Category: Top Stories Malayalam
സംസ്ഥാനത്തെ നാട്ടാനകളുടെ സെന്‍സസ് എടുക്കാനൊരുങ്ങി വനംവകുപ്പ്
സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വനംവകുപ്പ് നവംബര്‍ 22ന് സെന്‍സസ് നടത്തുന്നു. സുപ്രീം കോടതിയുടെ നവംബര്‍ ഒന്നിലെ വിധി ന്യായത്തിനെത്തുടര്‍ന്നാണ് തീരുമാനം. ഓരോ ജില്ലയിലുമുള്ള നാട്ടാനയുടെ എണ്ണത്തിനനുസരിച്ച് അനുപാതികമായ സംഘങ്ങളെ രൂപീകരിച്ച് നടത്തുന്ന സെന്‍സസ് ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വെറ്റിനറി ഓഫീസര്‍മാര്‍, പൊതുജനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവരുടെ സഹകരണത്തേടെ നടത്തുന്ന സെന്‍സസ് 22ന് രാവിലെ 8 മണിക്ക് ആരംഭിക്കും. വനംവകുപ്പിന്റെ സാമൂഹിക വനവല്‍ക്കരണ വിഭാഗം അസ്സിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരെ സെന്‍സസ് ഓഫിസര്‍മാരായും ബയോഡൈവേഴ്സിറ്റി സെല്ലിലെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ സംസ്ഥാനതലകോര്‍ഡിനേറ്റിംഗ് ഓഫീസറായും നിയമിച്ചിട്ടുണ്ട്. ഓരോ ജില്ലയിലെയും ആനകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ജില്ലാതല സെന്‍സസ് ഓഫിസര്‍മാരെ അറിയിക്കാവുന്നതാണ്. ആനകളെ സംബന്ധിച്ച പൂര്‍ണവും, വ്യക്തവുമായ വിവരങ്ങള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കേണ്ടതിനാല്‍ എല്ലാ ആന ഉടമകളും സെന്‍സസ് ടീമുമായി സഹകരിക്കണമെന്നും ഉതു സംബന്ധിച്ച് എല്ലാ രേഖകളും പരിശോധന സമയത്ത് ഹാജരാക്കണം എന്നും ... Read more
ശബരിമല മണ്ഡല-മകരവിളക്ക് ഒരുക്കങ്ങള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു
മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. പമ്പയിലും നിലയ്ക്കലിലും ഉള്‍പ്പെടെ തീര്‍ത്ഥാടകര്‍ക്ക് താമസിക്കാനുളള താല്‍ക്കാലിക സൗകര്യങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇടത്താവളങ്ങളില്‍ സൗജന്യമായി ഭക്ഷണം നല്‍കുന്നതിനുളള ക്രമീകരണങ്ങളും പൂര്‍ത്തിയായി. തീര്‍ത്ഥാടകര്‍ തീവണ്ടി മാര്‍ഗം കൂടുതലായി എത്തുന്ന ചെങ്ങന്നൂരിലും താല്‍ക്കാലിക സൗകര്യം ഏര്‍പ്പെടുത്തും. ശുദ്ധജലം ലഭ്യമാക്കാനുളള നടപടികളെല്ലാം കേരള വാട്ടര്‍ അതോറിറ്റി പൂര്‍ത്തിയാക്കിയിട്ടുണ്ട്. യോഗത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്, എം.എല്‍.എമാരായ രാജു അബ്രഹാം, സജി ചെറിയാന്, സുരേഷ് കുറുപ്പ്, പി.സി. ജോര്‍ജ്ജ്, ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ തുടങ്ങിയവരും പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ കലക്ടര്‍മാരും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികളും റെയില്‍വെ, ബി.എസ്.എന്‍.എല്‍ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.
