Category: Top Stories Malayalam

എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ഇനി അമേരിക്കയില്‍ ജോലിയില്ല

എച്ച് 1 ബി വിസയില്‍ എത്തുന്നവരുടെ പങ്കാളിക്ക് അമേരിക്കയില്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥ പിന്‍വലിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. എച്ച് 4 വിസയാണ് ജോലി പെര്‍മിറ്റായി എച്ച് 1 ബി വിസയുള്ളവരുടെ പങ്കാളിക്ക് നല്‍കാറുള്ളത്. മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ ഭരണകാലത്താണ് എച്ച് 1 ബി വിസയിലെത്തുന്നവരുടെ പങ്കാളിയേയും ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം കൊണ്ടുവന്നത്‌. എന്നാല്‍ നിയമം പൂര്‍ണമായും എടുത്തുകളയുന്നതിന്‍റെ ഭാഗമായാണ് എച്ച്4 വിസയിലുള്ള ജോലി പെര്‍മിറ്റ് നിര്‍ത്തലാക്കുന്നത്. അധികം വൈകാതെ തന്നെ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് ഡയറക്ടര്‍ ഫ്രാന്‍സിസ് സിസ്‌ന സെനറ്റര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. നിശ്ചിതകാലയളവിനുള്ളില്‍ നിയമപരിഷ്‌കരണം സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ പൊതുജനത്തിന് അവസരമുണ്ടെന്നും സിസ്‌ന പറഞ്ഞു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യമാണ് വിസ നിര്‍ത്തലാക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും സൂചനയുണ്ട്. മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠനറിപ്പോര്‍ട്ട് അനുസരിച്ച് 71,000 പേരാണ് എച്ച് 4 വിസക്കാരായി അമേരിക്കയില്‍ ജോലി ചെയ്യുന്നത്. ... Read more

റെയില്‍വേ ടിക്കറ്റ് ഇനി മലയാളത്തിലും

ഇനി റെയില്‍വേ ടിക്കറ്റ് മലയാളത്തിലും. ടിക്കറ്റുകള്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതിന്റെ ട്രയല്‍ തിരുവനന്തപുരത്തും എറണാകുളത്തും ഇന്ന് ആരംഭിച്ചു. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നല്‍കുന്ന കട്ടിയുള്ള ടിക്കറ്റുകളില്‍ മലയാളത്തില്‍ സ്ഥലങ്ങള്‍ രേഖപ്പെടുത്താറുണ്ടെങ്കിലും യുടിഎസ് കൗണ്ടറുകളില്‍നിന്നുള്ള ടിക്കറ്റുകളില്‍ മലയാളം വരുന്നത് ആദ്യമായാണ്. ഹിന്ദിയും ഇംഗ്ലിഷും മാത്രമാണു ടിക്കറ്റുകളില്‍ ഉണ്ടായിരുന്നത്. ട്രയിലിനുശേഷം മറ്റു സ്റ്റേഷനുകളിലേക്കു സൗകര്യം വ്യാപിപ്പിക്കുമെന്നു കൊമേഴ്‌സ്യല്‍ വിഭാഗം അറിയിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുന്‍പായി ടിക്കറ്റുകളില്‍ കന്നഡ ഉള്‍പ്പെടുത്തിയിരുന്നു. എല്ലാ പ്രാദേശിക ഭാഷകളിലും ടിക്കറ്റ് ലഭ്യമാക്കാനാണു റെയില്‍വേ തയാറെടുക്കുന്നത്. ഇംഗ്ലിഷ്, ഹിന്ദി ഭാഷകള്‍ വശമില്ലാത്തവരെ സഹായിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. മലയാളത്തിന് ഒപ്പം തമിഴിലുള്ള ടിക്കറ്റുകളുടെ ട്രയലും ദക്ഷിണ റെയില്‍വേ ആരംഭിച്ചിട്ടുണ്ട്.

