Category: Top Stories Malayalam
മുലയെന്ന് കേള്‍ക്കുമ്പോള്‍ ഇത്രയും ആശങ്കവേണോ? ഗൃഹലക്ഷ്മി കവര്‍ ഗേള്‍ ജിലു ജോസഫുമായി അഭിമുഖം
എന്റെ ശരീരം എന്റെ അഭിമാനവും അവകാശവുമാണ് ഒരു ചിത്രം പകര്‍ത്തിയെന്നതിന്റെ പേരില്‍ എന്തേറ്റുവാങ്ങേണ്ടി വന്നാലും ഞാനത് അഭിമാനത്തോടെ ഏറ്റുവാങ്ങും… ഗൃഹലക്ഷ്മി വനിതാദിന സ്‌പെഷ്യല്‍ ലക്കം കവര്‍ഗേള്‍ ജിലു ജോസഫ് ടൂറിസം ന്യൂസ് ലൈവ് പ്രതിനിധി നീരജ സദാനന്ദനോട് സംസാരിക്കുന്നു. കേരളത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു കവര്‍ ചിത്രം. ഇതിലേക്ക് ജിലു എത്തിയത് എങ്ങനെയാണ്? ഒരു കുഞ്ഞിന്റെ മനസ്സില്‍ ആദ്യം പതിയുന്ന കാഴ്ച്ച അമ്മയുടെ മുഖമായിരിക്കും, മുലയൂട്ടല്‍ എന്ന ജൈവികപ്രക്രിയയിലൂടെ അവര്‍ തമ്മില്‍ പങ്ക് വെയ്ക്കുന്നത് നൂറായിരം കാര്യങ്ങളാണ്.ഇത്തരത്തില്‍ ഒരു ആശയുവുമായി ഗൃഹലക്ഷ്മി സമീപച്ചപ്പോള്‍ എനിക്ക് നോ എന്ന് പറയാന്‍ തോന്നിയില്ല.എന്തിനാണ് ഞാന്‍ പറ്റില്ല എന്ന് പറയുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും മനോഹരമായ ബന്ധമല്ലേ അമ്മ- കുഞ്ഞ് ബന്ധം അങ്ങനെയൊരു ബന്ധത്തിനെ ഊട്ടി ഉറപ്പിക്കുന്ന പ്രക്രിയയാണ് മുലയൂട്ടല്‍. അതുകൊണ്ട് രണ്ടാമതൊന്ന് ആലോചിച്ചില്ല-ഞാന്‍ സമ്മതം മൂളി. ഈ കവര്‍ചിത്രത്തിനോട് കേരളം നെറ്റിചുളിക്കുകയാണല്ലോ? എനിക്കറിയില്ല എന്തിനാണ് ഈ കവര്‍ കാണുമ്പോള്‍ എല്ലാവരും ആശങ്കപ്പെടുന്നത് എന്ന്. കുഞ്ഞിനെ ... Read more
നക്ഷത്ര ഹോട്ടലുകളില്‍ നിന്ന് ബാത്ത് ടബ്ബുകള്‍ അപ്രത്യക്ഷമാകുന്നു
മുംബൈ: നടി ശ്രീദേവിയുടെ മരണം ദുബൈ ഹോട്ടലിലെ ബാത്ത് ടബ്ബിലെങ്കില്‍ ഇന്ത്യയില്‍ നക്ഷത്ര ഹോട്ടലുകളില്‍ നിന്ന് ഇവ അപ്രത്യക്ഷമാവുകയാണ്. നേരത്തെ നക്ഷത്ര പദവി കിട്ടാനുള്ള മാനദണ്ഡങ്ങളില്‍ മുഖ്യമായിരുന്നു ബാത്ത്ടബ്ബ്. ഇനി പഞ്ച നക്ഷത്ര ഹോട്ടലില്‍ പോയാല്‍ ബാത്ത് ടബ്ബ് കാണില്ല. കുളിക്കാന്‍ ഷവറെ കാണൂ. ചുരുങ്ങിയ സമയത്തേക്ക് മുറി എടുക്കുന്നവര്‍ ബാത്ത് ടബ്ബില്‍ നീണ്ടു നിവര്‍ന്നു കിടന്നു കുളിക്കുന്നതിനു പകരം ഷവറിനു