Category: India
പുണെ; രാജ്യത്ത് ജീവിക്കാന്‍ മികച്ച നഗരം
രാജ്യത്തു സുഗമ ജീവിതത്തിന് ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം പുണെയ്ക്ക്. ഭവന, നഗര മന്ത്രാലയമാണ് 111 നഗരങ്ങള്‍ക്കു റാങ്കിങ് നല്‍കിയത്.നവി മുംബൈ രണ്ടാംസ്ഥാനവും ഗ്രേറ്റര്‍ മുംൈബ മൂന്നാംസ്ഥാനവും നേടി. താനെ ആറാം സ്ഥാനം നേടി. 58.11 സ്കോര്‍ നേടിയാണ് പുണെ മറ്റു നഗരങ്ങളെ പിന്നിലാക്കിയത്. രാജ്യതലസ്ഥാനമായ ഡല്‍ഹി, കൊച്ചിയെക്കാള്‍ പിന്നില്‍ 65-ാംസ്ഥാനത്താണെന്നതും കൗതുകമായി. ചെന്നൈയ്ക്ക് 14-ാംസ്ഥാനമുണ്ട്.കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന റാങ്കിങ്ങില്‍ കൊല്‍ക്കത്ത നഗരത്തെ പരിഗണിക്കേണ്ടെന്നു പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഭരണകാര്യം, സാമൂഹിക സ്ഥാപനങ്ങള്‍, സാമ്പത്തികവും അല്ലാത്തതുമായ അടിസ്ഥാന സൗകര്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് നഗരങ്ങള്‍ക്കു റാങ്കിങ് നല്‍കിയതെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്ന നഗരം, ഐടി, ഓട്ടോമൊബീല്‍, വിദ്യാഭ്യാസ മേഖലകളിലെ മുന്‍നിര സാന്നിധ്യം എന്നീ നേട്ടങ്ങള്‍ക്കു പുറമെയാണ് ഈ പൊന്‍തൂവല്‍ കൂടി പുണെയ്ക്ക് കൈവരുന്നത്. PIC COURTESY : Amol Kakade മുംബൈ കഴിഞ്ഞാല്‍ സംസ്ഥാനത്തെ എറ്റവും വലിയ നഗരമായ പുണെ ജനസംഖ്യയില്‍ ... Read more
ജലം കൊണ്ട് ചെയ്യുന്ന നന്മ; ആബിദ് സുര്‍തി
80കാരനായ ആബിദ് സുര്‍ദി പറയുന്നു ടാപ്പുകളില്‍ നിന്നും നിലത്തേക്ക് പതിക്കുന്ന വെള്ളത്തുള്ളികള്‍ എന്റെ ശിരസ്സില്‍ പതിക്കുന്ന ചുറ്റിക പോലെയാണ്. ചിത്രക്കാരനും, എഴുത്തുകാരനുമായ അദ്ദേഹം ചെയ്യുന്ന കാര്യം മേല്പറഞ്ഞ കഴിവിനെക്കാള്‍ ആയിരമിരട്ടി വലുതാണ്. കുട്ടിക്കാലത്ത് ഞാന്‍ ഉറക്കമുണര്‍ന്ന് വരുമ്പോള്‍ കാണുന്ന കാഴ്ച്ച ഇതായിരുന്നു ഒരു തൊട്ടി വെള്ളത്തിനായി തെരുവിലെ സ്ത്രീകളോട് മല്ലിടുന്ന അമ്മ. പുലര്‍ച്ചെ നാല് മണിക്ക് തെരുവ് ഉണരും തെരുവിനോടൊപ്പം സ്ത്രീകളും പിന്നെയൊരു പാച്ചിലാണ് നീണ്ട ക്യൂവില്‍ ഇടം പിടിച്ച് തന്റെ ഊഴവും കാത്ത്. ആ കാത്തിരിപ്പിന്റെ മുഷിച്ചിലിന് രുചികൂട്ടാന്‍ ചീത്തവിളിയും വഴക്കും. കാലം പോയി ഞാന്‍ വളര്‍ന്നു എന്നാല്‍ അത്തരം ഓര്‍മ്മകള്‍ എന്നിലൂടെ ഇന്നും ജീവിക്കുന്നു. അതുകൊണ്ട് തന്നെ ജലം പാഴാകുന്നതും ആക്കുന്നതും എനിക്ക് സഹിക്കാന്‍ കഴിയില്ല. രാജ്യത്തിനു നന്മ ചെയ്യാന്‍ 1000 വഴികളുണ്ട്. ശരിയായത് ഏത് എന്ന് തിരഞ്ഞെടുക്കേണ്ടത് നമ്മളാണ്. മുംബയില്‍ താമസിക്കുന്ന എനിക്ക് ഒരിക്കലും ഗംഗാ ജലത്തെ ശുദ്ധീകരിക്കാന്‍ കഴിയില്ല. എന്നുകരുതി വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ... Read more
ഇവിടെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ അടുക്കള
മഹാമാരിയില്‍ നിന്ന് തന്റെ ഗ്രാമത്തെ രക്ഷിക്കാന്‍ ശ്രീകൃഷ്ണ ഭഗവാന് ഗോവര്ധനഗിരി കൈയ്യിലേന്തി എട്ടു ദിനങ്ങളാണ് നിന്നത്. അങ്ങനെ എട്ടുദിനങ്ങളില്‍ ഭക്ഷണമില്ലാതെ നിന്ന നില്പ്പില് കൃഷ്ണന് നിന്നു. ആ കടം ഇന്നും പ്രസാദമായി വീട്ടുന്ന ഇടമാണ് വിശ്വ വിഖ്യാതമായ പുരി ജഗന്നാഥ ക്ഷേത്രം. ഇന്ത്യയുടെ ഏറ്റവും വിഭവ സമൃദമായ പ്രസാദ് ഊട്ട് നടക്കുന്നയിടം. 56കൂട്ടം വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. അതു കൊണ്ട് തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ അടുക്കളയും ജഗന്നാഥ ക്ഷേത്രത്തില്‍ തന്നെയാണ്. 600 പാചകക്കാരാണ് ഈ ബ്രമാണ്ഡ അടുക്കളയില്‍ ദിനംപ്രചി പുരിയിലെത്തുന്ന ഭക്തര്‍ക്ക് അന്നമൂട്ടാന്‍ പ്രയത്നിക്കുന്നത്. ഒഡിഷയുടെ രുചിവൈപുല്യം ലോകപ്രശസ്തമാണ്. ദക്ഷിണേന്ത്യയുടേയും പശ്ചിമ ബംഗാളിന്റയും അതിരിടുന്ന ഒഡിഷയുടെ പാചകക്കൂട്ടില്‍ ഈ രണ്ടു സ്വാധീനവും വ്യക്തമാണ്. ബംഗാളിനോട് അടുത്തുകിടക്കുന്ന ഒഡിഷന് പ്രദേശങ്ങളില്‍ കടുകും കരിംജീരകവും ധാരാളമായി ഉപയോഗിക്കുമ്പോള്‍, ആന്ധ്ര അതിരിലെ ഒഡിഷന് തീന്‍മുറികളില്‍ തൂശനിലയില്‍ പുളികൂടിയ കറികള്‍ ധാരാളമായി വിളമ്പുന്നു. എങ്കിലും പരിമിതമായ എണ്ണയുടെയും മസാലയുടെയും ഉപയോഗം, പാല്‍ക്കട്ടി ചേര്‍ത്ത മധുരപലഹാരങ്ങളോടുള്ള പ്രിയം ... Read more
ചൈന വന്മതില്; ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയമേറിയ ഇടം
ഇന്ത്യന്‍ സഞ്ചാരികള്‍ പ്രിയപ്പെട്ടെ ഇടമായി മാറിയിരിക്കുകയാണ് ചൈനയുടെ വന്മതില്. ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയുടെ വന്മതില് കാണുവാനായി ഡല്‍ഹിയില്‍ നിന്നാണ് കൂടുതല്‍ സഞ്ചാരികള്‍ എത്തിയിരിക്കുന്നത്. സര്‍വേ പ്രകാരം 54 ശതമാനം ഡല്‍ഹി നിവാസികളാണ് ഇവിടേക്ക് പോയത്. മികച്ച യാത്ര സൗകര്യം, കുറഞ്ഞ വിമാന നിരക്ക് ഇതൊക്കെയാണ് ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി ഇവിടം മാറാന്‍ കാരണം.2018 ജനുവരി മുതല്‍ ജൂണ്‍ 15 വരെ ഇന്ത്യന്‍- ബീജിംഗ്് വിമാന നിരക്ക് 19,459 രൂപയായിരുന്നു. മുംബൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമുള്ള സഞ്ചാരികളില്‍ കൂടുതല്‍ പേര്‍ക്കും പ്രിയം റോമിലെ കൊളോസിയമാണ്. ഇറ്റലിയിലെ മൊത്തം സഞ്ചാരികളില്‍ നിന്ന് 10 ശതമാനം മുംബൈയില്‍ നിന്നും 13 ശതമാനം ഹൈദരാബാദില്‍ നിന്നും ആയിരുന്നു. എന്നാല്‍, കൊച്ചിക്കാര് ഈജിപ്തിലെ ഗിസ പിരമിഡ് കാണാനും ബംഗളൂരു നിവാസികള്‍ ബ്രസീലിലെ ക്രൈസ്റ്റ് ദി റെഡീമര്‍ കാണാനും ആണ് പോയത്. ചൈന വന്മതില് സന്ദര്‍ശിച്ച 91 ശതമാനം പേരും കൊളോസിയം സന്ദര്‍ശിച്ച 85 ശതമാനം പേരും പുരുഷന്മാര് ... Read more
