Category: India
കാടറിഞ്ഞ് കാനനഭംഗി കണ്ട് മുത്തങ്ങാ യാത്ര
താമരശ്ശേരി ചുരം കയറി വയനാടെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മതിയാവോളം ആസ്വദിക്കാനുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ വയനാടുണ്ട്. പ്രകൃതി, സാഹസികത, സംസ്ക്കാരം, പുരാതന കേന്ദ്രങ്ങള്‍, കാട് എല്ലാം കൂടിച്ചേര്‍ന്ന സമ്പന്ന കാഴ്ചാ വിരുന്നാണ് സഞ്ചാരികള്‍ക്ക് വയനാട് ഒരുക്കുന്നത്. Pic Courtesy: Wandertrails@Wander_Trails സഹ്യന്റെ മകള്‍ : കേരളത്തിന്റെയും, തമിഴ്നാടിന്റെയും, കര്‍ണാടകയുടേയും അതിര്‍ത്തി പങ്കിടുന്ന വനമേഖലയാണ് മുത്തങ്ങ. വന്യജീവികൾ സ്വസ്ഥമായി വിഹരിക്കുന്ന കാട്ടുപാതകൾ. കാടിന്റെ പച്ചപ്പാണ് മുത്തങ്ങയെ വിനോദസഞ്ചാരികളുടെ പ്രിയ ഇടമാക്കുന്നത്. മുതുമല, ബന്ദിപ്പൂര്‍ വന്യജീവിസങ്കേതങ്ങളോട് ചേര്‍ന്നാണ് മുത്തങ്ങ വനം. വനസസ്യങ്ങളും അപൂര്‍വ ജൈവവൈവിധ്യങ്ങളും ഈ മഴക്കാടിന്റെ മാത്രം പ്രത്യേകതയാണ്. പ്രകൃതിയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മനോഹരമായ കാഴ്ചകളാണ് മുത്തങ്ങ ഒരുക്കുക. മുത്തങ്ങ വന്യജീവികളുടെ സുരക്ഷിത മേഖലയായിട്ടാണ് കണക്കാക്കുന്നത്. കർണാടകത്തിലെ ബന്ദിപ്പൂർ, തമിഴ്നാട്ടിലെ മുതുമല കടുവസങ്കേതങ്ങൾ മുത്തങ്ങയോട് ചേർന്നുകിടക്കുന്നു. സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. Pic Courtasy: Wandertrails@Wander_Trails വന്യജീവികള്‍ കണ്മുന്നില്: കർണാടകയും തമിഴ്നാടും കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിൾ പോയിന്റ് ... Read more
ജന്മദിനാശംസകള് ഇടുക്കി…. 46ലും ഇവളാണിവളാണ് മിടുമിടുക്കി
ഇടുക്കിക്കിന്ന് 46ാം പിറന്നാള്‍. തെക്കിന്റെ കശ്മീര്‍ എന്നറിയപ്പെടുന്ന ഇടുക്കി വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയാണ്. പച്ചപുതച്ച നിബിഢ വനങ്ങളും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയെന്ന ഗര്‍വ്വോടെ തലയുയര്ത്തിനില്ക്കുന്ന ആനമുടിയും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച്ഡാമെന്ന അപൂര്‍വ്വ ബഹുമതിയോടെ ഇടുക്കി ഡാമും ഇടുക്കിയുടെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു. ഇയ്യോബിന്റെ പുസ്ത്തകത്തിലെ ആലോഷിയിലൂടെ മലയാളികള്‍ ഇടുക്കിയെ കൂടുതല്‍ സ്നേഹിച്ചുതുടങ്ങി. അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ചേര വംശജരുടെയും പുരാതന യൂറോപ്യന്‍ അധിനിവേശകരുടെയും വ്യവഹാര ഭൂമിയെന്ന നിലയില്‍ ഇടുക്കി ജില്ലയ്ക്ക് ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. പ്രാചീന