Category: India
പദ്മാവതിയെക്കൊണ്ട് പണം വാരി രാജസ്ഥാന്‍
ടിഎന്‍എല്‍ ബ്യൂറോ Deepika Padukone in Padmavati. Photo Courtesy: India.com ജയ്പൂര്‍ : പദ്മാവതി സിനിമയെച്ചൊല്ലി വിവാദം തീപിടിച്ചാലെന്ത് ? നേട്ടം കൊയ്തത് രാജസ്ഥാനാണ്. പദ്മാവതിയുടെ കോട്ടയും കൊട്ടാരവും കാണാന്‍ ജനം ഒഴുകിയെത്തി. സഞ്ജയ് ലീല ബന്‍സാലി സിനിമയാക്കും വരെ ചിത്തോർഗഢ് കോട്ടയിലേക്ക് വന്‍ ജനത്തിരക്ക് ഉണ്ടായിരുന്നില്ല .എന്നാല്‍ സിനിമാ വിവാദം ചൂടു പിടിച്ചതോടെ സ്ഥിതി മാറി. റാണി പദ്മാവതിയുടെ കോട്ടയുള്ള ചിത്തോർഗഢ് അടങ്ങുന്ന മേവാര്‍ മേഖലയിലേക്ക് കൂടുതല്‍ എത്തിയത് ആഭ്യന്തര സഞ്ചാരികളാണ്. 2016ല്‍ ചിത്തോർഗഢ് സന്ദര്‍ശിക്കാനെത്തിയത് 40,733 സഞ്ചാരികളെങ്കില്‍ 2017ല്‍ അത് ഇരട്ടിയായി. 81,009 പേര്‍ . അലാവുദിന്‍ ഖില്‍ജിയോടു ഭര്‍ത്താവ് തോറ്റതിനെത്തുടര്‍ന്നു പദ്മാവതി സതി അനുഷ്ടിച്ചെന്നു കരുതുന്ന ഇടമാണ് ചിത്തോർഗഢ് കോട്ട. Rani Padmini Mahal. Photo Courtesy: Tourism Rajasthan ചരിത്ര ശേഷിപ്പുകളാണ് സഞ്ചാരികള്‍ക്ക് ഏറെയും അറിയേണ്ടത്. പദ്മാവതി ആത്മാഹുതി ചെയ്ത ഇടം, ഖില്‍ജി റാണിയെ ആദ്യം കണ്ട കണ്ണാടി. ഇവയൊക്കെയാണ് അവര്‍ക്കറിയേണ്ടത്. ചിലര്‍ക്ക് ചരിത്രം ... Read more
അതിഥികളെ ക്ഷണിച്ച് വീണ്ടും ഷാരൂഖ് :പുതിയ പരസ്യ ചിത്രവുമായി ദുബായ് ടൂറിസം
Picture Courtesy: Youtube ദുബായിയുടെ വിനോദ സഞ്ചാര മേഖലകളിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് വീണ്ടും ഷാരൂഖ് ഖാന്‍ . ദുബായ് വിനോദ സഞ്ചാര വിഭാഗത്തിന്‍റെ ബീ മൈ ഗസ്റ്റ് കാമ്പയിന്‍റെ രണ്ടാം ഭാഗം പ്രകാശനം ചെയ്തു. ഒന്നാം ഘട്ട ഷാരൂഖിന്‍റെ ഒന്നാം ഘട്ട കാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ബോളിവുഡ് സംവിധായകന്‍ കബീര്‍ ദാസാണ് വീഡിയോ കാമ്പയിന്‍ സംവിധായകന്‍. Photo Courtesy: VisitDubai ഹൃസ്വ ചിത്രങ്ങളിലൂടെയാണ് ഷാരൂഖ് സന്ദര്‍ശകരെ ദുബായിലേക്ക് ആകര്‍ഷിക്കുന്നത്. ലെഗോലാന്‍ഡ് , ബോളിവുഡ് പാര്‍ക്ക് അടക്കം ദുബായിയുടെ തീം പാര്‍ക്കുകള്‍. ദുബായ് അക്വേറിയം , ദുബായ് ഫൗണ്ടന്‍, ദുബായ് പാലസ്, ഡൌണ്‍ ടൌണ്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വീഡിയോ കൂട്ടിക്കൊണ്ടുപോകുന്നു.കൂടാതെ ഹത്തയിലെ മലനിരകള്‍ അടക്കം പ്രകൃതി മനോഹര സ്ഥലങ്ങളും വീഡിയോയിലുണ്ട്. Photo Courtesy: VisitDubai ദുബായ് ടൂറിസവുമായുള്ള പങ്കാളിത്തം ഇത്തവണ കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിച്ചെന്നു ഷാരൂഖ് ഖാന്‍ പറഞ്ഞു. ഓരോ സന്ദര്‍ശകനും ഇത് സ്വന്തം സ്ഥലമെന്നു ദുബായില്‍ എത്തിയാല്‍ തോന്നും. ... Read more
