Category: Top Stories Malayalam

അഞ്ചുരുളിയില്‍ സഞ്ചാരികളുടെ തിരക്കേറുന്നു

കാലവര്‍ഷത്തില്‍ ഇടുക്കി ജലസംഭരണിയില്‍ ജലനിരപ്പുയര്‍ന്നതോടെ അഞ്ചുരുളിയിലും ജലനിരപ്പുയര്‍ന്നു. ഇതോടെ ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇരട്ടയാര്‍ ഡാമില്‍ നിന്നുള്ള ജലം തുരങ്കത്തിലൂടെ സംഭരണിയില്‍ പതിക്കുന്നതാണ് ആകര്‍ഷകമായ കാഴ്ച. 5.5 കിലോമീറ്റര്‍ നീളവും 24 അടി വ്യാസവുമുള്ള തുരങ്കം ഇരട്ടയാര്‍ മുതല്‍ അഞ്ചുരുളിവരെ ഒറ്റപ്പാറയിലാണ് നിര്‍മിച്ചത്. രണ്ടിടങ്ങളില്‍നിന്നും ഒരേസമയം നിര്‍മാണം ആരംഭിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. നിര്‍മാണ കാലയളവില്‍ 22 പേര്‍ അപകടങ്ങളില്‍ മരിച്ചു. കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്തിന് കീഴെയാണ് തുരങ്കം. സെല്‍ഫിയെടുക്കാനും ഫോട്ടോയെടുക്കാനുംവരെ തിരക്കാണിവിടെ. എന്നാല്‍, ഇവിടം അപകട മേഖലകൂടിയാണ്. കാല്‍വഴുതിയാല്‍ പതിക്കുന്നത് നിലയില്ലാത്ത ഇടുക്കി സംഭരണിയിലായിരിക്കും. ഇതോടെയാണ് കാഞ്ചിയാര്‍ പഞ്ചായത്തും പൊലീസും ചേര്‍ന്ന് സുരക്ഷ ഉറപ്പാക്കിയത്. സഞ്ചാരികള്‍ വെള്ളത്തിലേക്കിറങ്ങുന്ന ഭാഗങ്ങള്‍ കയറുകെട്ടി അടച്ചു. വാഹനങ്ങള്‍ വെള്ളത്തിന് സമീപത്തേക്ക് ഇറക്കുന്നത് നിരോധിച്ചിട്ടുണ്ട്. തുരങ്കത്തിലേക്കുള്ള പാതയും അടച്ചു. നിരവധിയിടങ്ങളില്‍ അപായസൂചന ബോര്‍ഡുകളും വച്ചിട്ടുണ്ട്. സഞ്ചാരികളുടെ വര്‍ധനവ് കണക്കിലെടുത്ത് പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. എന്നാല്‍, എല്ലാ നിയന്ത്രണങ്ങളും മറികടന്ന് സഞ്ചാരികള്‍ വെള്ളത്തിലിറങ്ങുന്നത് ... Read more

