Category: Top Stories Malayalam
ഫോണില്‍ സംസാരിച്ച് റോഡുകടന്നാല്‍ കേസ്
മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ചുകടക്കുന്നവര്‍ ജാഗ്രത… മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ചു കടക്കുന്നവര്‍ക്കെതിരേ പെറ്റിക്കേസ് ചാര്‍ജ് ചെയ്യാന്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസിന്‍റെ തീരുമാനം. ജില്ലാ റോഡ് സുരക്ഷ അപകട അവലോകന യോഗത്തിലാണ് തീരുമാനമായത്. വര്‍ധിച്ചു വരുന്ന റോഡപകടം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. വാഹന പരിശോധന കര്‍ശനമാക്കാനും ദേശീയപാതയുടെ ഓരങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. എല്ലാ മാസവും അപകട അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. യോഗത്തില്‍ ആലുവ റൂറല്‍ നര്‍ക്കോട്ടിക് സെല്‍ എ എസ് പി സുജിത്ദാസ് അധ്യക്ഷത വഹിച്ചു.
ഇരവികുളം നാഷണല്‍ പാര്‍ക്ക് അടച്ചു
വരയാടുകളുടെ കേന്ദ്രമായ ഇരവികുളം നാഷണല്‍ പാര്‍ക്ക് മാര്‍ച്ച് 31 വരെ അടച്ചു. വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ പ്രജനന കാലയളവായതിനാലാണ് പാര്‍ക്ക് അടച്ചത്. പാര്‍ക്ക് തുറന്നശേഷം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് വരയാടുകളുടെ ഇണചേരല്‍ കാലഘട്ടം. അത് കഴിഞ്ഞുള്ള ആറുമാസമാണ് ഗര്‍ഭക്കാലം. വംശനാശ ഭീഷണി നേരിടുന്നതിനാല്‍ വരയാടുകള്‍ക്ക് വളരെയധികം പരിരക്ഷ ആവശ്യമുണ്ട്. വനം- വന്യജീവി വകുപ്പ് പാര്‍ക്കിലെ വരയാടുകളുടെ എണ്ണത്തില്‍ കുറവു വരാതെ നിലനിര്‍ത്തുന്നുണ്ട്. നിലവില്‍ രാജമലയില്‍ 1000ത്തിലധികം വരയാടുകളുണ്ട്. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലെ തെക്കു ഭാഗത്തുള്ള ഉയര്‍ന്ന കുന്നുകളാണ് (കണ്ണന്‍ ദേവന്‍ മലനിരകള്‍) വരയാടുകള്‍ക്ക് ആവാസകേന്ദ്രമൊരുക്കുന്നത്.
അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ദുബൈ: അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.ഫെബ്രുവരി 11 ന് ദുബൈയില്‍ വീഡിയോ ലിങ്ക് വഴിയാകും ഉദ്ഘാടനം. 2015ല്‍ മോദിയുടെ അബുദാബി സന്ദര്‍ശനവേളയിലാണ് യുഎഇ ഭരണകൂടം ക്ഷേത്രത്തിന് സ്ഥലം അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. പിന്നാലെ അല്‍ വത്ബയില്‍ 20000 ചതുരശ്ര മീറ്റര്‍ സ്ഥലം അനുവദിക്കുകയും ചെയ്തു.വ്യവസായി ബിഎം ഷെട്ടിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തുടര്‍ പ്രവര്‍ത്തനം നടത്തിയത്. ദുബൈ ശിവക്ഷേത്രം ദുബൈയില്‍ രണ്ടു ഹിന്ദു ക്ഷേത്രവും ഒരു സിഖ് ഗുരുദ്വാരയുമുണ്ടെങ്കിലും അബുദാബിയില്‍ ഇതാദ്യമാണ്. അബുദാബിയിലും ദുബൈയിലും ക്രിസ്ത്യന്‍ പള്ളികളുണ്ട്. ഫെബ്രുവരി 10ന് പ്രധാനമന്ത്രി അബുദാബിയിലെത്തും.അടുത്ത ദിവസം ദുബൈ ഒപ്പെറയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.ഈ പരിപാടിയിലാകും വീഡിയോ വഴി ക്ഷേത്രം ഉദ്ഘാടനം ചെയ്യുക. ദുബൈയില്‍ തുടങ്ങുന്ന ആറാം ലോക ഭരണകൂട ഉച്ചകോടിയില്‍ നരേന്ദ്രമോദി മുഖ്യാതിഥിയായിരിക്കും .പ്രധാനമന്ത്രിയുടെ പശ്ചിമേഷ്യന്‍ പര്യടനത്തിനു ഫെബ്രുവരി 9ന് പലസ്തീനിലാണ് തുടക്കം. ജോര്‍ദാന്‍ വഴിയാകും പ്രധാനമന്ത്രി പലസ്തീനില്‍ എത്തുക.
