Category: Top Stories Malayalam
ഷവോമി എക്‌സേഞ്ച് ഓഫര്‍ ഓണ്‍ലൈന്‍ വഴിയും
എം.ഐ ഹോം സ്‌റ്റോറുകള്‍ വഴി നല്‍കി വന്നിരുന്ന എക്‌സ്‌ചേഞ്ച് ഓഫര്‍ ഇനിമുതല്‍ ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ എം.ഐ ഡോട്ട് കോമിലും ലഭിക്കും. ചൊവ്വാഴ്ചയാണ് എക്‌സ്‌ചേഞ്ച് ഓഫര്‍ കമ്പനി വെബ്‌സൈറ്റിലേക്ക് വ്യാപിപ്പിച്ചത്. ഓഫര്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഇന്‍സ്റ്റന്‍റ് എക്‌സ്‌ചേഞ്ച് കൂപ്പണ്‍ ഉപയോഗിച്ച് പഴയ ഫോണിന് പകരം പുതിയ ഫോണ്‍ വാങ്ങാം. ഈ ഓഫര്‍ ലഭിക്കുന്നതിനായി മി ഡോട്ട് കോമില്‍ ഒരുക്കിയിട്ടുള്ള എക്‌സ്‌ചേഞ്ച് ഓഫര്‍ പ്രത്യേക പേജില്‍ കൈമാറ്റം ചെയ്യാനുദ്ദേശിക്കുന്ന സ്മാര്‍ട്‌ഫോണ്‍ തിരഞ്ഞെടുക്കുക. ഹാന്‍റ്സെറ്റിന്‍റെ നിലവിലെ അവസ്ഥയും വിപണി മൂല്യവും കണക്കാക്കി ഷവോമി ഒരു എക്‌സ്‌ചേയ്ഞ്ച് മൂല്യം നിശ്ചയിക്കും. ഈ വില സ്വീകാര്യമെങ്കില്‍ ഐ.എം.ഇ.ഐ നമ്പര്‍ നല്‍കി അത് അംഗീകരിക്കുക. തുടര്‍ന്ന് എം.ഐ അക്കൗണ്ടില്‍ എക്‌സ്‌ചേ്ഞ്ച് വാല്യൂ കൂപ്പണ്‍ ക്രെഡിറ്റ് ആകും. ഒരു പുതിയ സ്മാര്‍ട്‌ഫോണ്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഈ കൂപ്പണ്‍ ഉപയോഗിക്കാം. ഫോണ്‍ കൈപ്പറ്റുന്ന സമയത്ത് പഴയ ഫോണ്‍ നല്‍കിയാല്‍ മതി. പ്രവര്‍ത്തനക്ഷമമായതും ബാഹ്യമായ കേടുപാടുകളില്ലാത്തതുമായ സ്മാര്‍ട്‌ഫോണുകള്‍ മാത്രമേ എക്‌സ്‌ചേഞ്ച് ... Read more
ടി.വി.എസ് അപ്പാച്ചെ ആര്‍.ടി.ആര്‍ 160 4വി പുതിയ രൂപത്തില്‍ ഇന്ത്യയില്‍
രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസ് അപ്പാച്ചെ ആര്‍.ടി.ആര്‍ 160 മോഡലിന്‍റെ പുതിയ പതിപ്പ് ആര്‍.ടി.ആര്‍ 160 4വി പുറത്തിറക്കി. മുന്ന് വകഭേദങ്ങളില്‍ ലഭ്യമാകുന്ന അപ്പാച്ചെയ്ക്ക് 81,490 രൂപ മുതല്‍ 89,990 രൂപ വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. മുന്‍ മോഡലില്‍ നിന്ന് രൂപത്തിലും കരുത്തിലും കാര്യമായ മാറ്റങ്ങള്‍ സഹിതമാണ് ആര്‍.