Category: India
ഹൈപവര്‍ എന്ജിന് കരുത്തില്‍ ശക്തികാട്ടി റെയില്‍വേ
ഇന്ത്യയുടെ ആദ്യത്തെ ഹൈപവര്‍ ഇലക്ട്രിക് ലോകോമോട്ടീവ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. ബീഹാറിലെ മോതിഹാരിയില്‍ നടന്ന ചടങ്ങിലാണ് എന്ജിന് പ്രധാമന്ത്രി പച്ചക്കൊടി വീശിയത്. 12,000 എച്ച്പിയാണു ശേഷി. നിലവിലുള്ള എന്‍ജിനുകളേക്കാള്‍ രണ്ടിരട്ടി ശേഷിയുണ്ട്. 6000 ടണ്‍ ഭാരവുമായി മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ പായാനുള്ള ശേഷിയും എന്‍ജിനുണ്ട്. ഇത്തരത്തിലുള്ള എന്‍ജിനുകള്‍ വിജയകരമായി പരീക്ഷിച്ച രാജ്യങ്ങളില്‍ ഇതോടെ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. റഷ്യ, ചൈന, ജര്‍മനി, സ്വീഡന് എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ഇത്തരം എന്‍ജിനുകള്‍ ഉപയോഗിച്ചിരുന്നത്. ചരക്കുനീക്കം അതിവേഗത്തിലാക്കാന്‍ ഈ എന്ജിന് വഴി സാധിക്കുമെന്നതാണു നേട്ടം. മധേപുരിയില്‍ 1300 കോടി രൂപയ്ക്ക് നിര്‍മിച്ച എന്ജിന് ഫാക്ടറിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. രാജ്യാന്തര തലത്തില്‍ െറയില്‍ ഗതാഗത മേഖലയിലെ മുന്‍നിരക്കാരായ ഫ്രാന്‍സിന്റെ ‘ആള്‍സ്റ്റം’ കമ്പനിയാണ് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സഹകരിക്കുന്നത്. കമ്പനിയുടെ സാങ്കേതിത സഹകരണത്തോടെ അടുത്ത 11 വര്‍ഷത്തിനകം 800 എന്‍ജിനുകള്‍ നിര്‍മിക്കാനാണു തീരുമാനം. ഇതില്‍ അഞ്ചെണ്ണം ഫാക്ടറിയിലെത്തിച്ചു സംയോജിപ്പിക്കും, ... Read more
ജി. എസ്. ടി കുറച്ചു; ഭക്ഷണത്തിന്റെ വില കുറച്ചു റെയില്‍വേ
റെയില്‍വേ കാറ്ററിങ്ങിന് ഈടാക്കിയിരുന്ന ജി. എസ്. ടി അഞ്ചു ശതമാനമാക്കി. ഇതോടെ ഇനി മുതല്‍ തീവണ്ടിയിലും റെയില്‍വേ ഭോജനശാലകളിലും ഭക്ഷണവില കുറയും. ജി.എസ്.ടി. നിയമപ്രകാരം കാറ്ററിങ്ങിന് 18 ശതമാനവും ഹോട്ടലുകള്‍ക്ക് അഞ്ച് ശതമാനവുമാണ് നികുതി. റെയില്‍വേയുടെ ഭക്ഷണം കാറ്ററിങ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി 18 ശതമാനം നികുതിയാണ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിയിരുന്നത്. ഇതിനെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു. നിയമപ്രകാരം തീവണ്ടിയിലെ ഭക്ഷണത്തിന് 18 ശതമാനവും പ്ലാറ്റ് ഫോമുകളിലെ ഭക്ഷണശാലകളില്‍ അഞ്ച് ശതമാനവുമാണ് നികുതി. എന്നാല്‍ കാറ്ററിങ് ഒരു സ്ഥാപനമാണ് കരാറെടുത്തിരുന്നത് എന്നതിനാല്‍ ആ സ്ഥാപനത്തിന് ഒരു ജി.