ആദ്യ ഇലക്ട്രിക്ക് ബൈക്കുമായി ഹാര്‍ലി ഡേവിഡ്സണ്
ഐക്കണിക്ക് അമേരിക്കന്‍സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് ലൈവ്വെയറിന്റെ പ്രൊഡക്ഷന്‍ മോഡല്‍ ഇറ്റലിയില്‍ നടന്ന 2018 മിലന് മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ അവതരിപ്പിച്ചു. 2014-ല്‍ പ്രദര്‍ശിപ്പിച്ച ലൈവ്വെയര്‍ ഇലക്ട്രിക് കണ്‍സെപ്റ്റ് പ്രൊജക്റ്റിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ നിര്‍മാണം. കഴിഞ്ഞ മാസം അമേരിക്കയിലെ ഹാര്‍ലി മ്യൂസിയത്തില്‍ നടന്ന കമ്പനിയുടെ 115ാം വാര്‍ഷിക ആഘോഷ വേളയിലും ലൈവ്വെയറിന്റെ പ്രൊഡക്ഷന്‍ മോഡല്‍ ഹാര്‍ലി അവതരിപ്പിച്ചിരുന്നു. ഹാര്‍ലിയുടെ ആദ്യ ഗിയര്‍ലെസ് വാഹനംകൂടിയാണ് ലൈവ്വെയര്‍. ഓറഞ്ച്-ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് രൂപകല്പന. മള്‍ട്ടി റൈഡ് മോഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ എന്നിവ വാഹനത്തിനുണ്ട്. സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മില് ബെല്‍റ്റ് ഡ്രൈവ് മോഡിലാണ് വാഹനമെത്തുന്നത്. ബൈക്കിന്റെ മോട്ടോര്‍, ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. 74 എച്ച്പി പവര്‍ നല്കുന്ന 55kW മോട്ടോറാണ് കണ്‍സെപ്റ്റില്‍ നല്‍കിയിരുന്നത്. മുന്നില്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെഷന്. ടാങ്കിന് മുകളിലാണ് ലൈവ് വെയറിന്റെ ചാര്‍ജിങ് ... Read more
കിടിലന്‍ ഓഫറുമായി എയര്‍ ഏഷ്യ; 399 രൂപയ്ക്ക് വിമാനത്തില്‍ പറക്കാം
വിമാന യാത്രക്കാര്‍ക്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് വിമാനക്കമ്പനിയായ എയര്‍ഏഷ്യ. ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകള്‍ക്കാണ് എയര്‍ ഏഷ്യയുടെ ഓഫര്‍. ഒരു വശത്തേക്കുളള ആഭ്യന്തര ടിക്കറ്റുകള്‍ 399 രൂപയ്ക്കും രാജ്യാന്തര ടിക്കറ്റുകള്‍ 1,999 രൂപയ്ക്കുമാണ് തുടങ്ങുന്നത്. 2019 മെയ് മുതല്‍ 2020 ഫെബ്രുവരി വരെയാണ് ഈ ഓഫറുളളത്. 120 സ്ഥലങ്ങളിലേക്കുളള വണ്‍വേ ടിക്കറ്റിനാണ് ഓഫര്‍ ലഭിക്കുക. 2019 മെയ് 6 മുതല്‍ 2020 ഫെബ്രുവരി 4 വരെയുളള രാജ്യാന്തര ടിക്കറ്റുകള്‍ നവംബര്‍ 18 മുതല്‍ ബുക്ക് ചെയ്യാമെന്ന് എയര്‍ ഏഷ്യ പ്രസ്താവനയില്‍ അറിയിച്ചു. ബെംഗളൂരു, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, കൊച്ചി, ഗോവ, ജയ്2പൂ, പുണെ, ഗുവാഹത്തി, ഇംഫാല്‍, വിശാഖപട്ടണം, ഹൈദരാബാദ്, ശ്രീനഗര്‍, ബാഗ്ദോര, റാഞ്ചി, ഭുവനേശ്വര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലേക്കുളള ആഭ്യന്തര ടിക്കറ്റുകള്‍ക്കും കോലാലംപൂര്‍, ബാങ്കോങ്, ക്രാബി, സിഡ്നി, ഓക്ലാന്റ്, മെല്‍ബണ്‍, സിംഗപ്പൂര്‍, ബാലി ഉള്‍പ്പെടെയുളള രാജ്യാന്തര ടിക്കറ്റുകള്‍ക്കുമാണ് ഈ ഓഫര്‍ ലഭിക്കുക. എയര്‍ ഏഷ്യയുടെ ഗ്രൂപ്പുകളായ എയര്‍ഏഷ്യ ഇന്ത്യ, എയര്‍ഏഷ്യ ബെര്‍ഹാഡ്, തായ് എയര്‍ഏഷ്യ, ... Read more
ഷാര്‍ജ വിമാനത്താവളത്തില്‍ ഡിസംബര്‍ നാല് മുതല്‍ പുതിയ ബാഗേജ് പോളിസി