നീലയണിഞ്ഞ് മറയൂര്‍ മലനിരകള്‍

പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചെരിവുകളില്‍ നീലവസന്തത്തിന്റെ വരവറിയിച്ച് കുറിഞ്ഞി പൂവിട്ടു. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയാണ് മലനിരകളില്‍ വസന്തം ഒരുക്കിയിരിക്കുന്നത്. മറയൂരിന് സമീപമുള്ള ചിന്നാര്‍ വന്യജീവി സങ്കേതത്തിനും കുറിഞ്ഞിമല സങ്കേതത്തിനും അതിരു പങ്കിടുന്ന കൊടൈക്കനാല്‍ മലനിരകളിലാണ് പൂവസന്തം. തമ്പുരാന്‍ കോവിലില്‍ മേഖലയിലും കുളൈക്കാട് പാപ്പളൈ അമ്മന്‍ ക്ഷേത്രത്തിന് സമീപത്തുമുള്ള മലഞ്ചരിവുകളില്‍ പന്ത്രണ്ട് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നീലപരവതാനി വിരിച്ച് പ്രകൃതി വിസ്മയം തീര്‍ത്തിരിക്കുന്നത് കാണാന്‍ സഞ്ചാരികളുടെ തിരക്കുമുണ്ട്. മഴയ്ക്ക് ഒരാഴ്ച ശമനമുണ്ടായതോടെ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട എന്നിവടങ്ങളില്‍ അങ്ങിങ്ങായി ഒറ്റപ്പെട്ട് കുറിഞ്ഞിച്ചെടികള്‍ പൂത്തിട്ടുണ്ടെങ്കിലും മലനിരകള്‍ മുഴുവന്‍ പൂവിട്ടിരിക്കുന്നത് മറയൂര്‍ മലനിരകള്‍ക്ക് അഭിമുഖമായി നില്‍ക്കുന്ന തമിഴ്‌നാട് മലകളിലാണ്. ഉയരം കൂടിയ മലകളില്‍ ചോലവനങ്ങളോട് ചേര്‍ന്ന പുല്‍മേടുകളില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നീലക്കുറിഞ്ഞി ശക്തമായ കാറ്റില്‍ ഒരേ ഉയരത്തിലാണ് വളരുന്നത്. ഈ പുല്‍മേടുകളെ മൂടി വ്യാപകമായി പൂക്കുമ്പോഴാണ് മലനിരകള്‍ ഇളം നീല വര്‍ണത്തിലാകുന്നത്. ഇതാണ് കുളിര്‍ക്കാഴ്ചയാകുന്നത്.

രാത്രിയാത്ര നിരോധനം; കര്‍ണാടകയുടെ പിന്തുണ തേടി കേന്ദ്രം

ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കുന്നതിന് പിന്തുണ തേടി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകത്തിന് കത്ത് നല്‍കി. കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി വൈ.എസ്.മാലിക്കാണ് കത്ത് നല്‍കിയത്. അടിയന്തിരമായി ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ജൂലായ് 21 ന് അയച്ച കത്തില്‍ കര്‍ണാടകത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ച് നാളുകളായി ഇതേ ആവശ്യം കേരളം ആവര്‍ത്തിച്ച് വരികയാണ്. കേന്ദ്ര ഉപരിതല വകുപ്പുമായി നേരത്തെ നടത്തിയ ചര്‍ച്ചയില്‍ രാത്രിയാത്രാ നിരോധനം നീക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കര്‍ണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് പുതിയ കത്ത് നല്‍കിയിരിക്കുന്നത്. ദേശീയപാത 212-ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനും അതില്ലാത്ത ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളില്‍ എട്ടടി ഉയരത്തില്‍ കമ്പിവലകെട്ടാമെന്നുമാണ് ഉപരിതല ഗതാഗത വകുപ്പിന്റെ ശുപാര്‍ശ. ഇതിന് ചിലവ് വരുന്ന 46000 കോടി രൂപ കേരളവും കര്‍ണാടകവും വഹിക്കണമെന്നും നിര്‍ദേശിക്കുന്നു. ഓഗസ്റ്റ് എട്ടിന് സുപ്രീംകോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണനക്ക് വരുന്നുണ്ട്.

ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു. കരള്‍ രോഗ ബാധയെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹം. ആലുവയിലുള്ള സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 4.40നായിരുന്നു അന്ത്യം. മലയാള ഗസല്‍ സംഗീതത്തെ ജനകീയമാക്കുന്നതില്‍ നിറസാന്നിധ്യമായിരുന്ന ഉമ്പായി അഞ്ച് പതിറ്റാണ്ട് കാലം സംഗീത ലോകത്തെ നിറസാന്നിധ്യമായിരുന്നു. തബല വാദകനായി സംഗീത ലോകത്തെത്തിയ അദ്ദേഹം പിന്നീട് മലയാള ഗസല്‍ സംഗീതലോകത്തേക്ക് എത്തുകയായരിരുന്നു. കൊച്ചിയില്‍ തബലിസ്റ്റായി പ്രവര്‍ത്തിച്ച് തുടങ്ങിയ അദ്ദേഹം പിന്നീട് മുബൈയിലേക്ക് പോയി. പിന്നീട് ഗസല്‍ ജീവിതമാക്കിയ ഉമ്പായി കേരളത്തിലെത്തി, ഗസലിനായി സംഗീത ട്രൂപ്പുണ്ടാക്കി. മലയാളത്തിലെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പായിരുന്നു അത്. ആദ്യമൊന്നും ഗസലിനെ ആരും സ്വീകരിച്ചില്ല. രാത്രി കാലത്ത് കൊച്ചിയിലെ ഹോട്ടലില്‍ പാടുമായിരുന്ന അദ്ദേഹം, ജീവിക്കാനായി പകല്‍ സമയത്ത് മറ്റ് ജോലികള്‍ ചെയ്തു. ഇതിനിടയില്‍ എറണാകുളം നഗരത്തില്‍ ഉത്തരേന്ത്യന്‍ സമൂഹത്തിന്റെ പ്രിയ പാട്ടുകാരനായി. പ്രണാമം എന്ന പേരില്‍ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം അദ്ദേഹം പുറത്തിറക്കി. ഇത് വഴിത്തിരിവായി. ധാരാളം പേര്‍ ഗസലിന്റെ ആരാധകരായി. പിന്നീട് ഒ ... Read more

