Category: Top Stories Malayalam
കുപ്പി വെള്ളത്തിന് താക്കീതുമായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമവും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (BIS) വ്യവസ്ഥകളും ലംഘിക്കുന്ന കുപ്പിവെള്ള നിര്‍മാതാക്കള്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനു പുറമെ ഇതിന്മേല്‍ കടുത്ത നടപടികള്‍ ആവശ്യമാണെന്ന് കേരള ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ടെന്നും കമ്മീഷണറുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ ലൈസന്‍സ് ഇല്ലാതെ കുപ്പിവെള്ളത്തിന്റെ ഉല്‍പാദനം നടത്താന്‍ പാടുള്ളതല്ല. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് നിയമം അനുശാസിക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെയും BIS സര്‍ട്ടിഫിക്കേഷന്‍ കൂടാതെയും കുപ്പിവെള്ളം ഉല്‍പ്പാദിപ്പിക്കുവാനും വില്‍ക്കുവാനും പാടുള്ളതല്ല. നിയമം ലംഘിക്കുന്നവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അതാത് ജില്ലകളിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരെയോ ഭക്ഷ്യസുരക്ഷാ മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡിനെയോ അറിയിക്കണം. ഭക്ഷ്യസുരക്ഷാ ടോള്‍ ഫ്രീ നമ്പരിലും വിവരം നല്‍കാവുന്നതാണ്. ടോള്‍ ഫ്രീ നമ്പര്‍ – 1800 425 1125 തിരുവനന്തപുരം – 8943346181 കൊല്ലം – 8943346182 പത്തനംതിട്ട – 8943346183 ആലപ്പുഴ – 8943346184 കോട്ടയം – ... Read more
പാസ്‌വേഡുകള്‍ മണ്‍മറയുമോ…?
സാങ്കേതിക വിദ്യകളുടെ യുഗത്തില്‍ എല്ലാ അക്കൌണ്ടുകളും താഴിട്ടു പൂട്ടുന്നത് പാസ്‌വേഡുകള്‍ കൊണ്ടാണ്. ഈ സങ്കീര്‍ണതകള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് പുതിയ വെബ് ഒതന്‍റിക്കേഷന്‍ സ്റ്റാന്‍റെര്‍ഡ്. ബയോമെട്രിക് വിവരങ്ങളും സ്മാര്‍ട്‌ഫോണ്‍ ഫിങ്കര്‍പ്രിന്‍റ് സ്‌കാനര്‍, വെബ്ക്യാം, സെക്യൂരിറ്റി കീ എന്നിവയുള്‍പ്പെടുന്നതാണ് പുതിയ തിരിച്ചറിയല്‍ രീതി. ഫിഡോ (FIDO), വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം (WwwC) വെബ് സ്റ്റാന്‍റെര്‍ഡ് ബോഡികളാണ് പുതിയ പാസ്വേഡ് ഫ്രീ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചത്. ഒന്നിലധികം പാസ്‌വേഡുകള്‍ ഓര്‍ത്തുവെക്കുന്നതിന് പകരം തങ്ങളുടെ ശരീരഭാഗങ്ങള്‍ അല്ലെങ്കില്‍ സ്വന്തമായുള്ള ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ബ്ലൂടൂത്തിലൂടേയോ യുഎസ്ബി അല്ലെങ്കില്‍ എന്‍എഫ്‌സി എന്നിവ ഉപയോഗിച്ചോ ആളുകള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ പറ്റും. ഈ രീതിയിലുള്ള സുരക്ഷ മറ്റൊരാള്‍ക്ക് മറികടക്കാന്‍ പ്രയാസമാണ്. അതായത് ഒരു വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ ഒരാള്‍ തന്‍റെ യൂസര്‍ നെയിം നല്‍കുമ്പോള്‍ ഫോണില്‍ അറിയിപ്പ് ലഭിക്കുന്നു. ആ അറിയിപ്പിലെ ഒതന്‍റിക്കേഷന്‍ ടോക്കനില്‍ തൊടുമ്പോള്‍ വെബ്‌സൈറ്റ് ലോഗിന്‍ ആവും. ഓരോ തവണ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴും ഈ ഒതന്‍റിക്കേഷന്‍ ടോക്കന്‍ മാറിക്കൊണ്ടിരിക്കും. ... Read more
നഗരങ്ങളില്‍ ഓട്ടോക്ഷാമം;നിരത്തിലേക്ക് 4000 പുതിയ വാഹനങ്ങള്‍
പൊതുഗതാഗത സംവിധാനത്തില്‍ നഗരങ്ങളില്‍ വാഹനങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന സര്‍വേ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ക്കും ഓട്ടോകള്‍ക്കും നിശ്ചയിച്ചിട്ടുള്ള പരിധി ഉയര്‍ത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നിലവില്‍ നാലായിരം ഓട്ടോറിക്ഷകളാണ് ഉള്ളത്. ഇത് രണ്ടായിരം വീതം കൂട്ടും. തിരുവനന്തപുരത്ത് ഇങ്ങനെ ഉയര്‍ത്തിയതോടെ ഓട്ടോറിക്ഷകളുടെ എണ്ണം മുപ്പതിനായിരത്തിലെത്തി. നഗരങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്കു യാത്രചെയ്യാന്‍ സംവിധാനം കുറയുന്നുവെന്നും കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഓട്ടോകളുടെ എണ്ണം രാത്രിയില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണത്തിന്റെ അനുപാതം പരിശോധിച്ചാല്‍ വളരെ കുറവാണെന്നുമാണു റിപ്പോര്‍ട്ട്. സ്വകാര്യ വാഹനങ്ങളുടെ എണ്ണം ദിവസവും പെരുകുകയാണ്. പൊതുഗതാഗത സംവിധാനം കുറയുന്നു. ജനം ബസില്‍ നിന്നിറങ്ങി കാറും ബൈക്കും വാങ്ങുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ ബസുകളുടെ എണ്ണം സംസ്ഥാനത്ത് 26,000ല്‍ നിന്നും 16,000 ആയി. 2017 ല്‍ മാത്രം കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത കാറുകളുടെ എണ്ണം 2.15 ലക്ഷമാണ്. 2016ല്‍ ഇത് 1.89 ലക്ഷമായിരുന്നു. 2017ല്‍ റജിസ്റ്റര്‍ ചെയ്ത ഇരുചക്ര വാഹനങ്ങളുടെ ... Read more
സമൂഹമാധ്യമ ലോകത്തേയ്ക്ക് ‘ഹലോ’ വരുന്നു
