Category: Top Stories Malayalam
നവീകരണപാതയില്‍ റെയില്‍വേ; ട്രെയിനിനുള്ളില്‍ ഇനി വൈഫൈ
ഇന്ത്യന്‍ റെയില്‍വേ നവീകരണപാതയിലാണ്. കാലത്തിനനുസരിച്ചുളള മാറ്റങ്ങള്‍ വരുത്താനാണ് റെയില്‍വേ തയ്യാറെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. ഇതില്‍ നിന്നും കുറെകൂടി മുന്നേറാനാണ് റെയില്‍വേ ഇപ്പോള്‍ ശ്രമിക്കുന്നത്. Photo Courtesy: smithsoniamag പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് നോര്‍ത്തേണ്‍ റെയിലവേയേയാണ്. റെയില്‍വേ സ്റ്റേഷന് പുറമേ ട്രെയിനുകളിലും വൈഫൈ ഹോട്സ്പോട്ടുകള്‍ക്ക് തുടക്കമിടാനാണ് നോര്‍ത്തേണ്‍ റെയില്‍വേ ശ്രമം ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ജനുവരിയോടെ എല്ലാ എക്സ്പ്രസ് ട്രെയിനുകളില്‍ വൈഫൈ സംവിധാനം ഒരുക്കാനാണ് നോര്‍ത്തേണ്‍ റെയില്‍വേ തയ്യാറെടുക്കുന്നത്. നിലവില്‍ രാജ്യത്ത് 400 റെയില്‍വേ സ്റ്റേഷനുകളില്‍ ഗൂഗിള്‍ സൗജന്യമായി ഹൈ സ്പീഡ് വൈഫൈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് ട്രെയിനുകളിലും സമാനമായ സേവനം ല്ഭ്യമാക്കാന്‍ റെയില്‍വേ ഒരുങ്ങുന്നത്. ടോയ്ലെറ്റുകള് നവീകരിക്കുന്നതിനുപുറമെ ആധുനിക സീറ്റിങ്ങ് സംവിധാനങ്ങളും സൗകര്യങ്ങളും ഏര്‍പ്പടുത്തും. കോച്ചിന്റെ പ്രവേശന കവാടത്തില്‍ ഒരു വശത്ത് ഇന്ത്യന്‍ പതാകയും മറ്റേ വശത്ത് സ്വച്ച്താ അടയാളവും പതിക്കും.
ഇലക്ട്രിക്കാവാനൊരുങ്ങി ലെയ്ലാന്‍ഡ് ബസുകളും
രാജ്യത്തെ നിരത്തുകള്‍ മുഴുവന്‍ വൈദ്യുതവാഹനങ്ങളാക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. ഇതനുസരിച്ച് മിക്ക വാഹന നിര്‍മാതാക്കളും ഇലക്ട്രിക് വാഹനങ്ങളിലേക്കും കൂടി കടന്നിരിക്കുന്നു. ഇപ്പോള്‍ ഇതേ പാതയിലാണ് ഹെവി വാഹന നിര്‍മാതാക്കളായ അശോക് ലെയ്ലാന്ഡും. കമ്പനിയുടെ എന്നൂരിലെ പ്ലാന്റിലാണ് വൈദ്യുത വാഹനങ്ങള്‍ക്കായുള്ള സംയോജിത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. വൈദ്യുത വാഹനങ്ങള്‍ രൂപകല്പന ചെയ്യുക, വാഹനം നിര്‍മിക്കുക, ഇലക്ട്രിക് കാറുകള്‍ പരീക്ഷിക്കുക തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റാണിത്. ലോ ഫ്ളോര്‍ സിറ്റി ബസുകളാണ് ഇവിടെ നിര്‍മ്മിക്കുക. ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലെയ്ലാന്‍ഡ് കമ്പനിയുടെ പ്രവര്‍ത്തനം എഴുപത് വര്‍ഷം പിന്നിടുന്ന ദിനത്തിലാണ് വൈദ്യുത വാഹനങ്ങള്‍ക്കായുള്ള സൗകര്യത്തിന് കമ്പനി തുടക്കം കുറിച്ചത്.
