Category: Top Stories Malayalam

യുഎം ക്രൂയിസര്‍ റെനഗേഡ് ഡ്യൂട്ടി ഉടന്‍ എത്തും

ബജാജ് അവഞ്ചര്‍, റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ്, സുസുക്കി ഇന്‍ട്രൂഡര്‍ എന്നിവയ്ക്ക് എതിരാളിയായി റെനഗേഡ് ഡ്യൂട്ടി മോഡല്‍ ഇന്ത്യന്‍ നിരത്തിലേയ്ക്ക്. ഇതിനു ആദ്യപടിയെന്നോണം ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഡ്യൂട്ടി നിരയില്‍ ഡ്യൂട്ടി 230 എസ്, ഡ്യൂട്ടി 230 ഏയ്‌സ് എന്നീ മോഡലുകള്‍ കമ്പനി അവതരിപ്പിച്ചിരുന്നു. രണ്ടു മോഡലുകളും ജൂണ്‍-ജൂലായ് മാസത്തോടെ വില്‍പ്പനക്കെത്തും. റെനഗേഡ് ഡ്യൂട്ടി എസിന് 1.10 ലക്ഷം രൂപയും ഡ്യൂട്ടി ഏയ്‌സിന് 1.29 ലക്ഷം രൂപയുമായിരിക്കും വിപണി വില. റെനഗേഡ് സ്‌പോര്‍ട്ട് എസിന് കീഴെയാണ് യു.എം. ഡ്യൂട്ടി മോഡലുകളുടെ സ്ഥാനം. ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി 10 ലിറ്ററാണ്. 41 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററോടു കൂടിയ ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണിതിലുള്ളത്. ഹെഡ് ലൈറ്റും ടെയില്‍ ലൈറ്റും എല്‍.ഇ.ഡി.യാണ്. ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സീറ്റുകളാണ് വാഹനത്തില്‍ നല്‍കിയത്. 756 എം.എം ആണ് സീറ്റ് ഹൈറ്റ്. ഓഫ്റോഡറായും ഡ്യൂട്ടിയെ കൊണ്ടുനടക്കാമെന്നാണ് കമ്പനി പറയുന്നു. മുന്നില്‍ 18 ... Read more

സെന്‍ട്രല്‍ ജയിലുകളില്‍ പെട്രോളടിക്കാം

ഇനി മുതല്‍ സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ പെട്രോള്‍ ലഭിക്കും. ജയില്‍വകുപ്പിന്‍റെയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെയും സംയുക്താഭിമുഖ്യത്തിലാണു ജയിലുകളില്‍ പെട്രോള്‍പമ്പുകള്‍ ഒരുക്കുന്നത്. തടവുകാരുടെ തൊഴില്‍ പരിശീലനത്തിന്‍റെയും ജയിലില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെയും ഭാഗമായാണിത്. വിയ്യൂര്‍, കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലാണ് ആദ്യഘട്ടത്തില്‍ പെട്രോള്‍ പമ്പ് ആരംഭിക്കുന്നത്. പൂജപ്പുരയില്‍ പരീക്ഷാഭാവനോട് ചേര്‍ന്നിരിക്കുന്ന ഭാഗത്തും, വിയ്യൂരില്‍ കെ.എസ്.ഇ.ബി ഓഫീസിന് എതിര്‍വശത്തും പെട്രോള്‍ പമ്പിനായി സ്ഥലം കണ്ടെത്തി. കണ്ണൂര്‍, ചീമേനി ജയിലുകളുടെ കൊമ്പൌണ്ടിനോട് ചേര്‍ന്നാണ് പെട്രോള്‍ പമ്പുകള്‍ വരുന്നത്. പദ്ധതി സംബന്ധിച്ച രൂപരേഖ ജയില്‍വകുപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് പദ്ധതി ചെലവ്. ജയിലിലെ തടവുകാരായിരിക്കും പെട്രോള്‍ പമ്പിലെ ജീവനക്കാര്‍. ജീവനക്കാര്‍ക്ക് വിറ്റഴിയുന്ന പെട്രോളിന് രണ്ടു ലിറ്ററിന് രണ്ടു രൂപ എന്ന രീതിയിലാണു വേതനം. ആന്ധ്രപ്രദേശ് തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമാനപദ്ധതികള്‍ പ്രാവര്‍ത്തികമാക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ജയിലിനു പുറത്ത് ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ നല്ലനടപ്പുള്ള തടവുകാരെ മാത്രമാണ് പെട്രോള്‍പമ്പില്‍ ... Read more

