Category: Top Stories Malayalam
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രീമിയം ലൈഫ് മെംബര്‍ഷിപ് കാര്‍ഡുമായി കെ ടി ഡി സി
സൗജന്യ താമസവും കുറഞ്ഞ നിരക്കില്‍ ഭക്ഷണവുമടക്കം വാഗ്ദാനം ചെയ്യുന്ന പ്രീമിയം ലൈഫ് മെംബര്‍ഷിപ്പ് കാര്‍ഡ് പദ്ധതിയുമായി സംസ്ഥാന വിനോദസഞ്ചാര വികസന കോര്പ്പറേഷന് മിതമായ നിരക്കില്‍ പദ്ധതിയില്‍ അംഗത്വം നേടി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഹില്‍ സ്റ്റേഷനുകളും ബിച്ച് റിസോര്‍ട്ടുകളുമടക്കം കെടിഡിസിയുടെ എല്ലാ സ്ഥാപനങ്ങളിലും സൗജന്യ നിരക്കില്‍ മേല്‍ത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കും. വര്‍ഷത്തിലൊരിക്കല്‍ ഏഴ് രാത്രി സൗജന്യ താമസത്തിനും അവസരം ലഭിക്കും. KTDC Samudra, Kovalam പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നവംബര്‍ 1 വ്യാഴാഴ്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ധനമന്ത്രി ടി.എം. തോമസ് ഐസക് നിര്‍വ്വഹിക്കും. വ്യക്തിഗത അംഗത്വത്തിന് നികുതി ഉള്‍പ്പെടെ പത്തു ലക്ഷം രൂപയും സ്ഥാപനങ്ങളുടെ അംഗത്വത്തിന് 15 ലക്ഷം രൂപയുമാണ് ഫീസായി ഈടാക്കുന്നത്. സ്ഥാപനങ്ങള്‍ക്ക് കണ്‍വെന്‍ഷനുകളും മീറ്റിംഗുകളും സംഘടിപ്പിക്കുന്നതിനുള്ള മുഖ്യ അന്തര്‍ദേശീയ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാനും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കെടിഡിസി ചെയര്മാന് എം വിജയകുമാര്‍ പറഞ്ഞു. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള നൂതനാശയമെന്ന നിലയില്‍ ... Read more
റൈഡര്‍ ബൈക്കുകളിലെ ടിബറ്റന്‍ ടാഗുകളുടെ രഹസ്യം
ദിനം പ്രതി ബൈക്ക് റൈഡിലൂടെ സ്വപ്ന യാത്രകള്‍ നടത്തുന്ന ചെറുപ്പക്കാര്‍ കൂടി വരുകയാണ് നമ്മുടെ ഇടങ്ങളില്‍. ഒട്ടുമിക്ക റൈഡര്‍ ബൈക്കുകളിലും നാം കാണാറുള്ള സാധാരണ വസ്തുവാണ് ടിബറ്റന്‍ ടാഗ്. എന്താണീ ടിബറ്റന്‍ ടാഗ്? ഈ ടാഗിന് എന്താണിത്ര പ്രത്യേകത? Pic Courtesy: Clicks and tales photography യഥാര്‍ത്ഥത്തില്‍ യാത്ര പോകുമ്പോള്‍ ഒരു സ്റ്റൈലിന് കെട്ടുന്ന ഒന്നല്ല ഇത്. ഒരു പ്രാര്‍ത്ഥനാ ടാഗ് ആണിത്. ‘ഓം മണി പദ്മേ ഹും’ എന്നതാണ് ആ മന്ത്രം. ഇതൊരു ടിബറ്റന്‍ മന്ത്രമാണ്. ബുദ്ധമതസ്തര്‍ക്കിടയിലെ ഏറ്റവും പരിപാവനമായ മന്ത്രമായാണിത് കണക്കാക്കപ്പെടുന്നത്. ദലൈലാമയോടുള്ള ഭക്തിസൂചകമായും ഭക്തര്‍ ഈ മന്ത്രം ഉരുവിടാറുണ്ട്. ‘ഓം മണി പദ്മേ ഹും’ എന്നതിനെ സാങ്ക്സര്‍ തുകു റിംപോച്ചെ വിപുലമായി വ്യാഖ്യാനിക്കുന്നുണ്ട്. മന്ത്രത്തിലെ ‘ഓം’ എന്നത് മാഹാത്മ്യത്തേയാണ് സൂചിപ്പിക്കുന്നത്. ഗര്‍വ്, അഹംഭാവം എന്നിവയില്‍ നിന്ന് മോചനം നേടുന്നു എന്നാണ് വിശ്വാസം. വെള്ളയാണ് നിറം. ‘മ’ എന്നത് നീതിയാണ്. അസൂയ, ലൗകികാകാംക്ഷ എന്നിവയില്‍ മോചനം നേടാന്‍ ... Read more
