Category: Top Stories Malayalam
ഉരുൾ പൊട്ടൽ വന്നാൽ ചെയ്യേണ്ടത്: ഇക്കാര്യങ്ങൾ മറക്കേണ്ട
കേരളത്തില്‍ മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ മലയോര മേഘലകളില്‍ ഉരുള്‍പൊട്ടന്‍ സാധ്യത കൂടുതല്‍ ആണ് . ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഉരുൾ പൊട്ടലിനു മുൻപ് 1. പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക 2. കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക. 3. എമർജൻസി കിറ്റ് കരുതുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാൽ കൈയിൽ കരുതുകയും ചെയ്യുക. 4. അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ടെലിഫോൺ നമ്പറുകൾ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാൽ ഉപയോഗിക്കുകയും ചെയ്യുക. 5. ശക്തമായ മഴയുള്ളപ്പോൾ ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കുക. 6. വീട് ഒഴിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുക. 7. കിംവദന്തികൾ (rumours) പരത്താതിരിക്കുക. ഉരുൾ പൊട്ടൽ സമയത്തു 8. മരങ്ങളുടെ ചുവടെ അഭയം തേടരുത്. 9. പ്രഥമ ശുശ്രൂഷ അറിയുന്നവർ മറ്റുള്ളവരെ സഹായിക്കുകയും, എത്രയും പെട്ടെന്ന് ... Read more
മൂന്നാര്‍ -എറണാകുളം ചില്‍ സര്‍വീസ് ആരംഭിച്ചു
മൂന്നാര്‍ സബ് ഡിപ്പോയില്‍ നിന്നും കെ എസ് ആര്‍ ടി സി ചില്‍ സര്‍വീസ് ആരംഭിച്ചു. നാല് ബസുകളാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് ആരംഭിച്ചത്. മൂന്നര മണിക്കൂര്‍ കൊണ്ട് മൂന്നാറില്‍ നിന്നും എറണാകുളത്തേക്ക് എത്തുമെന്നതാണ് ചില്‍ ബസിന്റെ പ്രത്യേകത. രാവിലെ ആറ് മണിക്ക് മൂന്നാറില്‍ നിന്ന് ആദ്യ സര്‍വീസ് ആരംഭിക്കും. തുടര്‍ന്ന് ഒന്‍പത്, 12 മൂന്ന് മണി എന്നിങ്ങനെയാവും മറ്റ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. നീലക്കുറിഞ്ഞി സീണ്‍ ആരംഭിച്ചതോടെ സര്‍വീസ് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്നാറില്‍ നിന്ന് സര്‍വീസാരംഭിക്കുന്നത് പോലെ തന്നെ രാവിലെ ആറു മണിക്ക് തന്നെ എറണാകുളത്ത് നിന്നും സര്‍വീസ് ആരംഭിക്കും. തുടര്‍ന്ന് പത്ത്, നാല് അഞ്ചര എന്നീ സമയങ്ങളിലാണ് മറ്റ് സര്‍വീസുകള്‍. 272 രൂപയാണ് ടിക്കറ്റ് നിരക്ക് മൂന്നാറില്‍ നിന്നാരംഭിക്കുന്ന ബസ് ഒരു മണിക്കൂറ് കൊണ്ട് അടിമാലിയിലെത്തും. ചില്‍ ബസിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
കരങ്ങള്‍ കാക്കും പാലം
വിയറ്റ്‌നാം നഗരത്തിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാന്‍ ഒരിടത്തെത്തിയാല്‍ മതി. വിനോദസഞ്ചാര മേഖലയിലെ ഏറ്റവും പുതിയ കൗതുകത്തിന്റെ കാര്യമാണ് പറഞ്ഞ് വരുന്നത്. ഗോള്‍ഡന്‍ ബ്രിഡ്ജ്, മരക്കൂട്ടത്തിനടിയിലൂടെ കടന്നുവരുന്ന രണ്ട് ഭീമാകാരമായ കൈകള്‍ ആ കൈകളിലൊരു പാലം. പാലത്തില്‍ നിന്നാല്‍ ഇരുവശവും സുന്ദരമായ കാഴ്ചകള്‍. വിയറ്റ്നാമിലെ ഡനാംഗില്‍ ബാ നാ കുന്നുകളിലായി നിര്‍മിച്ചിരിക്കുന്ന