എസ്.ടി. രജിസ്ട്രേഷനില്‍ രണ്ട് സ്ലാബുകളില്‍ നികുതി ഈടാക്കാനാവില്ല. അതിനാല്‍ മിക്കപ്പോഴും ഉയര്‍ന്ന സ്ലാബായ 18 ശതമാനം ഈടാക്കുകയായിരുന്നു. റെയില്‍വേ ഭക്ഷണശാലകള്‍ ഹോട്ടലുകള്‍ക്ക് തുല്യമായതിനാല്‍ അഞ്ച് ശതമാനം നികുതിയേ വാങ്ങാന്‍ പാടുള്ളൂവെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. റെയില്‍വേ ഭക്ഷണശാലകളിലെ വില കുറച്ചാല്‍ അതേ ഭക്ഷണം തീവണ്ടിയില്‍ നല്കുമ്പോള് അമിത വില ഈടാക്കുന്നത് എങ്ങനെയെന്ന പ്രശ്നവുമുണ്ടായിരുന്നു.ഈ കാരണങ്ങള്‍ കാണിച്ചാണ് റെയില്‍വേ ബോര്‍ഡ് ടൂറിസം ആന്റ് ... Read more
മുംബൈയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബി എം സി പദ്ധതി
ദക്ഷിണ മുംബൈയിലെ പൈതൃക കെട്ടിടങ്ങളിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതിയുമായി ബിഎംസി. ആകര്‍ഷകമായ പൈതൃക കെട്ടിടങ്ങള്‍ തിരഞ്ഞെടുത്ത് മോടി പിടിപ്പിച്ച്, പ്രത്യേക മേഖലയായി തിരിച്ച് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണു ലക്ഷ്യം. ബിഎംസി ആസ്ഥാന മന്ദിരം, ഓവല്‍ മൈതാനം, സെന്റ് സേവ്യേഴ്സ് കോളജ്, ക്രോസ് മൈതാനം, ആര്‍ട് ഗാലറി, ഹോര്‍ണിമന്‍ സര്‍ക്കിള്‍, ഫ്ലോറ ഫൗണ്ടന്, കൊളാബയിലെ വില്ലിങ്ടന്‍ ഫൗണ്ടന്, ചത്രപതി ശിവാജി വാസ്തു സന്‍ഗ്രാലയ (പ്രിന്‍സ് ഓഫ് വെയില്‍സ് മ്യൂസിയം) എന്നിവയാണ് പൈതൃക വിനോദ സഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്ന മന്ദിരങ്ങള്‍. ദാദര്‍, പരേല്‍ എന്നിങ്ങനെ തുണിമില്ലുകളും പരമ്പരാഗത ശൈലിയിലുള്ള കെട്ടിടങ്ങളും മറ്റുമായി നിന്നിരുന്ന സ്ഥലങ്ങളെല്ലാം ആധുനികവല്കരണത്തിന്റെ പാതയിലാണ്. ചില്ലുപൊതിഞ്ഞ അംബരചുംബികളായ കെട്ടിടങ്ങളാണ് ഇവിടെ ഇപ്പോള്‍ തലയുയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ പഴമയോടെ അവശേഷിക്കുന്ന നഗരക്കാഴ്ചകളിലേക്ക് ആളുകളെ കൂടുതലായി ആകര്‍ഷിക്കാനാണു ശ്രമമെന്ന് ബിഎംസി പൈതൃകവിഭാഗം ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. കെട്ടിടങ്ങള്‍ക്കും അതിലേക്കുള്ള പാതകള്‍ക്കും സമാന നിറങ്ങള്‍ നല്‍കിയും സമാനതകള്‍ തോന്നിപ്പിക്കുന്ന ഘടകങ്ങള്‍ ഒരുക്കിയും കൂടുതല്‍ ആകര്‍ഷകമാക്കും. ഈ ... Read more
അയല്‍ വിനോദ സഞ്ചാര ബസുകള്‍ ഇനി സരായ് കലേ ഖാനില്‍ നിന്ന്
