Category: Top Stories Malayalam

മലബാര്‍ കയാക്കിങ് ലോക ചാംപ്യന്‍ഷിപ് ജൂലൈ 18ന് ആരംഭിക്കുന്നു

ജൂലൈ 18നാരംഭിക്കുന്ന മലബാര്‍ കയാക്കിങ് ലോക ചാംപ്യന്‍ഷിപ്പിന്റെ പ്രാഥമിക പ്രാദേശികതല പ്രചാരണ പരിപാടികള്‍ ജൂലൈ ഒന്നിന് ആരംഭിക്കും. ജോര്‍ജ് എം.തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കോടഞ്ചേരിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിപ്പ വൈറസിനെ ചെറുത്തുതോല്‍പ്പിച്ച കോഴിക്കോടിന്റെ നിശ്ചയദാര്‍ഢ്യത്തെ സ്മരിച്ചുകൊണ്ടാണ് ഇത്തവണ ചാംപ്യന്‍ഷിപ്. ആറാം തവണ നടക്കുന്ന ചാംപ്യന്‍ഷിപ് ഇത്തവണ രാജ്യാന്തര മത്സരമായാണ് നടത്തുന്നത്. കോടഞ്ചരി, തിരുവമ്പാടി, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലായാണ് മത്സരങ്ങള്‍. പരിപാടിയുടെ പ്രചാരണത്തിന് ജൂലൈ ഒന്നിന് വൈകിട്ട്, കൊളുത്തിയ മെഴുകുതിരികളുമേന്തിയുള്ള നടത്തം ഉണ്ടാകും. ടഗോര്‍ സെന്റിനറി ഹാള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന നടത്തം ബീച്ചില്‍ സമാപിക്കും. കോഴിക്കോട്ടുനിന്നു തുഷാരഗിരിയിലേക്ക് എട്ടിനു ബുള്ളറ്റ് റൈഡും 15ന് സൈക്ലിങ്ങും സംഘടിപ്പിക്കും. പ്രാദേശിക തലത്തില്‍ വിപുലമായ പരിപാടികളും നടത്തും. ഇതിനായി വിവിധ കമ്മിറ്റികളും രൂപീകരിച്ചു. 29ന് കോടഞ്ചേരിയില്‍ മൗണ്ടെയ്ന്‍ ടെറൈന്‍ ബൈക്കിങ് ചാംപ്യന്‍ഷിപ്പും ഒന്‍പതു മുതല്‍ 12 വരെ മലബാര്‍ ഓഫ്റോഡ് ചാംപ്യന്‍ഷിപ്പും സംഘടിപ്പിക്കും. കലക്ടര്‍ യു.വി.ജോസ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ... Read more

കെഎസ്ആര്‍ടിസിക്ക് തീം സോങ് ഒരുങ്ങുന്നു

കെഎസ്ആര്‍ടിസിക്ക് തീം സോങ് ഒരുങ്ങുന്നു. സിഎംഡി ടോമിന്‍ തച്ചങ്കരിയാണ് ആശയത്തിനു പിന്നില്‍. പാട്ടിനുള്ള ഈണം അദ്ദേഹം തയാറാക്കി. അതിനനുസരിച്ചു വരികളെഴുതാന്‍ ജീവനക്കാരോട് അഭ്യര്‍ഥിച്ചിരിക്കുകയാണ്. മികച്ച വരികള്‍ തിരഞ്ഞെടുത്തു കെഎസ്ആര്‍ടിസി ജീവനക്കാരായ ഗായകരെക്കൊണ്ടുതന്നെ പാടിക്കും. കെഎസ്ആര്‍ടിസി ജീവനക്കാരെ ഉള്‍പ്പെടുത്തി പാട്ട് ദൃശ്യവല്‍ക്കരിക്കും. ചങ്ക് ബസും, കുട്ടിയെ എടുത്തുനിന്ന യാത്രക്കാരിക്കു സീറ്റ് നല്‍കി തറയിലിരുന്ന വനിതാ കണ്ടക്ടറും, പാതിരാത്രിയില്‍ യാത്രക്കാരിയുടെ ബന്ധു വരുന്നതുവരെ കൂട്ടുനിന്ന ബസുമൊക്കെ പാട്ടില്‍ കഥാപാത്രങ്ങളാകും. പാട്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മൊബൈലുകളിലെ റിങ് ടോണും കോളര്‍ ടോണുമാകും.