കാലം മുതല്‍ തന്നെ വിദൂര രാജ്യങ്ങളിലേക്ക് തേക്ക്, ഈട്ടി, ആനക്കൊമ്പ്, ചന്ദനം, മയിലുകള്‍ എന്നിവ കയറ്റിയയക്കുന്ന പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു ഇടുക്കി. ശിലായുഗത്തിലെ ആദിമനിവാസികളുടെ ചരിത്രസാന്നിദ്ധ്യത്തിന് ഇവിടെനിന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. . കേരളത്തിലെ വലുപ്പത്തില്‍ രണ്ടാംസ്ഥാനമുള്ള ഇടുക്കിജില്ല 1972 ജനുവരി 26നാണ് രൂപീകൃതമായത്. ദേവികുളം, അടിമാലി, ഉടുമ്പന്‍ചോല, തേക്കടി, മുരിക്കാടി, പീരുമേട്, തൊടു പുഴ എന്നീ പ്രമുഖ പട്ടണങ്ങള്‍ ... Read more
ജയിലുകളില്‍ ചെന്ന് രാപ്പാര്‍ക്കാം: തടവുജീവിതം അനുഭവിച്ചറിയാം
മുംബൈ: ജയിലുകളില്‍ തടവുപുള്ളികളുടെ ജീവിതം എങ്ങനെയാണ്? മിക്കവര്‍ക്കും കേട്ടറിവേയുള്ളൂ. എന്നാല്‍ ഇനി അനുഭവിച്ചറിയാം. തെലങ്കാനക്ക് പിന്നാലേ മഹാരാഷ്ട്രയും ജയില്‍ ടൂറിസവുമായി വരുന്നു. ജയില്‍മുറികള്‍ വാടകയ്ക്ക് നല്‍കാനുള്ള നിര്‍ദ്ദേശം അടുത്തയാഴ്ച ജയില്‍ വകുപ്പ് മഹാരാഷ്ട്ര സര്‍ക്കാരിന് സമര്‍പ്പിക്കും. ലക്ഷ്യം പലത് ടൂറിസം വികസനത്തില്‍ വലിയ കാല്‍വെയ്പാകും പദ്ധതിയെന്ന് മഹാരാഷ്ട്ര ജയില്‍ മേധാവി ബിപിന്‍ ബിഹാരി. ജയിലിലെ ദുഷ്കര ജീവിതം മറ്റുള്ളവരെ കുറ്റകൃത്യങ്ങളില്‍ നിന്നകറ്റുമെന്നും ജയില്‍ മേധാവിക്ക് പ്രതീക്ഷ. 54 ജയിലുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഇതില്‍ ഒമ്പതെണ്ണം സെന്‍ട്രല്‍ ജയിലുകളാണ്. മറ്റുള്ളവ ജില്ലാ ജയിലുകളും തുറന്ന ജയിലുകളും. എല്ലാ ജയിലിലുമായി 25,000 തടവുപുള്ളികളുണ്ട്. തുടക്കം സിന്ധുദുര്‍ഗില്‍ ജയില്‍ ടൂറിസം ആദ്യം നടപ്പാക്കുക കൊങ്കണ്‍ മേഖലയിലെ സിന്ധുദുര്‍ഗ് ജില്ലാ ജയിലിലാകും. തൊട്ടടുത്ത രത്നഗിരി, റായ്ഗട്ട് ജില്ലാ ജയിലുകളെപ്പോലെ തടവുകാര്‍ കുറവാണ് സിന്ധുദുര്‍ഗില്‍. 500 തടവുകാരെ പാര്‍പ്പിക്കാവുന്ന സിന്ധുദുര്‍ഗ് ജയിലില്‍ 25തടവുകാരേ നിലവിലുള്ളൂ. വൃത്തിയും വെടിപ്പുമുള്ള ജയിലാണിത്. മാത്രമല്ല നല്ലൊരു അടുക്കളയും ഇവിടെയുണ്ട്. ചിട്ടവട്ടങ്ങള്‍ മാറും ജയിലില്‍ പോകാന്‍ ... Read more
കശ്മീര്‍; ഹിമവാന്റെ മടിത്തട്ടിലെ നിറമുള്ള സ്വര്‍ഗം
ഷാജഹാന് കെഇ കശ്മീര്‍ ഹിമഗിരികള്‍ എന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഭൂമിയില്‍ സ്വര്‍ഗമുണ്ടെങ്കില്‍ അത് കശ്മീരാണെന്ന് കേട്ടറിവേ ഉണ്ടായിരുന്നൊള്ളൂ. പക്ഷെ കണ്ടറിഞ്ഞു… അനുഭവിച്ചറിഞ്ഞു… നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മഞ്ഞു മലകള്‍, ഉരുകി ഒലിച്ചിറങ്ങുന്ന പാലരുവികള്‍, ഹൃദയം കീഴടക്കുന്ന