Category: Top Stories Malayalam

പാസ്‌പോര്‍ട്ട് സേവനം ലഭിക്കാന്‍ ഇനി വിരലടയാളം നിര്‍ബന്ധം

സൗദി അറേബ്യയില്‍ താമസ രേഖകള്‍ ഉള്ള വിദേശികളുടെ ആശ്രിതര്‍ വിരലടയാളം നല്‍കുന്ന നടപടി ഉടന്‍ പൂര്‍ത്തികരിക്കണമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം. വിരലടയാളം നല്‍ക്കാത്തവര്‍ക്ക് ജവാസത്തിന്റെ ഒരു സേവനങ്ങളു ലഭിക്കില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. അബ്ഷിന്‍ ഓണ്‍ലൈന്‍ സേവനം വഴി നാട്ടിലേക്ക് പോകുന്നതിന് റീ എന്‍ട്രി വിസ ലഭിക്കുന്നതിനും ഫൈനല്‍ എക്‌സിറ്റ് ലഭിക്കുന്നതിനും വിരലടയാളം രജിസ്റ്റര്‍ ചെയ്യണം. സൗദി പാസ്‌പോര്‍ട്ടിന്റെ വിവിധ ശാഖകളില്‍ വിരലടയാളം രേഖപ്പെടുത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൃഥ്വിരാജിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമായി

മലയാളത്തിന്റെ പ്രിയനടന്‍ പൃഥിരാജ് സിനിമാ നിര്‍മാണ രംഗത്തേക്ക്. പൃഥിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് ആരംഭിക്കുന്ന നിര്‍മ്മാണ കമ്പനിയുടെ വിവരങ്ങള്‍ പുറത്ത് വന്നു. പൃഥിരാജ് പ്രൊഡക്ഷന്‍ എന്നാണ് കമ്പനിക്ക് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി സുപ്രിയയും ഞാനും ഈ സ്വപ്‌നസാക്ഷാത്ക്കാരത്തിനായി ഉള്ള പ്രയത്‌നത്തില്‍ ആയിരുന്നു. എനിക്ക് എല്ലാം തന്ന സിനിമയ്ക്ക് എന്റെ ഏറ്റവും ഉചിതമായ സമര്‍പ്പണമാണ് ഇത്,മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമള്‍ക്ക് വഴിയൊരുക്കുക     എന്നതാണ് തന്റെ ലക്ഷ്യമെന്നും പൃഥിരാജ്  ഫെയ്‌സ്ബുക്ക് പേജില്‍ അറിയിച്ചു..

ബ്രിട്ടീഷ് ലൈസന്‍സുകള്‍ അസാധുവാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍

ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സ് അസാധുവാക്കുവാന്‍ തീരുമാനമെടുത്ത് യൂറോപ്യന്‍ യൂണിയന്‍. ബ്രെക്‌സിറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെയാണ് ലൈസന്‍സ് അസാധുവാക്കല്‍ നിലവില്‍ വരുന്നത്. അസാധുവാക്കല്‍ നിയമമാകുന്നതോടെ യൂണിയനില്‍ വാഹനമോടിക്കാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷ്‌കാര്‍ക്ക് പുതിയ ഇന്റര്‍നാഷണല്‍ പെര്‍മിറ്റ് എടുക്കണമെന്നാണ് നിര്‍ദേശം. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നിലവില്‍ ഇതില്‍ ഏതു രാജ്യത്തെയും ലൈസന്‍സ് യൂണിയനുള്ളില്‍ ഉപയോഗിക്കാം. എന്നാല്‍, യൂണിയനില്‍നിന്നു പുറത്തു പോകുന്ന യുകെയ്ക്ക് ഈ സൗകര്യം നല്‍കില്ലെന്നാണ് തീരുമാനം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇനിയും പുറത്തുവന്നിട്ടില്ല. 1949ലെ ജനീവ കണ്‍വന്‍ഷന്‍ പ്രകാരം ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് യൂറോപ്പില്‍ വാഹനം ഓടിക്കാം. ഇതു മാത്രമായിരിക്കും ബ്രിട്ടീഷുകാര്‍ക്ക് ഭാവിയില്‍ ആശ്രയം. നിലവില്‍ ബ്രിട്ടീഷ് ലൈസന്‍സുകളില്‍ യൂറോപ്യന്‍ യൂണിയന്റെ ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്.

