Category: Top Stories Malayalam

ലോക സഞ്ചാരികളുടെ ഇടത്താവളമാകാന്‍ യുഎഇ: വിസ ഫീസ് ഇല്ലാതെ 48 മണിക്കൂര്‍ തങ്ങാം

ഫീസ് നല്‍കാതെ, രാജ്യാന്തര യാത്രക്കാര്‍ക്ക് 48 മണിക്കൂര്‍ യുഎഇയില്‍ ചെലവഴിക്കാന്‍ അനുമതി നല്‍കുന്നതുള്‍പ്പെടെയുള്ള വീസ നിയമ മാറ്റങ്ങള്‍ക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കിയത് വിനോദ സഞ്ചാര രംഗത്തു കൂടുതല്‍ കുതിപ്പുണ്ടാക്കുമെന്ന് വിദഗ്ധര്‍. ഇതുകൂടാതെ, 50 ദിര്‍ഹം (ഏകദേശം 900 രൂപ) ഫീസ് നല്‍കിയാല്‍ യുഎഇയില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍വരെ ചെലവഴിക്കാനും ഇനി അവസരമുണ്ട്. നിയമമാറ്റം വൈകാതെ പ്രാബല്യത്തിലാകും. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് 50 ദിര്‍ഹം ചെലവിട്ടാല്‍ നാലുദിവസം യുഎഇയില്‍ ചെലവഴിക്കാമെന്ന സാഹചര്യമാണ് ഇതോടെയുണ്ടാകുന്നത്. ദുബായില്‍ എത്തുന്ന രാജ്യാന്തര യാത്രക്കാരില്‍ 70 ശതമാനവും ദീര്‍ഘ യാത്രയ്ക്കിടെ ഇവിടെ ഇറങ്ങുന്നവരാണ്. അബുദാബിയിലും ഇത്തരം ധാരാളം യാത്രക്കാര്‍ എത്തുന്നുണ്ട്. സേവനമികവില്‍ മുന്നില്‍നില്‍ക്കുന്ന വിമാന സര്‍വീസുകളായ എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നിവ ലോകത്തെ പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം സര്‍വീസ് നടത്തുന്നതും രാജ്യാന്തര യാത്രയില്‍ അവയ്ക്ക് യുഎഇയില്‍ ‘സ്റ്റോപ്പ് ഓവര്‍’ ഉള്ളതുമാണ് കാരണം. പുതിയ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാരുടെ പ്രമുഖ ഇടത്താവളമായി യുഎഇ മാറും. യുഎസ്, യുകെ പൗരന്‍മാര്‍ക്ക് യുഎഇ ‘ഓണ്‍ ... Read more

കെഎസ്ആര്‍ടിസി ‘ഇ’ ബസ് ഓട്ടം തുടങ്ങി

കെഎസ്ആര്‍ടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് നിരത്തിലറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ്   ഫ്‌ളാഗ് ഓഫ് ചെയ്തത്. ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡിന്റെ കെ9 മോഡല്‍ ബസാണ് കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. 40 സീറ്റുകളുണ്ട് ബസില്‍. സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്.