ബ്രിട്ടണ് കാണാന്‍ എത്തിയ സഞ്ചാരികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍
ബ്രിട്ടനിലേക്ക് എത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് യു.കെയിലെ ദേശീയ ടൂറിസം ഏജന്‍സി. 2017-ല്‍ യു.കെയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ റെക്കോര്‍ഡാണ് ഉണ്ടായിരിക്കുന്നത്. ഈ റെക്കോര്‍ഡിന്റെ പ്രധാന പങ്ക് ഇന്ത്യക്കാര്‍ക്കാണ്. 39.2 മില്യണ്‍ ആളുകള്‍ ആണ് 2017-ല്‍ ഇവിടേക്ക് എത്തിയത്. നാല് ശതമാനം വര്‍ദ്ധനവ് ആണ് ഉണ്ടായത്. 24.5 ബില്യണ്‍ പൗണ്ട് ആണ് സന്ദര്‍ശകര്‍ ചിലവഴിച്ചത്. 9 ശതമാനം വളര്‍ച്ച ആണ് ഇതിലുണ്ടായത്. വിസിറ്റ് ബ്രിട്ടണ് എന്ന യു.കെയിലെ ദേശീയ ടൂറിസം ഏജന്‍സി പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2017-ല്‍ യു.കെ-യില്‍ സന്ദര്‍ശിച്ചത് 562,000 ഇന്ത്യക്കാരാണ്. മുന്‍ വര്‍ഷത്തേക്കാള്‍ ഇന്ത്യന്‍ സന്ദര്‍ശകരില്‍ 35 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 454 മില്യണ്‍ പൗണ്ട് ആണ് ഇന്ത്യന്‍ സഞ്ചാരികള്‍ യു.കെയില്‍ ചിലവഴിച്ചത്, 2016-നെ അപേക്ഷിച്ച് 5% വര്‍ദ്ധനവ്. വിസിറ്റ് ബ്രിട്ടണിന്റെ ഏഷ്യ പെസിഫിക്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നീ സ്ഥലങ്ങളിലെ ഡയറക്ടര്‍ ആയി ചുമതലയേറ്റ ട്രിഷ്യ വാവ്റിക്ക് പറയുന്നത് – ‘വിസിറ്റ് ബ്രിട്ടണിന്റെ ഏറ്റവും പ്രധാന ... Read more
ലോകത്തിലെ മികച്ച നഗരങ്ങളില്‍ മൂന്നാമന് ; ഉദയ്പൂര്‍
തടാകങ്ങളുടെ നാട് എന്നീ വിശേഷണങ്ങളുള്ള രാജസ്ഥാനിലെ ഉദയ്പൂര്‍ വീണ്ടും ലോകത്തെ മികച്ച നഗരമായി തിരഞ്ഞെടുത്തു. ട്രാവല്‍ + ലെഷര്‍ മാസിക നടത്തിയ സര്‍വ്വേയിലാണ് ഉദയ്പൂര്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. മെക്സിക്കന്‍ നഗരമായ സാന്‍ മിഗുവേല്‍ ഡി അലെന്‍ഡേയും, ഓക്സാക എന്നിവയുമാണ് യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയത്. ഉദയ്പൂരാണ് പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ നഗരം. 2009-ല്‍ നടന്ന സര്‍വ്വേയിലും ലോകത്തെ മികച്ച നഗരമായി ഉദയ്പൂര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 16-ാം നൂറ്റാണ്ടില്‍ മേവാഡിലെ മഹാറാണകളാണ് ഈ നഗരം നിര്‍മ്മിച്ചത്. ഉദയ്പ്പൂരിലെത്തിയാല്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങള്‍… ബഗോരെ കി ഹവേലി ലേക്ക് പിച്ചോലെയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹവേലിയാണ് ഇത്. രജപുത്ന പൈതൃവും, സംസ്കാരവും പ്രദര്‍ശിപ്പിക്കുന്ന ഒരു ഗ്യാലറി ഇവിടെയുണ്ട്. ലോകത്തെ ഏറ്റവും വലിയ ടര്ബന് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സംസ്കാരത്തെ കുറിച്ച് അറിയാനുള്ള അകാംക്ഷയുണ്ടെങ്കില്‍ മ്യൂസിയത്തിലെ ഒരു മണിക്കൂറുള്ള നൃത്തപരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. കുംഭല്ഗഡ് ഫോര്‍ട്ട് രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയില്‍ ആരവല്ലി കുന്നുകളുടെ ... Read more