മെസഞ്ചര്‍ ലൈറ്റില്‍ വീഡിയോ കോളിങ് ഫീച്ചര്‍

ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷന്‍റെ ഭാരം കുറഞ്ഞ പതിപ്പായ മെസഞ്ചര്‍ ലൈറ്റ് ആപ്പില്‍ വീഡിയോ കോളിങ് ഫീച്ചര്‍ എത്തി. നിലവില്‍ വോയ്‌സ് കോള്‍ സൗകര്യം മാത്രമാണ് ലൈറ്റ് ആപ്ലിക്കേഷനില്‍ ഉണ്ടായിരുന്നത്. ഈ പരിമിതിയാണ് ഇപ്പോള്‍ പരിഹരിക്കപ്പെടുന്നത്. ചെറിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ മോഡലുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ് മെസഞ്ചര്‍ ലൈറ്റ്. ഇന്റര്‍നെറ്റ് വേഗത കുറവുള്ളയിടങ്ങളിലും സ്‌റ്റോറേജ്, റാം സൗകര്യങ്ങള്‍ കുറവുള്ള ഫോണുകളിലും ഈ ആപ്ലിക്കേഷന്‍ സുഗമമായി പ്രവര്‍ത്തിക്കും. മെസഞ്ചറിന്‍റെ പ്രധാന ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ തന്നെയാണ് ലൈറ്റ് ആപ്പിലും വീഡിയോകോള്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല ഓഡിയോ കോള്‍ വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാനും സൗകര്യമുണ്ടാവും

ഉഡാന്‍ പദ്ധതി അന്താരാഷ്‌ട്ര സര്‍വീസുകളിലേയ്ക്കും

ഉഡാന്‍ (ചെലവു കുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസ്) പദ്ധതി അന്താരാഷ്‌ട്ര തലത്തിലേയ്ക്കും വ്യാപിപ്പിച്ചേക്കും. ഉഡാന്‍ ആഭ്യന്തര സര്‍വീസുകള്‍ വിജയകരമായി നടപ്പാക്കാനായാല്‍ അന്താരാഷ്ട സര്‍വീസുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് വ്യോമയാന സെക്രട്ടറി രാജിവ് നയന്‍ ചൗബെ വ്യക്തമാക്കി. ഗുവാഹട്ടി എയര്‍പോര്‍ട്ടില്‍നിന്ന് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് സര്‍വീസ് നടത്താന്‍ അസം സര്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി അസം സര്‍ക്കാര്‍ മൂന്നുവര്‍ഷംകൊണ്ട് 300 കോടി രൂപ നിക്ഷേപിക്കാനും തയ്യാറായിട്ടുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളും ഇതുപോലെ സഹകരിക്കാന്‍ തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉഡാന്‍ അന്താരാഷ്ട സര്‍വീസുകള്‍ക്ക് ടെണ്ടര്‍ നടപടികളെടുക്കുക മാത്രമാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ഉത്തരവാദിത്തമെന്നും പണംമുടക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണെന്നും സെക്രട്ടറി വ്യക്തമാക്കി. കുറഞ്ഞ നിരക്കില്‍ ആഭ്യന്തര വിമാന യാത്ര യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് ഉഡാന്‍. വിമാനത്തില്‍ നിശ്ചിത സീറ്റുകള്‍ പദ്ധതിക്കായി നീക്കിവെയ്ക്കും. ബാക്കിവരുന്ന സീറ്റുകളിലെ നിരക്ക് തിരക്കനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും.