ഇനി ശബ്ദവും സ്റ്റാറ്റസാക്കാം പുതിയ പരീക്ഷണവുമായി ഫേസ്ബുക്ക്

  പുത്തന്‍ പരീക്ഷണവുമായി ഫേസ്ബുക്ക് വീണ്ടും രംഗത്ത്. സ്റ്റാറ്റസ് അപ്‌ഡേഷന്‍ ബാറില്‍ ഇനി മുതല്‍ ശബ്ദ സ്റ്റാറ്റസുകള്‍ കൂടി ചേര്‍ക്കാം. സ്റ്റാറ്റസ് അപ്‌ഡേഷന്‍ ബാറില്‍ ‘ആഡ് വോയിസ് ക്ലിപ്പ്’ എന്ന മെനു വരുന്നോടെ ഇനി മുതല്‍ ചെറു സന്ദേശങ്ങള്‍ കൂടി ചേര്‍ക്കുമെന്നാണ് ഫേസ്ബുക്ക് പുറത്ത് വിട്ട വിവരം. പുതിയ ഫീച്ചര്‍ ഫെയ്‌സിബുക്കില്‍ പരീക്ഷിച്ചത് ഇന്ത്യക്കാരനായ അഭിഷേക് സക്‌സേനയുടെ ടൈംലൈനിലാണ് .തുടര്‍ന്ന് ടെക്ക് ക്രഞ്ച് വഴി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തികച്ചും വ്യത്യസ്തമായ പ്രതികരണമാണ് ടെക്ക് ക്രഞ്ച് നല്‍കിയത്. ഫേസ്ബുക്ക് തങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബങ്ങളുമായി വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും ബന്ധിപ്പിക്കുവാനും എപ്പേഴും പ്രവര്‍ത്തിക്കുന്നു. ആധികാരികമായി പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് വോയ്‌സ് ക്ലിപ്പുകള്‍ കൂടി അവതരിപ്പിക്കുന്നതോടെ തങ്ങളെത്തന്നെ പ്രകടിപ്പിക്കാന്‍ പുതിയൊരു മാര്‍ഗമായി സാധിക്കുമെന്ന് ടെക്ക് ക്രഞ്ച് പറഞ്ഞു.

എയര്‍ ഇന്ത്യയില്‍ 500 ക്യാബിന്‍ ക്രൂ ഒഴിവുകള്‍

എയര്‍ ഇന്ത്യയില്‍ രണ്ട് റീജ്യണുകളിലായി 500 കാബിന്‍ ക്രൂ ഒഴിവ്. ഡല്‍ഹി ആസ്ഥാനമായ നോര്‍ത്തേണ്‍ റീജ്യണില്‍ 450 ഒഴിവും മുംബൈ ആസ്ഥാനമായ വെസ്റ്റേണ്‍ റീജ്യണില്‍ 50 ഒഴിവുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. അഞ്ചുവര്‍ഷത്തേക്കുള്ള കരാറിലായിരിക്കും നിയമനം. ഏതെങ്കിലും ഒരു റീജ്യണിലേക്കുമാത്രമേ അപേക്ഷിയ്ക്കാനാവൂ.  2018 മാര്‍ച്ച് 12ന് 18 വയസ്സിനും 35 വയസ്സിനുമിടയില്‍ പ്രായമുള്ളവരാകണം അപേക്ഷകര്‍. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവര്‍ഷവും ഇളവ് ലഭിക്കും. യോഗ്യത ഗവ. അംഗീകൃത ബോഡ് അല്ലെങ്കില്‍ സര്‍വകലാശാലയില്‍നിന്നുള്ള 10, +2. കുറഞ്ഞത് ഒരുവര്‍ഷം കാബിന്‍ക്രൂ ജോലിയില്‍ പരിചയം, എയര്‍ബസ് അല്ലെങ്കില്‍ ബോയിങ് ഫാമിലി എയര്‍ക്രാഫ്റ്റുമായി ബന്ധപ്പെട്ട സാധുവായ എസ്.ഇ.പി. ഉണ്ടായിരിക്കണം. വിദേശ എയര്‍ലൈനുകളില്‍ ജോലിപരിചയമുള്ളവര്‍ എസ്.ഇ.പിക്ക് പകരമുള്ള രേഖകള്‍ നല്‍കിയാല്‍ മതി. ശാരീരിക യോഗ്യത ഉയരം: സ്ത്രീകള്‍ക്ക് കുറഞ്ഞത് 160 സെന്‍റിമീറ്ററും പുരുഷന്മാര്‍ക്ക് കുറഞ്ഞത് 172 സെന്‍റിമീറ്ററും (എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 2.5 സെന്‍റിമീറ്റര്‍ വരെ ഇളവുണ്ട്). ... Read more