ഉത്തരവാദ ടൂറിസം: പ്രാദേശിക പങ്കാളിത്തത്തോടെ ഹോം സ്റ്റേകള്‍
കോട്ടയം: കേരളത്തിന്‍റെ ടൂറിസം മേഖലയിൽ ദീർഘകാല സുസ്ഥിര വികസന മാതൃകകൾ വ്യാപിപ്പിക്കുന്നതിനുള്ള പരിശ്രമത്തിന്‍റെ ഭാഗമായി 1000 ഹോംസ്റ്റേകളും 300 ഫാം ഹൗസുകളും നിർമിക്കുന്നതിന് പ്രാദേശിക സമൂഹത്തെ സഹായിക്കുവാൻ തയ്യാറാവുകയാണ് സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം മിഷൻ. പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച കോട്ടയം തിരുവാർപ്പ് എന്ന ചെറു ഗ്രാമത്തിലെ മികവാർന്ന സംരംഭകരോടൊപ്പം ഹോംസ്റ്റേകൾ, ഫാം ഹൗസുകൾ എന്നിവ സ്ഥാപിക്കുന്നതിൽ താത്പര്യം പ്രകടിപ്പിക്കുന്ന അപേക്ഷകരുമായി ജനുവരി 26 ന് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരം സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വെച്ച് സമ്മേളനം സംഘടിപ്പിച്ചു. തിരുവാർപ്പിൽ നിന്നും ലഭ്യമായിട്ടുള്ള ആദ്യ സെറ്റ് അപേക്ഷകൾ കേരളത്തിന്‍റെ ടൂറിസം മേഖലയിൽ ഉയർന്നു വരുന്ന സംരംഭങ്ങളായും അവ കൂടുതൽ പേർ ഈ മേഖലയിലേക്ക് കടന്ന് വരുന്നതിനും താത്പര്യം പ്രകടിപ്പിക്കുന്നതിനും പ്രേരണയാകുമെന്നും ഉത്തരവാദിത്ത മിഷൻ കണക്കാക്കുന്നു. പദ്ധതികളനുസരിച്ച് ഹോംസ്റ്റേ, ഫാം ഹൗസ് സംരംഭങ്ങൾ സജ്ജീകരിക്കുന്നതിനുള്ള അപേക്ഷകൾക്ക് ഉത്തരവാദിത്ത ടൂറിസം മിഷൻ മികച്ച പിന്തുണയേകുകയും ടൂറിസം പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഏതൊരു പ്രവർത്തനത്തിലും പ്രാദേശിക സമൂഹത്തിലുള്ളവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്യും ... Read more
ജയിലിലേക്ക് അവര്‍ പറന്നെത്തി;തടവറയില്‍ താമസിക്കാന്‍
ഹൈദരാബാദ്: ജയിലിലെ തടവുപുള്ളികളുടെ ജീവിതം അനുഭവിച്ചറിയാന്‍ അവരെത്തി.മലേഷ്യയിലെ ദന്ത ഡോക്ടര്‍ ന്ഗ് ഇന്‍ വോയും ബിസിനസുകാരനായ ഓന്ഗ് ബൂണ്‍ ടെക്കും. തെലങ്കാനയിലെ സംഗറെഡ്ഡി ജയിലില്‍ താമസിക്കാനാണ് ഇരുവരും മലേഷ്യയില്‍ നിന്നെത്തിയത്. തെലങ്കാന സര്‍ക്കാരിന്‍റെ ജയില്‍ ടൂറിസം പദ്ധതിയാണ് മറ്റുള്ളവരെ ജയിലില്‍ കഴിയാന്‍ അനുവദിക്കുന്നത്. ജയില്‍ ടൂറിസത്തെക്കുറിച്ച് ഇന്‍റര്‍നെറ്റില്‍ ലഭ്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരും ജയില്‍ അധികൃതരെ ബന്ധപ്പെടുന്നത്. മലേഷ്യയില്‍ നിന്ന് ജയിലില്‍ കഴിയാന്‍ എത്തിയവരെ ജയില്‍ അധികൃതര്‍ സ്വീകരിച്ചു.നടപടിക്രമങ്ങള്‍ക്ക് ശേഷം ജയിലില്‍ കഴിയാനുള്ള വസ്ത്രങ്ങളും മഗ്ഗുകളും പാത്രങ്ങളും നല്‍കി.