ഈ ഇടങ്ങള്‍ കാണാം കീശ കാലിയാവാതെ

വിദേശത്തേക്കൊരു സുഖവാസ യാത്ര ഏതൊരു സഞ്ചാരപ്രിയന്റെയും സ്വപ്‌നമാണ്. ഒരു യൂറോപ്യന്‍ യാത്ര ശരാശരി ഇന്ത്യക്കാരന് താങ്ങാവുന്നതില്‍ അപ്പുറമാണ്. എന്നാല്‍ ബജറ്റില്‍ ഒതുങ്ങുന്ന തുക കൊണ്ട് യാത്രചെയ്യാന്‍ കഴിയുന്ന മനോഹര ഇടങ്ങള്‍, ഇന്ത്യന്‍ രൂപയ്ക്ക് വളരെ മൂല്യമുള്ള അഞ്ച് മനോഹര രാജ്യങ്ങളെ പരിചയപ്പെടുത്തുന്നു. നേപ്പാള്‍ നമ്മുടെ അയല്‍ രാജ്യമായ നേപ്പാളില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തനിപ്പകര്‍പ്പാണെന്ന് പറയാം. ഒരു ഇന്ത്യന്‍ രൂപക്ക് 1.60 നേപ്പാളീ റുപ്പിയാണ് മൂല്യം. ഇന്ത്യക്കാര്‍ക്ക് വിസ പോലുള്ള കടമ്പകളൊന്നും ഇവിടെയില്ല. വനത്തിലേക്കൊരു ട്രക്കിങ്ങിന് താല്‍പര്യമുള്ള ആര്‍ക്കും ഇവിടേക്ക് വരാം. അതു വെറുമൊരു ട്രക്കിങ് മാത്രമായിരിക്കില്ല. ആത്മാവിനെ തൊട്ടറിയാന്‍ കൊതിക്കുന്നവര്‍ക്ക് ഏകാകിയായി കടന്നുചെല്ലാവുന്ന സ്ഥലം കൂടിയാണ് നേപ്പാള്‍. ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവുള്ള കറന്‍സിയാണ് നേപ്പാളിലുള്ളതെന്നതിനാല്‍ അവരുടെ കറന്‍സിയേക്കാള്‍ ഇന്ത്യന്‍ രൂപയെ ഇഷ്ടപ്പെടുന്നവരാണ് നേപ്പാളില്‍ കൂടുതലും. ആകാശം തൊട്ട് മേഘങ്ങളെ വകഞ്ഞുമാറ്റുന്ന മഞ്ഞുമലകളും നിഗൂഢതയില്‍ പൊതിഞ്ഞ യതിമനുഷ്യനുമൊക്കെ ആകര്‍ഷിക്കുന്ന നാടാണിത്. കംബോഡിയ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ‘അങ്കോര്‍ വാറ്റ്’ ... Read more

