Category: Top Stories Malayalam

റാസല്‍ഖൈമയിലെ ബീച്ചുകളില്‍ പ്ലാസ്റ്റിക് നിരോധനം

റാസല്‍ഖൈമയിലെ ബീച്ചുകളിൽ പ്ലാസ്റ്റിക് കവറുകൾക്കു നിരോധനം ഏർപ്പെടുത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൽസ്യങ്ങൾക്കും കടൽജീവികൾക്കും വൻഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണിത്. മൽസ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളും പൊട്ടിയ വലകളും മറ്റും കടൽ ജീവികളുടെ നാശത്തിനു കാരണമാകുന്നതായി പരിസ്ഥിതി സംരക്ഷണ വികസന അതോറിറ്റി ചൂണ്ടിക്കാട്ടി. വലകളിൽ കുടുങ്ങിയും മാലിന്യങ്ങൾ ഉള്ളിൽ ചെന്നും വലിയതോതിൽ കടൽജീവികൾ ചത്തൊടുങ്ങുന്നുണ്ട്. ഷോപ്പിങ് മാളുകളിലും പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ പ്രധാന മാളുകളുമായി ധാരണയിലെത്തിയിട്ടുണ്ട്. പകരം പരിസ്ഥിതി സൗഹൃദ കവറുകളും ബാഗുകളും നൽകും. ബോധവൽക്കരണ നടപടികൾ ഊർജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

വെള്ളാവൂര്‍ തുരുത്ത് സാഹസിക ടൂറിസത്തിനായി ഒരുങ്ങുന്നു

ലോക ടൂറിസം മാപ്പില്‍ ഇടം നേടാന്‍ മണിമലയാറ്റിലെ ഒരു കൊച്ചുതുരുത്ത് ഒരുങ്ങുന്നു. വാഴൂര്‍ ബ്ലോക്കിലെ വെള്ളാവൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഈ തുരുത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി വെള്ളാവൂര്‍ ദ്വീപ് എന്ന പദ്ധതിക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അംഗീകാരം. വെള്ളാവൂര്‍ ദ്വീപ് ടൂറിസം പദ്ധതിയുടെ വിശദമായ പ്ലാനും എസ്റ്റിമേറ്റും സര്‍ക്കാരിന് സമര്‍പ്പിച്ചു. മണിമലയാറിനാല്‍ ചുറ്റപ്പെട്ട കുളത്തൂര്‍മൂഴിക്ക് സമീപം പുതിയ ചെക്ക്ഡാം നിര്‍മാണം ഉടന്‍ ആരംഭിക്കും. ചെക്ക് ഡാമിന്റെ സമീപ പ്രദേശത്തുള്ള തുരുത്താണ് വെള്ളാവൂര്‍ ദ്വീപ് എന്നറിയപ്പെടുന്നത്. സാഹസിക ടൂറിസമാണ് ദ്വീപില്‍ ലക്ഷ്യമിടുന്നതെന്ന് വെള്ളാവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ശ്രീജിത്ത് പറഞ്ഞു. മൊത്തം 80 സെന്റ് കരഭൂമിയിലാണ് മണിമലയാറിന്റെ നടുക്കുള്ള വെള്ളാവൂര്‍ ദ്വീപ് സ്ഥിതിചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി ആറിന്റെ കരയില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കും. കുളത്തൂര്‍മൂഴിയില്‍ ആരംഭിച്ച് ദ്വീപിന്റെ നേരെ എതിര്‍വശം വരെ നീളുന്ന നടപ്പാത നിര്‍മിക്കും. നടപ്പാതയില്‍ നിന്നും ദ്വീപിലെത്താന്‍ വടം കെട്ടിയുണ്ടാക്കുന്ന നടപ്പാലം നിര്‍മിക്കും. വടംകൊണ്ടുള്ള നടപ്പാലത്തിനപ്പുറം സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് ... Read more