ഹോളിവുഡ് വരുമോ ഇന്‍ക്രെഡിബിള്‍ ഇന്ത്യയിലേക്ക്
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡെല്‍ഹി : റിച്ചാര്‍ഡ് ഗെരെ , ജൂലിയാ റോബര്‍ട്ട്സ്, ആഞ്ജലീന ജോളി ആരാകും ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ രണ്ടാം പതിപ്പില്‍ ബ്രാന്‍ഡ് അംബാസഡര്‍ ആവുക. താരങ്ങള്‍ മനസ്സ് തുറന്നില്ലങ്കിലും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ മനസ്സില്‍ ഇവരൊക്കെയാണ്. നേരത്തെ ആമിര്‍ഖാനും അമിതാഭ് ബച്ചനും പ്രിയങ്കാ ചോപ്രയുമായിരുന്നു അംബാസഡര്‍മാര്‍. Richard Gere, Julia Roberts and Angelina Jolie ഹോളിവുഡ് താരങ്ങളെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ആക്കുന്നതിലൂടെ ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കൂട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്‌ഷ്യം. നിലവിലെ 14.4 ദശലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ എന്നത് അടുത്ത അഞ്ചു വര്‍ഷത്തിനകം 40 ദശലക്ഷമാക്കാനാണ് പദ്ധതി. ബുദ്ധമത വിശ്വാസിയായ റിച്ചാര്‍ഡ് ഗെരെ ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ വിമുഖത പ്രകടിപ്പില്ലന്നാണ് സൂചന. പ്രവാസി ഇന്ത്യക്കാരെയും ഇവിടെയുള്ളവരെയും ഇന്ത്യയുടെ ഭംഗി കാട്ടുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്‍ക്രെഡിബിള്‍ ഇന്ത്യ രണ്ടാം പതിപ്പ് ഫോക്കസ് ചെയ്യുന്നത് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍, രാജസ്ഥാന്‍, ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് എന്നിവയെയാകും ... Read more
താജില്‍ പോക്കറ്റടിയുമായി അധികൃതര്‍ : പ്രതിഷേധവുമായി സംഘടനകള്‍
ടിഎന്‍എല്‍ ബ്യൂറോ Photo Courtesy: uptourism ആഗ്ര : താജ് കാണാനുള്ള നിരക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കൂട്ടി. പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. താജ് കാണാനെത്തുന്ന ജനങ്ങള്‍ക്ക് വേണ്ടത്ര സൗകര്യമൊരുക്കാതെ കൊള്ളയടി നടത്തുകയാണ് പുരാവസ്തു വകുപ്പ് എന്നാണ് ആരോപണം. രണ്ടു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് നിരക്കുയര്‍ത്തല്‍. നിലവിലെ നിരക്ക് ഇന്ത്യക്കാര്‍ക്ക് 40 രൂപയാണ്. ഇതില്‍ 30 രൂപ പുരാവസ്തു വകുപ്പിനും 10 രൂപ ആഗ്ര വികസന അതോറിറ്റിക്കുമാണ് . ഇത് 50 രൂപയാക്കിയാണ് ഉയര്‍ത്തിയത്. 