കൂടുതല്‍ വിമാനങ്ങളുമായി പറക്കാനൊരുങ്ങി തിരുവനനന്തപുരം
കുറഞ്ഞ ടിക്കറ്റ് നിരക്കുകളുള്ള ബഡ്ജറ്റ് എയര്‍ലൈനുകളായ എയര്‍ ഏഷ്യ, ഗോ-എയര്‍ എന്നീ വിമാനക്കമ്പനികള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ സന്നദ്ധത അറിയിച്ചു. ആഭ്യന്തര സര്‍വീസ് നടത്തുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ തയ്യാറാണെന്നാണ് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചത്. പ്രളയത്തെത്തുടര്‍ന്ന് നെടുമ്പാശ്ശേരി അടച്ചപ്പോള്‍ ഈ എയര്‍ലൈന്‍ സര്‍വീസുകള്‍ കൂടുതല്‍ വിമാനങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തിയിരുന്നു. ഇവിടുത്തെ സൗകര്യങ്ങളില്‍ തൃപ്തിയറിയിച്ചു കൊണ്ടാണ് രണ്ട് കമ്പനികളും സ്ഥിരം സര്‍വീസ് നടത്താന്‍ സന്നദ്ധരാണെന്ന് അറിയിച്ചത്. എയര്‍ ഏഷ്യ ബംഗ്ളൂരുവിലേക്കും, ഗോ എയര്‍ മുംബൈയിലേക്കുമാണ് പ്രതിദിനം സര്‍വീസ് തുടങ്ങുക. ദക്ഷിണേന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ തിരുവനന്തപുരത്ത് നിന്ന് നിലവില്‍ സര്‍വീസ് നടത്തുന്നില്ല. രാജ്യത്തെ അഞ്ചാമത്തെ വലിയ എയര്‍ലൈനാണ് ഗോ-എയര്‍. ഡല്‍ഹി, ചെന്നൈ എന്നിവടങ്ങളിലേക്ക് പറക്കാന്‍ ടാറ്റാ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ് ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ചെലവു കുറഞ്ഞ് നിരക്കില്‍ വിമാനസര്‍വീസ് നടത്തുന്നത് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ... Read more
കേരളത്തിന്റെ സൗന്ദര്യത്തിന് മാറ്റമില്ല ; കുമരകത്തെത്തിയ വിദേശ ടൂര്‍ ഓപ്പറേറ്റർമാരുടെ സാക്ഷ്യം
സഞ്ചാരികൾക്ക് കേരളത്തോടുള്ള പ്രിയം തകർക്കാൻ പ്രളയത്തിനും കഴിഞ്ഞില്ല. .കേരളം ഇപ്പോഴും മനോഹരമെന്ന സാക്ഷ്യപത്രം നൽകുന്നത് വിദേശ രാജ്യങ്ങളിലെ ടൂർ ഓപ്പറേറ്റർമാരാണ് . ഇവർ ഇന്ന് കുമരകം സന്ദർശിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി നടക്കുന്ന വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് ടൂര്‍ പാക്കേജ് ആസ്വദിക്കാനാണ് 16 പേരടങ്ങുന്ന വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കുമരകത്ത് എത്തിയത് . പ്രളയത്തിന് ശേഷവും കുമരകത്തിന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാരെ ബോധ്യപെടുത്താനാണ് ഉത്തരവാദിത്ത ടൂറിസം മിഷന് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത് . കള്ള് ചെത്ത്, വല വീശല്‍, തെങ്ങുകയറ്റം, കയര്‍ പിരിത്തം, ഓലമെടയല്‍, പായ് നെയ്ത്ത് തുടങ്ങിയ വിവിധ തൊഴില്‍ രീതികള്‍ ആസ്വദിക്കുകയും ചെയ്തു. രാവിലെ ഒന്‍പത് മണിക്ക് എത്തിയ ഗ്രൂപ്പിനെ ഉത്തരവാദിത്ത ടൂറിസം മിഷന് സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍, ബിജു വര്‍ഗ്ഗീസ് ഡെപ്യൂട്ടി ഡയറക്ടര്‍ , ഭഗത് സിംഗ് വി എസ് ഡെസ്റ്റിനേഷന്‍ കോര്‍ഡിനേറ്റര്‍ , ... Read more