അധികാരികൾ ഉന്നതങ്ങളിൽ; സ്വയം വിമർശനമുന്നയിച്ചു ടൂറിസം ഡയറക്ടർ

ഭിന്നശേഷി സൗഹൃദത്തെക്കുറിച്ചു പലരും പറയാറുണ്ട്. എന്നാൽ നമ്മുടെ എല്ലാ ഇടങ്ങളും ഭിന്നശേഷി സൗഹൃദപരമാണോ. ലോകത്തെങ്ങും അങ്ങനെയല്ല എന്നതാണ് അനുഭവം. പറയുന്നത് ടൂറിസം ഡയറക്ടർ പി ബാലകിരൺ. കേരളത്തിൽ തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്നത് താഴത്തെ നിലയിലല്ല.അതിനു പല കാരണമുണ്ടാകാം. ഒരേ ഒരു കളക്ടർ മാത്രമാണ് താഴത്തെ നിലയിൽ ജോലി ചെയ്യുന്നത്. മലപ്പുറത്തെ കളക്ടർ മാത്രം. അതിനു കാരണമാകട്ടെ മലപ്പുറം കലക്ട്രറേറ്റിന് ഒറ്റ നില മാത്രമേയുള്ളൂ എന്നതിനാലാണ്. പരസഹായമില്ലാതെ സ്വാഭിമാനത്തോടെ ഒരാൾക്ക് എവിടെയും കയറിച്ചെല്ലാനാവുക എന്നതാണ് ഭിന്നശേഷി സൗഹൃദ ഇടങ്ങൾ ലക്ഷ്യമാക്കുന്നതെന്നും തിരുവനന്തപുരത്ത് ബാരിയർ ഫ്രീ കേരള ടൂറിസം ഉദ്ഘാടന പരിപാടിയിൽ ബാലകിരൺ പറഞ്ഞു.  കണ്ണൂർ കളക്ടർ ആയിരിക്കെ താൻ നടപ്പാക്കിയ ഭിന്നശേഷി സൗഹൃദ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. സാമൂഹ്യ നീതി മന്ത്രാലയവും തെരഞ്ഞെടുപ്പ് കമ്മീഷനും ആ പ്രവർത്തനങ്ങളെ അംഗീകരിച്ച കാര്യവും ടൂറിസം ഡയറക്ടർ ചൂണ്ടിക്കാട്ടി. ബജറ്റ് ഹോട്ടലുകളും ഭിന്നശേഷി സൗഹൃദമാക്കണം സംസ്ഥാനത്തെ ഹോട്ടലുകളും റിസോർട്ടുകളും ഭിന്നശേഷി സൗഹൃദമാക്കണമെന്നു ഉത്തരവാദിത്വ ടൂറിസം മിഷൻ ... Read more

കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിങ്ങിനു പുതിയ സൈറ്റ്

കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സൈറ്റ് മുന്‍ കരാറുകാര്‍ അറിയിപ്പിലാതെ സേവനം നിര്‍ത്തിയതോടെ കെഎസ്ആര്‍ടിസി പുതിയ പേരില്‍ വെബ്‌സൈറ്റ് തുടങ്ങി. www.keralartc.in, www.kurtcbooking.com എന്നീ സൈറ്റുകള്‍ വഴിയായിരിക്കും ഇനി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്. നേരത്തേ, കെല്‍ട്രോണ്‍ വഴി കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കരാര്‍ എടുത്തിരുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് www.ksrtconline.com എന്ന സൈറ്റിലെ സേവനം നിര്‍ത്തിയത്. ഓണ്‍ലൈന്‍ റിസര്‍വേഷനുളള കമ്മിഷന്‍ കൂടുതലാണെന്നു ചൂണ്ടിക്കാട്ടി അടുത്തിടെ കെല്‍ട്രോണുമായുള്ള കരാര്‍ കെഎസ്ആര്‍ടിസി അവസാനിപ്പിച്ചിരുന്നു. പുതിയ കമ്പനിക്ക് കരാര്‍ നല്‍കുകയും ചെയ്തു. പുതിയ കമ്പനിയുടേതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ റിസര്‍വേഷന്‍ നടത്താമെന്ന് ഊരാളുങ്കല്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഈടാക്കിയ അമിത തുക തിരികെ നല്‍കണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെടുകയായിരുന്നു. കരാര്‍ തുടര്‍ന്നു ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഊരാളുങ്കല്‍ വെബ് വിലാസം പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന്, ഇന്നലെ പകല്‍ മുഴുവന്‍ കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ മുടങ്ങി.

ഒമാനില്‍ ടൂറിസ്റ്റ് വിസ നടപടികള്‍ ലളിതമാക്കി

ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കു വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കിയതായി റോയല്‍ ഒമാന്‍ പോലീസ്. ടൂറിസ്റ്റു വിസയുടെ ഫീസ് കുറച്ചതായും ഓണ്‍ലൈന്‍ വിസ സംവിധാനം നടപ്പാക്കിയതായും ഇന്‍സ്‌പെക്ടര്‍ ജനറല്‍ഹുസൈന്‍ ബിന്‍ മുഹ്സിന്‍ അല്‍ ശുറൈഖി പറഞ്ഞു. ടൂറിസം രംഗത്ത് രാജ്യത്തു വളര്‍ന്നു വരുന്ന സാധ്യതകള്‍ കണക്കിലെടുത്താണ് വിനോദ സഞ്ചാര മന്ത്രാലയത്തിന്റെയും റോയല്‍ ഒമാന്‍ പോലീസിന്റെയും സംയുക്തമായ ഈ നീക്കം. വിനോദ സഞ്ചാരികള്‍ക്കു രണ്ടുതരം ടൂറിസ്റ്റു വിസകളാണ് നിലവില്‍ വന്നിരിക്കുന്നത്. പത്ത് ദിവസം, ഒരു മാസം എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്ന പുതിയ വിസയുടെ കലാവധികള്‍. നിയമ പരിഷ്‌കരണം സംബന്ധിച്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഹുസൈന്‍ ബിന്‍ മുഹ്സിന്‍ അള്‍ ശുറൈഖി വിജ്ഞാപനം പുറത്തിറക്കി. അഞ്ച് ഒമാനി റിയാലിന് (887 രൂപ) പത്ത് ദിവസം രാജ്യത്ത് തങ്ങാനുള്ള ടൂറിസ്റ്റ് വിസ ലഭിക്കും. മുന്‍പ് കുറഞ്ഞത് മുപ്പതു ദിവസത്തെ വിസയാണ് ഉണ്ടായിരുന്നത്. അതിനു ഇരുപതു ഒമാനി റിയല്‍ (3,550 രൂപ) ആയിരുന്നു നിരക്ക്. പുതിയ പരിഷ്‌കരണമനുസരിച്ച് ... Read more

പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് വേണ്ട

പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി വകുപ്പ് തലത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വന്നു. പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. പാസ്പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതിമാരെ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും മതംമാറിവരാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവം വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 19ന് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച ദമ്പതികളായ തന്‍വി സേത്ത്, മുഹമദ് അനസ് സിദ്ദിഖി എന്നിവര്‍ക്കാണ് ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ കടുത്ത അവഹേളനം നേരിട്ടത്. മുസ്ലിമിനെ വിവാഹം ചെയ്തിട്ടും പേര് മാറ്റാത്ത യുവതിയോട് പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥന്‍ വികാസ് മിശ്ര തട്ടിക്കയറി. പാസ്‌പോര്‍ട്ട് പുതുക്കണമെങ്കില്‍ മതംമാറിയിട്ടുവരാന്‍ ഇയാള്‍ അനസ് സിദ്ദിഖിയോട് ആവശ്യപ്പെട്ടു. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായി 12 വര്‍ഷത്തിനുള്ളില്‍ ഇത്രയും മോശപ്പെട്ട അനുഭവം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി സുഷ്മ സ്വരാജിന് പരാതി നല്‍കിയിരുന്നു. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍മേഖലയില്‍ പുതിയ പാസ്പോര്‍ട്ട് ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായി മന്ത്രി അറിയിച്ചു. തങ്ങള്‍ പ്രഖ്യാപിച്ച ... Read more