താഴെ കുളിച്ചു പോകാനാണ് താല്പര്യപ്പെടുന്നത് എന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. ബാത്ത് ടബ്ബിലെ കുളിക്ക് 370 ലിറ്റര്‍ വെള്ളം വേണ്ടി വരുമ്പോള്‍ ഷവറില്‍ 70 ലിറ്റര്‍ മതിയെന്നതും ഹോട്ടല്‍ ഉടമകള്‍ പരിഗണിച്ചു. താജ്, ഒബറോയ്,ഐടിസി തുടങ്ങിയ വമ്പന്‍മാരൊക്കെ ബാത്ത്ടബ്ബിനെ ഒഴിവാക്കിത്തുടങ്ങി.ഒബറോയിയുടെ 30 ഹോട്ടലുകളില്‍ നഗര ഇടങ്ങളില്‍ പത്തു ശതമാനത്തില്‍ താഴെ മാത്രമേ ബാത്ത് ടബ്ബ് ഉപയോഗമുള്ളൂ.. ബിസിനസ് കേന്ദ്രങ്ങളായ ബംഗലൂരുവിലെ നൊവോടെല്‍, മുംബൈയിലെ താജ് വിവാന്ത എന്നിവിടങ്ങളില്‍ ഷവര്‍ കുളികളാണ്. എന്നാല്‍ ഉല്ലാസ സഞ്ചാരികള്‍ എത്തുന്ന ജയ്പൂര്‍ ഫെയര്‍മൌണ്ടിലും ... Read more
ഒമാനില്‍ കമ്പനി വാഹനങ്ങള്‍ക്കിനി ചുവന്ന നമ്പര്‍ പ്ലേറ്റ്
ഒമാനില്‍ ഇനി കമ്പനി വാഹനങ്ങളില്‍ മഞ്ഞ നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ റോയല്‍ ഒമാന്‍ പോലീസ്. നിയമപരമായി ചുവന്ന നിറത്തിലുള്ള ബോര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രാഫിക് ഉത്തരവ് പുറത്തിറക്കി. വ്യക്തിപരമായും ജോലി സംബന്ധമായും ഉപയോഗിക്കുന്ന കമ്പനി വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റുകള്‍ ചുവന്ന നിറത്തില്‍ തന്നെയാകണം. ഹെവി വാഹനങ്ങള്‍ക്കും റെന്റ് എ കാര്‍ എന്നിവയാണ് ചുവന്ന നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്ന മറ്റുള്ള വാഹനങ്ങള്‍. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത കമ്പനി ചെറുകിട വാഹങ്ങളുടെ പരിശോധന കാലാവധിയിലും മാറ്റം വരുത്തി. പത്ത് വര്‍ഷത്തിലൊരിക്കല്‍ അധികൃത പരിശോധന നടത്തിയാല്‍ മതിയാവും. കമ്പനിയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ചെറുകിട മോട്ടോര്‍ വാഹനങ്ങള്‍ എല്ലാ തരം തൊഴിലാളികള്‍ക്കും മാര്‍ച്ച് ഒന്ന് മുതല്‍ ഉപയോഗിക്കാം. എന്നാല്‍ വാഹനങ്ങളുടെ മുല്‍ക്കിയ നഷ്ടപ്പെട്ടാല്‍ പുതിയത് അനുവദിക്കുന്നതിനുള്ള നിരക്ക് അഞ്ച് റിയാലാക്കി ഉയര്‍ത്തി. ഒരു റിയാലാണ് ഇതുവരെ ഈടാക്കുന്നത്.