ഐഎസ്എല്‍ ഫൈനല്‍ ബംഗളൂരുവില്‍: വിനീത് മഞ്ഞപ്പട വിടുമെന്ന് അഭ്യൂഹം.ഹക്കു ബ്ലാസ്റ്റേഴ്സിലേക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ മത്സര വേദി ബംഗളൂരുവിലേക്ക് മാറ്റി. നേരത്തെ കൊല്‍ക്കത്തയാണ് ഫൈനല്‍ വേദിയായി തീരുമാനിച്ചിരുന്നത്. ഈ മാസം 17 ന് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ഫൈനല്‍. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത എടികെ ഇത്തവണ സെമി കാണാതെ പുറത്തായിരുന്നു. ബംഗലൂരുവിനാകട്ടെ നല്ല ആരാധക പിന്തുണയും സീസണില്‍ മികച്ച പ്രകടനം നടത്ത്തിയവരുമാണ്. പക്ഷെ സെമിയുടെ ആദ്യ പാദത്തില്‍ പുണെയോട് ബംഗളൂരു സമനില വഴങ്ങി. വിനീത് മാറുമോ? നവീനും ഹക്കുവും വരുന്നു ബ്ലാസ്റ്റെഴ്സിന്‍റെ കുന്തമുനയായ സികെ വിനീത് മറ്റൊരു ടീമില്‍ ചേര്‍ന്നെക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. എഫ് സി ഗോവ ഗോള്‍ കീപ്പര്‍ നവീന്‍ കുമാര്‍ ബ്ലാസ്റ്റെഴ്സില്‍ ചേരും എന്ന് ഉറപ്പായി. ഈ സീസണില്‍ നവീന്‍ കുമാര്‍ അഞ്ചു ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്.ജാംഷദ്പൂരിനെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ടു നവീന്‍ കുമാറിന് പുറത്തു പോകേണ്ടി വന്നിരുന്നു. നോര്‍ത്ത് ഈസ്റ്റിന് കളിച്ച മലപ്പുറം സ്വദേശി അബ്ദുല്‍ ഹക്കു അടുത്ത സീസണില്‍ ബ്ലാസ്റ്റെഴ്ഗ്സ് ... Read more

റോയല്‍ എന്‍ഫീല്‍ഡിനെതിരെ പുതിയ പരസ്യവുമായി ബജാജ്

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്‍റെ കുറവുകള്‍ വീണ്ടും ചൂണ്ടിക്കാട്ടി പുതിയ പരസ്യവുമായി ബജാജ്. ആനയെ പോറ്റുന്നത് നിര്‍ത്തു എന്ന പരസ്യ സീരിസിന്‍റെ നാലാമത്തെ പരസ്യമാണ് ബജാജ് പുറത്തിറക്കിയത്. ഇത്തവണ ഡോമിനര്‍ കളിയാക്കുന്നത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വെളിച്ച കുറവിനെയാണ്. ഹെഡ് ലൈറ്റിന് വെളിച്ചം കുറവുള്ള ബൈക്ക് ഓടിച്ച് ഇരുട്ടില്‍ തപ്പാതെ എല്‍.ഇ.ഡിയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുള്ള ബജാജ് ഡോമിനാര്‍ സ്വന്തമാക്കൂ എന്നാണു പരസ്യം. റോയല്‍ എന്‍ഫീല്‍ഡ് ആനയാണെന്ന് പറയാതെ പറഞ്ഞ് ബജാജ് പുറത്തിറക്കിയ പരസ്യം ഏറെ വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും വിധേയമായിരുന്നു. പരിപാലനചിലവ് കൂടുതലുള്ള ആനയെ മാറ്റി വേഗവും സ്റ്റൈലുമുള്ള ഡോമിനര്‍ സ്വന്തമാക്കൂ എന്നു പറയുന്ന ബജാജിന്‍റെ ഈ പരസ്യം എന്‍ഫീല്‍ഡ് ആരാധകരുടെ പരിഹാസം കണക്കിന് ഏറ്റുവാങ്ങിയിരുന്നു. അതിനെ തുടര്‍ന്ന് മൂന്നു പരസ്യങ്ങളാണ് കമ്പനി പുറത്തിറക്കിയത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെക്കുറിച്ചുള്ള പ്രധാന പരാതികള്‍ ചൂണ്ടിക്കാട്ടി ഡോമിനറിന്‍റെ മേന്മയെയാണ് ഈ പരസ്യങ്ങളിലൂടെ ബജാജ് ഉയര്‍ത്തിക്കാട്ടുന്നത്. ഡോമിനറിന്‍റെ 2018 ശ്രേണി അടുത്തിടെ ബജാജ് പുറത്തിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ കമ്പനി ... Read more