ഡല്‍ഹിയില്‍ മേയ് ഒന്നു മുതല്‍ അയല്‍ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ ലട്യന്‍സ് മേഖലയില്‍ നിന്നു സരായ് കലേ ഖാന് ഐ എസ് ബി ടിയിലേക്ക് മാറ്റാന്‍ ഗതാഗത വകുപ്പ് തീരുമാനം. ബിക്കാനീര്‍ ഹൗസ്, ഹിമാചല്‍ ഭവന്, ചന്ദര്ലോക് ബില്‍ഡിങ് എന്നിവിടങ്ങളില്‍ നിന്നാണു നിലവില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്. ബിക്കാനീര്‍ ഹൗസില്‍നിന്നു സര്‍വീസുകള്‍ മാറ്റാന്‍ രാജസ്ഥാന് ഗതാഗത വകുപ്പിനോടു സുപ്രീം കോടതി അടുത്തിടെ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണു മറ്റു സംസ്ഥാന ബസ് സര്‍വീസുകളും ലട്യന്‍സ് മേഖലയില്‍നിന്നു നീക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചത്. നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണു നടപടി. ഡീസലില്‍ ഓടുന്ന അന്യസംസ്ഥാന ബസുകള്‍ ലട്യന്‍സ് മേഖലയില്‍ വ്യാപക മലിനീകരണമുണ്ടാക്കുന്നതു കണക്കിലെടുത്താണു നടപടി. ജയ്പുര്‍, അജ്മീര്‍, ഷിംല, മണാലി, ഹരിദ്വാര്‍, ഡെറാഡൂണ്‍, ധരംശാല എന്നിവിടങ്ങളിലക്കാണു നിലവില്‍ ലട്യന്സില്നിന്നു സര്‍വീസുള്ളത്.
യാത്രക്കാരെ വഴി തെറ്റിച്ച് എല്‍ ഇഡി ബോര്‍ഡുകള്‍
ബിഎംടിസി ബസുകളിലെ എല്‍ഇഡി റൂട്ട് ബോര്‍ഡുകളില്‍ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തുന്നതു യാത്രക്കാര്‍ക്കു ദുരിതമാകുന്നു. ബസ് പോകേണ്ട സ്ഥലത്തിനു പകരം പുറപ്പെട്ട സ്ഥലത്തിന്റെ വിവരം നല്‍കുന്നതാണ് ആശയകുഴപ്പത്തിന് കാരണമാകുന്നത്. പുതുതായി നിരത്തിലിറക്കിയ ബസുകളിലെല്ലാം യാത്രക്കാര്‍ക്ക് സ്ഥലമറിയാന്‍ എല്‍ഇഡി ഡിസ്പ്ലെ ബോര്‍ഡുകളാണു സ്ഥാപിച്ചിരിക്കുന്നത്. ബസിന്റെ റൂട്ട് നമ്പറും പോകുന്ന സ്ഥലവുമാണ് റൂട്ട് ബോര്‍ഡില്‍ ഇംഗ്ലിഷിലും കന്നഡയിലുമായി പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ പുറപ്പെട്ട സ്ഥലത്തിന്റെ പേരും മറ്റും ബോര്‍ഡില്‍ തെളിയുമ്പോള്‍ ബസ് ഏത് റൂട്ടിലേക്കാണ് പോകുന്നത് എന്ന കാര്യത്തില്‍ യാത്രക്കാര്‍ക്ക് ആശയക്കുഴപ്പം പതിവായിരിക്കുകയാണ്. പോകേണ്ട റൂട്ടിലെ വിവരങ്ങള്‍ അറിയാന്‍ കണ്ടക്ടറോടും ഡ്രൈവറോടും ചോദിക്കേണ്ട അവസ്ഥയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരാണ് ഏറെ വലയുന്നത്. ഓരോ ട്രിപ്പ് അവസാനിക്കുമ്പോഴും റൂട്ട് ബോര്‍ഡ് മാറ്റണമെന്നാണു ചട്ടമെങ്കിലും പലപ്പോഴും ജീവനക്കാര്‍ ഇതു ശ്രദ്ധിക്കാത്തതാണു പ്രശ്നം സൃഷ്ടിക്കുന്നത്. ബസിനുള്ളില്‍ യാത്രക്കാര്‍ക്കു സ്റ്റോപ്പ് അറിയാന്‍ സ്ഥാപിക്കുന്ന ഡിജിറ്റല്‍ ബോര്‍ഡിന്റെ അവസ്ഥയും സമാനമാണ്. ഓടിത്തളര്‍ന്ന ബസുകള്‍ക്കു പകരം പുറത്തിറക്കിയ 3000 പുതിയ ബസുകളില്‍ എല്‍ഇഡി ഡിസ്പ്ലെ ബോര്‍ഡുകളാണു ... Read more