ഇവിടെയെല്ലാം ക്രിക്കറ്റ് മയം

ലോകം മുഴുവന്‍ ഒരു പന്തിന്റെ പിന്നില്‍ പായുന്ന നേരത്ത് അല്പം ക്രിക്കറ്റ് കാര്യം നമുക്ക് ചര്‍ച്ച ചെയ്യാം. സംസ്ഥാനതലസ്ഥാനത്തില്‍ ക്രിക്കറ്റിനായി മാത്രമൊരു ഭക്ഷണശാലയുണ്ട്. തിരുവനന്തപുരം കഴക്കൂട്ടത്തെ ആറ്റിന്‍ക്കുഴി എന്ന സ്ഥലത്താണ് ക്രിക്കറ്റും ഭക്ഷണവും ഒന്നിച്ച് കിട്ടുന്ന ക്രിക്കറ്റ് ഷാക്ക് സ്ഥിതി ചെയ്യുന്നത്. ഭാരതത്തിലെ യുവജനങ്ങള്‍ക്ക് കായികത്തില്‍ ഒരു മതമേയുള്ളൂ ക്രിക്കറ്റ് ഏക ദൈവവും സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് ഷാക്കിന്റെ ചുവരിലും ഉണ്ട് ക്രിക്കറ്റ് ദൈവം. ആ ചിത്രം നോക്കുമ്പോള്‍ കാതടിപ്പിക്കുന്ന ആരവം കേള്‍ക്കാം കണ്ണിലും, കാതിലും, മനസ്സിലും സച്ചിന്‍.. സച്ചിന്‍.. ക്രീസില്‍ വിപ്ലവം സൃഷ്ടിച്ച ആ കുറിയ മനുഷ്യനെ എത്ര വര്‍ഷം കഴിഞ്ഞാലും ആരും മറക്കില്ല. ലോക ക്രിക്കറ്റ് നൂറ്റാണ്ടിന്റെ ചരിത്രങ്ങള്‍, കയ്യടിച്ച മുഹൂര്‍ത്തങ്ങള്‍, റെക്കോഡുകള്‍ എല്ലാം ഉണ്ട് ക്രിക്കറ്റ് ഷാക്കില്‍. ക്രിക്കറ്റ് ഷാക്കിലെ വിഭവങ്ങള്‍ക്കുമുണ്ട് ക്രിക്കറ്റ് ചന്തം നിറഞ്ഞ പേരുകള്‍-ഗോള്‍ഡന്‍ ഡക്ക് എന്ന പേരിലറിയപ്പെടുന്ന ഓംലെറ്റും, കവര്‍ ഡ്രൈവ് എന്നു ആരംഭ വിഭവങ്ങളും സൂപ്പര്‍ സിക്‌സര്‍ എന്നറിയപ്പെടുന്ന മനം ... Read more

ഒന്നാം പിറന്നാളാഘോഷിച്ച് കൊച്ചി മെട്രോ

കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാളിന് വിവിധ പരിപാടികളോടെ ഇന്നു തുടക്കമാകും. രാവിലെ ഏഴു മുതല്‍ ഇന്നു മെട്രോ സര്‍വീസുകള്‍ ഉണ്ടാകും. ഇടപ്പള്ളി സ്റ്റേഷനില്‍  കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പിറന്നാള്‍ കേക്ക് മുറിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. തുടര്‍ന്നു മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ടൈം ട്രാവല്‍ ഇന്ദ്രജാല പ്രകടനം. കൊച്ചി മെട്രോയുടെ സുഗമമായ നടത്തിപ്പിന് സഹായിക്കുന്ന കുടുംബശ്രീ, മെട്രോ പൊലീസ്, സ്വകാര്യ സുരക്ഷാ ഏജന്‍സിയായ എസ്‌ഐഎസ് ലിമിറ്റഡ് എന്നിവയെ കെഎംആര്‍എല്‍ ആദരിക്കും. ഉച്ചയ്ക്കു രണ്ടര മുതല്‍ ഇടപ്പള്ളി, ആലുവ സ്റ്റേഷനുകളിലെ വേദികളില്‍ ആര്‍ക്കും കലാപരിപാടികള്‍ അവതരിപ്പിക്കാം. ആലുവയിലും മഹാരാജാസ് സ്റ്റേഷനിലും നഗരത്തിലെ വിവിധ കോളജുകളിലെ ടീമുകള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. മഹാരാജാസ് കോളജിലെ കലാപ്രകടനങ്ങള്‍ വൈകിട്ട് നാലിന് ആരംഭിക്കും. കൊച്ചി മെട്രോ സ്‌പെഷല്‍ പൊലീസ് ഇന്ന് സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാരെ അഭിവാദ്യം ചെയ്തു സ്വീകരിക്കും. യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്യും. നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി സേന അംഗങ്ങള്‍ കണ്ണുകള്‍ ദാനം ചെയ്യാന്‍ ... Read more

കോഴിക്കോട് വഴി വോള്‍വോ- സ്‌കാനിയ ബസുകള്‍ ഓടില്ല ;24 വരെ ബുക്കിങ് നിര്‍ത്തിവച്ചു

മഴയെ തുടര്‍ന്നു പ്രധാന റോഡുകളില്‍ ഗതാഗത തടസ്സം തുടരുന്നതിനാല്‍ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നു കോഴിക്കോട് വഴിയുള്ള കേരള ആര്‍ടിസി വോള്‍വോ-സ്‌കാനിയ മള്‍ട്ടി ആക്‌സില്‍ സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം 24 വരെ ഇവയുടെ ബുക്കിങ് നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ മാനന്തവാടി, തൊട്ടില്‍പാലം, കുറ്റ്യാടി വഴിയാണ് സംസ്ഥാനാന്തര ബസുകള്‍ സര്‍വീസ് നടത്തുന്നത്. പലയിടത്തും വളരെ ഇടുങ്ങിയ പാതയിലൂടെ വോള്‍വോ-സ്‌കാനിയ ബസുകള്‍ സര്‍വീസ് നടത്തുന്നത് അപകടകരമാണ്. ഇതേ തുടര്‍ന്നാണ് പ്രധാന പാതകള്‍ തുറക്കും വരെ ഈ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ബെംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിനും 2.15നും 3.30നുമുള്ള തിരുവനന്തപുരം, രാത്രി 10.30നുള്ള കോഴിക്കോട്, മൈസൂരുവില്‍ നിന്നു വൈകിട്ട് 5.30നും 6.45നും പുറപ്പെടുന്ന തിരുവനന്തപുരം വോള്‍വോ-സ്‌കാനിയ സര്‍വീസുകളാണ് റദ്ദാക്കിയത്. ഇവയുടെ ഓണ്‍ലൈന്‍ ബുക്കിങ്ങും നിര്‍ത്തിവച്ചു. കഴിഞ്ഞ മൂന്നു ദിവസവും ഈ ബസുകള്‍ സര്‍വീസ് നടത്തിയില്ല. കര്‍ണാടക ആര്‍ടിസിയും കണ്ണൂര്‍ ഭാഗത്തു നിന്നുള്ള മള്‍ട്ടി ആക്‌സില്‍ ബസ് സര്‍വീസുകള്‍ ... Read more

കുട്ടനാടന്‍ ഓളപ്പരപ്പില്‍ പിറന്നാള്‍ ആഘോഷിച്ച് അമേരിക്കന്‍ യുവതി

നിക്കോള്‍ റെനീ എന്ന അമേരിക്കന്‍ യുവതി കഴിഞ്ഞ 36 വര്‍ഷത്തിനിടെ ഇതുപോലൊരു പിറന്നാള്‍ ആഘോഷിച്ചിട്ടുണ്ടാവില്ല. 36-ാം പിറന്നാള്‍ നിക്കോളിന് അവിസ്മരണീയമായി. കുട്ടനാടന്‍ കായലില്‍ സ്പൈസ് റൂട്‌സിന്റെ ലക്ഷ്വറി ഹൗസ് ബോട്ടില്‍ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് ) ആണ് പിറന്നാള്‍ പാര്‍ട്ടി ഒരുക്കിയത്. അറ്റോയ് സംഘടിപ്പിച്ച യോഗ അംബാസഡേഴ്‌സ് ടൂര്‍ അംഗമാണ് നിക്കോള്‍ . സ്പൈസ് റൂട്‌സ് ഹൗസ് ബോട്ടില്‍ നിക്കോളിന് ആശംസയുമായി 22 രാജ്യങ്ങളിലെ അറുപതിലേറെ യോഗാ വിദഗ്ധരും കൂടിയപ്പോള്‍ എല്ലാവര്‍ക്കും മറക്കാനാവാത്ത ആഘോഷമായി. ‘ഇത്ര കാലത്തിനിടയില്‍ പിറന്നാളിന് അമേരിക്കയില്‍ നിന്ന് മാറി നിന്നിട്ടില്ലന്ന് കണക്ടിക്കറ്റ് സ്വദേശിനിയായ നിക്കോള്‍ റെനി പറയുന്നു. പിറന്നാള്‍ ദിനത്തില്‍ മിഷിഗണില്‍ പോകുന്ന പതിവുണ്ട്. അവിടെയാണ് താന്‍ പിറന്നത്. ഈ പിറന്നാളില്‍ മിസ് ചെയ്യുന്നത് അമ്മയേയും തന്റെ ഒന്നര വയസുള്ള കുഞ്ഞിനേയുമാണ്. അവരുമായി സംസാരിച്ചെങ്കിലും അരികെ ഇല്ലാത്തതില്‍ നേരിയ വിഷമമുണ്ടെന്നും നിക്കോള്‍ പറഞ്ഞു. എന്നാല്‍ ആ വിഷമത്തേയും മറികടക്കുന്നതായി പിറന്നാള്‍ പാര്‍ട്ടി ... Read more