പണം അയയ്ക്കല്‍: ചട്ടം കടുപ്പിച്ച് ഒമാന്‍
മസ്കറ്റ്: ഒമാനില്‍ നിന്ന് പണം നാട്ടിലേക്ക് അയക്കാന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പണം അയക്കാനെത്തുന്നവര്‍ എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരും.കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള നീക്കങ്ങളുടെ നടപടിയാണ് പുതിയ നീക്കമെന്നാണ് ഒമാന്‍റെ വിശദീകരണം. 400 ഒമാന്‍ റിയാലില്‍ കൂടുതല്‍ അയക്കുന്നവരാണ് വിശദീകരണം നല്‍കേണ്ടി വരിക. ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. പണം അയക്കുമ്പോള്‍ അതിന്‍റെ ഉറവിടം മണി എക്സ്ചേഞ്ചുകള്‍ ഉറവിടത്തെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് ഒമാന്‍ യുണൈറ്റഡ എക്സ്ചേഞ്ച് മാനേജര്‍ ഫറസ് അഹമദ് പറഞ്ഞു. ബാങ്ക് അക്കൌണ്ട് വിശദാംശം വഴിയോ റസിഡന്റ് കാര്‍ഡ് വഴിയോ ഉറവിടം വ്യക്തമാക്കണം. ഉറവിടം വ്യക്തമാക്കിയാല്‍ മാത്രം പോരാ,പണം അയക്കുന്നത് എന്തിനെന്നും ബോധ്യപ്പെടുത്തണം. അയക്കുന്നയാളോ പണം എത്തേണ്ട ആളോ കരിമ്പട്ടികയില്‍ പെട്ടിട്ടുണ്ടോ എന്ന് എക്സ്ചെഞ്ചുകള്‍ക്കു കണ്ടെത്താനാവും. രേഖകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് പണം കൈമാറ്റം പ്രശ്നമാവില്ലന്നു മോഡേണ്‍ എക്സ്ചേഞ്ച് മാനേജര്‍ ഫിലിപ്പ് കോശി വ്യക്തമാക്കി.
വരുന്നു വള്ളംകളി ലീഗ് : കെബിഎല്‍ എങ്ങനെ? എപ്പോള്‍?
ഐപിഎല്ലും ഐഎസ്എല്ലും കായികപ്രേമികളില്‍ ആവേശം വിതറുമ്പോള്‍ വള്ളംകളി പ്രേമികള്‍ക്കായി ഇതാ വരുന്നു കെബിഎല്‍.കേരള ബോട്ട് റേസ് ലീഗിന് സംസ്ഥാന ബജറ്റില്‍ പത്തുകോടി രൂപ നീക്കിവെച്ചു.ഇതോടെ എന്താണ് വള്ളംകളി ലീഗ് എന്ന ചോദ്യവും ഉയര്‍ന്നു തുടങ്ങി. എന്താണ് കെബിഎല്‍? നെഹ്‌റു ട്രോഫി ഒഴികെ ഏഴ് പ്രാദേശിക ലീഗ് മത്സരങ്ങള്‍ ഉണ്ടാകും. നെഹ്‌റു ട്രോഫിയില്‍ ഒന്ന് മുതല്‍ ഒമ്പത് വരെ സ്ഥാനങ്ങളില്‍ എത്തുന്ന വള്ളങ്ങള്‍ കെബിഎല്ലിന് യോഗ്യത നേടും.എല്ലാ ടീമുകളുടെയും നാട്ടില്‍ മത്സരങ്ങളുണ്ടാകും.ലീഗ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന മൂന്നു ടീമുകള്‍ ഫൈനലില്‍ മാറ്റുരക്കും. മത്സരങ്ങള്‍ എവിടൊക്കെ? ആലപ്പുഴ,കൊല്ലം,എറണാകുളം,തൃശൂര്‍,കോട്ടയം,പത്തനംതിട്ട എന്നിവിടങ്ങളില്‍ മത്സരമുണ്ടാകും. ഒരു മാസമാണ് മത്സര കാലയളവ്. ടീം എങ്ങനെ? ഓരോ വള്ളത്തിലും തുഴയുന്ന മൊത്തം ആളുകളില്‍ 25ശതമാനം പേര്‍ മാത്രമേ ഇതര സംസ്ഥാനങ്ങളില്‍ നിന്നുണ്ടാകാവൂ.ഐപിഎല്‍ മാതൃകയില്‍ വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ടീമിനെ ഏറ്റെടുക്കാം. തുടക്കം എപ്പോള്‍ ? ഓഗസ്റ്റ് 12നു നെഹ്‌റു ട്രോഫിയോടെ കെബിഎല്ലിന് തുടക്കമാകും.
