Category: Top Stories Malayalam
ഇടുക്കിയില്‍ കനത്തമഴ: തേക്കടിയില്‍ ബോട്ടിങ് നിര്‍ത്തി
കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് മഴക്കെടുതിയും വര്‍ധിക്കുന്നു. വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. മലങ്കര ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യയുളളതിനാല്‍ തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി. ഹൈറേഞ്ചില്‍ വന്‍ കൃഷി നാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു വീണു. ശക്തമായ മഴയെത്തുടര്‍ന്നു തേക്കടിയില്‍ ബോട്ടിങ് നിര്‍ത്തി. ഇന്ന് ഉച്ച മുതല്‍ സര്‍വീസ് ഇല്ല. തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം നെയ്യാര്‍ ഡാമില്‍ പരമാവധി ശേഷിയുടെ അടുത്തേക്കു വെള്ളത്തിന്റെ അളവ് എത്തി. അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതുനിമിഷവും തുറക്കാവുന്ന അവസ്ഥയിലാണ്. അതിനാല്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, കരമനയാര്‍, കിള്ളിയാര്‍ എന്നിവിടങ്ങളില്‍ കുളിക്കുന്നതോ ഇറങ്ങുന്നതോ ഒഴിവാക്കണമെന്നും കുട്ടികള്‍ ഇവിടങ്ങളില്‍ ഇറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. അറുപതു കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
ഇനി മഴക്കാഴ്ച്ചകള്‍ കാണാം: മീന്‍മുട്ടി സഞ്ചാരികള്‍ക്കായി തുറന്നു
മഴക്കാലം ആരംഭിച്ചതോടെ ബാണാസുരമലയില്‍ നിന്ന് ഒഴുകുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം സജീവമായി. നീണ്ട മൂന്ന് മാസക്കാലയളവിന് ശേഷമാണ് മീന്‍മുട്ടി ജൂണ്‍ രണ്ടിന് സഞ്ചാരികള്‍ക്കായി തുറന്നത്. പാറക്കെട്ടുകളില്‍ നിന്ന് നൂറടിയോളം താഴത്തേക്ക് പതഞ്ഞൊഴുകുന്ന കാട്ടരുവിയാണ് മീന്‍മുട്ടി. ബാണാസുര സാഗറിന്റെ വിദൂരക്കാഴ്ച്ചയാണ് സഞ്ചാരികളെ ഇവിടെ കൂടുതല്‍ അടുപ്പിക്കുന്നത്. മറ്റു വെള്ളച്ചാട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് മീന്‍മുട്ടി ഇക്കോ ടൂറിസം കേന്ദ്രം. ബാണാസുരസാഗര്‍ അണക്കെട്ടിന്‍ നിന്ന് വിളിപാടകലെയാണ് വെള്ളച്ചാട്ടം. ഏതു സമയത്തും അല്പം മലകയറാന്‍ മനസ്സുള്ളവര്‍ക്ക് ഇവിടെയെത്താം.വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ക്ക് കമ്പിവേലി കെട്ടി സുരക്ഷിതമാക്കിയുണ്ട് അധികൃതര്‍. പരിസ്ഥിതി പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഈ മലനിരകള്‍ കൗതുകമാണ്. നീലഗിരിയില്‍മാത്രം കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറയാണ് ബാണാസുരന്‍ കോട്ട. വെള്ളക്കുറിഞ്ഞി സമൃദ്ധമായി വളരുന്ന അടിക്കാടുകളും ജൈവ സമ്പുഷ്ടതയുള്ള ചോലവനങ്ങളും ഇന്നും ഇവിടെ തനിമ നിലനിര്‍ത്തുന്നു. മുതിര്‍ന്നവര്‍ക്ക് ജി.എസ്.ടി. അടക്കം 36 രൂപയാണ് ഇവിടെ പ്രവേശന ഫീസ് ഈടാക്കുന്നത്. കുട്ടികള്‍ക്ക് 18 രൂപയും ക്യാമറാചാര്‍ജായി 89 രൂപയും നല്‍കണം. വിദേശികള്‍ക്ക് 71 രൂപയാണ് എന്‍ട്രന്‍സ് ഫീ.