ഗോള്‍ഡന്‍ ബ്രിഡ്ജ് സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്. കടല്‍ നിരപ്പില്‍ നിന്നും 4,600 അടി ഉയരത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. എട്ട് ഭാഗങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ പാലത്തിന് 500 അടി നീളമാണുള്ളത്. പാലം താങ്ങി നിറുത്തുന്നത് കരിങ്കല്ലിന് സമാനമായ രണ്ട് വലിയ കൈകളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിര്‍മ്മിതിയായാണ് ഈ പാലം കണ്ടാല്‍ തോന്നുന്നത്. ബാന ഹില്‍സ് റിസോര്‍ട്ടിലെ തേന്‍തായി ഗാര്‍ഡന് മുകളിലാണ് ഈ പാലം. ഇവിടെ ഫ്രഞ്ച് കോളോണിയല്‍ കാലത്ത് 1919-ല്‍ ഹില്‍ സ്റ്റേഷന്‍ നിര്‍മിച്ചിരുന്നു. ഏറ്റവും നീളം കൂടിയ നോണ്‍സ്റ്റോപ്പ് സിംഗിള്‍ ട്രാക്ക് കേബിള്‍ കാര്‍ ഇവിടെയുണ്ട്. ഇത് ഗിന്നസ് ... Read more
ആതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്ക് താത്ക്കാലിക വിലക്ക്
അതിരപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടത്തിന്റെ ശക്തി വര്‍ദ്ധിച്ചു. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി. ഈ ഭാഗത്തേക്കുളള വാഹന ഗതാഗതത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകള്‍ തുറന്നു. പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു
ലോക്കോ പൈലറ്റിന് ഇനി ട്രോളി ബാഗ്; മാറ്റത്തിനൊരുങ്ങി റെയില്‍വേ
ലോക്കോ പൈലറ്റുമാരും ഗാര്‍ഡുമാരും ഉപയോഗിച്ചുവരുന്ന ഇരുമ്പുപെട്ടി റെയില്‍വെ ഉപേക്ഷിക്കുന്നു. യാത്രയിലുടനീളം വിവിധകാര്യങ്ങള്‍ രേഖപ്പെടുത്തുന്ന മാനുവല്‍ ബുക്കുകളും ഫ്‌ളാഗുകളും അടങ്ങിയ ഭാരംകൂടിയ പെട്ടിയാണ് ഉപേക്ഷിക്കുന്നത്. പകരം ട്രോളി ബാഗ് ഉപയോഗിക്കാനാണ് തീരുമാനം. കനംകൂടിയ മാനുവല്‍ ബുക്കുകള്‍ക്ക് പകരം ടാബ് ലെറ്റാകും ഇനി ഉപയോഗിക്കുക. ഇരുമ്പുപെട്ടി ഉപയോഗിക്കുന്നതുമൂലം പലപ്പോഴും ട്രെയിന്റെ സമയക്രമത്തെ ബാധിക്കുന്നുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് ട്രോളി ബാഗ് പരീക്ഷിക്കുന്നത്. അടുത്തയിടെ ഡല്‍ഹി ഡിവിഷനിലെ 12459 ന്യൂഡല്‍ഹി-അമൃത്സര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പഴയ ഇരുമ്പുപെട്ടി മാറ്റി ട്രോളി ബാഗ് പരീക്ഷിച്ചിരുന്നു. എന്‍ജിനുസമീപത്തേയ്ക്കും ഗാര്‍ഡിനും ഇരുമ്പുപെട്ടി എത്തിക്കാന് പോര്‍ട്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. തീവണ്ടിയുടെ നീക്കത്തെ ഇത് പലപ്പോഴും ബാധിച്ചിരുന്നതായി പറയുന്നു. തീവണ്ടിവരുന്നതിനുമുമ്പ് പ്ലാറ്റ്‌ഫോമില്‍ പെട്ടി കൊണ്ടുവെയ്ക്കുന്നത് യാത്രക്കാര്‍ക്കും അസൗകര്യമുണ്ടാക്കിയിരുന്നു. പുതിയ തീരുമാനത്തെ റെയില്‍വെ ജീവനക്കാര്‍ സ്വാഗതം ചെയ്തു. പോര്‍ട്ടറുടെ സഹായമില്ലാതെ ട്രോളി ഉപയോഗിക്കാന്‍ കഴിയും. ടാബ് ലെറ്റ് ഉപയോഗിക്കുന്നതിലൂടെ മാനുവല്‍ ബുക്ക് അച്ചടിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നതും നേട്ടമായി ജീവനക്കാര്‍ വിലയിരുത്തുന്നു.
