Category: Top Stories Malayalam

സഞ്ചാരികള്‍ക്ക് സ്വാഗതം പറഞ്ഞ് റാണിപുരം

റാണിപുരം വനമേഖലയിലെ വനപ്രവേശനത്തിനും ട്രെക്കിങ്ങിനും വനംവകുപ്പ് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയതായി പനത്തടി സെക്ഷന്‍ ഫോറസ്റ്റര്‍ കെ.മധുസൂദനന്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ റാണിപുരം സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 13 മുതല്‍ റാണിപുരം വിനോദ സഞ്ചാരകേന്ദ്രം അടച്ചിട്ടിരുന്നു. മലയോരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച മഴയില്‍ റാണിപുരം വനങ്ങളും പുല്‍മേടുകളും പച്ചപ്പണിഞ്ഞ സാഹചര്യത്തില്‍ കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നില്ലെന്ന് വനംവകുപ്പ് കാഞ്ഞങ്ങാട് റേഞ്ച് ഓഫിസര്‍ സുധീര്‍ നെരോത്ത് ഉന്നതാധികാരികള്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച മുതല്‍ റാണിപുരം വനത്തിനകത്തേക്കുള്ള പ്രവേശനാനുമതിയായത്. കാട്ടുതീ ഭീഷണി ഇല്ലാത്ത സാഹചര്യത്തില്‍, കേരളത്തിലെ ഊട്ടിയെന്നറിയപ്പെടുന്ന റാണിപുരം സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കണമെന്ന് റാണിപുരം വനസംരക്ഷണ സമിതി വാര്‍ഷിക പൊതുയോഗവും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. നിരോധനം അറിയാതെ ദൂരസ്ഥലങ്ങളില്‍ നിന്നും നിരവധി പേരാണ് ഇപ്പോഴും റാണിപുരത്തെത്തുന്നത്.

വമ്പന്‍ സമ്മര്‍ സെയില്‍സ് ഓഫറുമായി ആമസോണ്‍

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിങ്ങിന് പിന്നാലെ വമ്പന്‍ ഓഫറുമായി ആമസോണും രംഗത്ത്. ബിഗ് ഷോപ്പിങ്ങിന്റെ ഓഫര്‍ ദിവസങ്ങളായ മെയ് 13 മുതല്‍ 16 വരെയാണ് ആമസോണും ‘സമ്മര്‍ സെയില്‍ ഓഫര്‍’ പ്രഖ്യാപിച്ചിരിക്കുന്നത്. മൊബൈല്‍ഫോണ്‍, ആക്സസറീസ്, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഡ്രെസ്സുകള്‍, ടി.വി തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ വലിയ വിലക്കുറവ് വാഗ്ദാനം ചെയ്താണ് ആമസോണിന്റെ സമ്മര്‍ സെയില്‍. കൂടാതെ കാഷ് ബാക്ക് ഓഫറുകളും ഫീസില്ലാതെ ഇ.എം.ഐ സൗകര്യങ്ങളും എക്സ്ചേഞ്ച് സൗകര്യവും ലഭ്യമാക്കുന്നുണ്ട്. 1,000 ബ്രാന്‍ഡുകളിലായി 40,000 ഡീലുകള്‍ സമ്മര്‍ സെയിലില്‍ ലഭ്യമാവുമെന്ന് കമ്പനി അറിയിച്ചു. മൊബൈല്‍ ഫോണുകളാണ് ആമസോണ്‍ ഓഫറില്‍ ഏറെ ശ്രദ്ധേയം മുന്‍നിര മൊബൈല്‍ ബ്രാന്‍ഡുകള്‍ക്ക് 35 ശതമാനത്തോളം വിലക്കുറവാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വില്‍പ്പനക്കാരാണ് വാവെയ് ഹോണര്‍ 7എക്സിന് വലിയ ഓഫറിട്ടിരിക്കുന്നത്. നോക്കിയ 7 പ്ലസ് 10,000 രൂപയ്ക്ക ലഭ്യമാവും. റിയല്‍ മി 1 ഫോണുകളും സെയിലിലുണ്ട്. ആമസോണ്‍ ആപ്പിലൂടെ കയറുന്നവര്‍ക്ക് പ്രത്യേക ഓഫറുകളുണ്ട്. ഓഫര്‍ ദിനങ്ങളില്‍ രാത്രി 8 മുതല്‍ 12 ... Read more

