Category: Top Stories Malayalam
ഏകദിന ശില്‍പശാലയുമായി ഉത്തരവാദിത്ത ടൂറിസം
കൊല്ലം ജില്ലയില്‍ ഉത്തരവാദിത്ത ടൂറിസം ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, കരകൗശല ഉല്‍പാദകര്‍, പരമ്പരാഗത തൊഴിലാളികള്‍, കലാകാരന്‍മാര്‍, ഫാംസ്റ്റോ, ഹോംസേറ്റോ സംരംഭകര്‍, ഗൈഡുകള്‍ തുടങ്ങിയവര്‍ക്കായി ടൂറിസം വകുപ്പ് ഏകദിനശില്‍പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ 20ന് ചിന്നക്കടയിലെ ദി വൈദ്യ ഹോട്ടലില്‍ നടക്കുന്ന ശില്‍പശാല എം. മുകേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ ടൂറിസം ഡയറ്കടര്‍ പി ബാലകിരണ്‍ ഐ എ എസ്, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. വിനോദ സഞ്ചാര മേഖലയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് പരമാവധി ലഭ്യമാക്കി പരിസ്ഥിതി സംരംക്ഷണം, ദാരിദ്ര്യ ലഘൂകരണം, സ്ത്രീ ശാക്തീകരണം, പാരമ്പര്യ കല തൊഴില്‍ എന്നിവയുടെ സംരക്ഷണ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസനം എന്നീ പ്രവര്‍ത്തങ്ങള്‍ക്കുള്ള പ്രധാന ഉപാധിയായി വിനോദ സഞ്ചാരത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.
ജെയിംസ്ബോണ്ട് വാഹനം ലേലത്തിന്
ഇയാൻ ഫ്ലെമിങ് സൃഷ്ടിച്ച കുറ്റാന്വേഷണ കഥാപാത്രമായ ജെയിംസ്ബോണ്ടിനൊപ്പം തന്നെ പ്രശസ്തിയുള്ള ഒന്നുകൂടിയുണ്ട്. ബോണ്ട് കാര്‍, ‘ആസ്റ്റൺ മാർട്ടിൻ’. നിലവിലെ ബോണ്ടിന്‍റെ സ്വകാര്യവാഹനം സ്വന്തമാക്കാൻ അവസരം ഒരുക്കുകയാണ് ക്രിസ്റ്റീ എന്ന ലേലവ്യാപാര സ്ഥാപനം. അടുത്ത ബോണ്ടാവാനൊരുങ്ങുന്ന ക്രേഗ് തന്‍റെ ആസ്റ്റന്‍-മാർട്ടിൻ വാന്‍ക്വിഷാണ് ലേലത്തിന് വച്ചിരിക്കുന്നത്. 2014ൽ പുറത്തിറങ്ങിയ ശതാബ്ദി എഡിഷനാണ് ഇത്. 007 എന്ന നമ്പറിലുള്ള ഈ വാഹനത്തിന്‍റെ ഏകദേശ ലേലതുക 6 ലക്ഷം ഡോളറാണ്. യുവജനങ്ങള്‍ക്ക് കരിയർ ഡെവലപ്മെന്‍റിന് സഹായമേകുന്ന ഓപർച്യുണിറ്റി നെറ്റ്വർക്ക് എന്ന തന്‍റെ എൻജിഒയുടെ പ്രവർത്തനങ്ങൾക്കാവും ഈ ലേലതുക ക്രേഗ് പൂർണ്ണമായും വിനിയോഗിക്കുക. ആസ്റ്റന്‍-മാർട്ടിൻ വാന്‍ക്വിഷ് കാർ ആകെ 100 എണ്ണമാണ് ലോകത്തുള്ളത്. ഇംഗ്ളണ്ടിലെ ആസ്റ്റൺ മാർട്ടിൻ ആസ്ഥാനത്ത് ഹാൻഡ്–ബിൽറ്റ് ആയാണ് ഈ വാഹനങ്ങൾ നിർമിച്ചത്. 6 ലിറ്റർ വി12 പെട്രോൾ എഞ്ചിനാണ് ഓട്ടോമാറ്റിക് ഗിയർ സംവിധാനമുള്ള വാഹനത്തിനുള്ളത്. 183 മൈലാണ് ഉയർന്ന വേഗം. ഡാനിയൽ ക്രേഗിന്റെ താത്പര്യങ്ങൾക്കനുസരിച്ച് ആസ്റ്റൺ മാർട്ടിന്‍ ചീഫ് ക്രിയേറ്റിങ് ഓഫീസർ മാരെക് റീച്മാൻ ... Read more
ഭീമന്‍ തുക പിഴയടപ്പിച്ച് ഫെയിസ്ബുക്ക് പൂട്ടിക്കുമോ…?
