Category: Top Stories Malayalam
സൗദി അറേബ്യയിലെ ആദ്യ തിയേറ്റര്‍ 18ന് തുറക്കും
മൂന്ന് പതിറ്റാണ്ടിനു ശേഷം സൗദി അറേബ്യയില്‍ ഈ മാസം 18 മുതല്‍ സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷമാണ് തിയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സൗദി ഭരണകൂടം നീക്കിയത്. അമേരിക്കന്‍ തിയേറ്റര്‍ കമ്പനിയായ എ.എം.സി. എന്റര്‍ടെയിന്‍മെന്റിനാണ് സിനിമാ പ്രദര്‍ശനത്തിനുള്ള ആദ്യ ലൈസന്‍സ് ലഭിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 15 നഗരങ്ങളിലായി 40 തിയേറ്ററുകള്‍ എ.എം.സി തുറക്കും. 2030 ആകുന്നതോടെ ഇതു നൂറു തികയ്ക്കാനാണ് പദ്ധതി. സൗദി ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രാലയത്തിന്റെ ലൈസൻസ് അമേരിക്കൻ കമ്പനിക്ക് ലഭിച്ചു. റിയാദിലെ അൽഅഖീഖ് ഏരിയയിലെ കിങ് അബ്ദുല്ല ഫൈനാൻഷ്യൽ ഡിസ്ട്രിക്ടിലായിരിക്കും തിയേറ്റർ. സ്ത്രീകൾക്കും പുരുഷന്മാരോടൊപ്പം സിനിമാ കാണാം. പത്ത് ഡോളറിനു തുല്യമായ നിരക്കായിരിക്കും ടിക്കറ്റിന്. സൗദിയിൽ സിനിമയുടെ വരവ് അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം കഴിഞ്ഞ ഡിസംബറിലാണ് അമേരിക്കൻ സിനിമാ കമ്പനിയുമായി സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി രാജ്യത്ത് സിനിമ യാഥാർഥ്യമാക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചത്. ജനസംഖ്യയിൽ എഴുപതു ശതമാനവും യുവാക്കൾ ഉള്ളതും ഗൾഫിലെ ... Read more
ഹജ്ജ് വിമാനങ്ങള്‍ ഇത്തവണയും കൊച്ചിയില്‍ നിന്നുതന്നെ
സംസ്ഥാനത്ത് ഈ വർഷവും ഹജ്ജ് വിമാന സർവീസുകൾ നെടുമ്പാശ്ശേരിയിൽ നിന്നായിരിക്കുമെന്ന് മന്ത്രി ഡോ. കെ.ടി ജലീൽ നിയമസഭയിൽ അറിയിച്ചു. ഹജ്ജ് ക്യാമ്പും അവിടെത്തന്നെയാകും. ഇതുസംബന്ധിച്ച് സിയാൽ എം.ഡിയുമായി ചർച്ചചെയ്ത് ധാരണയിലെത്തി. ഇത്തവണ സിയാലിന്റെ അക്കാദമിയിലാണ് ഹാജിമാർക്കുള്ള താമസസൗകര്യം ഒരുക്കുന്നത്. അതേസമയം, ഹജ്ജ് എംബാർക്കേഷൻ പോയന്റ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുന സ്ഥാപിക്കുകയാണ് സർക്കാറിന്റെ നിലപാടെന്ന് മന്ത്രി അറിയിച്ചു. 70 കഴിഞ്ഞവർക്ക് ഹജ്ജിന് പോകുന്നത്തിന് മുൻഗണന നൽകുന്ന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
താബരം- കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി
കേരളത്തിനും ചെന്നൈ മലയാളികള്‍ക്കുമുള്ള റെയില്‍വേയുടെ വിഷുക്കൈനീട്ടം താംബരത്തു നിന്നു കൊല്ലത്തേക്കു ചൂളം വിളിച്ചെത്തും. ചെന്നൈ താംബരം മുതല്‍ കൊല്ലം വരെ ചെങ്കോട്ട പാതയില്‍ മൂന്നു മാസത്തേക്കു റെയില്‍വേ സ്പെഷല്‍ ഫെയര്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായിരിക്കും താംബരത്തു നിന്നു കൊല്ലത്തേക്കു ട്രെയിന്‍. കൊല്ലത്തു നിന്നു താംബരത്തേക്കു ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ട്രെയിനുണ്ടാകും. ആദ്യ ട്രെയിന്‍ ഒന്പതിനു പുറപ്പെടും.അവസാന ട്രെയിന്‍ ജൂണ്‍ 27ന്. ഗേജ് മാറ്റത്തിന് ശേഷം കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഈ പാതയില്‍ ഓടിയ സര്‍വീസിന്റെ വന്‍ വിജയമാണ്. മൂന്ന് മാസത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കാന്‍ റെയില്‍വേയെ പ്രേരിപ്പിച്ചത്.ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. തുടക്കമെന്ന നിലയില്‍ സ്പെഷല്‍ ഫെയര്‍ സര്‍വീസ് സ്വാഗതം ചെയ്യുന്നുവെങ്കിലും കേരളത്തിലേക്ക് ഈ പാതയിലൂടെ സ്ഥിരം സര്‍വീസ് വേണമെന്നു തന്നെയാണു ചെന്നൈ മലയാളികളുടെ ആവശ്യം.പാതയുടെ ഔദ്യോഗിക ഉദ്ഘാടനം പത്തിനു കേന്ദ്ര സഹമന്ത്രി പുനലൂരില്‍ നിര്‍വഹിക്കുമ്പോള്‍ ഈ പ്രഖ്യാപനമുണ്ടാകുമോയെന്നാണു കാത്തിരിക്കുന്നത്.ഗേജ് മാറ്റത്തിനായി പാത അടയ്ക്കുന്നതിനു മുന്‍പ് എഗ്മൂറില്‍ ... Read more
കടുവയെ പിടിച്ചത് കിടുവയല്ല രൂപാലി എന്ന യുവതിയാണ്
നാടോടി കഥകളില്‍ നമ്മള് കേട്ടിട്ടുണ്ട് മൃഗങ്ങളെ ഓടിച്ച കുട്ടികളുടെ കഥ. എങ്കില്‍ ഇനി പറയുന്നത് ഒരു കഥയല്ല. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ്. 23 വയസുകാരിയായ രൂപാലി മിശ്ര വീടിന് പുറത്ത് താന്‍ വളര്‍ത്തുന്ന ആടിന്റെ കരച്ചില് കേട്ടുകൊണ്ടാണ് പുറത്തിറങ്ങിയത്. അരുമയായി വളര്‍ത്തുന്ന ആടിനെ പുലി ആക്രമിക്കുന്നത് കണ്ട് അവള് വടി എടുത്ത് അടിച്ചോടിക്കുവാന്‍ തുടങ്ങി. വേദനിച്ച പുലി രൂപാലിയെ തിരിച്ച് ആക്രമിക്കുവാന്‍ ശ്രമിച്ചു. ഇതു കണ്ട അവളുടെ അമ്മ പുറത്തെത്തി രൂപാലിയെ വീടിനകത്തേക്ക് കയറ്റി. തലനാരിഴയ്ക്കാണ് അവള് രക്ഷപ്പെട്ടത്. സാരമായി പരിക്കേറ്റ പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നു. രൂപാലി ഇന്ന് ഗ്രാമത്തിലെ ധൈര്യശാലിയായ പെണ്‍കുട്ടിയാണ്. എല്ലാവര്ക്കും അവളുടെ ധൈര്യത്തെക്കുറിച്ച് പറയാന്‍ ഇപ്പോള്‍ നൂറ് നാവാണ്. ”ആശുപത്രി വിട്ട് വീട്ടിലേക്ക് വരുവാന്‍ ചെറിയ വിഷമം ഉണ്ട് എന്നാല്‍ എനിക്ക് പേടിയില്ല” രൂപാലിയുടെ വാക്കുകള്‍.