ഷവോമിയുടെ 43 ഇഞ്ച് എല്‍.ഇ.ഡി ടിവി വരുന്നു..

ഷവോമിയുടെ എംഐ എല്‍ഇഡി സ്മാര്‍ട് ടിവി 4സി പരമ്പര ഈ മാസം ഏഴിന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ വാര്‍ത്തകളോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും കമ്പനിയുടെ രാജ്യത്തെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 43 ഇഞ്ച് എംഐ എല്‍.ഇ.ഡി സ്മാര്‍ട് ടിവി 4സി പ്രത്യക്ഷപ്പെട്ടു. 27,999 രൂപയാണ് ഇതിന് വില. ഈ ടിവി മോഡല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചൈനയിലാണ് ആദ്യമായി അവതരിപ്പിച്ചത്. ചൈനീസ് വിപണിയില്‍ ഇതിന് 1849 യുവാന്‍ (19,000 രൂപ) ആയിരുന്നു വില. വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ടിവി ഔട്ട് ഓഫ് സ്റ്റോക്ക് ആണെന്നാണ് കാണിച്ചിരിക്കുന്നത്. അതിനാല്‍ വിലയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. ഫുള്‍ എച്ച്ഡി (1080 പിക്‌സല്‍) ഡിസ്‌പ്ലേ, ക്വാഡ് കോര്‍ പ്രൊസസര്‍, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയവ എംഐ എല്‍.ഇ.ഡി സ്മാര്‍ട് ടിവി 4സി ല്‍ ഉണ്ടാവും. ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ പാച്ച് വാള്‍ യൂസര്‍ ഇന്റര്‍ഫെയ്‌സിലാണ് ടിവി പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ ഷവോമി 55 ... Read more

സ്വദേശ് ദര്‍ശന്‍ ടൂറിസം പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാക്കും

തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന സ്വദേശ് ദർശന്‍, പ്രസാദം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. ടൂറിസം വികസന പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്ന യോഗത്തിലാണ് തീരുമാനം. സ്വദേശ് ദർശനിൽ ഉള്‍പ്പെടുത്തിയ ഇക്കോ ടൂറിസം പദ്ധതിയായ പത്തനംതിട്ട-ഗവി-വാഗമണ്‍-തേക്കടി വികസന പദ്ധതിയും (91 കോടി), ഭക്തി ടൂറിസം പദ്ധതിയായ ശബരിമല ദർശനം (99. 98 കോടി), ശ്രീപത്മനാഭ സ്വാമി ക്ഷേത്രം-ആറൻമുള-ശബരിമല വികസനം (92.44 കോടി) പദ്ധതികളാണ് നടക്കുന്നത്. പ്രസാദം പദ്ധതിയിൽപ്പെട്ട ഗുരുവായൂർ വികസനത്തിന് 46.14 കോടി രൂപയുടേയും വികസന പ്രവർനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഇതിനു പുറമെ മലനാട്-മലബാർ പദ്ധതിയും ആതിരപ്പള്ളി-മലയാറ്റൂർ-കുട്ടനാട് പദ്ധതിയും ശിവഗിരി സർക്യൂട്ട്, കേരള നദി ക്രൂസ് പദ്ധതികളും നടപ്പാക്കാൻ ആലോചിക്കുന്നതായി ടൂറിസം ഡയറക്ടർ ജനറൽ സത്യജിത്ത് രാജൻ ഐ.എ.എസ് അറിയിച്ചു. ശബരിമല പദ്ധതി അടുത്ത വർഷവും, പ്രസാദം പദ്ധതിയും, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം-ആറൻമുള-ശബരിമല പദ്ധതിയും പത്തനംതിട്ട-ഗവി-വാഗമണ്‍-തേക്കടി വികസന പദ്ധതിയും ഈ വർഷം തന്നെ പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ... Read more