ചെന്നൈ പട്ടണത്തിലെ കൊച്ച് താരങ്ങള്‍
തെന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായിരുന്നു ഒരുകാലത്ത് മദിരാശി അതായത് ഇപ്പോഴത്തെ ചെന്നൈ. സിനിമാ പ്രാന്ത് തലയ്ക്ക് പിടിച്ച് കോടമ്പാക്കത്തേക്ക് വണ്ടി കയറിയിരുന്നവര്‍ ഇന്ന് ഓര്‍മ്മയാണ്. ചെന്നൈയിലെ സിനിമാ പാര്യമ്പര്യത്തിന്റെ തണലിലായിരുന്നു മലയാള സിനിമ പിച്ചവെച്ചതും നടന്ന് തുടങ്ങിയതും. പിന്നീട് തൊണ്ണൂറുകളുടെ തുടക്കത്തില്‍ നമ്മുടെ സിനിമ തിരുവനന്തപുരത്തേക്കും പിന്നീട് കൊച്ചിയിലേക്കും പറിച്ചു നട്ടു. അഭിനേതാക്കള്‍ക്കൊപ്പം തന്നെ മനസ്സില്‍ തങ്ങിനില്ക്കുന്ന ചെന്നൈയിലെ ചില ലൊക്കേഷനുകളെക്കുറിച്ച്… ഗഫൂര്‍ ഇക്കയുടെ ദുബായ് ദാസനും വിജയനും ഗഫൂര്‍ ഇക്കയുടെ ഉരുവില്‍ എത്തിപ്പെട്ടതു ചെന്നൈയിലെ ബസന്റ് നഗറിനു സമീപമുള്ള എലിയട്ട് ബീച്ചിലാണ്. സിഐഡീസ് എസ്കേപ്… എന്ന ഡയലോഗ് ആദ്യം മുഴങ്ങിയതും ഇവിടെത്തന്നെ. സിനിമയില്‍ കാണുന്ന കാള്‍ ഷിമ്മിന്റെ സ്മാരകം ഇപ്പോഴും ഇവിടെയുണ്ട്.തിരയില്‍ മുങ്ങിയ ബ്രിട്ടിഷ് െപണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ മരണമടഞ്ഞ കാള്‍ ഷിമ്മിന്റെ സ്മരണാര്‍ഥം അന്നത്തെ ബ്രിട്ടിഷ് മേയറുടെ നേതൃത്വത്തില്‍ നിര്‍മിച്ച സ്മാരകമാണിത്. ഒട്ടേറെ തമിഴ് ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. അണ്ണാ നഗര്‍ ടവര്‍ പാര്‍ക്ക് അധോലോക നായകനായ പവനായി ശവമായത് ചെന്നൈ ... Read more
ഹോട്ടൽ ജി എസ് ടി കുറച്ചു : 28 ൽ നിന്ന് 18 ശതമാനം
ജി എസ് ടി യുമായി ബന്ധപ്പെട്ട് ടൂറിസം മേഖല ഉന്നയിച്ച സുപ്രധാന ആവശ്യത്തിന് ജി എസ് ടി കൗൺസിൽ അംഗീകാരം. 7500 രൂപ വരെ ബില്ലുള്ള ഹോട്ടൽ സേവനത്തിന് ജി എസ് ടി 18%മായി കുറച്ചു. 7500 ന് മുകളിലുള്ളതിന് ജി എസ് ടി 28% മായി തുടരും . ജി എസ് ടി കൗൺസിലിന്റെ മറ്റു തീരുമാനങ്ങൾ സാനിറ്ററി നാപ്കിനുകളെ ചരക്ക് സേവന നികുതിയിൽ നിന്ന് ഒഴിവാക്കി. സാനിറ്റിറി നാപ്കിന് നിലവിൽ 12 ശതമാനം നികുതിയാണ് ചുമത്തുന്നത്. ഇതോടെ സാനിറ്ററി നാപ്കിന് ഇൻപുട്ട് ഇൻപുട്ട് ടാക്സ് ക്രഡിറ്റ് നൽകില്ല. ഇതിനൊപ്പം റഫ്രിജറേറ്റർ, 68 ഇഞ്ച് വരെയുള്ള ടെലിവിഷൻ, എയർ കണ്ടീഷനർ, വാഷിങ് മെഷ്യൻ, പെയിൻറ്, വീഡിയോ ഗെയിം എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി ജി.എസ്.ടി കൗൺസിൽ കുറച്ചു. അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ ... Read more
