Category: Top Stories Malayalam

വിനോദ കാഴ്ച്ചകള്‍ നിറഞ്ഞ ഹുദൈറിയത്ത് ദ്വീപ്

ലോക വിനോദ സഞ്ചാരികള്‍ക്കായി ഹുദൈറിയത്ത് ദ്വീപ് വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കി. ജലകായിക മേളകള്‍ക്ക് അനുയോജ്യമായ തരത്തില്‍ രൂപകല്‍പന ചെയ്ത ബീച്ചിനോട് ചേര്‍ന്ന് മനോഹരമായ നടപാതകളും സൈക്കിള്‍ ട്രാക്കും കുട്ടികള്‍ക്കായുള്ള കളിസ്ഥലവുമെല്ലാം ഉള്‍ക്കൊള്ളുന്ന നിര്‍മ്മിതിയുടെ ഉദ്ഘാടനം ശൈഖ് നഹ്യാന്‍ ബിന്‍ മുബറാക്ക് അല്‍ നഹ്യാന്‍ നിര്‍വഹിച്ചു. ബീച്ചിനോട് ചേര്‍ന്നുള്ള വ്യവസായ ചത്വരങ്ങളും സ്വദേശികള്‍ക്കായുള്ള വീടുകളും ഉള്‍പ്പെടുന്ന പ്രദേശം അബുദാബിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറെ ആകര്‍ഷകമായ കാഴ്ചകള്‍ സമ്മാനിക്കുന്നതാണ്. ഇക്കോ ടൂറിസം കൂടുതല്‍ കരുത്തുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബീച്ചില പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. സസ്യജന്തു ജാലങ്ങള്‍ക്കുള്ള പൂര്‍ണ സംരംക്ഷണം നല്‍കുന്ന വിധത്തിലാണ് ബീച്ച് നിര്‍മ്മാണം നടന്നത്. അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്ലിംഗ് ട്രാക്കും ഓടാനുള്ള ട്രാക്കും കായികമേളകള്‍ക്കുള്ള ബീച്ച് പറ്റിയ ഇടമാക്കി മാറ്റും. ഒളിമ്പിക്‌സ് നിലവാരത്തിലുള്ള ഈ ട്രാക്കുകളില്‍ വരും നാളുകളില്‍ ട്രായ്ത്‌ലണ്‍ മത്സരങ്ങളും സംഘടിപ്പിക്കും. അഞ്ച് ഫുട്‌ബോള്‍ മൈതാനം, നാല് ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, നാല് വോളിബോള്‍ കോര്‍ട്ട്, നാല് ബീച്ച് ഫുട്‌ബോള്‍ കോര്‍ട്ട് ... Read more

കേരളത്തില്‍ കാലവര്‍ഷമെത്തി; കാറ്റിനു സാധ്യത

കേരളത്തില്‍ കാലവര്‍ഷമെത്തി. മൂന്നു ദിവസം നേരത്തെയാണ് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും പൊടിക്കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ദര്‍ അറിയിച്ചു. യുപിയിലും ബീഹാറിലും കനത്ത മഴ തുടരുന്നു. ഇതുവരെ 40 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊല്ലം ഓലിയരുക് വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നു

ആര്‍ച്ചല്‍ ഓലിയരുക് വെള്ളച്ചാട്ടം കേന്ദ്രമാക്കിയുള്ള ടൂറിസം പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം 31നു വൈകിട്ട് അഞ്ചിനു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. കിഴക്കന്‍ മേഖലയിലെ മനോഹര ദൃശ്യങ്ങളില്‍ ഒന്നാണ് ഏരൂര്‍ പഞ്ചായത്തിലെ ഈ വെള്ളച്ചാട്ടം. കടുത്ത വേനലില്‍ ഒഴുക്ക് കുറയുമെങ്കിലും മഴയുടെ തുടക്കത്തില്‍തന്നെ ജലപാതം ശക്തമാകും. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ തയാറാക്കിയ പദ്ധതിയാണു ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നത്. വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവരുടെ സുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഏരൂര്‍ പഞ്ചായത്ത് ഏര്‍പ്പെടുത്തും.ഇവിടെ എത്തുന്നവര്‍ക്ക് ആര്‍പിഎല്‍, ഓയില്‍ പാം എസ്റ്റേറ്റുകള്‍ സന്ദര്‍ശിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉണ്ടാകും.