ടി.ആര്‍ 160 4വി എത്തിയത്. അപ്പാച്ചെ ശ്രേണിയിലെ ആര്‍.ടി.ആര്‍ 200 4വി മോഡലിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഫ്യുവല്‍ ടാങ്ക് എക്‌സ്റ്റന്‍ഷനും എക്‌സ്‌ഹോസ്റ്റും. സുഖകരമായ യാത്രയ്ക്ക് മോണോഷോക്ക് സസ്‌പെന്‍ഷനും ഇതിലേക്ക് കടമെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ ആര്‍.ടി.ആര്‍ 160 ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ കരുത്ത് നല്‍കുന്ന ബൈക്കായിരിക്കും പുതിയ 160 അപ്പാച്ചെ എന്നാണ് കമ്പനി പറയുന്നത്. മുന്‍ മോഡലിനെക്കാള്‍ കൂടുതല്‍ എന്‍ജിന്‍ കരുത്തും ഇതില്‍ ലഭിക്കും. 159.7 സി.സി എന്‍ജിന്‍ ഇ.എഫ്.ഐ മോഡലില്‍ 16.8 ബി.എച്ച്.പി പവറും 14.8 എന്‍.എം ടോര്‍ക്കും കാര്‍ബറേറ്റര്‍ പതിപ്പില്‍ 16.5 ബിഎച്ച്പി പവറും 14.8 എന്‍എം ടോര്‍ക്കും ... Read more
മഴ കനിഞ്ഞു: കുളിര്‍മതേടി വീണ്ടും സഞ്ചാരികള്‍ എത്തിത്തുടങ്ങി
കടുത്ത ചൂടിനെ ശമിപ്പിച്ചു പെയ്ത വേനല്‍ മഴ കനിഞ്ഞ് ജലപാതകളില്‍ നീരൊഴുക്ക്. തമിഴ്‌നാടിന്റെ അതിര്‍ത്തി മേഖലയില്‍ രണ്ടു ദിവസമായി പെയ്ത മഴ മൂലം കുറ്റാലം ഉള്‍പ്പെടെയുള്ള വെള്ളച്ചാട്ടങ്ങളിലേക്ക് സഞ്ചാരികള്‍ എത്തി തുടങ്ങി. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കാരണം കാറ്റും മഴയും തുടരുകയാണ്. കടുത്ത വേനല്‍ തുടരുന്നതിനാല്‍ വറ്റിയിരുന്ന നീര്‍ ചാലുകളില്‍ പ്രതീക്ഷിക്കാതെ ലഭിച്ച മഴ കാരണം നീരൊഴുക്ക് വര്‍ധിച്ചു. വരള്‍ച്ചകാരണം സഞ്ചാരികള്‍ എത്താതിരുന്ന ജലപാതങ്ങളിലേക്ക് കുളിര്‍മതേടി വീണ്ടും സഞ്ചാരികള്‍ വന്നുതുടങ്ങി. അതേസമയം കേരളത്തില്‍ പാലരുവി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വേനല്‍കാരണം അടച്ചിട്ടിരിക്കുകയാണ്.