വിമാനത്തിന്റെ ചിറക് ട്രക്കില്‍ ഇടിച്ചു; ആളപായമില്ല
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വെയ്സ് വിമാനത്തിന്റെ ചിറക് കാറ്ററിങ് ട്രക്കില്‍ ഇടിച്ചു. 133 പേരുമായി ദുബൈയില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. pic courtesy: ANI Twitter റണ്‍വേയില്‍ ഇറങ്ങിയ വിമാനം മൂന്നാം ടെര്‍മിനലിലെ പാര്‍ക്കിങ് ബേയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് താജ്സ്റ്റാസ് എയര്‍ കാറ്ററിങ് കമ്പനിയുടെ ട്രക്കില്‍ ഇടിച്ചത്. ഞായറാഴ്ച വൈകിട്ട് എട്ടിനായിരുന്നു സംഭവം. അപകടമുണ്ടായ ഉടന്‍ വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി. 125 യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം സാങ്കേതിക വിഭാഗം പരിശോധിച്ചു വരികയാണ്. അപകടത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജെറ്റ് എയര്‍വേയ്സ് അറിയിച്ചു.
ജനസംഖ്യയെ കടത്തിവെട്ടി പുണെ നഗരത്തില്‍ വാഹനപ്പെരുപ്പം
ജനസംഖ്യയെ കടത്തിവെട്ടി പുണെ നഗരത്തില്‍ വാഹനപ്പെരുപ്പം. മലിനീകരണവും ഗതാഗതക്കുരുക്കും മൂലം ജനം ദുരിതത്തില്‍. രാജ്യത്ത് മറ്റൊരു നഗരത്തിലുമുണ്ടാകാത്ത തരത്തിലാണ് പുണെയില്‍ വാഹനങ്ങള്‍ കുതിച്ചുയര്‍ന്നിരിക്കുന്നത്. പുണെയിലെ ജനസംഖ്യ ഏകദേശം 35 ലക്ഷമാണ്. എന്നാല്‍ ഇവിടെ 36.2 ലക്ഷം വാഹനങ്ങള്‍ ഇതിനകം റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞുവെന്നാണ് റീജനല്‍ ട്രാഫിക് ഓഫിസ് (എംഎച്ച് 12) വെളിപ്പെടുത്തിയത്. നാലുചക്രവാഹനങ്ങളുടെ റജിസ്ട്രേഷന് 9.57% ആണ് 2017നെ അപേക്ഷിച്ച് ഉയര്‍ന്നതെങ്കില്‍ ഇരുചക്രവാഹനങ്ങള്‍ 8.24% ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 33.37 ലക്ഷം വാഹനങ്ങളാണ് പുണെയില്‍ ഉണ്ടായിരുന്നത്. അതാണ് ഇപ്പോള്‍ 36.27 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ നഗരത്തില്‍ 2,80,000 വാഹനങ്ങളുടെ വര്‍ധനയാണുണ്ടായതെന്ന് ആര്‍ടിഒ തലവന്‍ ബാബ ആജ്റി വെളിപ്പെടുത്തി. ഇത്തവണയും ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമുധികം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമ്പന്നര്‍ ഭാര്യയ്ക്കും മക്കള്‍ക്കും മരുമക്കള്‍ക്കും പിന്നെ അവസരത്തിനനുസരിച്ചും മുറ്റം നിറച്ച് വാഹനങ്ങള്‍ വാങ്ങിനിറയ്ക്കുമ്പോള്‍, സാധാരണക്കാര്‍ വായ്പയെടുത്തും വാങ്ങും രണ്ടെണ്ണം. ഈ വാഹനങ്ങള്‍ പൊതുനിരത്തുകളില്‍ തിങ്ങിനിറഞ്ഞ് ഗതാഗതക്കുരുക്കും അന്തരീക്ഷമലിനീകരണവും വര്‍ധിപ്പിക്കുന്നു. എന്നാല്‍ ... Read more
