Category: Top Stories Malayalam

എയർ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുന്നു

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. കടക്കെണിയിലായ സാഹചര്യത്തിലാണ് ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനത്തില്‍ എയര്‍ ഇന്ത്യ എത്തിയത്. 76 ശതമാനം ഓഹരി വില്‍ക്കാനാണ് തീരുമാനം. ഓഹരി വില്‍പ്പനയ്ക്കുള്ള താല്‍പ്പര്യപത്രം പുറപ്പെടുവിച്ച സര്‍ക്കാര്‍ ഓഹരി കൈമാറ്റ ഉപദേശക സ്ഥാനത്തേയ്ക്ക് കണ്‍സല്‍റ്റന്‍സി സ്ഥാപനമായ എണ്‍സ്റ്റ് ആന്‍ഡ്‌ യങ്ങിനെ നിയമിച്ചു. തുറന്നതും മത്സരക്ഷമവുമായ നടപടികളിലൂടെ ഓഹരി കൈമാറാനാണ് സര്‍ക്കാറിന്‍റെ തീരുമാനം. ഓഹരികള്‍ വില്‍ക്കുന്ന പക്ഷം വിമാനക്കമ്പനികളുടെ നിയന്ത്രണവും ഉടമസ്ഥതയും കേന്ദ്രം കൈയ്യൊഴിയും. എയർ ഇന്ത്യയുടെ ഓഹരി കയ്യൊഴിയാൻ കഴിഞ്ഞ വർഷം ജൂണിലാണ് സർക്കാർ തീരുമാനിച്ചത്. എന്നാല്‍ കേന്ദ്രത്തിന്‍റെ ഈ നടപടി പ്രതിപക്ഷത്തിന്‍റെ വിമര്‍ശനത്തിനു കാരണമായി. രാജ്യത്തിന്‍റെ രത്നമാണ് എയര്‍ ഇന്ത്യയെന്നും രാജ്യത്തെ വിറ്റുതുലയ്ക്കാന്‍ ഈ സര്‍ക്കാറിനെ അനുവദിക്കരുതെന്നുംബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിന്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.

സൗദി വഴി ഇസ്രായേലിലേക്ക് വിമാനം:പരാതിയുമായി വിമാനക്കമ്പനി

സൗദിക്കു മുകളിലൂടെ ഇസ്രയേലിലേക്കു വിമാനം പറത്തി എയര്‍ ഇന്ത്യ ചരിത്രം കുറിച്ചതിനു പിന്നാലെ, പുതിയ സര്‍വീസിനെതിരെ പരാതിയുമായി ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനി എല്‍ അല്‍ എയര്‍ലൈന്‍സ്. ന്യൂഡല്‍ഹിയില്‍നിന്നു സൗദിയുടെ ആകാശത്തിലൂടെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ അല്‍ എയര്‍ലൈന്‍ ഇസ്രയേലിലെ പരമോന്നത കോടതിയെ സമീപിച്ചു. എയര്‍ ഇന്ത്യ, ഇസ്രയേല്‍ സര്‍ക്കാര്‍, സിവില്‍ ഏവിയേഷന്‍ വകുപ്പ്, ഗതാഗതമന്ത്രി ഇസ്രയേല്‍ കാട്സ് എന്നിവര്‍ക്കെതിരേയാണ് നിയമനടപടി സ്വീകരിക്കുന്നത്. എയര്‍ ഇന്ത്യയ്ക്ക് സൗദി വ്യോമപാതയിലൂടെ പറക്കാന്‍ അനുവാദം നല്‍കുകയും തങ്ങളെ അതിനനുവദിക്കാതിരിക്കുകയും ചെയ്യുന്ന നടപടിയാണ് ഇസ്രയേല്‍ സര്‍ക്കാരിന്റേത്.ഇതിലൂടെ അവരുടെതന്നെ ദേശീയ വ്യോമയാന സര്‍വീസിനോടുള്ള ഉത്തരവാദിത്വം ഇസ്രയേല്‍ ലംഘിക്കുകയാണെന്ന് ഇസ്രയേല്‍ എയര്‍ലൈന്‍സ് സി.ഇ.ഒ. ഗൊനെന്‍ യൂസിഷ്‌കിന്‍ പറഞ്ഞു. മാര്‍ച്ച് 22-നാണ് സൗദിയുടെ വ്യോമപാതയിലൂടെ എയര്‍ ഇന്ത്യ ആദ്യ ന്യൂഡല്‍ഹി-ടെല്‍ അവീവ് സര്‍വീസ് നടത്തിയത്. ആദ്യമായാണ് ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുകൊടുക്കുന്നത്. ഇസ്രയേലിലേക്കുള്ള യാത്രാസമയം രണ്ടു മണിക്കൂറിലേറെ ലാഭിക്കാന്‍ കഴിയുന്നതാണ് സൗദിവഴിയുള്ള എയര്‍ ഇന്ത്യയുടെ ... Read more