കാടു കയറാം പെണ്ണുങ്ങളേ… ഇങ്ങോട്ടു പോരൂ..
ചെന്തുരുണി വന്യജീവി സങ്കേതത്തില്‍ സ്ത്രീകള്‍ക്കായി ആരംഭിച്ച ‘തരുണി ഷീ’ പാക്കേജിന് ആവശ്യക്കാരേറുന്നു. ട്രെക്കിങും, ബോട്ടിങും, കാട്ടിനുള്ളിലെ താമസവും, ഭക്ഷണവും ഉള്‍പ്പെടുന്നതാണ് പാക്കേജ്. തരുണീ ഷീ പാക്കേജില്‍ ഭക്ഷണം പാകം ചെയ്യുന്നത് മുതല്‍ ബീറ്റ് ഫോറസ്റ്റ് ഗൈഡുകള്‍ വരെ വനിതകളാണ്. ഉച്ചക്ക് 3.30ന് ജീപ്പില്‍ ട്രെക്കിങ്ങിനു പോകും. അത് കഴിഞ്ഞാല്‍ ബോട്ടിംഗ്. രാത്രി കാടിനുള്ളലെ വീട്ടില്‍ താമസിക്കാം. സുരക്ഷയ്ക്കായി വീടിനു പുറത്ത് വനിതാ ഗൈഡിന്‍റെ സേവനമുണ്ടാകും. പിറ്റേദിവസം ഉച്ചവരെയാണ് പാക്കേജ്. രണ്ടുപേരടങ്ങുന്ന ടീമിന് 7500 രൂപയാണ് നിരക്ക്. സന്ദര്‍ശകരുടെ എണ്ണം അനുസരിച്ച് നിരക്കില്‍ വ്യത്യാസം വരും. മണിക്കൂര്‍ അനുസരിച്ചുള്ള പാക്കേജും ലഭ്യമാണ്. ഒരാള്‍ക്ക് 500 രൂപ നിരക്കില്‍ പത്തുപേര്‍ക്ക് ജീപ് ട്രെക്കിങിനും വനം വകുപ്പ് അവസരമൊരുക്കും.
കടുവകളുടെ കണക്കെടുപ്പ് ഇന്ന് തുടങ്ങും
രാജ്യവ്യാപകമായി കടുവകളുടെ കണക്കെടുപ്പ് ഇന്ന് ആരംഭിക്കും. പെരിയാര്‍ കടുവാ സങ്കേതത്തിലെ 59 ബ്ലോക്കുകളിലും കണക്കെടുപ്പ് നടക്കും. മൂന്ന് പേരടങ്ങുന്ന സംഘമാണ് ഓരോ ബ്ലോക്കുകളിലും ഉണ്ടാകുക. കടുവ ഉള്‍പ്പെടയുള്ള മാംസഭോജികളുടെയും അവയുടെ ഇരജീവികളുടെയും സാന്നിധ്യവും എണ്ണവും ഒന്‍പത് വരെ നടക്കുന്ന കണക്കെടുപ്പില്‍ തിട്ടപ്പെടുത്തും. മാംസഭോജികളുടെയും വലിയ സസ്യഭുക്കുകളുടെയും വിവരങ്ങളാവും ആദ്യ മൂന്ന് ദിവസം ശേഖരിക്കുക. പിന്നീട് വരുന്ന രണ്ട് ദിവസങ്ങളില്‍ രണ്ടുകിലോമീറ്റര്‍ നേര്‍രേഖയില്‍ ട്രാന്‍സെക്ട് എടുക്കും. അവസാന മൂന്ന് ദിവസം ടാന്‍സെക്ടില്‍ കാണുന്ന ഇരജീവികളുടെ എണ്ണമാണ് രേഖപെടുത്തുക. ശേഖരിക്കുക വിവരങ്ങള്‍ MSTRIPES എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനില്‍ ശേഖരിച്ച് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിക്ക് കൈമാറും.