അര്‍ധരാത്രിക്കു ശേഷമുള്ള മെട്രോ സര്‍വീസ് പരിഗണനയിലില്ല
അര്‍ധരാത്രിക്കുശേഷം മെട്രോ സര്‍വീസ് നടത്താന്‍ ഡിഎംആര്‍സിക്കു പദ്ധതിയില്ലെന്നു കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി. വിമാനത്താവള പാതയില്‍ രാത്രി സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെയാണു മന്ത്രിയുടെ പ്രതികരണം. മെട്രോ ട്രെയിനുകള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ നടത്തുന്നതു രാത്രിയിലായതിനാല്‍, സര്‍വീസ് സമയം നീട്ടുന്നതു തല്ക്കാലം ഡിഎംആര്‍സിയുടെ പരിഗണനയിലില്ല. ട്രെയിനുകള്‍ ശുചീകരിക്കാന്‍ കുറച്ചു സമയം മാത്രമാണു ലഭിക്കുന്നതെന്നും അര്‍ധരാത്രിക്കു ശേഷം സര്‍വീസ് നടത്താന്‍ നിലവില്‍ പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദേശ വിമാനങ്ങളില്‍ പലതും നഗരത്തിലെത്തുന്നത് അര്‍ധരാത്രിക്കു ശേഷമായതിനാല്‍, മെട്രോ സര്‍വീസ് സമയം നീട്ടണമെന്നു നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. വിമാനത്താവള പാതയില്‍ രാവിലെ 4.45 മുതല്‍ രാത്രി 11.30 വരെയാണു സര്‍വീസ്. മറ്റു പാതകളില്‍ രാവിലെ അഞ്ചു മുതല്‍ 11.30 വരെയും.
പാനിപ്പത്ത്-ഡല്‍ഹി പാസഞ്ചര്‍ പുനരാരംഭിക്കുമെന്ന് മന്ത്രി
വനിതകള്‍ക്കു മാത്രമായുള്ള പാനിപ്പത്ത്-ഡല്‍ഹി പാസഞ്ചര്‍ ട്രെയിന്‍ പുനരാരംഭിക്കുമെന്ന് ഹരിയാന മന്ത്രി കവിത ജയിന് അറിയിച്ചു. Pic Courtesy: smithsoniamag ഡല്‍ഹിയില്‍ നിന്നു പാനിപ്പത്തിലേക്കു യാത്രചെയ്യുന്ന വനിതകള്‍ക്കും കുട്ടികള്‍ക്കും ഈ ട്രെയിന്‍ പ്രയോജനപ്പെടുന്നതാണ്. എന്നാല്‍ ചില കാരണങ്ങളാല്‍ ട്രെയിന്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തിയതില്‍ പ്രതിഷേധിച്ചു വനിതകളുടെ നേതൃത്വത്തില്‍ പാനിപ്പത്തു സ്റ്റേഷന് ഉപരോധിച്ചിരുന്നു. സമരത്തിനിടെ എത്തിയ ട്രെയിനും അവര്‍ തടഞ്ഞു. റെയില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തെന്നും ട്രെയിന്‍ വീണ്ടും ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അവര്‍ പറഞ്ഞു.