ഇന്ത്യയിലെ സമൂഹമാധ്യമ ലോകത്തേയ്ക്ക് പുതിയൊരു ആപ്ലിക്കേഷന്‍ കൂടി. ‘ഹലോ’. ഫെയ്സ്ബുക്കിനു മുമ്പ് യുവഹൃദയങ്ങൾ കീഴടക്കിയ ഓർക്കൂട്ടിന്‍റെ സ്ഥാപകനാണ് ഹലോയെന്ന മൊബൈൽ ആപ്ലിക്കേഷനു പിന്നിൽ. സമൂഹമാധ്യമങ്ങളുടെ സ്വാധീനവും സാധ്യതകളും ആദ്യമായി ലോകത്തെ അറിയിച്ചത് ഓർക്കൂട്ടായിരുന്നു. 2004ല്‍ ഓർക്കൂട്ട് ബുയോകോട്ടൻ എന്ന ടർക്കിഷ് സോഫ്റ്റ്‌വെയർ എൻജിനിയറാണ് ഓർക്കൂട്ടിനു രൂപം നൽകിയത്. വളരെപ്പെട്ടെന്ന് യുവാക്കൾക്കിടയിൽ ട്രെൻഡിങ്ങായി മാറിയ ഓർക്കൂട്ട് ഫെയ്സ്ബുക്കുമായി മാർക്ക് സക്കർബർഗ് രംഗത്തെത്തിയതോടെ പിന്തള്ളപ്പെടുകയായിരുന്നു. പിന്നാലെ വാട്സാപ്പും ഇൻസ്റ്റഗ്രാമുമെത്തിയതോടെ ഓർക്കുട്ടിന്‍റെ അന്ത്യമായി. വിവരങ്ങളുടെ ചോർച്ചയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിനെതിരേ ഉപയോക്താക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഹലോ എന്ന തന്‍റെ പുതിയ സംരംഭവുമായി ഇന്ത്യയിൽ വേരുറപ്പിക്കാനുള്ള ഓർക്കൂട്ട് ബുയോകോട്ടന്‍റെ ശ്രമം. ഫെയ്സ്ബുക്കിന് ഇന്ത്യയിൽ മാത്രം ഏതാണ്ട് 25 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഇവരുടെ ഇടയിലേയ്ക്ക് ഹലോ എത്തിക്കുകയാണ് ഓര്‍ക്കൂട്ടിന്‍റെ ലക്‌ഷ്യം. ആദ്യകാലത്ത് ഓർക്കൂട്ടിന് ഏറ്റവും കൂടുതൽ ജനസമ്മതിയുണ്ടായിരുന്നത് ഇന്ത്യയിലും ബ്രസീലിലുമായിരുന്നു. തന്‍റെ പുതിയ സംരംഭത്തിനും ഇന്ത്യയിൽ വിപുലമായ ജനകീയാടിത്തറ സൃഷ്ടിക്കുകയാണ് ഹലോയിലൂടെ ഓർക്കൂട്ട് ബുയോകോട്ടൻ ലക്ഷ്യമിടുന്നത്. ഫെയ്സ്ബുക്കിനേക്കാൾ സുരക്ഷ ... Read more
പറക്കും കപ്പില്‍ ദുബൈ നഗരം ചുറ്റാം
ദുബൈ ജെ.ബി.ആറില്‍ തുടങ്ങിയിരിക്കുന്ന ‘പറക്കും കപ്പാ’ണ് ഇപ്പോള്‍ ദുബൈയിലെ താരം. സാഹസികതയിലും വിനോദത്തിനും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന നഗരമാണ് ദുബൈ. അതുകൊണ്ടുതന്നെ സാഹസികരായ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദുബൈ ഒരുക്കിയ താരമാണ് പറക്കും കപ്പ്. 40 മീറ്റര്‍ ഉയരത്തില്‍ തൂങ്ങിക്കിടക്കുന്ന പറക്കും കപ്പ് സന്ദര്‍ശകര്‍ക്ക് ദുബൈയുടെ നഗരസൗന്ദര്യം സാഹസികമായി കാണാന്‍ അവസരമൊരുക്കുന്നു. പറക്കും കപ്പില്‍, കപ്പിന്‍റെ ആകൃതിയില്‍ വട്ടത്തില്‍ കസേരകള്‍ ഘടിപ്പിച്ചിരിക്കുന്നു. സീറ്റിലിരുന്നശേഷം ബെല്‍റ്റ് ധരിക്കുക. കസേരയ്ക്കു താഴെ കാലുകള്‍ വായുവിലേക്ക് തൂക്കിയാണിരിപ്പ്. പതുക്കെ കപ്പ് മുകളിലേക്ക് ഉയരും. ഏറ്റവുംമുകളില്‍ ചെന്ന് നില്‍ക്കും. അവിടെയെത്തിയാല്‍ ജ്യൂസോ ലഘുഭക്ഷണമോ കഴിക്കാം. നഗരസൗന്ദര്യം ആസ്വദിക്കാം. ഇഷ്ടംപോലെ സെല്‍ഫിയുമെടുക്കാം. രാവിലെ 10 മുതല്‍ രാത്രി പന്ത്രണ്ടര വരെയാണ് കപ്പിന്‍റെ പറക്കല്‍ സമയം. കുട്ടികള്‍ക്ക് 60 ദിര്‍ഹവും മുതിര്‍ന്നവര്‍ക്ക് 80 ദിര്‍ഹവുമാണ് പറക്കും കപ്പില്‍ കയറാന്‍ നല്‍കേണ്ട ചാര്‍ജ്.