കുങ്കുമപ്പാടങ്ങള്‍, ദേവതാരുവും, ആപ്പിളും, ആപ്രിക്കോട്ടും, ചിനാര്‍ മരങ്ങളും അതിരിട്ട പാതകള്‍… അങ്ങനെ ആരെയും വശീകരിക്കുന്ന അതിസുന്ദരിയായ കശ്മീര്‍. യാത്ര പുറപ്പെടുമ്പോള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞ കശ്മീരായിരുന്നു മനസ്സില്‍. സ്ഫോടനം, ആക്രമണം, തീവ്രവാദം, നുഴഞ്ഞുകയറ്റം തുടങ്ങിയ അന്തരീക്ഷമായിരുന്നു മനസിലെ ഫ്രൈമില്. അത്യാവശ്യം വേണ്ട സാധനങ്ങളും സഹചാരിയായ കാമറയും തൂക്കി വീട്ടില്‍ നിന്നിറങ്ങി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ജമ്മു വരെയുള്ള ട്രെയിനില്‍ കയറി. ട്രെയിന്‍ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നു. ജമ്മുവില്‍ നിന്നും കശ്മീരിലേക്ക് ബസ്സിലായിരുന്നു യാത്ര. പത്തു മണിക്കൂര്‍ നീണ്ട ഈ യാത്രയില്‍ തന്നെ കശ്മീരിനെ ആസ്വദിച്ചു തുടങ്ങി. മലകള്‍ കയറി ചുരങ്ങള്‍ താണ്ടിയുള്ള ഈ യാത്ര വളരെ അപകടം നിറഞ്ഞതാണ്. കൊക്കകള്‍ക്കു ... Read more
കനത്ത സുരക്ഷയില്‍ രാജ്യത്ത് റിപബ്ലിക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം, അതിഥികളായി 10 രാഷ്ട്രത്തലവന്മാര്
കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ രാജ്യം ഇന്ന് 69-ാം റിപബ്ലിക്ക് ദിനം ആഘോഷിക്കുന്നു. രാവിലെ 9 മണിക്ക് രാഷ്ടപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ച ധീരജവാന്മാര്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യാ ഗേറ്റിലെ അമര്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ റിപബ്ലിക്ക് ദിനാഘോഷം ആരംഭിക്കും. പത്തു രാഷ്ട്രത്തലവന്മാരാണ് രാജ്പഥില്‍ നടക്കുന്ന ദിനാഘോഷങ്ങളില്‍ അതിഥികളായി എത്തുന്നത്. അശോകചക്ര അടക്കമുള്ള സേനപുരസ്ക്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിക്കും.തുടര്‍ന്ന്. കര-നാവിക-വ്യോമ സേനകളുടെ പരേഡ് രാജ്പഥില്‍ നടക്കും. The Prime Minister, Shri Narendra Modi in a group photograph with the ASEAN Heads of State/Governments, at Rashtrapati Bhavan, in New Delhi on January 25, 2018. രാജ്യത്ത് ആദ്യമായാണ് ഇത്രയേറെ രാഷ്ട്രത്തലവന്മാരെ പങ്കെടുപ്പിച്ച് കൊണ്ട് റിപബ്ലിക്ക് ആഘോഷിക്കുന്നത്.കംബോഡിയ,ബ്രൂണെയ്,സിംഗപ്പൂര്‍,ലാവോസ്,ഇന്തൊനീഷ്യ,മലേഷ്യ,മ്യാന്മാര്,ഫിലിപ്പീന്‍സ്,തായ്ലാന്ഡ്,വിയറ്റനാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ബി.എസ്.എഫിലെ 27 വനിതകളുടെ സാഹസികപ്രകടനം നടക്കുന്ന പരേഡാവും ഇത്തവണത്തത്. സീമാഭവാനി ... Read more
റിപബ്ലിക്ക് ദിന ഇമോജിയുമായി ട്വിറ്റര്‍
