Category: Top Stories Malayalam
ബെംഗ്ലൂരുവില്‍ കാണേണ്ട ഇടങ്ങള്‍
പൂന്തോട്ട നഗരം എന്നറിയപ്പെടുന്ന ബെംഗ്ലൂരു ഒരു ട്രാവല്‍ ഹബ്ബ് കൂടിയാണ്. ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നും എപ്പോള്‍ വേണമെങ്കിലും സുരക്ഷിതമായി പോയി വരാന്‍ സാധിക്കുന്ന ഇടം. എന്നാല്‍ തിരക്കിട്ട ജോലികള്‍ക്കിടയില്‍ ഒന്ന് രണ്ട് ദിവസങ്ങള്‍ കൊണ്ട് പോയി വരാന്‍ സാധിക്കുന്ന ഇഷ്ട്ം പോലെ സ്ഥലങ്ങളും ഇവിടെയുണ്ട്. കൊട്ടാരങ്ങളില്‍ തുടങ്ങി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയുള്ള ബെംഗ്ലൂരുവിലെ വാരാന്ത്യ കവാടങ്ങള്‍ പരിചയപ്പെടാം. ശ്രീരംഗപട്ടണ ബെംഗളുരുവില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ചരിത്ര സ്ഥലമാണ് ശ്രംരംഗപട്ടണ. മതപരമായും സാംസ്കാരികമായും ഒക്കെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഇവിടം കാവേരിയ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച രഹസ്യ തുരങ്കങ്ങളുണ്ട് എന്ന് കരുതപ്പെടുന്ന ഇവിടം കാവേരി നദി തീര്‍ക്കുന്ന ഒരു ദ്വീപിലാണുള്ളത്. ശ്രീ രംഗനാഥസ്വാമി ക്ഷേത്രവും കൊട്ടാരങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകള്‍ ബിലിഗിരിരംഗാ ഹില്‍സ് ബെംഗളുരു നഗരത്തില്‍ നിന്നും 180 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബിലിഗിരിരംഗാ ഹില്‍സ് പ്രകൃതിഭംഗിക്ക് പേരുകേട്ട ... Read more
ഇന്ധന വില വര്‍ദ്ധന : നവംബര്‍ 15 ന് പ്രൈവറ്റ് ബസ് സൂചനാ പണിമുടക്ക്
ഇന്ധനവില കയറ്റത്തില്‍ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് സൂചനാ പണിമുടക്കിലേക്ക്. നവംബര്‍ 15 സൂചനാ പണിമുടക്ക് നടത്താനാണ് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് തീരുമാനം. കേരളത്തിലെ എല്ലാ പ്രൈവറ്റു ബസുകളും സര്‍വ്വീസ് നിര്‍ത്തിവെച്ച് സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് വിശദമാക്കി. അതേസമയം പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാന്‍ ദില്ലി സര്‍ക്കാര്‍ തയ്യാറാകണം എന്നാവശ്യപ്പെട്ട് ദില്ലിയില്‍ പമ്പുടമകളുടെ സമരം നടക്കുകയാണ് ഇന്ന്. പെട്രോള്‍ ഡീലേഴ്സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. നാളെ അഞ്ച് മണിവരെയാണ് സമരം
ദുബൈയില്‍ ഡ്രൈവറില്ലാ ടാക്സി പരീക്ഷണ ഓട്ടം തുടങ്ങി