കൂടുതല്‍ സഞ്ചാരികളെ ലക്ഷ്യമിട്ട് ഉത്തരാഖണ്ഡ്; പുത്തന്‍ കേന്ദ്രങ്ങള്‍ വികസിപ്പിക്കും
നൈനിറ്റാള്‍, മസൂറി,ഹരിദ്വാര്‍,ഋഷികേശ് എന്നിവയ്ക്ക് പുറമേ കൂടുതല്‍ ഇടങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. തീം അധിഷ്ടിത 13 കേന്ദ്രങ്ങളാകും വികസിപ്പിക്കുക. ത്രിവേന്ദ്ര സിംഗ് റാവത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റതിന്‍റെ വാര്‍ഷിക ദിനമായ മാര്‍ച്ച് 18ന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. മുന്‍സിയാരി, മുക്തെശ്വര്‍ എന്നിവിടങ്ങളില്‍ തേയില കൃഷിയാകും ഉയര്‍ത്തിക്കാട്ടുക. കടാര്‍മളില്‍ ധ്യാനം, ലോഹാഗട് ഹില്‍ സ്റ്റേഷന്‍, പരാഗ് ഫാമില്‍ അമ്യൂസ്മെന്റ് പാര്‍ക്ക്,ചോപ്തയില്‍ ഇക്കോ ടൂറിസം, തെഹരി തടാകത്തില്‍ ജലകേളി എന്നിങ്ങനെയാകും വികസിപ്പിക്കുക. ഉത്തരാഖണ്ഡ് സംസ്ഥാനം മുഴുവന്‍ വിനോദസഞ്ചാരികളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹാക്കര്‍ പിടിമുറുക്കി എയര്‍ ഇന്ത്യ കുടുങ്ങി
എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഇന്നു പുലര്‍ച്ചയോടെ ഹാക്ക് ചെയ്യപ്പെട്ടു. മണിക്കൂറുകള്‍ക്കു ശേഷം അക്കൗണ്ട് പുനഃസ്ഥാപിച്ചു. തുര്‍ക്കിയില്‍നിന്നുള്ള I ayyildtiz എന്ന ഹാക്കര്‍ സംഘമാണ് ഇതിന പിന്നിലെന്നാണ് സൂചന. ഇന്നു പുലര്‍ച്ചയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെത്. ഈ സമയത്ത് പ്രത്യക്ഷപ്പെട്ട ടര്‍ക്കിഷ് ഭാഷയിലുള്ള ചില ട്വീറ്റുകളാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ചുള്ള സൂചന നല്‍കിയത്. തുര്‍ക്കി അനുകൂല ട്വീറ്റുകള്‍ ഈ സമയത്ത് പേജില്‍ പ്രതക്ഷ്യപ്പെട്ടിരുന്നു. ഇതുകൂടാതെ ഒരു ട്വീറ്റ് കൂടി പേജില്‍ പിന്‍ ചെയ്തിട്ടുമുണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും റദ്ദാക്കിക്കിയിരിക്കുന്നു. ഇനി ടര്‍ക്കിഷ് വിമാനത്തില്‍ യാത്ര ചെയ്യാം എന്നായിരുന്നു ട്വീറ്റ്. ഇതോടെയാണ് പേജ് ഹാക്ക് ചെയ്യപെട്ടു എന്ന വിവരം പുറത്തെത്തിയത്. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വിലാസം @airindian എന്നതില്‍ നിന്നും @airindiaTR എന്നാക്കി ഹാക്കര്‍ മാറ്റുകയായിരുന്നു.
റിയാദില്‍ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്ക് പുതിയ അപേക്ഷ