Photo Courtesy :Twitter അമേരിക്കന്‍ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റായ ട്വിറ്റര്‍ പുതിയ ഇമോജിയുമായി രംഗത്ത്. റിപബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ത്യാഗേറ്റിന്റെ ചിത്രം ആലേഖനം ചെയ്ത ഇമോജി ജനുവരി 29 വരെ ഉപയോഗിക്കാന്‍ സാധിക്കും. ഇത്തരത്തിലൊരു ഇമോജി രാജ്യത്തിന്റെസമൃദിയും ഐശ്വരവും ഓര്‍മ്മിപ്പിക്കുന്ന പ്രതീകമാണെന്ന് ഇന്ത്യ പബ്ലിക്ക് പോളിസി ആന്റ് ഗവണ്മെന്റിന്റെ തലവന്‍ മഹിമ കൗള്‍ പറഞ്ഞു. റിപബ്ലിക്ക് ദിന ഇമോജിയുമായുള്ള സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്യുന്നതിന് #republicday #happyrepublicday #repubilday2018 എന്ന് ടൈപ് ചെയ്യതാല്‍ മതിയാവും. രാജ്യം 69ാം റിപബ്ലിക്ക് ദിനം ആഘോഷിക്കുന്ന വേളയില്‍ 10 ആസിയാന്‍ തലവന്മാര് രാജ്യത്തിന്റെ ക്ഷണം സ്വീകരിച്ച് പ്രധാന അഥിതികളായി എത്തിയിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിയിലെ സേനയുടെ ശക്തമായ പ്രകടനവും രാജ്യത്തിന്റെ സാംസ്കാരികപൈതൃകത്തോടുകൂടിയതദ്ദേശസ്വയംഭരണസംവിധാനങ്ങളുംതദ്ദേശീയമായിവികസിപ്പിച്ചെടുക്കുമെന്ന് പ്രതിരോധമന്ത്രി ട്വീറ്റ് ചെയ്തു.
കൊച്ചിയിലേക്ക് പുതിയ സര്‍വീസുമായി ജസീറ എയര്‍വെയ്സ്
കുവൈറ്റിലെ പ്രമുഖ വിമാന സര്‍വീസായ ജസീറ എയര്‍വെയ്സ് കൊച്ചിയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചു. ഇതിലൂടെ കേരള ടൂറിസവുമായി കുവൈറ്റ് അടുത്തബന്ധം സ്ഥാപിക്കാനുള്ള സാധ്യതാണ് സൂചിപ്പിക്കുന്നത്. പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നതിലൂടെ കേരളത്തിന്റെയും കുവൈറ്റിന്റെയും ടൂറിസം, മെഡിക്കല്‍ ടൂറിസം രംഗത്ത് നിരവധി മികച്ച അവസരങ്ങള്‍ ഉണ്ടാകുമെന്നും, വാരാന്ത്യത്തില്‍ മെഡിക്കല്‍ ട്രീറ്റുമെന്റുകള്‍ക്കായി ധാരാളം ആളുകളാണ് കുവൈറ്റില്‍ നിന്ന് കേരളത്തിലേക്ക് വരുന്നത്. അവര്‍ക്ക ഈ വിമാനസര്‍വീസ് വളരെ ഗുണം ചെയ്യുമെന്നും ജസീറ എയര്‍വെയ്സിന്റെ വിപി മാര്‍ക്കറ്റിങ്ങ് ആന്റ് കസ്റ്റമര്‍ ഓഫീസര്‍ ആന്‍ഡ്രൂ വാര്‍ഡ് പറഞ്ഞു. ജസീറയുടെ ഹൈദ്രബാദ്, അഹമദാബാദ് സര്‍വീസിന് ശേഷം മൂന്നാമത്തെ സര്‍വീസാണ് കൊച്ചിയിലേത്. തിങ്കള്‍, ചൊവ്വ,വ്യാഴം,ഞായര്‍ എന്നിങ്ങനെ ആഴ്ച്ചയില്‍ നാല് ദിവസങ്ങളില്‍ വിമാനങ്ങള്‍ കുവൈറ്റില്‍ നിന്ന് കൊച്ചിയിലേക്ക് എത്തും. രാത്രിയില്‍ 8.55ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 12.10ന് കുവൈറ്റില്‍ എത്തും. തിരിച്ച് ഉച്ചയ്ക്ക് 12.45ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കൊച്ചിയിലെത്തും.