മണ്‍സൂണ്‍ ചെന്നൈ

വര്‍ഷത്തില്‍ എട്ടുമാസവും പൊള്ളുന്ന ചൂടാണ് ചെന്നൈ നഗരത്തില്‍. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ നഗരത്തില്‍ ഏതാനും ദിവസം വേനല്‍മഴ ലഭിക്കും. പൊരിയുന്ന വെയിലിനു ശേഷം മഴ കിട്ടുന്നത് നഗരവാസികള്‍ക്ക് ഏറെ സന്തോഷമാണ്. എന്നാല്‍ മഴയെത്തിയാല്‍ പുറത്തിറങ്ങാനാവില്ലെന്നു മാത്രം. ഗതാഗതക്കുരുക്ക്, ഓട നിറഞ്ഞു റോഡിലേക്കൊഴുകുന്ന മലിനജലം, മുട്ടോളം മഴവെള്ളം. ഇതൊക്കെയാണു ചെന്നൈയിലെ പ്രധാന മഴക്കാഴ്ചകള്‍. എന്നാല്‍ മഴക്കാലത്ത് നഗരത്തിനു പുറത്തെത്തിയാല്‍ ഒട്ടേറെ മനോഹര മഴക്കാഴ്ചകള്‍ നമ്മെ കാത്തിരിക്കുന്നുണ്ടാവും. ചെന്നൈയില്‍ നിന്ന് എളുപ്പത്തില്‍ എത്താവുന്ന മണ്‍സൂണ്‍ ടൂറിസം സങ്കേതങ്ങള്‍ നോക്കാം. മഹാബലിപുരം   രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന തമിഴ്‌നാട്ടിലെ ടൂറിസം കേന്ദ്രം. ചെന്നൈയില്‍ നിന്നുള്ള ദൂരം 56 കിലോമീറ്റര്‍. ഇവിടത്തെ പല സ്ഥലങ്ങളും യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ബീച്ച് ടൂറിസമാണ് ഏറെയും. കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യങ്ങളുള്ള ബീച്ച് റിസോര്‍ട്ടുകള്‍ മഹാബലിപുരത്ത് ലഭ്യമാകും. പുലിക്കാട്ട് ചെന്നൈയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ തിരുവള്ളൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമാണിത്. ഇവിടെയുള്ള പക്ഷിസങ്കേതം ... Read more

മലപ്പുറത്തിന് ഇന്ന് ചെറിയ പെരുന്നാള്‍, നാളെ പിറന്നാള്‍

കേരളം മുഴുവന്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷം. ചെറിയ പെരുന്നാളിന്റ സന്തോഷത്തിനോടൊപ്പം മലപ്പുറം ജില്ലയ്ക്ക് പിറന്നാള്‍ മധുരം കൂടി. സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള ജില്ല, ഏറ്റവുമധികം പ്രവാസികളുള്ള ജില്ല തുടങ്ങി അനേകം പ്രത്യേകതകളുള്ള മണ്ണ് നാളെ 49 വയസ്സ് പൂര്‍ത്തായാക്കി അന്‍പതാം വയസ്സിലേക്ക് കാലൂന്നൂം. അധികാരികളുടെ നോട്ടമെത്താത്ത പഴമയില്‍ നിന്ന്, വികസനക്കുതിപ്പിന്റെ പുതുമയിലേക്കുള്ള യാത്രയായിരുന്നു മലപ്പുറത്തിന് കഴിഞ്ഞ 49 വര്‍ഷങ്ങള്‍.