ഷവോമി എംഐ മിക്‌സ് 2എസ് വിപണിയില്‍

ആപ്പിളിന് വെല്ലുവിളിയായി ഷവോമി എംഐ മിക്‌സ് 2എസ്. മുന്‍ഗാമിയായ എംഐ മിക്സ് 2 സ്മാര്‍ട് ഫോണിന്‍റെ അതേ രൂപകല്‍പനയാണെങ്കിലും ഐഫോണ്‍ ടെന്നിനോട് കിടപിടിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന. ചൈനീസ് വിപണിയിലാണ് ഫോണ്‍ അവതരിപ്പിച്ചിട്ടുള്ളത്. ഏറ്റവും പുതിയ പ്രൊസസറുമായാണ് എംഐ മിക്സ് 2 എസ് എത്തുന്നത്. 5.99 ഇഞ്ച് എഡ്ജ് റ്റു എഡ്ജ് ഡിസ്പ്ലേയാണ് ഫോണിന് ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും പുതിയ 2.8 ജി.എച്ച്. ഇസഡ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് ഫോണിന് കരുത്തു പകരുക. സോണിയുടെ ഏറ്റവും പുതിയ ഐ.എം.എക്‌സ് 363 1.4 മൈക്രോ പിക്‌സല്‍ വലിപ്പമുള്ള സെന്‍സറാണ് എംഐ മിക്‌സ 2എസില്‍ ഉപയോഗിച്ചിട്ടുള്ളത്. ടെലിഫോട്ടോ വൈഡ് ആംഗിള്‍ ലെന്‍സുകളാണ് 12 മെഗാപിക്‌സലിന്‍റെ ഡ്യുവല്‍ ക്യാമറയില്‍ ചിത്രങ്ങള്‍ക്ക് വ്യക്തത പകരുക. ഡ്യുവല്‍ പിക്‌സല്‍ ഓട്ടോ ഫോക്കസ് സൗകര്യവും ഈ ക്യാമറയ്ക്കുണ്ടാവും. എംഐ മിക്‌സ് 2ലേത് പോലെ പുതിയ ഫോണിലും ഫോണിന്‍റെ താഴെയാണ് സെല്‍ഫി ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. 6 ജി.ബി റാം- 64 ജി.ബി സ്റ്റോറേജ്, ... Read more