ദക്ഷിണ ഗംഗോത്രി, ഇന്ത്യ, പി ഒ അന്റാര്‍ട്ടിക്ക
അന്റാര്‍ട്ടിക്കയില്‍ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു പോസ്റ്റ് ഓഫീസുണ്ട്. 1988ല്‍ അന്റാര്‍ട്ടിക്കയിലേക്കുള്ള ഇന്ത്യന്‍ സംഘത്തിന്റെ മൂന്നാമത്തെ പര്യടനത്തിലാണ് ആദ്യമായി ഇന്ത്യ അന്റാര്‍ട്ടിക്കയില്‍ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത്. അന്റാര്‍ട്ടിക്കയില്‍ ഇന്ത്യയുടെ ആദ്യ സയന്റിഫിക് ബേസ് സ്റ്റേഷനായ ദക്ഷിണ ഗംഗോത്രിയിലാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. അതിമനോഹരമായ ഭൂപ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന ഈ പോസ്റ്റ് ഓഫീസ് മറ്റ് പല ജോലികള്‍ കൂടി നിര്‍വ്വഹിച്ചിരുന്നു. ഐസ് മെല്‍റ്റിംഗ് പ്ലാന്റ്, ലബോറട്ടറീസ്, സ്റ്റോറേജ്, അക്കൊമൊഡേഷന്‍, റിക്രിയേഷന്‍ ഫെസിലിറ്റീസ്, ക്ലിനിക്ക്, ബാങ്ക് കൗണ്ടര്‍ എന്നിവയൊക്കെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അന്റാര്‍ട്ടിക്കയിലെ താപനില -25 ഡിഗ്രി മുതല്‍ -128 ഡിഗ്രി വരെയാണ്. അതുകൊണ്ട്, ഇവിടെ താമസിക്കുക അതീവ ദുഷ്കരമാണ്. എങ്കിലും പല രാജ്യങ്ങളില്‍ നിന്നായി 5000ത്തോളം ആളുകള്‍ ഇവിടുത്തെ പല റിസര്‍ച്ച് ഷെല്‍ട്ടറുകളില്‍ താമസിക്കുന്നു. ഗോവ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോസ്റ്റാണ് 1988 ജനുവരി 26ന് ദക്ഷിണ ഗംഗോത്രി പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത്. ശാസ്ത്രജ്ഞനായ ജി.സുധാകര്‍ റാവു ആയിരുന്നു ആദ്യ പോസ്റ്റ് മാസ്റ്റര്‍. 1987ലാണ് സെവന്‍ത്ത് ... Read more
മുഖ്യമന്ത്രി തീര്‍ത്ഥയാത്ര യോജന പദ്ധതിക്ക് അംഗീകാരം
മുതിര്‍ന്നവര്‍ക്ക് വിവിധ തീര്‍ഥാടക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനു സൗകര്യമൊരുക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ‘മുഖ്യമന്ത്രി തീര്‍ഥയാത്ര യോജന’ പദ്ധതിക്ക് അനുമതി. റവന്യു വകുപ്പിന്റെ ഇതുസംബന്ധിച്ച നിര്‍ദേശം കഴിഞ്ഞ ജനുവരിയില്‍ നടന്ന സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചെങ്കിലും ലഫ്. ഗവര്‍ണറുടെ ഇടപെടലുകള്‍ കാരണം നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു. എന്നാല്‍, എതിര്‍പ്പുകളെല്ലാം അവഗണിച്ച് പദ്ധതിക്കു മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ഇന്നലെ അനുമതി നല്‍കിയതായി മന്ത്രി അറിയിച്ചു. ഡല്‍ഹിയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും 1100 മുതിര്‍ന്ന പൗരന്മാര്ക്ക് (60 വയസ്സിനു മുകളിലുള്ളവര്‍ക്ക്) പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 