ഇന്ത്യയേയും നേപ്പാളിനേയും ബന്ധിപ്പിച്ച് റെയില്‍വെ ലൈന്‍ വരുന്നു
ഇന്ത്യയേയും നേപ്പാളിനേയും ബന്ധിപ്പിച്ച് കാഡ്മണ്ഠു-ന്യൂഡല്‍ഹി റെയില്‍വെ ലൈന്‍ വരുന്നു. ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ നേപാളി പ്രധാനമന്ത്രി കെ. പി ഓലിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഹൈദരബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് പുതിയ റെയില്‍ പാതയെ കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്. പ്രതിരോധം, സുരക്ഷ എന്നീ വിഷയത്തിലേക്ക് വരുമ്പോള്‍ അതിര്‍ത്തികള്‍ ദുരുപയോഗം ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല. നേപ്പാളില്‍ ജലഗതാഗതവും റെയില്‍ഗതാഗതവും മെച്ചപ്പെടുത്താന്‍ ഇന്ത്യ സഹകരിക്കും.ഇരുരാജ്യങ്ങളും തമ്മിലുള്ളത് ദൃഢമായ ബന്ധമാണുള്ളതെന്നും മോദി പറഞ്ഞു. നേപ്പാളിന്റെ വികസനത്തില്‍ ഇന്ത്യന്‍ സംഭാവനയുടെ വളരെ നീണ്ട ചരിത്രമുണ്ട്. ഭാവിയിലും നേപ്പാളിന്റെ വികസനത്തിന് ഇന്ത്യ മുന്‍ഗണന നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തിന് നേപ്പാള്‍ വളരയെധികം പ്രധാന്യമാണ് നല്‍കുന്നതെന്ന് കെ.പി ഓലി പറഞ്ഞു.
ഉത്തര്‍പ്രദേശ് ടൂറിസം വികസനം: പുതിയ അയോധ്യ പട്ടണം നിര്‍മിക്കും
സരയു നദീതീരത്ത് 500 ഏക്കറിൽ പുതിയ അയോധ്യ പട്ടണം നിര്‍മിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. പുരാതന നഗരമായ അയോധ്യക്ക് സമീപം മജ ബർഹാത, ജെയ്സിങ് മൗ എന്നീ ഗ്രാമങ്ങള്‍ക്കിടയിലുള്ള സ്ഥലത്താകും 350 കോടി രൂപ ചിലവില്‍ പുതിയ അയോധ്യ പണികഴിപ്പിക്കുന്നത്. അയോധ്യാ ടൂറിസത്തെ ശക്തിപ്പെടുത്താനും പുരാതന നഗരവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താനും പദ്ധതി പ്രയോജനപ്രദമാകും എന്നാണ് യു പി സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. പദ്ധതിയുടെ മേല്‍നോട്ടച്ചുമതല അയോധ്യ ഫൈസാബാദ് ഡെവലപ്മെന്റ് അതോറിറ്റിക്കാകും നല്‍കുക. വിശദമായ പദ്ധതിരേഖ സര്‍ക്കാരിനു ലഭിച്ചാല്‍ ഈ മാസം 13ന് തന്നെ യോഗം ചേര്‍ന്ന് അന്തിമ രൂപം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യഘട്ടത്തിൽ 100 ഏക്കർ സ്ഥലത്ത് മൊത്തം പദ്ധതിയുടെ ഇരുപതു ശതമാനം യാഥാര്‍ത്ഥ്യമാക്കും. ഇതിന് 18 മാസത്തോളം സമയമയമെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ക്ഷേത്രങ്ങൾ, പാർക്കുകൾ, പൊതു ഇടങ്ങൾ, ഷോപ്പിംഗ് മാളുകള്‍, ലക്ഷ്വറി ഹോട്ടലുകൾ തുടങ്ങിയവയെല്ലാം പുതിയ അയോധ്യയിൽ ഉണ്ടായിരിക്കും. അന്തർദ്ദേശീയ നിലവാരത്തിലുള്ള ജല-മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ അടക്കമുള്ള പാര്‍പ്പിട സമുച്ചയങ്ങളും പദ്ധതിയുടെ ഭാഗമായി ... Read more
