Category: Top Stories Malayalam
കൊച്ചി മെട്രോ അങ്കമാലി റൂട്ടിന്‍റെ രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തുന്നു
മൂന്നാം ഘട്ടമായി കൊച്ചി മെട്രോ ഓടിയെത്തുന്ന അങ്കമാലി റൂട്ടിന്‍റെ ആദ്യ രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) തീരുമാനിച്ചു. 2017 ലെ മെട്രോ നയത്തില്‍ പറയുന്ന രീതിയിലുള്ള മാറ്റങ്ങളാണ് രൂപരേഖയില്‍ വരുത്തുക. മെട്രോയെ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതിന്‍റെയും ട്രാം ഉള്‍പ്പെടെ മറ്റു ഗതാഗത സംവിധാനങ്ങളുടെയും സാധ്യതയും പഠിക്കും. പുതിയ ഗതാഗത പഠനം നടത്തും. റൂട്ടിന്‍റെ അനുമതിയ്ക്കായി കേന്ദ്രത്തിന് അപേക്ഷ നല്‍കുമ്പോള്‍ ഈ പഠനറിപ്പോര്‍ട്ട് കൂടി കൈമാറണം. പഠനത്തിനും രൂപരേഖ പുതുക്കാനും കണ്‍സള്‍ട്ടന്‍റിനെ നിയമിക്കാന്‍ കെഎംആര്‍എല്‍ കഴിഞ്ഞദിവസം ടെന്‍ഡര്‍ വിളിച്ചു. ആലുവയില്‍നിന്നാണ് അങ്കമാലിയിലേക്ക് മെട്രോ റൂട്ട് തുടങ്ങുക. ഇതിന്‍റെ ആദ്യ രൂപരേഖയും ഗതാഗതപഠനവുമെല്ലാം 2010-11 ല്‍ ചെയ്തതാണ്. പുതിയ സാമ്പത്തിക വിശലകനവും റെയില്‍, റോഡ് ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതയും ഈ രൂപരേഖയില്‍ കൂട്ടിച്ചേര്‍ക്കണം. ആദ്യ രൂപരേഖയനുസരിച്ചാണ് ചെലവ് കണക്കുകൂട്ടിയത്. മെട്രോയുടെ രണ്ടാംഘട്ടമായ കാക്കനാടിന്‍റെ നിര്‍മ്മാണത്തിനൊപ്പം അങ്കമാലിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. മൂന്നാംഘട്ടമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കാണ് മെട്രോ ആദ്യം ആസൂത്രണം ... Read more
പാലക്കാട് ഡിവിഷനിൽ 13 എടിവിഎം മെഷീനുകൾ കൂടി: ടെണ്ടർ നടപടികൾ പൂർത്തിയായി
റെയിൽവെ പാലക്കാട് ഡിവിഷനു കീഴിലെ സ്റ്റേഷനുകളിൽ 13 ഒാട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ (എടിവിഎം) കൂടി സ്ഥാപിക്കും. നിലവിലുള്ള 40 എടിവിഎം മെഷീനുകൾക്കു പുറമെയാണ് 13 മെഷീനുകൾ കൂടി സ്ഥാപിക്കുന്നത്. തിരൂർ, കുറ്റിപ്പുറം, കോഴിക്കോട്, വടകര, മാഹി, കണ്ണൂർ, കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം എന്നീ സ്റ്റേഷനുകളിലാണ് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുക. മാഹി, കണ്ണപുരം, പഴയങ്ങാടി, ചെറുവത്തൂർ, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം എന്നീ സ്റ്റേഷനുകളിൽ ആദ്യമായാണ് എടിവിഎം മെഷീനുകൾ സ്ഥാപിക്കുന്നത്. പയ്യന്നൂർ, വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂർ എന്നീ സ്റ്റേഷനുകളിൽ നിലവിലുള്ള മെഷീനുകൾക്ക് പുറമെയാണ് ഒരുമെഷീൻ കൂടി സ്ഥാപിക്കുന്നത്. ഇതു സംബന്ധിച്ച ടെണ്ടർ നടപടികൾ പൂർത്തിയായതായി റെയിൽവെ അധികൃതർ അറിയിച്ചു. മെഷീനുകൾ വിതരണം ചെയ്യുന്നതും സ്ഥാപിക്കുന്നതും ഉൾപ്പെടെയുള്ള പ്രവൃത്തികൾ വൈകാതെ നടക്കും. എടിവിഎം സ്ഥാപിക്കുന്നതോടെ ജനറൽ ടിക്കറ്റ് എടുക്കാൻ ക്യൂ നിന്ന് വലയുന്നതിൽ നിന്നും യാത്രക്കാർക്ക് മോചനം ലഭിക്കും. റീചാർജ് കാർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന എടിവിഎം ... Read more