മൂല്യമിടിഞ്ഞ് വീണ്ടും രൂപ; ഡോളറിന് 72 രൂപ പിന്നിട്ടു
വിനിമയ മൂല്യമിടിഞ്ഞ് വീണ്ടും രൂപ ഡോളറിന് 72 രൂപ പിന്നിട്ടു. സര്‍വകാല റെക്കോര്‍ഡോടെയാണ് രൂപയുടെ മൂല്യം ദിനംപ്രതി താഴുന്നത്. ഇത്രയേറെ താഴ്ന്നിട്ടും റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ ഇടപ്പെട്ടിട്ടില്ല. അമേരിക്ക, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര യുദ്ധത്തിലേക്ക് തിരിയുന്നു എന്ന ആശങ്കയാണ് ആഗോള നിക്ഷേപകരെ സ്വാധീനിച്ചത്. ഇതേ തുടര്‍ന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂട്ടതോടെ പണം പിന്‍വലിച്ച് അമേരിക്കയിലേക്കും ഡോളറിലേക്കും മാറ്റാന്‍ തുടങ്ങിയതോടെയാണ് ഡോളറിന് കരുത്ത് കൂടിയതും മറ്റു കറന്‍സികള്‍ ക്ഷീണത്തിലായത്. പല വികസ്വര രാജ്യങ്ങളിലും കറന്‍സിക്കു ഭീമമായ ഇടിവു സംഭവിച്ചിട്ടുണ്ട്. അര്‍ജന്റീന, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ കറന്‍സികളുടെയും മൂല്യം ഇടിയുകയാണ്. വ്യാപാരയുദ്ധം പടര്‍ന്നാല്‍ വികസ്വര രാജ്യങ്ങളിലെ വിപണിയെ ബാധിക്കുമെന്ന ആശങ്കയാണ് നിക്ഷേപകരെ വന്‍ തോതില്‍ പണം പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ദൈവത്തിന്റെ സ്വന്തം നാടിന് മാതൃകയാണ് ഈ ടൂറിസം പോലീസ്
ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍ എത്തുന്നവരുടെ സുരക്ഷയ്ക്കായി കേരള പോലീസ് രൂപികരിച്ചിട്ടുള്ള സഹായ സെല്ലാണ് ടൂറിസം പോലീസ്. സര്‍ക്കാര്‍ മികച്ച സേവനത്തിനുള്ള പുരസ്ക്കാരം ആദരിച്ചിരിക്കുകയാണ് ടൂറിസം പോലീസ് സംഘത്തിനെ. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എസ് ഐ വി ബി റഷീദിനാണ് അവാര്‍ഡ് ലഭിച്ചത്. എന്താണ് ടൂറിസം പോലീസ് കൊച്ചി സിറ്റി പോലീസിന്റെ കീഴിലാണ് ടൂറിസം പോലീസ് പ്രവര്‍ത്തിക്കുന്നത്. സഞ്ചാരികള്‍ക്ക് വേണ്ട സേവനങ്ങള്‍ കൃത്യതയോടെ ചെയ്തു കൊടുക്കലാണ് ഡ്യൂട്ടി. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, കുമ്പളങ്ങി എന്നിങ്ങനെ മൂന്ന് ലോക്കല്‍ പൊലീസ് സ്റ്റേഷന് പരിധികളിലെ ടൂറിസം സുരക്ഷിതത്വം ഞങ്ങളുടെ ചുമതലയാണ്. സഞ്ചാരികളുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഏത് ലോക്കല്‍ സ്റ്റേഷന്റെ പരിധിയിലാണെന്നു നോക്കി ടൂറിസം പൊലീസ് ഇടപെടും. കേസ് റജിസ്റ്റര്‍ ചെയ്യും. ടൂറിസം പൊലീസിന് നേരിട്ട് കേസെടുക്കാന്‍ അധികാരം നല്‍കിക്കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ നിലവിലില്ല. സേവനം സൗജന്യം പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലെല്ലാം ടൂറിസം പൊലീസുണ്ട്. സേവനങ്ങള്‍ സഞ്ചാരികള്‍ക്ക് നേരിട്ട് ലഭിക്കും. വഴി അറിയാതെ കഷ്ടപ്പെ ... Read more