ഹൈടെക് ടാക്സി സര്‍വീസുമായി ദുബൈ

ഹൈടെക് വാഹനങ്ങളും മികച്ച സംവിധാനങ്ങളുമായി ദുബൈ ടാക്സി. പഴയ വാഹനങ്ങൾ പിൻവലിച്ച് ഓരോവർഷവും ആയിരം ഹൈടെക് കാറുകൾ വീതം നിരത്തിലിറക്കാനാണ് ദുബൈ ആർടിഎയുടെ പദ്ധതി. ഈ വർഷം ആദ്യപാദം പിന്നിട്ടപ്പോഴേക്കും 1.9 കോടി യാത്രക്കാർ ടാക്സികൾ പ്രയോജനപ്പെടുത്തിയതായാണ് കണക്ക്. ദുബൈയിലെ 5200 ടാക്സി വാഹനങ്ങൾ 1.1 കോടി സർവീസുകൾ ഇതിനകം പൂർത്തിയാക്കിയെന്ന് ആർടിഎ ട്രാൻസ്‌പോർട് വിഭാഗം തലവൻ യൂസഫ് അൽ അലി പറഞ്ഞു. പൊതുജനങ്ങളോടു മാന്യമായി ഇടപെടാനും വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കാനും പരിശീലനം ലഭിച്ച ഡ്രൈവർമാരാണ് ദുബൈ ടാക്‌സികളിലുള്ളത്. വിദ്യാർഥികളെ സുരക്ഷിതമായി വിദ്യാലങ്ങളിൽ എത്തിക്കാനും സർവീസ് നടത്തുന്നുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക വാഹനങ്ങൾ ഇറക്കിയതായും യൂസഫ് അൽ അലി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങൾ, വിനോദ യാത്രയ്ക്കായി തുറന്ന വാഹനങ്ങൾ തുടങ്ങിയവയും ടാക്സികളായുണ്ട്. ടാക്സി വാഹനങ്ങളുടെ സേവനം സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ 97 ശതമാനം പേർ സംതൃപ്തി രേഖപ്പെടുത്തി. വാഹനങ്ങൾക്കെതിരെയുള്ള പരാതികൾ കുറഞ്ഞു. ഇന്ധനവില കൂട്ടിയിട്ടും നിരക്കു വർധിപ്പിക്കാതെ സർവീസ് മുന്നോട്ടു കൊണ്ടുപോകാനാണു ... Read more

വയലനട-നമ്പികുളം ടൂറിസം പദ്ധതിയ്ക്ക് അനുമതി

വയലട-നമ്പികുളം ടൂറിസം പദ്ധതിയ്ക്ക് പുത്തന്‍ പ്രതീക്ഷമായി 4.92 കോടിയുടെ പ്രവര്‍ത്തനാനുമതി ലഭിച്ചു. വയലടയ്ക്ക് സമീപമുള്ള തോരോട് മലയും ഏറെ പ്രകൃതി സൗന്ദര്യം നിറഞ്ഞ ഇടമാണ്. വയലട, മണിച്ചേരി, ചുരത്തോട് പ്രദേശങ്ങളുടെ വിനോദ സഞ്ചാര സാധ്യതകളെ പൂര്‍ണമായി ഉപയോഗപ്പടുത്തുകയാണ് നിലവിലെ പദ്ധതിയുടെ ലക്ഷ്യം. പ്രാഥമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രകൃതിയോട് ഇണങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. ശുചിമുറികള്‍, വിശ്രമ കേന്ദ്രങ്ങള്‍, വാച്ച് ടവര്‍, കഫെറ്റീരിയ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. നിലവില്‍ വയലട മേഖലയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഒരു വിധത്തിലുള്ള പ്രാഥമിക സൗകര്യങ്ങളും ലഭ്യമല്ല. എല്ലാതരം കാലാവസ്ഥയിലും ഒട്ടേറെ സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. മുള്ളന്‍പാറയില്‍ നിന്നുള്ള കാഴ്ചകളും കാട്ടരുവികളും കുന്നുകളുടെ കാഴ്ചകളുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കുന്നിന്‍ മുകളില്‍ നിന്നുള്ള റിസര്‍വോയര്‍ ദൃശ്യങ്ങള്‍ മികച്ച കാഴ്ചയാണ് ഒരുക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതോടൊപ്പം തലയാട് ചുരത്തോട് പ്രദേശവും ടൂറിസം പദ്ധതിയുടെ ഭാഗമാക്കും