നിസാൻ ഹബിന് സ്ഥലം; സർക്കാർ ഉത്തരവായി

ആഗോള വാഹനനിര്‍മ്മാതാക്കളായ നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കാന്‍ സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ടെക്‌നോസിറ്റിയില്‍ ആദ്യഘട്ടത്തില്‍ 30 ഏക്കറും രണ്ടാം ഘട്ടത്തില്‍ 40 ഏക്കറും സ്ഥലം നിസാന് കൈമാറും. ടെക്‌നോപാര്‍ക്ക് ഫേസ് മൂന്നില്‍ നിസാന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനാണ് തീരുമാനം. നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കുള്ള ഗവേഷണവും സാങ്കേതികവികസനവുമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ നടക്കുക. നിസാന്‍, റെനോള്‍ട്ട്, മിറ്റ്‌സുബിഷി തുടങ്ങിയ വാഹനനിര്‍മ്മാതാക്കള്‍ക്കു വേണ്ടിയാണ് ഫ്രാങ്കോജപ്പാന്‍ സഹകരണസംഘമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നത്. ഐ ടി അധിഷ്ഠിതവ്യവസായത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളാണ് നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തിലേക്ക് എത്തിച്ചത്. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജപ്പാനിലെ നിസാന്‍ ഹെഡ്‌ക്വാര്‍ട്ടേര്‍സ് സന്ദര്‍ശിച്ച് കാര്യങ്ങള്‍ ... Read more

മഴക്കാഴ്ച്ചകളൊരുക്കി ഞണ്ടിറുക്കി വെള്ളച്ചാട്ടം

സഞ്ചാരികള്‍ അധികമൊന്നും കേട്ടില്ലാത്ത ഒരു പേരാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. അതിമനോഹരമായ ഈ വെള്ളച്ചാട്ടം അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്നതിതിന്റെ കാരണം വേനലില്‍ ഇത് അപ്രത്യക്ഷമാകുന്നതുകൊണ്ടാവാം. എന്നാല്‍ ഒരു തവണ കണ്ട ഏതൊരാള്‍ക്കും മറക്കാനാവാത്ത കാഴ്ച സമ്മാനിക്കുന്ന ഒന്നാണ് ഇടുക്കി തൊടുപുഴയിലെ വെള്ളിയാമറ്റം പഞ്ചായത്തിലെ ഞണ്ടിറുക്കി വെള്ളച്ചാട്ടം. തൊടുപുഴയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയുള്ള പൂമാലയിലെത്തിയാല്‍ നടന്നെത്താവുന്ന ദൂരത്തിലാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. പൂമാലക്ക് രണ്ട് ജംങ്ഷനുകളുണ്ട്. തൊടുപുഴയില്‍ നിന്നും വരുമ്പോള്‍ പൂമാല സ്വാമിക്കവല എന്ന ജംങ്ഷനും കടന്ന് ഏകദേശം ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂള്‍ കവലയിലെത്തും. ഇവിടെ വരെയാണ് സാധാരണ തൊടുപുഴ – പൂമാല സര്‍വീസ് നടത്തുന്ന ബസുകള്‍ ഉണ്ടാവുക. ബസ്സിറങ്ങിയ ശേഷം താഴേക്കുള്ള റോഡിലൂടെ 500 മീറ്ററോളം പോയാല്‍ വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള ഭംഗി ആസ്വദിക്കാം. വെള്ളം ഒഴുകിയെത്തുന്ന പാറക്കൂട്ടങ്ങളുടെ ഇടതുവശത്തുകൂടി മുകളിലേക്ക് കയറാന്‍ പടികളുമുണ്ട്. പടികള്‍ കയറി 400 മീറ്ററോളം മുകളിലേക്ക് നടന്നാല്‍ ചെങ്കുത്തായി വെള്ളം പതിക്കുന്നതിനു ചുവട്ടിലെത്താം. ... Read more