അവധിക്കാലത്ത് വിമാന നിരക്ക് കൂട്ടി ചെന്നൈ

ഈസ്റ്റര്‍ അവധി ദിനങ്ങളില്‍ ആവശ്യക്കാര്‍ ഏറിയതോടെ ചെന്നൈയില്‍ നിന്ന് രാജ്യത്തെ മറ്റു നഗരങ്ങളിലേക്കുള്ള വിമാന നിരക്ക് കൂട്ടി. അവധി ദിവസങ്ങളായ നാളെയും മറ്റന്നാളും കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളുടെ നിരക്ക് കൂട്ടിയതിനാല്‍ നാട്ടില്‍ വരുന്ന യാത്രക്കാരെ ഇത് ബാധിക്കും. നിരക്ക് വര്‍ധനയില്‍ റെക്കോര്‍ഡ് വര്‍ധന ഉണ്ടായത് ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലേക്കുള്ള ടിക്കറ്റിനാണ്. സാധാരണ ഗതിയില്‍ 4000-5000 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ നാളെ പോര്‍ട്ട ബ്ലെയറിലേക്കുള്ള ടിക്കറ്റിന് 14,000 മുതല്‍ 24,000 വരെയാണ്. ഈസ്റ്റര്‍ പ്രമാണിച്ച് ഇവിടെ അവധി ആഘോഷിക്കാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് നിരക്ക് വര്‍ധനയുണ്ടാവാന്‍ കാരണം. ഈസ്റ്റര്‍ ആഘോഷിക്കാന്‍ ചെന്നൈയില്‍നിന്നു നാട്ടിലേക്കുള്ള ടിക്കറ്റിന് ആവശ്യക്കാര്‍ ഏറിയതു തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള നിരക്കില്‍ 2,000 മുതല്‍ 3,500 രൂപവരെ വര്‍ധനയുണ്ടാക്കി. ഏപ്രില്‍ ഒന്നു വരെ തിരുവനന്തപുരത്തേക്കുള്ള കുറഞ്ഞ നിരക്ക് 5,000 രൂപയും കൂടിയ നിരക്ക് 7,000 രൂപയുമാണ്.കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് 4,500 മുതല്‍ 10,900 രൂപവരെയാണ്. ... Read more

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കാം; സൗ​ദി എയര്‍ലൈന്‍സ് പഠന റിപ്പോര്‍ട്ട്

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സി​ന്​ അ​നു​യോ​ജ്യ​മെ​ന്ന്​ സൗ​ദി എയര്‍ലൈന്‍സ് പഠന റിപ്പോര്‍ട്ട്. ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​​ൻ (ഡി.​ജി.​സി.​എ) ആ​വ​ശ്യ​പ്പെ​ട്ട​തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ ക​രി​പ്പൂ​രി​ൽ സു​ര​ക്ഷാ വി​ല​യി​രു​ത്ത​ൽ പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. പ​ഠ​ന​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ക​രി​പ്പൂ​രി​ൽ ത​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ടെ​ന്ന്​ അ​തോ​റി​റ്റി​ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡി.​ജി.​സി.​എ ആ​വ​ശ്യ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ക​രി​പ്പൂ​രി​ലെ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂര്‍ത്തിയാക്കിയത്. വിമാന കമ്പനിയുടെ റിപ്പോര്‍ട്ട് കേന്ദ്ര കാര്യാലയത്തില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് ഇവിടെ നിന്നും അന്തിമ അംഗീകാരത്തിനായി ഡി.ജി.സി.എക്കു കൈമാറും. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാവുകയാണെങ്കില്‍ കരിപ്പൂരില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കുന്നതിന് സൗദി എയര്‍ലൈന്‍സിന് അനുമതി ലഭിച്ചേക്കും.