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രവുമായി ദുബൈ ആര്‍ ടി എ

ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രവുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) . ഇതാദ്യമായാണ് ദുബായില്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ സംരംഭം ഒരുങ്ങുന്നത്. ഉം അല്‍ റമൂലിലെ പുതിയ സ്മാര്‍ട്ട് സെന്റര്‍ ആര്‍.ടി.എ ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ ഉദ്ഘാടനം ചെയ്തു. സേവനങ്ങള്‍ മെച്ചപ്പെടുത്തുക, പ്രവര്‍ത്തനം കാര്യക്ഷമമാക്കുക , നടപടികള്‍ ലളിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ സെന്റര്‍ യാഥാര്‍ഥ്യമാക്കുകയെന്ന് മാതര്‍ അല്‍ തായര്‍ പറഞ്ഞു. ദുബായിയെ സ്മാര്‍ട്ട് നഗരമാക്കുന്ന പദ്ധതികളുടെ ഭാഗം കൂടിയാണിത്. ജീവനക്കാരില്ലാത്ത സേവനകേന്ദ്രത്തില്‍ രണ്ടു സ്മാര്‍ട്ട് കിയോസ്‌കുകളാണുള്ളത്. വാഹനങ്ങളുടെയും, ഡ്രൈവര്‍മാരുടെയും ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍, എന്‍.ഒ.സി. സേവനങ്ങള്‍ എന്നിവ ഇത് വഴി ലഭ്യമാക്കാം. സാലിക് റീചാര്‍ജ് ചെയ്യാനും , പാര്‍ക്കിങ് കാര്‍ഡുകള്‍ പുതുക്കാനും സാധിക്കും. ഇത് കൂടാതെ സ്ഥാപനങ്ങള്‍ക്ക് ആര്‍.ടി.എ. യുമായുള്ള ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കംപ്യൂട്ടര്‍ അടക്കുമുള്ള സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 2014 -ലാണ് സെല്ഫ് സര്‍വീസ് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത്. ഇതിനകം 16,000ലധികം ... Read more

ദുബൈ എയര്‍പ്പോര്‍ട്ട് ഷോ സമാപിച്ചു

ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങള്‍ക്ക് വികസനസാധ്യതകള്‍ തുറന്ന് എയര്‍പോര്‍ട്ട് ഷോ സമാപിച്ചു. 60 രാജ്യങ്ങളില്‍നിന്ന് 350 പ്രദര്‍ശകരാണ് പങ്കെടുത്തത്. 75 വിമാനത്താവളങ്ങളില്‍നിന്ന് ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ മേളയ്ക്കെത്തി. പ്രദര്‍ശകരുടെ എണ്ണവും വിവിധ രാജ്യങ്ങളുടെ പങ്കാളിത്തവും വര്‍ധിച്ചത് ആഗോളതലത്തില്‍ വ്യോമയാന മേഖലയില്‍ ദുബായിയുടെ സ്ഥാനമുയര്‍ന്നതിന്റെ സൂചനയാണെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുഹമ്മദ് അഹ്ലി പറഞ്ഞു. പുതുതായി സംഘടിപ്പിച്ച എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഫോറവും വ്യോമയാന സുരക്ഷാസമ്മേളനവും ഏറെ ശ്രദ്ധ നേടി. ഗ്ലോബല്‍ എയര്‍പോര്‍ട്ട് ലീഡേഴ്സ് ഫോറം, വുമണ്‍ ഇന്‍ ഏവിയേഷന്‍ തുടങ്ങിയവയാണ് ഇതോടനുബന്ധിച്ച് നടന്ന മറ്റു പരിപാടികള്‍. കോടികളുടെ കരാറുകളും മേളയില്‍ ഒപ്പുവച്ചു. പുതിയ ടെലികോം വോയ്സ് കമ്യൂണിക്കേഷന്‍ സാങ്കേതികതയ്ക്കായി ഷാര്‍ജ വിമാനത്താവളം ബയാണത് എന്‍ജിനീയറിങ് ഗ്രൂപ്പിന് കരാര്‍ നല്‍കി. ഇക്കുറി ആദ്യമായി ഇന്നൊവേഷന്‍ പുരസ്‌കാരച്ചടങ്ങിനും മേള സാക്ഷ്യം വഹിച്ചു. ജര്‍മന്‍ എയര്‍പോര്‍ട്ട് ടെക്നോളജി പ്രസിഡന്റ് ഡീറ്റര്‍ ഹെയ്ന്‍സ് ആണ് ‘ഏവിയേഷന്‍ പേഴ്സണാലിറ്റി’ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ദുബായ് ഏവിയേഷന്‍ എന്‍ജിനീയറിങ് പ്രോജെക്ടസ്, ദുബായ് ... Read more