ചൈന വന്‍മതില്‍; ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയമേറിയ ഇടം
ഇന്ത്യന്‍ സഞ്ചാരികള്‍ പ്രിയപ്പെട്ടെ ഇടമായി മാറിയിരിക്കുകയാണ് ചൈനയുടെ വന്‍മതില്‍. ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയുടെ വന്‍മതില്‍ കാണുവാനായി ഡല്‍ഹിയില്‍ നിന്നാണ് കൂടുതല്‍ സഞ്ചാരികള്‍ എത്തിയിരിക്കുന്നത്. സര്‍വേ പ്രകാരം 54 ശതമാനം ഡല്‍ഹി നിവാസികളാണ് ഇവിടേക്ക് പോയത്. മികച്ച യാത്ര സൗകര്യം, കുറഞ്ഞ വിമാന നിരക്ക് ഇതൊക്കെയാണ് ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി ഇവിടം മാറാന്‍ കാരണം.2018 ജനുവരി മുതല്‍ ജൂണ്‍ 15 വരെ ഇന്ത്യന്‍- ബീജിംഗ്് വിമാന നിരക്ക് 19,459 രൂപയായിരുന്നു. മുംബൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമുള്ള സഞ്ചാരികളില്‍ കൂടുതല്‍ പേര്‍ക്കും പ്രിയം റോമിലെ കൊളോസിയമാണ്. ഇറ്റലിയിലെ മൊത്തം സഞ്ചാരികളില്‍ നിന്ന് 10 ശതമാനം മുംബൈയില്‍ നിന്നും 13 ശതമാനം ഹൈദരാബാദില്‍ നിന്നും ആയിരുന്നു. എന്നാല്‍, കൊച്ചിക്കാര്‍ ഈജിപ്തിലെ ഗിസ പിരമിഡ് കാണാനും ബംഗളൂരു നിവാസികള്‍ ബ്രസീലിലെ ക്രൈസ്റ്റ് ദി റെഡീമര്‍ കാണാനും ആണ് പോയത്. ചൈന വന്‍മതില്‍ സന്ദര്‍ശിച്ച 91 ശതമാനം പേരും കൊളോസിയം സന്ദര്‍ശിച്ച 85 ശതമാനം പേരും പുരുഷന്മാര്‍ ... Read more
ബ്രിട്ടണ്‍ കാണാന്‍ എത്തിയ സഞ്ചാരികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍
ബ്രിട്ടനിലേക്ക് എത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് യു.കെയിലെ ദേശീയ ടൂറിസം ഏജന്‍സി. 2017-ല്‍ യു.കെയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ റെക്കോര്‍ഡാണ് ഉണ്ടായിരിക്കുന്നത്. ഈ റെക്കോര്‍ഡിന്റെ പ്രധാന പങ്ക് ഇന്ത്യക്കാര്‍ക്കാണ്. 39.2 മില്യണ്‍ ആളുകള്‍ ആണ് 2017-ല്‍ ഇവിടേക്ക് എത്തിയത്. നാല് ശതമാനം വര്‍ദ്ധനവ് ആണ് ഉണ്ടായത്. 24.5 ബില്യണ്‍ പൗണ്ട് ആണ് സന്ദര്‍ശകര്‍ ചിലവഴിച്ചത്. 9 ശതമാനം വളര്‍ച്ച ആണ് ഇതിലുണ്ടായത്. വിസിറ്റ് ബ്രിട്ടണ്‍ എന്ന യു.കെയിലെ ദേശീയ ടൂറിസം ഏജന്‍സി പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2017-ല്‍ യു.