പൈതൃക തീവണ്ടിയിലും എസി കോച്ചുകള്‍ വരുന്നു
ഇന്ത്യന്‍ മലനിരകളില്‍ സര്‍വീസ് നടത്തുന്ന പൈതൃക തീവണ്ടികളില്‍ മൂന്നെണ്ണത്തില്‍ എസി കോച്ചുകള്‍ വരുന്നു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായ അശ്വനി ലോഹനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡാര്‍ജിലിംങ് ഹിമാലയന്‍ റെയില്‍േവയുടെ ടോയ് തീവണ്ടിയില്‍ രണ്ട് നാരോ ഗേജുകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ എസി കോച്ചുകള്‍ സ്ഥാപിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ വന്‍വിജയം നേടിയതിനാല്‍ ശേഷിക്കുന്ന രണ്ട് തീവണ്ടികളുടെ കോച്ചുകളില്‍ കൂടി എസി സ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മലനിരകളിലെ ടോയ് തീവണ്ടികള്‍ ഇന്ത്യന്‍ ടൂറിസത്തില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സ്റ്റേഷനുകള്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയില്‍ അഞ്ച് ഇടങ്ങളിലാണ് ടോയ് തീവണ്ടികള്‍ ഉള്ളത് അവിടെ അഞ്ചിടങ്ങളിലും പുതിയ ഡയറക്ടര്‍മാരെ നിയമിക്കുംമെന്നും അദ്ദേഹം പറഞ്ഞു. മൗണ്ടന്‍ റെയില്‍വേ ഓഫ് ഇന്ത്യ എന്ന പേരില്‍ യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ റെയില്‍പാതകളാണ് ഡാര്‍ഡജിലിങ് ഹിമാലയന്‍ പാത, നീലഗിരി മലയോരപാത, കല്‍ക്ക- ഷിംല പാത ഈ മൂന്ന് സ്റ്റേഷനുകളിലാണ് നവീകരണ പരിപാടികള്‍ നടക്കുന്നത്. ശേഷിക്കുന്ന ... Read more
വേനലവധി തിരക്കില്‍ മുംബൈ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍
വേനല്‍ കടുത്തതോടെ മുബൈയില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ തിരക്കേറി. വസായ്ഗാവിലെ സുറിച്ചിബാഗ്, ബൊയ്ഗാവ്, നാലസൊപാരയിലെ കലംബ്, രാജോഡി, വിരാറിലെ അര്‍ണാല തുടങ്ങിയ കടലോര വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വൈകുന്നേരങ്ങളിലാണ് ജനത്തിരക്ക്. വേനലവധിക്കായി സ്കൂളുകള്‍ അടച്ചതോടെയാണ് തിരക്ക് ഏറുവാന്‍ കാരണമായത്. ചൂടില്‍ നിന്ന് രക്ഷനേടുവാനായി ദേശീയപാതയ്ക്കരികിലെ തുങ്കരേശ്വര്‍ വനത്തിലും കുളിര് തേടി ദൂരപ്രദേശങ്ങളിലും നിന്നും ആളുകള്‍ എത്തുന്നുണ്ട്. കടലോരങ്ങളാണ് അവധിയായതിനാല്‍ കുട്ടികള്‍ തിരഞ്ഞെടുക്കുന്നത്. പാല്‍ഘറിലെ കേള്‍വ-മാഹിം, സാത്പാട്ടി, ബോര്‍ഡി, ഡഹാണു കടലോരങ്ങളിലാണ് കുടുംബങ്ങള്‍ കൂടുതല്‍ എത്തുന്നത്.
മുംബൈയിലെ ലോക്കല്‍ ട്രെയിനുകളുടെ വേഗം കൂട്ടുമെന്ന് റെയില്‍വേ
