Category: India

കടുവയെ പിടിച്ചത് കിടുവയല്ല രൂപാലി എന്ന യുവതിയാണ്

നാടോടി കഥകളില്‍ നമ്മള്‍ കേട്ടിട്ടുണ്ട് മൃഗങ്ങളെ ഓടിച്ച കുട്ടികളുടെ കഥ. എങ്കില്‍ ഇനി പറയുന്നത് ഒരു കഥയല്ല. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ്. 23 വയസുകാരിയായ രൂപാലി മിശ്ര വീടിന് പുറത്ത് താന്‍ വളര്‍ത്തുന്ന ആടിന്റെ കരച്ചില്‍ കേട്ടുകൊണ്ടാണ് പുറത്തിറങ്ങിയത്. അരുമയായി വളര്‍ത്തുന്ന ആടിനെ പുലി ആക്രമിക്കുന്നത് കണ്ട് അവള്‍ വടി എടുത്ത് അടിച്ചോടിക്കുവാന്‍ തുടങ്ങി. വേദനിച്ച പുലി രൂപാലിയെ തിരിച്ച് ആക്രമിക്കുവാന്‍ ശ്രമിച്ചു. ഇതു കണ്ട അവളുടെ അമ്മ പുറത്തെത്തി രൂപാലിയെ വീടിനകത്തേക്ക് കയറ്റി. തലനാരിഴയ്ക്കാണ് അവള്‍ രക്ഷപ്പെട്ടത്. സാരമായി പരിക്കേറ്റ പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നു. രൂപാലി ഇന്ന് ഗ്രാമത്തിലെ ധൈര്യശാലിയായ പെണ്‍കുട്ടിയാണ്. എല്ലാവര്‍ക്കും അവളുടെ ധൈര്യത്തെക്കുറിച്ച് പറയാന്‍ ഇപ്പോള്‍ നൂറ് നാവാണ്. ”ആശുപത്രി വിട്ട് വീട്ടിലേക്ക് വരുവാന്‍ ചെറിയ വിഷമം ഉണ്ട് എന്നാല്‍ എനിക്ക് പേടിയില്ല” രൂപാലിയുടെ വാക്കുകള്‍.

ജുഹുവിന് സമ്മാനവുമായി അക്ഷയ് കുമാര്‍

ജുഹു ബീച്ചിന് നടന്‍ അക്ഷയ് കുമാറിന്റെ സമ്മാനമായി പത്തു ലക്ഷം രൂപയുടെ മൊബൈല്‍ ശുചിമുറി. കഴിഞ്ഞയാഴ്ചയാണ് ശുചിമുറിക്കുള്ള ചെലവു വഹിക്കാന്‍ തയാറാണെന്ന് നടന്‍ ബിഎംസി കെ-വാര്‍ഡിന്റെ അഡീഷനല്‍ കമ്മിഷണറെ അറിയിച്ചത്. നാലു ദിവസം മുന്‍പ് വാഗ്ദാനം ചെയ്ത പണം കൈപ്പറ്റി ബിഎംസി ശുചിമുറി സ്ഥാപിച്ചു. ശുചിമുറി ഉപയോഗം സൗജന്യമാണെങ്കിലും പരിപാലനം ആരെങ്കിലും ഏറ്റെടുക്കാന്‍ തയാറായാല്‍ പേ ആന്‍ഡ് യൂസ് അടിസ്ഥാനത്തില്‍ കരാര്‍ നല്‍കാനാണ് ബിഎംസിയുടെ ഉദ്ദേശ്യം. pic courtesy: Indian Express ശുചിമുറിയില്ലാത്തവരുടെ ദൈന്യതയുടെ കഥ പറയുന്ന ‘ടോയ് ലെറ്റ്‌ ഏക് പ്രേം കഥ’ എന്ന സിനിമയിലെ നായകനായ അക്ഷയയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം കൊണ്ടുവന്നത് ഭാര്യയും നടിയുമായ ട്വിങ്കിള്‍ ഖന്നയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ബീച്ചില്‍ തുറസ്സായ സ്ഥലത്ത് വിസര്‍ജനം നടത്തുന്നതു മൂലമുള്ള പ്രയാസങ്ങള്‍ ട്വിങ്കിള്‍ ട്വീറ്റിയത്. രാവിലെ ബീച്ചിലെ പ്രഭാതസവാരിക്കിടെ തുറസ്സായ സ്ഥലത്ത് വിസര്‍ജിക്കുന്ന ഒരാളെ കണ്ടുമുട്ടിയതിന്റെ ബുദ്ധിമുട്ട് ചിത്രം സഹിതമാണ് ട്വിങ്കിള്‍ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ശുചിത്വ ഭാരത ... Read more

പുണെ മെട്രോ തൂണുകളില്‍ ഇനി പച്ചപ്പിന്റെ വസന്തകാലം

നിര്‍മാണം പുരോഗമിക്കുന്ന പുണെ മെട്രോ റെയില്‍ പദ്ധതിയുടെ തൂണുകളില്‍ വെര്‍ട്ടിക്കല്‍ പൂന്തോപ്പ് നിര്‍മാണം പുരോഗമിക്കുന്നു.വെര്‍ട്ടിക്കല്‍ പൂന്തോപ്പ് മലിനീകരണം കുറയ്ക്കാനും മെട്രോ പാതയുടെ മോടി കൂട്ടാനും വഴിയൊരുക്കും. പിംപ്രി-ചിഞ്ച്വാഡില്‍ നിന്നു സ്വാര്‍ ഗേറ്റിലേക്കും വനാസില്‍ നിന്നു റാംവാഡിയിലേക്കുമുള്ള പാതകളിലെ മെട്രോ പില്ലറുകളിലാകും പൂന്തോട്ടമൊരുക്കുക. നാഗ്പുരിലെ മെട്രോ പില്ലറുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച വെര്‍ട്ടിക്കല്‍ പൂന്തോട്ടം വിജയകരമായ സാഹചര്യത്തിലാണു പദ്ധതി പുണെയിലേക്കു നീട്ടാന്‍ തീരുമാനിച്ചത്. പച്ചപ്പു വര്‍ധിപ്പിച്ച് മലിനീകരണം തടയുകയാണു ലക്ഷ്യം. പില്ലറുകളുടെ പ്രതലത്തില്‍ സ്ഥാപിക്കുന്ന കനംകുറഞ്ഞ ഇരുമ്പു ചട്ടങ്ങളില്‍ ചെറിയ ചെടിച്ചട്ടികള്‍ വച്ചായിരിക്കും വെര്‍ട്ടിക്കല്‍ പൂന്തോട്ടം ഒരുക്കുക. മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള മലിനജലം ശുദ്ധീകരിച്ച് ഡ്രിപ്പ് ഇറിഗേഷന്‍ വഴി ചെടികള്‍ നനയ്ക്കും. മെട്രോ പദ്ധതിക്കായി മുറിച്ചുനീക്കിയ മരങ്ങള്‍ക്കു പകരം കൂടിയാകും തൂണുകളിലെ പച്ചപ്പ്.