രാജ്യത്തിനി എവിടെ നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം

രാജ്യത്ത് എവിടെയും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാവുന്ന വിധത്തില്‍ പാസ്‌പോര്‍ട്ട് ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. രാജ്യത്ത് ഏത് പാസ്‌പോര്‍ട്ട് ഓഫിസിലും പാസ്‌പോര്‍ട്ട് സേവാ ആപ്പ് വഴിയും ഇനി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാം. നിലവില്‍ സ്ഥിര മേല്‍വിലാസ പരിധിയിലെ പാസ്‌പോര്‍ട്ട് ഓഫിസ് വഴിയാണ് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാവുന്നത്. ഇതു മാറ്റി രാജ്യത്ത് എവിടെ നിന്നും അപേക്ഷിക്കാവുന്ന വിധത്തിലാണ് ഭേദഗതി. സ്ഥിര വിലാസത്തിനൊപ്പം താത്കാലിക വിലാസം നല്‍കിയാല്‍ ഇത്തരത്തില്‍ അപേക്ഷ നല്‍കാം. പാസ്‌പോര്‍ട്ട് സേവാ ആപ്പ് വഴിയും രാജ്യത്ത് എവിടെനിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. അപേക്ഷയില്‍ നല്‍കുന്ന വിലാസത്തില്‍ പൊലീസ് വെരിഫിക്കേഷന്‍ നടത്തും. ഇതേ വിലാസത്തില്‍ തന്നെ തപാല്‍ വഴി പാസ്‌പോര്‍ട്ട് എത്തിക്കുമെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.

വെബ്‌സൈറ്റ് പുതുക്കി ഐആര്‍സിടിസി: അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍

വലുപത്തില്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേ. പുരോഗതി മാത്രം ലക്ഷ്യമിട്ട് യാത്രക്കാരെ സഹായിക്കാനെന്നോണം പല മാറ്റങ്ങളും ഈയടുത്ത് കാലത്ത് റെയില്‍വേ വരുത്തിയിട്ടുണ്ട്. ഐആര്‍സിടിസിയില്‍ ആധാര്‍ ബന്ധിപ്പിച്ച യാത്രക്കാര്‍ക്ക് ഒരു മാസം 12 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. ഇതിന് പുറമേ 120 ദിവസം മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഐആര്‍സിടിസി ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റ് വഴി സാധ്യമാണ്. മാറ്റങ്ങള്‍ വന്ന സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് ദിവസങ്ങളായി. ഇത് പ്രകാരം വെറും 25 സെക്കന്റ് മാത്രമാണ് യാത്രക്കാര്‍ക്ക് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ കാച്പ രേഖപ്പെടുത്താന്‍ അഞ്ച് സെക്കന്‍ഡ് മാത്രമാണ് സമയം.   ഐആര്‍സിടിസി വഴി ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട 10 പുതിയ നിയമങ്ങള്‍ 1. യാത്രക്കാര്‍ക്ക് 120 ദിവസം മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യം ലഭിച്ചു. ഒരു യൂസര്‍ ഐഡി ഉപയോഗിച്ച് ഒരു മാസം ആറ് ടിക്കറ്റ് മാത്രമേ റിസര്‍വ് ചെയ്യാന്‍ ... Read more