റിയാദില്‍ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്ക് ഏപ്രിൽ ഒന്ന് മുതൽ പുതിയ അപേക്ഷ ഫോറം. പാസ്പോർട്ട് പുതിയത് എടുക്കാനും പുതുക്കാനും വ്യക്തി വിവരങ്ങൾ തിരുത്താനും പുതിയത് കൂട്ടിച്ചേർക്കാനും ഇനി മുതൽ ഒറ്റ അപേക്ഷാ ഫോറം മതി. ഇതോടെ നടപടിക്രമങ്ങൾ ലളിതമായി. റിയാദിലെ ഇന്ത്യൻ എംബസിയാണ് പുതിയ പരിഷ്കാരം ഏർപ്പെടുത്തിയത്. പാസ്പോർട്ട് പുതിയത് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനും ഒരേ ഫോറം തന്നെയാണ് നിലവിലുമുള്ളത്. എന്നാൽ പാസ്പോർട്ടിലെ പേര് മാറ്റൽ, ഭാര്യ/ഭർത്താവിന്റെ പേര് ചേർക്കൽ/ഒഴിവാക്കൽ/തിരുത്തൽ, മാതാപിതാക്കളുടെ പേര് തിരുത്തൽ, ജനന തിയ്യതി/ജനന സ്ഥലം തിരുത്തൽ, ഫോട്ടോ/ വിലാസം/ഒപ്പ് മാറ്റൽ, ഇ.സി.ആർ സ്റ്റാറ്റസ് മാറ്റൽ എന്നീ സേവനങ്ങൾക്ക് വെവ്വേറെ ഫോറങ്ങൾ കൂടി അനുബന്ധമായി നൽകണമായിരുന്നു. ഇതിനാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. എല്ലാ സേവനങ്ങൾക്കും ഒറ്റ ഫോറം ഉപയോഗിച്ചാൽ മതി. ഏപ്രിൽ ഒന്നുമുതൽ പുതിയ ഫോറത്തിലുള്ള അപേക്ഷ മാത്രമേ സ്വീകരിക്കൂ. പുതിയ ഫോറം ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
ബാംഗ്ലൂരില്‍ ക്രോസ് ചെയ്യാം സ്മാര്‍ട്ടായി
മെട്രോപൊളിറ്റന്‍ നഗരത്തില്‍ റോഡ് മുറിച്ച് കടക്കാന്‍ ഇനി മണിക്കൂറുകള്‍ കാത്തുനില്‍ക്കണ്ട. നഗരത്തില്‍ മൂന്നിടങ്ങളില്‍ കൂടി ആകാശപാത തുറന്നു. ഡൊറാളൂര്‍ ഇന്നര്‍ റിങ് റോഡ് ജംഗ്ഷന്‍, എയര്‍പോര്‍ട്ട് റോഡിലെ ശാന്തി സാഗര്‍ ഹോട്ടലിന് സമീപം, വിശ്വേശരയ്യ മ്യൂസിയം റോഡ് എന്നിവടങ്ങളിലാണ് സ്‌ക്കൈവോക്കുകള്‍ വന്നത്. ല്ഫ്റ്റ്, സിസിടിവി തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള സ്‌ക്കൈവോക്ക് ബെംഗ്‌ളൂരു നഗരവികസനമന്ത്രി കെ ജെ ജോര്‍ജാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. റോഡ് മുറിച്ച് കടക്കുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകടം സംഭവിക്കുന്നത് പതിവാണ് ഈ സാഹചര്യത്തിലാണ് ബിബിഎംപി നടപ്പാലങ്ങള്‍ സ്ഥാപിച്ചത്. സ്വകാര്യ ഏജന്‍സികള്‍ക്കാണ് പാലങ്ങളുടെ സംരക്ഷണ ചുമതലയുള്ളത്. നഗരത്തില്‍ വിവിധ ഇടങ്ങളില്‍ നടപ്പാലങ്ങള്‍ ഉണ്ടെങ്കിലും അതുപയോഗിക്കാതെ റോഡ് മുറിച്ച് കടക്കുന്നവര്‍ ധാരാളമാണ്. ഇങ്ങനെ ഉണ്ടാവുന്ന അപകടങ്ങള്‍ തടയാന്‍ ഉയരം കൂടി ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്കായി നഗരത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നടപ്പാലം സ്ഥാപിക്കുമെന്ന് മന്ത്രി കെ ജി ജോര്‍ജ് പറഞ്ഞു.