ന്യൂയോര്‍ക്ക്‌ മാതൃകയില്‍ ബെംഗളൂരുവില്‍ തെരുവു വരുന്നു

ന്യൂയോര്‍ക്ക് നഗരത്തിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ന്യൂയോര്‍ക്ക്‌ ടൈം സ്ക്വയര്‍ പകര്‍ത്താനൊരുങ്ങി കര്‍ണാടക. ടൂറിസം മേഖലയെ ശക്തിപ്പെടുത്താനാണ് കര്‍ണാടക ഈ പദ്ധതിയുമായി രംഗത്തെത്തിയത്. ബെംഗളൂരു സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലാണ് ന്യൂയോര്‍ക്ക്‌ മോഡല്‍ ടൈം സ്ക്വയര്‍ നിര്‍മിക്കുന്നത്. ബെംഗളൂരുവിലെ പ്രധാന വ്യാവസായിക മേഖലയാണ് ബെംഗളൂരു സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ്. നിലവില്‍ ഇവിടെ യുദ്ധ സ്മാരകം സ്ഥിതി ചെയ്യുന്നുണ്ട്. ഇതും കൂടി ഉള്‍പ്പെടുത്തിയാവും ബെംഗളൂരു ടൈം സ്ക്വയര്‍ വരിക. വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ആഗോള നഗരമാണ് ബെംഗളൂരു. അതുകൊണ്ട്തന്നെ ഇവിടെ ആഘോഷമാക്കാന്‍ എന്തെങ്കിലും ആവശ്യമുണ്ട്. ഇതു പരിഗണിച്ചാണ് ബെംഗളൂരു ടൈം സ്ക്വയര്‍ എന്ന ആശയം ഉണ്ടായത്. ന്യൂയോര്‍ക്ക് നഗരത്തെ പോലെ ഇവിടെ എത്തുന്ന സഞ്ചാരികളും ആഘോഷമാക്കണം. ബ്രിഡ്ജ് റോഡിലാവും പ്രവേശന കവാടം. വിശദമായ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട് നടപടികള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന് ബെംഗളൂരു മേയര്‍ ആര്‍. സമ്പത്ത് രാജ് പറഞ്ഞു.

മുംബൈ- ഡല്‍ഹി എക്‌സ്പ്രസ് വേ ഒരുങ്ങുന്നു

മുംബൈ- ഡല്‍ഹി എക്‌സ്പ്രസ് വേ വരുന്നു. പാതയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ മുബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് റോഡ് മാര്‍ഗമുള്ള യാത്രാസമയം 12 മണിക്കൂറായി കുറയുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നിലവില്‍ റോഡ് മാര്‍ഗം സഞ്ചരിക്കുവാന്‍ ഒരു ദിവസം വേണം. വേഗമേറിയ തീവണ്ടി രാജധാനി എക്‌സ്പ്രസില്‍ 16 മണിക്കൂര്‍ കൊണ്ടാണ് മുബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയ പദ്ധതി നടപ്പാക്കുന്നത് യൂണിയന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ടും ഹൈവേ മന്ത്രാലയവും ചേര്‍ന്നാണ്. നാല് ഘട്ടമായി പണിയുന്ന പാതയിലെ ഏറ്റവും കുറഞ്ഞ വേഗം 120 കിലോമീറ്ററായിരിക്കും. ഒന്നാംഘട്ടം ഡല്‍ഹി മുതല്‍ ജയ്പുര്‍ വരെയും രണ്ടാംഘട്ടം ജയ്പുര്‍ മുതല്‍ കോട്ട വരെയും മൂന്നാംഘട്ടത്തില്‍ കോട്ട മുതല്‍ വഡോദര വരെയും നാലാംഘട്ടം വഡോദര മുതല്‍ മുംബൈ വരെയുമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. 225 കിലോമീറ്റര്‍ ദൂരം വരുന്ന ഡല്‍ഹി- ജയപൂര്‍ എക്‌സ്പ്രസ് വേ പൂര്‍ത്തിയാക്കുന്നതിനായി 16,000 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്. 15 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ... Read more

വ്യോമസേനാ ഹെലികോപറ്ററിന് തീപിടിച്ചു

ഉത്തരാഖണ്ഡ് കേദാര്‍നാഥില്‍ വ്യോമസേനയുടെ എം.ഐ17  ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. ഹെലിപാഡില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുമ്പ് ദണ്ഡില്‍ ഇടിച്ചായിരുന്നു അപകടം. പൈലറ്റുള്‍പ്പെടെ ആറു പേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിന്‍റെ യഥാര്‍ഥ കാരണം പരിശോധിക്കാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് രാവിലെ കേദാര്‍നാഥ് ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം. നാലു തൊഴിലാളികളും മൂന്ന് ക്രൂ അംഗങ്ങളും അടക്കം ഏഴ് പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. കേദാര്‍നാഥിലെ ഹെലിപാഡില്‍ നിന്ന് വെറും 20 മീറ്റര്‍  അകലത്തില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം. ഹെലിപാഡിന് സമീപത്ത് കൂടെ പോകുന്ന ഇരുമ്പ് കേബിളിലുടക്കി ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. തീപിടിച്ച ഹെലികോപ്റ്റര്‍ ഹെലിപാഡില്‍ ഇടിച്ചാണിറങ്ങിയതെന്ന് എസ് പി രുദ്രപ്രയാഗ് പറയുന്നു.