മൃതദേഹം ലിഗയുടേതെന്ന് ഓട്ടോ ഡ്രൈവര്‍

ബീച്ചിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയെ കോവളത്ത് എത്തിച്ചത് ഓട്ടോ ഡ്രൈവര്‍ ഷാജി. ഷാജി ലിഗയുമായി കോവളത്തേക്ക് പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. എന്നാല്‍ ലിഗയുടെ മരണത്തില്‍ ഷാജി ദുരൂഹത ചൂണ്ടിക്കാട്ടി. ലിഗയുടെ മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് അവരുടേതല്ലെന്ന് ഷാജി പറഞ്ഞു. മരുതുംമൂട് ജംഗ്ഷനില്‍ നിന്നും ഓട്ടോയില്‍ കയറിയ അവരെ കോവളത്താണ് താന്‍ ഇറക്കിയത്. 800 രൂപ തനിക്ക് തന്നുവെന്നും ഒരു സിഗരറ്റ് പാക്കല്ലാതെ മറ്റൊന്നും അവരുട കൈയില്‍ ഉണ്ടായിരുന്നില്ലെന്നും ഷാജി പ്രതികരിച്ചു.

വിരല്‍ത്തുമ്പിലറിയാം ട്രെയിനിലെ ഭക്ഷണത്തിന്റെ മെനുവും വിലയും

ട്രെയിനില്‍ ഭക്ഷണത്തിന് അമിത നിരക്ക് വാങ്ങുമോ എന്ന ആശങ്ക ഇനി വേണ്ട. ഓരോ ട്രെയിനിലെയും ഭക്ഷണ മെനുവും വിലവിവരപ്പട്ടികയും നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി). ടിക്കറ്റില്‍ തന്നെ ഭക്ഷണം ഉള്‍പ്പെട്ടിട്ടുള്ള രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ ഏതെല്ലാം വിഭവങ്ങളാണു മെനുവിലുള്ളതെന്ന് ആപ്പില്‍നിന്ന് അറിയാം. എന്തെങ്കിലും കിട്ടാതിരുന്നാല്‍ യാത്രക്കാര്‍ക്കു ചോദിച്ചു വാങ്ങാം. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകളില്‍ ഉപയോഗിക്കാവുന്ന ‘മെനു ഓണ്‍ റെയില്‍സ്’ എന്ന ആപ് ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്. വൈകാതെ പുറത്തിറക്കാനാണു നീക്കം. ആപ് തുറന്നു മെയില്‍/എക്സ്പ്രസ്/ഹംസഫര്‍, രാജധാനി/ശതാബ്ദി/തുരന്തോ/തേജസ് എക്സ്പ്രസ് എന്നീ ട്രെയിനുകളില്‍നിന്നു നിങ്ങളുടെ ട്രെയിന്‍ തിരഞ്ഞെടുക്കുക. വിശദവിവരങ്ങള്‍ പിന്നാലെയെത്തും. വിവരങ്ങള്‍ ഐആര്‍സിടിസി ഇ-ടിക്കറ്റിങ് വെബ്സൈറ്റിലും ലഭ്യമാക്കും.

റെയില്‍വേയില്‍ ഓണം റിസര്‍വേഷന്‍ ആരംഭിച്ചു

ഓഗസ്റ്റ് 25നു തിരുവോണത്തിനു നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ട്രെയിനില്‍ ഇപ്പോഴേ ടിക്കറ്റ് ഉറപ്പാക്കാം. ഓണാവധിക്കും ഓണത്തിരക്ക് തുടങ്ങുന്ന ഓഗസ്റ്റ് 22നും നാട്ടിലേക്ക് പുറപ്പെടുന്ന ട്രെയിനുകളിലെ റിസര്‍വേഷന്‍ ഇന്നാരംഭിക്കും. എന്നാല്‍ 22നു വലിയപെരുന്നാള്‍ അവധി ആയതിനാല്‍ 21നും നാട്ടിലേക്കു വലിയ തിരക്കുണ്ടാകും. തിരുവോണം നാലു മാസം അകലെയെങ്കിലും ഇപ്പോഴേ ടിക്കറ്റ് ബുക്ക് ചെയ്തിട്ടാല്‍ ഓണക്കാലത്ത് സ്വകാര്യ ബസുകളുടെ കൊള്ള നിരക്കില്‍ നിന്നു രക്ഷപ്പെടാം. ബെംഗളൂരു തിരുവനന്തപുരം യാത്രയ്ക്കു സ്ലീപ്പറില്‍ 420 രൂപയും തേഡ് എസിയില്‍ 1145 രൂപയും സെക്കന്‍ഡ് എസിയില്‍ 1650 രൂപയുമാണ് ട്രെയിനിലെ ശരാശരി ടിക്കറ്റ് ചാര്‍ജ്. കുടുംബത്തോടെ നാട്ടിലേക്കു പുറപ്പെടുന്നവര്‍ക്കു വളരെ കുറഞ്ഞ ചെലവില്‍ പെരുന്നാളിനും ഓണത്തിനും നാട്ടിലെത്താം.