രാജ്‌നഗര്‍- ഡല്‍ഹി ഹിന്‍ഡന്‍ മേല്‍പാത 30ന് തുറക്കും

ഡല്‍ഹി അതിര്‍ത്തിയിലുള്ള യുപി ഗേറ്റ് മുതല്‍ രാജ്‌നഗര്‍ എക്സ്റ്റന്‍ഷന്‍വരെയുള്ള ഹിന്‍ഡന്‍ മേല്‍പാത ഈ മാസം 30ന് ഗതാഗതത്തിനായി തുറക്കും. 10.3 കിലോമീറ്റര്‍ നീളമുള്ള പാത അന്തിമ പരിസ്ഥിതി അനുമതി ലഭിച്ചതോടെ ഗതാഗത അനുമതി ലഭിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങള്‍ നീങ്ങിയതായി അധികൃതര്‍ അറിയിച്ചു. കവിനഗറിലെ രാം ലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പാതയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പാതയുടെ നിര്‍മാണം ഏതാനും മാസങ്ങള്‍ മുന്‍പ് പൂര്‍ത്തിയായിരുന്നെങ്കിലും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള അന്തിമ അനുമതി നീണ്ടുപോയതിനെത്തുടര്‍ന്ന് ഉദ്ഘാടനം വൈകുകയായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗാസിയാബാഗ് വികസന അതോറിറ്റി യോഗമാണു പാത തുറക്കുന്നതിനുള്ള നടപടികള്‍ക്കു രൂപം നല്‍കിയത്. പാത തുറക്കുന്നതോടെ രാജ്‌നഗര്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കു ഡല്‍ഹിയിലേക്കുള്ള യാത്ര സുഗമമാകും. ആറു വരി പാതയിലൂടെ സഞ്ചരിച്ചാല്‍ പരമാവധി 15 മിനിറ്റിനുള്ളില്‍ രാജ്‌നഗറില്‍ നിന്നു ഡല്‍ഹിയിലേക്കു കടക്കാനാവുമെന്നാണു കണക്കൂകൂട്ടല്‍.

ഗള്‍ഫിലെ അതിസമ്പന്നര്‍ ഇന്ത്യക്കാര്‍

ഗള്‍ഫിലെ സ്വയംസംരംഭകരായ അതിസമ്പന്നരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ മുമ്പില്‍. ചൈനയിലെ ഹുറൂണ്‍ റിപ്പോര്‍ട്ടാണ് സമ്പന്നരുടെ പട്ടിക പുറത്തിറക്കിയത്. 36 പേരുള്ള പട്ടികയില്‍ ഇന്ത്യയില്‍ നിന്നും 13 കോടീശ്വരന്മാരാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഗള്‍ഫിലെ വിദേശികളായ സ്വയംസംരംഭകരായ കോടീശ്വരന്മാരുടെ എണ്ണം വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികയില്‍ ഒന്നാംസ്ഥാനം മാജിദ് അല്‍ ഫുത്തൈം ഹോള്‍ഡിങ് മേധാവി മാജിദ് അല്‍ ഫുത്തൈം നേടി. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വയം സംരംഭകരായ കോടീശ്വരന്മാരുള്ളത് യു.എ.ഇ.യിലാണ്- 22 പേര്‍. ഇതില്‍ 16 പേര്‍ ദുബൈയില്‍ നിന്നുള്ളവരാണ്. കോടീശ്വരന്മാരുടെ പ്രവര്‍ത്തന മേഖലയില്‍ റീട്ടെയിലിനാണ് ഒന്നാംസ്ഥാനം. ലാന്‍ഡ്മാര്‍ക്ക്, ലുലു തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നത് ആരോഗ്യമേഖലയാണ്. പട്ടികയില്‍ അഞ്ചാമതായി സ്ഥാനം പിടിച്ചിരിക്കുന്നത് ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിയാണ് (ആസ്തി- 32,425 കോടി രൂപ), എന്‍.എം.സി ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ബി.ആര്‍ ഷെട്ടി (22,699 കോടി രൂപ), ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള (22,699 ... Read more

യുഎഇയില്‍ ജോലിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട

ഇന്ത്യ അടക്കം ഒൻപത് രാജ്യങ്ങളിലുള്ളവർക്ക് യു.എ.ഇ തൊഴിൽവിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകുന്നതിന് ഇളവ്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇന്ത്യ, ശ്രീലങ്ക, കെനിയ, ബംഗ്ലാദേശ് ,ടുനീഷ്യ ,സെനഗൽ ,ഈജിപ്ത് നൈജീരിയ, ഇന്തോനേഷ്യ എന്നീ രാജ്യക്കാർ സ്വഭാവ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല എന്നാണ് തഷീൽ സെന്ററുകളെ മിനിസ്ട്രി സർക്കുലർ പ്രകാരം അറിയിച്ചിരിക്കുന്നത്. യു.എ.ഇ.യില്‍ തൊഴില്‍ വിസ ലഭിക്കാന്‍ മറ്റു രേഖകള്‍ക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന നിയമം ഫെബ്രുവരി നാലിനാണ് പ്രാബല്യത്തില്‍ വന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം ജീവിച്ചിരുന്ന രാജ്യത്തുനിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടിയിരുന്നത്. അതതു രാജ്യങ്ങളിലെ യു.എ.ഇ. കാര്യാലയങ്ങള്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുകയും വേണമായിരുന്നു.