നാല് സംസ്ഥാനങ്ങളിലില്ല; പത്മാവത് പ്രദര്‍ശനശാലകളില്‍
വിവാദ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ ബന്‍സാലി ചിത്രം പത്മാവത് തിയറ്ററുകളില്‍. റിലീസിനെ തുടര്‍ന്നുണ്ടാകുന്ന അക്രമണങ്ങളെ ഭയന്ന് രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ല എന്ന് തീയറ്റര്‍ ഉടമകള്‍. രാജ്യവ്യാപകമായി ‘ജനതാ കര്‍ഫ്യൂ’, രജ്പുത് കര്‍ണ്ണിസേനയുടെ ഭാരത് ബന്ദ് എന്നീ ഭീഷണിക്കള്‍ക്കിടയാണ് സിനിമ തീയറ്ററില്‍ എത്തിയത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന സംസ്ഥാനത്ത് ഉടനീളം അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുംബൈയില്‍ 30 കര്‍ണിസേന പ്രവര്‍ത്തകരെയും ഗുജറാത്തിലെ അഹമദബാദില്‍ 44 പേരെയും അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും കര്‍ണ്ണിസേനയോട് ആഭിമുഖ്യം പുലര്‍ത്തുന്ന നിരവധിപേരെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച്ച സംസ്ഥാനത്തു വ്യാപകമായി ആക്രമണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ നിയമം ലംഘിച്ച് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് നിര്‍ദേശം. ശക്തമായ പ്രതിഷേധങ്ങള്‍ രാജസ്ഥാന്, ഹരിയാന, യുപി, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, എന്നീ സംസഥാനങ്ങളിലാണ്. ചിത്രം റിലീസാകുന്ന ദിവസം 1908 സ്ത്രീകള്‍ തീയില്‍ ചാടി ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയിരുന്നു. ഇതിനാവിശ്യമായ വിറകുകള്‍ സംഭരിച്ചു കഴിഞ്ഞതായും, 1908 സ്ത്രീകള്‍ പേരു രജിസ്റ്റര്‍ ചെയ്തതായും ... Read more
വാഹനാപകടം: ഇന്ത്യന്‍ വിനോദസഞ്ചാരി ദുബൈയില്‍ മരിച്ചു
ദുബൈയ്: വിനോദസഞ്ചാരത്തിനെത്തിയ ഇന്ത്യന്‍ യുവാവ് ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. കര്‍ണാടകയിലെ ബെല്ലാരിയില്‍ സ്ഥിരതാമസമാക്കിയ രാജസ്ഥാന് സ്വദേശി ദിനേഷ് കവാദ്(39)ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ നീതു ജെയിനിയെ പരിക്കുകളോടെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതികള്‍ സഞ്ചരിച്ച മിനി ബസ്സില്‍ ട്രെക്ക് ഇടിച്ചായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ട് ദമ്പതിമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാഹനമോടിച്ചിരുന്നയാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഡെസേര്‍ട്ട് സഫാരിക്കു വേണ്ടി ടൂറിസ്റ്റ് ഏജന്‍സിയുടെ ബസ്സില്‍ യാത്രചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ദിനേഷ് കവാദ് കര്‍ണാടകയില്‍ ബിസിനസുകാരനാണ്.