40 രൂപ പുരാവസ്തു വകുപ്പിന് ലഭിക്കും. വിദേശികള്‍ക്ക് ആയിരം രൂപയാണ് പ്രവേശന ഫീസ്. പുരാവസ്തു വകുപ്പും ആഗ്ര വികസന അതോറിറ്റിയും തത്തുല്യമായി വീതിക്കും. ഇത് 1100 രൂപയാക്കി 600 രൂപ വേണമെന്നാണ് പുരാവസ്തു വകുപ്പിന്‍റെ പക്ഷം. രണ്ടു ദിവസം മുന്‍പാണ് തീരുമാനം അറിയിച്ചതെന്നും വിജ്ഞാപനത്തില്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടിയതായും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആഗ്ര സര്‍ക്കിള്‍ തലവന്‍ ഡോ. ഭുവന്‍ വിക്രം ... Read more
ഉത്സവ കലണ്ടര്‍ ആപ്പുമായി ടൂറിസം മന്ത്രാലയം
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രധാന ഉത്സവങ്ങള്‍ ഇനി ഒറ്റ വിരല്‍തുമ്പില്‍ ലഭ്യം. മൊബൈല്‍ ആപ്പും ഡിജിറ്റല്‍ കലണ്ടറും കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തിറക്കി. പ്ലാനറിനു തുല്യമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ . ആന്‍ട്രോയിഡ്, ഐഒഎസ് പ്ളാറ്റ്ഫോമുകളില്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് അവരവര്‍ക്ക് വേണ്ട വിവരങ്ങള്‍ ഡിജിറ്റല്‍ കലണ്ടറില്‍ രേഖപ്പെടുത്താം. കോണ്ടാക്റ്റില്‍ ഉള്ളവര്‍ക്ക് ഈ വിവരങ്ങള്‍ കൈമാറാനും കഴിയുമെന്ന് ടൂറിസം മന്ത്രാലയംഅറിയിച്ചു. പന്ത്രണ്ടു തരം യാത്രകളും അവയ്ക്കുള്ള ഇടങ്ങളും അതുല്യ ഭാരത മേശക്കലണ്ടറിലുണ്ട് . ഇന്ത്യ എല്ലാവര്ക്കും എന്നതാണ് മേശക്കലണ്ടറിന്‍റെ ആശയം.
നഷ്ടം പെരുകി : ഐടിഡിസി വില്‍പ്പനക്ക്
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : നഷ്ടം പെരുകിയതോടെ ഐടിഡിസിയില്‍ നിന്ന് തലയൂരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇന്ത്യ ടൂറിസം ഡെവലപ് മെന്‍റ് കോര്‍പറേഷനിലെ 87% ഓഹരികളും വില്‍ക്കാനാണ് കേന്ദ്ര നീക്കം. വില്‍പ്പനക്ക് കേന്ദ്ര മന്ത്രിസഭയുടെ സാങ്കേതിക അനുമതി മാത്രമേ ബാക്കിയുള്ളൂ. Jaipur Asok ഓഹരി വിറ്റഴിക്കലിന്‍റെ ഭാഗമായി കഴിഞ്ഞ സെപ്തംബറില്‍ ജയ്പൂരിലെ അശോക്, മൈസൂരിലെ ലളിത് മഹല്‍ ഹോട്ടലുകള്‍ രാജസ്ഥാന്‍, കര്‍ണാടക സര്‍ക്കാരുകള്‍ക്ക് കൈമാറാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇറ്റാനഗറിലെ ഡോണി പോളോ അശോകിന്‍റെ 51% ഓഹരികള്‍ അരുണാചലിന് കൈമാറിയതും അടുത്തിടെയാണ്. ഡല്‍ഹി, പട്ന , ജമ്മു, റാഞ്ചി ,ഭുവനേശ്വര്‍, പുരി, ഭോപ്പാല്‍ , ഭരത്പൂര്‍,ജയ്പൂര്‍ ,ഗുവാഹാത്തി,മൈസൂര്‍,പുതുച്ചേരി, ഇറ്റാനഗര്‍ എന്നിങ്ങനെ പതിനാറു സ്ഥലങ്ങളിലാണ് ഐടിഡിസി ഹോട്ടലുകള്‍ ഉള്ളത്. ഇതില്‍ പതിനാലെണ്ണം വിറ്റഴിച്ചേക്കും. ഹോട്ടലുകളുടെ നടത്തിപ്പ് സര്‍ക്കാര്‍ നടത്തേണ്ടതല്ല എന്നാണു വിശദീകരണം. എയര്‍ ഇന്ത്യയുടെയും ഡ്രെഡ്ജിംഗ് കോര്‍പ്പറേഷന്‍റെയും ഓഹരികള്‍ വിറ്റഴിക്കാനും കേന്ദ്രം തീരുമാനിച്ചത് ഈയിടെയാണ്.