കൊച്ചി കപ്പല്‍നിര്‍മ്മാണശാലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക് ഉയരാന്‍ പോകുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കിന് ഇന്ന് കൊച്ചി കപ്പല്‍ശാലയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രിയും ചേര്‍ന്ന് തറക്കല്ലിടും. ഇതോടെ കൊച്ചി കപ്പല്‍ശാലയില്‍ സാങ്കേതിക തികവാര്‍ന്ന പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള വലിയ കപ്പലുകള്‍ നിര്‍മ്മിക്കാനാകും. കപ്പല്‍ നിര്‍മ്മാണവും അറ്റകുറ്റപണിയും കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തരത്തിലാകും ഡ്രൈഡോക്കിന്റെ നിര്‍മാണം. സാഗര്‍മാലയ്ക്ക് കീഴിലുള്ള മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണിത്. 1799 കോടി രൂപ ചെലവിലാണ് ഡ്രൈ ഡോക്ക് നിര്‍മ്മിക്കുന്നത്. പുതിയ ഡ്രൈ ഡോക്ക് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കൊച്ചി കപ്പല്‍ശാലയില്‍ എല്‍എന്‍ജി വാഹിനികള്‍, ഡ്രില്‍ഷിപ്പുകള്‍, ജാക്ക് അപ്പ് റിഗ്ഗുകള്‍, വലിയ ഡ്രഡ്ജറുകള്‍, ഇന്ത്യന്‍ നാവിക സേനയുടെ വിമാന വാഹിനികള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കാനാകും. തെക്ക് കിഴക്കന്‍ ഏഷ്യയിലെ എല്ലാ കപ്പല്‍ അറ്റകുറ്റപണികള്‍ക്കുമുള്ള മാരിടൈം ഹബ്ബായി പദ്ധതി കൊച്ചി കപ്പല്‍ശാലയെ മാറ്റാനാകുമെന്നാണ് പ്രതീക്ഷ. 2021 മെയ് മാസം നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതി വഴി രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
മൂന്നാര്‍ അതിജീവനത്തിനു സോഷ്യല്‍ മീഡിയ; എംഡിഎമ്മിന് പുതിയ നേതൃത്വം
പ്രളയത്തില്‍ പ്രതിസന്ധിയിലായ മൂന്നാറിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ സോഷ്യല്‍ മീഡിയയെ കൂട്ടുപിടിക്കാന്‍ ടൂറിസം സംരംഭകര്‍. മൂന്നാറിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയിലെ ജീവനക്കാരെ സോഷ്യല്‍ മീഡിയയില്‍ അണിനിരത്തിയാകും പ്രചരണം. എല്ലാ ജീവനക്കാര്‍ക്കും ഫേസ്ബുക്ക്, ട്വിറ്റര്‍,ഇന്‍സ്റ്റാ ഗ്രാം തുടങ്ങിയ നവമാധ്യമങ്ങളില്‍ അക്കൌണ്ട് നിര്‍ബന്ധമാക്കും. ആദ്യ പടിയായി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ശില്‍പ്പശാല നടത്തി. മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ്(എംഡിഎം) വാര്‍ഷിക ജനറല്‍ ബോഡി തീരുമാനപ്രകാരമാണ് സോഷ്യല്‍ മീഡിയ പ്രചരണം ശക്തമാക്കുന്നത്. ലീഫ് മൂന്നാറില്‍ ചേര്‍ന്ന ജനറല്‍ ബോഡി എംഡിഎമ്മിന് പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. വര്‍ഗീസ് ഏലിയാസ് (പ്രസിഡന്റ്) പ്രസിഡന്റ്- വര്‍ഗീസ് ഏലിയാസ്( ജിഎം, മൂന്നാര്‍ ക്വീന്‍), ജന.സെക്രട്ടറി- അബ്ബാസ് പുളിമൂട്ടില്‍( ജിഎം, എംടിസിആര്‍), വൈസ് പ്രസി.- ശങ്കര്‍ രാജശേഖരന്,(ജിഎം ബ്ലാങ്കറ്റ്), സെക്രട്ടറിമാര്‍ – മഹേഷ്(രുദ്ര ലെഷേഴ്സ്), ഷഫീര്‍( മിസ്റ്റി മൌണ്ടന്‍), എതീസ്റ്റ് എസ് പ്രതാപ്( ഗ്രാസ് ഹൂപ്പര്‍ ഹോസ്പിറ്റാലിറ്റി), സാജന് പി രാജു(ഫോഗ് മൂന്നാര്‍), പിആര്‍ഒ- മനോജ്(ഗ്രീന്‍ വാലി വിസ്ത), ട്രഷറര്‍- പ്രമോദ്(ടീ കാസില്‍), ... Read more
5000 മീറ്റര്‍ ഉയരത്തില്‍ പായുന്ന തീവണ്ടി; ചൈനയെ കടത്തിവെട്ടി ഇന്ത്യ
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേപ്പാതയുള്ള രാജ്യം എന്ന പേരിനുടമയാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ചൈനീസ് അതിര്‍ത്തിക്കു സമീപത്ത് കൂടെ കടന്നുപോകുന്ന ബിലാസ്പൂര്‍ – മണാലി – ലേ റെയില്‍വേ ലൈനിന്റെ ലൊക്കേഷന്‍ സര്‍വ്വേ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കുന്നു. നിലവില്‍ ചൈനയുടെ ഷിന്‍ങായ് -തിബറ്റ് തീവണ്ടിപ്പാതയാണ് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ബിലാസ്പൂര്‍- മണാലി – ലേ പാത തുറക്കുന്നതോടെ ഈ ഖ്യാതി ഇന്ത്യക്ക് സ്വന്തമകും ബിലാസ്പൂരില്‍ നിന്നും പാത തുടങ്ങുമ്പോള്‍ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 500 മീറ്ററാണ് ഉയരം. പിന്നെയിത് കുത്തനെ കൂടിക്കൊണ്ടിരിക്കും. ലഡാക്കിലെത്തുമ്പോള്‍ 3215 മീറ്ററാകും ഉയരം. ജമ്മു – കശ്മീരിലെ തഗ്ലാന്റ് സ്റ്റേഷനിലെത്തുമ്പോഴേക്കും ട്രെയിനും യാത്രികരും സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 5360 മീറ്റര്‍ ഉയരത്തില്‍ എത്തിയിട്ടുണ്ടാകും. പാതയുടെ ഭൂരഭാഗം പ്രദേശങ്ങളും ഈ ഉയരത്തിലൂടെയാണ് കടന്നു പോകുന്നത്. ബിലാസ്പൂര്‍, ലേ, മണാലി, തന്ദി, കെയ്ലോ ങ്, ദര്‍ച്ച, ഉപ്ശി, കാരു എന്നീ മേഖലകളിലൂടെ കടന്നു പോകുന്ന പാതയുടെ നീളം ... Read more
ഇവിടെ വെച്ചാണ് വിവാഹമെങ്കില്‍ സംഗതി ‘കളറാ’കും !