വാട്‌സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഇനി സമയമെടുക്കും
അയക്കുന്ന സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം കഴിഞ്ഞ വര്‍ഷമാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഏറെ ഉപകാരപ്രദമായ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍ ഈ ഫീച്ചര്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ബ്ലോക്ക് റിവോക്ക് റിക്വസ്റ്റ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഏഴ് മിനിറ്റ് സമയ പരിമിതിയാണ് വാട്‌സ്ആപ്പ് നല്‍കുന്നത്. ഇത് ഒരുമണിക്കൂര്‍ ആക്കി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. എന്നാല്‍ വാട്‌സ്ആപ്പ് മാതൃകയില്‍ നിര്‍മിച്ച വ്യാജ വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം മുമ്പ് അയച്ച സന്ദേശങ്ങള്‍ വരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന സാഹചര്യമുണ്ട്. ഈ ദുരുപയോഗം തടയാനുള്ള ശ്രമമാണ് പുതിയ ഫീച്ചര്‍. നിലവില്‍ ഒരാള്‍ സന്ദേശം നീക്കം ചെയ്യാനുള്ള അപേക്ഷ നല്‍കുമ്പോള്‍ സ്വീകര്‍ത്താക്കളുടെ ഫോണിലെ ഡാറ്റാബേസ് പരിശോധിച്ച ശേഷം അത് ഉടന്‍ നീക്കം ചെയ്യുകയാണ് വാട്‌സ്ആപ്പ് ചെയ്യാറ്. എന്നാല്‍ പുതിയ ഫീച്ചര്‍ പ്രാബല്യത്തില്‍ വരുന്നതോടെ സന്ദേശം ഒരു നിശ്ചിത സമയ പരിധിയ്ക്ക് ശേഷം ... Read more
രാത്രികാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം
രാജ്യത്ത് രാത്രികാലങ്ങളില്‍ ഭക്ഷ്യശാലകളും മാര്‍ക്കറ്റുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് ടൂറിസം മന്ത്രാലയത്തിന്‍റെ പരിഗണനയിലുണ്ടെന്ന് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. അതേ സമയം, രാത്രി ജീവീതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നൈറ്റ് ക്ലബ് മാത്രമല്ല മറിച്ച് ആരോഗ്യകരമായ വിനോദമാണെന്നും മന്ത്രി പറഞ്ഞു. സൂര്യാസ്തമയത്തിനു ശേഷം രാജ്യത്തെ സ്മാരകങ്ങളെ ഉള്‍പ്പെടുത്തിയുള്ള വിനോദ പരിപാടികള്‍ ആവശ്യമാണ്. രാത്രികളില്‍ സ്മാരകങ്ങള്‍ വിനോദ സഞ്ചാരികള്‍ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രാലയം തുടക്കമിടും. 24 മണിക്കൂറും വരുമാനം ലഭിക്കുന്ന ആരോഗ്യകരമായ ടൂറിസത്തെയാണ് മന്ത്രാലയം പ്രോത്സാഹിപ്പിക്കുക. നമ്മള്‍ അഭിവൃദ്ധിപ്പെടുത്തുന്ന രാത്രി ജീവിതത്തിന്‍റെ ചെറിയ ഭാഗം മാത്രമാണ് നെറ്റ് ക്ലബ്ബുകള്‍. വിനോദ സഞ്ചാരികള്‍ വൈകുന്നേരം ഏഴുമണിക്ക് ശേഷം അവരുടെ മുറികളിലേക്ക് മടങ്ങുന്ന പ്രവണത മറികടക്കണം. ഷോപ്പിങ്, ഭക്ഷണ ശാലകള്‍ എന്നിവയിലൂടെ ശുദ്ധമായ ഒരു വിനോദ സാഹചര്യമുണ്ടാക്കും. സ്മാരകങ്ങളിലെ സന്ദര്‍ശകരുടെ ടിക്കറ്റുകള്‍ വഴി ഇപ്പോള്‍ നമുക്ക് കാര്യമായ വരുമാനമുണ്ടാക്കാനാകുന്നില്ല. രാത്രികളില്‍ ഇതിന് ചുറ്റും പരിപാടികള്‍ സംഘടിപ്പിച്ച് വരുമാനമുണ്ടാക്കാനാകുമെന്നും കണ്ണന്താനം പറഞ്ഞു. സൂര്യാസ്തമയത്തിന് ശേഷം സ്മാരകങ്ങള്‍ ... Read more
