Category: Hotels
ഹോട്ടൽ ജി എസ് ടി കുറച്ചു : 28 ൽ നിന്ന് 18 ശതമാനം
ജി എസ് ടി യുമായി ബന്ധപ്പെട്ട് ടൂറിസം മേഖല ഉന്നയിച്ച സുപ്രധാന ആവശ്യത്തിന് ജി എസ് ടി കൗൺസിൽ അംഗീകാരം. 7500 രൂപ വരെ ബില്ലുള്ള ഹോട്ടൽ സേവനത്തിന് ജി എസ് ടി 18%മായി കുറച്ചു. 7500 ന് മുകളിലുള്ളതിന് ജി എസ് ടി 28% മായി തുടരും . ജി എസ് ടി കൗൺസിലിന്റെ മറ്റു തീരുമാനങ്ങൾ സാനിറ്ററി നാപ്കിനുകളെ ചരക്ക് സേവന നികുതിയിൽ നിന്ന് ഒഴിവാക്കി. സാനിറ്റിറി നാപ്കിന് നിലവിൽ 12 ശതമാനം നികുതിയാണ് ചുമത്തുന്നത്. ഇതോടെ സാനിറ്ററി നാപ്കിന് ഇൻപുട്ട് ഇൻപുട്ട് ടാക്സ് ക്രഡിറ്റ് നൽകില്ല. ഇതിനൊപ്പം റഫ്രിജറേറ്റർ, 68 ഇഞ്ച് വരെയുള്ള ടെലിവിഷൻ, എയർ കണ്ടീഷനർ, വാഷിങ് മെഷ്യൻ, പെയിൻറ്, വീഡിയോ ഗെയിം എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി ജി.എസ്.ടി കൗൺസിൽ കുറച്ചു. അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ ... Read more
മനുഷ്യ നിര്‍മിത നീല ജലാശയ ദ്വീപ് ഒരുങ്ങുന്നു
കാഴ്ചകളിലേക്കു കറങ്ങുന്ന ‘വിസ്മയചക്രം’ ഉൾപ്പെടെയുള്ള അത്യപൂർവ സംവിധാനങ്ങളോടെ ‘ബ്ലൂവാട്ടേഴ്സ് ഐലൻഡ്’ ലക്ഷ്യത്തിലേക്ക്. 210 മീറ്ററില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഐൻ ദുബായ് എന്ന ജയന്‍റ് വീൽ, നക്ഷത്രഹോട്ടൽ സമുച്ചയങ്ങള്‍, വില്ലകൾ, സാഹസിക വിനോദങ്ങൾ, ഉല്ലാസകേന്ദ്രങ്ങൾ തുടങ്ങി വന്‍ പദ്ധതികളോടെ ഉയരുകയാണ് ഈ ദ്വീപ്. കെട്ടിട നിര്‍മാതാക്കളായ മിറാസ് 600 കോടി ദിര്‍ഹം ചെലവഴിച്ചാണ് ദ്വീപ് ഒരുക്കുന്നത്. പണി പൂർത്തിയാകുന്ന ആദ്യഹോട്ടലിൽ 178 ആഡംബര മുറികളും 96 അപ്പാര്‍ട്മെന്‍റ്കളും ഉണ്ടാകും. രണ്ടാമത്തെ ഹോട്ടലില്‍ 301 മുറികളും 119 അപ്പാര്‍ട്ട്മെന്‍റ്കളും ഉണ്ടാകും. രണ്ടു ഹോട്ടലുകൾക്കുമായി 450 മീറ്റർ പ്രത്യേക ബീച്ച് ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ നീന്തൽക്കുളങ്ങൾ, ജിംനേഷ്യം, പൂന്തോട്ടങ്ങൾ, ബാസ്കറ്റ് ബോൾ കോർട്ടുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ എന്നിവ ഇവിടെയുണ്ടാകും. ദ്വീപിലേക്ക് ഷെയ്ഖ് സായിദിൽ നിന്നു നേരിട്ടു റോഡ് ശൃംഖലകളുണ്ടാകും. ആർ.ടി.എ ആയിരിക്കും ഇതു പൂർത്തിയാക്കുക. ദ്വീപിൽനിന്നു വിവിധ ഉല്ലാസ കേന്ദ്രങ്ങളിലേക്കു ജലയാനങ്ങളും ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനിലേക്കു ഡ്രൈവറില്ലാ വാഹനങ്ങളും ഉണ്ടാകും. ദ്വീപിന്‍റെ എതിർഭാഗത്തേക്കുള്ള ദ് ... Read more
റൊണാള്‍ഡോയുടെ ഏഴാം കിക്ക് ഹോട്ടലില്‍