അഞ്ചുരുളി സൗന്ദര്യോത്സവത്തിനു തുടക്കം
അഞ്ചുരുളി സൗന്ദര്യോത്സവത്തിനു തിരിതെളിഞ്ഞു. 27 വരെ നടക്കുന്ന സൗന്ദര്യോത്സവത്തിന്റെ ഭാഗമായി ഹെലികോപ്റ്റര്‍ യാത്ര, ബോട്ട് സവാരി, വനയാത്ര, ട്രെക്കിങ്, കുതിരസവാരി, കളരിപ്പയറ്റ്, വടംവലി മത്സരം, ഗാനമേള, നാടന്‍പാട്ട്, ആദിവാസി കൂത്ത്, കോമഡി ഷോ, വീല്‍ചെയര്‍ ഗാനമേള, നാടന്‍പാട്ട്, കഥാപ്രസംഗം, കാര്‍ഷിക സെമിനാര്‍, ടൂറിസം സെമിനാര്‍, വികസന സെമിനാര്‍, നൃത്തപരിപാടികള്‍, പ്രതിഭാ സംഗമം, ഫൊട്ടോഗ്രഫി മത്സരവും പ്രദര്‍ശനവും, പ്രദര്‍ശന-വില്‍പന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട് എന്നിവ ഉണ്ടായിരിക്കും. ഹൈഡല്‍ ടൂറിസത്തിന്റെ രണ്ടു ബോട്ടുകളാണ് അഞ്ചുരുളി തടാകത്തില്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിന്റെ ഒരുബോട്ടുകൂടി ഇന്നു മുതല്‍ സര്‍വീസ് തുടങ്ങും. അഞ്ചുപേരടങ്ങുന്ന സംഘത്തിനു 900 രൂപ നിരക്കില്‍ 15 മിനിറ്റ് നേരമാണ് ബോട്ട്യാത്ര. സ്വദേശികള്‍ ഒഴികെയുള്ള വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ക്കു സൗന്ദര്യോത്സവ സ്ഥലത്തേക്കു പ്രവേശിക്കാന്‍ 10 രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഇന്നു മുതല്‍ 20 വരെ ഹെലികോപ്റ്റര്‍ യാത്ര ഒരുക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഹെലികോപ്റ്റര്‍ ജെപിഎം കോളജ് ഗ്രൗണ്ടില്‍ ഇറക്കാന്‍ സാധിക്കാത്തതിനാല്‍ സ്ഥലം മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ... Read more
ജിയോയില്‍ 50 പൈസയ്ക്ക് വിദേശ കോൾ
രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയുടെ പോസ്റ്റ് പെയ്ഡ് പ്ലാൻ ഈ മാസം 15 മുതൽ തുടങ്ങി. ടെലികോം ചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞ പോസ്റ്റ് പെയ്ഡ് നിരക്കുമായാണ് ജിയോ എത്തിയിരിക്കുന്നത്. സീറോ ടച്ച് പോസ്റ്റ് പെയ്ഡ് പ്ലാനിൽ വിദേശ കോളുകൾക്ക് മിനിറ്റിന് 50 പൈസ മാത്രം മതി. അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് വിളിക്കാൻ മിനിറ്റിന് 50 പൈസ മതി. ഈ ഓഫർ ലഭിക്കാൻ പ്രത്യേകം ആക്ടിവേറ്റ് ചെയ്യേണ്ടതില്ല. എന്നാൽ യുകെ, ഇറ്റലി തുടങ്ങി രാജ്യങ്ങളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് 2 രൂപ ഈടാക്കും. 199 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനിൽ എല്ലാ സര്‍വീസുകളും ഒന്നിച്ചാണ് ജിയോ നൽകുന്നത്. മറ്റു ടെലികോം സർവീസുകളുടെത് പോലെ ഓരോന്നും പ്രത്യേകം ആക്ടിവേറ്റ് ചെയ്യേണ്ടതില്ല. 25 ജിബി ഡേറ്റ, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ, എസ്എംഎസ് എന്നിവ ലഭിക്കും. 25 ജിബി ഡേറ്റ കഴിഞ്ഞാലും വേഗം കുറഞ്ഞ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാം.