ബന്ദില്‍ വലഞ്ഞ് കര്‍ണാടക;നാട്ടിലേക്ക് വരാനാകാതെ മലയാളികള്‍
കര്‍ഷക സംഘടനകള്‍ മഹാദയി നദി തര്‍ക്കവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ബന്ദില്‍ വലഞ്ഞ് കര്‍ണാടക. തുടര്‍ച്ചയായി അവധി ദിനം വരുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളികളെ ബന്ദ് സാരമായി ബാധിച്ചു. സര്‍ക്കാര്‍, സ്വകാര്യ ബസ്സുകള്‍ സര്‍വീസുകള്‍ നടത്താത്തതിനാല്‍ കേരളത്തിലേക്കുള്ള യാത്ര മുടങ്ങി. മെട്രോ സര്‍വീസുകളെ ബന്ദ് ബാധിച്ചിരുന്നില്ല. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാഞ്ഞതിനാല്‍ വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ ടെക്ക് കമ്പിനികളിലെ ജീവനക്കാര്‍ക്ക് അവധി നല്കി. വടക്കന്‍ ജില്ലകളായ ഗുല്‍ബര്‍ഗയിലെ സ്കൂളുകളെ ബന്ദ് ബാധിച്ചിരുന്നില്ല, എന്നാല്‍ തെക്കന്‍ ജില്ലകളായ മാണ്ഡ്യയിലെയും ബെംഗളുരുവിലെയും സ്കൂളുകള്‍ പൂര്‍ണമായും അടച്ചു. ബിജെപി ദേശീയ അധ്യഷന്‍ അമിത് ഷാ ഇന്ന് ഉച്ചയ്ക്ക് മൈസൂരുവില്‍ പരിവര്‍ത്തന യാത്രയെ അഭിസംബോധന ചെയ്തു സംസാരിക്കുന്നുണ്ട്. സമ്മേളനത്തെയും ബന്ദ് ബാധിക്കുമെന്നാണ് വിവരം. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനം സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രവരി നാലിന് ബെംഗളൂരുവില്‍ എത്തും. അന്നും കര്‍ഷക സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വരൂ പോകാം ഇന്ത്യയിലെ മികച്ച അഞ്ച് പൈതൃക തീവണ്ടിയിലൂടെ
സഞ്ചാരികള്‍ യാത്രക്കായി അവരവരുടെ ഇഷ്ടത്തിനാണ് വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ചില യാത്രകള്‍ക്ക് അത് സാധിക്കില്ല, അത്തരത്തിലൊരു യാത്രയാണ് മലയോര തീവണ്ടി പാതയിലൂടെയുള്ള യാത്ര . അതു അനുഭവിക്കണമെങ്കില്‍ കളിപ്പാട്ടം പോലെ തോന്നിപ്പിക്കുന്ന ആ തീവണ്ടിയിലൂടെ യാത്ര ചെയ്യുക തന്നെ വേണം. ഇന്ത്യയില്‍ 19 മുതല്‍ 20 നൂറ്റാണ്ടുകള്‍ക്കിടയിലാണ് ടോയി തീവണ്ടികള്‍ പണികഴിപ്പിച്ചത്. ഭാരതത്തിന് അഭിമാനിക്കാവുന്ന ആ അഞ്ച് പൈതൃക തീവണ്ടികള്‍ ഇതാ… കല്‍ക്ക-ഷിംല റെയില്‍വേ, ഹിമാചല്‍ പ്രദേശ് ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന ഷിംല സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. 1903ല്‍ ബ്രിട്ടീഷ്കാര് പണി കഴിപ്പിച്ച ടോയ് തീവണ്ടി 20 റെയില്‍വേ സ്റ്റേഷനുകള്‍, 103 ടണലുകള്‍, 800 പാലങ്ങള്‍, 900 അവിശ്വസനീയമായ വളവുകളും കടന്ന് ഇന്നും ദിവസവും ഓടുന്നുണ്ട്. ചണ്ഡീഗഡിനടുത്ത് നിന്നുള്ള കല്‍ക്കിയില്‍ നിന്നും അഞ്ച് മണിക്കൂറാണ് തീവണ്ടി യാത്ര. എന്നാല്‍ സഞ്ചാരപ്രിയരായ യാത്രക്കാര്‍ തിരഞ്ഞെടുക്കുന്നത് ബരോഗില്‍ നിന്നുള്ള യാത്രയാണ്. ഏറ്റവും ദൈര്‍ഘ്യമേറിയ ടണലുകളും മനോഹരമായ പ്രകൃതി ദൃശ്യവും ആരംഭിക്കുന്നത് ബരോഗില്‍ നിന്നാണ്. ... Read more
വരൂ ദുബായ്ക്ക് .മൊബൈല്‍ ആപ്പുമായി യുഎഇ
യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്ക് ജോലി വിസയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷന്‍ ഒരുക്കി യുഎഇ എംബസി. ജോലി വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലേറെയും ഇന്ത്യയില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കുകയും യു.എ.ഇയിലെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ അപ്ലിക്കേഷന്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന് മുമ്പ് യുഎഇയില്‍ എത്തിയതിന് ശേഷം ചെയ്യേണ്ടിയിരുന്ന പല നടപടിക്രമങ്ങളും മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇന്ത്യയിൽ തന്നെ ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് യുഎഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന പറഞ്ഞു. ഇതോടെ ജോലി സ്ഥലത്തെത്തിയ ശേഷമുണ്ടാവുന്ന നിയമ വ്യവസ്ഥകള്‍ ലഘൂകരിക്കാന്‍ സാധിക്കും. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ലഭ്യമാക്കുന്ന ആപ്ലിക്കേഷന്‍ താമസിയാതെ മലയാളത്തിലും ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്ര സുഗമവും പ്രയാസരഹിതവുമാക്കാനുള്ള നിര്‍ദേശങ്ങള്‍ ഉൾക്കൊള്ളിച്ചാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട വൈദ്യ പരിശോധന, സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്, പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ആപ്ലിക്കേഷനിലുണ്ട്.
‘ഗോ’ ഗുജറാത്ത് ; പശു ടൂറിസം പാലു ചുരത്തുമോ?
പലതരം ടൂറിസത്തെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാവും. എന്നാലിതാ പുതിയൊരു ടൂറിസം പദ്ധതി, പശു ടൂറിസം. പശുക്കളുടെ നാടായ ഗുജറാത്തില്‍ നിന്നാണ് ഈ ടൂറിസം പദ്ധതി രൂപമെടുത്തത്. ഗോസേവാ ആയോഗ് എന്നാണ് പദ്ധതിക്ക് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന പേര്. സംസ്ഥാനത്ത് പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ടൂറിസം പദ്ധതി ആരംഭിച്ചിട്ടുള്ളത്. പശു വളര്‍ത്തുന്ന, ചാണകം, മൂത്രം എന്നിവയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മികച്ച ഗോശാലകളിലേക്ക് രണ്ടു ദിവസത്തെ വിനോദയാത്രയാണ് ഉദ്ദേശിക്കുന്നതെന്ന് ഗോസേവ ആയോഗ് ചെയര്മാന് മുന്‍ കേന്ദ്ര സഹമന്ത്രി വല്ലബ് കത്തീരിയ പറഞ്ഞു. പശു വളര്‍ത്തലിന്റെ സാമ്പത്തിക വശങ്ങളെ കുറിച്ച് ജനങ്ങളേ ബോധവാന്മാരാക്കുക എന്നാണ് പശു ടൂറിസത്തിന്റെ പ്രഥമ ലക്ഷ്യം. പശു മൂത്രം, ചാണകം എന്നിവ ഉപയോഗിച്ച് ബയോഗ്യാസ്, മരുന്നുകള്‍ മുതലായവ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കി നല്ല വരുമാനം നേടാം എന്നുള്ളത് പശു വളര്‍ത്തുന്നവര്‍ക്ക് അറിയില്ല. വരുമാനവും മതപരവുമായ ഘടകങ്ങളും ഉള്‍പ്പെടുത്തിയാണ് പശു ടൂറിസം വികസിപ്പിക്കുക എന്ന് കത്തീരിയ കൂട്ടിച്ചേര്‍ത്തു. പശു മൂത്രത്തില്‍ ... Read more
ഉലകം ചുറ്റി; ഇനി ആകാശം കടന്ന്..