യൂറോപ്പ് മലയാളികള്‍ക്ക് ഈസ്റ്റര്‍ സമ്മാനവുമായി എയര്‍ ഇന്ത്യ

വിയന്നയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ വിയന്ന-ന്യൂ ഡല്‍ഹി ഡ്രീംലൈനര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന മലയാളികളുടെ ഡല്‍ഹിയിലെ കാത്തിരിപ്പ് സമയം പകുതിയായി കുറച്ചുകൊണ്ടാണ് എയര്‍ ഇന്ത്യ പുതിയ കണക്ഷന്‍ ആരംഭിക്കുന്നു. ഏപ്രില്‍ 6 നാണ് പുതിയ കണക്ഷന്‍ ഫ്‌ലൈറ്റ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും 2.05ന് കൊച്ചിയിലേയ്ക്ക് പുറപ്പെടുന്ന ഈ വിമാനം വൈകീട്ട് 5.10ന് നെടുമ്പാശ്ശേരിയില്‍ എത്തും (AI 512/ DELCOK 1405 1710). ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വിയന്നയില്‍ നിന്നും രാത്രി 10.45ന് പുറപ്പെടുന്ന നോണ്‍ സ്റ്റോപ്പ് വിമാനം ന്യൂ ഡല്‍ഹിയില്‍ രാവിലെ 9.15നാണ് എത്തിച്ചേരുന്നത്. നിലവില്‍ മലയാളികള്‍ക്ക് അടുത്ത കണക്ഷന്‍ ഫ്‌ലൈറ്റ് അന്നേദിവസം വൈകിട്ട് 6.15നാണ് ലഭിക്കുന്നത്. അതേസമയം 2.05ന് പുതിയ വിമാനം ലഭിക്കുന്നതോടുകൂടി 9 മണിക്കൂര്‍ കാത്തിരിപ്പുസമയം പകുതിയായി കുറയും.

ദീര്‍ഘദൂര ബസുകളില്‍ നില്‍പ്പു യാത്ര നിരോധിച്ച് ഹൈക്കോടതി

ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ നില്‍പ്പ്  യാത്ര പാടില്ലെന്ന് ഹൈക്കോടതി  . സീറ്റുകള്‍ക്ക് അനുസരിച്ച് മാത്രമേ ആളുകളെ കയറ്റാവൂ. എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് ബസ്സുകളിൽ ആളുകളെ നിര്‍ത്തി യാത്ര ചെയ്യുന്നതിനാണ് ഹൈക്കോടതി വിലക്ക്. ഉയര്‍ന്ന ചാര്‍ജ് നല്‍കി യാത്ര ചെയ്യുന്നവര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് സുപ്രധാന ഉത്തരവ്. കെ.എസ്.ആർ.ടി.സി ലക്ഷ്വറി ബസ്സുകൾക്കും ഹൈക്കോടതി ഉത്തരവ് ബാധകമാണ്. അതേസമയം ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുന്നത് ആലോചിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. എം.ഡി എ. ഹേമചന്ദ്രന്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരേ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