മൂലഗംഗലിലെ ആദ്യ ആനവണ്ടിക്ക് ഊഷ്മള വരവേല്‍പ്
ഇനി ഈ വനപാത ആനകള്‍ക്ക് മാത്രമുള്ളതല്ല. രാവും പകലും കാട്ടാനകള്‍ മാത്രമിറങ്ങുന്ന വനപാതയില്‍ ആദ്യ ആനവണ്ടി വിദൂര ആദിവാസി ഊരായ മൂലഗംഗലില്‍ എത്തി. ഊരിലെത്തിയ ആദ്യ കെ എസ് ആര്‍ ടി സി ബസിന് വഴി നീളെ വന്‍ സ്വീകരണമാണ് ലഭിച്ചത്. ഷോളയൂരില്‍ നിന്നു 12 കിലോമീറ്റര്‍ ദൂരമുണ്ട് മൂലഗംഗലിലേക്ക്. റോഡ് ടാറിട്ടു വര്‍ഷങ്ങളായെങ്കിലും വല്ലപ്പോഴും വന്നുപോകുന്ന സ്വകാര്യബസും ടാക്‌സി ജീപ്പുകളുമായിരുന്നു യാത്രയ്ക്ക് ആശ്രയം. ഒരു കെഎസ്ആര്‍ടിസി ബസ് ഇവരുടെ സ്വപ്നമായിരുന്നു. അട്ടപ്പാടിയിലെ ആദിവാസി ക്ഷേമ പദ്ധതികളുടെ സോഷ്യല്‍ ഓഡിറ്റിങ്ങിനായി ഹൈക്കോടതി നിര്‍ദേശ പ്രകാരം ഊരിലെത്തിയ ജില്ലാ ജഡ്ജി കെ.പി.ഇന്ദിരയുടെ മുന്നിലും ആദിവാസികള്‍ സ്വപ്നം പങ്കുവച്ചു. ഇവരുടെ സ്വപ്നം സാക്ഷാല്‍കരിക്കാന്‍ ജഡ്ജി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരിയുടെ സഹായം തേടി. മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് അനുവദിച്ചു. ഇന്നലെ മൂലഗംഗല്‍ ഊരില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബസിന്റെ ആദ്യ യാത്ര ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി അധ്യക്ഷയും ജില്ലാ ജഡ്ജുമായ ... Read more
ഫ്രീഡം മെലഡിയുമായി വിയ്യുര്‍ ജയില്‍
അന്തേവാസികള്‍ക്കായി നിരവധി നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച വിയ്യുര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇനി റേഡിയോ സംപ്രേക്ഷണവും. ഇതിനായി ഫ്രീഡം മെലഡി എന്ന പേരില്‍ ഒരുക്കിയ ജയില്‍ റേഡിയോ സ്റ്റേഷന്‍ സംസ്ഥാന കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. പ്രതിദിനം ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന റേഡിയോ സംപ്രക്ഷണത്തില്‍ ജയില്‍ അന്തേവാസികളാണ് റേഡിയോ ജോക്കികളായി പ്രവര്‍ത്തിക്കുക. വിയൂര്‍ ജയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂസിക് ബാന്‍ഡ് സംരംഭത്തിന് നേതൃത്വം നല്‍കും. ഇതോടെ ജയിലിലെ 800 അന്തേവാസികള്‍ക്ക് റേഡിയോ ആസ്വാദനത്തിന് അവസരം ലഭിക്കും. ഇതിനായി ജയിലിന്റെ എല്ലാ ഭാഗങ്ങളിലും പ്രത്യേക സ്പീക്കറുകളും ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ഉച്ചക്കു ശേഷമുള്ള ഒരു മണിക്കൂറാണ് പരിപാടികള്‍ക്കായി നീക്കി വച്ചിട്ടുള്ളത്. ഇതില്‍ ഇഷ്ടഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ശ്രുതിലയം, ജയിലുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍, മറ്റ് പ്രധാന വാര്‍ത്തകള്‍, നിയമങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണം, കോടതി വിധികള്‍, സിനിമാ നിരൂപണം എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അന്തേവാസികളുടെ കലാപരമായ കഴിവുകള്‍ വര്‍ധിപ്പക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജയില്‍ ... Read more