77.000 ആളുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഓരോ നിയമസഭാ മണ്ഡലത്തില്‍ നിന്ന് 1100 പേരെയാണ് പദ്ധതി പ്രകാരം വിവിധ സ്ഥലങ്ങളിലേക്ക് തികച്ചും സൗജന്യമായി യാത്രയും ഭക്ഷണവും താമസവും സര്‍ക്കാര്‍ ഒരുക്കും. ഡല്‍ഹിയില്‍ നിന്ന് അഞ്ചുകേന്ദ്രങ്ങളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കാം. അറുപതു വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം. 18 ... Read more
അഭിമന്യു സഞ്ചരിക്കുകയാണ് വലിയ ലക്ഷ്യങ്ങളുമായി
പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുന്നതിനായി അഭിമന്യു ചക്രവര്‍ത്തിയെന്ന യുവാവ് ഇതുവരെ സഞ്ചരിച്ചത് അഞ്ച് രാജ്യങ്ങളിലാണ്. ദില്ലിയിലുള്ള ഈ മുപ്പത്തിയൊന്നുകാരന് മാധ്യമപ്രവര്ത്തകന് കൂടിയാണ്. സ്പെയിനിലെ ഒരു ബീച്ചില്‍ ചത്തടിഞ്ഞ പത്തടി നീളമുള്ള തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് 29 കിലോയോളം പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയ വാര്‍ത്തയാണ് ചക്രവര്‍ത്തിയുടെ ഈ ബോധവല്ക്കരണക്യാമ്പയിന് തുടക്കമായത്. ബോധവല്‍ക്കരണത്തിനായി തിരഞ്ഞെടുക്കാനുള്ള വഴിയെ കുറിച്ച് അപ്പോഴും ധാരണയുണ്ടായിരുന്നില്ല. യാദൃശ്ചികമായാണ്, മൂന്ന് സാധാരണക്കാരായ സ്ത്രീകള്‍ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ 3000 മൈല്‍ സഞ്ചരിച്ച വാര്‍ത്ത അറിയുന്നത്. സാധാരണക്കാരായ മനുഷ്യര്‍ക്ക് അസാധാരണമായ കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് തോന്നിയ അഭിമന്യു ചക്രവര്‍ത്തി തന്റെ യാത്ര തുടങ്ങാന്‍ തീരുമാനിച്ചു. പിന്നീട്, മോട്ടോര്‍ബൈക്കില്‍, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ യാത്ര തുടങ്ങി. മ്യാന്മര്, ലാവോസ്, കമ്പോഡിയ, തായ് ലാന്റ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ചു. മൂന്നുമാസത്തിനുള്ളിലാണ് ഈ രാജ്യങ്ങളിലെ യാത്ര പൂര്‍ത്തിയാക്കിയത്. പ്ലാസ്റ്റിക്കിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യവുമായി ജനങ്ങളോടും സര്‍ക്കാരിനോടും സംഘടനകളോടുമെല്ലാം സംസാരിച്ചു. എന്തുകൊണ്ടാണ് ഈ രാജ്യങ്ങള്‍ യാത്രയ്ക്കായി തിരഞ്ഞെടുത്തതെന്ന ചോദ്യത്തിനും അഭിമന്യുവിന്റെ ... Read more
പ്രളയസാധ്യത പ്രഖ്യാപിച്ച് ജമ്മുകാശ്മീര്‍: അമര്‍നാഥ് യാത്രയ്ക്ക് വിലക്ക്