ഡാര്‍ജിലിങ്… മഞ്ഞുമൂടിയ പര്‍വതങ്ങളുടെ നാട്
പശ്ചിമ ബംഗാളിലെ ഹിമാലയന്‍ താഴ്വരയോട് ചേര്‍ന്ന് മഞ്ഞുമൂടിയ മലകളുടെ നഗരമാണ് ഡാര്‍ജിലിങ്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു തേയിലത്തോട്ടങ്ങളുടെ നാടായ ഡാര്‍ജിലിങ്. ടിബറ്റന്‍ സ്വാധീനമുള്ളതിനാല്‍ അവരുടെ ഭക്ഷണരീതിയും സംസ്കാരവും കരകൗശലങ്ങളും ഇവിടെയുണ്ട്. Pic: darjeeling.gov.in ലോകത്തിലെ മൂന്നാമത്തെ പര്‍വതനിരയായ ഡാര്‍ജിലിങ് മലനിരകള്‍ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡാര്‍ജിലിങ്ങില്‍ നിന്ന് നോക്കിയാല്‍ കാഞ്ചന്‍ജംഗ കൊടുമുടി കാണാം. മഞ്ഞു കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. മഞ്ഞുപുതഞ്ഞ് ആകാശം മുട്ടെനില്‍ക്കുന്ന പര്‍വതങ്ങള്‍ വിസ്മയ കാഴ്ചതന്നെ. ടിനി ടോയ് ട്രെയിനില്‍ കയറി ഹിമാലയന്‍ താഴ്വര മൊത്തം ചുറ്റിയടിക്കാം. ഡാര്‍ജിലിങ് ഹിമാലയന്‍ റെയിൽവെ ഈ നഗരത്തെ സമതലങ്ങളുമായി ബന്ധിപ്പിക്കുന്നു. Pic: darjeeling.gov.in കൊളോണിയല്‍ വാസ്തുശൈലിയിലുള്ള ചര്‍ച്ചുകള്‍, കൊട്ടാരങ്ങള്‍ എന്നിവ ഈ കൊച്ചു നഗരത്തിലുണ്ട്. ഡാര്‍ജിലിങ്ങിലെ ടൈഗര്‍ കുന്നില്‍ കയറിയാല്‍ പര്‍വതങ്ങളെ ഉണര്‍ത്തുകയും ഉറക്കുകയും ചെയ്യുന്ന സുര്യന്‍റെ മനോഹര കാഴ്ച കാണാം. സൂര്യന്‍റെ ആദ്യകിരണം പര്‍വതങ്ങളെ ഉണര്‍ത്തുന്നത് മനോഹര കാഴ്ചതന്നെ. ട്രെക്കിംഗ്, റിവര്‍ ... Read more
കര്‍ണാടക ട്രാവല്‍ എക്സ്പോ ഫെബ്രുവരിയില്‍
ടിഎന്‍എല്‍ ബ്യൂറോ ബംഗലൂരു: കര്‍ണാടകം സംഘടിപ്പിക്കുന്ന ആദ്യ ട്രാവല്‍ എക്സ്പോക്ക് അടുത്ത മാസം തുടക്കം. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 2 വരെയാണ് എക്സ്പോ. ബംഗലൂരുവിലെ രാജ്യാന്തര പ്രദര്‍ശനവേദിയില്‍ സംഘടിപ്പിക്കുന്ന എക്സ്പോ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ടു ബിസിനസ് മീറ്റായിരിക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം . മൂന്നു ദിവസത്തെ മീറ്റില്‍ 25 രാജ്യങ്ങളില്‍ നിന്നുള്ള 400 സ്ഥാപനങ്ങള്‍ പങ്കെടുക്കും. എക്സ്പോയുടെ ലോഗോ കര്‍ണാടക ടൂറിസം മന്ത്രി പി ഖാര്‍ഗെ പ്രകാശനം ചെയ്തു. പ്രകൃതി ഭംഗിയാലും ചരിത്ര സ്മാരകങ്ങളാലും സമ്പന്നമായ കര്‍ണാടകയെ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഖാര്‍ഗെ പറഞ്ഞു
വികസിക്കാന്‍ ഇടമില്ല : പുതിയ താവളം തേടി തിരുവനന്തപുരം