കൊച്ചുവേളി – മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് സർവീസ് ആരംഭിച്ചു
കൊച്ചുവേളി – മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് സർവീസ് ആരംഭിച്ചു. കൊച്ചുവേളിയിൽ നിന്ന് ആലപ്പുഴ വഴി പോകുന്ന ട്രെയിൻ 12 മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ മംഗലാപുരത്തെത്തും. കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ പോലെ ടിക്കറ്റ് ബുക്ക് ചെയ്യാതെ, സീറ്റുണ്ടെങ്കിൽ ടിക്കറ്റെടുത്ത് കയറാവുന്ന അന്ത്യോദയ എക്സ്‌പ്രസാണ് ഇന്നു സർവീസ് ആരംഭിച്ചത്. ഇന്ന് തലസ്ഥാനത്തു നിന്ന് വടക്കോട്ടും തിങ്കളാഴ്ച അവിടെ നിന്ന് തലസ്ഥാനത്തെത്താനും കഴിയുന്നതരത്തിലാണ് സമയക്രമം. ആർ. സി.സിയിലും മെഡിക്കൽ കോളേജിലും ചികിത്സയ്ക്കെത്തുന്ന മലബാറിൽ നിന്നുള്ളവർക്കും ബുക്ക് ചെയ്യാതെ യാത്ര ചെയ്യാൻ കഴിയുന്ന ട്രെയിൻ ഏറെ ഗുണകരമാണ്. ഇന്ന് രാവിലെ കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻഗോഹെയ്ൻ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തു. സീറ്റ് റിസർവേഷനില്ലാത്ത എല്ലാ കോച്ചുകളും അൺറിസർവ്ഡ് സീറ്റിംഗ് മാത്രമുള്ള ട്രെയിനുകളാണ് അന്ത്യോദയ എക്സ്‌പ്രസ്. സാധാരണ അൺറിസർവ്ഡ് എക്സ്‌പ്രസ് കോച്ചുകളിലെ ടിക്കറ്റ് നിരക്കിനെക്കാൾ 15 ശതമാനം അധികമായിരിക്കും. മംഗലാപുരം – കൊച്ചവേളി അന്ത്യോദയയിൽ 18 കോച്ചുകളുണ്ട്. ആധുനിക എൽ.എച്ച്.ബി കോച്ചുകളുപയോഗിച്ച് നിർമ്മിച്ച ദീനദയാലു കോച്ചുകളാണ് ഉപയോഗിക്കുന്നത്. ... Read more
ചരിത്ര നിമിഷത്തിനായി കൗണ്ട് ഡൗണ്‍ ആരംഭിച്ച് സൗദി
ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ വാഹനമോടിക്കാന്‍ നിരത്തിലിറങ്ങുന്ന ഈ മാസം 24 ‘വിമന്‍ ഡ്രൈവിങ്’ ദിനമായി പ്രഖ്യാപിച്ച് സൗദി. വനിതകള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് വിതരണം ചെയ്തു തുടങ്ങി. ആദ്യഘട്ടത്തില്‍ വിദേശ ലൈസന്‍സ് സൗദിയിലേക്കു മാറ്റിയെടുത്ത 10 വനിതകളുടെ പ്രതികരണങ്ങള്‍ സഹിതം പ്രചാരണവും ആരംഭിച്ചു. അടുത്തയാഴ്ചയ്ക്കകം 2000 പേര്‍ക്കു ലൈസന്‍സ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഗതാഗത നിയമലംഘനം നടത്തുന്ന സ്ത്രീകള്‍ക്കും ശിക്ഷ ഉറപ്പാക്കണമെന്നു മന്ത്രിസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ഗുരുതര നിയമലംഘനം നടത്തുന്നവരെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ സംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റും. ഇവരുടെ വാഹനം കണ്ടുകെട്ടണമെന്നുള്ള നിര്‍ദേശവും ഗതാഗതവകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്. 30 വയസ്സിനു താഴെയുള്ള സ്ത്രീകളെ ജഡ്ജിയുടെ ഉത്തരവിലൂടെ മാത്രമേ സംരക്ഷണ കേന്ദ്രത്തില്‍നിന്നു മോചിപ്പിക്കുകയുള്ളൂ. 30 വയസ്സിനു മുകളിലുള്ളവര്‍ക്ക് ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ പുറത്തിറങ്ങാം.