ഡി ടി പി സികളില്‍ ഉദ്യോഗാര്‍ത്ഥി നിയമനം: ടൂറിസം ഐച്ഛിക വിഷയമായിയെടുത്തവരെ നിയമിക്കണമെന്ന് ആവശ്യം

വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ള ഡി ടി പി സികളില്‍ ഉദ്യോഗാര്‍ത്ഥി നിയമനത്തിന് ടൂറിസം ഐച്ഛിക വിഷമായിയെടുത്തവരെ നിയമിക്കണം എന്ന് കേരളത്തിലെ ടൂറിസം വിദ്യാര്‍ത്ഥികളുടെയും വിദഗ്ദരുടെയും കൂട്ടായ്മയായ ടൂറിസം പ്രൊഫഷണല്‍സ് അസോസിയേഷന്‍ ഓഫ് കേരള വ്യക്തമാക്കി. ഡി റ്റി പി സിയുടെ വിവിധ മേഖകളില്‍ നടത്തിയ പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നതിനെത്തുടര്‍ന്നാണ് അസോസിയേഷന്‍ ഇക്കാര്യം വ്യകതമാക്കിയത്. നിലവില്‍ നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികളുടെ മുഴുവന്‍ യോഗ്യതകളും പരിശോധിക്കണം എന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ടൂറിസം വകുപ്പില്‍ അസിസ്റ്റന്റ് ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നേരിട്ടുള്ള നിയനം നടത്തുന്നില്ല പകരം ഏതെങ്കിലും ഡിഗ്രി ഉള്ളവരെ പ്രമോഷന്‍ കൊടുത്താണ് നിയമിക്കാറുള്ളത്. ഇതില്‍ മാറ്റം വരുത്തി ടൂറിസം ഡിഗ്രി നിര്‍ബന്ധമാക്കി ഈ തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കണമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഉത്തരവാദിത്ത ടൂറിസം മിഷനിലും ഉദ്യോഗാര്‍ത്ഥികളുടെ നിയമനത്തില്‍ അതാത് ജില്ലകളില്‍ ടൂറിസം ഡിഗ്രിയുള്ളവരെ നിയമിക്കണം എന്നും അല്ലാത്ത പക്ഷം മിഷന്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കാലതാമസം വരികയും ഇത് ടൂറിസം മേഖലയെ ബാധിക്കുമെന്നും അസോസിയേഷന്‍ ... Read more