റാണിപുരത്ത് സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചു

വനത്തിനകത്തേക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതോടെ റാണിപുരത്ത് സഞ്ചാരികളുടെ തിരക്കു വര്‍ധിച്ചു. മൂന്നാറിലെ വേനല്‍ക്കാല ടൂറിസം കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് റാണിപുരം. തേനിയിലുണ്ടായ കാട്ടുതീയെ തുടര്‍ന്ന് മാര്‍ച്ച് 13 മുതല്‍ അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രം ഈ മാസം 13നാണ് സഞ്ചാരികള്‍ക്കു വേണ്ടി തുറന്നു കൊടുത്തത്. ചാറ്റല്‍ മഴയും കോടമഞ്ഞും നനഞ്ഞ് റാണിപുരത്തിന്‍റെ ദൃശ്യഭംഗി ആസ്വദിക്കാനും ട്രക്കിങ്ങിനുമായി നിരവധി സഞ്ചാരികളാണ് ഇവിടെക്കെത്തുന്നത്. ഇന്നലെ വരെ 65,000 രൂപയുടെ വരുമാനം വനംവകുപ്പിനുണ്ടായി. വേനലവധിക്കാലത്ത് ഒന്നേകാല്‍ ലക്ഷത്തോളം രൂപ വരുമാനമുണ്ടാകാറുണ്ട്. എന്നാല്‍ വേനലവധി തുടങ്ങുന്ന സമയത്തുതന്നെ വനത്തിനകത്തേക്കുള്ള പ്രവേശനം നിരോധിച്ചതിനാലാണ് ഇത്തവണ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായത്.

ട്രെയിനുകളുടെ വൈകിയോട്ടം പരിഹരിക്കാന്‍ ഇ ടി സി എസ്-2

ട്രെയിനുകളുടെ വൈകിയോട്ടം പരിഹരിക്കാന്‍ യൂറോപ്യന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം-2 (ഇ ടി സി എസ്-2) അവതരിപ്പിക്കാനൊരുങ്ങി റെയില്‍വേ. ഒരേ ദിശയിലേയ്ക്ക് അടുത്തടുത്ത സമയത്ത് പുറപ്പെടുന്ന ട്രെയിനുകള്‍ക്ക് ഒരേ സിഗ്നല്‍ ഉപയോഗിക്കാം എന്നതാണ് പുതിയ സംവിധാനത്തിന്‍റെ ഗുണം. സിഗ്നലുകള്‍ക്കായി കാത്തുകിടക്കേണ്ട സാഹചര്യമുണ്ടാകില്ല. തിരക്കുള്ള റൂട്ടുകളിലാണ് ഇതിന്‍റെ പ്രയോജനം കൂടുതല്‍ ലഭിക്കുക. രണ്ടു ട്രെയിനുകള്‍ തമ്മില്‍ 500 മീറ്റര്‍ അകലം പാലിച്ച് ഒരേ ട്രാക്കില്‍ ഓടിക്കാന്‍ കഴിയുമെന്ന പ്രത്യേകതയും ഇതിനുണ്ട്. മുന്നില്‍ പോകുന്ന ട്രെയിന്‍ എത്ര അകലത്തിനാണ് പോകുന്നതെന്ന് ലോക്കോ പൈലറ്റിനു അറിയാന്‍ സാധിക്കും. അതനുസരിച്ച് വേഗം ക്രമീകരിക്കാനാകും. ഇത് അപകടങ്ങള്‍ കുറയ്ക്കും. ഉത്തരേന്ത്യന്‍ റെയില്‍വേയുടെ കൂടുതല്‍ തിരക്കുള്ള മേഖലയില്‍ ആദ്യം പരീക്ഷണം നടത്താനാണ് തീരുമാനം. സിഗ്നലിംഗ് സംവിധാനത്തിലെ പോരായ്മകളും ട്രാക്കിലെ അറ്റകുറ്റപ്പണികളുമാണ് ട്രെയിനുകള്‍ക്ക് കൃത്യസമയം പാലിക്കാന്‍ കഴിയാത്തതിന്‍റെ കാരണമായി അധികൃതര്‍ പറയുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സമയകൃത്യത പാലിക്കാനുമാണ് ഇടിസിഎസ്-2 റെയില്‍വേ അവതരിപ്പിക്കുന്നത്.

മൊബൈലില്‍ ട്രെയിന്‍ ടിക്കറ്റ് എടുത്ത് ചാര്‍ജ് തീര്‍ന്നാലും ടിക്കറ്റ് സുരക്ഷിതം

യുടിഎസ് ഓൺ മൊബൈൽ സംവിധാനത്തിൽ ട്രെയിന്‍ ടിക്കറ്റ് എടുത്തശേഷം മൊബൈൽ ഫോൺ ചാർജ് തീർന്നോ കേടുപറ്റിയോ പ്രവർത്തനരഹിതമായാൽ  എടുത്ത ടിക്കറ്റ് സുരക്ഷിതം തന്നെ. ടിക്കറ്റ് പരിശോധകനോട് യാത്രക്കാരൻ തന്‍റെ മൊബൈൽ നമ്പർ പറഞ്ഞുകൊടുത്താൽ മതിയെന്നു ദക്ഷിണ റയിൽവേ ചീഫ് കമേഴ്സ്യൽ മാനേജർ (പാസഞ്ചർ, മാർക്കറ്റിങ്) ജെ വിനയൻ അറിയിച്ചു. മൊബൈൽ നമ്പർ ഉപയോഗിച്ച് സെർച്ച് ചെയ്താൽ ആ നമ്പറിൽ ടിക്കറ്റെടുത്തിട്ടുണ്ടോയെന്നു പരിശോധിക്കാൻ ഉദ്യോഗസ്ഥർക്കു കഴിയും. അവരുടെ മൊബൈലിൽ ഇതിനുള്ള ആപ്ലിക്കേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പിഴ നൽകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

സന്ദര്‍ശന വിസയില്‍ സൗദിയിലെത്തുന്ന വനിതകള്‍ക്കും വാഹനം ഓടിക്കാം

സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലെത്തുന്ന വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയിലെത്തുന്ന വിദേശ വനിതകള്‍ക്ക് ഒരുവര്‍ഷം വരെ വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതി നല്‍കും. സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകരിക്കുന്ന അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉടമകള്‍ക്കാണ് വാഹനം ഓടിക്കാന്‍ അനുമതി. അടുത്തമാസം 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി പ്രാബല്യത്തില്‍ വരുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുളള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, ജി സി സി രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ലൈസന്‍സ് നേടിയവര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് ബാധകമാണ്. ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്നുതന്നെ ലൈസന്‍സ് വിതരണം ചെയ്യും. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്യുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഫെയ്‌സ്ബുക്കിന്‍റെ പ്രൈവസി റിവ്യൂ 11 ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാകും

യൂറോപ്യന്‍ യൂണിയന്‍റെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ നിലവില്‍ വരുന്നതിന്‍റെ ഭാഗമായി ഫെയ്‌സ്ബുക്ക് ഡാറ്റാ പ്രൈവസി പോളിസി പരിഷ്‌കരിച്ചു. ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യത സംബന്ധിച്ച വിവരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാന്‍ സൗകര്യമൊരുക്കുകയാണ് ഫെയ്‌സ്ബുക്ക്. ഇതിനായി ഉപയോക്താക്കള്‍ പരസ്യങ്ങള്‍ക്കും ഫെയ്‌സ് റെക്കഗ്നിഷനും മറ്റുമായി നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കാം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രൈവസി റിവ്യൂ അറിയിപ്പുകള്‍ ന്യൂസ് ഫീഡില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലെ ഫെയ്‌സ്ബുക്കിന്‍റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനില്‍ 11 പ്രാദേശിക ഭാഷകളില്‍ പ്രൈവസി റിവ്യൂ ലഭ്യമാവും. പ്രാദേശിക ഭാഷകളില്‍ സേവനം വ്യാപിപ്പിക്കുന്നതുവഴി ഫെയ്‌സ്ബുക്കുമായുള്ള വിവരങ്ങളുടെ കൈമാറ്റം, കൈകാര്യം, സുരക്ഷ, സ്വകാര്യത എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ എളുപ്പം അറിയാനും. ആവശ്യമെങ്കില്‍ അവയില്‍ മാറ്റം വരുത്താനും ഉപയോക്താക്കള്‍ക്ക് സാധിക്കും. സ്വകാര്യതയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ഉപയോക്താക്കള്‍ക്ക് ആദ്യം തന്നെ കാണാന്‍ സാധിക്കും വിധമായിരിക്കും ഫെയ്‌സ്ബുക്കിന്‍റെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. പരസ്യങ്ങള്‍ക്ക് വേണ്ടി എങ്ങിനെയാണ് ഉപഭോക്തൃവിവരങ്ങള്‍ ഉപയോഗിക്കുന്നത്, ഫെയ്‌സ് റെക്കഗ്നിഷന്‍ എങ്ങിനെയാണ് ഉപയോഗിക്കുന്നത്, ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായുള്ള ഫീച്ചറുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നിവയടക്കമുള്ള വിവരങ്ങള്‍ ... Read more