യോഗ വെറും യോഗയല്ല: വിശദീകരിച്ച് വിദഗ്ധര്‍

യോഗ എന്നാല്‍ എന്ത്? എന്താണ് യോഗയുടെ അടിസ്ഥാനം. യോഗാ അംബാസഡര്‍ ടൂറിന്റെ ആദ്യ ദിനം യോഗാ വിദഗ്ധര്‍ കോവളം റാവിസില്‍ പ്രതിനിധികളോട് വിശദീകരിച്ചു. ഡോ. ബി ആര്‍ ശര്‍മ്മ  (കൈവല്യധാമ ഗവേഷണ വിഭാഗം )  അസുഖം വരുമ്പോള്‍  ആദ്യം നാം ആശുപത്രികളിലേക്കാണ് പോകുന്നത് അവിടെ രോഗത്തിനുള്ള കൃത്യമായ മരുന്നുകള്‍ ഡോക്ടര്‍മാര്‍  തരും. എന്നാല്‍ രോഗം  പൂര്‍ണമായി നശിപ്പിക്കുക എന്നത് അവിടെ നടക്കുന്നില്ല. ധ്യാനത്തിലൂടെയും വിവിധ ആസനങ്ങള്‍ പരിശീലിക്കുന്നതിലൂടെയും നാം  കണ്ടെത്തുന്നത് നമ്മെത്തന്നെ. ഗീതയില്‍ അര്‍ജ്ജുനന്‍ പറഞ്ഞിട്ടുണ്ട് ‘താമരപ്പൂവിനെപോലെയാവണം നാം ജീവിക്കേണ്ടത്’. കാരണം താമര വളരുന്നത് ചെളി നിറഞ്ഞ വെള്ളത്തിന് മുകളിലാണ് എന്നാല്‍ പൂവിനേയോ ഇലകളെയോ ഒരിക്കലും ആ ചെളി മൂടുകയില്ല. അങ്ങനെയാവണം നാം ഓരോരുത്തവരും ജീവിക്കേണ്ടത്. എല്ലാവരിലേക്കും വെളിച്ചം പകരണം നാം നില്‍ക്കുന്ന ഇടമല്ല നാം പകര്‍ന്ന് നല്‍കുന്ന ഊര്‍ജ്ജത്തിനാണ് പ്രധാനം. ഓരോ പ്രവര്‍ത്തിയും ചെയ്യും മുമ്പ്  ധ്യാനത്തിലേര്‍പ്പെടുന്ന പോലെ പ്രവര്‍ത്തിക്കൂ ഡോ. യോഗി ശിവ: യോഗയ്ക്കാപ്പം ആയോധനകലയും നൃത്തവും നിഷ്ഠയായി ... Read more

നദീജലസംഭരണത്തിന് ഗോവന്‍ മാതൃക നടപ്പാക്കുന്നു

വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ഗോവന്‍ മാതൃകയില്‍ നദീജലസംഭരണികള്‍ പണിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ പാലക്കാട് തൂതപ്പുഴ, ഭവാനിപ്പുഴ, കാസര്‍കോട് ചന്ദ്രഗിരി, വയനാട്ടിലെ പനമരം പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍ കോവില്‍ എന്നീ നദികളിലും ഉപനദികളിലുമാണ് ഗോവയില്‍ ‘ബന്ധാര’ എന്ന് വിളിക്കുന്ന ജലസംഭരണിയുണ്ടാക്കാന്‍ തീരുമാനിച്ചത്. ഇതുപൂര്‍ത്തിയാകുമ്പോള്‍ 1938 കോടി ലിറ്റര്‍ വെള്ളം കൂടുതല്‍ ലഭിക്കുമെന്നാണ് കണക്ക്. വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനുളള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ ടെറന്‍സ് ആന്റണി (ഐ.ഡി.ആര്‍.ബി) ചെയര്‍മാനായി സാങ്കേതിക സമിതിയെ ജലവിഭവ വകുപ്പ് നിയോഗിച്ചിരുന്നു. വി.എം. സുനില്‍ (മിഷന്‍ മോണിറ്ററിങ് ടീം), എബ്രഹാം കോശി (കണ്‍സള്‍ട്ടന്റ്, ഹരിതകേരളം മിഷന്‍) എന്നിവരും ജലസേചന വകുപ്പിലെ അഞ്ച് എഞ്ചിനീയര്‍മാരും അടങ്ങുന്നതായിരുന്നു സമിതി. ഈ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഗോവന്‍ മാതൃക പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഹരിതകേരളമിഷനുമായി സഹകരിച്ച് ജലവിഭവവകുപ്പാണ് ഇതു നടപ്പാക്കുക. യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി ... Read more