അതിവേഗ കെഎസ്ആര്‍ടിസി വണ്ടികളില്‍ ഇനി നിന്ന് യാത്ര ചെയ്യാം
കെ എസ് ആര്‍ ടി സി അതിവേഗ സര്‍വ്വീസുകളില്‍ ഇനി മുതല്‍ നിന്ന് യാത്ര ചെയ്യാം. മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത് ഗതാഗത വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. പൊതു ജന താല്‍പര്യം മുന്‍ നിര്‍ത്തിയാണ് തീരുമാനമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസുകളില്‍ നിലവില്‍ നിന്ന് യാത്ര ചെയ്യാനുണ്ടായിരുന്ന വിലക്കാണ് നീങ്ങിയത്. യാത്ര വിലക്കി കഴിഞ്ഞ മാര്‍ച്ചിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. അതിവേഗ സര്‍വ്വീസുകളി്ല്‍ നിന്ന് യാത്ര അനുവദിക്കരുതെന്നും സീറ്റുകളുടെ എണ്ണം അനുസരിച്ച് മാത്രമേ യാത്രക്കാരെ കയറ്റാവൂയെന്നുമുള്ള ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ ചട്ടം ഭേദഗതി ചെയ്യാവുന്നതാണെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് മോട്ടോര്‍ വാഹന ചട്ടം 2, 267 എന്നിവയാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഇതോടെ സൂപ്പര്‍ എക്‌സ് പ്രസ് , സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസുകളിലെ വിലക്കാണ് നീങ്ങുന്നത്.പൊതു ജനതാല്‍പര്യാര്‍ത്ഥമാണ് ചട്ടം ഭേദഗതി ചെയ്‌തെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു . അതി വേഗ സര്‍വ്വീസുകളില്‍ നിലവില്‍ നിന്ന് ... Read more
ഓഫ് റോഡ് ട്രെക്കിങ്ങിനോട് നോ പറഞ്ഞ് വാഗമണ്‍
വാഗമണ്ണിലെ വിനോദസഞ്ചാര കേന്ദ്രമായ ഉളുപ്പൂണിലേക്കുള്ള ഓഫ് റോഡ് ട്രെക്കിങ് വനം വകുപ്പ് നിരോധിച്ചു. വനമേഖലയും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന വെള്ളാരംക്കല്ല്, ടണല്‍, വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള വാഹന സഞ്ചാരമാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇതോടെ ഡ്രൈവിങ് സാഹസികത തേടി ഹൈറേഞ്ചിലെത്തുന്ന സഞ്ചാരികള്‍ നിരാശയോടെ മടങ്ങേണ്ടി വരും. ദിവസേന നൂറുകണക്കിന് ആളുകളാണ് ഓഫ് റോഡ് െട്രക്കിങ് അനുഭവം ആസ്വദിക്കുന്നതിനായി വാഗമണ്ണില്‍ എത്തിയിരുന്നത്. നൂറോളം വാഹനങ്ങളും ഇവിടെ സര്‍വീസ് നടത്തിയിരുന്നു. ഓഫ് റോഡ് െട്രക്കിങ്ങിനെത്തുന്ന വാഹനങ്ങള്‍ തങ്ങളുടെ സൈ്വരജീവിതത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും തടസ്സമാകുന്നുവെന്നും വനം നശിപ്പിക്കുന്നുവെന്നും കാണിച്ച് പ്രദേശവാസികളും ആദിവാസികളും അടങ്ങുന്ന 400 പേര്‍ ഒപ്പിട്ട പരാതി വനംവകുപ്പിന് ലഭിച്ചിരുന്നു. വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഇത് ബോധ്യമായതിനെത്തുടര്‍ന്നാണ് നടപടി. വാഹനം കയറ്റുന്നത് നിരോധിച്ചതായി ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് വനംവകുപ്പ് നീക്കം. മുന്നറിയിപ്പ് ലംഘിച്ച് വാഹനം കയറ്റിയാല്‍ വനം നിയമപ്രകാരം നടപടിയുണ്ടാകുമെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായ രാമക്കല്‍മേട്, സത്രം എന്നിവിടങ്ങളിലെ ഓഫ് റോഡ് ട്രെക്കിങ് നിരോധിച്ചുകൊണ്ട് ... Read more
ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗാര്‍ഡനായി കനകക്കുന്ന്
കനകക്കുന്ന് കൊട്ടാര വളപ്പിലെ വൃക്ഷങ്ങളും പുഷ്പഫല ചെടികളും ഡിജിറ്റിലെസ് ചെയ്ത് കേരള സര്‍വകലാശാല ബോട്ടണി വകുപ്പ്. 126 ഇനം വൃക്ഷങ്ങളും പൂന്തോട്ട സസ്യങ്ങളും വിശദമായ പഠനത്തിലൂടെ ഡിജിറ്റിലെസ് ചെയ്തു. വെബ്‌സൈറ്റ്, ക്യൂആര്‍ കോഡ് ലിങ്കിങ്, ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ എന്നിവ വഴി എല്ലാ ഡാറ്റയും ഡിജിറ്റല്‍വല്‍ക്കരിച്ചു സസ്യങ്ങളുടെ വിവരങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിലൂടെ സന്ദര്‍ശകര്‍ക്ക് ജൈവവൈവിധ്യത്തെക്കുറിച്ച് കൂടുതല്‍ അറിയാം. കനകക്കുന്ന് കൊട്ടാരം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗാര്‍ഡനുള്ള പൊതുസ്ഥലമായി മാറുകയാണ്. സസ്യങ്ങളുടെ വിശദവിവരങ്ങളടങ്ങിയ ആന്‍ഡ്രോയ്ഡ് ആപ്ലക്കേഷനില്‍ ശാസ്ത്രീയ നാമം, പ്രാദേശിക നാമം, ചിത്രം, വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന വൃക്ഷങ്ങള്‍ ലേബല്‍ ചെയ്തിട്ടുണ്ട്. ഓരോ സസ്യത്തിന്റെയും ലേബലില്‍ അതിന്റെ ക്യൂആര്‍ കോഡുമുണ്ട്. വെബ്‌സൈറ്റില്‍ ഉപയോക്താവിന് സസ്യത്തിന്റെ വിവിധ ചിത്രങ്ങള്‍, ഉപയോഗങ്ങള്‍, കാണപ്പെടുന്ന രാജ്യങ്ങള്‍, സവിശേഷതകള്‍ എന്നിവ അറിയാന്‍ കഴിയും. സസ്യങ്ങളുടെ പഠനവും അവയുടെ ഡിജിറ്റലൈസേഷനും നടത്തിയത് ബോട്ടണി വകുപ്പിലെ അഖിലേഷ് എസ് വി നായരും ഡോ. എ ഗംഗപ്രസാദും ചേര്‍ന്നാണ്.
പുരവഞ്ചി മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും
സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച് പുരവഞ്ചി മേഖലയില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 11ന് യോഗം ചേരും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേംബറിലാണ് യോഗം ചേരുന്നത്. സംയുക്ത ഹൗസ് ബോട്ട് ഉടമാ സംഘടനകളും തൊഴിലാളി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. വേതനകരാറില്‍ വര്‍ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം അനിശ്ചിതകാല സമരത്തിന് പുരവഞ്ചി മേഖലയിലെ വിവിധ ഉടമാസംഘടനകള്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളില്‍ പ്രശനത്തിന് പരിഹാരമായില്ല. അനിശ്ചിതകാല സമരം പ്രഖ്യാപിച്ച തീയതിക്ക് തൊട്ട് മുമ്പ് യൂണിയനുകള്‍ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് ഫെഡറേഷനുമായി ചര്‍ച്ച നടത്തി നിലവിലെ സേവന വേതന വ്യവസ്ഥകള്‍ 15 ശതമാനം വര്‍ധന നടപ്പാക്കി. ഇതോടെ സമരം പിന്‍വലിച്ചതായി സംഘടനകള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനം മറ്റു പുരവഞ്ചി ഉടമാസംഘടകളെ അറിയിക്കാതെയാണ് എടുത്തത് എന്ന നിലപാടുമായി മുന്നോട്ട് വന്നു. ഇതോടെ പുരവഞ്ചികള്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയുമായി. തുടര്‍ന്ന് സംയ്കുത പുരവഞ്ചി സംഘടനകള്‍ സമരം ... Read more
പരിസ്ഥിതി ഫോട്ടോഗ്രാഫി അവാര്‍ഡ് ജൂണ്‍ എട്ട് വരെ അപേക്ഷിക്കാം
ഹരിത കേരളം മിഷന്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി അവാര്‍ഡിന് ജൂണ്‍ 8 വരെ എന്‍ട്രികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. സംസ്ഥാനത്ത് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ആധാരമാക്കി, കേരളത്തിന്റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ നേര്‍കാഴ്ച നല്‍കുന്ന ഫോട്ടോഗ്രാഫുകള്‍ക്കായിരിക്കും അവാര്‍ഡ് നല്‍കുക. ഫോട്ടോകള്‍ക്കൊപ്പം പരിപാടിയെക്കുറിച്ചുള്ള ഹ്രസ്വ വിവരണവും ഉള്‍പ്പെടുത്തണം. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതുള്‍പ്പെടെ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേക്ക് ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും ലഭിക്കും. കൂടാതെ പതിനാല് ജില്ലകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഓരോ ഫോട്ടോകള്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും നല്‍കും. മത്സരം സംബന്ധിച്ച നിയമാവലി ഉള്‍പ്പെടെ വിശദ വിവരങ്ങള്‍ ഹരിത കേരളം മിഷന്‍ വെബ്സൈറ്റില്‍ www.haritham.kerala.gov.in ലഭ്യമാണ്.
കാട് വിളിക്കുന്നു കേരളവും…