റോ റോ സര്‍വീസ് പുനരാരംഭിച്ചു
വൈപ്പിന്‍, ഫോര്‍ട്ട് കൊച്ചി നിവാസികള്‍ക്ക് ആശ്വാസമായി റോ റോ സര്‍വീസ് പുനരാരംഭിച്ചു. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ട്രിപ്പിന് ഉച്ചഭക്ഷണത്തിന് ഒരുമണിക്കൂര്‍ ഇടവേള ഒഴികെ വൈകിട്ട് ആറുവരെയാണ് സര്‍വീസ്. 32 പ്രാവശ്യം ഇരുവശത്തേക്കുമായി സര്‍വീസ് നടത്തും. ഒരു വെസല്‍ മാത്രമാണ് പുനരാരംഭിച്ച ദിനം സര്‍വീസിനുണ്ടായിരുന്നത്. കോര്‍പറേഷന്റെ ഫോര്‍ട്ട് ക്വീന്‍ ബോട്ടും മുടക്കമില്ലാതെ സര്‍വീസ് നടത്തിയതിനാല്‍ യാത്രക്കാര്‍ വലഞ്ഞില്ല. ഉദ്ഘാടനദിവസം റോ റോ വെസല്‍ ഓടിച്ച ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍ വിന്‍സന്റ് സര്‍വീസിന് നേതൃത്വം നല്‍കി. വൈകിട്ട് ആറിനുശേഷം റോ റോ വെസലിന് പകരം ജങ്കാര്‍ ഓടിക്കാമെന്ന് ആദ്യം അറിയിച്ചെങ്കിലും പ്രായോഗിക തടസ്സം ഉള്ളതിനാല്‍ അതുണ്ടാകില്ലെന്ന് കെഎസ്ഐഎന്‍സി കൊമേഴ്‌സ്യല്‍ മാനേജര്‍ സിറില്‍ എബ്രഹാം പറഞ്ഞു. ഞായറാഴ്ച്ച സര്‍വീസ് ഉണ്ടാകില്ല. ജെട്ടിയിലെ ഡോള്‍ഫിന്‍സംവിധാനം ശരിയാകാത്തതിനാല്‍ കൂടുതല്‍ തവണ ട്രിപ്പ് നടത്താന്‍ സാധിക്കുന്നില്ല. കൂടുതല്‍ തവണ സര്‍വീസ് നടത്തിയാല്‍ മാത്രമെ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളു. വരും ദിവസങ്ങളില്‍ സര്‍വീസ് സംബന്ധിച്ച കണക്കുകള്‍ പരിശോധിച്ച് വിലയിരുത്തുമെന്നും സിറില്‍ ... Read more
കായല്‍ ഭംഗി ആസ്വദിച്ച് അഷ്ടമുടിയിലേക്ക് യാത്ര പോകാം
അഷ്ടമുടിയില്‍ നിന്ന് അഷ്ടമുടിയിലേക്കൊരു ബോട്ട് യാത്ര. നിരവധി സഞ്ചാരികളാണ് ജലയാത്രയ്ക്കായി എത്തുന്നത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്ര ജട്ടിയില്‍നിന്ന് ബോട്ടില്‍ കയറിയാല്‍ ഒരുമണിക്കൂര്‍ കായല്‍പ്പരപ്പിലൂടെ യാത്രചെയ്ത് ഉല്ലസിച്ച് അഷ്ടമുടി ബസ് സ്റ്റാന്റ്‌റിലെത്താം. ഒരാള്‍ക്ക് 11 രൂപ നിരക്കില്‍ ദിവസവും ഉച്ചയ്ക്ക് 1.40നും വൈകിട്ട് 6.45നും ബോട്ട് ക്ഷേത്ര ജെട്ടിയില്‍ നിന്ന് പുറപ്പെടും. കല്ലടയാര്‍ അഷ്ടമുടി കായലില്‍ ഒഴുകിച്ചേരുന്ന ഭാഗവും ഈ യാത്രയില്‍ കാണാമെന്ന പ്രത്യേകതയുമുണ്ട്. യാത്രയ്ക്കിടയില്‍ തെക്കുംഭാഗം, തോലുകടവ്, കോയിവിള, പെരുങ്ങാലം, പട്ടന്‍തുരുത്ത് തുടങ്ങിയ അഞ്ച് ജട്ടികളില്‍ ബോട്ട് അടുക്കും. കൊല്ലത്തുനിന്ന് ബസില്‍ വരുന്നവര്‍ക്ക് വീരഭദ്രസ്വാമിക്ഷേത്രത്തിനടുത്ത് ഇറങ്ങി ബോട്ടില്‍ കയറി അഷ്ടമുടി ബസ് സ്റ്റാന്‍ഡ് ജെട്ടിയിലിറങ്ങി അവിടെനിന്ന് കൊല്ലത്തേക്ക് തിരികെ പോകാം. അഷ്ടമുടി ക്ഷേത്ര ജട്ടിയില്‍നിന്ന് ദിവസവും രാവിലെ 10-ന് കൊല്ലത്തേക്കും ബോട്ട് സര്‍വീസുണ്ട്. പ്രാക്കുളം, സാമ്പ്രാണിക്കോടി, കുരീപ്പുഴ, കാവനാട് വഴി ഒന്നേകാല്‍ മണിക്കൂര്‍ക്കൊണ്ട് കൊല്ലത്തെത്താം.
റാണിപുരത്ത് ട്രെക്കിങ് തുടങ്ങി
റാണിപുരം മലമുകളില്‍ പച്ചപ്പ് പടര്‍ന്നു. കാട്ടുതീ ഭയന്ന് നിര്‍ത്തിവച്ച ട്രക്കിങ് പുനരാരംഭിച്ചു. തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍ നിരവധി പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ട്രക്കിങ് നിര്‍ത്തിവെച്ചത്. ഒരു മാസമായി റാണിപുരത്ത് സഞ്ചാരം തടഞ്ഞിരുന്നു. ഞായറാഴ്ച ട്രക്കിങ് ആരംഭിച്ച ദിവസം സഞ്ചാരികളുടെ തിരക്കുണ്ടായി. കനത്ത മഴയില്‍ റാണിപുരത്ത് പൂല്‍മേടുകളില്‍ പച്ചപ്പ് തുടുത്തതോടെയാണ് മാനിപുറത്തേക്ക് വനം വകുപ്പ് പ്രവേശനം അനുവദിച്ചത്. റാണിപുരത്ത് ആകര്‍ഷണിയമായ സ്ഥലം മാനിപുറമാണ്. വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കും. അവധിക്കാലമായതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂട്ടത്തോടെ എത്തും. സഞ്ചാരികള്‍ക്ക് റാണിപുരത്ത് മുന്‍കാലങ്ങളിലെന്ന പോലെ പ്രവേശനം ഉണ്ടാകുമെന്ന് ഫോറസ്റ്റര്‍ എം മധുസുധനന്‍ അറിയിച്ചു.
അല്‍ ദഖീറ ബീച്ച് സന്ദര്‍ശകര്‍ക്കായി കാത്തിരിക്കുന്നു
ശുചീകരിച്ച അല്‍ ദഖീറ ബീച്ച് സന്ദര്‍ശകര്‍ക്കായി തയ്യാറായി. മുനിസിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ പൊതുശുചിത്വ വിഭാഗമാണ് അല്‍ ദഖീറ ബീച്ച് ശുചീകരണ പ്രക്രിയ നടത്തിയത്. ബീച്ച് ശുചീകരണത്തോടൊപ്പം മണല്‍ പുഷ്ടിപ്പെടുത്തുന്ന പ്രവര്‍ത്തനവും നടത്തി. ഏകദേശം ഒരുകിലോമീറ്റര്‍ ദൂരത്തില്‍നിന്ന് 18 ടണ്‍ കല്ലുകള്‍ നീക്കുകയും അവിടെ മണല്‍ നിറയ്യക്കുകയും ചെയ്തു. മണല്‍ നിറയ്ക്കലിന്റെ ആദ്യഘട്ടം ഏപ്രിലിലാണ് നടത്തിയത്. കല്ലുകള്‍ നീക്കംചെയ്തശേഷം മണല്‍ നിറയ്ക്കുകയായിരുന്നു. ഇതിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ മാസം പൂര്‍ത്തിയാക്കുകയും ചെയ്തുവെന്ന് ശുചിത്വവിഭാഗം ഡയറക്ടര്‍ സഫര്‍ അല്‍ ഷാഫി പറഞ്ഞു. അല്‍ ദഖീറ പ്രദേശത്തെ ആളുകളുമായി സഹകരിച്ചാണ് മണല്‍ നിറയ്ക്കല്‍ പ്രവര്‍ത്തനം നടത്തിയതെന്നും അദ്ദേഹം അറിയിച്ചു. മണല്‍ കൊണ്ടിട്ടെങ്കിലും ബീച്ചിന്റെ ഭൂപ്രകൃതിക്ക് വ്യത്യാസമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. അല്‍ ദഖീറ ബീച്ച് ശുചിയാക്കുകയും മികവുറ്റതാക്കുകയും ചെയ്തതോടെ സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവമാണ് ലഭ്യമാകുക. സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ കൂടിയായ അല്‍ ദഖീറ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന അംഗം ഹമദ് ലഹ്ദാന്‍ അല്‍ ... Read more
കത്തുന്ന വേനലിലും സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കി അല്‍ നൂര്‍ ദ്വീപ്
മരുഭൂമിയിലെ ചൂടിലും പ്രകൃതിയുടെ പച്ചപ്പ് നിറഞ്ഞ മനോഹര കാഴ്ചകളൊരുക്കി സന്ദര്‍ശകരുടെ മനം കവരുകയാണ് ഷാര്‍ജ അല്‍ നൂര്‍ ദ്വീപ് പച്ചപുതച്ചുനില്‍ക്കുന്ന മരങ്ങളും കാടിന്റെ തണുപ്പ് പകരുന്ന തടിയില്‍ തീര്‍ത്ത നടവഴികളുമെല്ലാമുള്ള ദ്വീപിലെ ഏറ്റവും വലിയ ആകര്‍ഷണം ഇവിടെ കൂടൊരുക്കിയ പക്ഷികളാണ്. ദേശാടനക്കിളികളുടെ ഇഷ്ടമേഖലയായ ഖാലിദ് ലഗൂണിലെ ഈ ദ്വീപ്, യു.എ.ഇ.യിലെ തന്നെ അപൂര്‍വയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണ്. രാവും പകലുമായി പല ദേശങ്ങളില്‍നിന്ന് ഇവിടേക്ക് ദേശാടനക്കിളികളെത്തുന്നു. ഈ പക്ഷിവൈവിധ്യം അതിഥികള്‍ക്ക് നേരിട്ടറിയാനുള്ള അവസരവും ഇപ്പോള്‍ അല്‍ നൂര്‍ ദ്വീപിലുണ്ട്. വേനല്‍ച്ചൂടില്‍ തണല്‍ തേടിയെത്തുന്ന സഞ്ചാരികള്‍ക്കായി പക്ഷി ചിത്രങ്ങളുടെ പ്രദര്‍ശനമാണ് പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്. നേരത്തേ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍നിന്ന് തിരഞ്ഞെടുത്ത 33 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. സാധാരണയില്‍നിന്ന് വ്യത്യസ്തമായി ദ്വീപിലെ വൃക്ഷങ്ങളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. യു.എ.ഇ.യിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളിലൊന്നായ അല്‍ നൂര്‍ ദ്വീപിലാണ് രാജ്യത്തെ പക്ഷിവൈവിധ്യത്തിന്റ 10 ശതമാനവുമുള്ളത്. അല്‍ നൂര്‍ ദ്വീപിന്റെ വൈവിധ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ ... Read more
വിനോദമാകാം പക്ഷേ ബസുകള്‍ ആഡംബരം കുറയ്ക്കണം
എല്‍ഇഡി ബള്‍ബിന്റെ വെളിച്ചത്തില്‍ അടിമുടി തിളങ്ങി, ഉഗ്രശബ്ദത്തില്‍ തിമിര്‍പ്പന്‍ പാട്ടുവച്ചു പായുന്ന ടൂറിസ്റ്റ് ബസുകള്‍ക്കു മൂക്കുകയറിടാന്‍ നടപടി ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകിട്ട് ആറു മുതല്‍ ഒന്‍പതു വരെ മോട്ടോര്‍വാഹനവകുപ്പ് പരിശോധന നടത്തി 107 വാഹനങ്ങള്‍ പിടികൂടി. 