ഒമാനില്‍ ഓണ്‍-അറൈവല്‍ വിസ നിര്‍ത്തലാക്കുന്നു

ഒമാനിലെത്തുന്ന ആളുകളുടെ എക്സ്പ്രസ്, ടൂറിസം വിസകള്‍ പൂര്‍ണമായും ഓണ്‍ലൈനായി മാറിയെന്ന് മസ്കത്ത് വി​മാ​ന​ത്താ​വ​ള മാ​നേ​ജ്​​മെന്‍റ്​ ക​മ്പ​നി വ​ക്​​താ​വ്​ അ​റി​യി​ച്ചു. പു​തി​യ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ലി​ൽ ഒാ​ൺ അ​റൈ​വ​ൽ വി​സ ല​ഭി​ക്കു​ന്ന​തി​ന്​ താ​ൽ​ക്കാ​ലി​ക കൗ​ണ്ട​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇത് സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുത്താം. ഇ​ക്ക​ഴി​ഞ്ഞ 21 മു​ത​ലാ​ണ്​ ടൂ​റി​സ്​​റ്റ്, എ​ക്​​സ്​​പ്ര​സ്​ വി​സ​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തും വി​സ അ​നു​വ​ദി​ക്കു​ന്ന​തും പൂ​ർ​ണ​മാ​യും ഒാ​ൺ​ലൈ​നാ​യി മാ​റി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. തുടര്‍ന്ന് ഒാ​ൺ​അ​റൈ​വ​ൽ വി​സ കൗ​ണ്ട​റു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. ഇ-​വി​സ​യു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക്​ എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റി​ലെ നീ​ണ്ട ക്യൂ ​​ഴി​വാ​ക്കു​ന്ന​തി​നാ​യി ഇ-​വി​സാ ഗേ​റ്റു​ക​ളും സ്​​ഥാ​പി​ച്ചി​ട്ടുണ്ട്. evisa.rop.gov.com എ​ന്ന വെ​ബ്​​സൈ​റ്റ്​ മു​ഖേ​ന​യാ​ണ്​ ഇ-​വി​സ​ക്ക്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ​വളരെ എളുപ്പത്തില്‍ അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്​ ഇ-​വി​സ​യെ​ന്ന്​ റൂ​വി ഗ്രേ​സ്​ ടൂ​ർ​സ്​ ആ​ൻ​ഡ്​​ ട്രാ​വ​ൽ​സി​ലെ അ​ബു​ൽ ഖൈ​ർ പ​റ​ഞ്ഞു. ഒ​റി​ജി​ന​ൽ വി​സ കൈ​വ​ശം വെ​ക്കേ​ണ്ടതിന്‍റെ​യും വി​സ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡെ​പ്പോ​സി​റ്റ്​ ചെ​യ്യേ​ണ്ട​തി​​ന്‍റെ​യോ ആ​വ​ശ്യം ഇ​തി​നില്ല. ​വിസ​യു​ടെ പ്രി​ൻ​റൗ​ട്ട്​ മാ​ത്രം മ​തി​യാ​കും. ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ ... Read more

നോക്കിയയുടെ വിലകുറഞ്ഞ ആൻഡ്രോയിഡ് ഫോണ്‍ ഇന്ത്യയില്‍

നോക്കിയയുടെ ഏറ്റവും വിലകുറഞ്ഞ ആൻഡ്രോയിഡ്​ ഫോൺ ഇന്ത്യയിൽ പുറത്തിറക്കി. ആ​ൻഡ്രോയിഡ്​ ഒറിയോ ഗോ എഡിഷനിൽ പ്രവർത്തിക്കുന്ന ഫോണാണ്​ പുറത്തിറക്കിയത്. ഗൂഗിളിന്‍റെ പ്രധാന ആപ്പുകളുടെ ചെറുപതിപ്പുകള്‍ ഫോണില്‍ ലഭ്യമാകും. 4.5 ഇഞ്ച്‌ ഡിസ്പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 1.1 ജിഗാഹെഡ്​സ്​ ക്വാഡ്​ കോർ മീഡിയടെക്​ പ്രോസസര്‍ ഫോണിനു കരുത്ത്​ പകരും 1 ജി.ബിയാണ്​ റാം. 5 മെഗാപിക്​സലാണ്​ കാമറ. രണ്ട്​ മെഗാപിക്​സലി​ന്‍റെതാണ്​ മുൻ കാമറ. പിന്നിൽ എൽ.ഇ.ഡി ഫ്ലാഷും നൽകിയിരിക്കുന്നു. എട്ട്​ ജി.ബിയാണ്​ സ്​റ്റോറേജ്​ ഇത്​ 128 ജി.ബി വരെ ദീർഘിപ്പിക്കാം. 4 ജി വോൾട്ടാണ്​ കണ്​ക്​ടിവിറ്റിക്കായി നൽകിയിരിക്കുന്നത്​. വൈ-ഫൈ, ബ്ലൂടുത്ത്​ തുടങ്ങിയ കണക്​ടിവിറ്റി ഫീച്ചറുകളും ലഭ്യമാണ്​. 2150 എം.എ.എച്ചി​ന്‍റെ ബാറ്ററിയാണ്​ ഉണ്ടാവുക. 9 മണിക്കുർ ടോക്​ടൈമും 15 ദിവസം സ്റ്റാന്‍റ് ​ബൈ ടൈമും ബാറ്ററി നൽകും. 5499 രൂപയാണ്​ ഫോണി​ന്‍റെ വില. റെഡ്​ബസ്​ വഴി ഫോൺ ബുക്ക്​ ചെയ്യുന്നവർക്ക്​ 20 ശതമാനം ഡിസ്​കൗണ്ടും നൽകും.