മരതക പട്ടിനാല്‍ പൊതിഞ്ഞൊരു നാടാണ് കേരളം. പ്രകൃതി ദേവത അതിന്റെ പൂര്‍ണ സൗന്ദര്യം കനിഞ്ഞ് നല്‍കിയ നാടിന്റെ ആകെയുള്ള പ്രദേശത്തിന്റെ 21 ശതമാനവും തിങ്ങിനിറഞ്ഞു നില്‍ക്കുന്ന വനഭൂമി കൂടിയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ കേരളത്തിന്റെ മുക്കാല്‍ ഭാഗത്തോളം വനമായിരുന്നു. വിദേശ ശക്തികളുടെ കടന്നുവരവും വികസന പ്രവര്‍ത്തനങ്ങളും കൂടി ആയപ്പോള്‍ കേരളത്തിന്റെ വനഭൂമിയുടെ അളവ് തീരെ കുറയുകയായിരുന്നു. വിനോദ സഞ്ചാര രംഗത്ത് കേരളത്തിന് ഇത്ര കണ്ട് കുതിച്ചുയരാന്‍ സാധ്യത നമ്മുടെ വനങ്ങള്‍ തന്നെയാണ്. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരയെുള്ള സ്ഥലങ്ങളില്‍ പച്ചപ്പിന്റെ ഒരു കുട തന്നെ കാടുകള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിനെ മരതക വര്‍ണ്ണമായി മാറ്റിയ കാടുകളെ അറിയാം സൈലന്റ് വാലി കേരളത്തിലെ ഏറ്റവും പ്രശസ്തമായ ദേശീയോദ്യാനങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ സൈലന്റ് വാലി. 70 ലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കാടുകള്‍ പശ്ചിമഘട്ടം മലനിരകളുടെ ഭാഗമാണ്. സാധാരണ വനങ്ങളില്‍ കാണപ്പെടുന്ന ചീവിടുകള്‍ ഇവിടെ ഇല്ലാത്തതിനാലാണ് ഇവിടം നിശബ്ദ ... Read more
ബെംഗളൂരു കാണാം കീശകാലിയാകാതെ
ബെംഗളുരു ആഘോഷങ്ങളുടെ നഗരമാണ്. അടിച്ചുപൊളിച്ചും കാഴ്ചകള്‍ കണ്ടും ഷോപ്പിങ്ങ് നടത്തിയും ഭക്ഷണം കഴിച്ചും ഒക്കെ സമയം ചിലവഴിക്കാവുന്ന മെട്രോ നഗരം. മ്യൂസിക് പാര്‍ട്ടികളോ ഷോപ്പിങ്ങോ, നാടകങ്ങളോ എന്തുമായിക്കോട്ടെ ഇവിടെ അതിനെല്ലാം പറ്റിയ ഇടങ്ങളുണ്ട്. എന്നാല്‍ ഇതെല്ലാം അല്പം പണച്ചെലവേറിയതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. ബെംഗളുരുവില്‍ കുറ്ചിഞലവില്‍ ജീവിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. 200 രൂപയേ ഉള്ളുവെങ്കില്‍ പറയാനും ഇല്ല. എന്നാല്‍ വെറും 200 രൂപയ്ക്ക് ബെംഗളുരു കറങ്ങാനിറങ്ങിയാലോ… ഒന്നും കാണില്ല എന്നതായിരിക്കും ഉത്തരം. പക്ഷേ, കണ്ണൊന്നു തുറന്നു നോക്കിയാല്‍ 200 രൂപയ്ക്കും ഇവിടെ അത്ഭുതങ്ങള്‍ നടക്കും എന്നു മനസ്സിലാക്കാം. ഇതാ 200 രൂപയ്ക്കു താഴെ മാത്രം ചിലവഴിച്ച് ബെംഗളുരുവില്‍ കാണാന്‍ പറ്റിയ സ്ഥലങ്ങളും ചെയ്യാന്‍ പറ്റിയ കാര്യങ്ങളും നടന്നറിയാന്‍ ലാല്‍ബാഗ് ബെംഗളുരുവിലെ മലയാളികളുടെ ഇഷ്ട ഹാങ്ഔട്ട് കേന്ദ്രങ്ങളിലൊന്നാണ് കാഴ്ചകള്‍ ഒത്തിരിയുള്ള ലാല്‍ബാഗ്. 240 ഏക്കര്‍ സ്ഥലത്ത് നഗരത്തിന്റെ തിരക്കിനിടയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒഴിവുസമയങ്ങള്‍ ചിലവഴിക്കുവാന്‍ പറ്റിയ ഇടമാണ്. ... Read more
മഴയ്‌ക്കൊപ്പം തുഷാരഗിരിയിലേക്കൊരു യാത്ര