ലോകമിനി വര്‍ണ്ണമയം; സ്വവര്‍ഗരതി കുറ്റകരമല്ല – സുപ്രീം കോടതി
ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കാണുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിഖ്യാതമായ ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ആര് എഫ് നരിമാന്, എ എം കന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരായിരുന്നു ഭരണഘടന ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഓരോ വ്യക്തികള്‍ക്കും അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുണ്ട്. അതില്‍ നിന്ന് മാറിനില്ക്കാന് ആര്‍ക്കും കഴിയുകയില്ല. വ്യക്തികള്‍ക്ക് അവരുടെ സ്വന്തം നിലപാടുകള്‍ ആവിഷ്കരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് മരണത്തിന് തുല്യമെന്ന് ചീഫ് ജസ്റ്റിസ് ദിപക് മിശ്ര. സ്വവര്‍ഗരതി പ്രകൃതിവിരുദ്ധമാണെന്ന് ആരോപിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് പ്രകാരം പ്രോസിക്യൂട്ട് ചെയ്യുന്ന രാജ്യത്തെ നിയമവ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നാണു ലൈംഗിക ന്യൂനപക്ഷങ്ങളുടെ നിലപാട്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്കുളള അവകാശത്തെ ലംഘിക്കുന്നതാണ് 377-ാം വകുപ്പ്. സ്വവര്‍ഗരതിയെ രാജ്യവും പൊതുസമൂഹവും അംഗീകരിക്കണമെന്നും ലൈംഗിക ന്യൂനപക്ഷങ്ങള്‍ ആവശ്യപ്പെടുന്നു. പൊതുസമൂഹത്തിന്റെ സദാചാരബോധം അടിസ്ഥാനമാക്കിയല്ല, ... Read more
ഹാലോവീന്‍ ദിനം ആഘോഷമാക്കാനൊരുങ്ങി ഡിസ്നി പാര്‍ക്ക്
പാശ്ചാത്യര്‍ക്ക് ക്രിസ്മസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ സെക്കുലര്‍ ആഘോഷമാണ് ‘ഹാലോവീന്‍ ദിനം.’ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് ഇനി വെറും മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. ഡിസ്നി ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദിവസം ആയിരിക്കും ഇത്. ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി ഡിസ്നി ക്രൂയിസ് ലൈന്‍ ആണ് വരാന്‍ പോകുന്നത്. കടലിന്റെ നടുക്ക് ഒരു വ്യത്യസ്തമായ ആഘോഷമായിരിക്കും ഇത്. ഡിസ്നി പാര്‍ക്സിന്റെ ബ്ലോഗ് അനുസരിച്ചു കപ്പലില്‍ ഒരു ‘ഭീകര-അന്തരീക്ഷം’ സൃഷ്ടിക്കുകയാണ്. ഒരുപാട് വിനോദവും സന്തോഷവും പലതരം കളികളും നിറഞ്ഞതായിരിക്കും ഈ ഹാലോവീന്‍ ആഘോഷം. ഡിസ്നി ഡ്രീം, ഡിസ്നി ഫാന്റസി, ഡിസ്നി