ഡല്‍ഹിയെ ലോകോത്തര നഗരമാക്കാന്‍ പദ്ധതിയിട്ട് ഡിഡിഎ
ഡല്‍ഹി വികസന അതോററ്റി 8032 കോടി രൂപയുടെ പദ്ധതിയിലൂടെ ഡല്‍ഹിയെ ലോകോത്തര നഗരമാക്കുമെന്ന് പ്രഖ്യാപിച്ചു.ഡിഡിഎ ചെയര്‍മാന്‍ കൂടിയായ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ബജറ്റ് അവതരണം. വാണിജ്യ, പാര്‍പ്പിട സമുച്ചയങ്ങള്‍ക്കായി 3633 കോടി രൂപ ചെലവിടും. ഭൂമി ഏറ്റെടുക്കുന്നതിനും, അധിക നഷ്ടപരിഹാരം നല്‍കുന്നതിനുമായി 765 കോടി രൂപ വകയിരുത്തി. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതിയുടെ രൂപ വീതിച്ചു. ഭൂമി വികസനത്തിന് 2348 കോടി രൂപ. മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1286 കോടി. നഗരത്തില്‍ ഡിഡിഎയ്ക്കു ലഭ്യമായ സ്ഥലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ടെന്‍ഡര്‍ ക്ഷണിക്കും. ദ്വാരകയില്‍ 200 ഹെക്ടര്‍, രോഹിണിയില്‍ 259 ഹെക്ടര്‍, നരേലയില്‍ 218 ഹെക്ടര്‍ എന്നീ സ്ഥലങ്ങളിലാണു വികസന പ്രവര്‍ത്തനങ്ങള്‍. നരേലയില്‍ റെയില്‍വേ മേല്‍പാലം നിര്‍മിക്കും. പദ്ധതിയുടെ ഭാഗമായി 15 വികസന പദ്ധതികളും 14 പുതിയ പാര്‍പ്പിട പദ്ധതികളും ആരംഭിക്കും. രോഹിണി, ദ്വാരക, ശാഹ്ദ്ര, മയൂര്‍ പ്ലേസ്, നേതാജി സുഭാഷ് പ്ലേസ് എന്നിവിടങ്ങളില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കും. ... Read more
താജിനെ ചൊല്ലി തര്‍ക്കം;ഷാജഹാന്റെ ഒപ്പുമായി വരാന്‍ സുപ്രീം കോടതി
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡും തമ്മിലുള്ള താജ്മഹലിന്റെ പേരിലുള്ള അവകാശതര്‍ക്കത്തിനിടയില്‍ സുന്നി വഖഫ് ബോര്‍ഡിനോട് ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെ കാലത്ത് പണിത താജ്മഹലിന്റെ അവകാശം ചക്രവര്‍ത്തി തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വഖഫ് ബോര്‍ഡിന്റെ വാദത്തിലാണ് സുപ്രീംകോടതി ഇത് തെളിയിക്കുന്നതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. താജ്മഹല്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ 2010ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സുപ്രീം കോടതി ബര്‍ജി നല്‍കിയത്. ഈ ഹര്‍ജിക്ക് മേലുള്ള വാദം നടക്കുന്നതിനിടെയാണ് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഒപ്പ് സഹിതമുള്ള രേഖകള്‍ ഒരാഴ്ചക്കകം ഹാജരാക്കാന്‍ ബോര്‍ഡിനോട് സുപ്രീം കോടതി പറഞ്ഞത്. താജ് വഖഫ് ബോര്‍ഡിന്റേതാണെന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ആരാണ് വിശ്വസിക്കുക, ഇത്തരം പ്രശ്നങ്ങളുയര്‍ത്തി കോടതിയുടെ സമയം കളയരുതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. വഖഫ് ബോര്‍ഡിന്റെ മുതിര്‍ന്ന ... Read more
എയര്‍ബസിന്‍റെ എ330 വൈഡ് ബോഡി ജെറ്റ് വിമാനങ്ങളില്‍ ഇനി കിടന്നുറങ്ങാം
വിമാനങ്ങളിലെ കാര്‍ഗോ സ്‌പേസ് കിടക്കയും വിരിയുമൊക്കെയുള്‍പ്പെടുത്തിയുള്ള ഡെക്കുകളാക്കി മാറ്റി പുതിയ പരീക്ഷണത്തിന് തയ്യാറെടുത്തിരിക്കുകയാണ് യൂറോപ്യന്‍ എയര്‍ക്രാഫ്റ്റ് ഭീമന്മാരായ എയര്‍ബസ്. 2020 ഓടെ എയര്‍ബസിന്‍റെ എ330 വൈഡ് ബോഡി ജെറ്റ് വിമാനങ്ങളില്‍ യാത്രക്കാര്‍ക്കായി ഉറക്കമുറികളുണ്ടാവുമെന്നാണ് കമ്പനി നല്കുന്ന ഉറപ്പ്. ഫ്രഞ്ച് എയറോസ്‌പേസ് കമ്പനിയായ സോഡിയാകുമായി സഹകരിച്ചാണ് ഈ സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്‍റ്കള്‍ നിര്‍മിക്കുക. കാര്‍ഗോ കണ്ടെയ്‌നേഴ്‌സായി എളുപ്പത്തില്‍ മാറ്റാന്‍ കഴിയുന്ന തരത്തിലുമായിരിക്കും ഇവയുടെ രൂപകല്പന. യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുക എന്നതിനൊപ്പം ബിസിനസ് രംഗത്തെ കിടമത്സരങ്ങളില്‍ ഒരുപടി മുന്നിലെത്താനും ഈ നൂതനസംവിധാനത്തിലൂടെ കഴിയുമെന്ന് എയര്‍ബസ് കണക്കുകൂട്ടുന്നു. നിരവധി എയര്‍ലൈന്‍സുകള്‍ തങ്ങളുടെ പദ്ധതിയെ പ്രശംസിച്ച് സന്ദേശങ്ങളറിയിച്ചെന്ന് എയര്‍ബസിന്‍റെ കാബിന്‍ ആന്റ് കാര്‍ഗോ പ്രോഗ്രാം തലവന്‍ ജിയോഫ് പിന്നര്‍ അറിയിച്ചു. വിമാനങ്ങളില്‍ എക്കണോമിക് ക്ലാസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സ്ലീപ്പിങ് ബെര്‍ത്തുകള്‍ എന്ന ആശയം 2016 നവംബറില്‍ എയര്‍ഫ്രാന്‍സ് കെഎല്‍എം മുന്നോട്ടു വെച്ചിരുന്നു.