വെല്ലുവിളി ഏറ്റെടുത്ത് മോദി

ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി സോഷ്യല്‍ മീഡിയ വഴി ആരംഭിച്ച ‘HumFitIndiaFit’ ചലഞ്ച് കാമ്പ്യയിന്റെ ഭാഗമായി താന്‍ ദിവസേന ചെയ്യുന്ന വ്യായാമ മുറകളും നടത്തവും കല്ലിലുരണ്ടുള്ള പ്രത്യേക അഭ്യാസവും മറ്റുമാണ് പ്രധാനമന്ത്രി ട്വീറ്റിലൂടെ പങ്കു വെച്ചത്. ക്രിക്കറ്റ് താരം വിരാട് കോലി പ്രധാനമന്ത്രിയെ ഫിറ്റനസ് ചലഞ്ചിനായി വെല്ലുവിളിച്ചിരുന്നു. മെയ് 23ന് താരത്തിന്റെ ചലഞ്ച് താന്‍ വീഡിയോ ഉടന്‍ പങ്കുവെയ്ക്കും എന്ന് മോദി ട്വീറ്റ് ചെയ്തത്. ‘രാവിലെയുള്ള എന്റെ വ്യായാമത്തിലെ ഏതാനും ചില നിമിഷങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.യോഗയ്ക്ക് പുറമെ പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്‌നി, ആകാശം എന്നീ അഞ്ച് പ്രകൃതി ഗുണങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ട്രാക്കിലാണ് താന്‍ നടക്കുന്നത്. ഇതിനു പുറമെ ശ്വസന വ്യായാമവും താന്‍ ചെയ്യുന്നുണ്ട്’, മോദി ട്വിറ്ററില്‍ കുറച്ചു. ഫിറ്റ്നസ് ചാലഞ്ചിനായ് കര്‍ണാടക മുഖ്യമന്ത്രി എച്ച ഡി കുമാരസ്വാമിയെയും 2018 കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവായ മണിക ബദ്രയെയുമാണ് മോദി ക്ഷണിച്ചത്. എന്നാല്‍ മോദിയുടെ ചാലഞ്ച് സ്വീകരിക്കുകയും നിരസിക്കുകയോ ചെയ്തില്ല ... Read more

നിപ പ്രതിരോധം; പിണറായിയേയും ശൈലജ ടീച്ചറേയും അഭിനന്ദിച്ച് കുഞ്ഞാലിക്കുട്ടി

നിപ വൈറസ് പ്രതിരോധത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പികെ. കുഞ്ഞാലിക്കുട്ടി എംപി. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും, ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ക്കും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, കോഴിക്കോട് മെഡിക്കല്‍ കോളജിലേയും, മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേയും, സ്വകാര്യ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും, കോഴിക്കോട്, മലപ്പുറം ജില്ലയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; നിപ്പയെ കീഴടക്കിയവര്‍ക്ക് അഭിനന്ദനങ്ങള്‍ അന്ധമായ രാഷ്ട്രീയ വിരോധം ശ്രീ ഇ എം എസ് നമ്പൂതിരിപ്പാട് സര്‍ക്കാരിന്റെ കാലം മുതല്‍ പടിക്ക് പുറത്ത് നിറുത്താനായതാണ് കേരളത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മികച്ചതാക്കിയതും, ലോക രാജ്യങ്ങള്‍ക്ക് തുല്യമായ വികസനം സാധ്യമാക്കുന്നതില്‍ നിര്‍ണായകമായതും. പലവട്ടം രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മറന്ന് കേരളം ഒന്നിച്ച് നിന്നിട്ടുണ്ട്. കേരളമെന്ന വികാരത്തിനായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ കൈകോര്‍ത്തിട്ടുണ്ട്. അതില്‍ അവസാനത്തേതാണ് നിപ്പ എന്ന മാരകവ്യാധിയെ പ്രതിരോധിച്ചതിലൂടെ ... Read more