Pic.courtesy; youtube.com ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ഹോട്ടല്‍ ബിസിനസിലേക്ക് കടക്കുന്നു. ആഫ്രിക്കയിലെ മൊറോക്കയിലാണ് റൊണാള്‍ഡോയുടെ ആദ്യ ഹോട്ടല്‍. റൊണാള്‍ഡോയും പോര്‍ച്ചുഗലിലെ വലിയ ഹോട്ടല്‍ ശൃംഖലയായ പെസ്റ്റാന ഗ്രൂപ്പുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത് . പെസ്റ്റാന ഗ്രൂപ്പ് ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ ജോസ് റോക്വിറ്റെയാണ് ഇക്കാര്യം അറിയിച്ചത്. ദി പെസ്റ്റാന സിആര്‍7 ലൈഫ് സ്റ്റൈല്‍ ഹോട്ടല്‍സ് എന്നാണ് പുതിയ സംരഭത്തിനു പേര്. സിആര്‍ എന്നാല്‍ ക്രിസ്റ്റ്യന്‍ റൊണാള്‍ഡോ. 7 റൊണാള്‍ഡോയുടെ ജേഴ്സി നമ്പരും. Pic.courtesy:elsalvador.com മൊറോക്കോയിലെ മരാകെക്കിലാണ് ഹോട്ടല്‍ വരുന്നത്. പദ്ധതിയുമായി സഹകരിക്കാന്‍ സന്തോഷമേയുള്ളൂയെന്ന് റോക്വിറ്റോ പറഞ്ഞു. മൊറോക്കോയിലെ ഹോട്ടലില്‍ 168 മുറികളും രണ്ടു റസ്റ്റോറന്ടുകളും ഒരു ബിസിനസ് സെന്‍ററും ഫിറ്റ്‌നസ് സെന്‍ററും നീന്തല്‍ക്കുളവും സ്പായും ഉണ്ടാകും. Pic.cportesy:elsalvador.com ജന്മസ്ഥലമായ മാല്‍ഡീരിയാ ദ്വീപിലും പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലും റൊണാള്‍ഡോയുടെ സിആര്‍ 7 ഹോട്ടലുകള്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. സ്പെയിനിലും ന്യൂയോര്‍ക്കിലും ഉടന്‍ തുറക്കും.
നക്ഷത്രമെണ്ണിക്കേണ്ട: നക്ഷത്രം നിരത്തണം
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : നക്ഷത്ര ഹോട്ടലുകള്‍ ഇനി ഏതു നക്ഷത്രമെന്ന് പ്രദര്‍ശിപ്പിക്കണം. റിസപ്ഷനിലും ഹോട്ടല്‍ വെബ്സൈറ്റിലും പ്രദര്‍ശിപ്പിക്കണം. ഈ വ്യവസ്ഥ അടക്കം നിരവധി പരിഷ്കാരങ്ങളുമായി ടൂറിസം മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചു. Crowne Plaza, Kochi ഹോട്ടലുകള്‍ക്ക് പദവി നല്‍കല്‍ പുതിയ മാര്‍ഗരേഖ പ്രകാരം സുതാര്യവും ലളിതവുമാവുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സൗകര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തെ നക്ഷത്ര ഹോട്ടലുകള്‍ക്ക് ഒന്ന് മുതല്‍ അഞ്ചു വരെ എന്ന നിലയില്‍ പദവി നല്‍കിയിട്ടുണ്ട്. നേരത്തെ നക്ഷത്ര പദവിക്കുള്ള അപേക്ഷക്കൊപ്പം ഡിമാണ്ട് ഡ്രാഫ്റ്റ് സമര്‍പ്പിക്കണമായിരുന്നു. മാര്‍ഗ രേഖ പ്രകാരം ഓണ്‍ലൈന്‍ മുഖേനയാണ് ഇനി അപേക്ഷിക്കേണ്ടത്. പണം അടക്കേണ്ടത് ഓണ്‍ലൈന്‍ ഇടപാട് വഴിയും. മാനുഷിക ഇടപെടലിലൂടെ അപേക്ഷ വൈകിക്കുന്നതും കൃത്രിമം കാട്ടുന്നതും ഓണ്‍ലൈന്‍ അപേക്ഷയിലൂടെ ഇല്ലാതാക്കാനാവുമെന്നും മന്ത്രാലയം പറയുന്നു. അപേക്ഷയില്‍ മൂന്നു മാസത്തിനകം തീര്‍പ്പുണ്ടാക്കുമെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ഭേദഗതി പ്രകാരം ഹോട്ടലിലെ ബാര്‍ അല്ലാതെ മറ്റു മദ്യശാലകളെ നക്ഷത്ര ഹോട്ടലുകളുടെ മദ്യശാലാ നിര്‍വചന പരിധിയില്‍പ്പെടുത്തില്ല. ... Read more