ദിലീപിന് ആശംസയുമായി ബാലചന്ദ്രമേനോന്‍

കഴിഞ്ഞ വര്‍ഷം മലയാള സിനിമാ ലോകം വനിതാദിനത്തിലൂടെ കടന്നുപോയത് നടി ആക്രമിക്കപ്പെട്ട വാര്‍ത്തകളിലൂടെയാണ്. ഇന്ന് ഈ വനിതാ ദിനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് ആശംസയുമായി ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. ബാലചന്ദ്രമേനോന്‍റെ കുറിപ്പ് വായിക്കാം ഞാൻ ദിലീപിനെ കണ്ടുമുട്ടി. അതും തികച്ചും ആകസ്മികമായിട്ട്… ലാൽ മീഡിയയിൽ “എന്നാലും ശരത് ” എന്ന എന്‍റെ ചിത്രത്തിന്‍റെ അന്നത്തെ ഡബ്ബിങ് തീർത്തു പോവുകയായിരുന്നു ഞാൻ. ദിലീപാകട്ടെ തന്‍റെ വിഷു ചിത്രമായ “കുമ്മാര സംഭവത്തിനു” വന്നതും. ജയിൽ വാസം കഴിഞ്ഞുള്ള ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത്. ഏതാണ്ട് അരമണിക്കൂറോളം നിന്നനിൽപ്പിൽ ഞങ്ങൾ ആ സംഗമം ആഘോഷിച്ചു. വിഷയങ്ങൾ ഓരോന്നായി മാറി മാറി വന്നു. ദിലീപിന്‍റെ ഓരോ വാക്കിലും എന്തും തഞ്ചത്തോടെ നേരിടാനുള്ള ഒരു ലാഘവം ഞാൻ കണ്ടു . പ്രതിസന്ധികളിൽ തളരാത്ത ഒരു മനസ്സുണ്ടാവുകയെന്നതു അത്ര ചെറിയ കാര്യമല്ല. (പരീക്ഷയിൽ തോറ്റു പോയതിനു ഇന്നും കുട്ടികൾ ആത്‍മഹത്യ ... Read more