മഹാരാജാവിന് ഇനി പുതിയ മുഖം: നിരക്കില്‍ മാറ്റമില്ലാതെ ഭക്ഷണവും, യാത്രയും

രാജകീയമാകാന്‍ എയര്‍ ഇന്ത്യ. രാജ്യാന്തര സര്‍വീസുകളിലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കു വ്യത്യസ്തമായ യാത്ര സമ്മാനിക്കാന്‍ എയര്‍ഇന്ത്യ ഒരുങ്ങി. നല്‍കുന്ന ഭക്ഷണത്തിലും ജീവനക്കാരുടെ യൂണിഫോമിലും തുടങ്ങി സേവനങ്ങളാകെ പരിഷ്‌കരിച്ചാണു ‘മഹാരാജ’ യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്. ബോയിങ് വിമാനങ്ങളിലായിരിക്കും ഈ മാറ്റം. നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യ വില്‍ക്കാനുള്ള ശ്രമം സര്‍ക്കാര്‍ തല്‍ക്കാലം മരവിപ്പിച്ച ആഴ്ച തന്നെയാണു പ്രീമിയം ക്ലാസിനു പുതിയ മുഖം നല്‍കിയുള്ള പരീക്ഷണവും തുടങ്ങിയത്. ‘മഹാരാജ ഡയറക്ട്’ എന്ന പേരിലാണ് പ്രീമിയം ക്ലാസ് അറിയപ്പെടുക. ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളാണു പുതിയ പ്രീമിയം ക്ലാസില്‍ ഒരുക്കിയിട്ടുള്ളത്. വിമാനത്തിന്റെ ഉള്‍ഭാഗം പൂര്‍ണമായും നവീകരിച്ചു. യാത്രക്കാര്‍ക്കു മെച്ചപ്പെട്ട നിശാവസ്ത്രം, കണ്ണിനു കുളിര്‍മയേകുന്ന തിരശ്ശീലകള്‍, കമ്പിളിപ്പുതപ്പുകള്‍, യാത്രാകിറ്റുകള്‍ എന്നിവ ലഭിക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. പാരമ്പര്യവും പാശ്ചാത്യവും ഇടകലര്‍ന്ന ശൈലിയിലുള്ള പുതിയ യൂണിഫോമാകും ജീവനക്കാര്‍ ധരിക്കുക. ഭക്ഷണപ്രിയരെ കാത്തിരിക്കുന്നത് സ്വാദേറിയ വിഭവങ്ങളാണ്. ആല്‍ക്കഹോള്‍ അടങ്ങിയതും അല്ലാത്തതുമായ പ്രാദേശിക മദ്യവും ലഭ്യമാകും. നിരക്കുകളില്‍ മാറ്റം കൂടാതെയാണു പുതിയ ... Read more