എല്ലാ ദമ്പതികളും അവരുടെ വിവാഹം വ്യത്യസ്തവും മനോഹരവുമാക്കാനാണ് ശ്രമിക്കുന്നത്. മറ്റൊരാളും ചെയ്യാത്ത പരീക്ഷണങ്ങള്‍ വിവാഹത്തില്‍ പരീക്ഷിക്കുന്നവരുമുണ്ട്. കല്യാണത്തിന് ഏറ്റവും കൂടുതല്‍ കാശ് ചിലവാക്കുന്നവരാണ് ഇന്ത്യക്കാര്‍. നിങ്ങളുടെ പരിസരത്തുള്ള സ്ഥലങ്ങള്‍ അല്ലാതെ വ്യത്യസ്തമായ സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ കല്യാണം നടത്താനും മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കാനുമായി ഈ ലോകത്ത് കുറെ സ്ഥലങ്ങള്‍ ഉണ്ട്. അങ്ങനെ ചില സ്ഥലങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇംഗ്ലണ്ട് രാജകീയമായോ അല്ലെങ്കില്‍ സാധാരണ രീതിയിലോ കല്യാണം കഴിക്കാന്‍ പറ്റിയ സ്ഥലമാണ് ഇംഗ്ലണ്ട്. ഒരു ഫെയറിടെയില്‍ കല്യാണം ആണ് ലക്ഷ്യമെങ്കില്‍ ചാറ്സ്വാര്‍ത്ത് ഹൗസ് ആണ് പറ്റിയ ഇടം. തേംസിലേക്ക് പോകുന്ന യാറ്റില്‍ ഒരു വിവാഹ പാര്‍ട്ടിയും സംഘടിപ്പിക്കാം. ബിഗ് ബെന്‍, ലണ്ടന്‍ ഐ എന്നിവ പോകുന്ന വഴി നിങ്ങള്‍ക്ക് കാണാം. ജപ്പാന് ജപ്പാനിലെ ചെറി ബ്ലോസം നിങ്ങള്‍ക്ക് എല്ലാവര്ക്കും അറിയാം. ജാപ്പനീസ് ചെറി മരങ്ങളുടെ പൂക്കളെയാണ് ചെറി ബ്ലോസം എന്ന പറയുന്നത്. ഒരാഴ്ച മാത്രമേ ഈ മരങ്ങള്‍ പൂത്തു നില്‍കാറുള്ളൂ. ഇങ്ങനെ ... Read more
താമസം എന്‍സോ അങ്ങോയിലാണോ? എങ്കില്‍ ഒരു ഡ്രിങ്ക് കഴിക്കണമെങ്കില്‍ 10 മിനുട്ട് നടക്കണം
ജപ്പാനിലെ ക്യോട്ടോയിലെ പ്രാദേശിക ജീവിതത്തെ കൂടുതല്‍ അടുത്തറിയാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് കൈവരുന്നത്. എന്‍സോ അങ്ങോ എന്ന ‘ചിതറിയ’ ഹോട്ടലിലെ ജീവിതം സഞ്ചാരികള്‍ക്ക് ഒരു അനുഭവം തന്നെയായിരിക്കും. ഉദ്ദാഹരണത്തിന് എന്‍സോ അങ്ങോയില്‍ ഒരു ഡ്രിങ്ക് കഴിക്കണമെങ്കില്‍ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും. കാരണം, ഹോട്ടലിലെ ബെഡ്റൂമില്‍ നിന്നും പത്തു മിനിറ്റ് നടക്കേണ്ടി വരും ബാറില്‍ എത്തണമെങ്കില്‍. പ്രാതല്‍ കഴിക്കാന്‍ അഞ്ചു മിനിറ്റ് നടന്ന് മറ്റൊരു കെട്ടിടത്തിലേക്ക് പോകണം. ക്യോട്ടോയിലെ അഞ്ചു പ്രധാന സ്ഥലങ്ങളിലാണ് എന്‍സോ അങ്ങോ ‘ചിതറിയ’ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ക്യോട്ടോയിലെ സംസ്കാരവും ജീവിതരീതിയും അതിഥികളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനൊരു ആശയം എന്‍സോ അങ്ങോ കൊണ്ടു വന്നത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും മാറി ഗോജോ, ഷിജോയിന്റെ ഇടയിലുള്ള മെയിന്‍ റോഡിലാണ് എന്‍സോ അങ്ങോ സ്ഥിതി ചെയ്യുന്നത്. റിയോസൊകിന് ക്ഷേത്രത്തിലെ ബുദ്ധ സന്യാസിമാരുടെ സെന്‍ മെഡിറ്റേഷന്‍ ക്ലാസുകള്‍, ഒബന്സായി പാചക ക്ലാസുകള്‍, പ്രാദേശിക കലാകാരന്മാരുടെ സംവാദങ്ങള്‍, തട്ടമി മാറ്റ് വര്‍ക്ഷോപ്, കാമോഗവാ ... Read more