മാള്‍ 16ന് തുറക്കും; തലസ്ഥാനം ചുരുങ്ങും ഇഞ്ചയ്ക്കലേക്ക്

തിരുവനന്തപുരം: തലസ്ഥാന നഗരം ഇനി കോവളം ബൈപാസിലെ ഇഞ്ചയ്ക്കലേക്ക് ചുരുങ്ങും. തലസ്ഥാനത്തെ ആദ്യ മാള്‍ ഈ മാസം 16ന് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അവസാന വട്ട മിനുക്കുപണികള്‍ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ പുരോഗമിക്കുകയാണ്. കഴക്കൂട്ടം-കോവളം ബൈപാസില്‍ ഈഞ്ചയ്ക്കല്‍ അനന്തപുരി ആശുപത്രിക്ക് സമീപം ഏഴേക്കര്‍ സ്ഥലത്താണ് തിരുവനന്തപുരത്തെ ആദ്യ മാള്‍. മലബാര്‍ ജ്വല്ലറി നടത്തിപ്പുകാരായ മലബാര്‍ ഡെവലപ്പെഴ്സിന്‍റെ സംരംഭമാണ് ‘മാള്‍ ഓഫ് ട്രാവന്‍കൂര്‍’. തലസ്ഥാനം ചുരുങ്ങും മാളിലേക്ക് തിരുവനന്തപുരത്തെ പ്രധാന ഷോപ്പിംഗ്‌ ഇടങ്ങളെല്ലാം മാളിലുണ്ട്. ഷോപ്പിങ്ങിനു വെയില്‍ കൊണ്ട് തെരുവ് തോറും അലയേണ്ട. എയര്‍കണ്ടീഷന്‍റെ തണുപ്പില്‍ മുന്തിയ ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാം. മാള്‍ ഓഫ് ട്രാവന്‍കൂറിലെ ഓരോ കോണും ഓരോ സ്ഥലപ്പേരുകളാണ്. തമ്പാനൂരും കിഴക്കേകോട്ടയും ചാല മാര്‍ക്കറ്റുമൊക്കെ ഇങ്ങനെ മാളില്‍ ഇടം പിടിച്ചു. മത്സ്യവും മാംസവും ലഭിക്കുന്ന ഇടമാണ് ചാല മാര്‍ക്കറ്റ് . സ്ഥല ചരിത്രവുമായി ബന്ധപ്പെട്ട ചരിത്രവും പെയിന്റിംഗും ഇവിടെയുണ്ട്.തിരുവനന്തപുരത്തെ ... Read more

പെണ്‍പൂവ് വിരിഞ്ഞു ;ചരിത്രത്തില്‍ ഇടം നേടി വയനാട് കുടുംബശ്രീ

  കല്‍പ്പറ്റ: അയ്യായിരത്തിലധികം സ്ത്രീകളെ അണിനിരത്തി പെണ്‍പൂവ് വിരിയിച്ച് വയനാട് കുടുംബശ്രീ ജില്ലാ മിഷന്‍ ലോകത്തിന് മാതൃകയായി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ലോകത്തിലെ ആദ്യത്തെ ഭീമന്‍ പെണ്‍പൂവ് വിരിഞ്ഞത്. സാമ്പത്തിക ശാക്തീകരണം, സാമൂഹിക ശാക്തീകരണം, സ്ത്രീ ശാക്തീകരണം എന്നീ ആശയം വരുന്ന മൂന്ന് പൂക്കളുള്ള കുടുംബശ്രീ ലോഗോയില്‍ സ്ത്രീകള്‍ ഭംഗിയായി അണിനിരന്നതോടെയാണ് ലോക ചരിത്രത്തില്‍ വയനാട് കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയത്. കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചിട്ട് ഇരുപത് വര്‍ഷത്തോളമാകുമ്പോള്‍, കുടുംബശ്രീയെ ലോകത്തിലെ വന്‍ശക്തിയായി ഉയര്‍ത്തിക്കൊണ്ട് ചരിത്രത്തില്‍ അടയാളപ്പെടുത്തുകയാണ് വയനാട് ജില്ലാ കുടുംബശ്രീ മിഷന്‍. largest human flower പരമ്പരാഗത കേരളീയ വസ്ത്രമായ സെറ്റ് സാരിയുടുത്ത് കുടുംബശ്രീ ചിഹ്നത്തിന്റെ പിങ്ക് നിറം തലയില്‍ ധരിച്ചാണ് വനിതകള്‍ ലോഗോയില്‍ അണിനിരന്നത്. തുടര്‍ന്ന് ജില്ലാ മിഷന്‍ തയ്യാറാക്കിയ തോല്‍ക്കാന്‍ മനസ്സില്ലെന്ന സ്ത്രീ ശാക്തീകരണ ഗാനം ആലപിച്ചു. ജില്ലാ മിഷന്റെ കണക്കുകള്‍ പ്രകാരം 5438 വനിതകള്‍ ലോഗോയില്‍ ഒത്തുചേര്‍ന്നു. ഇവര്‍ക്ക് ... Read more