കെ-യില്‍ സന്ദര്‍ശിച്ചത് 562,000 ഇന്ത്യക്കാരാണ്. മുന്‍ വര്‍ഷത്തേക്കാള്‍ ഇന്ത്യന്‍ സന്ദര്‍ശകരില്‍ 35 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 454 മില്യണ്‍ പൗണ്ട് ആണ് ഇന്ത്യന്‍ സഞ്ചാരികള്‍ യു.കെയില്‍ ചിലവഴിച്ചത്, 2016-നെ അപേക്ഷിച്ച് 5% വര്‍ദ്ധനവ്. വിസിറ്റ് ബ്രിട്ടണിന്റെ ഏഷ്യ പെസിഫിക്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നീ സ്ഥലങ്ങളിലെ ഡയറക്ടര്‍ ആയി ചുമതലയേറ്റ ട്രിഷ്യ വാവ്റിക്ക് പറയുന്നത് – ‘വിസിറ്റ് ബ്രിട്ടണിന്റെ ഏറ്റവും പ്രധാന ... Read more
കീശ കാലിയാവാതെ ഈ രാജ്യങ്ങള്‍ കണ്ട് മടങ്ങാം
യാത്ര ലഹരിയായവര്‍ എന്തു വില നല്‍കിയും തങ്ങളുടെ ഇഷ്ട ഇടങ്ങള്‍ പോയി കാണും. എന്നാല്‍ കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ഇടങ്ങള്‍ ഉണ്ടെങ്കിലോ എങ്കില്‍ അതാവും എറ്റവും ബെസ്റ്റ് യാത്ര. ചെലവ് കുറവാണെങ്കിലും മനോഹരമായ കാഴ്ചകളാണ് ഈ ഇടങ്ങള്‍ സമ്മാനിക്കുന്നത്. കാഴ്ച്ചയുടെ വസന്തമൊരുക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയണ്ടേ ? മെക്‌സിക്കോ വൈവിധ്യമാര്‍ന്ന കാഴ്ചകളും രുചികരമായ ഭക്ഷണവും മനോഹരമായ ബീച്ചുകളും സൗഹൃദം പ്രകടിപ്പിക്കുന്ന ജനങ്ങളുമാണ് മെക്‌സിക്കോയിലെ പ്രധാനാകര്‍ഷണങ്ങള്‍. മനോഹരമായ കാഴ്ചകള്‍ നിറഞ്ഞ ഇവിടം കയ്യിലൊതുങ്ങുന്ന ചെലവില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്നൊരു നാട്. ഒരു യു എസ് ഡോളറിന് പകരമായി 19 ‘പെസോ’ ലഭിക്കും. മെക്‌സിക്കോയിലേക്കു വണ്ടി കയറുന്നതിനു മുന്‍പ് ഒരു കാര്യം ശ്രദ്ധിക്കുക, നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്തു ഇവിടം സന്ദര്‍ശിച്ചാല്‍ ചിലപ്പോള്‍ പോക്കറ്റ് കാലിയാകാന്‍ സാധ്യതയുണ്ട്. അന്നേരങ്ങളില്‍ ധാരാളം വിദേശികള്‍ മെക്‌സിക്കോ സന്ദര്‍ശിക്കുന്നതിനായി എത്തുന്നതും ഇവിടെ സീസണ്‍ ആരംഭിക്കുന്നതും. അന്നേരങ്ങളില്‍ മികച്ച ഹോട്ടലുകളിലെ താമസച്ചെലവ് റോക്കറ്റുപോലെ കുതിച്ചുകയറും. പ്രത്യേകിച്ച് ഡിസംബറില്‍. ഹോട്ടല്‍ മുറികെളല്ലാം ... Read more
അവധി ആഘോഷിക്കാം കൊടൈക്കനാലില്‍