64,500 രൂപ പിഴ ചുമത്തി. സംസ്ഥാനത്ത് പല സ്ഥലത്തുനിന്നുള്ള ടൂറിസ്റ്റ് ബസുകള്‍ക്കും തമിഴ്‌നാട് ബസുകള്‍ക്കും പിടിവീണു. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലാണ് ഏറ്റവുമധികം വാഹനങ്ങള്‍ പിടികൂടിയത്. വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന ടൂറിസ്റ്റ് ബസുകളും വാനുകളുമാണു നിയമം അനുവദിക്കാത്ത ലൈറ്റുകള്‍ ഉപയോഗിച്ചു പിടിയിലായത്. ലേസര്‍ ലൈറ്റുകളും എതിര്‍വശത്തുനിന്നു വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കണ്ണ് അടിച്ചുപോകുന്നള ആര്‍ഭാട ലൈറ്റുകളാണു മിക്ക വാഹനങ്ങളിലുമുണ്ടായിരുന്നത്. ഉയര്‍ന്ന വാട്ട്‌സ് ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റവും പല വാഹനങ്ങളിലുമുണ്ടായിരുന്നു. വലിയ സ്പീക്കറുകളും സബ് വൂഫറുകളും ഘടിപ്പിച്ചു ഉച്ചത്തില്‍ പാട്ടുവച്ചു പാഞ്ഞ വാഹനങ്ങളും പരിശോധനയില്‍ കുടുങ്ങി. ഇവയെല്ലാം അഴിച്ചുമാറ്റി ... Read more
പാളത്തില്‍ അറ്റകുറ്റപണി: ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
കറുകുറ്റിക്കും കളമശേരിക്കുമിടയില്‍ പാളം മാറ്റാനും അറ്റകുറ്റപ്പണികള്‍ക്കുമായി റെയില്‍വേ ഗതാഗത നിയന്ത്രണം തുടങ്ങി. രണ്ടര മണിക്കൂറോളം തെക്കോട്ടുള്ള പാതയില്‍ ഗതാഗതം നിര്‍ത്തുകയും പലയിടത്തായി നാലു മണിക്കൂര്‍ നിയന്ത്രിക്കുകയും ചെയ്യും. ജൂണ്‍ 15 വരെയാണു അറ്റകുറ്റപ്പണികള്‍ നടത്തുക. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഗതാഗതം മുടങ്ങില്ല. രാത്രി 7.45 മുതല്‍ 11.45 വരെയാണു ട്രെയിനുകള്‍ക്കു നിയന്ത്രണം. ഈ സമയം തെക്കോട്ടു വണ്ടികള്‍ കുറവാണ്. ദീര്‍ഘദൂര വണ്ടികള്‍ പുതുക്കാട്, ചാലക്കുടി എന്നീ സ്റ്റേഷനുകളിലാണു പിടിച്ചിടുന്നത്. പതിനഞ്ചു കിലോമീറ്റര്‍ ദൂരം പാളം, സ്ലീപ്പര്‍, മെറ്റല്‍ എന്നിവ മാറ്റുന്ന ജോലിയാണു നടത്താനുള്ളത്. പല ട്രെയിനുകളുടെയും സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. രാത്രി 9.25നുള്ള ചെന്നൈ എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകിയാണു പുറപ്പെടുന്നത്. ഗുരുവായൂര്‍ പാസഞ്ചറിന്റെ സമയത്തിലും നിയന്ത്രണമുണ്ട്. എന്നാല്‍ ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ മൂലം റെയില്‍വേയുടെ സമയക്രമം താളം തെറ്റിയതു യാത്രക്കാരെ ദുരിതത്തിലാക്കി. വ്യാഴാഴ്ച എന്‍ജിന്‍ തകരാറു കാരണം ട്രെയിന്‍ പിടിച്ചിട്ടതു യാത്രക്കാര്‍ക്ക് ഇരട്ടി ദുരിതമാണു സമ്മാനിച്ചത്. ആലപ്പുഴയില്‍നിന്നു രാവിലെ പുറപ്പെട്ട ധന്‍ബാദ് എക്‌സ്പ്രസാണ് ... Read more
ഊട്ടിയില്‍ വസന്തോല്‍സവം: പനിനീര്‍ പുഷ്പമേള ഇന്നു മുതല്‍