ഉലകം ചുറ്റും 12ഡി വാലിബന്‍
സ്വപ്‌നം കാണുന്നവന്റെ കലയാണ് സിനിമ. അങ്ങനെയൊരു സ്വപ്‌നവുമായി സജുമോന്‍ കേരളം മുഴുവന്‍ സഞ്ചരിക്കുകയാണ്. ആഢംബര മാളുകളില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന 12 ഡി ചിത്രങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ പ്രദര്‍ശനം നടത്തുന്ന മൂവബിള്‍ തീയറ്ററുമായി. മാളുകളിലെ സജ്ജീകരണങ്ങളേക്കാളും ദൃശ്യ വിസ്മയം തീര്‍ക്കുകയാണ് അരൂര്‍ സ്വദേശികളായ സജുമോനും ഷീബയും തങ്ങളുടെ സഞ്ചരിക്കുന്ന 12 ഡി തിയേറ്റര്‍ കൊണ്ട്. ഇരുട്ട് മുറിയില്‍ തെളിയുന്ന വര്‍ണ്ണ ചിത്രങ്ങള്‍ ഇന്നും എല്ലാവര്‍ക്കും അതിശയമാണ്. എന്നാല്‍ ചലിക്കുന്ന ചിത്രങ്ങള്‍ക്ക് ഒപ്പം നമ്മളും കൂടി ചലിക്കുന്നു. കഥയിലെ കഥാപാത്രം അഗാധമായ കുഴിയില്‍ പതിക്കുമ്പോള്‍ നമ്മളും ഒപ്പം വീഴുന്നു.. തികച്ചും പുതിയ അനുഭവമാണ് 12 ഡി ചിത്രം നമുക്ക് സമ്മാനിക്കുന്നത്. സിനിമയിലെ രംഗങ്ങള്‍ക്കൊപ്പം എങ്ങനെ പ്രേക്ഷകരെകൂടി കൊണ്ടുപോവാം എന്ന ചിന്തയില്‍ നിന്നാണ് 12 ഡി തിയേറ്റര്‍ തുടങ്ങിയത്. അതിനായി കണ്ടെയ്നര്‍ ലോറി വാങ്ങി. അതില്‍ ചൈനയിലുള്ള സോഫ്റ്റ്‌വെയര്‍ ഡെവലപ്പേഴ്‌സിന്റെ സഹായത്തോടെ തിയേറ്റര്‍ നിര്‍മിച്ചു. എട്ടടിയുള്ള സ്ക്രീനാണ് സിനിമകാണാന്‍ സജ്ജീകരിച്ചിരിക്കുന്നത്. കസേരകള്‍ പ്രോജക്റ്ററുമായി ബന്ധിപ്പിച്ചു. ഇതുവഴി സിനിമയിലെ എല്ലാ ... Read more
കൊളുക്കുമലയിലേക്ക് കൂടെപ്പോകാം കാര്‍ത്തിക്കിനൊപ്പം
മൂന്നാറില്‍ നിന്നും 35കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊളുക്കുമലയിലെത്താം. ചിന്നക്കനാലില്‍ നിന്ന് സൂര്യനെല്ലി പോകുന്ന വഴിയാണ് സമുദ്രനിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൊളുക്കുമലയുള്ളത്. 2002 മുതലാണ് ഇവിടേയ്ക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയത്. അന്നുമുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഇവിടെത്തുന്ന സഞ്ചാരികളെ കൊളുക്കുമല കാണിക്കുന്ന ഗൈഡ് കാര്‍ത്തിക് ടൂറിസം ന്യൂസ് ലൈവിനോട് സംസാരിച്ചു. ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നവനാണ് ഞാന്‍. ഇവിടെ ടൂറിസം ആരംഭിച്ചതുമുതല്‍ സഞ്ചാരികളെയും കൊണ്ട് ഞാന്‍ മലകയറുന്നു. സീസണ്‍ ആവുമ്പോള്‍ ഒരുദിവസം മൂന്നു തവണ സവാരി നടത്തും. 12 കിലോമീറ്ററാണ് മലയിലേക്കുള്ള ദൂരം. അതില്‍ 7 കിലോമീറ്റര്‍ ഓഫ്‌റോഡാണ്. മൂന്നുമണിക്കൂറെടുക്കും ഈ ദൂരം പോയി തിരിച്ചുവരാന്‍. വിദേശികളാണ് കൂടുതലും കൊളുക്കുമലയുടെ മുകളില്‍ പോവാറുള്ളത്. സാഹസികര്‍ക്ക് പറ്റിയ സ്ഥലമാണിത്. ഓരോ തവണയും മലയുടെ മുകളിലേക്ക് ജീപ്പ് ഓടിക്കുമ്പോള്‍ ഓരോ അനുഭവമാണ് ലഭിക്കുക. എന്നും വ്യത്യസ്ഥ കാഴ്ചകളാണ്. ചിലപ്പോഴൊക്കെ മുയല്‍, മുള്ളന്‍പന്നി തുടങ്ങിയ മൃഗങ്ങളെയും കാണാം. മലക്കുമുകളില്‍ എല്ലായിപ്പോഴും തണുപ്പാണ്. അവിടെ ... Read more
കമലയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
മലയാള സാഹിത്യത്തിലെ ശക്തയായ എഴുത്തുകാരി കമലദാസിന് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡിള്‍. കമലയുടെ ആത്മകഥ ‘എന്റെ കഥ’ ആദ്യമായി പ്രസിദ്ധീകരിച്ച ദിവസമാണ് ഇന്ന്. 1973ല്‍ മലയാളത്തില്‍ ആദ്യമായി എന്റെ കഥ പ്ര0സ്ദ്ധീകരിച്ച ദിവസമായതിനാലാണ് മലയാളികളുടെ ആമിക്ക് ഗൂഗിള്‍ ഡൂഡിലിലൂടെ ആദരമര്‍പ്പിച്ചത്. മഞ്ജിത് താപ്പ് എന്ന കലാകാരന്‍ ആണ് ഈ ഡൂഡില്‍ രൂപകല്‍പന ചെയ്തത്. ‘ഏതു ഭാഷയിലായാലും ഏത് വിഭാഗത്തിലുള്ളതായാലും കമലാദാസിന്റെ കൃതികള്‍ക്കും ജീവിതത്തിനും നിര്‍ഭയത്വവും പരിവര്‍ത്തന ശേഷിയിമുണ്ടായിരുന്നു. ഫെമിനിസ്റ്റ് എന്ന പേര് അവഗണിച്ചും മാധവിക്കുട്ടി, ആമി, കമല, സുരയ്യ എന്നീ വ്യത്യസ്തമായ പേരുകള്‍ സ്വീകരിച്ചും സ്വന്തം നിലയില്‍ ജീവിക്കാന്‍ തീരുമാനിച്ച വ്യക്തിയാണ് അവര്‍’ ഡൂഡിലിനെക്കുറിച്ചുള്ള കുറിപ്പില്‍ ഗൂഗിള്‍ പറയുന്നു. കമലാദാസിന്റെ കൗമാരവും, യൗവനവും, വിവാഹജീവിതവും അതിന് ശേഷമുള്ള സംവങ്ങളുമെല്ലാം ആവിഷ്‌ക്കരിക്കുന്നതാണ് ആത്മകഥ. മലയാളത്തില്‍ പുറത്തിറങ്ങിയ ‘എന്റെ കഥ’ പിന്നീട് 15 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. എഴുത്തിലൂടെ കമലയുടെ തുറന്നു പറച്ചിലുകള്‍ നിരവധി വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരുന്നു.