കനത്ത കാറ്റിനും മഴയ്ക്കും സാധ്യത; കടലില്‍ പോകുന്ന വിനോദ സഞ്ചാരികള്‍ക്ക് വിലയ്ക്ക്
കന്യാകുമാരിക്കു തെക്കായി ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറ് ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ലക്ഷ്യദ്വീപ് ഭാഗത്തേയ്ക്ക് നീങ്ങുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് തീവ്ര ന്യൂന്യമാര്‍ദ്ദമായി മാറി. കാറ്റിനൊപ്പം കടലിനും ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശത്ത് ജാഗൃതാ നിര്‍ദേശം നല്‍കി. വിനോദ സഞ്ചാരികളോട് കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കി. കൊച്ചിയില്‍ നിന്നും വിനോദ സഞ്ചാരത്തിനു കടലില്‍ പോയ ചെറുകപ്പലുകള്‍ തീരത്തേയ്ക്ക് തിരിച്ചു വിളിച്ചു. ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദസഞ്ചാര കപ്പലുകള്‍ കടലില്‍ പോകില്ല. ബേപ്പൂരില്‍ നിന്നും ലക്ഷ്യദ്വീപിലേയ്ക്ക് പോകുന്ന ബോട്ടുകള്‍ നിര്‍ത്തിവെച്ചു. കടലില്‍ പോയ ബോട്ടുകള്‍ ലക്ഷ്യദ്വീപ് തീരത്ത് അടുപ്പിച്ചു. തെക്കന്‍ കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ ശക്തമായ മഴലഭിക്കും. കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിൽ കാറ്റിന്‍റെ വേഗം മണിക്കൂറിൽ 65 കിലോമീറ്റർ വരെയാകും. തിരമാല 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ ആഞ്ഞടിക്കും. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ... Read more
മൃതദേഹം അയക്കാന്‍ ഏകീകൃത നിരക്ക്: തീരുമാനം ആയിട്ടില്ലെന്ന് എയര്‍ ഇന്ത്യ
മൃതദേഹങ്ങൾ വിമാനം വഴി അയക്കുമ്പോൾ തൂക്കം നോക്കി നിരക്ക് ഇൗടാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എയർ ഇന്ത്യ. ഇതെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഏത് തരത്തിലാണ് ഇത് നടപ്പാക്കുമെന്ന് തീരുമാനമായിട്ടില്ല. എയർ ഇന്ത്യയുടെ വിമാനങ്ങൾ വഴി മൃതദേഹം അയക്കാനുള്ള നിരക്ക് മേഖലകൾ തിരിച്ച് ഏകീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം അയക്കുമ്പോൾ തൂക്കം നോക്കി നിരക്ക് നിശ്ചയിക്കുന്ന പതിവ് കാലങ്ങളായി പരാതിക്ക് വഴി വെച്ചിരുന്നു. യു.എ.ഇയിൽ അബൂദാബി ഒഴികെയുള്ള ഇടങ്ങളിൽ എയർ ഇന്ത്യയുടെ കാർഗ്ഗോ വിഭാഗം കൈകാര്യം ചെയ്യാൻ ഒൗദ്യോഗികമായി നിയോഗിച്ചിരിക്കുന്ന അറേബ്യൻ ട്രാവൽസ് നടത്തിയ പ്രഖ്യാപനം ഏത് സാഹചര്യത്തിൽ ഉണ്ടായതാണെന്ന് അറിയില്ലെന്ന് എയര്‍ ഇന്ത്യ അതികൃതര്‍ പറഞ്ഞിരുന്നു. ദൂരം അനുസരിച്ച് ദക്ഷിണേന്ത്യയിലേക്കും ഉത്തരേന്ത്യയിലേക്കും മൃതദേഹങ്ങൾ കൊണ്ടുവരാന്‍ വ്യത്യസ്ഥ നിരക്ക് തന്നെ ഏർപ്പെടുത്തേണ്ടിവരും. തിരക്കുള്ളപ്പോഴും ഇല്ലാത്തപ്പോഴും രണ്ട് തരം നിരക്ക് ഏർപ്പെടുത്തേണ്ടിയും വരും. ഇത്തരം കാര്യങ്ങൾ നിലനിൽക്കുന്നതിനാലാണ് നിരക്ക് ഏകീകരണം ... Read more