ഫെയ്സ്ബുക്കിന്‍റെ ഡാറ്റാ ചോര്‍ത്തൽ കേസിൽ അമേരിക്കന്‍ കോണ്‍ഗ്രസിനു മുമ്പിലെത്തി കാര്യങ്ങള്‍ ബോധിപ്പിച്ച് മാര്‍ക് സക്കര്‍ബര്‍ഗ് മടങ്ങിയെങ്കിലും നിരവധി കേസുകൾക്ക് ഫെയ്‌സ്ബുക്ക് മറുപടി നൽകേണ്ടിവരും. കേസിൽ എഫ്ടിസി ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഫെയ്‌സ്ബുക്കിന്‍റെ കൈയ്യിലുള്ളതിനേക്കാള്‍ വലിയ തുക എഫ്ടിസിക്ക് പിഴയിടാമെന്നാണ് ചില നിയമവിദഗ്ധർ പറയുന്നത്. അത്ര വലുതാണത്രെ കമ്പനി ചെയ്തിരിക്കുന്ന കുറ്റം. 7.1 ലക്ഷം കോടി ഡോളര്‍ (ഏകദേശം 464.5 ലക്ഷം കോടി രൂപ) പിഴയിടാനുള്ള വകുപ്പുണ്ടെന്നാണ് വിലയിരുത്തല്‍. 2011ലെ ഡേറ്റാ കേസില്‍ ഫെയ്‌സ്ബുക്കും എഫ്ടിസിയും ഒത്തു തീര്‍പ്പിലെത്തിയിരുന്നു. ഇതിലെ വ്യവസ്ഥകള്‍ വച്ചുതന്നെ എഫ്ടിസിക്ക് ഫെയ്‌സ്ബുക്കിന് 7.1 ലക്ഷം കോടി ഡോളര്‍ പിഴയിടാമെന്നാണ് കണ്ടെത്തല്‍. സ്വകാര്യ വ്യക്തികളുടെ ഡേറ്റ യഥേഷ്ടം കൈകാര്യം ചെയ്യുന്ന കാര്യത്തിലായിരുന്നു ഒത്തുതീര്‍പ്പ്. അതിന്‍റെ ലംഘനമാണ് നടന്നിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്‍റെ ചെയ്തികളെക്കുറിച്ച് തങ്ങള്‍ സ്വകാര്യ അന്വേഷണം നടത്തുന്നുണ്ടെന്ന് എഫ്ടിസി അറിയിച്ചിട്ടുണ്ട്. നിലവിലെ ഒത്തുതീർപ്പ് പ്രകാരം നിയമം ലംഘിച്ചാൽ ഓരോ ഫെയ്സ്ബുക്ക് ഉപയോക്താവിന്‍റെ പേരിലും പിഴയായി 41,484 ഡോളർ നൽകണമെന്നാണ് എഫ്ടിസിയുടെ വെബ്‌സൈറ്റ് ... Read more
സിന്ധു നദീതട സംസ്ക്കാരം ഇല്ലാതായത് വരള്‍ച്ചമൂലം
സിന്ധു നദീതട സംസ്കാരം ഇല്ലാതായത് 900 വർഷം നീണ്ട കടുത്ത വരൾച്ചയെ തുടർന്നെന്നു പഠനം. 4350 വർഷം മുമ്പ് സിന്ധു നദീതട സംസ്കാരം തുടച്ചുനീക്കപ്പെടാൻ കാരണം നൂറ്റാണ്ടുകൾ നീണ്ട വരൾച്ചയാണെന്ന് ഐഐടി ഖരഗ്പുരിലെ ശാസ്ത്രജ്ഞരാണു കണ്ടെത്തിയത്. 200 വർഷം നീണ്ട വരൾച്ചയാണു സിന്ധു സംസ്കാരത്തെ ഇല്ലാതാക്കിയത് എന്ന സിദ്ധാന്തമാണ് ഇതുവരെ പ്രചാരത്തിലിരുന്നത്. ഇതാണു ശാസ്ത്രജ്ഞർ തിരുത്തിയത്. ക്വാർട്ടർനറി ഇന്‍റര്‍നാഷനൽ ജേണലിലാണു പഠനം പ്രസിദ്ധീകരിച്ചത്. ജിയോളജി, ജിയോഫിസിക്സ് വകുപ്പുകളിലെ ഗവേഷകർ പഠനത്തിൽ പങ്കാളികളായി. കഴിഞ്ഞ 5000 വർഷത്തെ മഴക്കാലത്തിലെ വ്യതിയാനങ്ങളാണു പഠിച്ചത്. 