സിഎസ്എംടിയില്‍നിന്ന് പന്‍വേലിലേക്കുള്ള യാത്രയ്ക്ക് കാല് മണിക്കൂര്‍ കുറയ്ക്കാനൊരുങ്ങി മധ്യറെയില്‍വേ. സിഎസ്എംടിയില്‍നിന്ന് 49 കിലോമീറ്റര്‍ ദൂരെ ഉള്ള പന്‍വേലില്‍ എത്താന്‍ നിലവില്‍ ഒരു മണിക്കൂറും 20 മിനിറ്റും വേണം. ട്രെയിനിന്റെ വേഗം വര്‍ധിപ്പിച്ചു കാല് മണിക്കൂര്‍ നേരത്തെ ലോക്കല്‍ ട്രെയിനുകള്‍ എത്തിക്കാനാണു നീക്കം. ഇതോടെ, 65 മിനിറ്റ് കൊണ്ട് ട്രെയിന്‍ പന്‍വേലിലെത്തും. ഇത്രയും ദൂരമുളള മധ്യറെയില്‍വേ, പശ്ചിമ റെയില്‍വേകളിലെ സ്ഥലങ്ങളിലേക്കു 45-50 മിനിറ്റ് കൊണ്ട് ഓടിയെത്താന്‍ പാകത്തില്‍ ഫാസ്റ്റ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. മധ്യറെയില്‍വേയിലെ കല്യാണ്‍, അംബര്‍നാഥ്, ഖോപോളി, കര്‍ജത്, ആസന്‍ഗാവ്, പശ്ചിമ റെയില്‍വെയിലെ ഭായിന്ദര്‍, വിരാര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളിലേക്ക് ഒട്ടേറെ ഫാസ്റ്റ് ട്രെയിനുകള്‍ ഓടുന്നതിനാല്‍, യാത്രക്കാര്‍ തങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്കുള്ള ദൂരം ശരിക്കും അറിയുന്നില്ല. ഇതില്‍ പലരും ദിവസവും നഗരത്തിലെത്തി ജോലിചെയ്തു മടങ്ങുന്നവരാണ്. പന്‍വേല്‍ റൂട്ടായ ഹാര്‍ബര്‍ ലൈനില്‍ രണ്ടുവരി പാത മാത്രമായതിനാലാണ് ഫാസ്റ്റ് ട്രെയിന്‍ ഓടിക്കാനാകാത്തത്. ഫാസ്റ്റ് ലോക്കല്‍ ട്രെയിന്‍ ഓടിക്കുന്ന മറ്റു റൂട്ടുകളിലെല്ലാം നാലുവരി പാതകളുണ്ട്. രണ്ടു ... Read more
അവധിക്കാലം ആഘോഷമാക്കാന്‍ എസി ട്രെയിൻ ടൂർ പാക്കേജുകളുമായി റെയില്‍വേ
കേരളത്തിൽ നിന്നും അവധിക്കാല പ്രത്യേക എ.സി ട്രെയിൻ ടൂർ പാക്കേജുകൾ പ്രഖ്യാപിച്ച് ഐ.ആർ.സി.ടി.സി. മൂന്നു ടൂര്‍ പാക്കേജുകളാണ് റെയില്‍വേ പ്രഖ്യാപിച്ചത്. കുളു– മണാലി (ഡൽഹി- ആഗ്ര- അമൃത്സർ- മണാലി- കുളു- ചണ്ഡിഗഡ്), കാശ്മീർ (ഡൽഹി- ആഗ്ര- അമൃത്സർ- ശ്രീനഗർ-ഗുൽമാർഗ്- സോൻമാർഗ്), ഡാർജിലിങ്– ഗ്യാങ്ടോക് (അക്ക്വാലി-ബോറാ ഗുഹകൾ- ഗ്യാങ്ടോക്- ചാങ്ങു- ഡാർജിലിങ്- ടൈഗർഹിൽ- കൊൽക്കത്ത) എന്നിവിടങ്ങളിലേയ്ക്കാണ് ടൂര്‍ പാക്കേജ്. കുളു– മണാലി പാക്കേജിന് 43,500 രൂപ മുതലാണു ടിക്കറ്റ് നിരക്ക്. കാശ്മീര്‍ പാക്കേജിന് 42,800 രൂപ മുതലും ഡാർജിലിങ്– ഗ്യാങ്ടോക് പാക്കേജിന് 46,200 രൂപ മുതലുമാണു ടിക്കറ്റ് നിരക്ക്. കുളു, കശ്മീർ പാക്കേജുകൾ മേയ് രണ്ടിനു പുറപ്പെട്ടു 13നു മടങ്ങിയെത്തും. ഡാർജിലിങ് യാത്ര മേയ് 18നു പുറപ്പെട്ട് 29നു തിരിച്ചെത്തും. എല്ലാ പാക്കേജുകളും 12 ദിവസം നീളുന്നതാണ്. താമസം, വാഹനം, ഭക്ഷണം, ടൂർ ഗൈഡിന്റെ സേവനം, യാത്രാ ഇൻഷുറൻസ് എന്നിവ പാക്കേജിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ലഭിക്കും. കുളു-മണാലി, കാശ്മീർ പാക്കേജ് ട്രെയിനില്‍ യാത്ര ... Read more