കൊച്ചിയില്‍ നിന്നും ഷില്ലോങ്ങിലേയ്ക്ക് ഓട്ടോയാത്ര

ഫോര്‍ട്ട്‌ കൊച്ചിയില്‍ നിന്നും മേഘാലയിലെ ഷില്ലോങ്ങിലേയ്ക്ക് ഓട്ടോറിക്ഷയില്‍ ഒരു യാത്ര. ഒന്നും രണ്ടുമല്ല എണ്‍പത് ഓട്ടോകളില്‍. 250 വിദേശ സഞ്ചാരികളാണ് ഓട്ടോകളില്‍ ഷില്ലോങ്ങിലേയ്ക്ക് പോകുന്നത്. അഡ്വഞ്ചര്‍ ടൂറിസ്റ്റ്‌സ് എന്ന പേരിലറിയപ്പെടുന്ന ഗ്രൂപ്പാണ് ഈ യാത്ര ഒരുക്കിയത്. 3500 കിലോമീറ്റര്‍ ദൂരം പിന്നിട്ട് രണ്ടാഴ്ചയ്ക്കകം ഇവര്‍ ഷില്ലോങ്ങിലെത്തും. ഫ്രാന്‍സ്, ജര്‍മനി, ഓസ്‌ട്രേലിയ, യു.കെ, നെതര്‍ലാന്‍ഡ്‌സ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സാഹസികരായ സഞ്ചാരികളാണ് ഓട്ടോയാത്രയില്‍ പങ്കെടുക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി കൊച്ചിയിലെത്തിയ സംഘം ഓട്ടോ ഓടിക്കാന്‍ പഠിച്ചു. കൊച്ചിയിലെ ഓട്ടോകാരാണ് വിദേശിസഞ്ചാരികളെ ഓട്ടോ ഓടിക്കാന്‍ പഠിപ്പിച്ചത്. ഷില്ലോങ്ങിലെത്തിയാല്‍ യാത്ര അവസാനിപ്പിച്ച് ഇവരെല്ലാം സ്വന്തം നാടുകളിലേക്ക് മടങ്ങും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കുന്നതിനായാണ് ഈ യാത്ര സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

1000 രൂപ പാസുമായി വീണ്ടും എം ടി സി

ചെന്നൈയിലെ സ്ഥിരം യാത്രക്കാര്‍ക്കായി ആയിരം രൂപയുടെ പ്രതിമാസ പാസുകളും, ഒരു മാസത്തേക്കുള്ള സീസണ്‍ പാസുകളും വീണ്ടും നല്‍കിത്തുടങ്ങിയതായി എം. ടി. സി അധികൃതര്‍. നഗരത്തിലെ എല്ലാ ബസ് ഡിപ്പോകളിലും പാസുകള്‍ ലഭ്യമാണെന്ന് എം. ടി. സി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധനയെ തുടര്‍ന്ന് കൈവിട്ടുപോയ സ്ഥിരം യാത്രക്കാരെ തിരികെ എത്തിക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. യാത്രക്കാരുടെ എണ്ണത്തില്‍ 30 ശതമാനം കുറവാണ് നിരക്ക് വര്‍ധനയ്ക്ക് ശേഷം ഉണ്ടായത്. 1000 രൂപയുടെ പാസുപയോഗിച്ച് ഒരു ദിവസം നഗരത്തിലൂടെ എത്ര യാത്ര വേണമെങ്കിലും നടത്താം. എന്നാല്‍ സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് ദിവസേന രണ്ടു യാത്ര മാത്രമേ നടത്തുവാന്‍ സാധിക്കൂ. സ്റ്റേജ് അനുസരിച്ചു സീസണ്‍ ടിക്കറ്റിന്റെ നിരക്കിലും വ്യത്യാസമുണ്ടാവും. ഏറെ ജനപ്രിയമായിരുന്ന 50 രൂപയുടെ ‘ട്രാവല്‍ ആസ് യു പ്ലീസ്’ പാസുകളും തിരികെ കൊണ്ടുവരണമെന്നു സ്ഥിരം യാത്രക്കാര്‍ ആവശ്യപ്പെടുന്നു. 50 രൂപയുടെ പാസ് ഉപയോഗിച്ചു ദിവസേന നഗരത്തിനുള്ളില്‍ എത്ര യാത്രകള്‍ വേണമെങ്കിലും നടത്താം. ... Read more