ഇനി മുതല്‍ ടാക്സി ബുക്ക് ചെയ്ത് കഴിയുമ്പോള്‍ ഡ്രൈവറില്ലെന്ന് പറഞ്ഞ് മാറി പോകേണ്ട കാര്യമില്ല.ദുബൈ യില്‍ ഡ്രൈവറില്ലാ ടാക്സികള്‍ സര്‍വ്വീസ് നിരത്തിലിറങ്ങി തുടങ്ങി. ആദ്യ ഘട്ടത്തില്‍ മൂന്നു മാസത്തെ പരീക്ഷണ സര്‍വീസിലാണ് ടാക്സികള്‍ ഇപ്പോള്‍. ദുബൈ എക്സിബിഷന് സെന്ററില്‍ ആരംഭിച്ച 38-ാമത് ജിടെക്സ് സാങ്കേതിക വാരത്തിലാണ് സ്വയം നിയന്ത്രിത ടാക്സികള്‍ ആര്.ടി.എ നിരത്തിലിറക്കിയത്. ദുബൈ സിലിക്കണ്‍ ഒയാസിസിന്റെയും ഡി.ജി. വേള്‍ഡിന്റെയും സഹകരണത്തോടെയാണ് ഡ്രൈവറില്ലാ ടാക്സി രൂപകല്പന ചെയ്തത്. ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം നിയന്ത്രിക്കാനും, അപകടം ഒഴിവാക്കാനും, റോഡ് കാണാനും, ഗതാഗത തടസ്സം മനസിലാക്കാനും സഹായിക്കുന്ന സെന്‍സറുകളും ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. ദുബായ് മെട്രോ, ദുബായ് ട്രാം തുടങ്ങിയ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പട്ടികയിലേക്ക് ഡ്രൈവറില്ലാ ടാക്സി കൂടിയെത്തുന്നത് പൊതുഗതാഗതം ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. ദുബായ് സിലിക്കണ്‍ ഒയാസിസിലായിരിക്കും ടാക്സികള്‍ സര്‍വ്വീസ് നടത്തുക. പരീക്ഷണ സര്‍വ്വീസിലെ പ്രവര്‍ത്തനം വിലയിരുത്തി നഗരത്തിലെ മറ്റിടങ്ങളിലേക്കും പിന്നീട് സര്‍വ്വീസ് വ്യാപിപ്പിക്കും. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറില്‍ ... Read more
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുമതല പൂര്‍ണമായും സിഐഎസ്എഫ് ഏറ്റെടുത്തു
രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല പൂര്‍ണമായും കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) ഏറ്റെടുത്തു. കമാന്‍ഡന്റ് എം.ജെ.ഡാനിയേല്‍ ധന്‍രാജിന്റെ നേതൃത്വത്തില്‍ 50 സിഐഎസ്എസ് ഉദ്യോഗസ്ഥരാണ് നിലവില്‍ വിമാനത്താവളത്തിലുളളത്. സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സിഐഎസ്എഫിന്റേയും കിയാലിന്റേയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പതാക കൈമാറല്‍ ചടങ്ങ്, ഗാര്‍ഡ് ഓഫ് ഹോണര്‍ തുടങ്ങിയവ നടന്നു. സന്ദര്‍ശകര്‍ക്ക് അനുമതി അവസാനിച്ച ഒക്ടോബര്‍ 14 വരെ സിഐഎസ്എഫും തിരക്ക് നിയന്ത്രിക്കാന്‍ രംഗത്തുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ വിമാനത്താവളവും പരിസരപ്രദേശങ്ങളും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പരിചയപ്പെട്ടു. വിമാനത്താവളം ഉദ്ഘാടനം നടക്കുമ്പോഴേക്കും 300 സിഐഎസ്എഫുകാര്‍ ടെര്‍മിനല്‍ കവാടം മുതല്‍ സുരക്ഷയൊരുക്കും. 634 പേരെയാണ് വിമാനത്താവളത്തിലേക്ക് നിയമിക്കുന്നത്. എമിഗ്രേഷന്‍ വിഭാഗത്തില്‍ 145 പേരെയും കസ്റ്റംസില്‍ 78 പേരെയും മറ്റും നിയോഗിക്കാനാണ് 634 സിഐഎസ്എഫുകാരെ നിയോഗിച്ചിട്ടുള്ളത്. കൂത്തുപറമ്പ് വലിയ വെളിച്ചത്താണ് ഇപ്പോള്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് താത്കാലികമായി താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിലെ ബാരകിന്റെ പണി പൂര്‍ത്തിയാവുന്നതോടെ ഉദ്യോഗസ്ഥര്‍ ഇങ്ങോട്ട് മാറും. സിഐഎസ്എഫിനു പുറമെ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ... Read more
