുന്ന കഥകളാണ് ഇന്ന് സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ഇന്ത്യ. എന്നാല്‍ കാലമിത്ര കഴിഞ്ഞിട്ടും അതില്‍ നിന്നും മാറിസഞ്ചാരിക്കാത്ത ഒരു വിഭാഗം ആളുകളുണ്ട്. പോര്‍ച്ചുഗീസുകാരുടെ കീഴില്‍ വര്‍ഷങ്ങളോളം കഴിഞ്ഞതിന്റെ സ്മരണ ഇന്നും നിലനിര്‍ത്തുന്ന ഇടം. പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ഏക നാടായ കോര്‍ലായ് ആണ് കഥാപാത്രം. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ കോട്ട കെട്ടി സംരക്ഷിച്ച കോര്‍ലായുടെ ചരിത്രവും അവിടുത്തെ കോട്ടയുടെ കഥയും വായിക്കാം… കോര്‍ലായ് പോര്‍ച്ചുഗീസുകാര്‍ കയ്യടക്കിയിരുന്ന ഇന്ത്യന്‍ പ്രദേശങ്ങളിലൊന്ന് എന്ന് ലളിതമായി വിവരിക്കാമെങ്കിലും കോര്‍ലായുടെ ചരിത്രം ആവശ്യപ്പെടുന്നത് അതല്ല. മഹാരാഷ്ട്രയിലാണെങ്കിലും ഗോവയോട് ചേര്‍ന്നു കിടക്കുന്ന ഇവിടം ഇന്ത്യയിലെ അവസാനത്തെ ഇടങ്ങളിലൊന്നുകൂടിയാണ്. സഞ്ചാരികള്‍ക്കായി കാഴ്ചകള്‍ ഒരുപാട് കരുതിവച്ചിരിക്കുന്ന സ്ഥലം കൂടിയാണിത്. പോര്‍ച്ചുഗീസ് സംസാരിക്കുന്ന ഇന്ത്യന്‍ ഗ്രാമം പോര്‍ച്ചൂഗീസുകാര്‍ ഭരണം അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും അതുമായി ബന്ധപ്പെട്ട പലടും ഇവിടെ കാണാം. അതിലൊന്നാണ് പോര്‍ച്ചുഗീസ് ഭാഷ. ഇവിടെ ഇന്നും ആളുകള്‍ സംസാരിക്കുന്നത് ... Read more

ലോക മഹോത്സവമായ കുംഭമേളയുടെ വിശേഷങ്ങള്‍

ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ തീര്‍ഥാടന സംഗമം…വ്യത്യാസങ്ങള്‍ മറന്ന് മനുഷ്യര്‍ വിശ്വാസത്തിന്റെ പേരില്‍ ഒന്നിക്കുന്ന ഇടം…ലക്ഷക്കണക്കിന് ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നെത്തി ഒന്നായി മാറുന്ന സമയം…. ജനുവരി 15 മുതല്‍ മാര്‍ച്ച് 4 വരെ നടക്കുന്ന ഈ സംഗമം പുരാണ സംഭവങ്ങളുടെ മറ്റൊരു ആവിഷ്‌കാരമായി പറയാം. ചരിത്രവും കഥകളും ഒരുപോലെ കെട്ടുപിണഞ്ഞ് കിടക്കുന്ന ഇവിടെ , ജന്മജന്മാന്തരങ്ങളായി ചെയ്ത പാപത്തില്‍ നിന്നും മോചനം നേടി മോക്ഷം പ്രാപിക്കാനായി എത്തുന്ന വിശ്വാസികളുടെ ഉത്സവം കൂടിയാണിത്. ആരെയും അതിശയിപ്പിക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളുമുള്ള, ലോകം വിസ്മയത്തേടെ നോക്കുന്ന കുഭമേളയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും എല്ലാവരും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. ജനുവരി 15ന് ആരംഭിക്കുന്ന പ്രയാഗം കുംഭമേളയുടെ പ്രത്യേകതകളും ഇതിനൊപ്പം അറിയാം… ഏറ്റവും വലിയ തീര്‍ഥാടക സംഗമം വിശ്വാസത്തിന്റെ പേരില്‍, ലോകത്തില്‍ നടക്കുന്ന ഏറ്റവും വലിയ സംഗമമായാണ് കുംഭമേള അറിയപ്പെടുന്നത്. പുണ്യ നദിയില്‍ സ്‌നാനം നടത്തുന്നതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. കുംഭമേളയും അര്‍ധ ... Read more

ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഹംപി

ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ സ്ഥിതി ചെയ്യുന്ന ഒരു അതിശയിപ്പിക്കുന്ന വാസ്തു പൈതൃകം. ഇവിടെ ഹിന്ദു ക്ഷേത്രങ്ങളും കോട്ടകളും, കൊട്ടാരങ്ങളും ഉള്‍പ്പടെ ആയിരത്തോളം സ്മാരകങ്ങളുണ്ട്. തുങ്കഭദ്ര നദിക്കരയില്‍ ഗ്രാനൈറ്റുകല്ലുകളാല്‍ ചുറ്റപ്പെട്ട് 16 മൈല്‍ വിസ്താരത്തില്‍ ഈ ഇടം പരന്നു കിടക്കുന്നു. 16-ാം നൂറ്റാണ്ടില്‍ വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ പുരാതന നഗരമായിരുന്നു.. Music pillars of Hampi, Karnataka ഇന്ത്യയുടെ തന്നെ അഭിമാനമായ ഹംപിയെ ന്യൂയോര്‍ക്ക് ടൈംസ് വിവരിക്കുന്നത് ഇങ്ങനെയാണ്. ഓരോ വര്‍ഷവും തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട 52 വിനോദ സഞ്ചാരത്തിനുള്ള സ്ഥലങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിക്കാറുണ്ട്. ലോകത്തെങ്ങുമുള്ള വിനോദസഞ്ചാരികള്‍ ആവേശത്തോടെയും വിശ്വാസത്തോടെയും സമീപിക്കുന്ന ഒരു ലിസ്റ്റാണ് ഇത്. 2019 അത്തരത്തില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഹംപിയും സ്ഥാനം പിടിച്ചിട്ടുണ്ട്. ലിസ്റ്റിന്റെ ഏതെങ്കിലുമൊരു കോണിലൊന്നുമല്ല, രണ്ടാം സ്ഥാനത് തന്നെ. കഴിഞ്ഞ ദിവസമാണ് 2019-ലേക്കുള്ള യാത്രയ്ക്കായി ന്യൂയോര്‍ക്ക് ടൈംസ് സമഗ്രമായ ഈ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഒന്നാമതായി പ്യുര്‍ട്ടോ ... Read more

ഡല്‍ഹിയില്‍ ചുറ്റിയടിക്കാന്‍ ഇനി ഇ-സ്‌കൂട്ടറും വാടകയ്ക്ക്

സ്മാര്‍ട്ട് ബൈക്കുകള്‍ വിജയിച്ചതിനെത്തുടര്‍ന്ന് സമാനമാതൃകയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാടകയ്ക്ക് ലഭിക്കുന്ന പദ്ധതി ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ കൊണ്ടുവരുന്നു. നഗരവാസികള്‍ക്ക് താമസസ്ഥലത്തേക്കെത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കാനാണ് നീക്കം. ന്യൂഡല്‍ഹി കൗണ്‍സിലിന്റെ പരിധിയില്‍ രണ്ടുഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ 500 ഇ-സ്‌കൂട്ടറുകള്‍ 50 സ്റ്റേഷനുകളില്‍ ലഭ്യമാക്കും. ശേഷിക്കുന്ന 500 എണ്ണം ഡിസംബറിലും ഏര്‍പ്പെടുത്തും. ഓരോ സ്റ്റേഷനിലും 10 സ്‌കൂട്ടറുകളാണ് ഉണ്ടാവുക. സ്‌കൂട്ടറുകള്‍ ഉപയോഗിക്കണമെങ്കില്‍ ആദ്യം കൗണ്‍സിലിന്റെ NDMC-311 എന്ന ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് പ്രദേശത്തുള്ള സ്റ്റേഷനിലെത്തി മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസ്വേര്‍ഡ് നല്‍കി സ്‌കൂട്ടര്‍ എടുക്കാം. സ്‌കൂട്ടര്‍ എടുക്കുന്നതു മുതല്‍ തിരിച്ചുവെക്കുന്നതുവരെയുള്ള സമയം കണക്കാക്കിയാണ് വാടകത്തുക ഈടാക്കുക. 20 മിനിട്ടാണ് ഉപയോഗിക്കേണ്ട ഏറ്റവും കുറഞ്ഞ സമയം. ആശുപത്രികള്‍, മെട്രോ സ്റ്റേഷനുകള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ പരമാവധി 80 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. സ്‌കൂട്ടര്‍ എടുക്കുമ്പോള്‍ത്തന്നെ എത്ര ... Read more