ഇത്തവണ നീലക്കുറിഞ്ഞി കാണാന്‍ എട്ടുലക്ഷം സഞ്ചാരികളെത്തും

നീലക്കുറിഞ്ഞി പൂക്കുന്ന ഓഗസ്റ്റ് മാസത്തില്‍ മൂന്നാറിലേയ്ക്ക് എട്ടുലക്ഷം സഞ്ചാരികള്‍ എത്തുമെന്ന് നാറ്റ്പാക്ക് പഠന റിപ്പോര്‍ട്ട്. സഞ്ചാരികളുടെ തിരക്കു കണക്കിലെടുത്ത് കുറിഞ്ഞിക്കാലം അവസാനിക്കുന്നതുവരെ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ മൂന്നാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി. മൂന്നാറിലേക്കുള്ള റോഡിൽ മൂന്നു സ്ഥലത്ത് വാഹനങ്ങൾ നിയന്ത്രിക്കും. അടിമാലി–കുമളി, മൂന്നാർ കോളനി റോഡ് എന്നിവിടങ്ങളിൽ വൺവേ പോയിന്‍റ്  സജ്ജമാക്കും. ഇരവികുളം ഉദ്യാനത്തിന്‍റെ ഭാഗമായ രാജമലയിലേക്കുള്ള പരമാവധി സന്ദർശകരുടെ എണ്ണം പ്രതിദിനം 4000 ആയി നിജപ്പെടുത്തും. 75 ശതമാനം ടിക്കറ്റുകള്‍ ഓൺലൈൻ വഴിയാകും നല്‍കുക. ബാക്കിയുള്ള 25 ശതമാനം ടിക്കറ്റുകള്‍ കൌണ്ടറുകള്‍ വഴി നല്‍കും. എല്ലാ പാർക്കിങ് സ്ഥലത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ഇരവികുളം ദേശീയോദ്യാനത്തില്‍ നിന്നും കുറിഞ്ഞി പൂക്കുന്ന സ്ഥലങ്ങളിലേക്കു ജീപ്പ് സർവീസ്, ഓട്ടോ ടാക്‌സി പ്രീപെയ്ഡ് കൗണ്ടറുകൾ,  ആരോഗ്യം, ദുരന്തനിവാരണം, ശുചിത്വം, ശുചിമുറിസൗകര്യം തുടങ്ങിയവയ്ക്കായി ടാസ്‌ക് ഫോഴ്‌സ്,  തിരക്കു നിയന്ത്രിക്കാൻ മൂന്നാറിൽ മൂന്നിടത്തു പ്രത്യേക പാർക്കിങ് സംവിധാനം തുടങ്ങിയവയാണ് പ്രധാനമായും മൂന്നാറില്‍ ... Read more

ലൈംഗികത്തൊഴിലാളികള്‍ക്ക് ന്യൂസിലാന്‍ഡ് വിസ നല്‍കും

ലൈംഗികത്തൊഴിലാളികള്‍ക്ക് വിസ നല്‍കാനൊരുങ്ങി ന്യൂസിലാന്‍ഡ്‌. വിസ അപേക്ഷയിലെ തൊഴില്‍ സംബന്ധിച്ച കോളത്തില്‍ ലൈംഗികവൃത്തിയും തൊഴിലായി രേഖപ്പെടുത്താമെന്നാണ് ന്യൂസിലന്‍ഡിന്‍റെ പുതിയ തീരുമാനം. ഇമിഗ്രേഷന്‍ വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചത്. വൈദഗ്ധ്യമുള്ള തൊഴില്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ലൈംഗികവൃത്തിയെ കുടിയേറ്റ വിസയ്ക്കുള്ള അപേക്ഷയില്‍ പരിഗണിക്കുക. ഓസ്ട്രേലിയന്‍ ആന്‍ഡ് ന്യൂസിലന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപ്പേഷന്‍ (ആന്‍സ്‌കോ) അനുശാസിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് മാത്രമേ ഈ വിഭാഗത്തില്‍ അപേക്ഷിക്കാനാവൂ. സ്‌കില്‍ ലെവല്‍ 5 വേണമെന്നാണ് ആന്‍സ്‌കോയുടെ വ്യവസ്ഥ. മണിക്കൂറില്‍ ലഭിക്കുന്ന പ്രതിഫലം, ആഴ്ച്ചയില്‍ ലഭിക്കുന്ന പ്രതിഫലം എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് ആന്‍സ്‌കോ യോഗ്യത നിശ്ചയിക്കുക. കൂടാതെ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും സെക്കണ്ടറി വിദ്യാഭ്യാസ യോഗ്യതയും നിര്‍ബന്ധമാണ്‌. 2003ലാണ് ലൈംഗികവൃത്തി നിയമപരമാക്കാന്‍ ന്യൂസിലാന്‍ഡ് തീരുമാനിച്ചത്. ലൈംഗികത്തൊഴിലാളികള്‍ക്ക് നേരെയുള്ള ചൂഷണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള തീരുമാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് മികച്ച ജീവിതസാഹചര്യങ്ങളും തൊഴില്‍ സാഹചര്യങ്ങളുമൊരുക്കുന്ന രാജ്യങ്ങളിലൊന്നാണ് ന്യൂസിലാന്‍ഡ്.