കണ്ണൂര്‍ ചിറക് വിരിക്കുന്നു ; വിമാനം ഉടന്‍ പറക്കും

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് സെപ്റ്റംബര്‍ പതിനഞ്ചിനകം അന്തിമ ലൈസന്‍സ് അനുവദിക്കുമെന്ന് വ്യോമയാന സെക്രട്ടറിയുടെ ഉറപ്പ്. വ്യോമയാന മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. അന്തിമ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ഏജന്‍സികളുടെയും അനുമതി ഇതിനു മുന്‍പായി ലഭ്യമാക്കാനും യോഗത്തില്‍ ധാരണയായി. യോഗത്തില്‍ ഓരോ ലൈസന്‍സുകളും ലഭ്യമാക്കേണ്ട തീയതികളും തീരുമാനമായിട്ടുണ്ട്. ഇതിനോടകം രാജ്യത്തിനകത്തെ സര്‍വീസുകള്‍ക്കും രാജ്യാന്തര സര്‍വീസുകള്‍ക്കും അനുമതി നല്‍കിക്കഴിഞ്ഞു. വിമാനങ്ങള്‍ക്ക് വിദേശ കമ്പനികളുടെ അനുമതി നല്‍കുന്ന കാര്യമാണ് ഇപ്പോള്‍ പരിഗണനയിലിരിക്കുന്നത്. ഉഡാന്‍ പദ്ധതിയുടെ പരിമിതികള്‍ മനസ്സിലാക്കി പുതുക്കിയ വ്യവസ്ഥകള്‍ വ്യോമയാന മന്ത്രാലയം യോഗത്തില്‍ അവതരിപ്പിച്ചു. ഇക്കാര്യത്തില്‍ കിയാല്‍ ഡയറക്ടര്‍ ബോര്‍ഡും സംസ്ഥാന സര്‍ക്കാരും വൈകാതെ തീരുമാനമെടുക്കും. വ്യോമയാന സെക്രട്ടറി രാജീവ് നയന്‍ ചൗബേ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളായ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍, മിനിസ്ട്രി ... Read more

കളിയല്ല ഇവര്‍ക്ക് കുറിഞ്ഞി വസന്തം; ജീവനാണ്

കുറിഞ്ഞി ഉദ്യാനം ഈ പിന്‍തലമുറക്കാര്‍ക്ക് ജീവനാണ്. നീല വസന്തം വിരിയുന്ന ഉദ്യാനത്തിനെ നെഞ്ചോട് ചേര്‍ത്ത് സംരക്ഷിക്കുന്ന വലിയൊരു വിഭാഗമാണ് വട്ടവട കോവിലൂരില്‍ പൂഞ്ഞാര്‍ രാജാവ് കല്‍പിച്ച് നല്‍കിയ അഞ്ച് സ്ഥാനക്കാരുടെ പിന്‍തലമുറക്കാര്‍. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തെ വരവേല്‍ക്കുവാന്‍ മലയാണ്ടവര്‍ക്ക് കോവിലൂര്‍ ജനത പൂജ നടത്തി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുടിയേറ്റം നടന്ന വട്ടവട, കോവിലൂര്‍ മേഖലയില്‍ ഇന്നും പുരാതനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും മുറുകെ പിടിക്കുന്നവരാണ് ഈ പിന്‍തലമുറക്കാര്‍. മന്ത്രിയാര്‍, മന്നാടിയാര്‍ തുടങ്ങിയ പൂഞ്ഞാര്‍ രാജാവ് കല്‍പ്പിച്ച് നല്‍കിയ അഞ്ച് സ്ഥാനക്കാര്‍ മുമ്പുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഇന്നും മുറതെറ്റാതെ മുമ്പോട്ട് കൊണ്ടുപോകുയാണ്. ഇതില്‍ ഒന്നാണ് നീലക്കുറിഞ്ഞി സംരക്ഷണവും ഇവിടുത്തി വിശ്വാസികളുടെ ദൈവമായ മലയാണ്ടവരുടെ ഭക്ഷണമാണ് നീലക്കുറിഞ്ഞി പൂത്തുകഴിയുമ്പോള്‍ ഉണ്ടാകുന്ന അരികള്‍ എന്നതാണ് വിശ്വാസം. അതുകൊണ്ട് തന്നെ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലയാണ്ടവരുടെ ഭക്ഷണത്തിനായി പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തെ വരവേല്‍ക്കുവാന്‍ കോവിലൂര്‍ ജനത വലിയ പൂജകളും നടത്തപ്പെടാറുണ്ട്. പൂക്കളും, പഴങ്ങളുമായി മാധളംകുടൈ ശട്ടക്കാരന്‍വയല്‍ ... Read more