കൊടൈക്കനാല്‍ എന്നും ജനതിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രമാണ്. കാലങ്ങളായി അടങ്ങാത്ത അഭിനിവേശമാണ് ആ തണുപ്പ് പ്രദേശത്തിനോട് അളുകള്‍ കാത്തു സൂക്ഷിക്കുന്നത്. കാരണം മറ്റൊന്നുമല്ല കുടുംബ ബജറ്റിന്റെ ഇക്കണോമിക്‌സ്. അതു കൊണ്ട് തന്നെയാണ് കുംടുബത്തിന്റെ ഇഷ്ട ഇടമായി കൊടൈക്കനാല്‍ മാറിയത്. ഒരു കൊച്ചു കുടുംബത്തിന് കയ്യില്‍ നില്‍ക്കുന്ന ചിലവില്‍ രസകരമായ യാത്ര. നമ്മുടെ നാട്ടിലെ വേനല്‍ക്കാലത്ത് അവിടെയുള്ള കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന തണുപ്പാണ് പ്രധാന ആകര്‍ഷണം. രണ്ടു മൂന്ന് ദിവസം കൊണ്ട് ചുറ്റി കാണാനുള്ള സ്ഥലങ്ങള്‍ ഉള്ളതിനാല്‍ മടുപ്പും അനുഭവപ്പെടില്ല. അടുത്ത യാത്ര കൊടൈക്കനാലിലോട്ട് ആവട്ടെ. അവിടെ അവധി ആസ്വദിക്കാന്‍ പറ്റിയ ഇടങ്ങള്‍ ഇതാ.. സില്‍വര്‍ കാസ്‌കേഡ് മധുരയില്‍ നിന്നോ പഴനിയില്‍ നിന്നോ കൊടൈക്കനാലിലേക്കു പോകുമ്പോള്‍ ആദ്യം എത്തിച്ചേരുന്ന ടൂറിസ്റ്റ് സ്‌പോട്ട് സില്‍വര്‍ കാസ്‌കേഡാണ്. കൊടൈ മലനിരയ്ക്കു മുകളിലെ നീരുറവയില്‍ നിന്നൊഴുകി പാറപ്പുറത്തുകൂടി 180 അടി ഉയരത്തില്‍ നിന്നു പതിക്കുന്നു വെള്ളിച്ചിലങ്കയണിഞ്ഞ വെള്ളച്ചാട്ടം. ഏപ്രില്‍, മേയ് മാസങ്ങളില്‍ കാസ്‌കേഡിനു മുന്നില്‍ ജനത്തിരക്കേറും. ഫെബ്രുവരിയിലും ... Read more
മോണോ റെയില്‍ അടുത്ത മാസം ഒന്നിന് വീണ്ടും സര്‍വീസ് ആരംഭിക്കും
രാജ്യത്തെ ആദ്യത്തെ മോണോ റെയില്‍ അടുത്ത മാസം ഒന്നിനു വീണ്ടും സര്‍വീസ് ആരംഭിക്കും. രണ്ടാം ഘട്ട മോണോ റെയില്‍ സര്‍വീസായ വഡാല- ജേക്കബ് സര്‍ക്കിള്‍ റൂട്ട് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഓടിത്തുടങ്ങുമെന്നും എംഎംആര്‍ഡിഎ (മുംബൈ മെട്രോപ്പൊലിറ്റന്‍ റീജന്‍ ഡവലപ്‌മെന്റ് അതോറിറ്റി) ജോയിന്റ് പ്രോജക്ട് ഡയറക്ടര്‍ ദിലിപ് കാവഥ്കര്‍ അറിയിച്ചു. ഇതോടെ മോണോ സര്‍വീസിനു പുത്തനുണര്‍വ് ലഭിക്കും. ഒന്നാം ഘട്ട റൂട്ടില്‍ പ്രതിദിന യാത്രക്കാര്‍ ശരാശരി 15,600 ആണ്. രണ്ടാം ഘട്ടം കൂടി ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം രണ്ടു ലക്ഷം വരെ ഉയരുമെന്നാണ് പ്രതീക്ഷ. മോണോ റെയില്‍ നിര്‍മിച്ച മലേഷ്യന്‍ കേന്ദ്രീകൃത കമ്പനിയായ സ്‌കോമിയുമായുളള കരാര്‍ വിഷയം പരിഹരിച്ചതിനെ തുടര്‍ന്നാണ് മോണോ റെയില്‍ സര്‍വീസ് പുനരാരംഭിക്കാനുളള സാധ്യത തെളിഞ്ഞത്. സര്‍വീസ് നിര്‍ത്തി ഏതാണ്ട് 10 മാസത്തിനു ശേഷമാണ് പുനരാരംഭിക്കുന്നത്. പരീക്ഷണം ഓട്ടം നടത്തവേ, കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്‍പതിന് രണ്ടു കോച്ചുകള്‍ക്കു തീപിടിച്ചതാണ് മോണോ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ കാരണം. ചെമ്പൂര്‍ മുതല്‍ വഡാല ... Read more