സ്മാര്‍ട്ടായി റെയില്‍വേ ശുഭയാത്രയ്ക്കിനി റെയില്‍ മദദ്

പരാതികളും അഭിപ്രായങ്ങളും കുറിക്കാന്‍ ഗാര്‍ഡിന്റെ കൈവശമുള്ള ബുക്ക് തപ്പി ഇനി ട്രെയിനില്‍ യാത്രക്കാര്‍ അലഞ്ഞു നടക്കേണ്ടതില്ല. മൊബൈല്‍ ഫോണിലൂടെയോ ലാപ്‌ടോപ്പിലൂടെയോ റെയില്‍വേ പുറത്തിറക്കിയ പുതിയ ‘റെയില്‍ മദദ്’ ആപ്പ് വഴി പരാതികള്‍ ഉന്നയിക്കാം. ട്രെയിനിലെയും സ്റ്റേഷനുകളിലെയും ഭക്ഷണ സാധനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ‘മെനു ഓണ്‍ റെയില്‍’ എന്ന ആപ്പ് വഴിയും ലഭ്യമാകും.നാട്ടിലേക്കുള്ള പതിവു യാത്രക്കാര്‍ക്ക് രണ്ട് ആപ്ലിക്കേഷനുകളും പ്രതീക്ഷ നല്‍കുന്നു. പരാതി പറഞ്ഞു മടുത്ത വിഷയങ്ങളില്‍ പുതിയ സംവിധാനത്തിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. ട്രെയിന്‍ യാത്രയ്ക്കിടെ നേരിടേണ്ടി വരുന്ന വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനും സഹായം ലഭ്യമാക്കുന്നതിനുമാണിത് ഉപകരിക്കുക. പരാതി ചുരുങ്ങിയ വാക്കുകളില്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്യാം എന്നതാണ് സൗകര്യം. റജിസ്റ്റര്‍ ചെയ്യുന്ന പരാതി സംബന്ധിച്ച് എസ്എംഎസ് ഉള്‍പ്പെടുന്ന യൂണിക്ക് ഐഡി പരാതിക്കാരനു ലഭിക്കും. സ്വീകരിച്ച നടപടികളെക്കുറിച്ച് ഇതിലൂടെ പിന്നീട് മനസ്സിലാക്കാം. പരാതിക്കിടയാക്കുന്ന പ്രശ്‌നത്തിന്റെ ചിത്രവും അയയ്ക്കാനുള്ള സംവിധാനം പുതിയ ആപ്ലിക്കേഷനിലുണ്ട്.ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികള്‍ വേഗം തീര്‍പ്പാക്കുന്നതിനും റെയില്‍വേ പദ്ധതി ... Read more