രണ്ടുപേരും രണ്ടു ദിവസം ജയിലില്‍ താമസിച്ചു. തോട്ടം നനയ്ക്കല്‍, വസ്ത്രം അലക്കല്‍ എന്നിവയായിരുന്നു ജയിലിലെ ജോലി. ഭക്ഷണം പാകം ചെയ്യേണ്ടിയിരുന്നെങ്കിലും ഇരുവരും വിസമ്മതിച്ചു. ഭക്ഷണം പുറത്തു നിന്നെത്തിച്ചു കൊടുത്തെങ്കിലും മറ്റെല്ലാ സൗകര്യങ്ങളും ജയില്‍പ്പുള്ളികള്‍ക്കുള്ളവയായിരുന്നു. ഒരു ദിവസത്തേക്ക് അഞ്ഞൂറ് രൂപയാണ് ഒരാള്‍ക്ക് ജയിലില്‍ കഴിയാന്‍ നിരക്ക്. രാജ്യത്ത് ആദ്യമായി ജയില്‍ ടൂറിസം നടപ്പാകിയത് തെലങ്കാനയാണ്. തെലങ്കാനയുടെ ചുവടുപിടിച്ച് മഹാരാഷ്ട്രയും ജയില്‍ ടൂറിസം നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ... Read more
രാജസ്ഥാനിലെ കാഴ്ചകള്‍…
ഇന്ത്യയുടെ വടക്ക് പടിഞ്ഞാറായി ‘രാജാക്കന്മാരുടെ നാട്’ എന്നറിയപ്പെടുന്ന രാജസ്ഥാന്‍ അറബിക്കഥയിലെ കഥാസന്ദര്‍ഭങ്ങളെ ഓര്‍മിപ്പിക്കും വിധം സഞ്ചാരിക്ക് മുമ്പില്‍ വാതിലുകള്‍ തുറക്കുന്നു. പോയ കാലത്തെ രാജവാഴ്ചാ സമൃദ്ധിയും ആഡംബരവും നിറഞ്ഞു നില്‍ക്കുന്ന കാഴ്ചയാണിവിടെ. അതിരുകാണാതെ പരന്നുകിടക്കുന്ന മണലാര്യങ്ങള്‍ പോയകാലത്തേക്ക് നമ്മെ കൂട്ടികൊണ്ടുപോവും. ഫോട്ടോഗ്രാഫറായ അഫ്ലഹ് പി ഹുസൈന്‍ കനോണ്‍ 60ഡി കാമറയില്‍ പകര്‍ത്തിയ രാജസ്ഥാന്‍ ചിത്രങ്ങള്‍…
മതമൈത്രിയുടെ കേരള മാതൃകയ്ക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി. അര്‍ത്തുങ്കല്‍ പള്ളിയിലെ അയ്യപ്പപൂജ വൈറലാകുന്നു
ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിവാക്കിയാല്‍ കേരളം മതമൈത്രിയുടെ കേന്ദ്രമാണ്. വിവിധ ജാതി മത വിഭാഗങ്ങള്‍ ഇവിടെ സാഹോദര്യത്തോടെ കഴിയുന്നു. ഉത്സവങ്ങളും പെരുന്നാളുകളും സര്‍വമതസ്ഥരും ഒന്നിച്ച് ആഘോഷിക്കുന്ന ഇടമാണ് കേരളം. അര്‍ത്തുങ്കല്‍ പള്ളിയിലെ അയ്യപ്പപൂജയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. പള്ളിക്കുള്ളിലാണ് പൂജ. വീഡിയോ കണ്ട പലരും അത്ഭുതം കൂറി. എന്നാല്‍ അര്‍ത്തുങ്കല്‍ നിവാസികള്‍ക്ക് ഇത് വല്യ അത്ഭുതമല്ല. വാവര്‍ പള്ളി പോലെ ശബരിമലയുമായി അഭേദ്യബന്ധമാണ് അര്‍ത്തുങ്കലിനും. ശബരിമല ദര്‍ശന ശേഷം അയ്യപ്പന്മാര്‍ മാലയൂരുന്ന സ്ഥലമാണ് അര്‍ത്തുങ്കല്‍ പള്ളി. സെന്റ് സെബാസ്റ്റ്യന്‍ പള്ളി എന്നറിയപ്പെടുന്ന അര്‍ത്തുങ്കലില്‍ മണ്ഡല-മകരവിളക്ക് കാലത്ത് അയ്യപ്പ ഭക്തരുടെ ഒഴുക്കാണ്. അര്‍ത്തുങ്കല്‍ വെളുത്തയച്ചനും അയ്യപ്പനും ചീരപ്പന്‍ചിറയില്‍ കളരി പഠിച്ചിരുന്നു എന്നും അവിടെ വെച്ച് ഇരുവരും സുഹൃത്തുക്കളായെന്നുമാണ് ഐതിഹ്യം.