തലസ്ഥാനത്ത് പുതിയ മദ്യശാല തിരക്കിനനുസരിച്ച് വില മാറും

ഓഹരി വിപണിയുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ട്രാവന്‍കൂര്‍ ബാര്‍ എക്‌സ്‌ചേഞ്ച് (ടി ബി എക്‌സ്) തിരുവനന്തപുരം ഹൈസിന്തില്‍ തുറന്നു. ഉപഭോക്താക്കള്‍ക്ക് രസകരമായ അനുഭവമാണ് ടി ബി എക്‌സ് നല്‍കുന്നത്. വ്യത്യസ്തവും നൂതനവുമായ ഈ ആശയം ഉപഭോക്താക്കള്‍ക്ക് ഭക്ഷണവും മദ്യവും ഓഹരികള്‍ പോലെ കച്ചവടം ചെയ്തു സ്വന്തമാക്കാനുള്ള അവസരം നല്‍കുന്നു.ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ കേരളത്തില്‍ ആദ്യമായാണ്. ആവശ്യക്കാര്‍ കൂടുന്നതനുസരിച്ച് മദ്യത്തിന്റെ വില മാറുന്ന ബാറാണ് ടി ബി എക്‌സ്. സ്റ്റോക് മാര്‍ക്കറ്റിലെ ട്രേഡിങ്ങിന് സമാനമായ അനുഭവമാണ് ഇത് നല്‍കുന്നത്. ഉപഭോക്താകള്‍ക്ക് യഥാസമയം വില നോക്കി ഓര്‍ഡര്‍ ചെയ്യാനായി ‘ട്രാവന്‍കൂര്‍ ബാര്‍ എക്‌സ്‌ചേഞ്ച്’ എന്ന പേരില്‍ ആപ് ലഭ്യമാണ്. വില്‍പന ആരംഭിക്കുന്നത് അട്സ്ഥാന വിലയിലായിരിക്കും. ഉപഭോക്താക്കളുടെ ഓര്‍ഡറിന്റെയും അളവിന്റെയും നിരക്ക് അനുസരിച്ച് ഓരോ ബ്രാന്‍ഡിന്റെ വില കൂടുകയും കുറയുകയും ചെയ്യും. ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ബാറിലേക്ക് വരുന്ന വഴി തന്നെ പ്രിയപ്പെട്ട മദ്യത്തിന്റെ വില കൂടിയോ കുറഞ്ഞോ എന്നറിയാന്‍ സാധിക്കും. ട്രേഡ് മാര്‍ക്കറ്റിനു ... Read more

കേരളം കാണാന്‍ എത്തുന്നവരില്‍ കൂടുതല്‍ തമിഴ്നാട്ടുകാര്‍

കേരളത്തിന്‍റെ സൗന്ദര്യം കൂടുതല്‍ ആസ്വദിക്കാന്‍ എത്തുന്നത് തമിഴ്നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍. വിനോദ സഞ്ചാര വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷമെത്തിയ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ തമിഴ്നാടിനാണ് ഒന്നാം സ്ഥാനം. ടൂറിസം വകുപ്പ് നടത്തിയ പാര്‍ട്ണര്‍ഷിപ്‌ മീറ്റില്‍ ടൂറിസം മാര്‍ക്കറ്റിംഗ് ഡപ്യൂട്ടി ഡയറക്ടര്‍ വി. എസ് അനില്‍കുമാറാണ് കണക്കുകള്‍ പങ്കുവെച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരേയും ടൂറിസം മേഖലയിലെ ബിസിനസ്കാരേയും കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലേക്ക് ക്ഷണിക്കുന്നതിനായി നടത്തിയ പാര്‍ട്ണര്‍ഷിപ്‌ മീറ്റില്‍ 300ലധികം പേര്‍ പങ്കെടുത്തു. ടൂറിസം മേഖലയില്‍ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്കായി നടത്തിയ പാർട്ണർഷിപ് മീറ്റ് രാജ്യത്തെ 12 സ്ഥലങ്ങളിലാണു നടത്തുന്നത്. രാജ്യാന്തര തലത്തിൽ 18 വേദികളിലും പരിപാടി നടക്കും. 2017ൽ കേരളത്തിലേക്ക് എത്തിയ വിനോദസഞ്ചാരികളുടെ കണക്കുകളും മറ്റു വിവരങ്ങളും ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം– 1,46,73520 വിദേശ വിനോദസഞ്ചാരികളുടെ എണ്ണം– 10,90,870 തമിഴ്നാട്ടിൽനിന്നുള്ളവരുടെ എണ്ണം– 1,27,0000 ടൂറിസത്തിൽനിന്നുള്ള വരുമാനം– 26,000 കോടി രൂപ ടൂറിസത്തിൽനിന്നും ലഭിച്ച ... Read more