മൃഗരാജന് ഇടമില്ലാതെ ഗിര്‍ വനം

ഏഷ്യയിലെ സിംഹങ്ങളുടെ അഭയകേന്ദ്രമായ ഗിര്‍ വനത്തില്‍ കാട്ടിലെ രാജാവിന് താമസിക്കാന്‍ ഇടമില്ല.സമീപവനങ്ങളിലേക്ക് പാലായനം ചെയ്യുന്ന സിംഹങ്ങള്‍ എത്തുന്നത് മരണക്കെണിയിലേക്കും. 92 എന്ന ശരാശരി കണക്കിലാണ് വര്‍ഷത്തില്‍ സിംഹങ്ങള്‍ കുറയുന്നതെന്ന് ഗുജറാത്ത് വനമന്ത്രി ഗണപത് വാസവ നിയമസഭയില്‍ അറിയിച്ചു. സിംഹങ്ങള്‍ മരണത്തില്‍ മൂന്നിലൊന്ന് മരണവും അസ്വഭാവിക മരണമാണ്. എണ്ണത്തിലെ വര്‍ധനമൂലം സമീപ വനമേഖലകളിലേക്ക് കുടിയേറുന്ന സിംഹങ്ങളുടെ സൈ്വരവിഹാരത്തിന് അഞ്ചു സംസ്ഥാനപാതകളും റെയില്‍പ്പാളങ്ങളും തടസ്സം സൃഷ്ടിക്കുന്നു. തുറമുഖങ്ങളും സിമന്റ് നിര്‍മാണശാലകളും ചുണ്ണാമ്പുകല്ലുഖനികളും സംരക്ഷിതവനമേഖലയുടെ അതിര്‍ത്തിപ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്നു. തുര്‍ക്കി മുതല്‍ ഇന്ത്യ വരെ കാണപ്പെട്ടിരുന്ന ഏഷ്യന്‍ സിംഹം, ഇന്ന് അവശേഷിക്കുന്നത് ഗിര്‍ വനത്തില്‍ മാത്രമാണ്. 1882 ചതുരശ്ര കിലോമീറ്ററുള്ള ഗിര്‍ ദേശീയോദ്യാനത്തിന് ഉള്‍ക്കൊള്ളാനാകുന്നത് പരമാവധി 300 സിംഹങ്ങളെയാണ്. ഏറ്റവുംപുതിയ കണക്കുപ്രകാരം സിംഹങ്ങളുടെ എണ്ണം അഞ്ഞൂറിലധികവും.

വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് അതിവേഗ മെട്രോ ട്രെയിന്‍

നവിമുംബൈയിലേയും മുംബൈയിലേയും വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് നിർമിക്കുന്ന മെട്രോ ലൈനിൽ അതിവേഗത്തിൽ ട്രെയിനുകൾ ഓടും. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലാകും മെട്രോ ട്രെയിന്‍ ഓടുക. നിലവിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിലാണ് മെട്രോ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ട്രെയിനുകളുടെ വേഗത കൂട്ടുന്നതിലൂടെ ഇരു വിമാനത്താവളങ്ങളും തമ്മിലുളള ഗതാഗതം സൗകര്യപ്രദമാക്കുകയാണ് ലക്ഷ്യം. ഇതിനായി 40 കിലോമീറ്റർ ദൂരമുളള റൂട്ടിൽ അഞ്ചോ ആറോ സ്റ്റേഷനുകളിൽ മാത്രമാകും മെട്രോ നിർത്തുക. ഓരോ 15 മിനിറ്റിലും ട്രെയിന്‍ സർവീസ് നടത്തും. ഒന്നോ രണ്ടോ കിലോമീറ്റർ ഇടവിട്ടു സ്റ്റേഷനുകൾ വരുന്നതിനാലാണ് മെട്രോയ്ക്ക് 30 കിലോമീറ്റർ വേഗത്തിൽ ഓടേണ്ടി വരുന്നത്. മുംബൈ സാന്താക്രൂസിലുളള ഛത്രപതി ശിവാജി ‍രാജ്യാന്തര വിമാനത്താവളം പോലെ നവിമുംബൈയിലെ നിർദിഷ്ട രാജ്യാന്തര വിമാനത്താവളവും തിരക്കുണ്ടാകാൻ സാധ്യതയുളള ഇടമായി അതിവേഗം മാറുമെന്നാണു പ്രതീക്ഷ. ഈ സാഹചര്യത്തിൽ യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനാണ് നീക്കമെന്നു മുംബൈ മെട്രോപ്പൊലീറ്റൻ റീജ്യണല്‍ ഡവലപ്മെന്‍റ് അതോറിറ്റി (എം.എം.ആർ.ഡി.എ) വെളിപ്പെടുത്തി. ഡൽഹി മെട്രോയിൽ ഉപയോഗിച്ചിരിക്കുന്ന ഇടനാഴിയുടെ മാതൃകയാണ് മുംബൈയിലും തുടരാൻ ... Read more

സൈക്കിള്‍ ട്രാക്ക് നിര്‍മ്മാണം അവസാനഘട്ടത്തില്‍

എച്ച് എസ് ആര്‍ ലേ ഔട്ടിലെ സൈക്കിള്‍ ട്രാക്കിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. 15 കിലോമീറ്റര്‍ വരുന്ന ട്രാക്ക് മേയ് ആദ്യത്തോടെ തുറന്ന് കൊടുക്കും. ബി ബി എം പിയും ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ട്രാക്കിന് 18 കോടി രൂപ ഇതിനോടകം ചിലവഴിച്ചു. സൈക്കിളുകള്‍ക്ക് വേണ്ടി നിര്‍മിച്ച ട്രാക്കില്‍ മറ്റു വാഹനങ്ങള്‍ കയറാതിരിക്കാന്‍ ബാരിക്കേഡുകളും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ബെംഗ്ലൂരു നഗരത്തില്‍ ആദ്യമായിട്ടാണ് ഒരു ലേഔട്ട് കേന്ദ്രീകരിച്ച് സൈക്കിള്‍ യാത്രക്കാര്‍ക്കായി പ്രത്യേക പാത നിര്‍മിക്കുന്നത്. വെബ് ടാക്‌സി മാതൃകയില്‍ വിവിധ കമ്പനികള്‍ക്ക് സൈക്കിള്‍ ഷെയറിങ്ങ് പദ്ധതിയുമായി നഗരത്തില്‍ സജീവമായ സാഹ്യചരത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സൈക്കിള്‍ ട്രാക്ക് സ്ഥാപിക്കാന്‍ ബി ബി എം പി ആലോചിക്കുന്നുണ്ട്. എന്നാല്‍ തിരക്കേറിയ നഗരത്തില്‍ സ്ഥല ലഭ്യതയാണ് സൈക്കിള്‍ ട്രാക്ക് പദ്ധതിക്ക് തടസ്സം.