സാവനും ജിയോ മ്യൂസിക്കും കൈകോര്‍ക്കുന്നു

ജിയോ മ്യൂസിക്കും ഓണ്‍ലൈന്‍ മ്യൂസിക് രംഗത്തെ മുന്‍നിര കമ്പനിയായ സാവനും കൈകോര്‍ക്കുന്നു. ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് നൂറ് കോടി ഡോളര്‍ (6817 കോടി രൂപ) മുതല്‍മുടക്കില്‍ ആഗോള ഡിജിറ്റല്‍ മാധ്യമ കൂട്ടുകെട്ടിന് തുടക്കമിടുകയാണ്. ഇതു സംബന്ധിച്ച് ജിയോ ഡയറക്ടര്‍ ആകാശ് അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും സാവന്‍ അധികൃതരും കരാറിലെത്തി. ഈ സംരംഭത്തില്‍ 67 കോടി ഡോളര്‍ (4567 കോടി രൂപ) നിക്ഷേപമൂല്യമാണ് ജിയോ മ്യൂസിക്കിനുള്ളത്. ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്‍റ്, ലിബര്‍ട്ടി മീഡിയ, ബെര്‍ട്ടല്‍സ്മാന്‍ എന്നിവ കൈവശം വച്ചിരിക്കുന്ന 104 മില്യണ്‍ ഡോളര്‍ മൂല്യമുള്ള സാവന്‍റെ ഓഹരികള്‍ റിലയന്‍സ് ഏറ്റെടുക്കും. സാവന്‍റെ സഹ സ്ഥാപകരായ ഋഷി മല്‍ഹോത്ര, പരം ദീപ് സിംഗ്, വിനോദ് ഭട്ട് എന്നിവര്‍ സാവന്‍റെ തലപ്പത്തു തന്നെ തുടരും. ജിയോ-സാവന്‍ സംയുക്ത പ്ലാറ്റ്‌ഫോമിന്‍റെയും മുന്നോട്ടുളള വളര്‍ച്ചയുടെയും മേല്‍നോട്ടം ഇവര്‍ക്കായിരിക്കും. സൗത്ത് ഏഷ്യന്‍ സംഗീത സംസ്‌കാരം ലോകമെമ്പാടും എത്തിക്കാന്‍ ഒരു മ്യൂസിക് പ്ലാറ്റ് ഫോം എന്നതായിരുന്നു പത്ത് വര്‍ഷം മുമ്പ് ... Read more