സഞ്ചാരികള്‍ക്ക് ഉണര്‍വേകാന്‍ കടമ്പ്രയാര്‍ മേഖല ഒരുങ്ങുന്നു
സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വുമായി കടമ്പ്രയാര്‍ ടൂറിസം മേഖല ഒരുങ്ങുന്നു. പള്ളിക്കര മനയ്ക്കടവു മുതല്‍ പഴനങ്ങാട് പുളിക്കടവ് വരെയുള്ള കടമ്പ്രയാര്‍ തീരങ്ങള്‍ ഇനി വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകും. ബോട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായി ട്രയല്‍ റണ്‍ ഈയാഴ്ച നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇരുപതോളം പെഡല്‍ ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും കുട്ടവഞ്ചികളും തയ്യാറായിക്കഴിഞ്ഞു. ഒരു ടൂറിസ്റ്റ് ബസിലെത്തുന്ന മുഴുവന്‍ പേര്‍ക്കും ഒരേസമയം ബോട്ടിങ് നടത്താനുള്ള സൗകര്യമാണിവിടെ ഒരുക്കുന്നത്. തൂക്കുപാലത്തിന്റെ കൈവരികള്‍കൂടി സ്ഥാപിച്ചാല്‍ അതിന്റെയും ഉപയോഗം സാധ്യമാകും. മറ്റു ജോലികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. കിഴക്കമ്പലം പഞ്ചായത്തിലെ നാലു തോടുകളുടെ സംഗമകേന്ദ്രമായ കടമ്പ്രയാര്‍ 2009-ലാണ് ഇക്കോ ടൂറിസത്തിനായി തുറന്നത്. തനത് പ്രകൃതിവിഭവങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ആരംഭിച്ച ഈ പദ്ധതി ഉദ്ഘാടനം ചെയ്തത് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണനായിരുന്നു. തോടുകള്‍ സംഗമിക്കുന്ന പ്രദേശത്ത് ബണ്ടുകള്‍ നിര്‍മിച്ച് നടപ്പാത ഒരുക്കലായിരുന്നു ആദ്യ നടപടി. പിന്നീട് പുഴയില്‍ ഡ്രഡ്ജിങ് നടത്തി ആഴം വര്‍ധിപ്പിച്ച് ബോട്ടിങ് സൗകര്യം ഒരുക്കലും നടത്തി. ബോട്ട് സര്‍വീസ് ആരംഭിക്കുന്നതോടെ ... Read more
നവകേരള പുനര്‍നിര്‍മാണത്തിന് പ്രത്യേക സംവിധാനം: മുഖ്യമന്ത്രി
പ്രളയാനന്തരകേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് രണ്ട് ഉന്നതാധികാരസമിതികള്‍ മേല്‍നോട്ടം വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റേയും ചീഫ് സെക്രട്ടറിയുടേയും അധ്യക്ഷതയില്‍ രണ്ട് സമിതികള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്. നവകേരളനിര്‍മ്മാണത്തിന് പൊതുവില്‍ മന്ത്രിസഭ മേല്‍നോട്ടം വഹിക്കും അതിനോടൊപ്പം ഈ രണ്ട് സമിതികളും ഉണ്ടാവും. പദ്ധതിയുടെ മുഖ്യകണ്‍സല്‍ട്ടന്‍സി കെപിഎംജിക്കായിരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഉപദേശകസമിതിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്, ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്, ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ്, തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടികെഎ നായര്‍, വ്യവസായി എംഎ യൂസഫലി, സുരക്ഷാവിദഗ്ദ്ധന് മുരളി