200 രൂപയുണ്ടോ? എങ്കില്‍ കോട്ടയത്തേക്ക് പോരൂ…
എല്ലാവര്ക്കും യാത്ര പോകാന്‍ ഇഷ്ടമാണ്. എന്നാല്‍ യാത്ര സ്വപ്നങ്ങള്‍ക്ക് വിലങ്ങ് തടിയായി നില്‍ക്കുന്നത് പണമാണ്. എങ്കില്‍ ഇനി ആ വില്ലന്‍ യാത്രകള്‍ക്ക് തടസമാവില്ല. 200 രൂപ കൊണ്ട് അടിപൊളി ട്രിപ്പടിക്കാന്‍ പറ്റുന്ന ഒരു സ്ഥലമുണ്ട്. 200 രൂപയ്ക്ക് ട്രിപ്പോ എന്നാണോ നിങ്ങള്‍ ഇപ്പോ ഓര്‍ക്കുന്നത്? എന്നാല്‍ അങ്ങനെയൊരു സ്ഥലമുണ്ട് ദൂരെയെങ്ങുമല്ല കോട്ടയം പാലാക്കരയില്‍. കായലിന്റെ സൗന്ദര്യം നുകര്‍ന്ന്, ചൂണ്ടയിട്ട്, ഊഞ്ഞാലാടി, ഭക്ഷണമൊക്കെ കഴിച്ച് ഉല്ലസിക്കാന്‍ ഒരിടം അതും 200 രൂപയ്ക്ക്. മത്സ്യഫെഡിന്റെ വൈക്കം പാലാക്കാരി അക്വാടൂറിസം ഫാമിലാണ് ചുരുങ്ങിയ ചിലവിലാണ് ഈ സൗകര്യങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. 200 രൂപയുടെ പാക്കേജില്‍ ഉച്ചയൂണുമുണ്ട് ഊണിനൊപ്പം മീന്‍കറിയും, പൊരിച്ച മീനും ലഭിക്കും. ഊണ് അല്പം കൂടി ലാവിഷാക്കണമെങ്കില് കക്കയും, ചെമ്മീനും, കരിമീനും, കിട്ടും പക്ഷേ അധിക പണം നല്‍കണം എന്ന് മാത്രം. ഊണ് കഴിഞ്ഞ് വിശ്രമിക്കാന്‍ വിശാലമായ കായല്‍ക്കര. പത്ത് രൂപ നല്കിയാല് ചൂണ്ടയിടാന്‍ അനുവാദം ലഭിക്കും. ചൂണ്ടയിട്ട് വെറുതെ അങ്ങ് പോകാനും കരുതണ്ട. ... Read more
നോക്കിയ 8 സിറോക്കോ, 7 പ്ലസ് ഇന്ത്യയില്‍ പുറത്തിറക്കി
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് നോക്കിയ 8 സിറോക്കോ, നോക്കിയ 7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ടു മോഡലുകളും ആമസോൺ വഴി ഈ മാസം 20നു ബുക്കിങ്ങും 30ന് വിതരണവും തുടങ്ങും. നോക്കിയ സ്റ്റോറുകൾ, മൊബൈൽ ഔട്ലെറ്റുകൾ വഴിയും വാങ്ങാം. നോക്കിയ 8 സിറോക്കോ മികച്ച ഫീച്ചറുകളുമായാണ് നോക്കിയ 8 സിറോക്കോ എത്തിയിരിക്കുന്നത്. ആൻഡ്രോയ്ഡ് 8.0 ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇരട്ട ക്യാമറയാണ്. ഐഫോൺ 7 പ്ലസ്, സാംസങ് ഗ്യാലക്സി എസ്8 എന്നീ ഫോണുകളുമായി മല്‍സരിക്കാൻ ശേഷിയുള്ളതാണ് നോക്കിയ 8 സിറോക്കോ. 