റെയിൽവെ സ്​റ്റേഷനുകള്‍ വഴി സാനിറ്ററി നാപ്​കിനും ഗർഭ നിരോധന ഉറകളും

രാജ്യ​ത്തെ റെയിൽവെ സ്​റ്റേഷനുകള്‍ വഴി ഇനി സാനിറ്ററി നാപ്​കിനും ഗർഭ നിരോധന ഉറകളും ലഭിക്കും. റെയിൽവെ സ്​റ്റേഷ​ന്‍റെ അകത്തും പുറത്തുമുള്ള ശൗചാലയങ്ങളിലൂ​ടെയാണ്​ ഇവ ലഭിക്കുക. യാത്രക്കാർക്കു മാത്രമല്ല, പരിസര പ്രദേശങ്ങളിലുള്ളവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന്​ റെയിൽവെ ബോർഡ്​ അംഗീകാരം നൽകിയ പുതിയ ശൗചാലയ നയത്തിൽ വ്യക്തമാക്കുന്നു. മതിയായ ശുചീകരണ സൗകര്യങ്ങളുടെ അപര്യാപ്​തത മൂലം സ്​റ്റേഷനു സമീപത്തെ ചേരികളിലും ഗ്രാമങ്ങളിലുമുള്ള ആളുകൾ തുറസ്സായ സ്​ഥലങ്ങളിൽ മലവിസർജ്ജനം നടത്തുന്നതു മൂലമുണ്ടാകുന്ന​ ഗുരുതരമായ ആരോഗ്യപ്രശ്​നങ്ങൾക്ക്​ പരിഹാരമായി​ റെയിൽവെ സ്​റ്റേഷന്​ അകത്തും പുറത്തും പുരുഷൻമാർക്കും സ്​ത്രീകൾക്കും പ്രത്യേകം ശൗചാലയങ്ങൾ നിർമിക്കും​. ഈ ശൗചാലയങ്ങൾ വഴി ആർത്തവ ശുചിത്വത്തെ കുറിച്ചും ഗർഭ നിരോധന ഉപാധിയുടെ ഉപയോഗം സംബന്ധിച്ചും അവബോധം നൽകുന്നതിനും ശൗചാലയ നയത്തിൽ നിർദ്ദേശിക്കുന്നു. ഓരോ ശൗചാലയങ്ങളിലും കുറഞ്ഞ ​ചിലവിൽ സ്​ത്രീകൾക്കുള്ള പാഡുകളും പുരുഷൻമാർക്കായി ഗർഭ നിരോധന ഉറകളും ലഭ്യമാക്കാൻ ചെറിയ കിയോസ്​കുകൾ ഒരുക്കും. ഉപയോഗം കഴിഞ്ഞ നാപ്​കിനുകൾ നിക്ഷേപിക്കാനുള്ള ഇൻസിനറേറ്ററും ഇവിടെ സ്​ഥാപിക്കുമെന്നും നയത്തിൽ വ്യക്തമാക്കുന്നു. കോർപറേറ്റ്​ ... Read more

കത്താറയില്‍ ഡ്രൈവ് ത്രൂ രുചിഭേദം

റമദാന്‍ മാസത്തോടനുബന്ധിച്ച് കത്താറ ബീച്ച് ക്ലബ്ബിലെ പാര്‍ക്കിങ് സ്ഥലത്ത് ഡ്രൈവ് ത്രു ഫെസ്റ്റിവല്‍ തുടങ്ങി. കത്താറയിലെ രുചിയാസ്വദിക്കാന്‍ രാത്രികളിലെത്തുന്നത് ആയിരക്കണക്കിന് സഞ്ചാരികളാണ്. നാല്‍പ്പതിലേറെ ഭക്ഷണ സ്റ്റാളുകളിലാണ് കത്താറയില്‍ രുചി വിഭവങ്ങള്‍ നിരന്നിരിക്കുന്നത്. വാഹനങ്ങളില്‍നിന്ന് ഇറങ്ങാതെ സാധനങ്ങള്‍ വാങ്ങാവുന്ന രീതിക്കാണ് ഡ്രൈവ് ത്രു എന്ന് വിളിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണി വരെയാണ് വ്യത്യസ്തയിനം ഭക്ഷണ പാനീയ വിഭവങ്ങള്‍ കത്താറയിലെ ഡ്രൈവ് ത്രൂ ഫെസ്റ്റിവലില്‍ ലഭിക്കുക. കാപ്പിയുടെ രുചി ഭേദങ്ങള്‍, ബര്‍ഗറുകള്‍, പിസ, സാന്‍വിച്ച്, ഷവര്‍മ, കേക്ക്, നൂഡില്‍സ്, പാസ്ട്രി, ഫ്രഷ് ജ്യൂസ് തുടങ്ങി വിവിധ ഇനങ്ങള്‍ ഇവിടെ ലഭ്യമാണ്. വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ സഞ്ചരിക്കാവുന്ന വിധത്തില്‍ വൃത്താകൃതിയിലാണ് സ്റ്റാളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വാഹനത്തിലിരുന്ന് ഇഷ്ടമുള്ള ഇനങ്ങള്‍ ഓര്‍ഡര്‍ നല്കി വാങ്ങുന്നതിനോടൊപ്പം കൂടുതല്‍ സമയം കത്താറയില്‍ തന്നെ ചെലവഴിക്കാനാഗ്രഹിക്കുന്നവര്‍ക്കായി ബീച്ചില്‍ ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡ്രൈവ് ത്രൂ സ്റ്റാളുകള്‍ക്കൊടുവില്‍ ഏറ്റവും അറ്റത്തായി സിനിമയും ഫുട്ബാള്‍ മത്സരങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഭക്ഷണം ആസ്വദിച്ച് കഴിക്കാനായി ഈ ഭാഗത്ത് വാഹനം ... Read more

ശംഖുമുഖത്ത് കടല്‍ക്ഷോഭം ശക്തമാകുന്നു: സഞ്ചാരികള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം ശംഖുമുഖത്ത് കടല്‍ കരയിലേക്ക് കയറി. രാവിലെ മുതൽ ശക്തമായ തിരകള്‍ കരയിലേക്ക് അടിച്ചുകയറുകയാണ്. സാധാരണയുള്ളതിനേക്കാള്‍ കടൽ പത്തു മീറ്ററിലധികം കരയിലേക്ക് കയറി. ബീച്ചിലെ നടപ്പാതകളിലേക്ക് വരെ തിരയടിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്നലെ മുതല്‍ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം 30 വരെ ബീച്ചുകളിലേക്കുള്ള ഉല്ലാസ യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡൂണ്ടീ: ഈ വര്‍ഷം കണ്ടിരിക്കേണ്ട യൂറോപ്പന്‍ നാട്