900 വർഷത്തോളം ഹിമാലയത്തിന്‍റെ വടക്കുപടിഞ്ഞാറൻ പ്രദേശത്ത് മഴ ഗണ്യമായി കുറഞ്ഞു. സിന്ധുനദീതട സംസ്കാരത്തെ പരിപോഷിപ്പിച്ചിരുന്ന ജലസ്രോതസ്സുകളിലേക്കു വെള്ളത്തിന്‍റെ വരവ് കുറഞ്ഞു. ക്രമേണ വരൾച്ചയായി. ഇതോടെ, ഇവിടെ ഉണ്ടായിരുന്നവർ കിഴക്ക്, തെക്ക് മേഖലകളിലേക്കു പലായനം ചെയ്തെന്നാണു കണ്ടെത്തൽ. ബിസി 2350നും 1450നും ഇടയ്ക്ക് കാലവർഷം വല്ലാതെ ദുർബലപ്പെട്ടു. വരൾച്ചയ്ക്കു തുല്യമായ അവസ്ഥയുണ്ടായി. സിന്ധു നദീതട സംസ്കാരം പുഷ്ടിപ്പെട്ടിരുന്ന സ്ഥലത്തെയാണ് ഇതേറ്റവും ദോഷകരമായി ... Read more
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു ടൂറിസവും
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ടൂറിസം വരുന്നു. അടുത്തമാസം 12നു നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ ചുവടുപിടിച്ചാണ് കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പു ടൂറിസവുമായി മൈസൂരിലെ ട്രാവല്‍ ആന്‍ഡ് ടൂര്‍ ഓപറേറ്റേഴ്സ് രംഗത്തെത്തിയിരിക്കുന്നത്. കര്‍ണാടകയിലെ പ്രധാന ടൂറിസം കേന്ദ്രമാണ് മൈസൂര്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ രീതികളും, മീറ്റിങ്ങുകളും മറ്റുമാണ് ഈ ടൂറിസം പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും ഗ്രാമങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണമാണ് ടൂറിസ്റ്റുകള്‍ക്ക് കാണിച്ചുകൊടുക്കുക. ടൂര്‍ പാക്കേജുകളിലെ ബ്രോഷറുകളില്‍ തെരഞ്ഞെടുപ്പ് ടൂര്‍ പാക്കേജ് എന്ന് രേഖപ്പെടുത്തും. ഈ ബ്രോഷറുകള്‍ ഹോസ്പിറ്റാലിറ്റി മേഖലയിലും ടൂര്‍ ഒപറേറ്റര്‍മാര്‍ക്കും വിതരണം ചെയ്യും. താല്‍പര്യമുള്ള വിനോദസഞ്ചാരികള്‍ക്ക് തെരഞ്ഞെടുപ്പു ടൂര്‍ പാക്കേജില്‍ കര്‍ണാടകയുടെ തെരഞ്ഞെടുപ്പു രീതികള്‍ അടുത്തറിയാം.
ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ നിര്‍മിക്കാനൊരുങ്ങി മഹീന്ദ്ര
ഇറ്റാലിയന്‍ കമ്പനിയായ ഓട്ടോമൊബൈലീ പിനിന്‍ഫരിന ഡിസൈന്‍ ചെയ്ത ആഡംബര വൈദ്യുത കാര്‍ നിര്‍മിക്കാനൊരുങ്ങി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. മഹീന്ദ്രയുടെ തന്നെ ഉടമസ്ഥതയില്‍ യൂറോപ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഓട്ടോമൊബൈലീ പിനിന്‍ഫരിന. 2020ഓടെ ആഡംബര ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. എതിരാളികളായ ബുഗാട്ടി ഷിറോണ്‍, ലംബോര്‍ഗിനി എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തി 20 ലക്ഷം യൂറോയില്‍ താഴെ വിലയിലാകും പുതിയ വാഹനം വിറ്റഴിക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക എന്നിവരുമായിച്ചേര്‍ന്ന് പിനിന്‍ഫരിന ഗ്രൂപ്പ് ചെയര്‍മാന്‍ പോളോ പിനിന്‍ഫരിനയാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഇന്ത്യക്കാര്‍ യാത്രകളെ കൂടുതല്‍ സ്നേഹിക്കുന്നു
വേനല്‍ക്കാലം അവധിക്കാലം കൂടിയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ ഇന്ത്യക്കാര്‍ അവരുടെ വേനല്‍ക്കാല വിനോദസഞ്ചാര പരിപാടികള്‍ ആസൂത്രണം ചെയ്തതായി മെയിക് മൈ ട്രിപ്പ് സര്‍വെ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 24 ശതമാനം യാത്രക്കാരുടെ വര്‍ധനവുണ്ട്. ഇതില്‍ കൂടുതലും 25 മുതല്‍ 30 വയസുവരെ പ്രായമുള്ളവരാണ്. ആഭ്യന്തര യാത്രക്കാരില്‍ ഭൂരിഭാഗം ആളുകളും താമസത്തിന് ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകലാണ് ഉപയോഗിക്കുന്നതെന്ന് സര്‍വെ രേഖപ്പെടുത്തുന്നു. സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുന്ന വിദേശ ടൂറിസ്റ്റുകളില്‍ 10 ശതമാനം വര്‍ധനവും ഈ വര്‍ഷമുണ്ട്. കൂടുതലും സഞ്ചാരികള്‍ യാത്രയും ഹോട്ടലുകളും മറ്റും ബുക്ക് ചെയ്യാന്‍ മൊബൈല്‍ ഫോണുകളാണ് ഉപയോഗിക്കുന്നതെന്ന് മെയിക് മൈ ട്രിപ്പ് ചീഫ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഓഫീസര്‍ മോഹിത് ഗുപ്ത പറഞ്ഞു. സ്മാര്‍ട്ട് ഫോണുകള്‍ ടൂറിസം മേഖലയിലെ ആശയവിനിമയത്തിന് മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിമാചല്‍ പ്രദേശ്, ലഡാക്ക്, കശ്മീര്‍, ഉത്തരാഖണ്ഡ്, ഊട്ടി, പോണ്ടിച്ചേരി, കേരളം, സിക്കിം, മേഘാലയ, അസം എന്നീ സ്ഥലങ്ങളാണ് ... Read more
സൗദി അറേബ്യ കാൻ ഫെസ്റ്റിവലിലേക്ക്
സൗദി അറേബ്യ ചരിത്രത്തില്‍ ആദ്യമായി കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രമേളയിൽ പ്രവേശനം ലഭിക്കുകവഴി സൗദിയിലെ സിനിമപ്രവർത്തകർക്ക് തങ്ങളുടെ കഴിവുകൾ ലോകത്തെ അറിയിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. 71മത് കാൻ ഫെസ്റ്റിവൽ മേയ് മാസം എട്ടുമുതൽ 19 വരെയാണ് നടക്കുക. സൗദി ജനറൽ കൾച്ചർ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സൗദി ഫിലിം കൗൺസിൽ ഇതിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. കിങ് അബ്ദുൽ അസീസ് സെന്‍റര്‍ ഫോർ വേൾഡ് കൾച്ചർ നിർമിച്ച പരീക്ഷണ സിനിമയായ ‘ജൂദ്’ കാനിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ആൻഡ്രൂ ലങ്കാസ്റ്റർ സംവിധാനം ചെയ്ത ഇൗ ചിത്രം ജിദ്ദ, തബൂക്ക്, ഹാഇൽ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. ഇസ്ലാമിന് മുമ്പുള്ള കാവ്യങ്ങളിൽ നിന്നാണ് ചിത്രത്തിന്റെ ഇതിവൃത്തം ഉരുത്തിരിഞ്ഞത്. സഫിയ അൽമർറി, ഹുസ്സാം അൽഹുൽവ എന്നിവരുടേതാണ് തിരക്കഥ.