5.5 ഇഞ്ച് പി.ഒ.ലെഡ് ഡിസ്പ്ലെ, ഐ.പി 67ന്റെ ഡസ്റ്റ്, വാട്ടർ സുരക്ഷ, വയർലസ് ചാർജിങ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 6000 സീരീസ് അലുമിനിയം ബോഡി, കോണിങ് ഗൊറില്ല ഗ്ലാസ് എന്നിവയാണ് പ്രധാന സവിശേഷതകൾ. നോക്കിയ 8 സിറോക്കോയുടെ ഇന്ത്യയിലെ വില 49,999 രൂപയാണ്. കറുത്ത നിറങ്ങളില്‍ മാത്രമാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ... Read more
മിന്നല്‍ വേഗക്കാരെ പിടിക്കാന്‍ 162 സ്പീഡ് റഡാറുകള്‍ കൂടി
വാഹനങ്ങളുടെ മരണവേഗം നിയന്ത്രിക്കാൻ പൊലീസ് 162 സ്പീഡ് റഡാറുകൾ കൂടി വാങ്ങുന്നു. കൈത്തോക്കിന്റെ മാതൃകയിലുള്ള സ്പീഡ് റഡാർ വാഹനങ്ങൾക്കുനേരെ പിടിച്ചാൽ നിമിഷങ്ങൾക്കകം വേഗത മനസ്സിലാക്കാനാവും. മൂന്നേകാൽ കോടി രൂപയാണ് ഇതിനായി ആഭ്യന്തരവകുപ്പ് ചെലവഴിക്കുന്നത്. ലേസർ സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഉപകരണത്തിന് വാഹനങ്ങളിലും മറ്റും ഘടിപ്പിച്ച ലേസർ ജാമറുകളെയടക്കം പ്രതിരോധിക്കാനാകും. കൂടാതെ മണിക്കൂറിൽ 320 കിലോമീറ്റർ വരെയുള്ള വേഗത കണ്ടെത്താനുമാകും. വാഹനം 200 മീറ്റർ അടുത്തെത്തിയാൽപോലും മൂന്നുസെക്കൻഡുകള് കൊണ്ട് വേഗത അളക്കുന്ന ഉപകരണം ഒരുതവണ ചാർജ് ചെയ്താൽ എട്ടു മണിക്കൂർ തുടർച്ചയായി ഏത് കാലാവസ്ഥയിലും ഉപയോഗിക്കാനാവും. ഇതോടൊന്നിച്ച് വേഗത കാണിക്കുന്ന പ്രിൻൗട്ട് ലഭിക്കാനും സംവിധാനമുണ്ടാകും. റഡാറിന് തൊട്ടടുത്ത് വാഹനത്തിൽ സ്ഥാപിച്ച അനുബന്ധ യൂനിറ്റിലേക്ക് വിവരങ്ങൾ ബ്ലൂടൂത്ത് വഴിയാണ് എത്തുക. തിയ്യതി, സമയം, വാഹനത്തിന്റെ വേഗത, അനുവദനീയമായ വേഗത, നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളാണ് മെഷീനിൽ നിന്ന് പ്രിന്റ് ചെയ്തുവരിക. ഇതിൽ ഒഴിച്ചിട്ട ഭാഗത്ത് വാഹനത്തിലെ ഡ്രൈവറെക്കൊണ്ട് ഒപ്പുവെപ്പിച്ചശേഷം പിന്നീട് പിഴ അടപ്പിക്കുകയാണ് ചെയ്യുക.