പലചരക്ക് മേഖലയില്‍ പിടിമുറുക്കാന്‍ ഒരുങ്ങി ആമസോണ്‍

വന്‍കിട ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണ്‍ ഇന്ത്യയില്‍ വന്‍ പദ്ധതിക്കായി ഒരുങ്ങുന്നു.ഗ്രോസറി, വെജിറ്റബിള്‍ മാര്‍ക്കറ്റുകളിലേക്കും തങ്ങളുടെ ആധിപത്യം വ്യാപിപ്പിക്കാനാണ് ആമസോണിന്റെ ലക്ഷ്യം. ഇന്ത്യയില്‍ എവിടേക്കും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വഴി ഗ്രോസറി ഉത്പന്നങ്ങളും എത്തിച്ചു നല്‍കുന്ന പദ്ധതിയായ ‘ആമസോണ്‍ ഫ്രഷ്’ അഞ്ച് വര്‍ഷം കൊണ്ട് സാക്ഷാത്കരിക്കാനാണ് ആമസോണ്‍ നീക്കം. പലചരക്കു ഉത്പന്നങ്ങള്‍, പച്ചക്കറി, ഇറച്ചി, പഴങ്ങള്‍ തുടങ്ങി ഏത് സാധനങ്ങളും രണ്ട് മണിക്കൂര്‍ കൊണ്ട് വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് ആമസോണ്‍ ഫ്രഷ്. സോപ്പുകളും ക്ലീനിംഗ് പ്രൊഡക്ടുകളുമായി ഇപ്പോള്‍ തന്നെ ഒരു വലിയ വിഭാഗം ഉത്പന്നങ്ങള്‍ ആമസോണ്‍ വഴി ലഭ്യമാണ്. ഇത് മറ്റ് ഗ്രോസറി, വെജിറ്റബിള്‍ വിഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. യു.എസില്‍ മുമ്പേ തന്നെ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ആമസോണ്‍ ഫ്രഷ്. നിലവില്‍ ഇന്ത്യയില്‍ പാന്‍ട്രി എന്ന പേരില്‍ ആമസോണ്‍ ചെറിയ തോതില്‍ ഗ്രോസറി ഡെലിവറി സേവനങ്ങള്‍ നടത്തുന്നുണ്ട്. ഇത് വിപുലീകരിച്ച് പ്രാദേശിക കച്ചവടക്കാരുമായി ചേര്‍ന്ന് ആമസോണ്‍ ഫ്രഷ് ആക്കിമാറ്റാനാണ് തീരുമാനം. അടുത്ത ... Read more

ജിയോയ്ക്ക് വെല്ലുവിളിയുമായി എയര്‍ടെല്‍

ജിയോയെ വെല്ലുവിളിച്ച് അതിഗംഭീര ഓഫറുമായി പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍. 49 രൂപയ്ക്കാണ് എയര്‍ടെലിന്റെ 3ജിബി 4ജി ഡാറ്റ നല്‍കുന്ന ഓഫര്‍. ഒരു ദിവസമായിരിക്കും ഓഫറിന്റെ വാലിഡിറ്റി. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാനാണ് എയര്‍ടെലിന്റെ നീക്കം. ജിയോയുടെ സമാന ഓഫര്‍ കുറച്ചു വ്യത്യസ്തമാണ്. 49 രൂപയ്ക്ക് 1 ജിബി, 28 ദിവസത്തേക്കാണ് കലാവധി. 52 രൂപയുടെ ഓഫറില്‍ 1.05 ജിബി ലഭിക്കും, വാലിഡിറ്റി ഏഴ് ദിവസം. അതായത് പ്രതിദിനം .15 ജിബി. 49 രൂപയുടെ പാക്കാണെങ്കില്‍ ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭിക്കൂ. തെരഞ്ഞെടുത്ത മേഖലകളില്‍ മാത്രമാണ് എയര്‍ടെല്‍ ഇപ്പോള്‍ 49 രൂപയുടെ പ്ലാന്‍ ലഭ്യമാക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ മേഖലയില്‍ പ്ലാന്‍ ലഭ്യമാണോ എന്ന് പരിശോധിച്ച ശേഷം മാത്രം റീചാര്‍ജ് ചെയ്യുക.