കെ-ഫോണ്‍ പദ്ധതി: സംയുക്ത സംരംഭത്തിന് അനുമതി

സംസ്ഥാനത്ത് കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡ് എന്നപേരില്‍ സംയുക്ത സംരംഭം ആരംഭിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അതിവേഗ ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നതിനും പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍  ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചാണ് കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ഐ ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡും കെഎസ്ഇബിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് പദ്ധതി ആരംഭിക്കുന്നത്. കെ-ഫോണ്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ 20 ലക്ഷം കുടുംബങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ ഇന്‍റര്‍നെറ്റ് സൗകര്യം ലഭിക്കും. സംയുക്ത സംരംഭത്തിന്‍റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷനും മന്ത്രിസഭ അംഗീകരിച്ചു. സംയുക്ത കമ്പനിക്ക് പ്രൊഫഷണല്‍ പിന്തുണ ഉറപ്പാക്കുന്നതിന് പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പിന്‍റെ കാലതാമസം ഒഴിവാക്കുന്നതിന് പുതിയ ജോയിന്‍റ് വെഞ്ച്വര്‍ കമ്പനി രൂപീകരിക്കുന്നതുവരെ  ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിന് കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന് അനുമതി നല്‍കി. ടെണ്ടര്‍ നടപടികള്‍ ഉടനെ ആരംഭിക്കും.

അബൂദബി എയർപോർട്ടിൽ നിന്നും വിസ പുതുക്കാം

യുഎഇ ടൂറിസ്​റ്റ്​ വിസ, വിസിറ്റ്​ വിസ എന്നിവയിൽ രാജ്യത്ത്​ തങ്ങുന്നവർക്ക്​ സ്വദേശത്തേക്ക്​ മടങ്ങാതെ തന്നെ വിസ പുതുക്കി യുഎഇയിൽ തുടരുന്നതിന്​ അബൂദബി എയർപോർട്ടിൽ സൗകര്യം ഒരുക്കിയതായി എയര്‍പോര്‍ട്ട് അധികൃതർ അറിയിച്ചു. അബൂദബിയിൽ നിന്ന്​ ഇതാദ്യമായാണ് ഇത്തരം സൗകര്യം. നിലവിലെ വിസയിൽ നിന്ന്​ എമിഗ്രേഷന നടപടികൾ പൂർത്തിയാക്കിയ ശേഷം ബഹ്​റൈൻ എയർപോർട്ട്​ വഴി പുതിയ വിസയിൽ മണിക്കൂറുകൾക്കകം രാജ്യത്ത്​ തിരിച്ചെത്താവുന്നതാണ്​. ഗൾഫ്​ എയറുമായി സഹകരിച്ചാണ്​ ഇൗ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്​. നിലവിൽ ദുബൈ, ഷാർജ എന്നിവിടങ്ങളിലാണ്​ ഇൗ സൗകര്യം ഉള്ളത്​. അബൂദബിയിൽ ഇൗ സൗകര്യം ആരംഭിച്ചതോടെ തലസ്​ഥാന നഗരിയിലും അൽഐനിലുമുള്ള യാത്രക്കാർക്ക്​ കൂടുതൽ സൗകര്യമാകും

ഫ്ലിപ്​കാർട്ട് ഇനി വാൾമാർട്ടിനു സ്വന്തം

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഫ്ലിപ്കാര്‍ട്ടിന്‍റെ 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടതായി ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 20 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 101017 കോടി രൂപയ്ക്ക്) ഏറ്റെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ട്. സോഫ്റ്റ് ബാങ്ക് സിഇഒ മസായോഷി സോണ്‍ വാള്‍മാര്‍ട്ട് കരാര്‍ ഒപ്പിട്ട വിവരം സ്ഥിരീകരിച്ചു. വാള്‍മാര്‍ട്ടിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായാണ് ബിസിനസ് ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. ഇ-കൊമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലും ഇത് തന്നെയാണ്. ഇനി ഇന്ത്യന്‍ ഇ- കൊമേഴ്‌സ് രംഗം കാണാന്‍ പോകുന്നത് വാള്‍മാര്‍ട്ടും ആമസോണും തമ്മിലുള്ള കടുത്ത മത്സരമാണ്. തുടക്കത്തിൽ ഇരുനൂറ്​ കോടി ഡോളറി​​​ന്‍റെ നിക്ഷേപമാണ്​ വാള്‍മാര്‍ട്ട് നടത്തുക. വൈകാതെ തന്നെ ബാക്കി നിക്ഷേപം ഇറക്കും. ഗൂഗിളി​​​ന്‍റെ ആൽഫബറ്റും ഫ്ലിപ്​കാർട്ടി​​​ന്‍റെ അഞ്ച്​ ശതമാനം ഓഹരി വാങ്ങുമെന്ന സൂചനയുണ്ട്. വാൾമാർട്ട്​ ഫ്ലിപ്​കാർട്ടിനെ സ്വന്തമാക്കുന്നതോടെ സ്ഥാപകനും ചെയർമാനുമായ സച്ചിൻ ബൻസാൽ സ്ഥാനമൊഴിയും. സച്ചിൻ ബൻസാലിന്‍റെ 5.5 ശതമാനം ഓഹരിയും ... Read more