പ്രത്യേക വിഭവങ്ങളൊരുക്കി ജെറ്റ് എയര്‍വെയ്സില്‍ വിഷു ആഘോഷം
വിമാനത്തിലും വിഷു ആഘോഷം. വിഷു ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ജെറ്റ് എയർവെയ്സിന്‍റെ തെരഞ്ഞെടുക്കപ്പെട്ട വിമാനങ്ങളിൽ പ്രത്യേക വിഭവങ്ങൾ നൽകി. ജെറ്റ് എയർവെയ്സിന്‍റെ ഷെഫുകൾ തയ്യാറാക്കിയ പ്രത്യേക മെനുവാണ് നെടുമ്പാശ്ശേരി, കോഴിക്കോട്, തിരുവനന്തപുരം, ദമാം, മസ്കറ്റ്, ദോഹ, ഷാർജ എന്നീ നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങളിലെ പ്രീമിയർ, ഇക്കോണമി ക്ലാസുകളിലെ യാത്രക്കാർക്ക് വിതരണം ചെയ്തത്. പ്രീമിയർ ക്ലാസുകളിലെ യാത്രക്കാർക്ക് പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നീ വേളകളില്‍ പ്രത്യേക വിഭവങ്ങളാണ് നൽകിയത്. പ്രാതലിന് വെജിറ്റബിൾ മപ്പാസ്, ഇല അട, വെജിറ്റബിൾ സ്റ്റ്യു, പുട്ട്, ഇഡലി, ചിപ്പ്സ് എന്നീ വിഭവങ്ങളാണ് നൽകിയത്. ഉച്ചക്കും രാത്രിയിലും അവിയൽ, മത്തങ്ങ തോരൻ, തേങ്ങാപ്പാലിൽ വേവിച്ച പച്ചക്കറികൾ, ചമ്പ അരി, മത്തങ്ങ കറി, പച്ചടി തുടങ്ങിയ വിഭവങ്ങളാണ് ഊണിനൊപ്പം നൽകിയത്. കൂടാതെ മൂന്ന് നേരവും പ്രത്യേക പായസവും യാത്രക്കാർക്ക് നൽകി. ഇക്കണോമി ക്ലാസ് യാത്രക്കാർക്കും പ്രത്യേകമായി തയ്യാറാക്കിയ വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. ജെറ്റ് എയര്‍വെയ്സിന്‍റെ എല്ലാ വിമാനങ്ങളിൽ വിഷുദിനമായ ഇന്നും ഈ മെനു തന്നെയായിരിക്കും ... Read more
ജിമെയിലില്‍ പുതിയ ഫീച്ചറുകള്‍
ഗൂഗിളിന്‍റെ ഇ-മെയില്‍ സേവനമായ ജിമെയില്‍ പുതിയ സംവിധാനങ്ങള്‍ എത്തുന്നു. വരുന്ന ആഴ്ചകളില്‍ പുതിയ രൂപകല്‍പന പ്രാബല്യത്തില്‍ വരുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ജിമെയിലിന്‍റെ വെബ് പതിപ്പിലാണ് പുതിയ മാറ്റങ്ങളുണ്ടാവുക. ടെക് വെബ്‌സൈറ്റ് ആയ ദി വെര്‍ജ് പുതിയ രൂപകല്‍പനയുടെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടു. ഗൂഗിള്‍ വെബില്‍ സ്മാര്‍ട് റിപ്ലൈ സംവിധാനം അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ജിമെയിലിന്‍റെ മൊബൈല്‍ പതിപ്പില്‍ ഇത് ലഭ്യമാണ്. അതായത് ഇമെയിലുകള്‍ക്കുള്ള മറുപടി നിര്‍ദ്ദേശങ്ങള്‍ റിപ്ലൈ ബോക്‌സിന് താഴെയായി ജിമെയില്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ യോജ്യമായത് നമുക്ക് തിരഞ്ഞെടുക്കാം. ഇന്‍ബോക്‌സില്‍ നിന്നും താല്‍കാലികമായി ഇമെയിലുകള്‍ തടയുന്ന പുതിയ ‘സ്‌നൂസ്’ ഫീച്ചറും ജിമെയിലില്‍ അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി വരുന്ന ഇമെയില്‍ സന്ദേശങ്ങളെ താല്‍പര്യമില്ലെങ്കില്‍ മാറ്റി നിര്‍ത്താന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. സ്‌നൂസ്, സ്മാര്‍ട് റിപ്ലൈ ഫീച്ചറുകള്‍ ജിമെയിലിന്‍റെ ഇന്‍ബോക്‌സ് എന്ന ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ജിമെയില്‍ ഇന്‍ബോക്‌സ് വിന്‍ഡോയുടെ വലതുഭാഗത്തായി പുതിയ സൈഡ് ബാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ഗൂഗിള്‍ കലണ്ടര്‍, കീപ് നോട്ട്, ടാസ്‌കുകള്‍ എന്നിവ ലഭ്യമാവും. ഇഷ്ടാനുസരണം ... Read more
കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു
മെയ് മാസം ഉദ്ഘാടനം ചെയ്യുന്ന പുതിയ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഏതാനും ഫോട്ടോകള്‍ മക്ക ഗവര്‍ണറേറ്റ് പുറത്തുവിട്ടു.വിമാനത്താവളത്തിന്റെ പ്രാരംഭഘട്ടം എന്ന നിലയില്‍ ആറ് കവാടങ്ങളായിരിക്കും തുറക്കുക. തുടക്കത്തില്‍ ആഭ്യന്തര വിമാനങ്ങളുടെ സേവനങ്ങളായിരിക്കും ഈ കവാടങ്ങളിലുടെ ലഭ്യമാവുക. വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയാകുന്ന മുറക്ക് പിന്നീട്ട് ഘട്ടംഘട്ടമായി മറ്റ് ഗെയ്റ്റുകള്‍ കൂടി തുറന്ന് നല്‍കും. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും വിമാനത്താവളം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജജമാവുക.സൗദിയിലെ ഏറ്റവും ജനപ്രീതിയാര്‍ജജിച്ച വിമാനത്താവളമായിരിക്കും പുതിയ ജിദ്ദ വിമാനത്താവളം. സൗദിയിലെ മൊത്തം വിമാനത്താവളങ്ങളില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ 36.55 ശതമാനം യാത്രികരും ജിദ്ദ വിമാനത്താവളത്തെ ആശ്രയിക്കുമെന്നാണ് വിലയിരുത്തല്‍. ഇരു ഹറമുകളുടെയും വൈമാനിക കവാടായിരിക്കും ജിദ്ദ വിമാനത്താവളം. പ്രാഥമിക ഘട്ടത്തില്‍ പീക്ക് സമയത്ത് മുപ്പത് മില്ല്യണ്‍ യാത്രക്കാരെ ഉള്‍കൊള്ളുന്ന പദ്ധതിയാണ് വിമാനത്താവളത്തിന്റേത്. രണ്ടാം ഘട്ടത്തില്‍ 55ഉം മുന്നാംഘട്ടത്തില്‍ 100 മില്ല്യണ്‍വരെയും യാത്രികരെ ഉള്‍കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടായിരിക്കും.പുതുതലമുറയില്‍പ്പെട്ട എ-380 നയര്‍ ക്രാഫ്റ്റുകളുടെ കോമേഴ്‌സൃല്‍ ഹബുമായിരിക്കും ഈ വിമാനത്താവളം.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു
മുംബൈ ബാന്ദ്ര കുർള കോംപ്‌ളക്സിൽ നിന്നും അഹമ്മദാബാദിലേയ്ക്കുള്ള ബുള്ളറ്റ് ട്രെയിന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു. ആദ്യ സ്റ്റേഷന്‍ ആയ താനെയിലേക്കുള്ള നിരക്ക് 250 രൂപയാണ്. ബികെസിയിൽനിന്നു പുറപ്പെടുന്ന ബുള്ളറ്റ് ട്രെയിനിന്‍റെ ആദ്യ സ്റ്റോപ്പാണു താനെ. വെറും 15 മിനിറ്റുകൊണ്ട് 250 രൂപയ്ക്കു ബുള്ളറ്റ് ട്രെയിനിൽ താനെയിൽ എത്താം. ഇവിടേക്കുള്ള ടാക്‌സി യാത്രയ്ക്ക് ഏതാണ്ട് 650 രൂപ വേണ്ടിവരും. 2022ൽ പ്രവർത്തനമാരംഭിക്കാൻ ലക്ഷ്യമിടുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്‍റെ യാത്രാനിരക്കുകൾ സംബന്ധിച്ച് ഊഹാപോഹങ്ങൾ പലതുണ്ടായിരുന്നെങ്കിലും ആദ്യ ഔദ്യോഗിക സൂചന ഇന്നലെയാണു ലഭിച്ചത്. ബുള്ളറ്റ് ട്രെയിനിലെ സാധാരണ കോച്ചുകളിലെ യാത്രാനിരക്ക് 250-3000 രൂപ നിരക്കിൽ ആയിരിക്കുമെന്നു നിർമാണ ചുമതലയുള്ള നാഷനൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ (എൻഎച്ച്എസ്ആർസിഎൽ) മാനേജിങ് ഡയറക്ടർ അച്ചാൽ ഖരെ ഇന്നലെ ഡൽഹിയിൽ പറഞ്ഞു. ഇപ്പോഴത്തെ കണക്കുകൂട്ടൽ പ്രകാരമാണ് ഈ നിരക്കുകൾ. പത്തു കോച്ചുള്ള ട്രെയിനിൽ ഒരെണ്ണം ബിസിനസ് ക്ലാസ് കോച്ചാക്കും. അതിലെ നിരക്ക് മൂവായിരത്തിനു മുകളിൽ വരും. ഈ വർഷം ഡിസംബറോടെ അതിവേഗ റെയിലിന്‍റെ ... Read more
റെയില്‍വേ യുടിഎസ് ആപ്പ് സേവനം ഇന്നുമുതല്‍
Photo Courtesy: smithsoniamag മൊബൈൽ വഴി അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ആപ്പുമായി (യുടിഎസ് ഓൺ മൊബൈൽ) റെയിൽവേ. ഇന്നു മുതൽ സംവിധാനം തിരുവനന്തപുരം ഡിവിഷനിലെ തിരഞ്ഞെടുത്ത 18 സ്റ്റേഷനുകളിൽ പ്രവർത്തനക്ഷമമാകും. ഗൂഗിൾ പ്ലേ സ്റ്റോർ, വിൻഡോസ്, ആപ്പിൾ സ്റ്റോറുകളിൽ നിന്നു യുടിഎസ് ആപ്പ് ഡൗൺലോഡ് ചെയ്യാം. സ്റ്റേഷൻ കൗണ്ടറുകളിലെ തിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു ആപ്പ് അവതരിപ്പിക്കുന്നത്. ആപ്പിലുള്ള റെയിൽവേ വാലറ്റിലേക്ക് (ആർ വോലറ്റ്) ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ആവശ്യമുള്ള തുക നിക്ഷേപിക്കാം. റിസർവേഷൻ ആവശ്യമില്ലാത്ത ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സീസൺ ടിക്കറ്റ് പുതുക്കാനും പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാനും ആപ്പ് ഉപയോഗിക്കാം. സർവീസ് ചാർജ് ഉണ്ടായിരിക്കില്ല. ആപ്പിലെ പേപ്പർലസ് എന്ന ഓപ്‌ഷൻ വഴി ടിക്കറ്റെടുത്താൽ ടിക്കറ്റിന്‍റെ ചിത്രം ഫോണിൽ ഡൗൺലോഡാകും. ടിക്കറ്റ് പരിശോധകരെ ഇതു കാണിച്ചാൽ മതിയാകും. ടിക്കറ്റ് മറ്റൊരു മൊബൈലിലേക്കു കൈമാറ്റം ചെയ്യാൻ കഴിയില്ല. സ്റ്റേഷനകത്തും ട്രെയിനുകളിലും ആപ്പ് പ്രവർത്തിക്കില്ല. പരിശോധകരെ കാണുമ്പോൾ പെട്ടെന്നു ടിക്കറ്റ് ... Read more