സാഹസികര്‍ക്കായി അണ്ടര്‍ വാട്ടര്‍ കാമറ ഇറക്കി ഗോപ്രോ
സാഹസികരായ സഞ്ചാരികള്‍ക്കായി അക്ഷന്‍ കാമറകളിറക്കി അനുഭവസമ്പത്തുള്ള ഗോപ്രോ വാട്ടര്‍ പ്രൂഫ് കാമറയുമായി ഇന്ത്യയിലെത്തി. വെള്ളത്തിനടിയില്‍ പത്ത് മീറ്റര്‍ ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോ പ്രോ ഹീറോ സേപോര്‍ട്‌സ് ആക്ഷന്‍ കാമറ ഏപ്രില്‍ മുതല്‍ വാങ്ങാന്‍ കിട്ടും. 18,990 രൂപ വില വരുന്ന കാമറയില്‍ വൈഡ് വ്യൂ, വോയിസ് കണ്‍ട്രോള്‍ , ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവയാണ് പ്രധാന പ്രത്യേകത. CHDHB-501-RW എന്ന മോഡല്‍ നമ്പറിലാണ് കാമറ പുറത്തിറക്കുന്നത്. 10 മെഗാപിക്‌സല്‍ 1/ 2.3 ഇഞ്ച് സിമോസ് സെന്‍സറാണ്. 1080പി വീഡിയോകള്‍ സെക്കന്‍ഡില്‍ 30 ഫ്രെയിം വീതവും ഷൂട്ട് ചെയ്യാം. എന്നാല്‍ ഫോര്‍കെ, സ്ലോമോഷന്‍ വീഡിയോകള്‍ എടുക്കാന്‍ സാധിക്കില്ല എന്ന പോരായ്മയും പുതിയ കാമറയ്ക്ക് ഉണ്ട്. 117 ഗ്രാം ഭാരമുള്ള കാമറയ്ക്ക് 100-1600 ആണ് ഐ എസ് റേഞ്ച്, 4.95 ഇഞ്ച് ടച്ച് സ്‌ക്രീന്‍ 320X480 പിക്‌സല്‍ റസലൂഷനാണ് ഉള്ളത്. 128 ജി ബി വരെ മെമ്മറി കാര്‍ഡിടാവുന്ന നാല് ജി ബി ഇന്റേണല്‍ മെമ്മറിയാണ് ... Read more
മൈസൂരു- ആലപ്പുഴ സ്വപ്‌നയാത്രയ്ക്കായി പദ്ധതിയൊരുങ്ങുന്നു
കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെയില്‍ പാതയാണ് നഞ്ചന്‍കോട്- വയനാട്-നിലമ്പൂര്‍ പാത. സ്വപ്‌ന പദ്ധതി നിലവില്‍ വന്നാല്‍ നേട്ടങ്ങള്‍ ഏറെ തെക്കന്‍ കേരളത്തിനാണ്. ബെംഗ്ലൂരുവില്‍ നിന്ന് ആരംഭിക്കുന്ന യാത്ര തമിഴ്‌നാട്ടിലെ സേലം, കോയമ്പത്തൂര്‍ വഴി വളഞ്ഞാണ് നിലവില്‍ നടക്കുന്നത്. ഈ ദുര്‍ഘട യാത്രയ്ക്ക് പകരം ഏറെ ഗുണപ്രദമായ പാത തുറക്കുന്നതിലൂടെ വരുന്നത്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സജീവമായ ഇടപെടല്‍ വേണമെന്നാണ് ആവശ്യമുയരുന്നത്.പാതയുടെ കാര്യത്തില്‍ മന്ത്രി ജി. സുധാകരന്‍ ഏറെ താല്‍പര്യമെടുത്തത് ആദ്യ ഘട്ടത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. വനത്തിലൂടെ തുരങ്കപാതയാണെങ്കില്‍ സര്‍വേയ്ക്ക് കര്‍ണാടക അനുകൂലമാണെന്നും അതിനായി അപേക്ഷിക്കാനുമുള്ള കര്‍ണാടക വനംവകുപ്പിന്റെ ആവശ്യത്തിന് കേരളം മറുപടി നല്‍കിയിട്ടില്ല. മാത്രമല്ല, ഈ പാതയ്ക്ക് കര്‍ണാടക എതിരാണെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. ആ നിലപാട് മന്ത്രി മാറ്റണമെന്നാണ് ആവശ്യം.ബെംഗളൂരുവിലും മൈസൂരുവിലുമായി ആയിരക്കണക്കിന് മലയാളികളാണുള്ളത്. പലരും തെക്കന്‍ കേരളത്തില്‍ നിന്നുള്ളവരാണ്. മന്ത്രിയുടെ മണ്ഡലമായ ആലപ്പുഴയില്‍ നിന്നുള്ള ഒട്ടേറെ കച്ചവടക്കാര്‍ മൈസൂരുവിലുണ്ട്. നിലവില്‍ അവര്‍ ആലപ്പുഴയെത്താന്‍ ബെംഗളൂരുവില്‍ ചെന്ന് ... Read more