ഷാര്‍ജയിലേക്ക് പറക്കാം കുറഞ്ഞ ചെലവില്‍

ഷാര്‍ജയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫറുമായി ഷാര്‍ജ ആസ്ഥാനമായ എയര്‍ അറേബ്യ. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്കു 274 ദിര്‍ഹ (4864 രൂപ)മാണ് വിമാന നിരക്ക്. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്ക് 280 ദിര്‍ഹത്തിനും (4970 രൂപ) കോയമ്പത്തൂരിലേക്ക് 350 ദിര്‍ഹത്തിനും (6212 രൂപ) പറക്കാം. ബാംഗ്ലൂരിലേക്ക് 345 ദിര്‍ഹമാണ് (6124 രൂപ) നിരക്ക്. കൂടാതെ ബെയ്റൂട്ട്, അലക്സാഡ്രിയ, കൊയ്റോ എന്നിവിടങ്ങളിലേക്കും എയര്‍ അറേബ്യ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈ ആസ്ഥാനമായ ഫ്ലൈ ദുബൈയിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിലേക്ക് ഇക്കോണമി ക്ലാസിന് 890 ദിര്‍ഹവും ബിസിനസ് ക്ലാസിന് 1420 ദിര്‍ഹവുമാണ് നിരക്ക്. സൗദിയിലേക്ക് ഇക്കോണമി ക്ലാസ്സില്‍ 813 ദിര്‍ഹവും ബിസിനസ് ക്ലാസില്‍ 1985 ദിര്‍ഹാവുമാണ് ടിക്കറ്റ് നിരക്ക്. കുവൈത്തിലേക്ക് ഇക്കോണമി ക്ലാസ്സില്‍ 750 ദിര്‍ഹവും ബിസിനസ് ക്ലാസില്‍ 2590 ദിര്‍ഹവുമാണ് ഫ്ലൈ ദുബൈ ഈടാക്കുന്നത്.

ഫേയ്‌സ് റെക്കഗ്നിഷന്‍ ടൂള്‍ ഫെയ്‌സ്ബുക്കിലെത്തി

ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ഫേയ്‌സ് റെക്കഗ്നിഷന്‍ ടൂള്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചു. നിങ്ങളുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ മറ്റാരെങ്കിലും പോസ്റ്റ് ചെയ്താല്‍ അക്കാര്യം അറിയിക്കുന്ന സംവിധാനമാണിത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സ്വകാര്യതയ്ക്ക് വേണ്ടി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് ഫെയ്സ്ബുക്ക്‌ പ്രഖ്യാപിച്ചത്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അതിലെ സുഹൃത്തുക്കളുടെ മുഖം തിരിച്ചറിഞ്ഞ് അവര്‍ക്ക് ടാഗ് ചെയ്യാന്‍ നിര്‍ദേശിക്കുന്ന സംവിധാനം ഇപ്പോള്‍ ഫെയ്സ്ബോക്കില്‍ ലഭ്യമാണ്. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിങ്ങളറിയാതെ ആരെങ്കിലും നിങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്താല്‍ ആക്കാര്യം അറിയിക്കുന്നത്. സെറ്റിങ്‌സില്‍ ഇതിനായി ഫേയ്‌സ് റെക്കഗ്നിഷന്‍ എന്ന പ്രത്യേക ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. ഫേയ്‌സ് റെക്കഗ്നിഷന്‍ ആക്റ്റിവേറ്റ് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. ഈ ടൂള്‍ ആക്റ്റിവേറ്റ് ചെയ്താല്‍ നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും നിങ്ങളെ ടാഗ് ചെയ്യുന്ന ചിത്രങ്ങളും ഫെയ്‌സ്ബുക്ക് പരിശോധിക്കും. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ മുഖം ഫെയ്‌സ്ബുക്ക് തിരിച്ചറിയുന്നതും മറ്റാരെങ്കിലും നിങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്താല്‍ ... Read more