വരവറിയിച്ച് കുറിഞ്ഞി വസന്തം; മുന്നൊരുക്കങ്ങളുമായി വനംവകുപ്പ്

മൂന്നാര്‍ മലനിരകളിലെ കുറിഞ്ഞി വസന്തം വരവേല്‍ക്കാന്‍ വനംവകുപ്പ് സജ്ജമായി. ഇരവികുളം ദേശീയോദ്യാനത്തിനാലാണ് വിനോദ സഞ്ചാരികള്‍ക്ക് 12 വര്‍ഷങ്ങള്‍ക്കൊരിക്കല്‍ മാത്രം ദൃശ്യമാകുന്ന പ്രകൃതിയുടെ വര്‍ണ വിസ്‌ഫോടനം നേരില്‍ കാണാന്‍ കഴിയുക. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണു കുറിഞ്ഞിപ്പൂക്കാലം. പകല്‍ ഏഴു മുതല്‍ നാലു വരെയാണു സന്ദര്‍ശന സമയം.സന്ദര്‍ശകര്‍ക്കായി ഓണ്‍ലൈന്‍ ടിക്കറ്റ്/മുന്‍കൂര്‍ ബുക്കിങ് ഏര്‍പെടുത്തിയിട്ടുണ്ട്. 75% ടിക്കറ്റ് ഓണ്‍ലൈന്‍ വഴിയും ബാക്കി നേരിട്ടുമാണു നല്‍കുക. ഓണ്‍ലൈന്‍ ബുക്കിങ് വിലാസം: www.munnarwildlife.com, eravikulamnationalpark.org മുതിര്‍ന്നവര്‍ക്ക് 120 രൂപയും കുട്ടികള്‍ക്കു 90 രൂപയും വിദേശികള്‍ക്കു 400 രൂപയുമാണു ടിക്കറ്റ് നിരക്ക്. സ്റ്റില്‍ ക്യാമറയ്ക്കു 40 രൂപയും വിഡിയോ ക്യാമറയ്ക്ക് 315 രൂപയും നല്‍കണം. ഒരു ദിവസം 3500 പേര്‍ക്കാണു പാര്‍ക്കില്‍ പ്രവേശനാനുമതി.പരമാവധി രണ്ടു മണിക്കൂറാണു സന്ദര്‍ശകര്‍ക്കു തങ്ങാവുന്ന സമയം.മൂന്നാര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, മറയൂര്‍ ഫോറസ്റ്റ് കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ ടിക്കറ്റ് ലഭിക്കും. സന്ദര്‍ശകര്‍ക്കു ഇരവികുളം നാഷനല്‍ പാര്‍ക്കിനെക്കുറിച്ചും മൂന്നാറിനെക്കുറിച്ചും അവബോധമുണ്ടാക്കാന്‍ രാജമല അഞ്ചാം മൈലിലെ വിസിറ്റേഴ്‌സ് ലോഞ്ചില്‍ ... Read more