ഷാര്‍ജ വിമാനത്താവളത്തില്‍ ഡിസംബര്‍ നാലുമുതല്‍ പുതിയ ബാഗേജ് പോളിസി നിലവില്‍ വരും. ബാഗുകളുടെ ഒരുഭാഗമെങ്കിലും പരന്ന പ്രതലമായിരിക്കണം എന്ന നിബന്ധന ബാഗേജ് പോളിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഈ പോളിസികള്‍ പിന്തുടരേണ്ടതാണ്. ബാഗേജിന് ഒരു ഭാഗത്തുപോലും പരന്ന പ്രതലമില്ലെങ്കില്‍ ചെക്ക് ഇന്‍ സമയത്ത് അത് തള്ളിക്കളയുന്നതായിരിക്കും. ക്രമരഹിതമായ ആകൃതിയിലുള്ളതും സാധനങ്ങള്‍ കുത്തിനിറച്ച് അമിതവലുപ്പത്തിലുള്ള ബാഗുകളും അനുവദിക്കില്ല. ബാഗേജുകളുടെ സുഗമമമായ കൈകാര്യം ചെയ്യലിന് വൃത്താകൃതിയിലുള്ള ബാഗുകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്. ഇത്തരം ബാഗേജുകള്‍ ബാഗേജ് ഡെലിവറി വൈകുന്നതിന് കാരണമാകുകയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നതിനാലാണ് ഇത്. കഴിഞ്ഞവര്‍ഷം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ രീതിയില്‍ ബാഗേജ് നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. പുതിയ ബാഗേജ് പോളിസി യാത്രക്കാരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്മാന് അലി സലിം അല്‍ മിഡ്ഫ പറഞ്ഞു. പുതിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ഒരു ബാഗേജുകളും ഡിസംബര്‍ നാലുമുതല്‍ വിമാനത്താവളത്തില്‍ സ്വീകരിക്കില്ലെന്നും ... Read more
എ ടി എം കാര്‍ഡ് ഉപയോഗിച്ച് ഇനി കെ എസ് ആര് ടി സി യില്‍ ടിക്കറ്റെടുക്കാം; ആദ്യ പരീക്ഷണം ശബരിമല ബസുകളില്‍
യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ പുത്തന്‍ വഴിയുമായി കെഎസ്ആര്‍ടിസി. ഇനി എടിഎം കാര്‍ഡ് ഉപയോഗിച്ചും ടിക്കറ്റെടുക്കാം. ഇതിന് കഴിയുന്ന ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ ഉടനെത്തും. ശബരിമല സര്‍വീസ് ബസുകളിലാകും ഇത് ആദ്യമായി പരീക്ഷിക്കുക. ക്രെഡിറ്റ് കാര്‍ഡും നാഷണല്‍ മൊബിലിറ്റി കാര്‍ഡുകളുമെല്ലാം പുതിയ ടിക്കറ്റ് മെഷീനില്‍ ഉപയോഗിക്കാം. ഏഴായിരത്തോളം മെഷീനുകളാണ് വാങ്ങുന്നത്. പണം മുന്‍കൂറായി അടച്ച് സ്മാര്‍ട്ട് സീസണ് കാര്‍ഡുകളും വാങ്ങാം. സിംകാര്‍ഡ് ഉപയോഗിച്ചാണ് നെറ്റ് കണക്ഷന്. നിലവിലുള്ള ടിക്കറ്റ് മെഷീനേക്കാള്‍ വലിപ്പക്കുറവും ബാറ്ററി ബാക് അപും പുതിയ ടിക്കറ്റ് മെഷീനിനുണ്ട്. നാലുകമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്.ഈയാഴ്ച തന്നെ കരാറാകും.
കേരളത്തില്‍ ഡ്രൈവറില്ലാ കാറുണ്ടാക്കാന്‍ നിസാന്‍ ഒരുങ്ങുന്നു
ഡ്രൈവറില്ലാത്ത കാറുണ്ടാക്കാന്‍ പ്രമുഖ ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ നിസാന്‍ കേരളത്തില്‍. ഓട്ടോമൊബൈല്‍ മേഖലയില്‍ നിര്‍മിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള സ്്റ്റാര്‍ട്ടപ്പ് സംരംഭം കേരളത്തില്‍ നേരിട്ട് ആരംഭിക്കും. ഇതിന് തിരുവനന്തപുരം ടെക്നോസിറ്റിയില്‍ ഡെവലപ്മെന്റ് ക്യാമ്പസ് ആരംഭിക്കാന്‍ 30 ഏക്കര്‍ സ്ഥലം നിസാന്‍ കൈമാറും. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഓട്ടോമേറ്റഡ് കാറുകളും ഇ-മൊബിലിറ്റിയും അനുബന്ധ സംരംഭങ്ങളുംതുടങ്ങും. നിസാന്‍ ക്യാമ്പസ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കൂടുതല്‍ രാജ്യാന്തര കമ്പനികള്‍ കേരളത്തിലെത്തും.കോഴിക്കോട്ടും കൊച്ചിയിലും സമാനമായ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പച്ചക്കൊടി വീശിയിട്ടുണ്ട്.