കേരളം വറചട്ടിയിലേക്കോ? പാലക്കാട്ട് താപനില 40 ഡിഗ്രി; മുന്നറിയിപ്പുമായി മുഖ്യമന്ത്രിയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ചൂടിന് കാഠിന്യമേറും. കൊടും വേനല്‍ വരും മുന്‍പേ പാലക്കാട്ട് താപനില നാല്‍പ്പതു ഡിഗ്രി സെല്‍ഷ്യസ് എത്തി. കഴിഞ്ഞവര്‍ഷം വേനലിന്‍റെ ഉച്ചസ്ഥായിയില്‍ പാലക്കാട്ട് താപനില 41.3 ഡിഗ്രിയെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ആഗോള താപനില വര്‍ഷാവര്‍ഷം ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ചൂണ്ടിക്കാട്ടി. പോയവര്‍ഷം കേരളത്തില്‍ ഭേദപ്പെട്ട വേനല്‍ മഴ ലഭിച്ചത് സ്ഥിതി മെച്ചപ്പെടുത്തി. ഇക്കൊല്ലവും വേനല്‍ മഴ തുണച്ചേക്കും. രാജ്യത്തെ മറ്റിടങ്ങളിലെ താപനിലയുമായി തട്ടിച്ചു നോക്കിയാല്‍ തീര സംസ്ഥാനമായ കേരളത്തിലെ സ്ഥിതി മെച്ചമാണെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. അതിനിടെ ചൂടുകാലത്ത് പാലിക്കേണ്ട  നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പൊതുജനങ്ങള്‍ രാവിലെ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.. ഈ സമയത്ത് തുറസായ ഇടങ്ങളില്‍ തൊഴിലെടുക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം സംസ്ഥാനം ... Read more

ആറാം വട്ടവും ആറ്റുകാലെത്തി ആറംഗ സംഘവുമായി

ഡാനിയേല (ന്യൂസ് 18, കൗമുദി ടിവി എന്നിവിടങ്ങളില്‍ ജേര്‍ണലിസ്റ്റ് ആയിരുന്ന ലക്ഷ്മി ഇന്ദിര കണ്ട പൊങ്കാലക്കാഴ്ച )   ബ്രസീല്‍ സ്വദേശി ഡാനിയേലക്ക് ആറ്റുകാല്‍ പൊങ്കാലയില്‍ ഇത് ആറാമൂഴമായിരുന്നു. അമ്പലത്തറ മില്‍മാ ജംഗ്ഷനിലായിരുന്നു ഡാനിയേല പൊങ്കാലയിട്ടത്. ഫെസ്ബുക്കിനു മുന്‍പ് ഓര്‍ക്കുട്ട് സോഷ്യല്‍ മീഡിയയില്‍ കൂടൊരുക്കിയ കാലത്താണ് ഡാനിയേല ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്ന് ജീവിത പങ്കാളിയെ കണ്ടെത്തിയത്. ഓര്‍ക്കുട്ടിലെ കൂട്ട് പേരൂര്‍ക്കടക്കാരന്‍ നാരായണനെ അങ്ങ് സാവോപോളോയിലെ ഡാനിയേലയുടെ ഹൃദയത്തിലേക്ക് അടുപ്പിച്ചു. കല്യാണം കഴിഞ്ഞ് പത്തു വര്‍ഷം മുന്‍പ് 2008ലാണ് ഡാനിയേല ആദ്യം പൊങ്കാലക്കെത്തിയത്. ഇടയ്ക്ക് നാലു വര്‍ഷം എത്തിച്ചേരാനായില്ല. അപ്പോള്‍ ബ്രസീലില്‍ വ്രത ശുദ്ധിയോടെ ഡാനിയേല പൊങ്കാലയിട്ടു. വെറുമൊരു കൌതുകമല്ല ഡാനിയേലക്ക് പൊങ്കാല. ആത്മസമര്‍പ്പണമെന്ന് ഈ അമൃതാനന്ദമയീ ഭക്തയുടെ മറുപടി. പ്രകൃതി ചികിത്സകയായ ഡാനിയേല ഇത്തവണ അവിടെ നിന്ന് ആറംഗ സംഘത്തെയും കൂട്ടിയാണ് ആറ്റുകാലില്‍ വന്നത്. സംഘത്തിലെ മറ്റുള്ളവര്‍ക്ക് പൊങ്കാല പുതുമയായിരുന്നു. അവരെ സഹായിക്കാന്‍ നാട്ടുകാരും കൂടി. അങ്ങനെ ബ്രസീല്‍ സംഘത്തിനു ... Read more