തൃശൂരിന്റെ സ്വന്തം പൈതൃക മ്യൂസിയം

ചുമര്‍ചിത്രങ്ങളുടെ പകര്‍പ്പുകള്‍, മഹാശിലയുഗ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍, പൈതൃക വസ്തുക്കളുടെയും നാടന്‍ കലകളുടെയും ശേഖരം, സൗന്ദര്യവല്‍ക്കരിച്ച കൊട്ടാരം വളപ്പ്.തേച്ചു മിനുക്കിയ കൊട്ടാരവും പുതിയ കാഴ്ചകളും അനുഭവങ്ങളുമായി നവീകരിച്ച തൃശൂര്‍ ജില്ലാ പൈതൃക മ്യൂസിയം സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ഒരുങ്ങി. സംസ്ഥാന സര്‍ക്കാര്‍ പൈതൃക മ്യൂസിയങ്ങള്‍ സംരക്ഷിച്ചു നവീകരിക്കുന്നതിന്റെ ഭാഗമായാണു കൊല്ലങ്കോട് രാജവംശത്തിന്റെ വേനല്‍ക്കാലവസതിയായിരുന്ന കൊട്ടാരം പുരാവസ്തുവകുപ്പു നവീകരിച്ചത്. തൃശൂരിന്റെ പൈതൃകവും സംസ്‌കാരവും ഒത്തുചേരുന്ന ഇടമായി ചെമ്പുക്കാവിലെ ജില്ലാ പൈതൃക മ്യൂസിയം മാറിക്കഴിഞ്ഞു. കൊല്ലങ്കോട് ഹൗസ് കൊല്ലങ്കോട് രാജവംശത്തിലെ അവസാനരാജാവായിരുന്ന വാസുദേവരാജ 1904-ല്‍ മകള്‍ക്കുവേണ്ടി പണികഴിപ്പിച്ചതാണു ചെമ്പുക്കാവിലെ ‘കൊല്ലങ്കോട് ഹൗസ്’ എന്നറിയപ്പെടുന്ന കൊട്ടാരം. 1975-ല്‍ കേരള പുരാവസ്തുവകുപ്പ് കൊട്ടാരം ഏറ്റെടുത്തു സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ഇന്‍ഡോ-യൂറോപ്യന്‍ ശൈലിയില്‍ പണികഴിപ്പിച്ച കൊട്ടാരം ബ്രിട്ടീഷുകാരുടെ സഹായത്തോടെയാണു പൂര്‍ത്തീകരിച്ചത്. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതിചെയ്ത ഇറ്റാലിയന്‍ മാര്‍ബിളും ടൈല്‍സും ഉപയോഗിച്ചാണു തറകള്‍ നിര്‍മിച്ചിരിക്കുന്നത്. മരങ്ങളുപയോഗിച്ച് പൂര്‍ത്തീകരിച്ച മേല്‍ക്കൂരയും കൊട്ടാരത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. കൊല്ലങ്കോട് രാജാക്കന്മാരുടെ സ്വകാര്യശേഖരത്തിലെ വസ്തുക്കള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശ്രീമൂലം ... Read more

പൂന്തോട്ട നഗരിയിലേക്ക് പോകാം പുതിയ വഴിയിലൂടെ

തിരക്കിന് ഒരു ഇടവേള നല്‍കി യാത്ര പോകാന്‍ പറ്റിയ ഇടമാണ് ബംഗളൂരു. എന്നാല്‍ യാത്ര ചെയ്യുന്ന വഴി വാഹനത്തിരക്ക് മൂലം യാത്രയെ തന്നെ മടുപ്പിക്കുന്നതാണ്. മടുപ്പിക്കുന്ന ആ വഴി മാറ്റി പിടിച്ച് ഗ്രാമങ്ങളുടെ ഭംഗി കണ്ട് ബംഗളൂരുവില്‍ എത്താം. സാധാരണയായി ബംഗളൂരു യാത്രയ്ക്ക് ആളുകള്‍ പ്രധാനമായും രണ്ടു വഴികളെയാണ് ആശ്രയിക്കാറ്. അതിലൊന്ന് മൈസൂര്‍ വഴിയും മറ്റൊന്ന് സേലം വഴിയുമാണ്. ഈ രണ്ടുപാതകളും ഉപേക്ഷിച്ചുകൊണ്ട് സത്യമംഗലം കാടുകള്‍ കയറി, മേട്ടൂര്‍ ഡാമിലെ കാഴ്ചകള്‍ കണ്ട്…ധര്‍മപുരിയും ഹൊസൂരും കടന്ന് ഒരു യാത്ര. ബെംഗളൂരുവിനോട് മലയാളികള്‍ക്കെന്നും പ്രിയമാണ്. തൊഴില്‍ തേടിയായാലും പഠനത്തിനായാലും കാഴ്ച്ചകള്‍ കാണാനായാലും മലയാളികളുടെ ആദ്യപരിഗണനയില്‍ സ്ഥാനം ലഭിക്കുന്ന ഒരു നഗരമാണത്. ബെംഗളൂരുവിലെ കാഴ്ചകള്‍ കാണാനായി യാത്രയ്ക്കൊരുങ്ങുന്നത് സ്വന്തം വാഹനത്തിലാണെങ്കില്‍, ആ യാത്ര ഏറെ ആസ്വാദ്യകരമാക്കണമെങ്കില്‍ പാലക്കാട് നിന്ന് കോയമ്പത്തൂര്‍ വഴി അന്നൂര്‍-പുളിയമ്പെട്ടി വഴി സത്യമംഗലത്തെത്തണം. കാടിനെയും നഗരത്തിനെയും ഒരു പോലെ വെറുപ്പിച്ച വീരപ്പിന്റെ നാട്ടിലൂടെയുള്ള യാത്രയില്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് വഴിയുടെ ഇരുവളങ്ങളിലും ... Read more