ഊട്ടിയില്‍ വസന്തോത്സവത്തിന്റെ ഭാഗമായ പനിനീര്‍ പുഷ്പമേള ഇന്നാരംഭിക്കും . റോസ്ഗാര്‍ഡനില്‍ റോസാപൂക്കള്‍കൊണ്ട് ഇന്ത്യാ ഗേറ്റിന്റെ മാതൃക, ജല്ലിക്കെട്ട് കാള തുടങ്ങി വിവിധ രൂപങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഉദ്യാനകവാടത്തില്‍ വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ മനോഹരമായിട്ടുണ്ട്. 12 ഏക്കര്‍ വിസ്തൃതിയിലുള്ള പൂന്തോട്ടത്തില്‍ പനിനീര്‍പ്പൂക്കള്‍ മാത്രമാണ്. പൂക്കള്‍ എല്ലാം വിരിഞ്ഞുകഴിഞ്ഞു. പച്ച, മഞ്ഞ, നീല, കറുപ്പ് ,വയലറ്റ് തുടങ്ങിയ അപൂര്‍വയിനം പനിനീര്‍ച്ചെടികള്‍ ഇവിടെയുണ്ട്. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് റോസ് സൊസൈറ്റിയുടെ ഗാര്‍ഡന്‍ ഓഫ് എക്‌സലെന്‍സി പുരസ്‌കാരം ലഭിച്ച ഉദ്യാനമാണിത്. നാലായിരത്തോളം ഇനത്തില്‍ 38,000 പനിനീര്‍ച്ചെടികളാണ് ഇവിടെയുള്ളത് . അപൂര്‍വമായ പല നാടന്‍ റോസ് ചെടികളും ഉദ്യാനത്തിന്റെ ശേഖരത്തിലുണ്ട്. മേള 13ന് സമാപിക്കും ഊട്ടി പുഷ്പമേള 18ന് ആരംഭിച്ച് 23ന് സമാപിക്കും.
നുമ്മ ഊണ് ഇന്ന് മുതല്‍ 13 ഇടങ്ങളിലേക്ക്
കേരളത്തില്‍ വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുത് എന്ന ലക്ഷ്യവുമായി നുമ്മ ഊണ് പദ്ധതി എറണാകുളം ജില്ലയിലാകെ വ്യാപിപിക്കുന്നു. നിലവില്‍ സംസ്ഥാനത്ത് രണ്ടിടത്ത് തുടരുന്ന പദ്ധതി ഉള്‍പ്പെടെ 13 കേന്ദ്രങ്ങളിലേക്ക് വെള്ളിയാഴ്ച്ച മുതല്‍ മുതല്‍ കൂപ്പണ്‍ വിതരണം തുടങ്ങും. തെരഞ്ഞെടുത്ത ഹോട്ടലുകളില്‍ ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് നല്‍കുന്ന പദ്ധതിക്കുള്ള കൂപ്പണുകള്‍ നിലവില്‍ കലക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലുമാണ് ലഭിക്കുന്നത്. കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള മുന്‍കൈയെടുത്ത് ആവിഷ്‌കരിച്ച പദ്ധതിക്ക് പെട്രോനെറ്റ് എല്‍എന്‍ജി ഫൗണ്ടേഷനും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ എറണാകുളം ജില്ലാകമ്മിറ്റിയുമാണ് പിന്തുണ നല്‍കുന്നത്. കൊച്ചി താലൂക്ക് ഓഫീസ്, വൈപ്പിന്‍ മാലിപ്പുറം സാമൂഹ്യാരോഗ്യകേന്ദ്രം, കുന്നത്തുനാട് താലൂക്ക് ഓഫീസ്, പറവൂര്‍ താലൂക്ക് ഓഫീസ്, ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് (പൊലീസ് എയ്ഡ്പോസറ്റ്), മൂവാറ്റുപുഴ പൊലീസ് എയ്ഡ്പോസ്റ്റ് (കച്ചേരിത്താഴം), കോതമംഗലം സ്വകാര്യബസ് സ്റ്റാന്‍ഡ്, എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷന്‍, അങ്കമാലി റെയില്‍വേ സ്റ്റേഷന്‍, വൈറ്റില ഹബ് ... Read more