140 ദിവസംകൊണ്ട് 32 രാജ്യങ്ങള്‍ ചുറ്റിയടിക്കാം
ഏഴു ഭൂഖണ്ഡങ്ങളിലെ 32 രാജ്യങ്ങള്‍ 140 ദിവസംകൊണ്ടു കണ്ടു തീര്‍ക്കാം ഈ ആഡംബര കപ്പലിനൊപ്പം. സില്‍വര്‍ വിസ്പര്‍ എന്ന കപ്പലാണ് 32 രാജ്യങ്ങളിലെ 62 തീരങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഏഴ് വന്‍കരകളെ സ്പര്‍ശിച്ചാണ് ഈ കപ്പല്‍ യാത്ര. 2020ല്‍ സില്‍വര്‍ വിസ്പര്‍ യാത്രയാരംഭിക്കും. ലോക നിലവാരത്തിലുള്ള ഭക്ഷ്യശാലകള്‍, കോക്ടെയ്ല്‍ ബാറുകള്‍, ലൈബ്രറികള്‍, തിയേറ്റര്‍, പൂള്, സ്പാ തുടങ്ങി നിരവധി സൗകര്യങ്ങളുണ്ട് കപ്പലിനകത്ത്. 382 യാത്രക്കാരെയും 302 ജീവനക്കാരേയും ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട് കപ്പലിന്. 40,21,630 രൂപ മുതല്‍ 1,55,67,600 രൂപ വരെയാണ് യാത്രാ കൂലി. യാത്രക്കാര്‍ക്ക് ആന്റര്ട്ടിക്കയെ അടുത്തറിയാനുള്ള അവസരവും ലഭിക്കും. സിഡ്നി, സിംഗപ്പൂര്‍, ഇന്ത്യ, ഈജിപ്ത്, കരീബിയന്‍ ദ്വീപുകള്‍, റിയോ ഡി ജനീറോ, ബ്യൂണോ ഐറസ് തുടങ്ങിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത യൂറോപ്പില്‍ അവസാനിക്കും. ചിലവ് അല്പം കൂടുതലാണെങ്കിലും ഇത്രയും രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതു കൊണ്ട് ലോകമെങ്ങുമുള്ള യാത്രാ പ്രേമകള്‍ സില്‍വര്‍ വിസ്പറിനെ തേടിയെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
പന്തയക്കുതിരകള്‍ പറന്നത് എമിറേറ്റ്സില്‍
വേള്‍ഡ് കപ്പ് അടക്കമുള്ള ദുബൈയിലെ കുതിരയോട്ട മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പന്തക്കുതിരകള്‍ സവാരി നടത്തിയത് എമിറേറ്റ്സ് വിമാനത്തില്‍. കുതിരകളെ കൊണ്ടുപോകുന്നത് എമിറേറ്റസിന്റെ ചരക്ക് വിഭാഗമായ എമിറേറ്റ്സ് സ്കൈകാര്‍ഗോ വഴിയാണ്. ഏറ്റവുമൊടുവില്‍ ലോകത്തിലെ എണ്ണംപറഞ്ഞ പന്തയക്കുതിരകളെ എമിറേറ്റ്സില്‍ എത്തിച്ചത് ദുബായ് വേള്‍ഡ് കപ്പിനാണ്. ഈ മത്സരസീസണില് ആറുഭൂഖണ്ഡങ്ങളില് നിന്നായി നിരവധി കുതിരകളെയാണ് വിമാനമാര്‍ഗം കൊണ്ടുവന്നത്. അതുപോലെ ലോന്കൈന്സ് ഗ്ലോബല്‍ ചാമ്പ്യന്‍സ് ടൂറിനായി നൂറിലധികം കുതിരകളെ പലവട്ടം മൂന്ന് ഭൂഖണ്ഡങ്ങളിലൂടെ കൊണ്ടുപോയി. 650 കിലോ ഭാരം വരും ഓരോ കുതിരയ്ക്കും. ഇതിനുപുറമേ ഓരോ മത്സരങ്ങള്ക്കുമാവശ്യമായ ഉപകരണങ്ങളും ഇതോടൊപ്പമുണ്ടാകും. ഈ വെല്ലുവിളികള്‍ തരണംചെയ്താണ് കഴിഞ്ഞ നാല് മാസത്തിനിടെ ആറുഭൂഖണ്ഡങ്ങളില്നിന്നുള്ള 350 കുതിരകളെ എമിറേറ്റ്സ് വിമാനത്തില്‍ കൊണ്ടുവന്നത്. ഇവയ്ക്ക് സുരക്ഷിതവും സുഗമവുമായ യാത്രയ്ക്കായുള്ള എല്ലാ സജ്ജീകരണങ്ങളും വിമാനത്തില്‍ തയ്യാറാണ്. കൂടാതെ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തില്‍ കുതിരകള്‍ക്കായി ഒരു സ്ഥിരം റാമ്പും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നാണ് കുതിരകളെ വിമാനത്തിലേക്ക് കയറ്റുന്നത്. മൃഗചികിത്സകരുള്പ്പെടെയുള്ള വിദഗ്ധരടങ്ങിയ സംഘവും പലപ്പോഴും കുതിരകള്‍ക്കൊപ്പം യാത്ര ... Read more