ഗള്‍ഫിലെ ലോട്ടറികള്‍ മലയാളികള്‍ക്ക്

പ്രബിന്‍ തോമസ്‌ സമ്മാനവുമായി ഗള്‍ഫ്‌ രാജ്യങ്ങളില്‍ നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളായി മലയാളികള്‍. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ കേരളത്തിൽ നിന്നുള്ള പ്രബിൻ തോമസ് ഒന്നാം സമ്മാനം കരസ്ഥമാക്കി. ഒരു മില്യൺ യുഎസ് ഡോളറാണ് (6,49,95,000 രൂപ) സമ്മാനം. കേരളത്തിൽ ഐടി ഉൽപ്പനങ്ങളുടെ വിൽപ്പന നടത്തുകയാണ് നാൽപ്പതുകാരനായ പ്രബിൻ. തിങ്കളാഴ്ച അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തിരുവനന്തപുരം സ്വദേശിക്ക് 12 കോടി രൂപ അടിച്ചിരുന്നു. തിരുവനന്തപുരം വെട്ടുകാട് സ്വദേശി തൻസി‌ലാസ് ബിബിയൻ ബാബുവിനാണ് ബംബര്‍ അടിച്ചത്. 265 സീരീസിലെ 0471 എന്ന ടിക്കറ്റാണ് പ്രബിന് ഭാഗ്യം കൊണ്ടുവന്നത്. തന്‍സിലാസ് ബിബിയന്‍ ബാബു നാട്ടിൽ നിന്നും ലോട്ടറി ടിക്കറ്റുകൾ എടുക്കാറുണ്ടെങ്കിലും വിദേശത്തുനിന്ന് ആദ്യമായാണ് ഒരു നറുക്കെടുപ്പിൽ പങ്കെടുത്തത്. ഓൺലൈൻ വഴിയാണ് പ്രബിൻ ഭാഗ്യം പരീക്ഷിച്ചത്. അത് വിജയിക്കുകയും ചെയ്തു. നിലവിലുള്ള നെറ്റ്‍വർക്കിങ് ബിസിനസ് കൂടുതൽ വിപുലമാക്കുക, ചെറിയൊരു സോഫ്റ്റ്‍വെയർ കമ്പനി തുടങ്ങുക തുടങ്ങിയവയാണ് പ്രബിന്‍റെ ആഗ്രഹങ്ങള്‍. തൻസി‌ലാസ് ബിബിയൻ ബാബുവിന് 030202 ... Read more