ഇവരുടേയും കൂടിയാണ് പൂരം….

പൂരം കഴിഞ്ഞു പൂരപറമ്പില്‍ നിന്നും രണ്ട് ദേവതമാരും ഉപചാരം ചൊല്ലി പിരിഞ്ഞു. ഇനി അടുത്ത കൊല്ലമെന്ന് പറഞ്ഞ് പൂരപ്രേമികളും.പൂരാവേശം ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞിട്ട് കൊല്ലങ്ങളായി. പൂരപ്രേമികളും ആനപ്രേമികളും നിറഞ്ഞ ആള്‍ക്കൂട്ടത്തിന് നടുവില്‍ നാം തിരിച്ചറിയാതെ പോകുന്നു ചില മുഖങ്ങള്‍. അങ്ങനെ ചില മുഖങ്ങള്‍ ഉണ്ടിവിടെ. തന്റെ പ്രിയപ്പെട്ട ഗജപുത്രന്മാര്‍ക്കു കഴിക്കാന്‍ പഴമോ മറ്റോ ചെറിയൊരു പൊതിയില്‍ കരുതി അവരെ തൊട്ടും തലോടിയും നമസ്‌ക്കരിച്ചും പൂരപ്പറമ്പുകളില്‍ സ്ഥിരം സാന്നിധ്യമായ മുഖങ്ങള്‍. വര്‍ഷങ്ങളായി മുടക്കം കൂടാതെ ദേവകിയമ്മയും, ടൈറ്റസേട്ടനും പല പൂരങ്ങള്‍ക്കും നിറസാന്നിധ്യമാണ്. ഈ കൊല്ലത്തെ തൃശ്ശൂര്‍പൂരത്തിന് ദേവകിയമ്മ തിരുവമ്പാടി ചന്ദ്രശേഖരനെ തൊട്ട് നമസ്‌കരിക്കുന്ന ചിത്രമാണിത്. പൂരലഹരിയില്‍  മുഴുകി  നില്‍ക്കുന്ന ടൈറ്റസേട്ടന്‍ ടൈറ്റസേട്ടനെ പോലെ ദേവകിയമ്മയെ പോലെ ഒരുപാടുപേരുണ്ട് നമ്മുടെ കണ്ണില്‍പ്പെടാത്തവര്‍ ഒരു ആയുഷ്‌ക്കാലത്തിന്റെ ഏറിയപങ്കും പൂരപ്പറമ്പുകളില്‍ വൃശ്ചിക മഞ്ഞും മേടച്ചൂടും ഏറ്റുവാങ്ങി മേളത്തിന് താളം പിടിച്ചും കരിയുടെ നിഴല്‍പ്പറ്റിയും കരിമരുന്നിന്റെ പുക ശ്വസിച്ചും ആര്‍ക്കും പിടികൊടുക്കാത്തവര്‍. ആരോടും പരാതിയോ പരിഭവമോ പറയാത്തവര്‍. അവരുടെ ... Read more

ജിയോഫോണ്‍ മാച്ച് പാസ്; വരിക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി ജിയോ