സഞ്ചാരികള്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി കുറുവ ദ്വീപ്

കുറവ ദ്വീപില്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ ടോക്കണ്‍ ലഭിക്കണമെങ്കില്‍ ആധാര്‍കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയതായി കുറുവ ഡിഎംസി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. കുറുവ ദ്വീപിന്റെ സംരക്ഷണത്തിന് വേണ്ടി സന്ദര്‍ശകരുടെ എണ്ണം 400ആയി നിയന്ത്രണം എര്‍പ്പെടുത്തിയിരുന്നു. പാല്‍ വെളിച്ചം ഭാഗത്തുള്ള കുറുവ ഡിഎംസിയുടെ കൗണ്ടറില്‍ നിന്ന് രാവിലെ 6 മുതല്‍ ടോക്കണ്‍ നല്‍കിയിരുന്നു. എന്നാല്‍, ടോക്കണ്‍ സംവിധാനം വ്യാപകമായി ചിലര്‍ ദുര്‍വിനിയോഗം ചെയ്തതോടെയാണ് തിരിച്ചറയില്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ടോക്കണ്‍ എടുക്കുന്ന സമയത്ത് തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ ടിക്കറ്റ് അനുവദിക്കയുള്ളു. ഇടവേളക്ക് ശേഷം 2017 ഡിസംബര്‍ 16 മുതലാണ് സഞ്ചാരികള്‍ കുറവയില്‍ വീണ്ടും പ്രവേശനം അനുവദിച്ചത്. പ്രവേശനത്തിന് നിയന്ത്രണം എര്‍പ്പെടുത്തിയാണ് കുറവ ദ്വീപ് സഞ്ചാരികള്‍ക്ക് വനംവകുപ്പ് തുറന്ന് കൊടുത്തത്. പാക്കം ചെറിയമല ഭാഗത്ത് വനം വകുപ്പിന്റെ കീഴിലും പാല്‍ വെളിച്ചം ഭാഗത്ത് ഡിടിപിസിയുടെ കീഴിലുള്ള കുറുവ സിഎംസിയുമാണ് സന്ദര്‍ശകരെ ദ്വീപില്‍ പ്രവേശിക്കുന്നത്. രണ്ട് ഭാഗത്തുമായി 400 ... Read more