ഷവോമി റെഡ്മി 5 ആമസോണില്‍ മാത്രം
ഷവോമി റെഡ്മി 5 സ്മാര്‍ട്‌ഫോണ്‍ ഈ മാസം 14ന് ഇന്ത്യയില്‍ അവതരിപ്പിക്കും. എങ്കിലും ഫോണിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഷവോമി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആമസോണ്‍ ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഉല്‍പ്പന്നമായിരിക്കും റെഡ്മി 5. ഫോണിന് വേണ്ടി പ്രത്യേകം പേജ് തന്നെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറെ സ്വീകാര്യത നേടിയ റെഡ്മി 4 സ്മാര്‍ട്‌ഫോണിന്‍റെ തുടര്‍ച്ചക്കാരനാണ് റെഡ്മി 5. കഴിഞ്ഞ ഒരാഴ്ചയായി റെഡ്മി 5ന്‍റെ ടീസറുകള്‍ കമ്പനി സോഷ്യല്‍ മീഡിയവഴി പുറത്തുവിട്ടിരുന്നു. ഫോണിന്‍റെ പേര് പുറത്തുവിടാന്‍ കമ്പനി തയ്യാറായിരുന്നില്ല. എന്നാല്‍ റെഡ്മി 5 സ്മാര്‍ട്‌ഫോണ്‍ തന്നെയാണ് വരാനിരിക്കുന്നത് എന്ന് തീര്‍ച്ച. വലിയ ബാറ്ററി ദൈര്‍ഘ്യം ലഭിക്കുന്ന ഫോണിനെ ‘ കോംപാക്റ്റ് പവര്‍ഹൗസ്’ എന്നാണ് ഷവോമി വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഷവോമി റെഡ്മി 5 ചൈനയില്‍ പുറത്തിറക്കിയത്. സ്‌നാപ് ഡ്രാഗണ്‍ 450 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്‍റെ 2 ജിബി റാം 16 ജിബി സ്‌റ്റോറേജ്, 3 ജിബി റാം 32 ജിബി സ്‌റ്റോറേജ്, 4 ജിബി റാം ... Read more
യു.എ.ഇയില്‍ സഞ്ചരിക്കുന്ന പുസ്തകശാല
അതിരുകളില്ലാത്ത വായന എന്ന പ്രമേയത്തെ ആസ്പദമാക്കി ഷാര്‍ജ സാംസ്‌കാരിക വകുപ്പിന്‍റെ കീഴിലുള്ള മൊബൈല്‍ ലൈബ്രറി യു.എ.ഇയില്‍ യാത്ര സംഘടിപ്പിക്കുന്നു. വായനയിലൂടെ അറിവ് വളര്‍ത്താനും വിഖ്യാതപുസ്തകങ്ങള്‍ പ്രചരിപ്പിക്കാനുമായാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രാജ്യവ്യാപകമായി യാത്രചെയ്യുന്നത്. യു.എ.ഇയിലെ തിരഞ്ഞെടുത്ത 28 കേന്ദ്രങ്ങളിലാണ് ഷാര്‍ജ മൊബൈല്‍ ലൈബ്രറിയാത്ര നടത്തുക. കൂടാതെ, സര്‍ക്കാര്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ നിര്‍ദേശിക്കുകയാണെങ്കില്‍ പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്. യു.എ.ഇ.യിലെ സര്‍വകലാശാലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍, പൊതുയിടങ്ങള്‍, ഭിന്നശേഷിക്കാരെ നയിക്കുന്ന കമ്യൂണിറ്റി സംഘടനകളിലും അവരുടെ കേന്ദ്രങ്ങളിലും പുസ്തക യാത്ര എത്തും. ജനങ്ങള്‍ക്ക് വായന ആസ്വദിക്കാനും ഇഷ്ടപുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനും അവസരമൊരുക്കും. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കൃതികളും മൊബൈല്‍ ലൈബ്രറിയിലുണ്ട്. കൂടാതെ വിജ്ഞാനകോശങ്ങള്‍, അറബി ഭാഷാകൃതികള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍, കുടുംബങ്ങള്‍ക്കായുള്ള പുസ്തകങ്ങള്‍, സാഹിത്യം, ചരിത്രം തുടങ്ങിയ വിഭാഗങ്ങളിലെ പുസ്തകങ്ങള്‍ ഷാര്‍ജ മൊബൈല്‍ ലൈബ്രറി ജനങ്ങളിലേയ്ക്ക് എത്തിക്കും.