ക്രിക്കട്ട് സീസണ്‍ ആഘോഷമാക്കാന്‍ വമ്പന്‍ ഓഫറുമായി ജിയോ. എല്ലാ വരിക്കാര്‍ക്കും ഈ ഓഫര്‍ സ്വന്തമാക്കാം. ക്രിക്കറ്റ് സീസണില്‍ 112 ജിബി ഡേറ്റയാണ് ജിയോ ഫ്രീയായി നല്‍കുന്നത്. ജിയോഫോണ്‍ മാച്ച് പാസ് എന്ന പേരിലാണ് ഓഫര്‍. 56 ദിവസത്തേക്കാണ് 112 ജിബി ഡേറ്റ നൽകുന്നത്. ഓഫർ ലഭിക്കാൻ സുഹൃത്തുക്കളോടും ബന്ധുക്കളോയും ജിയോയുടെ ടോൾഫ്രീ നമ്പറിലേക്ക് (1800-890-8900) വിളിക്കാൻ ആവശ്യപ്പെടണം. ഈ സമയത്ത് വിളിക്കാൻ പറഞ്ഞ വ്യക്തിയുടെ പത്തക്ക ജിയോ നമ്പർ നൽകണം. കൂടാതെ പിൻകോഡും രേഖപ്പെടുത്തണം. ഉടൻ തന്നെ അടുത്ത റിലയൻസ് റീട്ടെയിലറോ ജിയോ ഡോട്ട് കോം വഴിയോ വിളിച്ച സുഹൃത്തിന് ഫോൺ ലഭിക്കും. ഫോൺ കൊണ്ടു വരുമ്പോൾ വിളിക്കാൻ ഉപയോഗിച്ച നമ്പർ നൽകണം. നാലു പേരെ ജിയോ ഫോൺ വാങ്ങിപ്പിച്ചാൽ നാലു ദിവസത്തേക്ക് 8 ജിബി ഡേറ്റ ലഭിക്കും. ഇതുപോലെ കൂടുതൽ പേരെ ചേർക്കുമ്പോൾ അക്കൗണ്ടിൽ വരുന്ന ഡേറ്റയും കൂടും. ഓരോ 8 ജിബി പാക്കിന്‍റെയും കാലാവധി നാലു ദിവസമാണ്. ഇങ്ങനെ ... Read more

ദുബൈയുടെ ഓളപ്പരപ്പില്‍ ഇനിമുതല്‍ യോട്ടും

യോട്ട് ടൂറിസത്തിലേയ്ക്ക് ചുവടുവെയ്ക്കാനൊരുങ്ങി ദുബൈ. വിനോദസഞ്ചാരികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ക്രൂസ് ടൂറിസത്തിനു പിന്നാലെ യോട്ട്‌ ടൂറിസത്തിലേയ്ക്കും ദുബൈ ചുവടുവേയ്ക്കുന്നത്. യോട്ട് നിർമാണത്തിനും അറ്റകുറ്റപ്പണിക്കും ഉല്ലാസയാത്രകൾക്കും അവസരമൊരുക്കി ജലവിനോദങ്ങളുടെ മുഖ്യകേന്ദ്രമാക്കി ദുബൈയിയെ മാറ്റാനുള്ള കർമ പരിപാടികൾക്കു രൂപം നൽകാൻ അറേബ്യൻ ട്രാവൽ മാർക്കറ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച ശിൽപശാലയിൽ തീരുമാനിച്ചു. ദുബൈ ടൂറിസം സംഘടിപ്പിച്ച പരിപാടിയിൽ യോട്ട് നിർമാതാക്കൾ, യോട്ട് പാക്കേജ് സംഘടിപ്പിക്കുന്നവർ, ദുബായ് ടൂറിസം ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽ മർറി, ഫെഡറൽ ട്രാൻസ്പോർട് അതോറിറ്റി, എമിഗ്രേഷൻ, ദുബായ് കോസ്റ്റ് ഗാർഡ്, ദുബായ് സ്പോർട്സ് കൗൺസിൽ ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കു ക്രൂസ് ടൂറിസം പാക്കേജുകൾ സംഘടിപ്പിക്കാൻ ദുബൈ തയാറെടുക്കുകയാണ്. ആദ്യഘട്ടത്തിൽ മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലേക്കും പിന്നീട് മറ്റിടങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാനാണ് പദ്ധതി. 2021 ആകുമ്പോഴേക്കും യോട്ട് മേഖലയിൽ രാജ്യാന്തര തലത്തിൽ 7470 കോടി ഡോളറിന്‍റെ നിക്ഷേപമുണ്ടാകുമെന്നാണ് ദുബൈ ടൂറിസം മേഖല പ്രതീക്ഷിക്കുന്നത്.