സാമ്പിള്‍ വെടിക്കെട്ടിനൊരുങ്ങി പൂരനഗരി

കരിമരുന്ന് കലയുടെ മാജിക്കിനായി പൂരനഗരി ഒരുങ്ങി കഴിഞ്ഞു. പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാര്‍ തിങ്കളാഴ്ച വൈകിട്ട് സാമ്പിള്‍ വെടിക്കെട്ടോടെ ആകാശപ്പൂരത്തിന് തുടക്കം കുറിക്കും. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കഴിഞ്ഞ വര്‍ഷത്തെപ്പോലെ വര്‍ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വെടിക്കെട്ടാണ് നടത്തുക. സാമ്പിള്‍ വെടിക്കെട്ടിനും 26ന് പുലര്‍ച്ചെയുള്ള മുഖ്യവെടിക്കെട്ടിനും ഉച്ചക്ക് സമാപനവെടിക്കെട്ടിനും എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ അനുമതി കിട്ടിയതായി ദേവസ്വങ്ങള്‍ അറിയിച്ചു. തിരുവമ്പാടിക്കുവേണ്ടി കുണ്ടന്നൂര്‍ പി എം സജിയും പാറമേക്കാവിനുവേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസനുമാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അമരക്കാര്‍. സാമ്പിള്‍ വെടിക്കെട്ട് തിങ്കളാഴ്ച രാത്രിഏഴിന് തുടങ്ങും. ആദ്യം പാറമേക്കാവും തുടര്‍ന്ന് തിരുവമ്പാടിയും തിരികൊളുത്തും. ആദ്യ പതിനഞ്ചു മിനിറ്റിനുള്ളില്‍ ഇരുവിഭാഗത്തിന്റെയും കൂട്ടപ്പൊരിച്ചില്‍ നടക്കും. വര്‍ണ അമിട്ടുകളുടെ ആഘോഷമായി മാറുന്ന സാമ്പിള്‍ ഒരു മണിക്കൂറിലേറെ കസറും. ഒരേ നാട്ടുകാരായ സജിയും ശ്രീനിവാസനും കമ്പക്കെട്ട് പ്രയോഗത്തില്‍ അനുഭവസമ്പന്നരാണ്. കഴിഞ്ഞ വര്‍ഷം അമിട്ടില്‍ ‘പുലിമുരുകനും’, ‘ബാഹുബലിയും അവതരിപ്പിച്ച് ആസ്വാദകരുടെ ആരവേമറ്റുവാങ്ങിയ ഇരുവിഭാഗവും ഇക്കുറിയും ഫാന്‍സി ഇനങ്ങളിലും മികവുകാട്ടും. തിരുവമ്പാടിക്കു വേണ്ടി സജി കുണ്ടന്നൂര്‍ ഒരേ നിറത്തില്‍ത്തന്നെ ... Read more

ട്രെയിന്‍ വൈകിയാല്‍ ഒരു കുപ്പി വെള്ളം സൗജന്യം

രാജധാനി, തുരന്തോ ട്രെയിനുകള്‍ രണ്ടു മണിക്കൂറിലേറെ വൈകിയോടിയാല്‍ ഒരു കുപ്പി വെള്ളം സൗജന്യമായി നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി). വെള്ളവും ഭക്ഷണവും ടിക്കറ്റില്‍ ഉള്‍പ്പെടുന്ന ഈ ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് അധികച്ചെലവു വരുന്നതു പരിഗണിച്ചാണിത്. ഐആര്‍സിടിസിയുടെ തന്നെ റെയില്‍നീര്‍ ബ്രാന്‍ഡോ അതു ലഭ്യമല്ലെങ്കില്‍ മറ്റു ബ്രാന്‍ഡുകളുടെ കുപ്പിവെള്ളമോ ലഭിക്കുമെന്ന് ഐആര്‍സിടിസിയുടെ സര്‍ക്കുലറില്‍ പറയുന്നു.