ക്രൗണ്‍ പ്ലാസയുടെ ആഡംബര ഹോട്ടല്‍ ലണ്ടനില്‍
ആല്‍ബര്‍ട്ട് എമ്പാക്മെന്‍റിലെ ആദ്യത്തെ ആഡംബര ഹോട്ടല്‍ മെയില്‍ തുറന്നു പ്രവര്‍ത്തിക്കും. തേംസ് നദിയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പുതിയ ഹോട്ടൽ 2017ൽ ആരംഭിച്ച ക്രൗണ്‍ പ്ലാസ ഹോട്ടലുകൾ ആന്‍ഡ് റിസോർട്ടിന്‍റെ ഉടമസ്ഥതയിലാണ്. എഡിഎസ് ഡിസൈനും ആർപി ഡബ്ലിയു ഡിസൈനുമാണ് ഹോട്ടലിന്‍റെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത് പതിനാലാം നിലയുടെ ടെറസില്‍ നിന്ന് തേംസ് നദിയുടെ മനോഹരമായ ദൃശ്യങ്ങൾ കാണാം. 70 അതിഥികളെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട് ഈ നിലയില്‍. ആറു സ്യൂട്ടുകൾ ഉൾപ്പെടെ 142 റൂമുകളുണ്ട് സമകാലീന സുഖപ്രദമായ എല്ലാ സൗകര്യങ്ങള്‍ക്കും പുറമേ അമേരിക്കന്‍ ബാറും ഭക്ഷണ ശാലയും അഥിതികള്‍ക്ക് ഒരുക്കിയിട്ടുണ്ട്.
നഷ്ടം പെരുകി : ഐടിഡിസി വില്‍പ്പനക്ക്
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : നഷ്ടം പെരുകിയതോടെ ഐടിഡിസിയില്‍ നിന്ന് തലയൂരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇന്ത്യ ടൂറിസം ഡെവലപ് മെന്‍റ് കോര്‍പറേഷനിലെ 87% ഓഹരികളും വില്‍ക്കാനാണ് കേന്ദ്ര നീക്കം. വില്‍പ്പനക്ക് കേന്ദ്ര മന്ത്രിസഭയുടെ സാങ്കേതിക അനുമതി മാത്രമേ ബാക്കിയുള്ളൂ. Jaipur Asok ഓഹരി വിറ്റഴിക്കലിന്‍റെ ഭാഗമായി കഴിഞ്ഞ സെപ്തംബറില്‍ ജയ്പൂരിലെ അശോക്, മൈസൂരിലെ ലളിത് മഹല്‍ ഹോട്ടലുകള്‍ രാജസ്ഥാന്‍, കര്‍ണാടക സര്‍ക്കാരുകള്‍ക്ക് കൈമാറാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇറ്റാനഗറിലെ ഡോണി പോളോ അശോകിന്‍റെ 51% ഓഹരികള്‍ അരുണാചലിന് കൈമാറിയതും അടുത്തിടെയാണ്. ഡല്‍ഹി, പട്ന , ജമ്മു, റാഞ്ചി ,ഭുവനേശ്വര്‍, പുരി, ഭോപ്പാല്‍ , ഭരത്പൂര്‍,ജയ്പൂര്‍ ,ഗുവാഹാത്തി,മൈസൂര്‍,പുതുച്ചേരി, ഇറ്റാനഗര്‍ എന്നിങ്ങനെ പതിനാറു സ്ഥലങ്ങളിലാണ് ഐടിഡിസി ഹോട്ടലുകള്‍ ഉള്ളത്. ഇതില്‍ പതിനാലെണ്ണം വിറ്റഴിച്ചേക്കും. ഹോട്ടലുകളുടെ നടത്തിപ്പ് സര്‍ക്കാര്‍ നടത്തേണ്ടതല്ല എന്നാണു വിശദീകരണം. എയര്‍ ഇന്ത്യയുടെയും ഡ്രെഡ്ജിംഗ് കോര്‍പ്പറേഷന്‍റെയും ഓഹരികള്‍ വിറ്റഴിക്കാനും കേന്ദ്രം തീരുമാനിച്ചത് ഈയിടെയാണ്.