ജലാശയം വറ്റുന്നു;ആശങ്കയോടെ തേക്കടി
കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ് തേക്കടി. കുരങ്ങിണി കാട്ടു തീയ്ക്ക് ശേഷം പെരിയാര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ട്രെക്കിങ്ങും, തേക്കടി തടാകത്തിലൂടെ ബോട്ടിങ്ങും മാര്‍ച്ച് 29നാണ് പുനരാരംഭിച്ചത്. വേനല്‍ അവധി ആരംഭിച്ചതോടെ സഞ്ചാരികള്‍ ബോട്ടിങ്ങിനായി തേക്കടി തടാകത്തില്‍ എത്തി തുടങ്ങി എന്നാല്‍ ഇപ്പോള്‍ തടാകത്തിലെ ജലനിരപ്പ് 112.7 അടിയാണ് ഈ ജലനിരപ്പ് 109 അടിയിലേക്ക് താഴുകയാണെങ്കില്‍ ബോട്ടിങ്ങ് താത്കാലികമായി നിര്‍ത്തി വെയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 29ന് പുനരാരംഭിച്ച ട്രെക്കിങ് ഇപ്പോഴും ആശങ്കയിലാണ്. ഉള്‍വനങ്ങളിലേക്ക് ഇപ്പോഴും ട്രെക്കിങ് ആരംഭിച്ചിട്ടില്ല. തുടരുന്ന വേനലില്‍ ഇപ്പോഴും കാടുകളിലെ പുല്ലുകള്‍ ഉണങ്ങി തന്നെയാണ് നില്‍ക്കുന്നത് ഈ അവസ്ഥ തുടര്‍ന്നാല്‍ ഇനിയും കാട്ടുതീ പടരാന്‍ സാധ്യതയുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തേക്കടി വിനോദ സഞ്ചാരികളുടെ പ്രധാന ആകര്ഷണ് ബോട്ടിങ് എന്നാല്‍ വേനല്‍ക്കാലത്ത് മഴയില്ലായിരുന്നുവെങ്കില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുമായിരുന്നു. പരിസ്ഥിതി സംരക്ഷണ പരിപാടികളുടെ നിരോധനം വിനോദ സഞ്ചാര വ്യവസായത്തെ ബാധിച്ചു. എന്നിരുന്നാലും ഈസ്റ്റര്‍ അവധി ദിനങ്ങളില്‍ വിനോദ ... Read more
ഒന്നാം പിറന്നാള്‍ നിറവില്‍ കൊച്ചി മെട്രോ: മാറ്റ് കൂട്ടാന്‍ ഫോട്ടോഗ്രാഫി മത്സരം
ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ കൊച്ചി മെട്രോ ഒരുങ്ങി കഴിഞ്ഞു. പ്രധാനമന്ത്രി കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ആദ്യ മെട്രോയുടെ സേവനങ്ങളെ സ്മരിക്കാനും യാത്രക്കാര്‍ക്കൊപ്പം മെട്രോയുടെ ജന്മദിനം ആഘോഷിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് തയ്യാറെടുക്കുയാണ്. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഫോട്ടോഗ്രഫി മത്സരം നടത്തുന്നതായി കെ.എം.ആര്.