തുമ്മാരുകുടി എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. ഉപദേശകസമിതിയുടെ ആദ്യയോഗം ഈ മാസം 22-ന് ചേരും എന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭയ്ക്കും ഉപദേശകസമിതിയ്ക്കും സമാന്തരമായാവും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി പ്രവര്‍ത്തിക്കുക. കേരള പുനര്‍നിര്‍മ്മാണത്തിനായി യുവാക്കളുടെ അടക്കം നൂതനനിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കേരള നിര്‍മ്മിതിക്കായി ആശയങ്ങള്‍ തേടി സെമിനാറുകള്‍ ... Read more
ഒമാന്‍; വനിത സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ അറബ് രാജ്യം
വനിതാ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ അറബ് രാജ്യമെന്ന ബഹുമതി സ്വന്തമാക്കി ഒമാന്‍. സ്ത്രീകളുടെ സുരക്ഷിതത്വത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയിലാണ് ഒമാന്‍ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ ഇടമെന്ന് കണ്ടെത്തിയത്. രാഷ്ട്രീയ ഭദ്രതയാണ് ഒമാന്റെ ഏറ്റവും വലിയ ആകര്‍ഷണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേര് അഭിപ്രായപ്പെട്ടത്. 94 ശതമാനം പേരും പ്രകൃതിദത്തമായ മനോഹാരിതയും സൗഹൃദത്തോടെ പെരുമാറുന്ന ജനങ്ങളുമുള്ള ശാന്തവും, സമാധാനപൂര്‍ണവുമായ രാഷ്ട്രമാണ് ഒമാന്‍ എന്ന് ചൂണ്ടികാട്ടി. ലോകത്തിലെ ഏറ്റവും സമഗ്രമായ റിപ്പോര്‍ട്ടുകളില്‍ ഒന്നായാണ് ഈ വാര്‍ഷിക സര്‍വേ ഫലത്തെ കണക്കിലെടുക്കുന്നത്. ഒമാനി സമൂഹത്തില്‍ നില നില്ക്കുന്ന സഹിഷ്ണുതയ്ക്കും സമവായത്തിനും ലഭിച്ച അംഗീകാരമാണ് ഈ ബഹുമതി. ജീവിത നിലവാരം, ജീവിത ചെലവ്, സമാധാനം, രാഷ്ട്രീയ ഭദ്രത തുടങ്ങി നിരവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് സര്‍വേ ഫലം തയാറാക്കിയത്. അതേസമയം ആഗോള തലത്തില്‍ രണ്ടാം സ്ഥാനമാണ് ഒമാന്‍ ലഭിച്ചത്. എക്സ്പാറ്റ് ഇന്‍സൈഡര്‍ നടത്തിയ സര്‍വേയില്‍ ലക്സംബര്‍ഗിനാണ് ആഗോള തലത്തില്‍ ഒന്നാം സ്ഥാനം. നേരത്തെ ഒമാനില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ... Read more
യാത്രക്കാരുടെ വിവരങ്ങള്‍ അറിയാന്‍ സാധ്യമാകുന്ന സ്മാര്‍ട്ട് ടണല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു
പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ സഹായമില്ലാതെ യാത്രക്കാരുടെ വിവരങ്ങള്‍ അറിയാന്‍ സാധ്യമാകുന്ന സ്മാര്‍ട്ട് ടണല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. യാത്രാ രേഖകളോ മനുഷ്യ സഹായമോ ഇല്ലാതെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇതുവഴി സാധിക്കും. വിമാനത്താവളത്തിന് പുറത്തിറങ്ങുന്ന യാത്രക്കാര്‍ നടന്നു പോകുമ്പോള്‍ തന്നെ ബയോമെട്രിക് സംവിധാനത്തിലൂടെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണ് സ്മാര്‍ട്ട് ടണല്‍. അതിനാല്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്പോര്‍ട്ടോ എമിറേറ്റ്സ് ഐ.