ജംഷീന മുല്ലപ്പാട്ട് ‘സഞ്ചാര’ത്തിനോപ്പം മലയാളികള്‍ യാത്ര ആരംഭിച്ചിട്ട് 16 വര്‍ഷമായി. മലയാളിയുടെ സ്വീകരണ മുറിയില്‍ ലോക കാഴ്ച്ചയുടെ വിരുന്നൊരുക്കിയ സന്തോഷ് ജോര്‍ജ് കുളങ്ങരയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു ബാക്ക്ബാഗും കാമറയും തൂക്കി ഉലകം ചുറ്റുന്ന ഈ വാലിബന് ഭൂമിയിലെ സഞ്ചാരം താല്‍ക്കാലികമായി നിര്‍ത്തി ബഹിരാകാശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഓരോ തലമുറയും തങ്ങളുടെ യാത്രാ സ്വപ്നങ്ങള്‍ കുന്നുകൂട്ടുന്നത് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ‘സഞ്ചാര’ വിവരണങ്ങളിലൂടെയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ സന്തോഷ് ജോര്‍ജിന്റെ ആരാധകരാണ്. യത്രകള്‍ ട്രെന്‍ഡായ ഈ കാലഘട്ടത്തില്‍ സന്തോഷ് ജോര്‍ജ് അനുഭവങ്ങള്‍ പങ്കുവെക്കുന്നു. കോട്ടയത്തെ മരങ്ങാട്ടുപ്പിള്ളി എന്ന ഗ്രാമത്തില്‍ നിന്ന് സന്തോഷ് ജോര്‍ജ് എന്ന വ്യക്തി ഇത്രയും സഞ്ചാരപ്രിയനായതെങ്ങനെ? ഗ്രാമീണര്‍ക്കാണ് യാത്രയോട് കൂടുതല്‍ താല്‍പ്പര്യം. തുറന്ന ലോകം കാണാന്‍ ഗ്രാമത്തിലുള്ളവര്‍ എപ്പോഴും ശ്രമിക്കും. ഗ്രാമീണര്‍ തന്നെയാണ് കൂടുതല്‍ യാത്രചെയ്യുന്നതും. എന്നെ സംബന്ധിച്ച് ചെറുപ്പം തൊട്ടേ യാത്രയോട് കമ്പമുണ്ട്. യാത്രചെയ്യുന്നതില്‍ അനുകൂല ഘടകം എന്റെ മാതാപിതാക്കളുടെ പിന്തുണയാണ്. യാത്ര ചെയ്യുന്നവര്‍ വഴിതെറ്റുമെന്ന ... Read more
വരൂ.. ഇന്ത്യന്‍ കരുത്ത് വിളിച്ചോതുന്ന പരേഡ് കാണൂ
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡെല്‍ഹി : ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വിവിധ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍, സേനാ വിഭാഗങ്ങളുടെ പരേഡുകള്‍, കുട്ടികളുടെ കലാപരിപാടികള്‍, ആയുധങ്ങളുടെ പ്രദര്‍ശനം എന്നിവ ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ കാണാം. വിവിധ വിദേശ രാഷ്ട്ര തലവന്മാരും ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തും. സഞ്ചാരിക്ക് അവിസ്മരണീയമായിരിക്കും പരേഡ്. A bird’s eye view of Rajpath on the occasion of the 68th Republic Day Parade 2017, in New Delhi on January 26, 2017. Photo Courtesy: pib പ്രവേശനം പാസ് മൂലം പാസുണ്ടെങ്കിലെ പരേഡ് കാണാന്‍ രാജ് പഥില്‍ കയറാനാവൂ. പ്രത്യേകക്ഷണമോ ടിക്കറ്റോ വേണം. എല്ലാത്തിനും ടിക്കറ്റുകള്‍ ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും റിപ്പബ്ലിക് ദിനാഘോഷ ടിക്കറ്റ് ഓണ്‍ ലൈനില്‍ ലഭ്യമല്ല. ടിക്കറ്റ് ലഭിക്കുന്നിടത്ത് പോയി വാങ്ങുകയെ മാര്‍ഗമുള്ളൂ. The tableau of the ... Read more