ഈ വര്‍ഷം സന്ദര്‍ശിക്കാന്‍ പറ്റിയ മികച്ച സ്ഥലമായി ലോണ്‍ലി പ്ലാനറ്റ് യൂറോപ്പിലെ ഡുണ്ടീയെ തിരഞ്ഞെടുത്തു. സ്‌കോട്ലാന്‍ഡിലെ നാലാമത്തെ വലിയ നഗരവും ലോണ്‍ലി പ്ലാനറ്റ് പുറത്ത് വിട്ട ബെസ്റ്റ് ഇന്‍ യൂറോപ്പ് 2018 പട്ടികയിലെ ആറാമത്തെ നഗരവുമാണ് ഡൂണ്ടീ. പുനര്‍വികസനത്തിന് പേര് കേട്ട നഗരമാണ് ഡുണ്ടീ. സ്‌കോട്ലാന്‍ഡിലെ നാലാമത്തെ വലിയ നഗരവും ലോണ്‍ലി പ്ലാനറ്റ് പുറത്ത് വിട്ട ബെസ്റ്റ് ഇന്‍ യൂറോപ്പ് 2018 പട്ടികയിലെ ആറാമത്തെ നഗരവുമാണ് ഡൂണ്ടീ. പുനര്‍വികസനത്തിന് പേര് കേട്ട നഗരമാണ് ഡുണ്ടീ. സ്‌കോട്ലന്‍ഡില്‍ എത്തുന്ന സന്ദര്‍ശകര്‍ ആദ്യം എത്തുന്നത് ഡുണ്ടീയിലാണ്. ഇവിടുത്തെ ദേശീയതലത്തില്‍ പ്രാധാന്യമുള്ള മ്യൂസിയമുകളെയും മറ്റു ആകര്‍ഷണങ്ങളെ പറ്റിയും ലോണ്‍ലി പ്ലാനറ്റ് പ്രശംസിച്ചിട്ടുണ്ട്. ഇറ്റലിയിലെ എമിലിയ-രോമങ്ങ ആണ് ഒന്നാമത്. ടുസ്‌കാനി, കംപാനിയാ, വെനെട്ടോ എന്നീ സ്ഥലങ്ങള്‍ക്ക് പകരമായും ഭക്ഷണപ്രിയരുടെ ഇഷ്ട നഗരമായി വളര്‍ന്നു വരുന്നതിനുമാണ് ഈ നഗരത്തെ തിരഞ്ഞെടുത്തത്. രാഗു, പര്‍മ ഹാം, ബല്‍സാമിക് വിനെഗര്‍, പാര്‍മേശന്‍ ചീസ് എന്നിവ ലഭിക്കുന്ന സ്ഥലമാണ് എമിലിയ-റൊമഗ്‌ന. അടുത്തിടെയാണ് ലോകത്തെ ... Read more

കൊച്ചിയിലെ സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യാന്‍ വണ്‍ കാര്‍ഡ്

കൊച്ചി മെട്രോയുടെ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് സ്വകാര്യബസുകളില്‍ യാത്രചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന പദ്ധതി കരാറില്‍ ആക്‌സിസ് ബാങ്ക് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുമായി ധാരണപത്രം ഒപ്പുവച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, പെര്‍ഫെക്ട് ബസ് മെട്രോ സര്‍വീസസ് എല്‍എല്‍പി, കൊച്ചി വീല്‍സ് യുണൈറ്റഡ് എല്‍എല്‍പി, മൈ മെട്രോ എല്‍എല്‍പി, മുസിരിസ് എല്‍എല്‍പി, പ്രതീക്ഷ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗ്രേറ്റര്‍ കൊച്ചിന്‍ ബസ് ട്രാന്‍സ്‌പോര്‍ട്ട് എല്‍എല്‍പി എന്നീ ഏഴു കമ്പനികളാണ് ധാരണപത്രം ഒപ്പുവച്ചത്. മെട്രോ പദ്ധതിപ്രദേശത്ത് സര്‍വീസ് നടത്തുന്ന 1100 ബസുകളിലാണ് പുതിയ സംവിധാനം നിലവില്‍വരിക. നവംബറോടെ എല്ലാ ബസുകളിലും കാര്‍ഡ് ഉപയോഗിക്കാനുള്ള യന്ത്രം സ്ഥാപിക്കും. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതുപോലെ കാര്‍ഡ് ഇതില്‍ കാണിച്ച് യാത്രചെയ്യാം. തുടര്‍ന്നുവരുന്ന ജലമെട്രോ പദ്ധതിയിലും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കാനാകും. ഓട്ടോറിക്ഷകളില്‍ കാര്‍ഡ് ഉപയോഗിക്കുന്നതിനെപ്പറ്റി ഓട്ടോറിക്ഷാ തൊഴിലാളികളുടെ ... Read more