ജമ്മുകശ്മീരില്‍ പ്രളയമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് പഹല്‍ഗാം റൂട്ടിലൂടെയുള്ള അമര്‍നാഥ് യാത്ര റദ്ദ്ചെയ്തു. ശക്തമായ മഴയ്ക്ക് സാധ്യയുള്ളതിനാല് കഴിഞ്ഞ ദിവസം ബല്‍ത്താര്‍ മാര്‍ഗ്ഗമുള്ള യാത്രയും റദ്ദ് ചെയ്തിരുന്നു. Photo Courtesy: Aasif Shafi/Pacific Press/LightRocket via Getty Images അടിക്ക് മുകളില്‍ ഝലം നദീജലനിരപ്പ് ഉയര്‍ന്നതാണ് ഇത്തരമൊരു ജാഗ്രതയ്ക്ക് കാരണം. 21 അടിവരെയാണ് ഝലം നദിയുടെ അപകട രഹിതമായ ജല നിരപ്പായി നിര്‍ണ്ണയിച്ചിരിക്കുന്നത്. ബാല്‍ടാല്‍ പഹല്‍ഗാം റൂട്ടുകളിലെ ചാഞ്ചാടുന്ന കാലാവസ്ഥയും മോശം റോഡുകളും കണക്കിലെടുത്ത് അമര്‍നാഥ് യാത്ര റദ്ദാക്കിയിരിക്കുന്നു എന്നാണ് ജമ്മു പോലീസ് കണ്ട്രോള് റൂം അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത അതിശക്തമായ മഴയാണ് ഝലം നദീജലനിരപ്പ് ഉയരാന്‍ കാരണം. ആനന്ദ്നഗര്‍ ജില്ലയിലെ സംഗമിലും ശ്രീനഗറിലെ റാം മുന്‍ഷി ബാഗിലുമാണ് ഝലം നദീജല നിരപ്പ് അപകടകരമാംവിധം ഉയര്‍ന്നത്. ശ്രീനഗറില്‍ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതലസമിതി യോഗം ചേര്‍ന്നു. താഴ്വാരങ്ങളില് താമസിപ്പിക്കുന്നവരെ അടിയന്തിര ഘട്ടത്തില്‍ ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. ... Read more
വിദേശസഞ്ചാരികളെ സര്‍ക്കാര്‍ നേരിട്ടു സ്വീകരിക്കുന്നതു ആലോചിക്കും: കണ്ണന്താനം
ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളെ സ്വീകരിക്കുന്നതിനും സഹായിക്കുന്നതിനും സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികളെ നിയോഗിക്കുന്നതു പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ ടൂറിസം പരിചയപ്പെടുത്തുന്ന പ്രചാരണ പരിപാടി ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ റോഡ് ഷോയില്‍ പങ്കെടുത്തു മടങ്ങിയെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. അമേരിക്കയിലെയും ഇന്ത്യയിലേയും നൂറുകണക്കിനു ടൂര്‍ ഓപറേറ്റര്‍മാരുമായി നടത്തിയ സംവാദപരിപാടിയില്‍ ഈ നിര്‍ദേശം ഉയര്‍ന്നിരുന്നു. ന്യൂയോര്‍ക്ക്, ഷിക്കാഗോ, ഹൂസ്റ്റണ്‍ എന്നിവിടങ്ങളിലെത്തിയ സംഘം വിവിധ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ജോയിന്റ് സെക്രട്ടറി സുമന് ബില്ല, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പര്യടനം. ഷിക്കാഗോയില്‍ ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന് ഓഫ് അമേരിക്കയുടെ കണ്‍വന്‍ഷനിലും അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുത്തു. അതാതു സ്റ്റേറ്റുകളിലെ കോണ്‍സല്‍ ജനറലും, ഇന്ത്യന്‍ സമൂഹം ആയിട്ടുള്ള സംവാദം കൂടുതല്‍ ഇന്ത്യന്‍ സമൂഹം ഇന്ത്യയിലേക്ക് നിക്ഷേപം നടത്തുവാന്‍ താല്പര്യം പ്രകടിപ്പിച്ചു. സെയ്ന്റ് ലൂയിസ് സിറ്റി ഒരു പുതിയ മാര്‍ക്കറ്റ് ആയിട്ടു ഈ യാത്രയില്‍ കണ്ടെത്തുകയും, അവിടെ ഉള്ള ധാരാളം ഇന്ത്യന്‍ ... Read more
രാജ്യത്തിനി എവിടെ നിന്നും പാസ്പോര്‍ട്ടിന് അപേക്ഷിക്കാം