ഗ്രാന്‍േഡെ മോട്ടേ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആദ്യത്തെ കേബിള്‍ കാര്‍
സമുദ്ര നിരപ്പില്‍ നിന്നും ഏറ്റവും ഉയരം കൂടിയ ലോകത്തെ ആദ്യത്തെ കേബിള്‍ കാര്‍ റൂഫ് ടെറസ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. കടല്‍ നിരപ്പില്‍ നിന്നും 3500 മീറ്റര്‍ മുകളിലാണ് ഈ കേബിള്‍ കാര്‍. ഇനി വിനോദസഞ്ചാരികള്‍ക്ക് ഗ്രാന്‍ഡെ മോട്ടേ കേബിള്‍ കാറിന്റെ മുകളില്‍ ഇരുന്ന് സഞ്ചരിക്കുകയും, ആല്പ്സിന്റെ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കുകയും ചെയ്യാം. കേബിള്‍ കാറില്‍ ലോഹം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഒരു പടി ആളുകളെ മുകളിലേക്ക് എത്തിക്കുന്നു. സുരക്ഷക്കായി ഗ്ലാസ്സ് കൊണ്ട് ഒരു മതില് കെട്ടിയിട്ടുണ്ട്. മുകളില്‍ 360 ഡിഗ്രി കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. മഞ്ഞു മൂടി കിടക്കുന്ന ഗ്രാന്‍ഡെ കാസ്സെ, മോണ്ട് ബ്ലാക് മലകളുടെ അതിമനോഹര കാഴ്ച്ച എന്നിവ ഈ യാത്രയില്‍ ആസ്വദിക്കാം. ആല്‍പ്സിലുള്ള പല റിസോര്ട്ടുകളെക്കാളും ഉയരത്തിലാണ് ഈ കേബിള്‍ കാറിന്റെ ബേസ് സ്റ്റേഷന്. 3,456 മീറ്റര്‍ മുകളിലാണ് ഏറ്റവും ഉയരമുള്ള സ്റ്റേഷന്. ചമോണിക്സില്‍ സ്ഥിതി ചെയ്യുന്ന അഗില്ലേ ഡി മിഡി കഴിഞ്ഞാല്‍ ഏറ്റവും ഉയരം കൂടിയ കേബിള്‍ കാറാണ് ... Read more
കുറഞ്ഞ ചിലവില്‍ പോകാവുന്ന ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍
വിവാഹം കഴിഞ്ഞാല്‍ എല്ലാവരുടെയും ചോദ്യം ഹണിമൂണ്‍ ട്രിപ്പ് എവിടേക്കായിരിക്കുമെന്നാണ്. മിക്കവരുടെയും മനസ്സിലുള്ള ആഗ്രഹമാണ് പങ്കാളിയുമൊത്ത് ഇഷ്ടയിടത്തേക്കുള്ള യാത്ര. നവദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരവും സന്തോഷകരവുമായ മുഹൂര്‍ത്തങ്ങളിലൊന്നാണ് ഹണിമൂണ്‍ യാത്രകള്‍. വിവാഹത്തിനു മുന്നേ തന്നെ ഇഷ്ടപ്പെട്ടയിടങ്ങള്‍ പരസ്പരം അറിഞ്ഞ് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരുമുണ്ട്. ചിലയിടത്തേക്കുള്ള യാത്രയ്ക്കായി വഹിക്കേണ്ടിവരുന്ന ഭീമമായ തുക ഓര്‍ക്കുമ്പോള്‍ മിക്കവരും ആ യാത്രയില്‍ നിന്നും പിന്നോട്ടു വലിയും. വിദേശ രാജ്യങ്ങളിലേക്ക് ഹണിമൂണ്‍ യാത്ര നടത്തുക എല്ലാവരുടെയും സ്വപ്നമാണ്. യാത്രക്കായി പോക്കറ്റിന്റെ കനം പോരാതെ വരും എന്നാതാണ് മിക്കവരുടെയും പരാതി. കുറഞ്ഞ ചിലവില്‍ സുന്ദരകാഴ്ചകളുമായി നിരവധിയിടങ്ങള്‍ ഭൂമിയിലുണ്ട്. കീശകാലിയാക്കാതെ ഹണിമൂണ്‍ യാത്രക്കായി ഒരുങ്ങാം. ബാലി Bali, Indonesia വര്‍ഷങ്ങള്‍ എത്ര