എണ്‍പതാം വയസില്‍ ജൂലിയ മുത്തശ്ശിയുടെ കിടിലന്‍ യാത്ര
കേപ് ടൗണിലെ ജൂലിയ മുത്തശ്ശി ഒരു യാത്ര നടത്തി. ഒന്നും രണ്ടുമല്ല 12,000 കിലോമീറ്റര്‍. 80ാം വയസ്സില്‍ തന്റെ പ്രായം പോലും വക വെയ്ക്കാതെയാണ് ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ നിന്നും ലണ്ടനിലുള്ള മകളെ കാണാന്‍ സ്വയം ഡ്രൈവ് ചെയ്ത് പോയത്. ഈ റെക്കോര്‍ഡ് കിലോമീറ്റര്‍ കീഴടക്കുമ്പോള്‍ അവര്‍ തിരഞ്ഞെടുത്ത കാറും ശ്രദ്ധേയമാണ്. ട്രേസി എന്ന 1997 മോഡല്‍ AE96 ടൊയോട്ട കൊറോള ആണ് അവര്‍ ഇതിനായി ഉപയോഗിച്ചത്. എനിക്ക് 80 വയസ്, ഞാന്‍ ഓടിക്കുന്ന ടൊയോട്ടയ്ക്ക് 20 വയസ് – അങ്ങനെ ഞങ്ങള്‍ രണ്ട് പേര്‍ക്കും കൂടി 100 വയസ് – ജൂലിയ പറയുന്നു. ‘ഞാന്‍ അടുക്കളയില്‍ ഇരുന്ന് റേഡിയോയില്‍ ഒരു ടോക്ക് ഷോ കേള്‍ക്കുകയായിരുന്നു, അപ്പോഴാണ് ആര്‍.ജെ പ്രമുഖ വ്യക്തികള്‍ അവരുടെ ഭാര്യമാര്‍ക്കായി കാറുകള്‍ക്ക് വേണ്ടി വന്‍ തുക ചിലവഴിക്കുന്ന വിഷയത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ടത്. ഉടന്‍ തന്നെ ഞാന്‍ ആ റേഡിയോ സ്റ്റേഷനിലേക്ക് വിളിച്ചു”. കാറില്‍ ചെറിയ മാറ്റങ്ങള്‍ ... Read more
വര്‍ക്ക്‌സ്‌ഷോപ്പ് ഓഫ് ലൈറ്റ്‌സ് അഥവാ പാരീസിന്റെ കഥ
വര്‍ക്ക്‌സ്‌ഷോപ്പ് ഓഫ് ലൈറ്റ്‌സ്’ പാരീസിലെ ആദ്യ ഫൈന്‍ ആര്‍ട്ട് ഡിജിറ്റല്‍ മ്യൂസിയമായ ‘അറ്റലിയര്‍ ഡെസ് ലുമിയേര്‍സ്’-ന്റെ വിശേഷണമാണിത്. ഒരു പഴയ ഫാക്ടറിയാണ് ഇപ്പോള്‍ മ്യൂസിയമായി പ്രവര്‍ത്തിക്കുന്നത്. ഫ്രെഞ്ച് മ്യൂസിയം ഫൗണ്ടേഷനായ കള്‍ച്ചര്‍ സ്‌പെയ്‌സസിനാണ് ഇതിന്റെ മേല്‍നോട്ടം. കള്‍ച്ചര്‍ സ്‌പെയ്‌സസ് ആണ് ഈ മ്യൂസിയത്തെ ആദ്യമായി ‘വര്‍ക്ക്‌സ്‌ഷോപ്പ് ഓഫ് ലൈറ്റ്‌സ്’ എന്ന് വിശേഷിപ്പിച്ചത്. മ്യൂസിയത്തിലെ വലിയ മുറിയായ ലാ ഹല്ലെയില്‍ ഗുസ്തവ് ക്ലിംമ്റ്റിന്റെ പെയ്ന്റിംഗും വിയന്നയിലെ പെയ്ന്റിംഗുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എഗോണ്‍ ഷിലെയുടെയും ഫ്രെഡ്രിക് സ്റ്റോവാസറുടെയും പെയ്ന്റിംഗുകളും ഇവിടെ കാണാം. ചെറിയ മുറിയായ ലേ സ്റ്റുഡിയോയില്‍ വളര്‍ന്നു വരുന്ന കലാകാരന്മാരുടെയും സൃഷ്ടികള്‍ കാണാം. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കലാകാരന്മാരുടെ പെയ്ന്റിംഗുകള്‍ 140 ലേസര്‍ വീഡിയോ പ്രൊജക്ടറുകള്‍ ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കുന്നുണ്ട്. 3,300 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മുറിയില്‍ 10 മീറ്റര്‍ ഉയരമുള്ള ചുവരുകളില്‍ പെയ്ന്റിംഗുകള്‍ പ്രൊജക്ടറുകള്‍ ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ കെട്ടിടമാണ് മ്യൂസിയമായി പുതുക്കി പണിതത്. മ്യൂസിയത്തില്‍ ചിത്രങ്ങള്‍ക്കൊപ്പം വാഗ്നര്‍, ചോപിന്‍, ബിതോവന്‍ എന്നിവരുടെ ... Read more
ലോകത്തിലെ മികച്ച നഗരങ്ങളില്‍ മൂന്നാമന്‍ ; ഉദയ്പൂര്‍
തടാകങ്ങളുടെ നാട് എന്നീ വിശേഷണങ്ങളുള്ള രാജസ്ഥാനിലെ ഉദയ്പൂര്‍ വീണ്ടും ലോകത്തെ മികച്ച നഗരമായി തിരഞ്ഞെടുത്തു. ട്രാവല്‍ + ലെഷര്‍ മാസിക നടത്തിയ സര്‍വ്വേയിലാണ് ഉദയ്പൂര്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. മെക്‌സിക്കന്‍ നഗരമായ സാന്‍ മിഗുവേല്‍ ഡി അലെന്‍ഡേയും, ഓക്‌സാക എന്നിവയുമാണ് യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയത്. ഉദയ്പൂരാണ് പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ നഗരം. 2009-ല്‍ നടന്ന സര്‍വ്വേയിലും ലോകത്തെ മികച്ച നഗരമായി ഉദയ്പൂര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 16-ാം നൂറ്റാണ്ടില്‍ മേവാഡിലെ മഹാറാണകളാണ് ഈ നഗരം നിര്‍മ്മിച്ചത്. ഉദയ്പ്പൂരിലെത്തിയാല്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങള്‍… ബഗോരെ കി ഹവേലി ലേക്ക് പിച്ചോലെയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹവേലിയാണ് ഇത്. രജപുത്‌ന പൈതൃവും, സംസ്‌കാരവും പ്രദര്‍ശിപ്പിക്കുന്ന ഒരു ഗ്യാലറി ഇവിടെയുണ്ട്. ലോകത്തെ ഏറ്റവും വലിയ ടര്‍ബന്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സംസ്‌കാരത്തെ കുറിച്ച് അറിയാനുള്ള അകാംക്ഷയുണ്ടെങ്കില്‍ മ്യൂസിയത്തിലെ ഒരു മണിക്കൂറുള്ള നൃത്തപരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. കുംഭല്‍ഗഡ് ഫോര്‍ട്ട് രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയില്‍ ആരവല്ലി കുന്നുകളുടെ ... Read more