പ്രളയകേരളം ഡോക്യുമെന്ററിയാക്കി ഡിസ്കവറി ചാനല്‍
തളരാത്ത മനക്കരുത്തോടെ കേരളം നേരിട്ട പ്രളയം ഡോക്യുമെന്ററി ആക്കി ഡിസ്കവറി ചാനല്‍. അതിജീവനത്തിന്റെ കഥ പറയുന്ന ഡേക്യമെന്ററിയുടെ പ്രോമോ വീഡിയോ ഡിസക്കവറി ചാനല്‍ പുറത്ത് വിട്ടു. പതിനായിരം പേരാണ് ഒറ്റ ദിവസം കൊണ്ട് പ്രോമോ കണ്ടത്. ‘കേരള ഫ്ലഡ്സ് – ദി ഹ്യൂമന്‍ സ്റ്റോറി’ എന്നാണ് ഡോക്യുമെന്ററിക്ക് ഡിസ്കവറി ചാനല്‍ നല്കിയ പേര്. പ്രളയത്തെ അതീജിവിച്ച കേരളത്തിന്റെ ഒത്തൊരുമയും കരുതലുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. നവംബര്‍ 12 ന് രാത്രി ഒമ്പത് മണിക്ക് ഡിസ്കവറി ചാനലിലാണ് പ്രദര്‍ശനം. കേരളത്തിന്റെ സൈന്യമെന്ന് മുഖ്യന്ത്രി പിണറായി വിജയന് പറഞ്ഞ മത്സ്യത്തൊഴിലാളികളെയും സന്നദ്ധ പ്രവര്‍ക്കരേയും ഡോക്യുമെന്ററി പരിചയപ്പെടുത്തും. പ്രളയത്തിന്റെ ഭീകരത ഡോക്യുമെന്ററിയില്‍ കാണാം. തകര്‍ന്ന കേരളമല്ല, തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നതെന്ന് ചാനല്‍ വെസ് പ്രസിഡന്റും തലവനുമായ സുല്‍ഫിയ വാരിസ് പറഞ്ഞു. 40000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് ഔദ്യോഗിക കണക്കുകള്‍. അള്‍ജസീറ അടക്കം നിരവധി ചാനലുകളും വ്യക്തികളും കേരളത്തിലെ പ്രളയത്തെ കുറിച്ച് ഡോക്യുമെന്ററികളും സിനിമകളും ... Read more
മാന്നാർ മഹാത്മ വള്ളംകളിക്ക് കേന്ദ്രം അഞ്ചുലക്ഷം രൂപ അനുവദിച്ചു
നവംബർ 11 നു ഞായറാഴ്ച മാന്നാറിൽ നടക്കുന്ന മഹാത്മാ വള്ളംകളിക്ക് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം അഞ്ചു ലക്ഷം രൂപ അനുവദിച്ചു. പ്രസ്തുത തുക മഹാത്മ വള്ളംകളി കമ്മിറ്റിക്ക് മന്ത്രി കൈമാറും. പമ്പയിലാണ് എല്ലാവർഷവും മഹാത്മ ഗാന്ധിയുടെ പേരിലുള്ള ജലോത്സവം സംഘടിപ്പിച്ചു വരുന്നത്.