സൗദി വിസ ഫീസിളവ് പ്രാബല്യത്തില്‍: പട്ടിക പ്രസിദ്ധീകരിച്ചു

സൗദി അറേബ്യയിലേക്കുളള സന്ദര്‍ശന വിസ ഫീസ് ഇളവ് അനുവദിച്ച രാജ്യങ്ങളുടെ പട്ടിക വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്കാണ് വീസ ഫീസില്‍ ഇളവ് അനുവദിച്ചത്. ഇന്ത്യക്കാര്‍ക്ക് 2000 (35960 രൂപ)  റിയാല്‍ ആയിരുന്ന വിസ ഫീസ്. അത് 305 (5490 രൂപ) റിയാലാക്കി കുറച്ചായിരുന്നു സൗദിയുടെ പ്രഖ്യാപനം. വിസ ഫീസിളവില്‍ മാറ്റം വരുത്തിയത് ഈ മാസം രണ്ടിനാണ് പ്രാബല്യത്തില്‍ വന്നത്. ഇതു സംബന്ധിച്ച് മുംബൈയിലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇന്ത്യയിലെ സൗദി നയതന്ത്ര കാര്യലയം അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച സൗദി വിദേശ കാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതു പ്രകാരം റുമേനിയ, ഇന്തോനേഷ്യ, ക്രൊയേഷ്യ, അയര്‍ലാന്‍ഡ്, ബള്‍ഗേറിയ, സൈപ്രസ് റഷ്യ, കാനഡ തുടങ്ങിയ ഇരുപതില്‍ പരം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും വിസ ഫീസില്‍ ഇളവു ലഭിക്കും. റഷ്യന്‍ പൗരന്‍മാര്‍ക്ക് 790 റിയാലും ആസ്ട്രേലിയക്കാര്‍ക്ക് 506 റിയാലുമാണ് ഇപ്പോഴത്തെ നിരക്ക്. ഇന്ത്യയില്‍ നിന്നാണ് സൗദി അറേബ്യയിലേക്ക് ഏറ്റവും ... Read more

കൊച്ചിയുടെ ഓളങ്ങളിലേയ്ക്ക് ഗോവയില്‍നിന്നൊരു അതിഥി; ക്ലിയോപാട്ര

കൊച്ചിയുടെ ഓളങ്ങളില്‍ ഇനി ക്ലിയോപാട്ര ഓടും. കൊച്ചിയുടെ വിനോദസഞ്ചാര മേഖല ലക്ഷ്യമിട്ടാണ് ക്ലിയോപാട്ര ഓളപ്പരപ്പിലേക്കിറങ്ങുന്നത്. 12 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ പോകുന്ന ഫാസ്റ്റ് ബോട്ടാണ് ക്ലിയോപാട്ര. കെഎസ്ഐഎന്‍സിയുടെ കീഴില്‍ എറണാകുളം-ഫോര്‍ട്ടുകൊച്ചി റൂട്ടിലായിരിക്കും ക്ലിയോപാട്രയുടെ സര്‍വീസ്. ഒരാഴ്ച മുമ്പ് ഗോവയില്‍ നിന്നാണ് ക്ലിയോപാട്ര കൊച്ചിയിലെത്തിയത്. 20 സീറ്റുകളുള്ള ബോട്ടില്‍ എസി സൗകര്യവും രണ്ട് ശൗചാലയങ്ങളും പ്രത്യേക വിഐപി  ക്യാബിനുമുണ്ട്. രജിസ്ട്രേഷന്‍ നടപടികളും അവസാനവട്ട പരിശോധനയും കഴിയുന്നതോടെ ക്ലിയോപാട്ര കൊച്ചിയുടെ കായല്‍പ്പരപ്പിലിറങ്ങും. ബയോ ശൗചാലയങ്ങള്‍ ഉള്ളതിനാല്‍ത്തന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് കൂടി ലഭിക്കാനുണ്ട്. ഇതിന് ശേഷമായിരിക്കും ലൈസന്‍സ് ലഭിക്കുക. അവസാനഘട്ട പരിശോധന കഴിഞ്ഞ് ഈ മാസം അവസാനത്തോടെ ക്ലിയോപാട്ര കൊച്ചിക്കാര്‍ക്ക്‌ സ്വന്തമാകും.