രാജ്യത്ത് എവിടെയും പാസ്പോര്‍ട്ടിന് അപേക്ഷിക്കാവുന്ന വിധത്തില്‍ പാസ്പോര്‍ട്ട് ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. രാജ്യത്ത് ഏത് പാസ്പോര്‍ട്ട് ഓഫിസിലും പാസ്പോര്‍ട്ട് സേവാ ആപ്പ് വഴിയും ഇനി പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കാം. നിലവില്‍ സ്ഥിര മേല്‍വിലാസ പരിധിയിലെ പാസ്പോര്‍ട്ട് ഓഫിസ് വഴിയാണ് പാസ്പോര്‍ട്ടിന് അപേക്ഷ നല്കാവുന്നത്. ഇതു മാറ്റി രാജ്യത്ത് എവിടെ നിന്നും അപേക്ഷിക്കാവുന്ന വിധത്തിലാണ് ഭേദഗതി. സ്ഥിര വിലാസത്തിനൊപ്പം താത്കാലിക വിലാസം നല്കിയാല് ഇത്തരത്തില്‍ അപേക്ഷ നല്‍കാം. പാസ്പോര്‍ട്ട് സേവാ ആപ്പ് വഴിയും രാജ്യത്ത് എവിടെനിന്നും പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കാമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. അപേക്ഷയില്‍ നല്കുന്ന വിലാസത്തില്‍ പൊലീസ് വെരിഫിക്കേഷന് നടത്തും. ഇതേ വിലാസത്തില്‍ തന്നെ തപാല്‍ വഴി പാസ്പോര്‍ട്ട് എത്തിക്കുമെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.
മഹാരാജാവിന് ഇനി പുതിയ മുഖം: നിരക്കില്‍ മാറ്റമില്ലാതെ ഭക്ഷണവും, യാത്രയും
രാജകീയമാകാന്‍ എയര്‍ ഇന്ത്യ. രാജ്യാന്തര സര്‍വീസുകളിലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കു വ്യത്യസ്തമായ യാത്ര സമ്മാനിക്കാന്‍ എയര്‍ഇന്ത്യ ഒരുങ്ങി. നല്കുന്ന ഭക്ഷണത്തിലും ജീവനക്കാരുടെ യൂണിഫോമിലും തുടങ്ങി സേവനങ്ങളാകെ പരിഷ്കരിച്ചാണു ‘മഹാരാജ’ യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്. ബോയിങ് വിമാനങ്ങളിലായിരിക്കും ഈ മാറ്റം. നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യ വില്‍ക്കാനുള്ള ശ്രമം സര്‍ക്കാര്‍ തല്ക്കാലം മരവിപ്പിച്ച ആഴ്ച തന്നെയാണു പ്രീമിയം ക്ലാസിനു പുതിയ മുഖം നല്‍കിയുള്ള പരീക്ഷണവും തുടങ്ങിയത്. ‘മഹാരാജ ഡയറക്ട്’ എന്ന പേരിലാണ് പ്രീമിയം ക്ലാസ് അറിയപ്പെടുക. ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളാണു പുതിയ പ്രീമിയം ക്ലാസില്‍ ഒരുക്കിയിട്ടുള്ളത്. വിമാനത്തിന്റെ ഉള്‍ഭാഗം പൂര്‍ണമായും നവീകരിച്ചു. യാത്രക്കാര്‍ക്കു മെച്ചപ്പെട്ട നിശാവസ്ത്രം, കണ്ണിനു കുളിര്മയേകുന്ന തിരശ്ശീലകള്‍, കമ്പിളിപ്പുതപ്പുകള്‍, യാത്രാകിറ്റുകള്‍ എന്നിവ ലഭിക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. പാരമ്പര്യവും പാശ്ചാത്യവും ഇടകലര്‍ന്ന ശൈലിയിലുള്ള പുതിയ യൂണിഫോമാകും ജീവനക്കാര്‍ ധരിക്കുക. ഭക്ഷണപ്രിയരെ കാത്തിരിക്കുന്നത് സ്വാദേറിയ വിഭവങ്ങളാണ്. ആല്‍ക്കഹോള്‍ അടങ്ങിയതും അല്ലാത്തതുമായ പ്രാദേശിക മദ്യവും ലഭ്യമാകും. നിരക്കുകളില്‍ മാറ്റം കൂടാതെയാണു പുതിയ ... Read more