ദുബൈ എമിറേറ്റ്സില്‍ പുതിയ ലഗേജ് ഓഫര്‍

ഇന്ത്യ, പാകിസ്താന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ ഓഫര്‍ നല്‍കി ദുബൈ എമിറേറ്റ്സ്. 20 കിലോ അധിക ഭാരം ഇനി മുതല്‍ ഇവിടങ്ങളിലേയ്ക്ക് കൊണ്ടുപോകാം. കൊച്ചി, ചെന്നൈ, മുംബൈ, തിരുവനന്തപുരം, കറാച്ചി, മുല്‍താന്‍, സിയല്‍കൊട്ട്, മനില, ക്ലാര്‍ക്ക് എന്നിവിടങ്ങളിലേയ്ക്ക് പോകുന്നവര്‍ക്ക് 10 കിലോ അധിക ഭാരം അനുവദിക്കും. ദുബൈയില്‍ നിന്ന് മനിലയിലേയ്ക്ക് പറക്കുന്നവര്‍ക്ക് 15 കിലോ ഭാരം അധികം കൊണ്ടുപോകാം. മാര്‍ച്ച് 31 വരെ ചൊവ്വ, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കൊളംബോ, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന യാത്രക്കാര്‍ക്ക് 50 കിലോ വരെ കൊണ്ടുപോകാം.

കുതിക്കാനുറച്ച് നെക്സന്‍; ബുക്കിംഗ് 25000 കവിഞ്ഞു

ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയ നെക്സന് വിപണിയില്‍ വന്‍ സ്വീകരണം. കൊപാക്ട് എസ്. യു. വി വിഭാഗത്തില്‍ ഇടംപിടിക്കുന്ന നെക്സന് ഇതുവരെ 25000 ബുക്കിംഗ് ലഭിച്ചു എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. ഇതോടെ ചില കേന്ദ്രങ്ങളില്‍ നെക്സന്‍ ലഭിക്കാന്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ടി വരും. എക്സ് സെഡ് പ്ലസ്‌, എക്സ് ടി’ എന്നീ മോഡലുകള്‍ക്കാണ് ആവശ്യക്കാരേറെ. ഡല്‍ഹിയില്‍ 9.62 ലക്ഷം രൂപയ്ക്കാണ് ഡീസല്‍ എന്‍ജിനും ഇരട്ട വര്‍ണവുമുള്ള എക്സ് സെഡ് പ്ലസ്‌ ലഭിക്കുക. പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ടാറ്റാ മോട്ടോഴ്സ് നെക്സന്‍ അവതരിപ്പിച്ചത്. നെക്സന്‍ വാങ്ങാനെത്തുന്നവരില്‍ 65 ശതമാനം ആളുകളും 35 വയസ്സില്‍ താഴെയുള്ളവരാണെന്ന് കമ്പനി ഡീലര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഹര്‍മാനില്‍ നിന്നുള്ള ഇന്‍ഫോടെയ്ന്‍മെന്‍റ് സംവിധാനവും മള്‍ട്ടി ഡ്രൈവ് മോഡും നെക്സന്‍റെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്. നെക്സന്‍റെയും ഹെക്സയുടേയും മികവില്‍ ജനുവരിയിലെ എസ്.യു.വി വിഭാഗം വില്‍പ്പനയില്‍ 188 ശതമാനം വളര്‍ച്ചയാണ് ടാറ്റാ മോട്ടോഴ്സ് കൈവരിച്ചത്.

ഒമാനില്‍ ഗതാഗത നിയമങ്ങള്‍ പരിഷ്കരിച്ചു

പരിഷ്‌കരിച്ച ഗതാഗത നിയമങ്ങള്‍ ഇന്നു മുതല്‍ നടപ്പാക്കും. ബ്ലാക് പോയിന്റ് സംവിധാനം കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് റോയല്‍ ഒമാന്‍ പൊലീസ് വ്യാപിപ്പിച്ചു. ലൈസന്‍സ് നിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് സ്ഥിരം ലൈസന്‍സ് ലഭിക്കുന്നതിന് ബ്ലാക് പോയിന്റ് പരിഗണിക്കുന്നത് നിര്‍ബന്ധമാക്കി. സീറ്റ് ബെല്‍റ്റ്, നാല് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് എന്നിവ ഉപയോഗിക്കാതിരിക്കല്‍, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം തുടങ്ങിയവ ബ്ലാക് പോയിന്റില്‍ വീഴും. നിശ്ചിത എണ്ണത്തില്‍ ബ്ലാക് പോയിന്റ് അധികമായാല്‍ ലൈസന്‍സ് റദ്ദാക്കും.