മുംബൈ -എലഫന്റാ ഗുഹ റോപ്പ് വേ നിര്‍മിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

മുംബൈ നിവാസികള്‍ക്കും അല്ലെങ്കില്‍ ഒരിക്കലെങ്കിലും ഈ ബോളിവുഡ് നഗരത്തില്‍ സന്ദര്‍ശിച്ചവര്‍ക്കും പ്രശസ്തമായ എലഫന്റാ ഗുഹകളെ പറ്റി അറിയാം. ഈ ഗുഹകളില്‍ ശിവന്റെ ശില്പങ്ങള്‍ കാണാം. മുംബൈയില്‍ നിന്ന് പത്തു കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപിലാണ് എലഫന്റാ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. ഈ ചരിത്ര പ്രസിദ്ധമായ അത്ഭുതം കാണാന്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് ബോട്ടുമാര്‍ഗ്ഗം ഈ ദ്വീപുകളില്‍ എത്താം. ഒരു മണിക്കൂറത്തെ യാത്രയാണ് ഇവിടേക്ക് എന്താന്‍ വേണ്ടത്. ബോട്ടുമാര്‍ഗ്ഗം ഇവിടെ എത്തുന്നത് ഒരു പുത്തന്‍ അനുഭവം ആയിരിക്കും. എന്നാല്‍ ഇപ്പോള്‍ പുതിയൊരു യാത്രാ സംവിധാനം കൂടി വരുന്നുണ്ട്. മുംബൈയില്‍ നിന്നും എലഫന്റാ ഗുഹകളിലേക്ക് 8 കിലോമീറ്റര്‍ നീളമുള്ള റോപ്പ് വേ നിര്‍മ്മിക്കാനായി കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് നിങ്ങളെ വെറും 14 മിനിറ്റു കൊണ്ട് മുംബൈയില്‍ നിന്നും എലഫന്റാ ഗുഹകളില്‍ എത്തിക്കും. 2022-ല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ. അറബി കടലിന് മുകളില്‍ നിര്‍മ്മിക്കുന്ന ഈ ... Read more

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദില്‍; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  പുരോഗമിക്കുന്നു

ഒരു ലക്ഷം കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഹമ്മദാബാദില്‍ പുരോഗമിക്കുന്നു. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങല്‍ കഴിഞ്ഞ ദിവസം ഗുജറാത്ത് അസേസിയേഷന്‍ വൈസ് പ്രസിഡന്റ് പരിമാല്‍ നാഥ്വാനി പുറത്തുവിട്ടു. 63 ഏക്കറിലാണ് വിശാലമായ ക്രിക്കറ്റ് സ്റ്റേഡിയം ഉയരുന്നത്. മെല്‍ബണിലെ ക്രിക്കറ്റ് ഗ്രൗണ്ടിനെക്കാള്‍ വിശാലമായ സ്റ്റേഡിയം എന്നത് ഗുജറാത്ത് ക്രിക്കറ്റ് അസേസിയേഷന്റെ സ്വപ്ന പദ്ധതിയാണെന്ന് പ്രസിഡന്റ് പരിമാല്‍ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമാണ് ഈ സ്റ്റേഡിയമെന്നും ട്വിറ്ററിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. എല്‍ ആന്റ് ഡി കമ്പനിക്കാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല. 700 കോടി രൂപയാണ് സ്റ്റഡിയത്തിന്റെ നിര്‍മ്മാണ ചെലവ്. സ്റ്റേഡിയത്തിന്റെ ഭാഗമായി മൂന്ന് പരിശീലന മൈതാനങ്ങളും ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും ഉണ്ടാകും. മികച്ച പാര്‍ക്കിങ് സംവിധാനമാണ് സ്റ്റേഡിയത്തില്‍ ഒരുക്കിരിക്കുന്നത്. ഒരേ സമയം 3,000 കാറുകളും 10,000 ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. 55 റുമുകളുള്ള ക്ലബ്ബ് ... Read more