മഴ എല്ലാകാലത്തും എല്ലാവരെയും കൊതിപ്പിക്കുന്ന ഒന്നാണ്. മഴയത്തിറങ്ങി കളിക്കാന്‍ ആഗ്രഹിക്കാത്ത ആരും തന്നെയുണ്ടാകില്ല. മലയാളികളെ സംബന്ധിച്ചിടത്തോളം മഴക്കാലത്തുള്ള യാത്രയും ഏറേ താല്‍പ്പര്യമുള്ള ഒന്നാണ്. ഇത്തരത്തില്‍ മഴക്കാലത്ത് പോകാന്‍ പറ്റിയ ഒരു സ്ഥലമാണ് തുഷാരഗിരി വെള്ളച്ചാട്ടം. പ്രത്യേകിച്ച് മലബാറുകാര്‍ക്ക്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, കോടഞ്ചേരി പഞ്ചായത്തിലാണ് തുഷാരഗിരി സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്കൊരു യാത്ര എന്നും ഓര്‍ത്തുവെക്കാനുള്ള ഒന്നായിരിക്കുമെന്ന് ഉറപ്പാണ്. കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്ത് വയനാടിനോട് ചേര്‍ന്ന് പശ്ചിമഘട്ട മലനിരയിലാണ് തുഷാരഗിരി. ഡി.ടി.പി.സിയും തുഷാരഗിരി വനസംരക്ഷണ സമിതിയും ചേര്‍ന്ന് ‘മഴയാത്ര’ എന്ന പരിപാടി കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയിരുന്നു. നാല് പ്രധാന വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയിലുള്ളത്. ഈരാറ്റുമുക്ക് വെള്ളച്ചാട്ടം, മഴവില്‍ വെള്ളച്ചാട്ടം, തുമ്പി തുള്ളുംപാറ, തേന്‍പാറ വെള്ളച്ചാട്ടം. ഇവയില്‍ തേന്‍പാറ വെള്ളച്ചാട്ടത്തിനാണ് ഏറ്റവും ഉയരം കൂടുതല്‍- ഏകദേശം 240 അടി. മറ്റുള്ളവക്ക് ശരാശരി 100-125 അടിയേ ഉയരമുള്ളൂ. ഏകദേശം അഞ്ച് കി.മീ. കാടിനുള്ളിലേക്ക് പോകണം തേന്‍പാറ വെള്ളച്ചാട്ടത്തിലെത്താന്‍. മഴക്കാലത്ത് അങ്ങോട്ടുള്ള പോക്ക് അത്ര ... Read more
വാഹന ഇന്‍ഷുറന്‍സ് ഇനി വര്‍ഷാവസാനം പുതുക്കേണ്ട: നിര്‍ദേശവുമായി ഐ ആര്‍ ഡി എ
വാഹന ഇന്‍ഷുറന്‍സ് വര്‍ഷാവര്‍ഷം പുതുക്കുന്ന രീതി മാറ്റി ദീര്‍ഘകാല പോളിസികള്‍ ആവിഷ്‌ക്കരിക്കാന്‍ കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം. ടൂവീലറുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്കും കാറുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സുകള്‍ നല്‍കാവുന്നതാണ്. നിലവിലുള്ള ഒരു വര്‍ഷ പോളിസികള്‍ക്ക് പകരം ടൂവീലറുകള്‍ക്ക് ദീര്‍ഘകാല പോളിസികള്‍ ആവിഷ്‌ക്കരിക്കാനാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. ടൂവീലറുകള്‍ക്ക് അഞ്ചു വര്‍ഷത്തെ കാലാവധിയും കാര്‍ ഉള്‍പ്പെടെയുടെ ഫോര്‍ വീലര്‍ക്കള്‍ക്ക് മൂന്ന് വര്‍ഷ കാലാവധിയുമുള്ള തേഡ് പാര്‍ട്ടി പോളിസികള്‍ ആവിഷ്‌ക്കരിക്കണം. അടുത്ത ഏപ്രില്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഒരു വര്‍ഷമാണ് തേര്‍ഡ് പാര്‍ട്ടി പോളിസികളുടെ കാലാവധി. വാഹന ഉടമകള്‍ ഇത് പുതുക്കാന്‍ മടിക്കുന്നതോ മറന്നു പോവുന്നതോ മൂലം വലിയൊരു വിഭാഗം വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ നിരത്തില്‍ ഇറങ്ങുന്നുണ്ടെന്നാണ് ഐ ആര്‍ ഡി എയുടെ വിലയിരുത്തല്‍. ദീര്‍ഘകാല പോളിസിയുടെ പ്രീമിയത്തിലും കാര്യമായ കുറവുണ്ടാകുമെന്നാണ് സൂചനകള്‍.