2018-19 വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച ഉയരും; സാമ്പത്തിക സര്‍വേ
ന്യൂഡല്‍ഹി: 2018 ഏപ്രിലില്‍ തുടങ്ങുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 7-7.5 ശതമാനം ഉയരുമെന്ന് സാമ്പത്തിക സര്‍വേ. ഉയര്‍ന്ന ഇന്ധനവില പ്രധാന ആശങ്കയാണെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നേടുകയെന്നത് കടുത്ത വെല്ലുവിളിയാണെന്നും സര്‍വേയില്‍ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 6.75 ശതമാനമാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജൈറ്റ്ലി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാവസായിക വളര്‍ച്ച 4.4 ശതാമാനമാവും. ജിഎസ്ടി പൊതുമേഖലാ ബാങ്കുകളുടെ അടിത്തറ ശക്തിപ്പെടുത്തിയതാണ് രണ്ടാം പാദത്തില്‍ വളര്‍ച്ച കൂടാന്‍ കാരണം. നേരിട്ടുള്ള വിദേശ നിക്ഷേപ സ്വീകരണത്തിലെ ഉദാരവല്‍ക്കരണവും ഉയര്‍ന്ന കയറ്റുമതിയും വളര്‍ച്ചക്ക് അവസരം നല്‍കി. തൊഴില്‍, വിദ്യാഭ്യാസം, കാര്‍ഷികം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചക്കായിരിക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. ജിഎസ്ടി നടപ്പാക്കിയതും നോട്ട് അസാധുവാക്കലും നികുതി നല്‍കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സഞ്ചാര തിരക്കില്‍ വീണ്ടും കുണ്ടള സജീവം
അറ്റകുറ്റപണിക്കള്‍ക്കായി ഒരു വര്‍ഷം അടച്ചിട്ടിരുന്ന കുണ്ടളയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. ഒരാഴ്ച്ച മുന്‍പ് സഞ്ചാരികള്‍ക്കായി വീണ്ടും തുറന്ന കുണ്ടള ജലാശയത്തിലേക്ക് പെഡല്‍ ബോട്ടിങ്ങും ശിക്കാര യാത്രയും ആസ്വദിക്കാന്‍ നിരവധി സന്ദര്‍ശകരാണ് ദിവസേന എത്തുന്നത്. ഹൈഡല്‍ ടൂറിസത്തിനാണ് ഇവിടെ ബോട്ടിങ്ങ് ചുമതല. അറ്റകുറ്റ പണികള്‍ക്ക് ശേഷം കുണ്ടള വീണ്ടും തുറക്കുന്നതോടെ വഴിവാണിഭക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡിനിരുവശവും വേലികളും ഓടകളും തീര്‍ത്ത് കയ്യേറി ഷെട്ട് കെട്ടുന്നത് തടഞ്ഞു.സന്ദര്‍ശകര്‍ക്കും സന്ദര്‍ശക വാഹനങ്ങള്‍ക്കും പ്രവേശന കവാടം തീര്‍ത്ത് എന്‍ട്രി ഫീസ് ഏര്‍പ്പെടുത്തി.ഡാം പരിസരത്തെ കുതിര സവാരിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടില്ല.