ഹെലികോപ്റ്ററുകളുടെ താവളമാകാന്‍ ഒരുങ്ങി ദുബൈ

മധ്യപൂർവദേശത്ത് വാണിജ്യ- വിനോദസഞ്ചാര യാത്രാ ആവശ്യങ്ങൾക്കുള്ള ഹെലികോപ്റ്ററുകള്‍ക്ക് സ്വീകാര്യത വർധിക്കുന്നു. എണ്ണമേഖലയിലെ നിരീക്ഷണം, രക്ഷാദൗത്യങ്ങൾ, ടൂറിസം തുടങ്ങിയവയ്ക്കാണ് ഹെലികോപ്റ്ററുകള്‍ കൂടുതലും ഉപയോഗിക്കുന്നത്. 2027 ആകുമ്പോഴേക്കും വാണിജ്യാവശ്യത്തിനുള്ള ഹെലികോപ്റ്ററുകളുടെ വിപണി 1160 കോടി ഡോളറിന്‍റെ വളർച്ച കൈവരിക്കുമെന്നാണ് റിപ്പോർട്ട്. പ്രതിവർഷം 3.49% വീതം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. മീഡിയം റേഞ്ച് മുതലുള്ള ഹെലികോപ്റ്ററുകൾക്കാണ് ആവശ്യം കൂടുതല്‍. ഹെലികോപ്റ്റര്‍ സ്വീകാര്യതയ്ക്ക് ചുവടുപിടിച്ച് വന്‍പദ്ധതികള്‍ ആവിഷ്ക്കരിച്ചിരിക്കുകയാണ് ദുബൈ. ദുബൈ അൽ മക്തൂം രാജ്യാന്തര വിമാനത്താവളം ഹെലികോപ്റ്റര്‍ സർവീസുകളുടെയും മുഖ്യകേന്ദ്രമാകും. ചരക്കുനീക്കത്തിനും യാത്രയ്ക്കുമുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ജബൽഅലിയിലെ അൽ മക്തൂം വിമാനത്താവളം. വിവിധ ആവശ്യങ്ങൾക്കുള്ള ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികൾക്കും ഇവിടെ സൗകര്യമൊരുക്കും. ഇതിനു മുന്നോടിയായി നവംബർ ആറുമുതൽ എട്ടുവരെ ദുബൈ ഹെലിഷോ സംഘടിപ്പിക്കും. ഹെലികോപ്റ്റര്‍ മോഡലുകൾ, സാങ്കേതിക വിദ്യകൾ തുടങ്ങിയവയെക്കുറിച്ചുള്ള രാജ്യാന്തര പ്രദർശനമേളയാണിത്. പ്രതിരോധ മന്ത്രാലയം, വ്യോമസേന, ദുബൈ സിവിൽ വ്യോമയാന അതോറിറ്റി, ദുബായ് എയർപോർട്സ്  എന്നിവയുടെ സഹകരണത്തോടെയാണ് ഹെലിഷോ. പുതിയ മോഡൽ ഹെലികോപ്ടറുകൾ പരിചയപ്പെടുത്തുന്നതിനൊപ്പം യാത്രയ്ക്കും ... Read more

ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

കോഴിക്കോട് ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. മാങ്കാവിലാണ് പദ്ധതിയുടെ നിർമാണം ആരംഭിക്കുക. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമാ‍യ എംഎ യുസുഫ് അലി ദുബൈയിലാണ്  പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഹോട്ടലും അന്താരാഷ്ട്ര കൺവെൻഷൻ സെന്‍ററും ഷോപ്പിങ് സെന്‍ററും അടങ്ങുന്നതായിരിക്കും പദ്ധതി. മൂന്ന് മാസത്തിനകം നിർമാണം ആരംഭിക്കുന്ന പദ്ധതി 3000 പേർക്ക് ജോലി നല്‍കും. കൊച്ചി ലുലു കൺവൻഷൻ സെന്‍ററിന്‍റെയും ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്‍റെയും ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി‍യുടെ ഉപദേശത്തെ തുടർന്നാണ് പുതിയ പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഇതിനായുള്ള അനുമതിയും ലഭിച്ചു. കഴിഞ്ഞ മാസം 28നാണ് കേരളത്തിന്‍റെ മൈസ് ടൂറിസത്തിന് നാഴികക്കല്ലാവുന്ന ലുലു കൺവൻഷൻ സെന്‍ററും ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലും കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്‍ററുമായി 26 ഏക്കറില്‍ വ്യാപിച്ചു കിടക്കുകയാണ് ബോള്‍ഗാട്ടിയിലെ വിസ്മയം. രണ്ടും ചേര്‍ന്ന് പതിമൂന്നു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഒരേ സമയം ആറായിരം പേര്‍ക്ക് ഇരിക്കാം. ഹോട്ടലിലെ ഹാളുകളും ചേര്‍ത്താല്‍ ഒരേ ... Read more

സൗദി എയര്‍ലൈന്‍സില്‍ വാട്‌സ്ആപ് സന്ദേശം അയക്കാന്‍ സൗകര്യം

സൗദി അറേബ്യന്‍ എയര്‍ലൈന്‍സിലെ യാത്രക്കാര്‍ക്ക് സൗജന്യ വാട്സ്ആപ് സന്ദേശം അയക്കാന്‍ സൗകര്യം ഒരുങ്ങുന്നു. ആഭ്യന്തര സര്‍വീസുകളിലും തെരഞ്ഞെടുത്ത അന്താരാഷ്ട്ര സര്‍വീസുകളിലും വാട്സ് ആപ് ഉപയോഗിക്കാന്‍ അവസരം ഒരുക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. യാത്രക്കാര്‍ക്ക് ബന്ധുക്കളുമായി ആശയ വിനിമയം നടത്തുന്നതിനാണ് സൗജന്യ വാട്സ്ആപ് സേവനം ആരംഭിക്കുന്നതെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. എന്നാല്‍ ശബ്ദ സന്ദേശങ്ങളും വീഡിയോകളും അയക്കാന്‍ സൗകര്യം ഉണ്ടാവില്ല. തുടക്കത്തില്‍ ടെക്സ്റ്റ് മെസേജുകള്‍ അയക്കാന്‍ മാത്രമാണ് സൗകര്യം ഒരുക്കുന്നത്. ഇതിനായി സൗദിയുടെ ആഭ്യന്തര വിമാനങ്ങളിലും തെരഞ്ഞെടുത്ത അന്താരാഷ്ട്ര സര്‍വീസുകളിലും വൈഫൈ സേവനം ലഭ്യമാക്കും. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുന്നതിന്‍റെ ഭാഗമായാണ് വാട്സ്ആപ് സന്ദേശം അയക്കാന്‍ സൗകര്യം ഒരുക്കുന്നത്. വിവര വിനിമയ രംഗത്തെ സാധ്യതകള്‍ യാത്രക്കാര്‍ക്കും പരമാവധി ലഭ്യമാക്കുന്നതിനാണ് വാട്സ്ആപ് സന്ദേശം സൗജന്യമായി അനുവദിക്കുന്നതെന്നും സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കി.