എല്‍. അറിയിച്ചു. മെട്രോ 365 എന്ന പേരില്‍ പുറത്തിറക്കുന്ന പുസ്തകത്തില്‍ ചേര്‍ക്കാന്‍ യോഗ്യമായ മികച്ച ചിത്രങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മെട്രോയിലോ സ്റ്റേഷന് പരിസരത്തോ ചിത്രീകരിച്ച ഫോട്ടോകളാണ് മത്സരത്തിന് പരിഗണിക്കുക. ഇന്ന് മുതല്‍ ഏപ്രില്‍ 12 വരെയാണ് ചിത്രങ്ങള്‍ അയക്കാനുള്ള സമയം. ഒരാള്‍ക്ക് രണ്ട് വീതം ഫോട്ടോസ് അയക്കാവുന്നതാണ്. മെട്രോയുമായി അഭേദ്യമായ ബന്ധമുള്ള ചിത്രങ്ങളായിരിക്കണം അയക്കേണ്ടത്. രണ്ട് ചിത്രങ്ങള്‍ ക്യാപ്ഷന്‍ സഹിതം മെട്രോയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. വെബ്സൈറ്റ്: www.kochimetro.org. തിരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. ഒന്നാം സ്ഥാനത്തെത്തുന്ന ചിത്രത്തിന് 50,000 രൂപയാണ് സമ്മാനതുക. രണ്ടാം സ്ഥാനത്തെത്തുന്ന ... Read more
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ കാലയളവ് നീട്ടി നല്‍കില്ലെന്ന് മുഖ്യമന്ത്രി
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ കാലയളവ് നീട്ടി നല്‍കില്ലെന്ന് മുഖ്യമന്ത്രി. ഓഖി ദുരന്തത്തെ തുടര്‍ന്ന് വന്‍ നാശനഷ്ട്മാണ് തുറമുഖത്തിന്റെ നിര്‍മാണത്തില്‍ വന്നത്. തുരന്നാണ് അദാനി ഗ്രൂപ്പ് കരാര്‍ കാലാവധി നീട്ടാന്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. 16 മാസംകൂടി കാലാവധി നീട്ടിനല്കാന് കമ്പനി ആവശ്യപ്പെട്ടു. ഇത് മുഖ്യമന്ത്രി അംഗീകരിച്ചില്ല. തുടര്‍ന്ന് എട്ടു മാസം നല്കിയാല് മതിയെന്ന് കമ്പനി വീണ്ടും ആവശ്യപ്പെട്ടു. ഇതും മുഖ്യമന്ത്രി അംഗീകരിച്ചില്ല. 2019 ഡിസംബറില്‍ തന്നെ പദ്ധതി തീര്‍ക്കണമെന്നും കാലാവധി നീട്ടി നല്കാന് പറ്റില്ലെന്നും മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ അറിയിച്ചു. അതേസമയം, ഓഖി ദുരന്തവും, കരിങ്കല്‍ എത്തിക്കാനുള്ളതിലെ പ്രശ്നങ്ങളുമാണ് തുറമുഖ നിര്‍മാണം വൈകിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം ചീഫ് സെക്രട്ടറിയുമായി അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നുണ്ട്. തുടര്‍ന്ന് സര്‍ക്കാറിന്റെ അന്തിമ തീരുമാനം അറിയാം.
കോയമ്പത്തൂര്‍ നഗരത്തിലെ ഓട്ടോ ഓടിക്കാന്‍ ഇനി ട്രാന്‍സ്ജെന്‍ഡേഴ്സും
കോവൈ സിറ്റിയിലെ ഓട്ടോ ഓടിക്കാന്‍ ഇനി ട്രാന്‍സ്ജെന്‍ഡേഴ്സും. സിറ്റി പോലീസിന്റെ സഹകരണത്തോടെയാണ് ശ്രീസായി ട്രസ്റ്റ് നാല് ഓട്ടോ റിക്ഷകള്‍ സമ്മാനിച്ചത്. ഏഞ്ചല്‍, സുചിത്ര, മഞ്ജു, അനുഷ്യ എന്നിവരാണ് ഇനി നഗരത്തിലെ ഓട്ടോയുടെ സാരഥികള്‍. സാരിയും കാക്കിയും അണിഞ്ഞ ഡ്രൈവമാര്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ കെ. പെരിയ്യ ഓട്ടോറിക്ഷ രേഖകള്‍ കൈമാറിയത്.