ബെന്നാര്‍ഘട്ടെ പാര്‍ക്കില്‍ ട്രെക്കിങ് സൗകര്യം ഒരുങ്ങുന്നു

സാഹസികരായ സഞ്ചാരികള്‍ക്ക് ബെന്നാര്‍ഘട്ടെ നാഷണല്‍ പാര്‍ക്കില്‍ ട്രെക്കിങ് സൗകര്യം ഒരുങ്ങുന്നു. കല്‍ക്കരെ റേഞ്ചില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ട്രെക്കിങ് പാത വരുന്നത്. ചന്ദനമരങ്ങള്‍, പുല്‍മേടുകള്‍ പാറക്കൂട്ടങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ബെന്നാര്‍ഘട്ടെയില്‍ ട്രെക്കിങ് ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ വര്‍ധന ഉണ്ടാകും. ട്രെക്കിങ്ങിന്റെ ടിക്കറ്റ് നിരക്കും ഓണ്‍ലൈന്‍ ബുക്കിങ്ങും ഏപ്രില്‍ അവസാനത്തോടെ പ്രഖ്യാപിക്കും.   ബെംഗളൂരു നഗരത്തില്‍നിന്ന് 25 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ബെന്നാര്‍ഘട്ടെ പാര്‍ക്കില്‍ സഫാരിക്കായി ഒട്ടേറെ പേരാണ് പ്രതിദിനമെത്തുന്നത്. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി എല്ലാ മാസവും പരിസ്ഥിതി ബോധവല്‍ക്കരണ ക്യാംപും നടത്തുന്നുണ്ട്. നിലവില്‍ ഭീംഗഡ്, മടിക്കേരി, മൂകാംബിക, സോമേശ്വര എന്നിവിടങ്ങളിലെ വന്യജീവിസങ്കേതങ്ങളിലാണ് കര്‍ണാടക വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ട്രെക്കിങ് പാതയുള്ളത്. വനമേഖലയില്‍ കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ കര്‍ണാടക വനം വകുപ്പ് ട്രെക്കിങ് താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്. l

ആഡംബര സലൂണ്‍ കോച്ചുകളുമായി ഇന്ത്യന്‍ റെയില്‍വേ

സാധാരണകാര്‍ക്കും ആഡംബരയാത്ര ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യന്‍ റെയില്‍വേ. ആഡംബരത്തിന്‍റെ പ്രതീകമായ സലൂണ്‍ കോച്ചുകള്‍ ഘടിപ്പിച്ച  ട്രെയിനിന് വെള്ളിയാഴ്ച ഡല്‍ഹി ഓള്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ പച്ചകൊടി വീശി. സഞ്ചരിക്കുന്ന വീട് എന്ന പ്രതീതിയാണ് ട്രെയിന്‍ ഉണ്ടാക്കിയിരിക്കുന്നത്. രണ്ട് കിടപ്പ് മുറികള്‍, അതിനോട് ചേര്‍ന്നുള്ള ശുചിമുറികള്‍, ലിവിങ് റൂം, അടുക്കള എന്നിവ ചേര്‍ന്നതാണ് ഓരോ കോച്ചുകളും. കോച്ചുകളുടെ ഫോട്ടോ ഉള്‍പ്പെടെ ഇന്ത്യന്‍ റെയില്‍വേയാണ് ഇക്കാര്യം ട്വിറ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്കുള്ള ജമ്മു മെയില്‍ ട്രെയിനാണ് ആഡംബര സംവിധാനങ്ങളോടെ യാത്ര ആരംഭിച്ചത്. ഡല്‍ഹിയിലെ സ്വകാര്യ ടൂറിസം കമ്പനിയുടെ ഉപഭോക്താക്കളായിരുന്നു ആദ്യ യാത്രക്കാര്‍. യാത്രക്കാര്‍ക്ക് ഹോട്ടലില്‍ ലഭിക്കുന്നതു പോലെയുള്ള സൗകര്യങ്ങളാണ് കോച്ചില്‍ ലഭിക്കുന്നത്. യാത്രക്കാരുടെ സേവനത്തിനായി പ്രത്യേക ജീവനക്കാരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസിയിലും കോച്ചിലും ഉണ്ടാകുന്ന സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കുന്നതിനായി സാങ്കേതിക വിദഗ്ധരും ട്രെയിനില്‍ ഉണ്ടെന്ന് ഐ.ആര്‍.സി.ടി.സി. അറിയിച്ചു. നിലവില്‍ ചാര്‍ട്ടേര്‍ഡ് സംവിധാനമായിട്ടാണ് ഈ സൗകര്യങ്ങളുള്ള കോച്ചുകള്‍ ലഭിക്കുക. എന്നാല്‍, ഗതാഗത ട്രെയിനുകളിലും ഉടന്‍ തന്നെ ഇത്തരം ... Read more

അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിനി പാസ്‌പോര്‍ട്ടില്ല

അഴിമതിക്കേസുകളില്‍ പെട്ട് അന്വേഷണം നേരിടുകയോ ക്രിമിനല്‍ കുറ്റാരോപണം നേരിടുകയോ ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പാസ്പോര്‍ട്ട് നിഷേധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കുന്നതിനായുള്ള വിജിലന്‍സ് ക്ലിയറന്‍സ് നല്‍കില്ല എന്നാണ് പുതുക്കിയ മാര്‍ഗ നിര്‍ദേശം. ക്രിമിനല്‍ നടപടികള്‍ നേരിടുന്നവര്‍ക്ക് പാസ്പോര്‍ട്ട് അനുമതി നിഷേധിക്കുന്ന നിയമം ഇന്ത്യയില്‍ നിലവില്‍ ഉള്ളതാണ്. എന്നാല്‍, അഴിമതി തടയുന്ന നിയമ പ്രകാരമോ മറ്റ് ക്രിമിനല്‍ കേസുകള്‍ പ്രകാരമോ വിചാരണ നേരിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂടി ഇതിലേക്ക് ഉള്‍പ്പെടുത്താനാണ് തീരുമാനം. അഴിമതിയാരോപണത്തില്‍ പരിശോധന നേരിടുന്നവര്‍ക്കോ, എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ ,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലോ അല്ലെങ്കില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ക്കോ ക്‌ളിയറന്‍സ് ലഭിക്കില്ല. എന്നാല്‍, മെഡിക്കല്‍ അടിയന്തരാവസ്ഥ പോലുള്ള സാഹചര്യങ്ങളില്‍ വിദേശ യാത്ര അനിവാര്യമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇളവനുവദിക്കാവുന്നതാണ്. സ്വകാര്യപരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത കേസുകളില്‍ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് വിജിലന്‍സ് ക്ലിയറന്‍സ് നിഷേധിക്കപ്പെടുകയില്ല. പാസ്‌പോര്‍ട്ട് ഓഫീസില്‍ എഫ്.ഐ.ആര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും അന്തിമതീരുമാനത്തിനുള്ള അധികാരം പാസ്‌പോര്‍ട്ട് ... Read more

ചെന്നൈയില്‍ ഇ-ബസ് വരുന്നു

അന്തിരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അവ തടയാന്‍ ചെന്നൈ നഗരത്തിനുള്ളില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇ-ബസുകള്‍ കൊണ്ടുവരാന്‍ ആലോചന. പദ്ധതി യാഥാര്‍ഥ്യമായില്‍ ഇ-ബസ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം നിലവില്‍ വരുന്ന രാജ്യത്തെ ആദ്യ നഗരമായി ചെന്നൈ മാറും. ഇ-ബസ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം നടപ്പാക്കുന്നതിന്റെ ആദ്യപടിയായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി സി-40 അധികൃതരുമായി പ്രാഥമിക കരാര്‍ ഒപ്പുവച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തമിഴ്‌നാട് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് കരാര്‍ ഒപ്പുവച്ചതിനുശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ സാധ്യതാ പഠനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന ഇ-ബസ് മേളയില്‍ തമിഴ്‌നാട് ഗതാഗത മന്ത്രി എം.ആര്‍. വിജയഭാസ്‌കര്‍ പങ്കെടുത്തിരുന്നു. സി-40 അധികൃതരുമായി ഒപ്പുവച്ച കരാര്‍ കുറഞ്ഞനിരക്കില്‍ ഇ-ബസുകള്‍ വാങ്ങാനും, സര്‍വീസുകള്‍ക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും സഹായിക്കുമെന്നു ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സി-40 അധികൃതരുടെ സഹകരണത്തോടെയാവും പദ്ധതിയുടെ കരട് രൂപരേഖ തയാറാക്കുക. ‘സി-40യുമായുള്ള പങ്കാളിത്തം കുറഞ്ഞ നിരക്കില്‍ ബസുകള്‍ ലഭ്യമാക്കാന്‍ സഹായിക്കും. എട്ടു മാസം മുന്‍പ് ഇ-ബസ് ഒന്നിന് രണ്ടുകോടി ... Read more