ജി. എസ്. ടി കുറച്ചു; ഭക്ഷണത്തിന്റെ വില കുറച്ചു റെയില്‍വേ
റെയില്‍വേ കാറ്ററിങ്ങിന് ഈടാക്കിയിരുന്ന ജി. എസ്. ടി അഞ്ചു ശതമാനമാക്കി. ഇതോടെ ഇനി മുതല്‍ തീവണ്ടിയിലും റെയില്‍വേ ഭോജനശാലകളിലും ഭക്ഷണവില കുറയും. ജി.എസ്.ടി. നിയമപ്രകാരം കാറ്ററിങ്ങിന് 18 ശതമാനവും ഹോട്ടലുകള്‍ക്ക് അഞ്ച് ശതമാനവുമാണ് നികുതി. റെയില്‍വേയുടെ ഭക്ഷണം കാറ്ററിങ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി 18 ശതമാനം നികുതിയാണ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിയിരുന്നത്. ഇതിനെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു. നിയമപ്രകാരം തീവണ്ടിയിലെ ഭക്ഷണത്തിന് 18 ശതമാനവും പ്ലാറ്റ് ഫോമുകളിലെ ഭക്ഷണശാലകളില്‍ അഞ്ച് ശതമാനവുമാണ് നികുതി. എന്നാല്‍ കാറ്ററിങ് ഒരു സ്ഥാപനമാണ് കരാറെടുത്തിരുന്നത് എന്നതിനാല്‍ ആ സ്ഥാപനത്തിന് ഒരു ജി.എസ്.ടി. രജിസ്ട്രേഷനില്‍ രണ്ട് സ്ലാബുകളില്‍ നികുതി ഈടാക്കാനാവില്ല. അതിനാല്‍ മിക്കപ്പോഴും ഉയര്‍ന്ന സ്ലാബായ 18 ശതമാനം ഈടാക്കുകയായിരുന്നു. റെയില്‍വേ ഭക്ഷണശാലകള്‍ ഹോട്ടലുകള്‍ക്ക് തുല്യമായതിനാല്‍ അഞ്ച് ശതമാനം നികുതിയേ വാങ്ങാന്‍ പാടുള്ളൂവെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. റെയില്‍വേ ഭക്ഷണശാലകളിലെ വില കുറച്ചാല്‍ അതേ ഭക്ഷണം തീവണ്ടിയില്‍ നല്‍കുമ്പോള്‍ അമിത വില ഈടാക്കുന്നത് എങ്ങനെയെന്ന പ്രശ്‌നവുമുണ്ടായിരുന്നു.ഈ കാരണങ്ങള്‍ കാണിച്ചാണ് റെയില്‍വേ ബോര്‍ഡ് ടൂറിസം ആന്റ് ... Read more
മുംബൈയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബി എം സി പദ്ധതി
ദക്ഷിണ മുംബൈയിലെ പൈതൃക കെട്ടിടങ്ങളിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതിയുമായി ബിഎംസി. ആകര്‍ഷകമായ പൈതൃക കെട്ടിടങ്ങള്‍ തിരഞ്ഞെടുത്ത് മോടി പിടിപ്പിച്ച്, പ്രത്യേക മേഖലയായി തിരിച്ച് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണു ലക്ഷ്യം. ബിഎംസി ആസ്ഥാന മന്ദിരം, ഓവല്‍ മൈതാനം, സെന്റ് സേവ്യേഴ്‌സ് കോളജ്, ക്രോസ് മൈതാനം, ആര്‍ട് ഗാലറി, ഹോര്‍ണിമന്‍ സര്‍ക്കിള്‍, ഫ്‌ലോറ ഫൗണ്ടന്‍, കൊളാബയിലെ വില്ലിങ്ടന്‍ ഫൗണ്ടന്‍, ചത്രപതി