ഫ്ലിപ്കാർട്ടിൽ ഓഫർ പെരുമഴ; സ്മാര്‍ട്ട്‌ഫോണുകള്‍ പകുതിവിലയ്ക്ക്‌

ഈ മാസം 13 മുതൽ 15 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയ്ക്ക് ഒരുങ്ങി ഫ്ലിപ്കാർട്ട്. ബിഗ് ഷോപ്പിങ് ഡെയ്സ്,  വിൽപ്പനയിൽ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെല്ലാം ഉണ്ടാകും. മൊബൈൽ ഫോൺ, ടിവി, ക്യാമറ, കംപ്യൂട്ടർ, ഹോം അപ്ലിയൻസ്, ഫേഷൻ എന്നിവ ഓഫർ വിലയ്ക്ക് ലഭിക്കും. ഡിസ്കൗണ്ടിന് പുറമെ എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം അധിക ഇളവും നൽകുന്നുണ്ട്. നിലവിൽ കുറച്ച് ഉൽപ്പന്നങ്ങളുടെ വില വിവരങ്ങൾ ഫ്ലിപ്കാർട്ട് പുറത്തുവിട്ടിട്ടുണ്ട്. 61,000 രൂപ വിലയുണ്ടായിരുന്ന ഗൂഗിൾ പിക്സൽ 2, പിക്സല്‍ 2 എക്സ് എൽ എന്നീ സ്മാര്‍ട്ട്‌ ഫോണുകള്‍ പകുതി വിലയ്ക്കാണ് വില്‍ക്കുന്നത്. ഇവരണ്ടും ഓഫര്‍ ദിവസങ്ങളില്‍ 34,999 രൂപയ്ക്ക് സ്വന്തമാക്കാം. 17,900 രൂപ വിലയുണ്ടായിരുന്ന ഗ്യാലക്സി ഓൺ നെക്സ്റ്റ് 10,900 രൂപയ്ക്കും ലഭിക്കും. ഇതോടൊപ്പം വിവിധ എക്സ്ചേഞ്ച്, ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും. ഇതോടൊപ്പം എച്ച്ഡിഎഫ്സി കാർഡിന്‍റെ പത്ത് ശതമാനം ഇളവും ലഭിക്കും. ഗെയിമിങ് ലാപ്ടോപ്പുകൾക്ക് 37,000 രൂപ ... Read more

പുരാവസ്തു ടൂറിസം പദ്ധതിയുമായി സൗദി: മദായിന്‍ സാലെ താല്‍ക്കാലികമായി അടച്ചു

ലോകപൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ച സൗദിയിലെ മദായിന്‍ സാലെ ഉള്‍പ്പെടുന്ന അല്‍ ഉലയിലെ ചരിത്രപ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പുരാവസ്തു പര്യവേഷണത്തിനായി സമഗ്ര പദ്ധതിക്ക് തുടക്കം കുറിച്ചു. അല്‍ ഉല റോയല്‍ കമ്മീഷനാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. 2020ല്‍ പദ്ധതി തീരും വരെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും. സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നവീകരിക്കുന്നത്. പുരാവസ്തു സംരക്ഷണം, പുരാവസ്തു ഗവേഷണം, വിനോദ സഞ്ചാരമേഖല വികസനം എന്നിവയ്ക്കായി അന്തര്‍ദേശീയ തലത്തില്‍ സഹകരണം തേടാന്‍ സൗദി ടൂറിസം വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അല്‍ഉല റോയല്‍ കമ്മീഷന്‍ പുതിയ പദ്ധതി വിഭാവനം ചെയ്തത്. ഈ വര്‍ഷം ലോക പൈതൃക പട്ടികയില്‍ ഇടംനേടിയ മദായിന്‍ സാലെ ജോര്‍ദാനിലെ പെട്രയിലുണ്ടായിരുന്ന നെബാത്തിയന്‍ വംശ സാമ്രജ്യത്തിന്‍റെ ഉത്തരദേശ ആസ്ഥാനമായിരുന്നു. മധ്യപൂര്‍വേഷ്യയില്‍ മറ്റെങ്ങും കാണാത്ത മരുഭൂമിയും പാറകളും ഈ പ്രദേശത്തെ വേറിട്ടതാക്കുന്നു. പാറകള്‍ തുരന്നുണ്ടാക്കിയ 2000ത്തിലധികം വര്‍ഷം പഴക്കമുള്ള ലിഹാനിയന്‍- നെബാത്തിയന്‍ ... Read more