ഡിയോ ആവശ്യമില്ല. മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ കൂടി ഉള്‍പ്പെട്ട സ്മാര്‍ട്ട് ടണലുകള്‍ വഴി 15 സെക്കന്‍ഡിനകം യാത്രക്കാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങാം. ടണലില്‍ പ്രവേശിക്കുമ്പോള്‍ യാത്രക്കാരുടെ കണ്ണ് സെന്‍സ് ചെയ്തതിന് ശേഷമാകും ടണലിലൂടെയുള്ള യാത്ര അനുവദിക്കുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ഷംതോറും റെക്കോര്‍ഡ് വര്‍ധനയാണുള്ളത്. നടപടികള്‍ കൂടുതല്‍ വേഗത്തിലാകുന്നതിന്റെ ഭാഗമായാണ് നൂതന സംവിധാനമായ സ്മാര്‍ട്ട് ടണല്‍ ഏര്‍പ്പെടുത്തിയത്. ടെര്‍മിനല്‍ മൂന്നിലെ ഫാസ്റ്റ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഡിപാര്‍ച്ചര്‍ ഭാഗത്താണ് സ്മാര്‍ട്ട് ടണല്‍ തുറന്നത്. പരീക്ഷണഘട്ട ... Read more
ജപ്പാനിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട മത്സ്യ മാര്‍ക്കറ്റ് അടച്ചു പൂട്ടി
വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം ജപ്പാനിലെ ടോക്കിയോയിലുള്ള പ്രശസ്തമായ സുക്കിജി ഫിഷ് മാര്‍ക്കറ്റ് അടച്ചുപൂട്ടി. ഒക്ടോബര്‍ ആറിനാണ് ഈ ഫിഷ് മാര്‍ക്കറ്റ് അടച്ചുപൂട്ടിയത്. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ലോകത്തെ ഏറ്റവും വലിയ ഈ മത്സ്യ മാര്‍ക്കറ്റ്. ടോക്കിയോ നഗരത്തിലെ തന്നെ ടോയോസു ഫിഷ് മാര്‍ക്കറ്റിലേക്ക് ഇത് മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അടച്ചുപൂട്ടിയത്. ഒക്ടോബര്‍ 11ന് പുതിയ ഫിഷ് മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങും. 1935ലാണ് സുക്കിജി ഫിഷ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. വളരെ പെട്ടെന്നായിരുന്നു സുക്കിജി ഫിഷ് മാര്‍ക്കറ്റിന്റെ വളര്‍ച്ച. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം സുക്കിജി മാര്‍ക്കറ്റില്‍ ദിവസവും 5 മില്യണ്‍ പൗണ്ട് സീ ഫുഡ് ആണ് കച്ചവടക്കാര്‍ വില്‍ക്കുന്നത്. അതായത് 28 മില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 206.20 കോടി ഇന്ത്യന്‍ രൂപ) കച്ചവടമാണ് ഇവിടെ നടക്കുന്നത്. നിരവധി വിനോദസഞ്ചാരികളാണ് ടോക്കിയോയിലെ സുക്കിജി ഫിഷ് മാര്‍ക്കറ്റ് കാണാന്‍ എത്തുന്നത്. മാര്‍ക്കറ്റിനുള്ളിലും, കച്ചവടക്കാരുടെയും, റെസ്റ്റോറന്റുകളുടെയും, മറ്റ് കമ്പനികളുടെയും ഇടയിലൂടെ നടക്കുമ്പോള്‍ ... Read more
തിരുവനന്തപുരം ഏകദിനം: ടിക്കറ്റ് വില്‍പ്പന 17 മുതല്‍