ശിവാജി വാസ്തു സന്‍ഗ്രാലയ (പ്രിന്‍സ് ഓഫ് വെയില്‍സ് മ്യൂസിയം) എന്നിവയാണ് പൈതൃക വിനോദ സഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്ന മന്ദിരങ്ങള്‍. ദാദര്‍, പരേല്‍ എന്നിങ്ങനെ തുണിമില്ലുകളും പരമ്പരാഗത ശൈലിയിലുള്ള കെട്ടിടങ്ങളും മറ്റുമായി നിന്നിരുന്ന സ്ഥലങ്ങളെല്ലാം ആധുനികവല്‍കരണത്തിന്റെ പാതയിലാണ്. ചില്ലുപൊതിഞ്ഞ അംബരചുംബികളായ കെട്ടിടങ്ങളാണ് ഇവിടെ ഇപ്പോള്‍ തലയുയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ പഴമയോടെ അവശേഷിക്കുന്ന നഗരക്കാഴ്ചകളിലേക്ക് ആളുകളെ കൂടുതലായി ആകര്‍ഷിക്കാനാണു ശ്രമമെന്ന് ബിഎംസി പൈതൃകവിഭാഗം ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കെട്ടിടങ്ങള്‍ക്കും അതിലേക്കുള്ള പാതകള്‍ക്കും സമാന നിറങ്ങള്‍ നല്‍കിയും സമാനതകള്‍ തോന്നിപ്പിക്കുന്ന ഘടകങ്ങള്‍ ഒരുക്കിയും കൂടുതല്‍ ആകര്‍ഷകമാക്കും. ഈ ... Read more
തേക്കടിയില്‍ പുതിയ ബസുകളും നവീകരിച്ച പാര്‍ക്കിങ് ഗ്രൗണ്ടും വരുന്നു
തേക്കടിയിലെ വാഹന പാര്‍ക്കിങ് ഗ്രൗണ്ടില്‍ നവീകരണ ജോലികള്‍ ആരംഭിച്ചു. തേക്കടി ആനവച്ചാലില്‍ വനംവകുപ്പ് നിര്‍മിക്കുന്ന നവീകരിച്ച വാഹന പാര്‍ക്കിങ് ഗ്രൗണ്ടിന്റെ നിര്‍മാണോദ്ഘാടനവും വനംവകുപ്പ് തേക്കടിയിലേക്ക് സര്‍വീസ് നടത്തുവാന്‍ വാങ്ങിയ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫും ചൊവ്വാഴ്ച വനംവകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. തേക്കടി ആനവച്ചാല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ചേരുന്ന യോഗത്തില്‍ പീരുമേട് എം.എല്‍.എ. ഇ.എസ്.ബിജിമോള്‍ അധ്യക്ഷയാകും. ഒരുകോടി രുപ ചെലവാക്കിയാണ് അഞ്ചു ബസുകള്‍ വനംവകുപ്പ് വാങ്ങിയത്. ചെന്നൈയിലെ ഹരിത ട്രൈബ്യൂണലില്‍ നടന്നുവന്ന തര്‍ക്കത്തെ തുടര്‍ന്ന് തടസ്സപ്പെട്ട വാഹന പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണമാണ് ചൊവ്വാഴ്ച പുനരാരംഭിക്കുന്നത് . കേരളം പാര്‍ക്കിങ് സ്ഥലം നിര്‍മിക്കുന്ന ആനവച്ചാല്‍ പ്രദേശം തമിഴ്നാടിന്റെ മുല്ലപ്പെരിയാര്‍ പാട്ട ഭൂമിയിലാണെന്ന വാദം ഉന്നയിച്ചാണ് തമിഴ്നാട് ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍, കേരളത്തിന് അനുകൂലമായി വിധി വന്നതിനെ തുടര്‍ന്നാണ് നിര്‍മാണം തുടങ്ങുന്നത്.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് അൽഫോൺസ് കണ്ണന്താനം