ആർക്കോണത്ത് അറ്റകുറ്റപ്പണി: ട്രെയിന്‍ സര്‍വീസുകള്‍ ക്രമീകരിച്ചു

ആർക്കോണം യാർഡിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചു വിടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. മേയ് ആറുവരെയാണു നിർമാണ ജോലികൾ നടക്കുക. മേയ് ഒന്നുവരെ രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ ആർക്കോണം വഴിയുള്ള ട്രെയിനുകൾ അരമണിക്കൂർ വരെ വൈകും. മേയ് രണ്ടു മുതൽ ആറുവരെ സിഗ്നൽ സംവിധാനത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആർക്കോണം സ്റ്റേഷനിലെ രണ്ടു ലൈനുകൾ മാത്രമേ ഗതാഗതത്തിനായി തുറന്നുകൊടുക്കുകയുള്ളു. സിഗ്നൽ സംവിധാനം പൂർണമായും ഉപയോഗിക്കാൻ കഴിയാത്തതിനാൽ ആർക്കോണത്തുനിന്നു പുറപ്പെടുന്ന എല്ലാ ട്രെയിനുകളും റദ്ദാക്കും. എന്നാൽ യാത്രക്കാരുടെ സൗകര്യാർഥം ആർക്കോണം– തിരുത്തണി റൂട്ടിൽ പത്ത് പാസഞ്ചർ ട്രെയിനുകൾ ഓടിക്കും. ഇതേ ദിവസങ്ങളിൽ ഗുണ്ടൂർ–ചെന്നൈ/പെരമ്പൂർ–ആർക്കോണം–ജോലാർപേട്ട റൂട്ടിലെ മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ ഗുണ്ടൂർ–റെനിഗുണ്ട–തിരുത്തണി–മേൽപാക്കം–ജോലാർപേട്ട വഴി തിരിച്ചുവിടും. തിരുത്തണി, കട്പാടി, ഗുണ്ടൂർ, ചെന്നൈ സെൻട്രൽ, ചെന്നൈ എഗ്‌മൂർ എന്നീ സ്റ്റേഷനുകളിൽ യാത്രക്കാരെ സഹായിക്കാൻ പ്രത്യേക റെയിൽവേ ജീവനക്കാരെ നിയമിക്കും. റെയിൽവേയുടെ ഫെയ്സ്ബുക്ക് പേജിലും, ട്വിറ്റർ അക്കൗണ്ടിലും സർവീസുകളുടെ തൽസമയ വിവരങ്ങൾ ലഭിക്കും. ഇതു കൂടാതെ ... Read more

വൈറലായൊരു മെട്രോ മുങ്ങല്‍ വീഡിയോ കാണാം

ഒരു മഴപെയ്താല്‍ മതി അമേരിക്ക വരെ വെള്ളത്തിനടിയിലാവും. കനത്ത മഴയില്‍ ന്യൂയോര്‍ക്ക് മെട്രോ റെയില്‍ സ്റ്റേഷനുകളില്‍ വെള്ളം കയറിയതിന്റെ വീഡിയോ ആണ് ഇപ്പോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. newyork metro station ന്യൂയോര്‍ക്കിലെ വിവിധ യാത്രക്കാര്‍ തന്നെയാണ് വെള്ളത്തിനടിയിലായ സ്റ്റേഷന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. newyork metro station 1 145 സ്ട്രീറ്റ് ബ്രോഡ്വേയില്‍ നിന്നുള്ള വീഡിയോകള്‍ എന്ന് പറഞ്ഞാണ് ഒരു യാത്രക്കാരന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോണിപ്പടികളിലൂടെയുള്ള വെള്ളച്ചാട്ടവും. ഇതിലൂടെ കയറിപ്പോകുന്നയാളേയും കാണാം.

വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നില്‍ യോഗയാണ്‌ രഹസ്യം: ക്രിസ് ഗെയില്‍

പഞ്ചാബ് കിങ്ങിസിനായി പരീക്ഷണമെന്നോണമാണ് വീരു ഈ വട്ടം ടി20 ക്രിക്കറ്റ് ലേലമേശയില്‍ നിന്ന് ക്രിസ് ഗെയിലിനെ വാങ്ങിയത്. എടുക്കാചരക്കായ യൂണിവേഴ്‌സല്‍ ബോസ് അങ്ങനെ പഞ്ചാബിലെത്തി. ആദ്യ കളിയില്‍ ഫിഫ്റ്റി, രണ്ടാം കളിയില്‍ 58 പന്തില്‍ സെഞ്ചുറി. മാന്‍ ഓഫ് ദ് മാച്ച് വാങ്ങാനെത്തിയ ഗെയില്‍ നന്ദി പറഞ്ഞത് മറ്റാരോടുമല്ല യോഗയോടാണ്. കഴിഞ്ഞ സീസണിലെ കളികളില്‍ എനിക്ക് മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ച വെയ്ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഞാന്‍ കിംഗ്‌സ് 11പഞ്ചാബില്‍ എത്തിയപ്പോള്‍ സെവാഗാണ് യോഗയുടെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞു. അന്നു മുതല്‍ യോഗ എന്റെ ജീവിതത്തിന്റെ ഭാഗമായി. യോഗ പരിശീലിച്ചത് കൊണ്ടാണ് കളികളില്‍ എനിക്ക് മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാന്‍ സാധിച്ചത്.         ഗെയിലിന്റെ വാക്കുകള്‍.