നവംബര്‍ 1ന് തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്ട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന 17 ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന. പേടിഎമ്മാണ് മത്സരത്തിന്റെ ടിക്കറ്റിങ്ങ് പാര്‍ട്ട്ണര്‍. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റ് പകര്‍പ്പോ, പ്രിന്റൗട്ടോ എടുത്ത് സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം 1,000, 2000, 3000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മത്സര വരുമാനത്തിന്റെ പങ്ക് കെസിഎ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. 30ന് ഉച്ചക്ക് ജെറ്റ് എയര്‍വേസിന്റെ വിമാനത്തില്‍ ഇരു ടീമുകളും തിരുവനന്തപുരത്തെത്തും. 31 രാവിലെ വെസ്റ്റിന്‍ഡീസ് ടീമും ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ ടീമും സ്പോര്‍ട്ട്സ് ഹബ്ബില്‍ പരിശീലനം നടത്തും. കോവളം ലീലാ ഹോട്ടലിലാണ് ഇരു ടീമുകള്‍ക്കും താമസം ഒരുക്കിയിരിക്കുന്നത്. മത്സരത്തിന്റെ ഒരുക്കങ്ങള്‍ ദൃുതഗതിയില്‍ നടന്ന് വരികയാണ്. കെസിഎ ക്യൂറേറ്റര്‍ ബിജുവിന്റെ നേതൃത്വത്തില്‍ പിച്ച് നിര്‍മാണം അവസാന ഘട്ടത്തിലാണ്. സ്പോര്‍ട്ട്സ് ഹബ്ബില്‍ പുതുതായി കോര്‍പ്പറേറ്റ് ബോക്സുകള്‍ നിര്‍മിച്ചു. കളിക്കാര്‍ക്കായി പ്രത്യേക മുറികളും സജ്ജീകരിച്ചിട്ടുണ്ട്. ... Read more
ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചായക്കട
YND239-20 കേള്‍ക്കുമ്പോള്‍ തോന്നും രഹസ്യ കോഡാണെന്ന്. എന്നാല്‍ ഇതൊരു കഫേയുടെ പേരാണ്. സൗത്ത് കൊറിയയുടെ തലസ്ഥാനമായ സിയോളയിലാണ് ഈ കഫേ സ്ഥിതി ചെയ്യുന്നത്. വാതില്‍ തുറന്ന് അകത്ത് എത്തിയാല്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാര്‍ട്ടൂണ്‍ ലോകത്ത് എത്തപ്പെട്ടതായി തോന്നും. ഒരു മായക്കാഴ്ചയാണ് ഇതിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. മികച്ച രൂപകല്‍പ്പന ഇഷ്ടപ്പെടുന്ന ഇസ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഈ കഫേ ഒരുപാട് ഇഷ്ടപ്പെടും. കഫേയുടെ അകത്തളം മുഴുവനും വെള്ളയാണ് പൂശിയിരിക്കുന്നത്. കറുപ്പ് നിറം കൊണ്ടാണ് ഓരോ വസ്തുക്കളും വരച്ചിരിക്കുന്നത്. കഫേയ്ക്കുള്ളിലെ ഫര്‍ണ്ണിച്ചറുകളും മറ്റ് വസ്തുക്കളും ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ശൈലിയിലാണ് പിന്തുടരുന്നത്. സിയോള്‍ മേല്‍വിലാസമായ ലാം-ഡോംങ് 239-20ല്‍ നിന്നാണ് കഫേയുടെ പേര് കണ്ടെത്തുന്നത്. കഫേയുടെ മാര്‍ക്കറ്റിംഗ് മാനേജരായ ജെസ് ലീ പറഞ്ഞു. അതിഥികള്‍ക്ക് മറക്കാനാകാത്ത നല്ല ഓര്‍മ്മകളാണ് ഈ കഫേ നല്‍കുന്നത്. ‘കഫേയില്‍ വരുന്നവരൊക്കെ നിരവധി ചിത്രങ്ങളാണ് എടുക്കുന്നത്. ഇത് ഞങ്ങളുടെ കഫേയുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഫേകളുടെയും ആര്‍ട്ട് ഗാലറികളുടെയും ... Read more