ദുബൈ സഫാരിയില്‍ പുതിയ അതിഥികള്‍

ലോക കാഴ്ചകളുടെ വന്യസൗന്ദര്യവുമായി ദുബൈ സഫാരിയില്‍ പുതിയ അതിഥികള്‍ എത്തി. 175 കുഞ്ഞുങ്ങളുടെ ഉള്‍പ്പെടെ 30 ഇനം മൃഗങ്ങളാണ് സഫാരിയിലെ താരങ്ങള്‍. ആഫ്രിക്കന്‍ മലനിരകളില്‍ നിന്നുള്ള കരിങ്കുരങ്ങുകള്‍, പിരിയന്‍ കൊമ്പുകളുള്ള 22 കറുത്ത കൃഷ്ണമൃഗങ്ങള്‍, മൂന്ന് അറേബ്യന്‍ ചെന്നായ്ക്കള്‍, വടക്കന്‍ അമേരിക്കന്‍ ഇനമായ പുള്ളികളോടു കൂടിയ 12 പാമ്പുകള്‍, രണ്ടു നൈല്‍ മുതലകള്‍, അഞ്ച് ഈജിപ്ഷ്യന്‍ വവ്വാലുകള്‍, വുഡ് ഡക്ക്, 24 ആഫ്രിക്കന്‍ ആമകള്‍, വെള്ള സിംഹങ്ങള്‍, കാട്ടുപോത്ത് കൂറ്റന്‍ കൊമ്പുള്ള കാട്ടാടുകള്‍ എന്നിവയാണ് പുതിയ അതിഥികള്‍. അല്‍ വര്‍ഖ 5 ഡിസ്ട്രിക്ടില്‍ ഡ്രാഗന്‍ മാര്‍ട്ടിനു സമീപമുള്ള സഫാരിയില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ഏഴുവരെയാണു പ്രവേശനം. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ കുടുംബമായി വരുന്നവര്‍ക്കു മാത്രം. സഫാരി വൈവിധ്യങ്ങളാല്‍ വളരുകയാണെന്നു ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ (ലീഷര്‍ ഫെസിലിറ്റീസ്) ഖാലിദ് അല്‍ സുവൈദി പറഞ്ഞു. അപൂര്‍വയിനം മൃഗങ്ങളാണ് സഫാരിയിലുള്ളത്. ഇവയില്‍ പലയിനങ്ങളും വംശനാശഭീഷണി നേരിടുന്നവയാണ്. ഇവയ്ക്ക് ഏറ്റവും സുരക്ഷിതവും സുഖകരവുമായ സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കുന്നതായും ... Read more

ചൈനീസ് ബഹിരാകാശ നിലയം ഉടന്‍ ഭൂമിയില്‍ പതിക്കും; കേരളത്തില്‍ ജാഗ്രത

ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ ‘ടിയാൻഗോങ്–1’ ആഴ്ചകൾക്കുള്ളിൽ ഭൂമിയിൽ പതിക്കുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. എന്നാൽ എവിടെയാണ് നിലയം പതിക്കുകയെന്ന കാര്യത്തിൽ ആർക്കും ധാരണയില്ല. നിലയം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ എന്നാണ് ശാസ്ത്രജ്ഞരുടെ നിലപപാട്. നിലയം പതിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കേരളവും ഉൾപ്പെട്ടിട്ടുള്ളതായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഇഎസ്എ നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസിന്‍റെ എയ്റോ സ്പേസ് കോർപറേഷന്‍റെ നിഗമനമനുസരിച്ച് ടിയാൻഗോങ്–1 ഏപ്രിൽ ആദ്യം ഭൗമാന്തരീക്ഷത്തിലേക്കു തിരികെ പ്രവേശിക്കും. എന്നാൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പ്രവചനപ്രകാരം ഈ മാസം 24നും ഏപ്രിൽ 19നും ഇടയ്ക്ക് നിലയം താഴേക്കു പതിക്കും. 2016ലാണ് നിലയത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ചൈന അറിയിച്ചത്. നിലയത്തിന്‍റെ ഒരു ഭാഗം ഭൂമിയിൽ പതിക്കാനുള്ള സാധ്യതയുണ്ടെന്ന് എയ്റോ സ്പേസ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. 2011ലാണ് 8500 ടൺ ഭാരമുള്ള ‘ടിയാൻഗോങ് 1’ ബഹിരാകാശ നിലയം ചൈന വിക്ഷേപിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്‍റെ മാതൃകയിൽ ചൈന വികസിപ്പിച്ചതാണ് ടിയാൻഗോങ്. ചൈനീസ് ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു ... Read more