വിലക്കുറവിന്‍റെ മികവില്‍ തോംസണ്‍ ടെലിവിഷന്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്
വിലക്കുറവിന്‍റെ മാജിക്കുമായി നിരവധി തവണ ഉപഭോക്താക്കൾക്ക് മുന്നിലെത്തിയ ഫ്രാൻസ് കമ്പനി തോംസൺ പുതിയ മൂന്നു സ്മാർട് ടിവികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്മാർട് ടിവി വിൽക്കുന്നതും തോംസൺ തന്നെയാണ്. ഫ്ലിപ്കാർട്ടിൽ ഫ്ലാഷ് സെയില്‍ നടന്നപ്പോൾ നിമിഷ നേരത്തിനുള്ളിലാണ് മൂന്നു മോഡൽ സ്മാർട് ടിവികളും വിറ്റുപോയത്. 32, 40, 43 ഇഞ്ച് വേരിയന്‍റ്കളാണ് തോംസൺ അവതരിപ്പിച്ചത്. നോയിഡയിൽ നിർമിച്ച ടെലിവിഷനുകൾക്ക് ‘മെയ്ഡ് ഇൻ ഇന്ത്യ’ ടാഗ്‌ലൈനുമുണ്ട്. കുറഞ്ഞ വിലയ്ക്ക് സ്മാർട് ടിവി വിൽക്കുന്ന മൈക്രോമാക്സ്, ഷവോമി എന്നിവർക്ക് വൻ വെല്ലുവിളിയാണ് തോംസൺ. 32 ഇഞ്ചിന്‍റെ എൽഇഡി സ്മാർട് ടിവി ബി9 വിൽക്കുന്നത് 13,499 രൂപയ്ക്കാണ്. 20 ഡബ്ല്യൂ സ്പീക്കർ ഔട്പുട്, അൾട്ര എച്ച്ഡി 4 എക്സ് ഡിസ്പ്ലെ എന്നിവ പ്രധാന ഫീച്ചറുകളാണ്. 178 ഡിഗ്രി വ്യൂ ആംഗിൾ, 1.4 ജിഗാഹെഡ്സ് ഡ്യുവൽ കോർ കോർട്ടക്സ്–എ 53 പ്രോസസർ, 1ജിബി റാം, 8 ജിബി സ്റ്റോറേജ്, ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് ഒഎസ് ... Read more
സൂപ്പര്‍ ബൈക്കുകളുടെ വിലകുറച്ച് ഹോണ്ട
ഇന്ത്യയില്‍ ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് സൂപ്പര്‍ ബൈക്കുകളുടെ വില കുത്തനെ കുറച്ച് കമ്പനി. സിബിആര്‍ 1000 ആര്‍ ആര്‍ മോഡലുകള്‍ക്ക് 2.01 ലക്ഷം രൂപ മുതല്‍ 2.54 ലക്ഷം രൂപ വരെയാണ് വില കുറച്ചത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കുള്ള കസ്റ്റംസ് ഡ്യൂട്ടി കേന്ദ്രസര്‍ക്കാര്‍ 25 ശതമാനം കുറച്ചതാണ് വില കുറയാനുള്ള കാരണം. ഇതോടെ നേരത്തെ 16.79 ലക്ഷം രൂപയായിരുന്ന സിബിആര്‍ 1000 ആര്‍ആര്‍ മോഡലിന്‍റെ വില 2.01 ലക്ഷം രൂപ കുറഞ്ഞ് 14.78 ലക്ഷത്തിലെത്തി. 21.22 ലക്ഷം രൂപ വിലയുണ്ടായിരുന്ന സിബിആര്‍ 1000 ആര്‍ആര്‍ എസ്പി മോഡലിന് 2.54 ലക്ഷം രൂപ കുറഞ്ഞ് 18.68 ലക്ഷം രൂപയായി. സിബിആര്‍ 1000 ആര്‍ ആര്‍ന്‍റെ പുതുതലമുറ പതിപ്പ് കഴിഞ്ഞ വര്‍ഷമാണ് ഹോണ്ട ഇന്ത്യയിലെത്തിച്ചത്. 999 സിസി ഇന്‍ ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ 13000 ആര്‍പിഎമ്മില്‍ 192 ബിഎച്ച്പി പവറും 11000 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡാണ് ... Read more