കൊരിപ്പോ ഗ്രാമം അഥവാ ചിതറി കിടക്കുന്ന ഹോട്ടല്‍
കൊരിപ്പോ ഗ്രാമം ഒറ്റനോട്ടത്തില്‍ കണ്ടാല്‍ തോന്നും നാം നാടോടി കഥകളില്‍ കേള്‍ക്കാറുള്ള ഗ്രാമമാണെന്ന്. കൃഷി പാരമ്പര്യ തൊഴിലാക്കിയ ആളുകള്‍ താമസിക്കുന്ന വേര്‍സാസ്ക്ക താഴ് വരയില്‍ സ്ഥിതി ചെയ്യുന്ന സ്വിറ്റ്സര്‍ലന്റിലെ ഏറ്റവും ചെറിയ മുന്‍സിപ്പാലിറ്റിയിലാണ് കൊരിപ്പോ. ഈ ഗ്രാമത്തില്‍ ഏകദേശം മുന്നൂറോളം ആളുകള്‍ താമസിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ 12 പേര് മാത്രമാണ് അവിടെയുള്ളത്, അതില്‍ 11 പേരും 65 കഴിഞ്ഞവര്‍. നഗരത്തിലെ ഏക സാമ്പത്തിക ഇടപാട് നടക്കുന്നത് പ്രാദേശിക റെസ്റ്റോറന്റായ ഓസ്റ്റെരിയയില്‍ ആണ്. ഇറ്റാലിയന്‍ ഭാഷയാണ് ഇവിടെ സംസാരിക്കുന്നത്. ടിസിനോ ഗ്രാനൈറ്റ് കൊണ്ടാണ് ഇവിടുത്തെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ ഗ്രാമം അനാഥമായിക്കൊണ്ടിരിക്കുകയാണ്. ചിതറി കിടക്കുന്ന ഹോട്ടല്‍ ഗ്രാമത്തെ നാശത്തിന്റെ വക്കില്‍ നിന്നും രക്ഷിക്കാന്‍ ഫോണ്ടസിയോന്‍ കൊരിപ്പോ 1975 എന്ന ഫൗണ്ടേഷന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. ലോകത്തെ ആദ്യത്തെ ”ആല്‍ബര്‍ഗോ ഡിഫുസോ’ അഥവാ ചിതറി കിടക്കുന്ന ഹോട്ടല്‍ എന്ന പദവി ഇനി കൊരിപ്പോ ഗ്രാമത്തിനായിരിക്കും. ഇറ്റലിയില്‍ വിജയിച്ച ഒരു പദ്ധതിയാണ് ഇത്. പദ്ധതിയുടെ ഭാഗമായി കൊരിപ്പോയിലെ കെട്ടിടങ്ങള്‍ ... Read more
തലച്ചോറിനെ അറിയാന്‍ ബ്രെയിന്‍ മ്യൂസിയം
നമ്മളുടെ ചിന്തകളെ മുഴുവന്‍ കോര്‍ത്തിണക്കി പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ക്രോഡീകരിക്കുകയും ചെയ്യുന്നതില്‍ മസ്തിഷ്കം വഹിക്കുന്ന പങ്ക് ചെറുതല്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ ആന്തരികാവയവങ്ങള്‍ കാണണമെന്ന് ആഗ്രഹമുണ്ടോ? മസ്തിഷ്കത്തിനെ കാണാനും അവയെക്കുറിച്ച് കൂടുതലറിയാനും താത്പര്യമുള്ളവര്‍ക്കായി ഒരു മസ്തിഷ്ക മ്യൂസിയം തന്നെ നമ്മുടെ നാട്ടിലുണ്ട്. ബെംഗളൂരുവിലാണ് മസ്തിഷ്ക മ്യൂസിയം സ്ഥിതി ചെയ്യുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് എന്ന നിംഹാന്‍സിലാണ് രാജ്യത്തെ ആദ്യത്തെ ബ്രെയിന്‍ മ്യൂസിയത്തിന്റെ സ്ഥാനം. നിംഹാന്‍സിലെ ന്യൂറോപതി വിഭാഗത്തിന്റെ കീഴിലാണ് മസ്തിഷ്ക മ്യൂസിയത്തിന്റെ പ്രവര്‍ത്തനം. ഗവേഷണത്തിനും വൈദ്യശാസ്ത്ര പഠനങ്ങള്‍ക്കുമായി കഴിഞ്ഞ 35 വര്‍ഷങ്ങളായി ശേഖരിച്ച, പല തരത്തിലും വലുപ്പത്തിലുമുള്ള മസ്തിഷ്കങ്ങളാണ് പ്രദര്‍ശനത്തിനായി മ്യൂസിയത്തില്‍ ഒരുക്കിയിട്ടുള്ളത്. നിംഹാന്‍സിലെ ന്യൂറോപതി വിഭാഗത്തിന്റെ തലവനായ ഡോയ എസ് ശങ്കറാണ് ഈ മ്യൂസിയത്തിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ മസ്തിഷ്കത്തെ കുറിച്ചുള്ള എല്ലാ അറിവും പൊതുജനങ്ങള്‍ക്കും പ്രാപ്യമാകണം എന്ന ചിന്തയാണ് നിംഹാന്‍സില്‍ ഇത്തരത്തിലൊരു പ്രദര്‍ശനം ഒരുക്കാനുള്ള പ്രേരണ. ദിവസേന നിരവധി സന്ദര്‍ശകരാണ് ഇവിടെയെത്തുന്നത്. തലച്ചോറിനെ ... Read more