വിരാട് കോഹ്ലി ഊബര്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍
ഊബറിന്‍റെ ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ നിയമിച്ചു. ഏഷ്യ-പസിഫിക് മേഖലയില്‍ ആദ്യമായിട്ടാണ് ഊബര്‍ ഒരു ബ്രാന്‍ഡ് അംബാസഡറെ നിയമിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കോടിക്കണക്കിനാളുകള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് വിരാട് കോഹ്ലിയും ഊബറും തമ്മിലുണ്ടാക്കിയിട്ടുള്ള പങ്കാളിത്തമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ പ്രസിഡന്‍റ് അമിത് ജയിന്‍ പറഞ്ഞു. ഊബര്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന യാത്രാ സംവിധാനമാണ്. തങ്ങളുടെ ഡ്രൈവര്‍ പങ്കാളികള്‍ക്കും യാത്രക്കാര്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ഇതിനെ കൂടുതല്‍ നവീനമാക്കുവാന്‍ തുടര്‍ച്ചയായും നിക്ഷേപം നടത്തിവരികയാണെന്നും ജയിന്‍ വ്യക്തമാക്കി. വരും നാളുകളില്‍ ഊബര്‍ ഇന്ത്യ നടപ്പാക്കുന്ന വിപണി- ഉപഭോക്തൃ നീക്കങ്ങളില്‍ വിരാട് കോഹ്ലിയും സജീവമായി പങ്കെടുക്കുമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാര്‍ക്കറ്റിങ് തലവന്‍ സഞ്ജയ് ഗുപ്ത പറഞ്ഞു
ദോഹ മെട്രോ; ആദ്യ സ്റ്റേഷന്‍ പൂര്‍ത്തിയാവുന്നു
വര്‍ഷാവസാനത്തോടെ പണിപൂര്‍ത്തിയാകുന്ന ദോഹ മെട്രോയുടെ ആദ്യ സ്റ്റേഷന്റെ പണി പൂര്‍ത്തിയാകുന്നു. ഇക്ക്‌ണോമിക് സോണ്‍ സ്റ്റേഷന്റെ നിര്‍മ്മാണമാണ് അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്. സ്റ്റേഷന്റെ ഉള്‍ഭാഗം മനോഹരമാക്കുന്ന ജോലിയുടെ അവസാനഘട്ടം പുരോഗമിക്കുകയാണ്. ഖത്തറിന്റെ പൈതൃകവും ആധുനികതയും ഒരുമിക്കുന്ന രീതിയിലാണ് ഇക്കണോമിക് സ്റ്റേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കിയാണ് ഇന്റീരിയര്‍ നിര്‍മിച്ചിരിക്കുന്നത്.വിശാലമായ സ്ഥസൗകര്യവും, സ്വഭാവിക വെളിച്ചവും സ്റ്റേഷനെ കൂടുതല്‍ മനോഹരമാക്കും. സിക്‌സ്ത്ത് റിങ് റോഡിനും അല്‍ വക്‌റ റോഡിനുമിടയിലാണ് ഇക്കണോമിക സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. മെട്രോ സര്‍വീസ് ആരംഭിക്കുന്നതോടെ മണിക്കൂറില്‍ 15000 യാത്രക്കാര്‍ ഈ സ്റ്റേഷന്‍ പ്രയോജനപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്.