നഴ്സിംഗ് മേഖലയിലും സ്വദേശിവല്‍ക്കരണം: സൗദിയില്‍ മലയാളി നഴ്സുമാര്‍ ആശങ്കയില്‍

സ്വദേശിവല്‍ക്കരണം ശക്തമാക്കുന്ന സൗദി അറേബ്യയില്‍ മലയാളി നഴ്‌സുമാരും പിരിച്ചുവിടല്‍ ഭീഷണിയില്‍. സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നു രേഖപ്പെടുത്തിയിരിക്കണമെന്ന പുതിയ നിയമഭേദഗതിയാണ് നഴ്സുമാരെ ആശങ്കയിലാക്കിയത്. ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് എന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ ജോലി പെര്‍മിറ്റ് പുതുക്കിനല്‍കൂ എന്നാണ് പുതിയ നിര്‍ദേശം. ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്‌സ് പാസായ മലയാളി നഴ്‌സുമാരില്‍ 2005നുമുമ്പ് പരീക്ഷ പാസായവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയിട്ടില്ല. ഇവരെയാണ് നിയമം ബാധിക്കുക. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ക്ക് ഇതു പ്രശ്‌നമാകും. 2005നു മുമ്പ് ജോലിക്കു കയറിയവരെ പിരിച്ചുവിടാനുള്ള സാധ്യതയുമുണ്ട്. നിയമത്തില്‍ മന്ത്രാലയം ഉറച്ചുനിന്നാല്‍ പിരിച്ചുവിടേണ്ടിവരുമെന്ന സൂചന ആശുപത്രി അധികൃതരും നഴ്‌സുമാര്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം, മലയാളി നഴ്‌സുമാര്‍ വിദേശകാര്യ മന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കി വിഷയം കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. പ്രതിസന്ധി രൂക്ഷമാകുന്നതിനു മുമ്പ് സര്‍ക്കാര്‍ ഇടപെടണമെന്നാണ് നഴ്സുമാരുടെ ആവശ്യം.

ദുബൈ സുല്‍ത്താന്‍റെ ചിത്രം ആലേഖനം ചെയ്ത വിമാനങ്ങളുമായി എമിറേറ്റ്‌സ്‌

സായിദ് വര്‍ഷാചരണത്തിന്‍റെ’ ഭാഗമായി ദുബൈ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ചിത്രം ആലേഖനം ചെയ്ത പത്ത് എമിറേറ്റ്‌സ് വിമാനങ്ങള്‍ ലോകം മുഴുവന്‍ പറന്നു തുടങ്ങി. ആറു ഭൂഖണ്ഡങ്ങളിലെ 90 ലക്ഷ്യ സ്ഥാനങ്ങളിലേക്കായി ഇതുവരെ ഈ പ്രത്യേക വിമാനങ്ങള്‍ പറന്നത് 40 ലക്ഷം കിലോമീറ്ററാണ്. കഴിഞ്ഞ നവംബറിലാണ് സായിദ് വര്‍ഷത്തില്‍ രാഷ്ട്രപിതാവിന് ആദരവര്‍പ്പിച്ച് അദ്ദേഹത്തിന്‍റെ ചിത്രം ആലേഖനം ചെയ്ത എമിറേറ്റ്‌സിന്‍റെ ആദ്യ വിമാനം യാത്ര തുടങ്ങിയത്. പിന്നീട് കൂടുതല്‍ വിമാനങ്ങള്‍ ഈ ശ്രേണിയിലേക്ക് വന്നു. ഇതുവരെയായി 1500 സര്‍വീസുകളാണ് ഈ വിമാനങ്ങള്‍ നടത്തിയതെന്നും ഈ വര്‍ഷം മുഴുവന്‍ വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്തുമെന്നും എമിറേറ്റ്‌സ് അറിയിച്ചു. അഞ്ച് എയര്‍ബസ് വിമാനങ്ങളും അഞ്ച് ബോയിങ് വിമാനങ്ങളുമാണ് റോം, സിഡ്‌നി, ഹോങ്കോങ്, ലോസ് ആഞ്ചലിസ് തുടങ്ങി ലോകത്തെ പ്രമുഖ നഗരങ്ങളിലേക്ക് ശൈഖ് സായിദിന്‍റെ പെരുമയുമായി യാത്ര ചെയ്യുന്നത്.