വണ്ടര്‍, ഡിസ്നി മാജിക് എന്നീ ക്രൂയിസുകളില്‍ ആയിരിക്കും സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഹാലോവീന്‍ ആഘോഷങ്ങള്‍ നടക്കുക. ഭൂത-പാര്‍ട്ടികള്‍, മറ്റു വിനോദ പരിപാടികളും, ദി പംകിന് ട്രീ എന്നിവയൊക്കെ ആണ് ഒരുക്കുന്നത്. ഫാമിലി പൂളിന് എടുത്തുള്ള ഫണല്‍ വിഷനിലും സ്റ്റേറ്റ്റൂമുകളിലും ഹാലോവീന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഡിസ്നി ക്രൂയിസ് ലൈനിലെ ഷെഫുകള്‍ ഹാലോവീന്‍ ആഘോഷങ്ങളുടെ ഭാഗമായി പംകിന് ചോക്ലേറ്റ് ... Read more
ഈ ആപ്പുകള്‍ കൈവശമുണ്ടോ എങ്കില്‍ യാത്ര സുഖകരമാകും
യാത്ര ചെയ്യുവാന്‍ ല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍ ചില നേരത്ത് യാത്രയ്ക്ക് വെല്ലുവിളിയായി നില്‍ക്കുന്നത് ചെന്നെത്തുന്ന സ്ഥലത്ത് താമസവും മറ്റു കാര്യങ്ങളുമാണ്. എന്നാല്‍ ഈ ആപ്പുകള്‍ കൈവശമുണ്ടെങ്കില്‍ അവ ഇതിനെല്ലാം സഹായിക്കും. അങ്ങനെ ചില ആപ്പുകളെ പരിചയപ്പെടാം. വിക്കഡ് റൈഡ് : ഹാര്‍ലി ഡേവിഡ്സണ് സ്ട്രീറ്റ് 750, കോണ്ടിനെന്റല് ജിടി കഫേ റേസര്‍, ട്രയംഫ്-ബൊണെവില്ല പോലുള്ള സൂപ്പര്‍ ബൈക്കുകള്‍ വാടക്കയ്ക്ക് എടുക്കാന്‍ ഈ ആപ്പുകള്‍ സഹായിക്കും. ഒരു മണിക്കൂറോ ഒരു ദിവസത്തെക്കോ ഈ വാഹനം വാടകയ്ക്ക് എടുത്ത്, ഉപയോഗിക്കാം. ഇതോടൊപ്പം ചില ഓഫറുകളും ഈ ആപ്പ് നിങ്ങള്‍ക്ക് നല്‍കും. ബ്ലാബ്ലാകാര്‍ : ചിലവുകള്‍ പങ്കു വെച്ച് ദൂര യാത്ര ചെയ്യുന്ന ആളുകള്‍ പറ്റിയ ആപ്പാണ് ഇത്. നിങ്ങള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കാര്‍ ഉടമയുടെ ഫോണ്‍ നമ്പറും വിവരങ്ങളും ലഭിക്കും. ഇത് നിങ്ങളുടെ യാത്ര എളുപ്പമാക്കും. കണ്‍ഫേം ടികെടി : ഈ ആപ്പ് ഉപയോഗിച്ച് ഇന്ത്യയില്‍ എവിടെയും നിങ്ങള്‍ക്ക് ഓണ്‍ലൈനായി ... Read more
മണ്ഡല മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കും: ദേവസ്വം മന്ത്രി
നവംബര്‍ 17ന് ആരംഭിക്കുന്ന ശബരിമല മണ്ഡല മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ശബരിമല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. Sabarimala Temple തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ. ഇവിടെ നിന്ന് പമ്പയിലേക്ക് കെ. എസ്. ആര്. ടി. സി ബസില്‍ തീര്‍ത്ഥാടകരെ എത്തിക്കും. ഇതിനായി 250 കെ. എസ്. ആര്. ടി. സി ബസുകള്‍ സര്‍വീസ് നടത്തും. നിലയ്ക്കലില്‍ പരമാവധി പാര്‍ക്കിംഗ് സ്ഥലം കണ്ടെത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്കി. ഇവിടെ ആവശ്യത്തിന് കുടിവെള്ളം വിതരണം ചെയ്യാന്‍ സംവിധാനം ഒരുക്കും. നിലയ്ക്കലില്‍ പോലീസിനും കെ. എസ്. ആര്. ടി. സി ജീവനക്കാര്‍ക്കും താമസത്തിനും പ്രാഥമികാവശ്യങ്ങള്‍ക്കുമുള്ള സൗകര്യം ഒരുക്കും. ഇവിടെ രണ്ടു മാസത്തിനകം ആയിരം ബയോ ടോയിലറ്റുകള്‍ സ്ഥാപിക്കും. ഇത്തവണ പമ്പയില്‍ താത്കാലിക സംവിധാനങ്ങള്‍ മാത്രമേ ഒരുക്കൂ. പമ്പയില്‍ മണ്ണുമാറ്റി വീണ്ടെടുത്ത പാലത്തിന്റെ ബലം പരിശോധിക്കും. പുനര്‍നിര്‍മാണ ... Read more