ടിഎന്‍എല്‍ ബ്യൂറോ തിരുവനന്തപുരം: വികസിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും വേണ്ടത്ര സ്ഥലം കിട്ടാത്തതിരുവനന്തപുരം വിമാനത്താവളം പുതിയ ഇടം തേടുന്നു. നിലവിലെ വിമാനത്താവള വികസനത്തിന് സ്ഥലമെടുപ്പ് കീറാമുട്ടിയായതോടെയാണ് അധികൃതര്‍ പുതിയ സ്ഥലം തേടുന്നത്. കേരള -തമിഴ്‌നാട് അതിര്‍ത്തിയിലെ പാറശാല, തിരുവനന്തപുരം- കൊല്ലം ജില്ലാ അതിര്‍ത്തിയിലെ നാവായിക്കുളം, കാട്ടാക്കട എന്നിവയാണ് പരിഗണനയില്‍. ആദ്യ രണ്ടു സ്ഥലങ്ങളും ദേശീയപാതയോരത്താണ് . പുതിയ വിമാനത്താവളത്തിന് 800 ഹെക്ടര്‍ സ്ഥലം വേണം. Photo Courtesy: Wiki വിമാനത്താവളം പുതിയ സ്ഥലത്തേക്ക് മാറ്റിയാല്‍ നിലവിലെ സ്ഥലം വ്യോമസേനക്ക് കൈമാറും. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഫ്രൈറ്റ് ടെര്‍മിനല്‍ പണിയാനുള്ള സ്ഥലമാണ് തദ്ദേശവാസികളുടെ എതിര്‍പ്പ് മൂലം ഏറ്റെടുക്കാന്‍ ആവാത്തത്. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിന് പുതിയ സ്ഥലം കണ്ടെത്താന്‍ നീക്കം തുടങ്ങിയത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തിയ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ ഗുരുപ്രസാദ് മോഹാപാത്ര ഇക്കാര്യം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തു. നഗരത്തില്‍ ഉള്ളിലോട്ടാകണം വിമാനത്താവളം എന്ന നിര്‍ദ്ദേശമാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ സാമീപ്യം, കന്യാകുമാരി, നാഗര്‍കോവില്‍ ജില്ലകളുമായുള്ളഅടുപ്പം, നെയ്യാറ്റിന്‍കര വരെ തുടങ്ങുന്ന ... Read more
ബുദ്ധന്‍റെ നാട്ടിലെ രുചിക്കൂട്ടുകള്‍
യാത്രയും ഭക്ഷണവും ആളുകള്‍ക്ക് പൊതുവേ ഇഷ്ട്മുള്ള കാര്യങ്ങളാണ്. ഇത് രണ്ടും ഒന്നിച്ചായാലോ.? അടിപൊളിയാവും. അല്‍പ്പം രുചികള്‍തേടി ബുദ്ധന്‍റെ നാട്ടിലേക്ക് പോവാം. തെരുവുകളിലെ പെട്ടിക്കടകളും ചായക്കടകളും ബജിക്കടകളും ഭക്ഷണപ്രിയരുടെ ഇഷ്ട് ഇടങ്ങളാണ്. വിനോദയാത്രികരെ കൂടുതലും ആകര്‍ഷിക്കുന്നത് ഇത്തരം കടകള്‍ തന്നെ. പറ്റ്ന റെയില്‍വേ സ്റ്റേഷന്‍ pic: bstdc.bih.nic.in പറ്റ്ന റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തുടങ്ങും രുചിയുടെയും മണത്തിന്‍റെയും തെരുവുകള്‍. കുറഞ്ഞ ചിലവില്‍ ധാരാളം ഭക്ഷണം കഴിക്കാം. രുചിയാര്‍ന്ന വ്യത്യസ്ത മാംസ, മാംസേതര ആഹാരം ഇവിടെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ലിട്ടി ചോഖ ബിഹാറിലെ ദേശീയ ഭക്ഷണമാണ് ലിട്ടി ചോഖ പാവങ്ങളുടെ ആഹാരം എന്നാണു ഇത് അറിയപ്പെടുന്നത്. ഗോതമ്പ് മാവില്‍ ഗരം മസാല ചേര്‍ത്തുണ്ടാക്കുന്ന വിഭവമാണിത്. ലിട്ടി ചോഖയുടെ മണമുള്ളതാണ് ബിഹാറിലെ തെരുവുകള്‍. ലിട്ടി ചോഖ പറ്റ്ന ചാട്ട് എന്നറിയപ്പെടുന്ന ആഹാരമാണ് ചട്പട പറ്റ്ന ചാട്ട് മധുരവും പുളിയും എരുവും കൂടിച്ചേര്‍ന്ന രുചിയാണിതിനു. ടിക്കി ചാട്ട്, സമോസ ചാട്ട്, പപ്ടി ചാട്ട് തുടങ്ങിയ ഇനങ്ങളില്‍ ലഭ്യമാണ്. ചപ്പാത്തി, ... Read more
നികുതി കുറച്ചേക്കും; വിനോദ സഞ്ചാര മേഖല പ്രതീക്ഷയില്‍
ടിഎന്‍എല്‍ ബ്യൂറോ Picture Courtesy: incredibleIndia.org ന്യൂഡല്‍ഹി: വരാനിരിക്കുന്ന കേന്ദ്രബജറ്റില്‍ ഉറ്റു നോക്കി ടൂറിസം മേഖല. വിനോദ സഞ്ചാര മേഖലയുടെ പ്രോത്സാഹനത്തിനു നിരവധി പദ്ധതികള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. വിനോദ സഞ്ചാര രംഗത്ത് നികുതി കുറയ്ക്കുക , കൂടുതല്‍ ഇളവുകള്‍ നല്‍കുക എന്നിവ ബജറ്റില്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഹോട്ടല്‍ താമസത്തിന് ഉയര്‍ന്ന നികുതി നിരക്കാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഈടാക്കുന്നത്. സിംഗപ്പൂര്‍, തായ് ലാന്‍ഡ്, മലേഷ്യ എന്നിവിടങ്ങളില്‍ താരതമ്യേന കുറഞ്ഞ നിരക്കാണ്. ഇക്കാര്യത്തില്‍ വിനോദ സഞ്ചാര മേഖലക്ക് അനുകൂല തീരുമാനം ഉണ്ടായേക്കുമെന്ന് ധന മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. .ഹോട്ടല്‍ നിര്‍മാണത്തിന് ഇളവുകള്‍ പ്രഖ്യാപിച്ചേക്കും . പുതിയ ടൂറിസ്റ്റ് ട്രെയിനുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു പാതകള്‍ എന്നിവയും ബജറ്റില്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ചെറുകിട- ഇടത്തരം വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്ന വിമാന കമ്പനികള്‍ക്കും ഇളവ് അനുവദിച്ചേക്കും. രാജ്യത്തെ വിനോദ സഞ്ചാര മേഖല വളര്‍ച്ചയുടെ പാതയിലാണ്. 2016ല്‍ സെപ്തംബര്‍ വരെ ആദ്യ ഒമ്പതു മാസം ... Read more
കൂ ..കൂ ..തീവണ്ടി …കുറ്റപ്പെടുത്തല്‍ സഭാ സമിതിയുടേത്
ഇന്ത്യയുടെ ജീവരേഖ എന്നാണ് റയില്‍വേയുടെ അവകാശവാദം. പക്ഷേ വിനോദ സഞ്ചാര കേന്ദ്രങ്ങളിലോക്കെ ഈ ജീവരേഖ കാണണമെങ്കില്‍ ഭൂതക്കണ്ണാടി വേണ്ടി വരും. . Photo Courtesy: the-maharajas.com വിനോദ യാത്രികരുടെ മുന്‍ഗണനകള്‍ റയില്‍വേ മിക്കപ്പോഴും അവഗണിക്കുകയാണ് പതിവ്. യാത്രക്കാരെ അവഗണിക്കാം. പക്ഷെ എംപിമാരോട് അത് പറ്റില്ലല്ലോ.. റയില്‍വേയുമായി