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല:സുപ്രീംകോടതി

മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന പഴയ വിധിയെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് സുപ്രീം കോടതി. മൊബൈല്‍ നമ്പറുകള്‍ നിര്‍ബന്ധപൂര്‍വം ആധാറുമായി ബന്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് ബുധനാഴ്ചയാണ് സുപ്രീം കോടതി രംഗത്തെത്തിയത്. ആധാറുമായി ബന്ധപ്പെട്ട ഹര്‍ജികളും 2016 ലെ ആധാര്‍ നിയമവും പരിശോധിക്കുന്ന അഞ്ചംഗ ബെഞ്ച് ലോക്നീതി ഫൗണ്ടേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഈ നിരീക്ഷണം നടത്തിയത്. എന്നാല്‍ രാജ്യത്തെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൊബൈല്‍ ഉപഭോക്താക്കളെ പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രച്ചുഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. ‘സുപ്രീംകോടതി ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. പക്ഷേ, മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കാന്‍ എന്ന പ്രസ്താവനയേ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തായി’, ബെഞ്ച് പറഞ്ഞു. എന്നാല്‍, ഇ-കെ.വൈ.സി സംവിധാനത്തിലൂടെ മൊബൈല്‍ നമ്പറുകള്‍ പുനഃപരിശോധിക്കാന്‍ ടെലികോം വകുപ്പ് നോട്ടീസ് നല്‍കിയതായും ടെലഗ്രാഫ് ആക്ട് ... Read more

കോഴിക്കോട്ടു നിന്നും ഇടത്തരം വലിയ വിമാനങ്ങള്‍ പറന്നേക്കും

കോഴിക്കോട്ടുനിന്ന് ഇടത്തരം വലിയ വിമാനങ്ങൾ രണ്ടു മാസത്തിനകം സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പുതുതായി ചുമതലയേറ്റ എയർപോർട്ട് ഡയറക്ടർ കെ ശ്രീനിവാസ റാവു. ഇടത്തരം വലിയ വിമാനങ്ങളുടെ സർവീസ് നടത്താന്‍ സൗദി എയർലൈൻസ് മുന്നോട്ടു വന്നിരുന്നു. ഇതിന്‍റെ പഠന റിപ്പോർട്ട് എയർപോർട്ട് അതോറിറ്റി ഡൽഹി കേന്ദ്രത്തിന്‍റെ പരിഗണനയിലാണ്. റിപ്പോര്‍ട്ട് ഉടന്‍ ഡയറക്ടർ ജനറൽ ഓഫ് സിവി‍ൽ ഏവിയേഷനു കൈമാറും. അനുമതി ലഭിച്ചാൽ കോഴിക്കോട്ടുനിന്ന് ഇടത്തരം വലിയ വിമാനങ്ങൾ സർവീസ് ആരംഭിക്കും. അതേസമയം വിമാനത്താവളത്തില്‍ അറ്റകുറ്റ പണികള്‍ പുരോഗമിക്കുകയാണ്. നിർമാണത്തിലിരിക്കുന്ന ആഗമന ടെർമിനൽ രണ്ടു മാസത്തിനകം സമർപ്പിക്കും. കാർ പാർക്കിങ് സൗകര്യവും സമാന്തര റോഡും ഉണ്ടാക്കുന്നതിനുള്ള സ്ഥലമെടുപ്പ് സംസ്ഥാന സർക്കാറിന്‍റെ പരിഗണനയിലാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് എന്ന പോലെ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലേക്കു കൂടി കോഴിക്കോട്ടുനിന്നു സർവീസ് തുടങ്ങണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇക്കാര്യവും കേന്ദ്രം പരിഗണിക്കും. വിമാനക്കമ്പനികളാണ് അതിനായി മുന്നോട്ടു വരേണ്ടത്. നേരത്തേ ഈ സെക്ടറുകളിൽ സര്‍വീസ് നടത്താന്‍ കമ്പനികൾ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ സാധ്യമായില്ലെന്ന് ... Read more

ഇന്‍സ്റ്റാഗ്രാമില്‍ ഒരേസമയം ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെക്കാം

ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ ഒന്നിലധികം ചിത്രങ്ങളും വീഡിയോകളും ഒരേ സമയം പങ്കുവെക്കാം. അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് തിരഞ്ഞെടുത്ത ചിത്രങ്ങളുടേയും വീഡിയോകളുടെയും പ്രിവ്യൂ കാണാനും സാധിക്കും. ഇതിനായി ഇന്‍സ്റ്റാഗ്രാം ഗാലറിയില്‍ വലത് വശത്ത് മുകളിലായി ഒരു പുതിയ ഐക്കണ്‍ കാണാം. അത് ക്ലിക്ക് ചെയ്തതിന് ശേഷം പത്ത് ചിത്രങ്ങളോ വീഡിയോകളോ തിരഞ്ഞെടുക്കുക. ശേഷം എഡിറ്റ് സ്‌ക്രീനില്‍ താഴെയായി തിരഞ്ഞെടുത്തവയുടെ പ്രിവ്യൂ കാണാന്‍ സാധിക്കും. ഒരോ ചിത്രങ്ങളും വെവ്വേറെ തിരഞ്ഞെടുത്ത് സ്റ്റിക്കറുകള്‍, ടെക്സ്റ്റ് ഉള്‍പ്പടെയുള്ള മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. എഡിറ്റിങ് കഴിഞ്ഞ് നെക്സ്റ്റ് അമര്‍ത്തിയാല്‍ ഓരോ ചിത്രങ്ങളായി തിരഞ്ഞെടുത്ത ക്രമത്തില്‍ അപ്ലോഡ് ചെയ്യപ്പെടും. കൂടാതെ ചിത്രങ്ങളില്‍ നല്‍കുന്ന ലൊക്കേഷന്‍ സ്റ്റിക്കറുകള്‍ ചേര്‍ക്കുന്നത് ഇന്‍സ്റ്റാഗ്രാം കൂടുതല്‍ ലളിതമാക്കിമാറ്റി. ചിത്രം എടുത്ത സ്ഥലത്തിന് അടുത്തുള്ള സ്ഥലങ്ങളെല്ലാം ലൊക്കേഷന്‍ സ്റ്റിക്കറില്‍ വരും. സ്ഥലങ്ങളുടെ പേര് അറിയില്ലെങ്കില്‍ അവ തിരിച്ചറിയാന്‍ ഇത് ഉപയോക്താക്കളെ സഹായിക്കും. ഇന്‍സ്റ്റാഗ്രാമിന്‍റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ പുതിയ മാറ്റങ്ങള്‍ ലഭ്യമാണ്.

ദുബൈയിയില്‍ വിനോദസഞ്ചാരികള്‍ക്ക് വാറ്റ് മടക്കിനല്‍കും

വിനോദസഞ്ചാരികൾക്ക് മൂല്യവർധിത നികുതി (വാറ്റ്) മടക്കിനൽകുന്നതു സംബന്ധിച്ച ടൂറിസ്റ്റ് റീഫണ്ട് സ്കീം ദുബൈ ഫെഡറൽ ടാക്സ് അതോറിറ്റിയുടെ (എഫ്ടിഎ) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചു. നികുതി മടക്കിനൽകുന്നതുമായി ബന്ധപ്പെട്ട് യുഎഇയിലെ എല്ലാ ഔട്ട്‌ലെറ്റുകളും മറ്റു വിൽപനകേന്ദ്രങ്ങളും പരസ്പരം ബന്ധിപ്പിച്ചുള്ള സംവിധാനമാണ് ആവിഷ്കരിക്കുന്നത്. കസ്റ്റംസ് വകുപ്പ്, സാമ്പത്തിക വകുപ്പിന്‍റെ ബന്ധപ്പെട്ട വിഭാഗങ്ങൾ എന്നിവയുമായി ചേർന്ന് ഏകോപനം നടത്തിയാണു നടപടികൾ സ്വീകരിക്കുന്നത്. 2,81,000 സ്ഥാപനങ്ങൾ വാറ്റിനും 637 സ്ഥാപനങ്ങൾ എക്സൈസ് ടാക്സിനുമായി റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. അതോറിറ്റിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന ടാക്സ് ഏജന്‍റ്മാരുടെ എണ്ണം 83 ആയി. അക്രഡിറ്റഡ് ക്ലിയറൻസ് കമ്പനികളുടെ എണ്ണം 85 ആയി ഉയർന്നെന്നും അധികൃതർ അറിയിച്ചു. കൂടാതെ പുകയില ഉൽപന്നങ്ങളുടെ വിപണനം നടത്തുമ്പോൾ എക്സൈസ് നികുതി ചുമത്തുന്നത് ഉറപ്പാക്കാൻ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനവും നടപ്പാക്കും. ദുബൈ റൂളേഴ്സ് കോർട്ടിൽ നടന്ന യോഗത്തിൽ ദുബൈ ഉപഭരണാധികാരിയും യുഎഇ ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായിരുന്നു.