ചെന്നൈ പട്ടണത്തിലെ കൊച്ച് താരങ്ങള്‍

തെന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായിരുന്നു ഒരുകാലത്ത് മദിരാശി അതായത് ഇപ്പോഴത്തെ ചെന്നൈ. സിനിമാ പ്രാന്ത് തലയ്ക്ക് പിടിച്ച് കോടമ്പാക്കത്തേക്ക് വണ്ടി കയറിയിരുന്നവര്‍ ഇന്ന് ഓര്‍മ്മയാണ്. ചെന്നൈയിലെ സിനിമാ പാര്യമ്പര്യത്തിന്റെ തണലിലായിരുന്നു മലയാള സിനിമ പിച്ചവെച്ചതും നടന്ന് തുടങ്ങിയതും. പിന്നീട് തൊണ്ണൂറുകളുടെ തുടക്കത്തില്‍ നമ്മുടെ സിനിമ തിരുവനന്തപുരത്തേക്കും പിന്നീട് കൊച്ചിയിലേക്കും പറിച്ചു നട്ടു. അഭിനേതാക്കള്‍ക്കൊപ്പം തന്നെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ചെന്നൈയിലെ ചില ലൊക്കേഷനുകളെക്കുറിച്ച്… ഗഫൂര്‍ ഇക്കയുടെ ദുബായ് ദാസനും വിജയനും ഗഫൂര്‍ ഇക്കയുടെ ഉരുവില്‍ എത്തിപ്പെട്ടതു ചെന്നൈയിലെ ബസന്റ് നഗറിനു സമീപമുള്ള എലിയട്ട് ബീച്ചിലാണ്. സിഐഡീസ് എസ്‌കേപ്… എന്ന ഡയലോഗ് ആദ്യം മുഴങ്ങിയതും ഇവിടെത്തന്നെ. സിനിമയില്‍ കാണുന്ന കാള്‍ ഷിമ്മിന്റെ സ്മാരകം ഇപ്പോഴും ഇവിടെയുണ്ട്.തിരയില്‍ മുങ്ങിയ ബ്രിട്ടിഷ്‌ െപണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ മരണമടഞ്ഞ കാള്‍ ഷിമ്മിന്റെ സ്മരണാര്‍ഥം അന്നത്തെ ബ്രിട്ടിഷ് മേയറുടെ നേതൃത്വത്തില്‍ നിര്‍മിച്ച സ്മാരകമാണിത്. ഒട്ടേറെ തമിഴ് ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. അണ്ണാ നഗര്‍ ടവര്‍ പാര്‍ക്ക് അധോലോക നായകനായ പവനായി ശവമായത് ചെന്നൈ ... Read more

അണക്കെട്ട് കാണാം മുന്‍കരുതലോടെ

ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാല്‍ അപകട സാധ്യതകള്‍ കൂടുതലാണ്. പുഴയുടെ തീരത്തേക്ക് വെള്ളം കയറാന്‍ സാധ്യത കൂടുതലാണ്. ഷട്ടര്‍ തുറക്കുന്നതോടെ വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഭരണി നിറഞ്ഞ് ഷട്ടറുകള്‍ തുറക്കന്‍ തീരുമാനമെടുക്കുന്നത്. അതു കൊണ്ട് തന്നെ ആ അത്ഭുത കാഴ്ച്ച കാണാന്‍ നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിവതും സഞ്ചാരികള്‍ പോകരുത് എന്ന് തന്നെയാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുമുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ഷട്ടര്‍ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി ഫോട്ടോ ... Read more

വര്‍ക്കല ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന് 10 കോടി

വര്‍ക്കല ടൂറിസം മേഖലയില്‍ ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന് 10 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബീക്കണ്‍ വര്‍ക്കല നഗരസഭയുടെ ഓള്‍ഡ് ഈസ് മൈ ഗോള്‍ഡ്, അജൈവ വസ്തുക്കളുടെ കൈമാറ്റം, പാപനാശം ക്ലോക് ടവര്‍ എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓള്‍ഡ് ഈസ് മൈ ഗോള്‍ഡ്’ ടൂറിസം മേഖലയില്‍ പുത്തനുണര്‍വേകും. പാപനാശം ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സെപ്തംബറില്‍ ആരംഭിക്കുന്നതോടെ ടൂറിസം മേഖലയില്‍ വര്‍ക്കലയുടെ മുഖച്ഛായതന്നെ മാറും. ബീച്ചും പരിസരവും മാലിന്യ രഹിതമാക്കണം. മാലിന്യം ടൂറിസത്തിന് ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വര്‍ക്കല നഗരസഭ സ്വരൂപിച്ച 15 ടണ്‍ മാലിന്യം ക്വയിലോണ്‍ പ്ലാസ്റ്റിക് എന്ന ഏജന്‍സിക്ക് മന്ത്രി കൈമാറി. വി ജോയി എംഎല്‍എ അധ്യക്ഷനായി. കലക്ടര്‍ കെ വാസുകി മുഖ്യപ്രഭാഷണം നടത്തി. ബീക്കണ്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ് ഡോ. സി എന്‍ മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ എസ് അനിജോ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലതിക സത്യന്‍, ഷിജിമോള്‍, ഗീത ... Read more