ചില്ല് തകരാന്‍ ഇനി സൂചി മതി, വൈറലായ ആയോധനകലയുടെ വീഡിയോ

സൂചി കൊണ്ട് ഗ്ലാസ് പാളി തകര്‍ക്കാനാവുമോ? എന്നാല്‍ ഷാവോലിന്‍ സന്ന്യാസിമാര്‍ക്ക് ഇതിനാവുമെന്ന് തെളിയിക്കുന്ന വീഡിയോ അവര്‍ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തു. 72 ഷാവേലിന്‍ രഹസ്യ കലകളിലൊന്നാണ് ഈ സൂചിയേറ്. പത്തുവര്‍ഷം നീണ്ട കഠിന അഭ്യാസത്തിലൂടെയാണ് ഈ വിദ്യ ഇവര്‍ പഠിച്ചെടുത്തത്. സ്ലോ മോസ് ഗയ്‌സ് അണ് വീഡിയോ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചില്ല് കൊണ്ടെങ്ങനെ ഗ്ലാസ് തകരുന്നു എന്നതിന്റെ മന്ദഗതിയിലുള്ള ചിത്രീകരണം വിശദമായി കാണിക്കുന്നുണ്ട്. രണ്ടാഴ്ച്ച കൊണ്ട് ഈ വീഡിയോ 20 ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. ഒരു പ്ലെയിന്‍ ഗ്ലാസിന് പുറകില്‍ ബലണ്‍ പിടിച്ച് നില്‍ക്കുന്ന വ്യക്തി. മറുഭാഗത്ത് നിന്ന് ഷാവേലിന്‍ സന്ന്യാസി തന്റെ സര്‍വ ശക്തിയും എടുത്ത് ഗ്ലാസിലേക്ക് സൂചി എറിയുന്നു. കണ്ണിമ ചിമ്മുന്ന നേരത്തിനുള്ളില്‍ ബലൂണ്‍ പൊട്ടുന്നു.

ആറ്റുകാല്‍ പൊങ്കാല; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഭക്തജനം വ്രതംനോറ്റ് കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ 10.15നാണ് പൊങ്കാല തുടങ്ങുന്നത്. നഗരത്തിലെ തെരുവുകള്‍ പൊങ്കാലയെ വരവേല്‍ക്കാന്‍ സജ്ജമായി. ദൂര ദേശങ്ങളില്‍ നിന്നുള്ള ഭക്തര്‍ തിരുവന്തപുരത്ത് എത്തിത്തുടങ്ങി. പാണ്ഡ്യരാജാവിന്‍റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിയുമ്പോഴാണ്‌ പൊങ്കാലയുടെ ചടങ്ങുകള്‍ തുടങ്ങുന്നത്. തുടര്‍ന്ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട്‌ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടത്തിരിപ്പാട് ശ്രീകോവിലില്‍ നിന്നു നല്‍കുന്ന ദീപത്തില്‍ നിന്ന് വാമനന്‍ നമ്പൂതിരി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിക്കും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പിലും തീ കത്തിക്കുന്നതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി. പിന്നീട് ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലെ പൊങ്കാല അടുപ്പുകള്‍ കത്തിക്കും. ഭക്ത മനസ്സിനൊപ്പം നഗരവും അഗ്നിയെ ഏറ്റുവാങ്ങും. പൊങ്കാലയിൽ സാധാരണയായി വെള്ള ചോറ്, വെള്ളപായസം, ശർക്കര പായസം, തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് എന്നിവയാണ് നിവേദ്യമായി തയ്യാറാക്കുന്നത്. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു. ഉച്ചയ്ക്ക് 2.30ന് പൊങ്കാല നിവേദ്യം ഭക്തര്‍ക്ക് ... Read more