കേരളത്തിലെ ജലപാതകള്‍ വികസിപ്പിക്കുന്നു

റോഡിലെ തിരക്ക് കുറയ്ക്കാന്‍ ജലപാത വികസിപ്പിക്കാനുള്ള പദ്ധതിയുമായി ജലഗതാഗതവകുപ്പ്. ഇതുസംബന്ധിച്ച് തയ്യാറാക്കിയ പദ്ധതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഇറിഗേഷന്‍ വകുപ്പുമായി ചര്‍ച്ച നടത്തി രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചു. ജലഗാതാഗവകുപ്പ് ബോട്ടോടിക്കുന്ന പാതകളുടെ സര്‍വേ പൂര്‍ത്തിയായി. ഇറിഗേഷന്‍ വകുപ്പിന്‍റെ ഹൈഡ്രോഗ്രാഫിക് വിഭാഗമാണ് സര്‍വേ നടത്തിയത്. നാലായിരത്തിലധികം ജലപാതകളാണ് ജലഗാതഗതവകുപ്പ് ഉപയോഗിക്കുന്നത്. പാതകള്‍ ആഴംകൂട്ടിയാല്‍ നിലവിലുള്ള ബോട്ടുഗതാഗതം വേഗത്തിലാക്കാം. നിലവില്‍ ഒന്നരമീറ്ററോളം ആഴമാണ് ഓരോ പാതയ്ക്കുമുള്ളത് ഇത് മൂന്നുമീറ്ററാക്കണമെന്നാണ് ജലഗതാഗതവകുപ്പ് ആവശ്യപ്പെടുന്നത്. ആഴം കൂട്ടിയാല്‍ സൂപ്പര്‍ഫാസ്റ്റ് ബോട്ടുകളുള്‍പ്പെടെ സര്‍വീസ് നടത്താനാകും. വൈക്കത്തു നിന്നും എറണാകുളത്തേയ്ക്കുള്ള യാത്രാബോട്ട് മേയ് ആദ്യവാരം തുടങ്ങും. ഇതുപോലെ സാധ്യതയുള്ള നഗങ്ങളിലേക്കെല്ലാം സര്‍വീസ് നടത്താനാകുമെന്നാണ് ജലഗതവകുപ്പിന്‍റെ പ്രതീക്ഷ. മട്ടാഞ്ചേരി, വൈപ്പിന്‍, ഫോര്‍ട്ടുകൊച്ചി പാതകളില്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയാല്‍ ജലഗതാഗതം മെച്ചപ്പെടുത്താം. നിലവില്‍ ദേശീയജലപാത തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ മേഖലകളിലേക്കുകൂടി ബന്ധിപ്പിക്കാവുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ ജലഗതാഗതമേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും.

സിഗ്നല്‍ സംവിധാനം തകരാറിലായി: ട്രെയിനുകള്‍ വൈകുന്നു

മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും ഇടയില്‍ റെയില്‍വേ സിഗ്‌നല്‍ സംവിധാനത്തിലെ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു. രാവിലെ ഏഴിനാണ് കടയ്ക്കാവൂര്‍ സെക്ഷനിലെ സിഗ്‌നല്‍ സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്നു തിരുവനന്തപുരത്തേക്ക് എത്തിയ ട്രെയിനുകള്‍ പലതും സ്റ്റേഷനുകളില്‍ പിടിച്ചിട്ടുണ്ട്. മലബാര്‍ എക്‌സ്പ്രസ്, ജയന്തി ജനത, ഇന്റര്‍സിറ്റി ട്രെയിനുകള്‍ വൈകി. ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം തകരാറിലായതിനാല്‍ സ്റ്റേഷന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ മാനുവലായിട്ടാണു പിന്നീട് സിഗ്‌നല്‍ നിയന്ത്രിച്ചത്. ഒരു ട്രെയിന്‍ അടുത്ത സ്റ്റേഷനിലെത്തിയെന്നുറപ്പാക്കിയശേഷമാണ് അടുത്ത ട്രെയിനിനു അനുവാദം നല്‍കിയത്. വിദഗ്ധസംഘം തകരാര്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.