സ്ത്രീകള്‍ക്കായി പ്രധാന നഗരങ്ങളില്‍ എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കും : കെ കെ ശൈലജ
സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രാരംഭഘട്ടമെന്ന നിലയില്‍ കോഴിക്കോടും തിരുവനന്തപുരത്തുമാണ് സ്ത്രീകള്‍ക്ക് രാത്രികാലം സുരക്ഷിതമായി തങ്ങാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ അപാകതകള്‍ പരിഹരിച്ചായിരിക്കും എല്ലാ നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താവളങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് ഒരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നഗരത്തിലെത്തുന്ന സ്ത്രീകളുടെ പ്രയാസം മറ്റാരെക്കാളും തനിക്കറിയാമെന്ന് മന്ത്രി പറഞ്ഞു. ഇന്റര്‍വ്യൂവിനും മറ്റാവശ്യങ്ങള്‍ക്കുമായെത്തുന്ന വനിതകള്‍ക്ക് നഗരത്തില്‍ സുരക്ഷിതമായി താമസിക്കാന്‍ പലപ്പോഴും കഴിയാതെ വരാറുണ്ട്. ഈയൊരവസ്ഥയ്ക്ക് വിരാമമിടാനാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. നഗരത്തില്‍ നിരാലംബരായി എത്തിച്ചേരുന്ന നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് 5 മണി മുതല്‍ രാവിലെ 7 മണിവരെ സുരക്ഷിതമായ ... Read more
ലണ്ടൻ ട്രാവൽ മാര്‍ക്കറ്റിന് തുടക്കം: കേരള പവിലിയൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു
ലോകത്തിലെ പ്രമുഖ ട്രാവല്‍ മാര്‍ട്ടായ ലണ്ടന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ 38ാം പതിപ്പിന് തുടക്കമായി. നവംബര്‍ ഏഴ് വരെ നടക്കുന്ന ട്രാവല്‍ മാര്‍ട്ടില്‍ 182 രാജ്യങ്ങളില്‍ നിന്ന് 50,000 പ്രതിനിധികള്‍ പങ്കെടുക്കും. ‘ഐഡിയാസ് അറൈവ് ഹിയര്‍’ എന്ന ആശയമാണ് ഈ വട്ടത്തെ ട്രാവല്‍ മാര്‍ക്കറ്റിന്റെ തീം. കഴിഞ്ഞ നാല് ദശാബ്ദ കാലയളവില്‍ ലണ്ടന്‍ ട്രാവല്‍ മാര്‍ക്കറ്റ് മികച്ച നേട്ടമാണ് കൈവരിച്ചത്. 1980ല്‍ ലണ്ടന്‍ ഒളിമ്പിയയില്‍ വെറും 40 രാജ്യങ്ങളും 221 പ്രദര്‍ശകരും, 9,000 വ്യാപാര സന്ദര്‍ശകരും മാത്രം പങ്കെടുത്ത് തുടക്കം കുറിച്ച മാര്‍ട്ടില്‍ ഇന്ന് 3.1 ബില്യണ്‍ പൗണ്ടിന്റെ വ്യാപാരമാണ് നടത്തുന്നത്. എക്സല്‍ ലണ്ടനില്‍ നടക്കുന്ന ട്രാവല്‍ മാര്‍ക്കറ്റിന്റെ 38ാം പതിപ്പില്‍ പുതിയ ആശയങ്ങളും ബിസിനസ് അവസരങ്ങളും നിറഞ്ഞതാണ്. മൂന്ന് ദിവസം ദൈര്‍ഘ്യമുള്ള ഒരു ട്രാവല്‍ ടെക്നോളജി ഷോ ആണ് മാര്‍ക്കറ്റില്‍ പ്രധാനപ്പെട്ടത്. വിനോദ സഞ്ചാര മേഖലയിലെ പ്രദര്‍ശകര്‍ക്ക് വേണ്ടി പ്രത്യേക പവലിയനാണ് ട്രാവല്‍ മാര്‍ക്കറ്റിന്റെ മറ്റൊരു ആകര്‍ഷണം. ട്രാവല്‍ മാര്‍ക്കറ്റില്‍ കേരളത്തിനെ ... Read more
യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കിനി ആനകളുടെ പറുദീസ