പോയാലും ഹണിമൂണ്‍ യാത്രയിലെ കാഴ്ചകളും ഓര്‍മകളും ആരും മറക്കില്ല. മികച്ച ഹണിമൂണ്‍ ഡെസിറ്റിനേഷനാണ് ബാലി. അതിമനോഹരമായ കടല്‍ത്തീരങ്ങളും, കുന്നുകളും പര്‍വതങ്ങളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലോലകളും, മഴക്കാടുകളും, കണ്ണിന് ഇമ്പം പകരുന്ന ഭൂപ്രകൃതി, വേറിട്ടുനില്‍ക്കുന്ന സമ്പന്നമായ സംസ്കാരവും നിറഞ്ഞ ബാലി വിനോദസഞ്ചാരികളുടെ ... Read more
കോഴിക്കോട് വിമാനത്താവളത്തിൽ ഹജ്ജ് എംബാർകേഷൻ പോയിൻറ് പുനഃസ്ഥാപിച്ചു
കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനവുമായി ബന്ധപ്പെട്ടുള്ള നിർമ്മാണപ്രവർത്തനത്തെ തുടർന്ന് നെടുമ്പാശേരിയിലേക്ക് മാറ്റിയ ഹജ്ജ് എംബാർകേഷൻ പോയിൻറ് കോഴിക്കോട് പുനഃസ്ഥാപിച്ചു. 2019 ൽ ഹജ്ജ് കർമ്മങ്ങൾക്ക് പോകുന്ന തീർത്ഥാടകർക്ക് ഇനി കൊച്ചിയോടൊപ്പം കോഴിക്കോടും എംബാർകേഷൻ പോയിന്റായി ഉപയോഗിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് നൽകിയ കത്തിൽ അറിയിച്ചു. ഹജ്ജ് എംബാർകേഷൻ പോയിൻറ് കോഴിക്കോട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണന്താനം രേഖകൾ സഹിതം നൽകിയ കത്തിനെ തുടർന്നാണ് കരിപ്പൂർ വിമാനത്താവളത്തിൽ എംബാർകേഷൻ പോയിൻറ് പുനഃസ്ഥാപിക്കുന്നതെന്ന് നഖ്വി കത്തിൽ അറിയിച്ചു.
നാളെ മുതല്‍ മലബാറിന് തെയ്യക്കാലം
നാളെ തുലാം പത്ത് ഉത്തരമലബാറില്‍ തെയ്യങ്ങള്‍ ഇറങ്ങും കാലം. തുലാ പത്തിന് ആരംഭിക്കുന്ന കളിയാട്ടക്കാലം ഇടപ്പാതിയില്‍ കലാശ പെരുങ്കളിയാട്ടത്തോടെ അവസാനിക്കും. ചമയത്തിരക്കിലാണ് ഇപ്പോള്‍ കണ്ണൂരിലെ തെയ്യം കലാകാരന്മാര്. നേരം ഇരുട്ടി വെളുത്താല്‍ ഉത്തരമലബാറില്‍ ഇനി തെയ്യക്കാലമാണ്. കഷ്ടപ്പാടുകള്‍ക്ക് അറുതി തേടിക്കരയുന്ന ഗ്രാമങ്ങളിലേക്ക് തെയ്യങ്ങളെത്തും. ആചാരവും അനുഷ്ഠാനവും വിശ്വാസവും ഇഴചേരുന്ന നിറപ്പെരുമ നാടിറങ്ങും. കേടുപാടുകള്‍ തീര്‍ത്ത് തെയ്യത്തിനായുള്ള അണിയലങ്ങള്‍ മോടിപിടിപ്പിക്കുകയാണ് കോലത്ത് നാട്. തെയ്യത്തിന്റെ മുടിക്കായി മുരുക്ക് മരം മുറിക്കുന്നത് പക്കം നോക്കി. അങ്ങനെയെങ്കില്‍ പെട്ടന്ന് കേടുവരില്ല. പിന്നീട് പശതേച്ച തകിട് സൂക്ഷമതയോടെ ഒട്ടിക്കണം. വെളുത്തീയം ഉരുക്കി അടിച്ചു പരത്തി തകിടാക്കുന്ന രീതിയെക്കെ മാറിത്തുടങ്ങി. റെഡിമെയ്ഡി അലുമിനിയം ഫോയിലുകള്‍ അണിയ നിര്‍മ്മാണത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. പക്ഷെ പാരമ്പര്യ വിധി പരമാവാധി കാത്തു സൂക്ഷിക്കുന്നുണ്ട്. പത്താം ഉദയത്തിന് എല്ലാ ക്ഷേത്രങ്ങളിലും കാവുകളിലും കുടുംബ സ്ഥാനങ്ങളിലും പ്രത്യേക പൂജ നടക്കും. ഐശ്വര്യത്തിന്റെ സമൃതിയുടെ സുര്യേദയത്തിന് കാത്തിരുക്കുന്ന നാട്.