ലണ്ടന്‍ ഇങ്ങ് കൊച്ചിയിലുണ്ട്. കേമന്മാര്‍ ലണ്ടനില്‍ അഥവാ കൊച്ചിയില്‍
സഞ്ചാരികളുടെ പറുദീസയാണ് കൊച്ചിയിലെ മട്ടാഞ്ചേരി. ദിനംപ്രതി ലോകത്തിലെ നാനാ ദിക്കില്‍ നിന്നെത്തുന്ന സഞ്ചാരികളെ മട്ടാഞ്ചേരി സ്വീകരിക്കുന്നത് മനസ് തുറന്നാണ് . മട്ടാഞ്ചേരിയിലെ കല്‍വാത്തി തെരുവിലെത്തുന്ന സഞ്ചാരികള്‍ക്കായി ലണ്ടന്‍ മാതൃകയിലുള്ള ഭക്ഷണശാല ഒരുക്കിയിരിക്കുകയാണ് ഈസ്റ്റ് ഇന്ത്യ സ്ട്രീറ്റ് കഫേ. കഫേയിലെത്തി വാതില്‍ തുറന്ന് അകത്ത് കയറിയാല്‍ പിന്നെ കൂടു വിട്ട് കൂടു മാറും പോലെയാണ്. പുതിയ രുചികളും പുതിയ അനുഭവങ്ങളും സഞ്ചാരികള്‍ക്ക് സമ്മാനിക്കും വിധം കൊളോണിയല്‍ രീതിയിലാണ് നിര്‍മാണം. ലണ്ടന്‍ തെരുവോരത്തിന്‍റെ പ്രതീതിയിലാണ് ഭക്ഷണശാല . ഇഷ്ടിക ഭിത്തികള്‍ക്ക് ചാരെ ഇരിപ്പിടങ്ങള്‍.കഫേയിലെത്തുന്നവരുടെ കണ്ണ് ആദ്യം എത്തുന്നത് ബ്രിട്ടന്റെ മികച്ച രൂപകല്‍പനകളില്‍ ഒന്നായ ചുവന്ന ടെലിഫോണ്‍ ബൂത്തിലേക്കാണ്. മെനുവില്‍ ഒന്നു കണ്ണോടിച്ചാല്‍ നമ്മള്‍ കേട്ടതും കേള്‍ക്കാത്തതുമായ നിരവധി കൊളോണിയല്‍ വിഭവങ്ങള്‍ കാണാം. വിഭവങ്ങളുടെയെല്ലാം രുചി കേന്ദ്രം അസിസ്റ്റന്റ് കോര്‍പ്പറേറ്റ് ഷെഫ് ടിബിന്‍ തോമസിന്റെ കൈകളില്‍ നിന്നാണ്. ആദ്യമായി എത്തുന്നവര്‍ക്ക് വിഭവങ്ങള്‍ ഓരോന്നും ഷെഫ് തന്നെ പരിചയപ്പെടുത്തും . ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കഫേ ... Read more
മുട്ടക്കരുവും നൂഡില്‍സും ഒടിച്ചെടുക്കാം ഈ ചൈനാ പട്ടണത്തില്‍
Pic.courtesy:youku.com തിളച്ചവെള്ളം ഐസാകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ കണ്ടവരാണ് നമ്മള്‍.കൊടും തണുപ്പുള്ള സ്ഥലങ്ങളില്‍ നിന്ന് ഇത്തരം വീഡിയോ വരാറുണ്ട്. എന്നാല്‍ ചൈനയിലെ പുതിയ സംഭവം ആരെയും അതിശയിപ്പിക്കും.പച്ചമുട്ടയും നൂഡില്‍സുമൊക്കെ അതിവേഗം കട്ടിയാവുന്നു. ഹെലിയോന്‍ജിയാംഗ് പ്രവിശ്യയിലെ ഹുഴോംഗ് പട്ടണത്തിലാണ് സംഭവം.