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. ഇതിനായി 100 കോടിയുടെ പദ്ധതി നടപ്പാക്കും. രണ്ടു ഘട്ടമായാണ് വികസനം നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ അയ്യപ്പഭക്തൻമാർക്കുള്ള സൗകര്യമായിരിക്കും ഒരുക്കുന്നത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ചരിത്രത്തിൽ ആദ്യമായി 1 കോടി കവിഞ്ഞു. ഇതിൽ നിന്നുള്ള വരുമാനം 180,000 കോടി രൂപയാണ്.ജിഡിപിയുടെ 6.88 ശതമാനം ടൂറിസത്തിന്‍റെ സംഭാവനയാണ്. രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന തൊഴിലുകളുടെ 12.36 ശതമാനം വിനോദ സഞ്ചാര മേഖയിലാണ്. അടുത്ത 3 വർഷം കൊണ്ട് വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി രാത്രി കാല ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസത്തിലും ഐടിയിലും ശ്രദ്ധ കേന്ദ്രീകരിച്ചാൽ കേരളത്തിലെ തൊഴിലില്ലായ്മ ഒരു പരിധി വരെ പരിഹരിക്കാനാകും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ടൂറിസം സാധ്യതയെപ്പറ്റി പഠിക്കാൻ വിദഗ്ദ്ധ സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇത് വെറുമൊരു ഫോണല്ല;കറുത്ത സ്രാവുമായി ഷവോമി
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് വിജയഗാഥ തുടരുകയാണ് ഷവോമി. ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ ചൂടപ്പം പോലെയാണ് വിപണിയില്‍ വിറ്റു പോകുന്നത്. ഈ മികച്ച സ്വീകാര്യത കണക്കിലെടുത്ത് മറ്റൊരു മോഡലുമായി രംഗപ്രവേശം ചെയ്യുകയാണ് ചൈനീസ് നിര്‍മ്മാതാക്കള്‍. ബ്ലാക് ഷാര്‍ക് എന്നു പേരിട്ട ഗെയ്മിങ് സ്മാര്‍ട് ഫോണ്‍ ഈ മാസം 13 ന് അവതരിപ്പിക്കുമെന്നാണ് പറയുന്നത്. ഹാര്‍ഡ്വെയര്‍ കരുത്താണ് ഇത്തരം ഹാന്‍ഡ്‌സെറ്റുകളുടെ മുഖമുദ്ര. ഫോണിന്റെ പ്രധാന സവിശേഷത അതിന്റെ എക്-ആന്റിന ടെക്‌നോളജിയാണ്. ഇത്തരം ഫോണുകളില്‍ ജിപിഎസ്, വൈ-ഫൈ, എല്‍റ്റിഇ ആന്റിനകള്‍ ഫോണിന്റെ നാലു മൂലകളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. വയര്‍ലെസ് സിഗ്നലുകള്‍ ഫോണിലേക്ക് എത്തുന്നത് ഇതു കൂടുതല്‍ സുഗമാക്കിയേക്കും. ഗെയ്മിങ് സ്മാര്‍ട് ഫോണ്‍ വിപണി ഇനിയും ഉണര്‍ന്നിട്ടില്ല. ഈ മേഖലയിലെ ഇപ്പോഴത്തെ രാജാവ് റെയ്‌സര്‍ ഫോണാണ്. ബ്ലാക് ഷാര്‍ക്ക് കരുത്തനായിരിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഈ വര്‍ഷത്തെ ഏറ്റവും നല്ല പ്രൊസസറുകളില്‍ ഒന്നായ സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്പും 8 ഏആ റാമും 128 ജിബി,256 ... Read more