ബസ് ചാര്‍ജ് വര്‍ധന ഉടന്‍?
തിരുവനന്തപുരം: കേരളത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പണിമുടക്ക് ഒഴിവാക്കാന്‍ ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് വാഹന ഉടമകളുടെ ആവശ്യം.ഇത്തരം നടപടികളിലേക്ക് പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇന്ധനവില കൂട്ടിയത് മോട്ടോര്‍ വാഹന വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് ബുധനാഴ്ച രാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ബസ് ഉടമകള്‍ പ്രഖ്യാപിച്ചിരുന്നു.മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിയത്.മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.
ഇന്ത്യക്കാര്‍ വിദേശത്ത് ഉല്ലാസയാത്ര പോകുന്നത് എങ്ങോട്ട് ?
ന്യൂഡല്‍ഹി: ഇന്ത്യക്കാരധികവും വിദേശത്ത് ഉല്ലാസയാത്ര പോകുന്നത് ദുബൈയിലേക്ക്.തായ് ലാന്‍ഡ്,ഫ്രാന്‍സ്,സിംഗപ്പൂര്‍,മലേഷ്യ എന്നിവയാണ് തൊട്ടു പിന്നില്‍.സൗദി അറേബ്യ,ബഹറൈന്‍,അമേരിക്ക എന്നിവിടങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തുന്നവരും കുറവല്ല. എക്സ്പെഡിയ ഗ്രൂപ്പും വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന സിഎപിഎയും ചേര്‍ന്ന് പുറത്തുവിട്ട കണക്കിലാണ് ഈ വിവരങ്ങള്‍.അമേരിക്കക്ക് പോകുന്ന ഇന്ത്യക്കാരില്‍ അധികവും ബിസിനസ് കാര്യങ്ങള്‍ക്ക് പോകുന്നവരാണ്.ഇതില്‍ 18% പേര്‍ മാത്രമേ ഉല്ലാസയാത്ര എന്ന നിലയില്‍ പോകുന്നുള്ളൂ. ഇന്ത്യക്കാരായ സഞ്ചാരികളില്‍ അധികംപേര്‍ക്കും 5-6 മണിക്കൂര്‍ കൊണ്ട് വിനോദകേന്ദ്രത്തില്‍ എത്താനാണ് താല്‍പ്പര്യം. ഫ്രാന്‍സാണ് നീണ്ടയാത്ര നടത്തിയ അധികം പേരുടെയും ഇഷ്ടയിടം.അമേരിക്കയും സ്വിറ്റ്സര്‍ലാണ്ടും ഈ ഗണത്തില്‍ തൊട്ടുപിന്നിലുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വിമാനയാത്രക്കാരില്‍ 30% മാത്രമേ ഉല്ലാസ യാത്രക്ക് പോയവരുള്ളൂ.ആകെ ഇന്ത്യന്‍ യാത്രികരില്‍ 48ലക്ഷം.ആഗോള തലത്തിലെ 53ശതമാനത്തിന് അടുത്തെങ്ങുമില്ല ഇത്. 2016ല്‍ വിദേശത്തേക്ക് പോയ ഇന്ത്യക്കാരായ വിമാന സഞ്ചാരികളുടെ എണ്ണം 2.2കോടിയായിരുന്നു.ജോലി,പഠനം, ബന്ധുക്കളെ കാണല്‍, ഉല്ലാസയാത്ര തുടങ്ങി പല ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്തവരാണ് ഇവര്‍. വിദേശത്തേക്ക് പോകുന്ന യാത്രക്കാരുടെ 26% ബിസിനസ് ആവശ്യങ്ങള്‍ക്ക് പോകുന്നവരാണ്.2025ഓടെ വിദേശത്തേക്ക് ഉല്ലാസ യാത്ര ... Read more
ആനും ജാക്കിയും കണ്ട കേരളം