വേഗത്തിലോടാന്‍ ട്രെയിന്‍-18 ജൂണില്‍

മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ഓടാന്‍ കഴിയുന്ന ആധുനിക സംവിധാനങ്ങളുള്ള ട്രെയിൻ–18 ജൂൺ അവസാനത്തോടെ പുറത്തിറക്കുമെന്ന് ഇന്‍റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്). പൂർണമായും ശീതീകരിച്ച ട്രെയിനിൽ ജനശതാബ്ദി ട്രെയിനുകൾക്കു സമാനമായ ഇരിപ്പിടങ്ങൾ ഉണ്ടാകും. നിലവിൽ ജനശതാബ്ദി ട്രെയിനുകൾ ഓടുന്ന റൂട്ടിലാകും ട്രെയിൻ–18 സർവീസ് നടത്തുക. കൂടുതൽ കോച്ചുകൾ  വരുന്നതോടെ ജനശതാബ്ദിയുടെ പഴയ കോച്ചുകൾ പൂർണമായും ട്രെയിൻ–18ലേക്കു മാറും. പെരമ്പൂരിലെ ഐസിഎഫ് ഫാക്ടറിയിലെ എൽഎച്ച്ബി കോച്ചുകളുടെ നിർമാണം നടക്കുന്ന യൂണിറ്റിൽ തന്നെയാണ് ട്രെയിൻ–18ന്‍റെയും നിർമാണം നടക്കുന്നത്. സാധാരണ ട്രെയിനുകളിൽ കോച്ചുകളെ വലിച്ചു കൊണ്ടുപോകുന്നതിനു പ്രത്യേകം എൻജിൻ ആവശ്യമാണ്. എന്നാല്‍ ട്രെയിന്‍-18ന് ട്രെയിനിന്‍റെ ഭാഗമായാണ് എന്‍ജിന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി ആധുനിക സംവിധാനങ്ങളോടെയാണ് 16 കോച്ചുകളുള്ള ട്രെയിന്‍-18 ഓടുക. ജിപിഎസ് സംവിധാനം, വൈഫൈ, ഡിസ്ക് ബ്രേക്ക്, ഓട്ടോമാറ്റിക് ഡോര്‍, വാക്വം സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ശുചിമുറികള്‍, പ്ലാറ്റ്ഫോമിലേയ്ക്ക് നീളുന്ന പടികള്‍ എന്നിവയാണ് ഈ അതിവേഗ ട്രയിനിന്‍റെ പ്രത്യേകതകള്‍. ട്രെയിന്‍-18നു ശേഷം റെയില്‍വേ പുറത്തിറക്കാൻ ലക്ഷ്യമിടുന്നതു ട്രെയിൻ–20 ആണ്. ... Read more

കടലാക്രമണവും ഉയര്‍ന്ന തിരമാലകളും ഇന്നും

കേരളതീരത്ത് കടലാക്രമണവും ഉയര്‍ന്ന തിരമാലകളും ഇന്നു രാത്രിവരെ തുടരുമെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ കടല്‍ രൂക്ഷമാകും. അതുകൊണ്ടു തീരവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. അഞ്ചു മുതല്‍ ഏഴ് അടിവരെയുള്ള വന്‍തിരമാലകള്‍ക്കു സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്. ഇന്ന് അർധരാത്രിവരെ കടല്‍ക്ഷോഭം അനുഭവപ്പെടും. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം ശംഖുമുഖം തീരത്തു സഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. കടലാക്രമണം ശക്തമായതിനാലും തീരവും അടുത്തുള്ള റോഡും ഭാഗികമായി തകര്‍ന്നതിനാലുമാണു നടപടി. സംസ്ഥാനത്തിന്‍റെ തീരപ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ കടലാക്രമണം അനുഭവപ്പെടുകയാണ്. തിരത്തള്ളല്‍ എന്നറിയപ്പെടുന്ന പ്രതിഭാസമാണ് വന്‍തിരമാലകള്‍ക്കു കാരണമായതെന്ന് സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു.