സഞ്ചാരികളുടെ ആനന്ദത്തിനായി നടത്തുന്ന ആന സവാരിയെക്കുറിച്ച് ലോകത്തിന്റെ പല ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇപ്പോളും പല ഭാഗത്തും ഇത് നടക്കുന്നുണ്ട്. എന്നാല്‍ വിയറ്റ്നാമില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്ത അങ്ങനെ അല്ല. വിയറ്റ്നാമിലെ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കില്‍ ആന സവാരി നിര്‍ത്തലാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ധാരാളം സഞ്ചാരികള്‍ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കിലെ ആന സവാരിക്കായി എത്തിയിരുന്നു. എന്നാല്‍ തടങ്കലില്‍ വെച്ചിരുന്ന നാല് ആനകളെ അധികൃതര്‍ ഈ മാസം ആദ്യം തുറന്നു വിട്ടു. ഇനി ഈ ആനകള്‍ സന്ദര്‍ശകരെയും കൊണ്ട് സവാരി പോകില്ല. പാര്‍ക്കില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് കാട്ടില്‍ സ്വതന്ത്രമായി നടക്കുന്ന ഈ ആനകളെ ഇനി ദൂരെ നിന്ന് കാണാം. മുന്‍പ് രാജ്യത്തെ മറ്റു ആനകളെ പോലെ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കിലെ ആനകളെയും തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ചില സമയങ്ങളില്‍ വെള്ളം പോലും അതിന് ലഭിച്ചിരുന്നില്ല. ഒരു ദിവസം ഒന്‍പത് മണിക്കൂര്‍ വരെയെങ്കിലും സഞ്ചാരികളെ ഭാരമുള്ള കോട്ടകളില്‍ ... Read more
ഹലോവീന്‍ ഉല്‍സവത്തിന് പറയാനുണ്ട് 2000 വര്‍ഷത്തെ ചരിത്രം
പൈശാചിക വേഷം, ഭൂതാവാസമുള്ള വീട്, ഭയപ്പെടുത്തുന്ന സിനിമകള്‍ അങ്ങനെ പലതും ഹലോവീന്‍ ദിവസങ്ങളില്‍ കാണാം. ഇത് കാണാനായി മാത്രം ധാരാളം സഞ്ചാരികള്‍ യുണൈറ്റഡ് സ്റ്റേസില്‍ എത്താറുണ്ട്. എന്നാല്‍ പലര്‍ക്കും ഹാലോവീന്‍ എന്ന ഈ ഉത്സവത്തിന്റെ ചരിത്രം അറിയില്ല. 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയര്‍ലണ്ടില്‍ ജീവിച്ച സെല്‍ട്സ് എന്ന സമൂഹത്തോളം പഴക്കമുണ്ട് ഹാലോവീനിന്റെ ചരിത്രത്തിന്. നവംബര്‍ ഒന്നിനായിരുന്നു അവരുടെ പുതുവര്‍ഷം. വേനല്‍ക്കാലം കഴിഞ്ഞ് ശീതകാലത്തിന്റെ (ഡാര്‍ക്ക് വിന്റര്‍) തുടക്കമാണ് നവംബര്‍ മാസം. സാംഹൈന്‍ എന്നായിരുന്നു ഈ ഉത്സവത്തിന്റെ പേര്. ചരിത്രം അനുസരിച്ചു പണ്ട് കാലത്ത് മനുഷ്യ മരണങ്ങളുമായി ഈ മാസത്തിന് ബന്ധമുണ്ടായിരുന്നു. എ ഡി കാലത്ത് റോമന്‍ സാമ്രാജ്യം സെല്‍റ്റിക് മേഖല പിടിച്ചെടുത്തു. ഫെറാലിയാ, പൊമോന എന്ന രണ്ട് റോമന്‍ അവധികളെ ആവാര് സാംഹൈനുമായി കൂട്ടിച്ചേര്‍ത്തു. മരിച്ചവരെ ആരാധിക്കുന്ന ഉത്സവമാണ് ഫെറാലിയാ. ഒക്ടോബര്‍ അവസാനമാണ് ഇത് ആഘോഷിക്കുന്നത്. പോമോന ഒരു റോമന്‍ ദേവിയാണ്. 1000 എ .ഡി യില്‍ കത്തോലിക് പള്ളി നവംബര്‍ ... Read more
ബേപ്പൂര്‍ ടൂറിസം വികസനത്തിന് സമഗ്രപദ്ധതി വരുന്നു