ജലനിരപ്പ് വീണ്ടും ഉയരുന്നു; ഇടുക്കി അണക്കെട്ട് ഉടന്‍ തുറന്നേക്കും

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2393.78 അടിയായി ഉയര്‍ന്ന ജലനിരപ്പ് രണ്ടടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് ജാഗ്രതാനിര്‍ദേശം നല്‍കും. 2400 അടി പരമാവധി സംഭരണശേഷിയുള്ള അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. തൊമ്മന്‍കുത്ത് വനത്തില്‍ മഴയെത്തുടര്‍ന്ന ഉരുള്‍പ്പൊട്ടി. 2400 അടി ജലനിരപ്പ് എത്തുന്നതിന് മുമ്പ് തന്നെ സംഭരണി തുറക്കാനാണ് തീരുമാനം. അതിനാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കുന്നതിനുപിന്നാലെ ജലനിരപ്പ് 2400 അടി എത്തുന്നതിനു മുന്‍പായി ഡാം തുറക്കാനാണ് തീരുമാനം. ഇടുക്കി ജലസംഭരണിയില്‍ വെള്ളം ഉയരുമ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. ഇതിനു മുന്‍പു ചെറുതോണി അണക്കെട്ടു തുറന്നതു 1992ല്‍ ആയിരുന്നു. വെള്ളം ഒഴുക്കുന്നതു ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളുയര്‍ത്തിയാണ്. ചെറുതോണി പുഴയിലൂടെ പെരിയാറിലേക്കു വെള്ളമെത്തും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഭരണി തുറക്കുന്നത്.  നിറഞ്ഞ് നില്‍ക്കുന്ന അണക്കെട്ട് കാണുവാന്‍ ഇടുക്കി ഗെസ്റ്റ് ഹൗസ് പ്രദേശം, ഹില്‍വ്യൂ പാര്‍ക്ക്, നാരകക്കാനം മലനിരകള്‍, ഇടുക്കി ടൗണിനു ... Read more

ഓണസമ്മാനവുമായി കെ എസ് ആര്‍ ടി സി

തിരുവനന്തപുരം: ഈവരുന്ന പൊന്നോണക്കാലത്ത് മറുനാടന്‍ മലയാളികള്‍ക്ക് കേരളത്തിലെത്തി ഓണം ആഘോഷിക്കുവാനായി ഇതാദ്യമായി കെഎസ്ആര്‍ടിസി ‘മാവേലി ബസ്സ്’ -കള്‍ യാത്രക്കാര്‍ക്കായി അവതരിപ്പിക്കുന്നു. ഓണാവധിക്കാലത്തോടനുബന്ധിച്ച് ബാംഗ്ലൂര്‍, മൈസൂര്‍, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്നും കേരളത്തിലെത്താന്‍ വളരെയധികം ചാര്‍ജ്ജുകള്‍ നല്‍കി ഇനി സ്വകാര്യ കോണ്‍ട്രാക്റ്റ് കാര്യേജുകളെ ആശ്രയിക്കേണ്ട അവസ്ഥയില്ല. സ്വകാര്യ കോണ്‍ട്രാക്റ്റ് കാര്യേജുകളുടെ ഇത്തരത്തിലുള്ള ചൂഷണത്തിന് പരിഹാരമെന്നോണം കെഎസ്ആര്‍ടിസി ഇത്തവണ ‘മാവേലി സീസണല്‍’ ബസ്സുകളുമായി യാത്രക്കാരോടൊപ്പം എത്തുന്നു. കെഎസ്ആര്‍ടിസിയുടെ നിലവില്‍ ഓടുന്നതില്‍ നിന്നും കൂടുതലായി100 ബസ്സുകള്‍ ആഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ കേരളത്തിലെ പ്രധാനപ്പെട്ട വിവിധ പട്ടണങ്ങളില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും മൈസൂരിലേക്കും കോയമ്പത്തൂരിലേക്കും കൂടാതെ പെര്‍മിറ്റ് ലഭ്യമാകുന്ന പക്ഷം ചെന്നൈയിലേക്കും തിരിച്ചുമുളള സര്‍വീസുകള്‍ നടത്തും. മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ AC, മള്‍ട്ടി ആക്‌സില്‍ വോള്‍വോ എ.സി. ബസ്സുകള്‍ എന്നിവ കൂടാതെ സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നീ ശ്രേണിയിലുള്ള ബസ്സുകളും ഇതോടൊപ്പം മറുനാടന്‍ മലയാളികളുടെ ... Read more