ഇനി കോളേജില്‍ നിന്ന് നേടാം ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സ്
വിദ്യാര്‍ത്ഥികള്‍ക്ക് ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ കോളേജുകളിലെ പ്രിന്‍സിപ്പലിനും ഡയറക്ടര്‍ക്കും അധികാരം നല്‍കി ഡല്‍ഹി സര്‍ക്കാര്‍.ഡല്‍ഹിയിലെ വിവിധ കോളേജുകളിലും പോളിടെക്‌നിക്കുകളിലും ഐടിഐകളിലും പഠിക്കുന്ന ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് പ്രയോജനപ്പെടുക. എന്നാല്‍ ഇത് ഏതുതരത്തിലാണ് നടപ്പിലാക്കാന്‍ ഉദേശിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തയില്ല. ഭാവിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സ് അതാത് കോളേജുകളില്‍ നിന്നും ലഭിക്കുമെന്ന് ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട് ട്വിറ്റിലുടെയാണ് അറിയിച്ചത്. കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും ഡയറക്ടര്‍മാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാല്‍ ഇത്തരത്തില്‍ അനുവദിക്കുന്ന ലൈസന്‍സിന് ആറുമാസം വരെ മാത്രമേ കാലാവധിയുണ്ടാകുവെന്നും അധികൃതര്‍ വ്യക്തമാക്കി.
കൊച്ചിയിലെ യാത്ര ഇനി സമാര്‍ട്ടാണ്
പൊതുഗതാഗത സംവിധാനങ്ങള്‍ ആളുകള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന ‘ചലോ ആപ്പ്’ കൊച്ചിയില്‍ പുറത്തിറക്കി. മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ കെ ശശീന്ദ്രനാണ് ആപ് പുറത്തിറക്കിയത്. തങ്ങളുടെ ബസോ ബോട്ടോ എത്തിച്ചേരുന്ന സമയം ആപ്പില്‍നിന്ന് മനസ്സിലാക്കാം. ബസോ ബോട്ടോ എവിടെയെത്തിയിട്ടുണ്ടെന്നും അറിയാം. വിവിധതരം വാഹനങ്ങള്‍ ഉപയോഗിക്കേണ്ടുന്ന (ബസ്, ഫെറി, മെട്രോ, ഓട്ടോ, ടാക്‌സി) ചെറിയ യാത്രകള്‍പോലും മികച്ച രീതിയില്‍ ആസൂത്രണം ചെയ്യാനാകും. ആവശ്യവും ബജറ്റുമനുസരിച്ച് ഏറ്റവും ചെലവു കുറഞ്ഞതും വേഗത്തിലുള്ളതുമായ രീതിയും വിവിധ റൂട്ടുകളും തെരഞ്ഞെടുക്കാം. ഏറ്റവും അടുത്തുള്ള ബസ്സ്‌റ്റോപ്പുകള്‍, ഫെറികള്‍, മെട്രോസ്റ്റേഷനുകള്‍ എന്നിവ കണ്ടുപിടിക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ്‌ചെയ്ത് ചലോ ആപ്പ് ഉപയോഗിക്കാം.