ഈ ആപ്പുകള്‍ കൈയ്യിലുണ്ടോ എങ്കില്‍ യാത്ര ആയാസരഹിതമാക്കാം

ബാക്ക്പാക്ക് യാത്രികര്‍ ഏറ്റവും ആശ്രയിക്കുന്നത് മൊബൈല്‍ ആപ്പുകളെയാണ്. നാവിഗേഷന്‍ ആപ്പുകള്‍ മുതല്‍ ടിക്കറ്റ് ബുക്കിങ്, ഹോട്ടല്‍ റൂം ബുക്കിങ് ആപ്പുകള്‍ വരെ. സഞ്ചാരികള്‍ക്ക് യാത്രകള്‍ക്കിടയില്‍ സംഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സഹായകകരമായ നിരവധി ആപ്പുകളാണ് ഇന്ന് നിലവിലുള്ളത്. അങ്ങനെ സഞ്ചാരപ്രിയര്‍ക്ക് സഹായകരമായ യാത്രാ ആപ്പുകളെ പരിചയപ്പെടാം ട്രാവ്കാര്‍ട്ട് ഇന്റര്‍നെറ്റില്ലാതെ തന്നെ ഉപയോഗിക്കാനാകുന്ന ആപ്പാണിത്. സ്ഥലങ്ങളും മറ്റ് യാത്രാ വിവരങ്ങളും കൃത്യമായി നോട്ടിഫിക്കേഷനായി ഉപയോക്താവിന് ലഭിക്കും എന്നതാണ് പ്രധാന സവിശേഷത. ഹോട്ടലുകളുടെ സ്പെഷ്യല്‍ ഓഫറുകള്‍, ഡീലുകള്‍, യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ എന്നിവയെല്ലാം ആപ്പിലൂടെ അറിയാനാകും. ട്രിവാഗോ ഹോട്ടല്‍ ബുക്കിങ് പ്രയാസ രഹിതമാക്കാന്‍ സഞ്ചാരികളെ സഹായിക്കുന്ന ആപ്പാണിത്. ഇരുന്നൂറിലധികം ഹോട്ടല്‍ ബുക്കിങ് സൈറ്റുകളിലെ നിരക്കുകള്‍ താരതമ്യം ചെയ്ത് ആപ്പ് കാണിച്ചുതരും. സഞ്ചാരികളുടെ ലൊക്കേഷന് ഏറ്റവും അടുത്തുള്ള താമസസൗകര്യങ്ങളുടെ ഉള്‍പ്പെടെ വിവരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഹിയര്‍ വി ഗോ നോക്കിയ വികസിപ്പിച്ചെടുത്തിരിക്കുന്ന നാവിഗേഷന്‍ ആപ്പാണിത്. ഗൂഗിള്‍ മാപ്പ് നല്‍കുന്നതിലുപരിയായി, നടത്തത്തിനും, സൈക്ലിങ്ങിനും പൊതു ... Read more

സ്മാര്‍ട്ടായി വാട്‌സാപ്പ്: പുതിയ ഫീച്ചറിന് മികച്ച കൈയ്യടി

അനുദിനം പ്രചാരമേറിവരുന്ന സോഷ്യല്‍മീഡിയ ആപ്ലീക്കേഷനാണ് വാട്ട്സ്ആപ്പ്. ഉപയോക്താക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് പ്രചരിക്കപ്പെടുന്ന വീഡിയോചിത്ര സന്ദേശങ്ങളുടെയും എണ്ണവും ക്രമാതീതമായി വര്‍ധിച്ചു. ഇത്തരത്തില്‍ ലഭിക്കുന്ന ചിത്രങ്ങളും വിഡിയോകളും മറ്റും നേരത്തെ വായിച്ചതും കിട്ടിയതമായിരിക്കാം. ഇത്തരത്തിലുള്ള ആവര്‍ത്തിച്ച് വരുന്ന സന്ദേശങ്ങളാണ് വാട്ട്സാപ്പ് ഉപയോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ തലവേദന. ഇവ ഫോണ്‍ സ്റ്റോറേജിന്റെ ഒരു പങ്ക് കവരുകയും ചെയ്യുന്നു. പിന്നെ ഇവയെ ഡിലീറ്റ് ചെയ്യുക എന്നത് അടുത്ത കടമ്പ. ഉപയോക്താവിന്റെ സമയവും ഡേറ്റയും കളയുന്ന ഈ ശല്യത്തെ നിയന്ത്രിക്കാന്‍ വാട്സാപ്പ് തന്നെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ്. ഫോര്‍വേര്‍ഡ് ചെയ്യുന്ന സന്ദേശങ്ങളെ പെട്ടെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചറാണിത്. സുഹൃത്തുക്കള്‍ അയക്കുന്ന മെസേജുകള്‍ മറ്റു ഗ്രൂപ്പുകളില്‍ നിന്നു ഫോര്‍വേര്‍ഡ് ചെയ്തതാണോ എന്ന് കണ്ടെത്താന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും. ഫോര്‍വേര്‍ഡ് ചെയ്തു വരുന്ന മെസേജുകള്‍ക്കെല്ലാം പ്രത്യേകം ലേബല്‍ കാണും. സ്പാം, വ്യാജ സന്ദേശങ്ങളെ നിയന്ത്രിക്കാന്‍ ഫോര്‍വേര്‍ഡ് മെസേജ് ഫീച്ചറിന് സാധിക്കുമെന്നാണ് കരുതുന്നത്. വാട്സാപ്പിന്റെ 2.18.179 എന്ന ബീറ്റാ പതിപ്പിലാണ് ... Read more