യോഗയെ അറിയാന്‍ യോഗ ലൊക്കേറ്റര്‍ ആപ്പ്

യോഗയെ സ്‌നേഹിക്കുന്നവര്‍ക്ക് യോഗയെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യോഗ സംബന്ധമായ പരിപാടികളെക്കുറിച്ചറിയാന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ‘യോഗ ലൊക്കേറ്റര്‍ ആപ്പ്’. ഈ ആപ്പ് വഴി സമീപ പ്രദേശത്ത് നടക്കുന്ന യോഗ പരിപാടികളെക്കുറിച്ചറിയാനും അവിടേക്കുള്ള വഴി കണ്ട്പിടിച്ച് തരാന്‍ ഈ ആപ്പ് സഹായിക്കും. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതി ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്നസ് എന്ന സ്ഥാപനമാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐഓഎസ് ആപ് സ്റ്റോറിലും നിലവില്‍ ആപ് ലഭ്യമാണ്. വളരെ എളുപ്പത്തില്‍ ഇപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്ന വ്യക്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള യോഗ പരിപാടികളുടെ മാപ്പാണ് ആപ്പില്‍ കാണിക്കുന്നത്. ഇത് 49 കിലോമീറ്റര്‍ വരെ വര്‍ധിപ്പിക്കാനും കഴിയും. ആപ്പില്‍ ലഭ്യമാകുന്ന പരിപാടികളുടെ പട്ടികയില്‍ ക്ലിക്ക് ചെയ്താല്‍ പരിപാടിയുടെ കൃത്യമായ വിവരങ്ങളും, നടക്കുന്ന വേദിയും തീയതിയും ആപ്പില്‍ കാണിക്കും. കൂടാതെ പരിപാടിയുടെ കൂടുതല്‍ വിശദ വിവരങ്ങള്‍ അറിയാന്‍ സംഘാടകരുടെ പേരും ബന്ധപ്പെടാനുള്ള ... Read more

ജലപാത വരുന്നതോടെ കേരള ടൂറിസം ലോകത്ത് ഒന്നാമതാകുമെന്ന് മനോരമ എഡിറ്റർ

കാസർകോട് ജലപാത യാഥാർഥ്യമായാൽ കേരളം രണ്ടു വർഷം കൊണ്ട് ലോകത്തിലെ വലിയ ടൂറിസം കേന്ദ്രമായി വളരുമെന്ന് മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു പറഞ്ഞു. ദേശാഭിമാനി ആലപ്പുഴ പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഫിലിപ്പ് മാത്യു .പദ്ധതി നടപ്പാക്കാൻ മുൻകൈയെടുത്ത മുഖ്യമന്ത്രിക്കും ടീമിനും അദ്ദേഹം ആശംസ നേർന്നു. പ്രസംഗത്തിൽ മുഖ്യമന്ത്രിയേയും സർക്കാരിനേയും മനോരമ എഡിറ്റർ പ്രശംസിച്ചു. ഈ ഭരണം തുടർന്നാൽ കേരളം പറുദീസയാകും. കേരളം കണ്ട കരുത്തരായ മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയൻ. വികസന വഴികളിലെ പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ച് മുന്നോട്ടു പോകാൻ മുഖ്യമന്ത്രി കാട്ടുന്ന ഇച്ഛാശക്തി അപാരമാണ് .ഈ നിലയിൽ മുന്നോട്ടു പോയാൽ കേരളം പറുദീസയാകുമെന്നുറപ്പാണെന്നും ഫിലിപ്പ് മാത്യു പറഞ്ഞു