വെങ്കല പെരുമ ഉയര്‍ത്തി മാന്നാറിലെ തൊഴിലാളികള്‍ നിര്‍മ്മിച്ചത് 1300 കിലോ തൂക്കമുള്ള വാര്‍പ്പ്
മാന്നാറിന്റെ വെങ്കല പെരുമഉയര്‍ത്തി തൊഴിലാളികളുടെ കരവിരുതില്‍ നിര്‍മിച്ച 1300 കിലോ തൂക്കമുള്ള വാര്‍പ്പ് കുരട്ടിക്കാട് ആലയ്ക്കല്‍ രാജന്റ ആലയില്‍ നിര്‍മാണം പൂര്‍ത്തിയായി. തൃപ്പൂണിത്തുറയിലെ പാചകക്കാരനായ സ്വകാര്യ വ്യക്തിയ്ക്കാണ് ഭീമാകാരമായ വാര്‍പ്പ് നിര്‍മിച്ച് നല്‍കുന്നത്. ഒന്നേകാല്‍ ടണ്‍ ഭാരമുള്ളതും ആറര അടി വീതിയും, രണ്ടടി വ്യാസവും ഉള്ള വാര്‍പ്പാണ് ആലയില്‍ നിര്‍മിച്ചത്. മൂന്നുമാസത്തോളം വേണ്ടി വന്നു ഈ വാര്‍പ്പ് നിര്‍മാണത്തിന്. നിര്‍മാണത്തിന് മുന്നോടിയായി മോര്‍ഡിങ് നടത്തിവച്ചിരുന്നെങ്കിലും പ്രളയത്തില്‍ അത് തകര്‍ന്നുപോയി. തൊഴിലാളികളുടെ അശ്രാന്തമായ പരിശ്രമത്തിലൂടെ മോര്‍ഡിങ് രുപപ്പെടുത്തിയുള്ള ബെയ്സില്‍ പശയുള്ള മണ്ണും കൊത്തിനുറുക്കിയ ചാക്ക് കക്ഷണങ്ങളും നന്നായി കുഴച്ചെടുത്ത് തേച്ച്പിടിപ്പിക്കും. പിന്നീട് അച്ചുതണ്ടില്‍ ഉറപ്പിച്ച് ബലപ്പെടുത്തിയ ശേഷം കുഴിയിലിട്ട് കോട്ടം തീര്‍ത്ത് മെഴുകില്‍ പൊതിഞ്ഞ് രൂപപ്പെടുത്തി കാതുകള്‍ പിടിപ്പിച്ചശേഷം അരച്ചമണ്ണ് പൊതിയുകയാണ് പതിവ്. ഇത് ഉണങ്ങിയശേഷം പരക്കനായുള്ള മണ്ണ് പൊതിഞ്ഞ് വെയിലത്ത് ഉണക്കി പിന്നീട് മൂന്നുവട്ടം മണ്ണില്‍ പൊതിഞ്ഞ് കമഴ്ത്തിവച്ച് പുറകിലുള്ള പണികള്‍ തീര്‍പ്പാക്കി ചൂളയില്‍ വയ്ക്കും. ചൂടില്‍ മെഴുക് ദ്വാരത്തില്‍കൂടി ഒഴുകിമാറിയതിനു ... Read more
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന് ആരംഭിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ നടക്കും. ഡി. സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് സംഘടിപ്പിക്കുന്നത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. കോഴിക്കോട് കടപ്പുറത്ത് വെച്ച് നാലു ദിവസങ്ങളില്‍ അഞ്ച് വേദികളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ ഇത്തവണ വെയില്‍സ് രാജ്യമാണ് അതിഥിയായി എത്തുന്നത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ക്കൊപ്പം സാമൂഹിക രാഷ്ടീയ പ്രവര്‍ത്തകര്‍, ചിന്തകര്‍, അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, സ്പെയ്ന്‍, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും മേളയില്‍ പങ്കെടുക്കാനെത്തും.