മുംബൈ- ഡല്‍ഹി എക്സ്പ്രസ് വേ ഒരുങ്ങുന്നു
മുംബൈ- ഡല്‍ഹി എക്സ്പ്രസ് വേ വരുന്നു. പാതയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ മുബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് റോഡ് മാര്‍ഗമുള്ള യാത്രാസമയം 12 മണിക്കൂറായി കുറയുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നിലവില്‍ റോഡ് മാര്‍ഗം സഞ്ചരിക്കുവാന്‍ ഒരു ദിവസം വേണം. വേഗമേറിയ തീവണ്ടി രാജധാനി എക്സ്പ്രസില്‍ 16 മണിക്കൂര്‍ കൊണ്ടാണ് മുബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കിയ പദ്ധതി നടപ്പാക്കുന്നത് യൂണിയന് റോഡ് ട്രാന്‍സ്പോര്‍ട്ടും ഹൈവേ മന്ത്രാലയവും ചേര്‍ന്നാണ്. നാല് ഘട്ടമായി പണിയുന്ന പാതയിലെ ഏറ്റവും കുറഞ്ഞ വേഗം 120 കിലോമീറ്ററായിരിക്കും. ഒന്നാംഘട്ടം ഡല്‍ഹി മുതല്‍ ജയ്പുര്‍ വരെയും രണ്ടാംഘട്ടം ജയ്പുര്‍ മുതല്‍ കോട്ട വരെയും മൂന്നാംഘട്ടത്തില്‍ കോട്ട മുതല്‍ വഡോദര വരെയും നാലാംഘട്ടം വഡോദര മുതല്‍ മുംബൈ വരെയുമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. 225 കിലോമീറ്റര്‍ ദൂരം വരുന്ന ഡല്‍ഹി- ജയപൂര്‍ എക്സ്പ്രസ് വേ പൂര്‍ത്തിയാക്കുന്നതിനായി 16,000 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്. 15 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ... Read more
താംബരം- കൊല്ലം റൂട്ടില്‍ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിയേക്കും
കൊല്ലം-ചെങ്കോട്ട റെയില്‍പാതയിലെ ഗേജ്മാറ്റത്തിനു ശേഷം ദക്ഷിണ റെയില്‍വേ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ച സ്പെഷ്യല്‍ ട്രെയിന്‍ സൂപ്പര്‍ ഹിറ്റ്. ചെന്നൈയില്‍നിന്നു മാര്‍ച്ച് മുപ്പതിനു വൈകിട്ട് 5.30നു കൊല്ലത്തേക്കു പുറപ്പെട്ട വേനല്‍ക്കാല സ്പെഷ്യല്ലിലും, തിരിക 31നു കൊല്ലത്തുനിന്നു പുറപ്പെട്ട മടക്ക ട്രെയിനിലും റിസര്‍വ്ഡ് ടിക്കറ്റുകള്‍ നേരത്തേ വിറ്റുതീര്‍ന്നതായി റെയില്‍വേ അധികൃതര്‍ പറയുന്നു.സര്‍വീസ് ജനപ്രിയമായ സാഹചര്യത്തില്‍ വേനല്‍ക്കാല അവധി പരിഗണിച്ച് വാരാന്ത്യങ്ങളില്‍ താംബരം-കൊല്ലം റൂട്ടില്‍ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിക്കാനുള്ള സാധ്യതയുണ്ടെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗേജ് മാറ്റവുമായി ബന്ധപ്പെട്ട് ഏഴുവര്‍ഷം മുന്‍പു കൊല്ലം-ചെങ്കോട്ട പാതയിലെ സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. കൊല്ലം-ചെന്നൈ, കൊല്ലം-നാഗൂര്, കൊല്ലം-മധുര എന്നീ റൂട്ടുകളില്‍ മൂന്നു ജോഡി എക്സ്പ്രസ് ട്രെയിനുകളും, കൊല്ലം-തെങ്കാശി, കൊല്ലം-തിരുനെല്‍വേലി റൂട്ടില്‍ രണ്ടു ജോഡി പാസഞ്ചര്‍ ട്രെയിനുകളും റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നു. ഗേജ് മാറ്റം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇവ പുനരാരംഭിക്കണമെന്ന ആവശ്യം യാത്രക്കാര്‍ ഇതിനകം തന്നെ ഉയര്‍ത്തിയിട്ടുണ്ട്. ചെന്നൈ സെന്‍ട്രല്‍, എഗ്മൂര്‍ സ്റ്റേഷനുകളിലെ തിരക്കു പരിഗണിച്ച് താംബരത്തെ മൂന്നാം ടെര്‍മിനലായി മാറ്റുമെന്നു ദക്ഷിണ ... Read more