അവിടെ ഒരു വീട്ടമ്മ പച്ചമുട്ട പൊട്ടിക്കുന്നു. പക്ഷെ നിമിഷങ്ങള്‍ക്കകം വെള്ളക്കരുവും മഞ്ഞക്കരുവുമൊക്കെ അടുപ്പില്‍ വെയ്ക്കാതെ തന്നെ ഓംലെറ്റ് പരുവമാകുന്നു. യു ട്യൂബിന്‍റെ ചൈനീസ് പതിപ്പായ യുകുവില്‍ വീഡിയോ പോസ്റ്റ് ചെയ്തിണ്ടുണ്ട്. യു ട്യൂബില്‍ പീപ്പിള്‍സ് ഡെയിലി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നൂഡില്‍സ് മരവിച്ച ദൃശ്യമുള്ളത്.മൈനസ് 40 ഡിഗ്രിക്കും താഴെയാണ് ചൈനയിലെ പല സ്ഥലങ്ങളിലും താപനില
താമരശേരി ചുരം രാത്രിക്കാഴ്ചകള്‍…
മ്മടെ താമരശ്ശേരി ചുരം…… വെള്ളാനകളുടെ നാട് സിനിമയില്‍ നടന്‍ പപ്പുവിന്‍റെ ഡയലോഗ് അത്രപെട്ടന്നൊന്നും ആര്‍ക്കും മറക്കാന്‍ പറ്റില്ല. മലയെ വലംവെച്ചുള്ള ഒമ്പതു ഹെയര്‍ പിന്‍ വളവു കയറി വേണം വയനാടെത്താന്‍. എട്ടാമത്തെ വളവില്‍ നിന്ന് നോക്കിയാല്‍ ചുരം മുഴുവനും കാണാം. ഫോട്ടോഗ്രാഫര്‍ ഷാജഹാന്‍ കെഇ നിക്കോണ്‍ ഡി700 കാമറയില്‍ പകര്‍ത്തിയ താമരശേരി ചുരത്തിന്‍റെ രാത്രി കാഴ്ചകള്‍….
കാട് കയറി മസിനഗുഡി- ഊട്ടി യാത്ര
തൃശൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മസിനഗുഡി-ഊട്ടി യാത്ര സംഘടിപ്പിക്കുന്നു. രണ്ടു ദിവസത്തെ യാത്രയാണ് ഡിടിപിസി വിഭാവനം ചെയ്തിരിക്കുന്നത്. നിലമ്പൂര്‍ വഴി നാടുകാണി ചുരം കയറി മലകളും കാടും താണ്ടിയുള്ള കാനന യാത്രയാണ് മസിനഗുഡി-ഊട്ടി യാത്ര. വന്യമൃഗങ്ങളെ കാണാന്‍ കഴിയുന്ന പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. മസിനഗുഡിയിലെ കോട്ടേജിലാണ് താമസിക്കുക. ആദ്യത്തെ ദിവസം നിലമ്പൂര്‍ തേക്കിന്‍ മ്യുസിയം കണ്ട് മസിനഗുഡിയിലേക്ക് പോവും. അവിടെ താമസിച്ച് അടുത്ത ദിവസം ഊട്ടിയിലേക്ക്. യാത്ര മധ്യേ സീഡില്‍ റോക്ക്, ഷൂട്ടിംഗ് പോയിന്‍റ് എന്നിവ സന്ദര്‍ശിക്കും. ഊട്ടിയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡണ്‍, ബോട്ടിംഗ്, ടോയ് ട്രെയിന്‍ യാത്ര എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം, യാത്ര, താമസം, പ്രവേശന ഫീസ് ഉള്‍പ്പെടെ ഒരാള്‍ക്ക് 4335 രൂപയാണ് ചാര്‍ജ്. താല്‍പ്പര്യമുള്ളവര്‍ 0487 2320800 നമ്പരില്‍ ബന്ധപ്പെടുക.