സാറ കീഴടക്കുന്നു നന്മയുടെ ഉയരങ്ങള്‍
ഉയരങ്ങള്‍ എന്നും എല്ലാവരുടേയും സ്വപ്നമാണ്. എന്നാല്‍ സാറ സഫാരി എന്ന യുവതിയക്ക് ഉയരങ്ങള്‍ വെറും സ്വപ്നം മാത്രമല്ല. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ട് സാറ കീഴടക്കിയത് എവറസ്റ്റിന്റെ പകുതിയാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പിക്കുനായി പ്രവര്‍ത്തിക്കുന്ന എംപവര്‍ നേപ്പാളി ഗേള്‍സ് ഫൗണ്ടേഷന് എന്ന നോണ്‍പ്രോഫിറ്റ് സംഘടനയ്ക്ക് വേണ്ടിയാണ് സാറ മലകയറ്റിത്തിലൂടെ ഇപ്പോള്‍ പണം സ്വരൂപിക്കുന്നത്. ഒരു അടി കയറുമ്പോള്‍ ഒരു ഡോളര്‍ എന്ന നിലയിലാണ് അവര്‍ പണം സമ്പാദിക്കുന്നത്. ‘എല്ലാ മേഖലകളിലും സത്രീകള്‍ക്ക് സമത്വം ഉറപ്പാക്കുക, തുല്യപങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സാറയുടെ യാത്ര. സ്ത്രീ ശാക്തീകരണം നടപ്പിലാക്കുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. സാറയെ പോലെയുള്ള ആളുകളെയാണ് ലോകത്തിന് ആവശ്യം” – ഒഹിയോ യൂണിവേഴ്സിറ്റിയിലെ വുമണ്‍സ് സെന്റര്‍ മേധാവിയായ എം.ജെനീവ മുറേ പറയുന്നു. 2015ലെ ഭൂകമ്പത്തിന് ശേഷം സാറ സഫാരി, നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നു. താന്‍ മുമ്പ് കണ്ട പെണ്‍കുട്ടികളെ വീണ്ടും കാണാനാണ് അവര്‍ ഭൂകമ്പത്തിന് ശേഷം അവിടെ പോയത്. പതിനായിരക്കണക്കിന് ആളുകളാണ് ഭൂകമ്പത്തില്‍ ... Read more
ലോകത്തിലെ ഏറ്റവും വലിയ ഗുഹ ചൈനയില്‍ കണ്ടെത്തി
ലോകത്തിലെ ഏറ്റവും വലിയ ഗുഹകളിലൊന്ന് ചൈനയില്‍ കണ്ടെത്തി. ചൈനയുടെയും ബ്രിട്ടന്റെയും പര്യവേഷക സംഘമാണ് ഫെങ്കാസണ്‍ ജില്ലയില്‍ 6.7 മില്യണ്‍ ക്യുബിക് മീറ്റര്‍ വലിപ്പമുള്ള ഗുഹ കണ്ടെത്തിയത്. 200 മീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുള്ള ഗുഹക്ക് 118 അടി ആഴമുണ്ട്. പാറക്കൂട്ടങ്ങളും കല്ലുകളുമെല്ലാം നിറഞ്ഞ ഈ ഗുഹ ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ഗുഹകളിലൊന്നാണെന്നാണ് പര്യവേഷകസംഘത്തിന്റെ വിലയിരുത്തല്‍. ഉള്ളിലേക്ക് കടക്കുംതോറും ആകാംഷയുണര്‍ത്തുന്ന കാഴ്ചകളാണ് ഗുഹക്കുള്ളില്‍. വെള്ളാരം കല്ലുകളും പവിഴപ്പുറ്റുകളും തീര്‍ക്കുന്ന വിസ്മയക്കാഴ്ചക്കൊപ്പം പാറക്കഷ്ണങ്ങളും വര്‍ണക്കല്ലുകളും നിറഞ്ഞ ഇടനാഴിയുണ്ട് 3ഡി ടെക്നോളജി ഉപയോഗിച്ച് സ്കാന്‍ ചെയ്താണ് ഗവേഷകസംഘം ഗുഹ കണ്ടെത്തിയത്. അതിരുകളില്‍പ്പറ്റിപ്പിടിച്ച എക്കല്‍ പാളികളും പാറക്കൂട്ടങ്ങളിലൂടെ ഊര്‍ന്നിറങ്ങുന്ന വെള്ളവും കാണാനായി സഞ്ചാരികളും എത്തിതുടങ്ങിയിട്ടുണ്ട്.