പുകയുന്ന കുറ്റിയില്‍ നിന്ന് ഉയരുന്ന കുഷ്യനുകള്‍
ദിനംപ്രതി നാലര കോടി സിഗരറ്റ് കുറ്റികളാണ് ലോകത്ത് ഉപേക്ഷിക്കപ്പെടുന്നത്. ആരോഗ്യത്തിന് ഏറ്റവും ദോഷകരമായ ഒന്നാണ് പുകവലി. പുകവലിക്ക് ശേഷം വലിച്ചെറിയുന്ന കുറ്റിയാകട്ടെ പരിസ്ഥിതിക്കും ദോഷം ചെയ്യും. വഴിയരികില്‍, ഭക്ഷണശാലയില്‍, കിടപ്പുമുറിയില്‍, ബസിനുള്ളില്‍ തരംപോലെ സിഗരറ്റ്കുറ്റി ഉപേക്ഷിക്കുകയാണു പതിവ്. ഇതു പരിസ്ഥിതിക്കു ദോഷകരമെന്ന തിരിച്ചറിവില്‍നിന്നാണു പ്രോജക്ട് സിഗ്ബിയുടെ രൂപീകരണം. ഇതിനു പിന്നിലുള്ളതാകട്ടെ ഒരു പറ്റം വിദ്യാര്‍ഥികളും. ഡല്‍ഹി സര്‍വകലാശാലയിലെ ശ്രീ വെങ്കിടേശ്വര കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള ഇനാക്ടസ് എസ്വിസി എന്ന സംഘടനയാണ് ഉപേക്ഷിക്കപ്പെടുന്ന സിഗരറ്റിന്റെ ദൂഷ്യവശത്തെക്കുറിച്ചു ചിന്തിച്ചത്. മണ്ണില്‍ അലിയില്ല എന്നതുതന്നെയാണു പ്രധാന വെല്ലുവിളി. പുറമെയുള്ള കടലാസ്ചട്ട ഇല്ലാതായാലും അതിനുള്ളിലെ ഭാഗം പ്രകൃതിക്കു ദോഷമായി നിലനില്‍ക്കും. രണ്ടു വര്‍ഷം മുന്‍പാണു പ്രോജക്ട് സിഗ്ബിയുടെ തുടക്കം. ഉപേക്ഷിച്ചുകളയുന്ന ഇവയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നായി ചിന്ത. അങ്ങനെയാണു കുഷ്യന്‍, കീച്ചെയിന്‍ തുടങ്ങിയവ നിര്‍മിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. നഗരത്തെ 14 ചെറിയ ഭാഗങ്ങളായി തിരിച്ചാണു പ്രവര്‍ത്തനം. വഴിയില്‍നിന്നും മറ്റും സിഗരറ്റ് കുറ്റികള്‍ ശേഖരിക്കാന്‍ ആക്രിക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിവിധ ... Read more
ജിയോയെ കടത്തി വെട്ടാന്‍ എയര്‍ടെല്‍: പ്രതിദിന ഡേറ്റ ഇരട്ടിയാക്കി പുതിയ പ്ലാന്‍
രാജ്യത്തെ ടെലികോം വിപണി കടുത്ത മത്സരങ്ങള്‍ക്കാണ് വേദിയായി കൊണ്ടിരിക്കുന്നത്. ദിനംപ്രതിയാണ് ടെലികോം കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ തന്നെ ചെറിയ ഓഫറുകളൊന്നും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്നതല്ലാതായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ സമീപകാലത്തായി വമ്പന്‍ ഓഫറുകളാണ് കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു മികച്ച ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഡേറ്റയിലാണ് എയര്‍െടലിന്റെ ഓഫര്‍ വിസ്മയം. 399 രൂപയുടെ പ്ലാനില്‍ പ്രതിദിന ഡേറ്റയില്‍ ഒരു ജിബി ഡേറ്റ അധികം അനുവദിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഇപ്പോള്‍ ഈ പ്ലാനില്‍ പ്രതിദിനം 2.4 ജിബി ഡേറ്റ ഉപയോഗിക്കാം. നേരത്തെയിത് 1.4 ജിബിയായിരുന്നു. ഈ ഓഫര്‍ പ്രകാരം കേവലം 1.97 രൂപയാണ് ഒരു ജിബി ഡേറ്റയ്ക്ക് ഉപഭോക്താവിന് ചെലവ് വരിക. എന്നാല്‍ ഈ പ്ലാന്‍ തിരഞ്ഞടുത്ത കുറച്ചു പേര്‍ക്ക് മാത്രമാണ് നല്‍കുന്നത്. 399 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍, ദിവസം 100 എസ്എംഎസ് എന്നിവയും ലഭിക്കും. അതേസമയം, 399 രൂപ പ്ലാനിന്റെ കാലാവധി ചിലര്‍ക്ക് 70 ദിവസവും മറ്റുചിലര്‍ക്ക് 84 ... Read more