ബന്ധപ്പെട്ട പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ടിലാണ് റയില്‍വേക്ക് കണക്കറ്റ വിമര്‍ശനം. ഇന്ത്യയുടെ ഭംഗിയും തീര്‍ഥാടന ടൂറിസവും പുറംലോകത്ത് എത്തിക്കാന്‍ റയില്‍വേ ചെറു വിരല്‍ അനക്കുന്നില്ലന്നായിരുന്നു വിമര്‍ശനം. രാജ്യത്തെ വലിയ വാഹന നടത്തിപ്പുകാരുടെ ചെറിയ വീക്ഷണം എന്ന് പോലും സമിതി കുറ്റപ്പെടുത്തി. വിനോദ സഞ്ചാര മേഖലകളെയും തീര്‍ഥാടന കേന്ദ്രങ്ങളെയുമൊക്കെ ബന്ധിപ്പിച്ചു ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങിയാലേ റയില്‍വേക്ക് വരുമാനം കൂട്ടാനാവൂ എന്ന് സമിതി ചെയര്‍മാന്‍ സുദീപ് ബന്ദോപാധ്യായ പറഞ്ഞു. Photo Courtesy: pib.nic.in വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഉത്തര കേരളം , ജമ്മു കാശ്മീര്‍, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളുടെ കുറവ് സമിതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ... Read more
കങ്കാരുക്കളുടെ നാട്ടിലേക്ക് ഇന്ത്യന്‍ സഞ്ചാരി പ്രവാഹം
വെബ് ഡെസ്ക് Photo Courtesy: Tourism Australia കടലും കാഴ്ച്ചകളുമായി ഓസ്ട്രേലിയ വിളിച്ചത് വെറുതെയായില്ല. ഇന്ത്യന്‍ സഞ്ചാരികളില്‍ പലരും തെരഞ്ഞെടുത്തത് ഓസ്ട്രേലിയന്‍ യാത്രയാണ്. കംഗാരുക്കളുടെ നാട്ടില്‍ പോകുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ്. ടൂറിസം ഓസ്ട്രേലിയ പുറത്തു വിട്ട കണക്കു പ്രകാരം അവിടേക്കെത്തുന്നവരിലും പണം ചെലവിടുന്നതിലും ഇന്ത്യന്‍ സഞ്ചാരികള്‍ മുന്നിലാണ്. ഇരട്ട അക്ക വളര്‍ച്ചയാണ് ഈ രംഗങ്ങളില്‍ നേടിയതെന്ന് ടൂറിസം ഓസ്ട്രേലിയ പറയുന്നു. ഇക്കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ മാത്രം ഓസ്ട്രേലിയയില്‍ എത്തിയ ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 15% വളര്‍ച്ചയാണുണ്ടായത്. 2,94,000 ഇന്ത്യക്കാരാണ് ഇക്കാലയളവില്‍ ഓസ്ട്രേലിയ കാണാന്‍ പോയത്. ഏകദേശം 7200 കോടി ((1.45 ബില്ല്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ ) ഇവര്‍ അവിടെ ചെലവിടുകയും ചെയ്തു. ചെലവഴിച്ചതില്‍ പോയ വര്‍ഷത്തേക്കാള്‍ 26% വര്‍ധന. Photo Courtesy: Kyle Rau അഭിമാനമുഹൂര്‍ത്തമെന്നു സഞ്ചാരികളുടെ വര്‍ധനവിനെ വിശേഷിപ്പിച്ച് ടൂറിസം ഓസ്ട്രേലിയ ഇന്ത്യ- ഗള്‍ഫ് കണ്‍ട്രി മാനേജര്‍ നിശാന്ത് കാശികര്‍ പറഞ്ഞു. വിമാനക്കമ്പനികളേയും ട്രാവല്‍ ... Read more