വിനോദ സഞ്ചാര മേഖലയില്‍ ബേപ്പൂരിന്റെ സാധ്യതകള്‍ വിനിയോഗിക്കാന്‍ സമഗ്രപദ്ധതി വരുന്നു. ബേപ്പൂരിന്റെ ചരിത്രവും പൈതൃകവും നിലനിര്‍ത്തി ബേപ്പൂര്‍ പുലിമുട്ട് തീരവും പ്രദേശങ്ങളും എല്ലാ സൗകര്യങ്ങളോടുംകൂടി വികസിപ്പിക്കാനാണ് പദ്ധതി. ഏകദേശം 10 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. ഉത്തരവാദ, -സാംസ്കാരിക ടൂറിസം, ജല ടൂറിസം, തുറമുഖ -മത്സ്യബന്ധന മേഖലകള്‍, കപ്പല്‍ യാത്രാ സൗകര്യങ്ങള്‍, പരമ്പരാഗത – കലാ-സാംസ്കാരിക, കരകൗശല മേഖലകള്‍ തുടങ്ങിയവയെ കൂട്ടിയിണക്കും. ഇതിനായി വി കെ സി മമ്മദ് കോയ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രാഥമിക ചര്‍ച്ച നടന്നു. ടൂറിസം വകുപ്പ് നിയോഗിച്ച കണ്‍സള്‍ട്ടന്റ് ആര്‍ക്കിടെക്ട് എ വി പ്രശാന്തും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇരിങ്ങല്‍ സര്‍ഗാലയയുടെ പ്രതിനിധികളും പങ്കെടുത്തു. നേരത്തെ കോടികള്‍ ചെലവിട്ട് നടപ്പിലാക്കിയ പുലിമുട്ട് തീരത്തെ ടൂറിസം വികസന പദ്ധതികള്‍ക്ക് കൃത്യമായ തുടര്‍ച്ചയും യഥാസമയം അറ്റകുറ്റപ്പണികളുമില്ല. മികച്ച ഭോജന ശാലകള്‍, ഷോപ്പിങ് സെന്റര്‍ തുടങ്ങിയവയുമില്ല. ഇതിനെല്ലാം പരിഹാരം കാണുകയാണ് ലക്ഷ്യം. തീരത്തെ വടക്കുഭാഗത്തേക്കുള്ള നടപ്പാത നീട്ടി ഇതിന് സമീപത്തായി കുട്ടികളുടെ ഉല്ലാസ ... Read more
ലോകത്തെ ഏറ്റവും മികച്ച സഞ്ചാര സൗഹൃദ രാജ്യമായി ശ്രീലങ്ക
2019-ലെ ലോകത്തെ ഏറ്റവും മികച്ച സഞ്ചാര സൗഹൃദ രാജ്യമായി ശ്രീലങ്കയെ ലോണ്‍ലിപ്ലാനറ്റ് തിരഞ്ഞെടുത്തു. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം കഴിഞ്ഞ് പത്തു വര്‍ഷം തികഞ്ഞിരിക്കുന്നു. മികച്ച ഗതാഗത സൗകര്യം, ഹോട്ടലുകള്‍, മറ്റു പുതിയ മാറ്റങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ശ്രീലങ്ക ഒന്നാമതെത്തിയത്. Kandy, Srilanka ‘പല മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള ഒത്തുചേരല്‍, ക്ഷേത്രങ്ങള്‍, വന്യമൃഗങ്ങള്‍ അങ്ങനെ എല്ലാം കൊണ്ടും സമ്പുഷ്ടമാണ് ശ്രീലങ്ക. വര്‍ഷങ്ങളായി നടന്ന ആഭ്യന്തരയുദ്ധത്തില്‍ തളരാതെ എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിച്ചവരാണ് ഈ രാജ്യത്തുള്ളവര്‍.’- ലോണ്‍ലി പ്ലാനറ്റ് ലേഖകന്‍ എതാന്‍ ഗെല്‍ബര്‍ പ്രസിദ്ധീകരിച്ച ബെസ്റ്റ് ഇന്‍ ട്രാവല്‍ 2019 എന്ന പുസ്തകത്തില്‍ പറയുന്നു. മിന്നെരിയ ദേശീയോദ്യാനത്തിലെ ഒത്തുകൂടുന്ന 300 ആനകള്‍, ആയിരം വര്‍ഷം പഴക്കമുള്ള ബുദ്ധ സ്മാരകങ്ങള്‍, ഹില്‍ കണ്ട്രിയിലെ തേയില തോട്ടത്തിലൂടെ ഒരു ട്രെയിന്‍ യാത്ര തുടങ്ങിയതാണ് ഇവിടുത്തെ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍. 26 വര്‍ഷം നീണ്ടു നിന്ന ആഭ്യന്തരയുദ്ധത്തിന് ശേഷം ശ്രീലങ്കയിലെ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. 2009-ല്‍ 447,890 ... Read more