വിനോദസഞ്ചാരികള്‍ക്കായി ചെന്നൈ സെന്‍ട്രലില്‍ ടൂറിസം ഹെല്‍പ് ഡെസ്‌ക്

തമിഴ്‌നാട്ടിലെത്തുന്ന വിനോദസഞ്ചാരികളെ സഹായിക്കാന്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ടൂറിസം ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. റെയില്‍വേ പൊലീസും തമിഴ്‌നാട് വിനോദസഞ്ചാര വികസന വകുപ്പും ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്. തമിഴ്‌നാട്ടിലേയ്ക്ക് 38 ലക്ഷം വിദേശ സഞ്ചാരികളും നാലുകോടി കോടി ആഭ്യന്തര സഞ്ചാരികളും പ്രതിവര്‍ഷം എത്തുന്നുണ്ട്. വേനലവധിക്കാലമായതിനാല്‍ മഹാബലിപുരം, ഹൊഗനക്കല്‍, രാമേശ്വരം പാമ്പന്‍പാലം, കുറ്റാലം, കൊടൈക്കനാല്‍, ഊട്ടി, വാല്‍പാറൈ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും മധുര മീനാക്ഷി ക്ഷേത്രം, രാമേശ്വരം, തിരച്ചെന്തൂര്‍, തഞ്ചാവൂര്‍, ശ്രീരംഗം, തിരുവണ്ണാമല, കാഞ്ചീപുരം ക്ഷേത്രങ്ങളും വേളാങ്കണ്ണി പള്ളി, നാഗൂര്‍ ദര്‍ഗ തുടങ്ങിയ ആരാധനാലയങ്ങളും സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടിവരിയാണ്. വിദേശത്തുനിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന സഞ്ചാരികള്‍ കൂടുതലായും ചെന്നൈയില്‍ എത്തി തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പോകുകയാണ് ചെയ്യുക. ഹെല്‍പ് ഡെസ്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ സഞ്ചാരികള്‍ക്ക് നല്‍കുന്നതിനൊപ്പം മുന്‍കരുതലുകളെ കുറിച്ചും ബോധവത്കരണം നല്‍കും. വിനോദസഞ്ചാരികള്‍ മറ്റുള്ളവരാല്‍ കബളിപ്പിക്കപ്പെടുന്നത് ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. റെയില്‍വേ പൊലീസ്, റെയില്‍വേ സംരക്ഷണസേന, ഐആര്‍സിടിസി, തമിഴ്‌നാട് ... Read more

ഫെയിസ്ബുക്കില്‍ പങ്കുവെയ്ക്കാന്‍ അനുവദനീയമായ വിവരങ്ങളുടെ നിയമാവലി പുറത്തിറക്കി

Photo courtesy: Rob Latour ഏതൊക്കെ വിവരങ്ങളാണ് ഫെയിസ്ബുക്കില്‍ പങ്കുവെയ്ക്കാന്‍ അനുവാദമുള്ളതെന്നു വ്യക്തമാക്കുന്ന നിയമാവലി ഫെയിസ്ബുക്ക് പുറത്തിറക്കി. ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്ന അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമാവലിയുടെ വിശദാംശങ്ങള്‍ ഫെയിസ്ബുക്ക് പുറത്തുവിട്ടത്. ഉപയോക്താക്കള്‍ക്ക് എന്തൊക്കെ തരത്തിലുള്ള വിവരങ്ങളാണ് പങ്കുവയ്ക്കാന്‍ അനുമതിയുള്ളതെന്ന കാര്യത്തില്‍ നേരത്തേതന്നെ മാനദണ്ഡങ്ങളുണ്ട്. എന്നാല്‍, അതിന്‍റെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല. ഫെയിസ്ബുക്കിനെ കുറിച്ച് ഉപയോക്താക്കളില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കാനാണ് നിയമാവലി പരസ്യപ്പെടുത്തുന്നതെന്ന് ഫെയ്‌സ്ബുക്ക് പ്രോഡക്ട് പോളിസി ആന്‍ഡ് കൗണ്ടര്‍ ടെററിസം വൈസ് പ്രസിഡന്റ് മോണിക്ക ബിക്കെര്‍ട്ട് പറഞ്ഞു. ഏതെങ്കിലും പ്രത്യേക പോസ്റ്റ് നീക്കംചെയ്താല്‍ അതില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള സൗകര്യവും ഫെയ്‌സ്ബുക്ക് പുതുതായി അനുവദിച്ചിട്ടുണ്ട്. നേരത്തേ അക്കൗണ്ടോ പേജോ നീക്കംചെയ്താല്‍ മാത്രമായിരുന്നു അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടായിരുന്നത്. നിയമാവലി അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തില്‍ മുറിവേറ്റവരുടെ ചിത്രങ്ങളും വീഡിയോകളും. എന്നാല്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഇവ മുന്നറിയിപ്പോടെ ഉപയോഗിക്കാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായല്ലാതെ മരുന്നുപയോഗിക്കുന്നുവെന്ന് വ്യക്തിപരമായി അംഗീകരിക്കുന്ന തരത്തില്‍ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകള്‍. ഹാക്കിങ്ങിലൂടെ ലഭ്യമായ ... Read more