അമേരിക്കന്‍ സഹോദരിമാരായ ആനും ജാക്കിയും കണ്ട കേരളം. അടുത്തിടെയാണ് ഇരുവരും കേരളത്തിലെത്തിയത്. കണ്ട കേരളത്തിന്‍റെ കാഴ്ചകള്‍ ആനും ജാക്കിയും ടൂറിസം ന്യൂസ് ലൈവിന് കൈമാറി. തിരഞ്ഞെടുത്ത ചില ചിത്രങ്ങള്‍…
വിമാനം പറന്നിറങ്ങിയത് നടുറോഡില്‍
എഞ്ചിന്‍ തകരാറായതിനെ തുടര്‍ന്ന് അമേരിക്കയില്‍ വിമാനം ഹൈവേയില്‍ ഇറക്കി. കാലിഫോര്‍ണിയയിലാണ് സംഭവം. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല. വിമാനം ഹൈവേയില്‍ ഇറക്കുന്ന സമയത്ത് വാഹനങ്ങള്‍ കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സാന്‍റിയാഗോയില്‍ നിന്ന് വാന്‍ നുയിസിലേക്ക് പോവുകയായിരുന്ന ചെറുവിമാനമാണ് അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്. ഇസ്സി സ്ലോഡ് എന്ന പൈലറ്റാണ് വിമാനം പറത്തിയിരുന്നത്. എഞ്ചിന്‍ തകരാര്‍ ശ്രദ്ധയില്‍പെട്ട ഇസ്സി സ്ലോഡ് എഞ്ചിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് വിമാനം ഹൈവേയില്‍ ഇറക്കിയത്. വിമാനം ഹൈവേയില്‍ അടിയന്തിരമായി ഇറക്കുകയാണെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നു. ആ സമയത്ത് വാഹനങ്ങള്‍ കുറവായിരുന്നത് അത്ഭുതമായി തോന്നുന്നുവെന്ന് പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രെഷന്‍ അന്വേഷണം ആരംഭിച്ചു.
ഭക്ഷണപ്രിയരെ വരവേല്‍ക്കാന്‍ ദുബായ് ഒരുങ്ങി
ദുബായ് വാര്‍ഷിക ഭക്ഷ്യ-പാനീയ മേള ‘ഗള്‍ഫുഡ്’ ഫെബ്രുവരി 18 മുതല്‍ 22 വരെ ദുബായ് വേള്‍ഡ് ട്രൈഡ് സെന്‍ററില്‍ നടക്കും. പാനിയങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, എണ്ണ, ധാന്യങ്ങള്‍, ഇറച്ചി, ലോക ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വിഭാഗങ്ങളിലാണ് പ്രദര്‍ശനം. എട്ട് വിപണന കേന്ദ്രങ്ങളിലായി 5000 പ്രദര്‍ശകരെ ഈ വര്‍ഷം പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഹലാല്‍ ഭക്ഷ്യമേള, പാചക മേള, ഗള്‍ഫുഡ് പുരസ്ക്കാരം, പാചക മത്സരം എന്നിവയില്‍ പ്രശസ്തമാണ് ഗള്‍ഫുഡ് ഭക്ഷ്യ-പാനീയ മേള. ആഗോള ഭക്ഷ്യ അജണ്ട നിര്‍മിക്കാന്‍ യുഎഇ പ്രധാന പങ്കു വഹിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ഗള്‍ഫുഡ് ഇന്നോവേഷന്‍ അവാര്‍ഡ്- 2018 പരിപാടിക്കിടെ പ്രഖ്യാപിക്കും. ഇന്ത്യയില്‍ നിന്നും കശുവണ്ടി, ബസ്മതി അരി എന്നിവ പ്രദര്‍ശിപ്പിക്കും. ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ വ്യവസായങ്ങളുടെയും വേദിയാണ് ഗള്‍ഫുഡ് ഭക്ഷ്യ- പാനീയ മേളയെന്ന് എക്സിബിഷന്‍ ആന്‍ഡ് ഇവന്‍റ് മാനേജ്മെന്‍റ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ട്രിക്സി ലോഹ്മിര്‍മാദ് പറഞ്ഞു.