തുഴയേന്തിയ കാക്ക ഇനി കുഞ്ഞാത്തു

66ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ ചേമ്പിലത്തോണിയിലെ തുഴയേന്തിയ കാക്കയ്ക്ക് പേരിട്ടു ‘കുഞ്ഞാത്തു’. വിദ്യാര്‍ഥികള്‍ക്ക് നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി നടത്തിയ മത്സരത്തില്‍ തുമ്പോളി മാത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി അവലൂക്കുന്ന് അമ്പാട്ട് എ എം അദ്വൈത് കൃഷ്ണ വിജയിയായി. എന്‍ട്രികളില്‍നിന്ന് പിആര്‍ഡി മുന്‍ മേഖല ഉപഡയറക്ടര്‍ പി രവികുമാര്‍, ചിക്കൂസ് ശിവന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് വി എസ് ഉമേഷ് എന്നിവരടങ്ങിയ വിധിനിര്‍ണയ സമിതിയാണ് പേര് തെരഞ്ഞെടുത്തത്. മൂന്നൂറോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഒന്നില്‍ കൂടുതല്‍ മത്സരാര്‍ഥികള്‍ കുഞ്ഞാത്തു എന്ന പേര് നിര്‍ദ്ദേശിച്ചതിനാല്‍ നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. വിജയിക്ക് മുല്ലയ്ക്കല്‍ നൂര്‍ ജ്വല്ലറി നല്‍കുന്ന സ്വര്‍ണനാണയം സമ്മാനം ലഭിക്കും.

നീലക്കുറിഞ്ഞിപ്പതിപ്പ് പുറത്തിറക്കി വനം-വന്യ ജീവി വകുപ്പ്

വനം-വന്യ ജീവി പ്രസിദ്ധീകരണമായ അരണ്യം മാസികയുടെ നീലക്കുറിഞ്ഞിപ്പതിപ്പ് വനം വകുപ്പ് മന്ത്രി കെ രാജു പ്രകാശനം ചെയ്തു. മുഖ്യ വനപാലകനും വനം വകുപ്പ് മേധാവിയുമായ പി കെ കേശവന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. 12 വര്‍ഷത്തിലൊരിക്കല്‍ മൂന്നാര്‍ മലനിരകളില്‍ വിരിയുന്ന വസന്തമായ നീലക്കുറിഞ്ഞി ഈ വര്‍ഷം വിരിയുന്ന പശ്ചാത്തലത്തിലാണ് അരണ്യം ജൂലൈ ലക്കം നീലക്കുറിഞ്ഞിപ്പതിപ്പ് തയ്യാറാക്കിരിക്കുന്നത്. ത്രിമാന സവിശേഷതകളോടയാണ് കവര്‍ പേജ് ഒരുക്കിയിരിക്കുന്നത്. കുറിഞ്ഞി പൂക്കളെ സംബന്ധിച്ച ശാസ്ത്രീയവും സമഗ്രവുമായ വിവരങ്ങള്‍, കേരളത്തില്‍ കണ്ടുവരുന്ന 46 ഇനം കുറിഞ്ഞിപ്പൂക്കളുടെ വിശദാംശങ്ങള്‍ തുടങ്ങിയവ ബഹുവര്‍ണ്ണ ചിത്രങ്ങള്‍ സഹിതം കുറിഞ്ഞിപ്പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ വെബ്‌സൈറ്റായ www.forest.kerala.gov.inലെ പബ്ലിക്കേഷന്‍ എന്ന ലിങ്കില്‍ കുറഞ്ഞി പതിപ്പ് ലഭ്യമാണ്. ലോക പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനമൊട്ടാകെ നടന്ന പരിപാടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ‘ഹരിതം’ ഫോട്ടോ ആല്‍ബത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. സാമൂഹിക വനവത്കരണ വിഭാഗം മേധാവി കെ എ മുഹമ്മദ് നൗഷാദ് ആദ്യ പ്രതി ഏറ്റുവാങ്ങി. വനം മന്തിയുടെ ... Read more