കൊച്ചിയിലേക്ക് പുതിയ സര്‍വീസുമായി ജസീറ എയര്‍വെയ്‌സ്
കുവൈറ്റിലെ പ്രമുഖ വിമാന സര്‍വീസായ ജസീറ എയര്‍വെയ്‌സ് കൊച്ചിയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചു. ഇതിലൂടെ കേരള ടൂറിസവുമായി കുവൈറ്റ് അടുത്തബന്ധം സ്ഥാപിക്കാനുള്ള സാധ്യതാണ് സൂചിപ്പിക്കുന്നത്. പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നതിലൂടെ കേരളത്തിന്റെയും കുവൈറ്റിന്റെയും ടൂറിസം, മെഡിക്കല്‍ ടൂറിസം രംഗത്ത് നിരവധി മികച്ച അവസരങ്ങള്‍ ഉണ്ടാകുമെന്നും, വാരാന്ത്യത്തില്‍ മെഡിക്കല്‍ ട്രീറ്റുമെന്റുകള്‍ക്കായി ധാരാളം ആളുകളാണ് കുവൈറ്റില്‍ നിന്ന് കേരളത്തിലേക്ക് വരുന്നത്. അവര്‍ക്ക ഈ വിമാനസര്‍വീസ് വളരെ ഗുണം ചെയ്യുമെന്നും ജസീറ എയര്‍വെയ്‌സിന്റെ വിപി മാര്‍ക്കറ്റിങ്ങ് ആന്റ് കസ്റ്റമര്‍ ഓഫീസര്‍ ആന്‍ഡ്രൂ വാര്‍ഡ് പറഞ്ഞു. ജസീറയുടെ ഹൈദ്രബാദ്, അഹമദാബാദ് സര്‍വീസിന് ശേഷം മൂന്നാമത്തെ സര്‍വീസാണ് കൊച്ചിയിലേത്. തിങ്കള്‍, ചൊവ്വ,വ്യാഴം,ഞായര്‍ എന്നിങ്ങനെ ആഴ്ച്ചയില്‍ നാല് ദിവസങ്ങളില്‍ വിമാനങ്ങള്‍ കുവൈറ്റില്‍ നിന്ന് കൊച്ചിയിലേക്ക് എത്തും. രാത്രിയില്‍ 8.55ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 12.10ന് കുവൈറ്റില്‍ എത്തും. തിരിച്ച് ഉച്ചയ്ക്ക് 12.45ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കൊച്ചിയിലെത്തും.
ആപ്പിളിനും ബിസിനസ് ചാറ്റ്; പുതിയ ആപ് ഈ വര്‍ഷം മുതല്‍
വാട്സ്ആപ്പിനു പിറകെ ആപ്പിളും ബിസിനസ് ചാറ്റുമായി രംഗത്ത്. ‘ഐ മെസേജ്’ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ബിസിനസുകാരുമായി ആശയവിനിമയം നടത്താം. ഈ വര്‍ഷം തന്നെ പുതിയ സംവിധാനം നടപ്പാക്കുമെന്ന് ആപ്പിള്‍ പറഞ്ഞു. ഡിസ്കവര്‍, ഹില്‍റ്റണ്‍, ലോവസ്, വെല്‍സ് ഫാര്‍ഗോ തുടങ്ങിയ ബിസിനസ് കമ്പനികളുടെ സഹായത്തോടെയാണ് ഈ സംവിധാനം നടപ്പാക്കുക എന്ന് കഴിഞ്ഞ വര്‍ഷം ആപ്പിളിന്‍റെ ആഗോള ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ അറിയിച്ചിരുന്നു. സേവന ധാതാവുമായി കൂടികാഴ്ച തരപ്പെടുത്തുക, ‘ആപ്പിള്‍ പേ’ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിക്കുക തുടങ്ങിയ സേവനങ്ങള്‍ ബിസിനസ് ചാറ്റ് ആപ്ലിക്കേഷന്‍ ലഭ്യമാക്കും. ഇന്ത്യയെപ്പോലെ വളര്‍ന്നുവരുന്ന വിപണിയിലെ ചെറുകിട, ഇടത്തരം വ്യവസായികള്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ ഇത്തരത്തിലുള്ള അപ്ലിക്കേഷനുകള്‍ ആവിശ്യമാണ്. അപ്പിള്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഫെസ്ബുക്ക് നടത്തിയ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ 63 ശതമാനം ആളുകള്‍ അവരുടെ ബിസിനസ് ആവിശ്യങ്ങള്‍ക്ക് വേണ്ടി മെസേജ് സംവിധാനം ഉപയോഗിക്കുന്നു എന്നാണ്. 2017ല്‍ ഇന്ത്യയില്‍ 25 കോടി ജനങ്ങള്‍ ബിസിനസ് അവിശ്യങ്ങള്‍ക്ക് ... Read more