“വൈഷ്ണവ് ജനതോ” പാടി യസീര്‍ ഹബീബ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
ഗാന്ധിജിയുടെ 150-ാം ജന്മ ദിനത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്തി ഗാനം ആലപിച്ച് യു എ ഇ ഗായകന് യസീര്‍ ഹബീബ്. ‘വൈഷ്ണവ് ജനതോ’.. എന്ന് തുടങ്ങുന്ന ഭജനാണ് യാസീര്‍ പാടിയത്. ഗാനാലാപനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടിയിരിക്കുകയാണ്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ് യാസീര്‍ പാടിയ ഗാനം പുറത്ത് വിട്ടത്. ഗാന്ധിജിയോടുള്ള ആദര സൂചകമായാണ് താന്‍ ഭജന്‍ ആലപിച്ചതെന്ന് യാസീര്‍ പറഞ്ഞു. പാടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഗാനമാണിതെന്നും ഇന്ത്യന്‍ സമൂഹം എങ്ങനെ പ്രതികരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നുവെന്നും യാസീര്‍ പറയുന്നു. സുഹൃത്ത് മധു പിള്ളയാണ് ഗുജറാത്തി ഭജന്‍ പാടാന്‍ യാസീറിനെ സഹായിച്ചത്. ദുബായില്‍ എല്ലാ വിഭാഗം ആളുകള്‍ക്കിടയിലും നിരവധി ആരാധകരുള്ള പ്രമുഖ ഗായകനാണ് യസീര്‍. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലോകത്തില്‍ വെച്ച് ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ മൂവര്‍ണ്ണ നിറത്തില്‍ അണിയിച്ചൊരുക്കി കൊണ്ട് ആദരമര്‍പ്പിച്ചത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഗാന്ധിയുടെ ജീവ ചരിത്രം ഉദ്ധരിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിമുകളുടെ പ്രദര്‍ശനവും അന്നേ ... Read more
ലോകമിനി ദുബൈയിലേക്ക്; ഷോപ്പിങ് ഫെസ്റ്റിവല്‍ തീയ്യതികള്‍ പ്രഖ്യാപിച്ചു
24-ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ തീയ്യതികള്‍ പ്രഖ്യാപിച്ചു. ദുബൈ നഗരത്തില്‍ ഉത്സവാന്തരീക്ഷം തീര്‍ത്ത് ഡിസംബര്‍ 26 മുതല്‍ അടുത്ത വര്‍ഷം ജനുവരി 26 വരെയായിരിക്കും ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുക. ദുബൈ ടൂറിസം വകുപ്പിന് കീഴില്‍ ദുബൈഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റാണ് സംഘാടകര്‍. എക്സ്ക്ലൂസീവ് ഓഫറുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഫെസ്റ്റിവലിന് 24 മണിക്കൂര്‍ മുന്‍പ് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. 25 ശതമാനം മുതല്‍ 90 ശതമാനം വിലക്കിഴിവ് നല്കുന്ന 12 മണിക്കൂര്‍ സൂപ്പര്‍ സെയിലോടെയായിരിക്കും ഫെസ്റ്റിവലിന് തുടക്കമാവുന്നത്. 700 ബ്രാന്‍ഡുകളും 3200 ഔട്ട്ലെറ്റുകളും പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.