ടിക്കറ്റ് രഹിത രാജ്യമാകാന്‍ ഇന്ത്യ ഒരുങ്ങുന്നു
പൊതുഗതാഗതം ശക്തിപ്പെടുത്താന്‍ വ്യത്യസ്ത ഗതാഗതസംവിധാനങ്ങള്‍ ഒരു കാര്‍ഡിലൂടെ ലഭ്യമാക്കുന്ന ഒരു രാഷ്ട്രം-ഒരു കാര്‍ഡ് നയം നടപ്പാക്കാനൊരുങ്ങി ഇന്ത്യ. ലണ്ടന്‍, സിങ്കപ്പൂര്‍ മാതൃകയില്‍ ഒരാള്‍ക്ക് ഒറ്റ കാര്‍ഡ് ഉപയോഗിച്ച് ബസ്, മെട്രോ, സബര്‍ബന്‍ ട്രെയിനുകള്‍ എന്നിവയില്‍ യാത്രചെയ്യാവുന്ന സംവിധാനമായിരിക്കും ഇത്. നയം നടപ്പാക്കുമെന്നും വാഹനങ്ങളെക്കാള്‍ പൗരന്മാരെ കേന്ദ്രീകരിച്ചുള്ളതാണ് നയമെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു. ഡല്‍ഹിയില്‍ ഫ്യൂച്ചര്‍ മൊബിലിറ്റി സമ്മിറ്റ്-2018-ഇന്ത്യാസ് മൂവ് ടു നെക്സ്റ്റ് ജെന്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റംസ ചടങ്ങില്‍ സംസാരിക്കവേയാണ് നയത്തെക്കുറിച്ച് അമിതാഭ് കാന്ത് വിശദീകരിച്ചത്. സ്ഥായിയായ ഗതാഗതസംവിധാനം ഒരുക്കുന്നതിനും ഗതാഗതാധിഷ്ഠിത ആസൂത്രണവും ഡിജിറ്റൈസേഷനും നടപ്പാക്കാന്‍ കേന്ദ്രീകരിച്ചുമാണ് നയമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി, എഥനോള്‍, മെഥനോള്‍, സിഎന്‍ജി, എല്‍എന്‍ജി, ഹൈഡ്രജന്‍ തുടങ്ങിയവ ഉപയോഗിച്ച് ഗതാഗതസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്നതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം, എണ്ണയിറക്കുമതി ബില്ലിലെ വര്‍ധന തുടങ്ങിയ കാരണങ്ങളാല്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വ്യോമനിലവാരം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സമ്പദ്വ്യവസ്ഥയെയും ജനങ്ങളെയും ശക്തിപ്പെടുത്താനുള്ള വികസനപ്രക്രിയയിലെ നിര്‍ണായകഘടകമാണ് ... Read more
ജപ്പാനിലെത്തിയാല്‍ താമസിക്കാം ദിനോസറുകള്‍ക്കൊപ്പം
സഞ്ചാരികളുടെ പറുദീസയാണ് ജപ്പാന്. അതിഥികള്‍ക്കായി നിരവധി അത്ഭുതങ്ങളാണ് ജപ്പാന്‍കാര്‍ ഒരുക്കി വെച്ചിരിക്കുന്നത്. അങ്ങനെ പ്രത്യേകത നിറഞ്ഞൊരു ഹോട്ടലിനെ പരിചയപ്പെടാം. ഈ പ്രശസ്തമായ ഹോട്ടലില്‍ എത്തുന്നവരെ സ്വാഗതം ചെയ്യുന്നതു മുതല്‍ റൂമിലേക്കെത്തിക്കുന്നതു വരം റോബാട്ടുകളാണ്. വെറും റോബോട്ടുകളല്ല റിസപ്ഷനിലിരിക്കുന്നത് ദിനോസര്‍ റോബോട്ടാണ്. റിസപ്ഷനിലേക്ക് കടന്നാല്‍ ജുറാസിക് പാര്‍ക്ക് സിനിമ പോലെയാണ്. ദിനോസറിനോട് കാര്യം പറഞ്ഞാല്‍ മതി. ജപ്പാനീസ്, ഇംഗ്ലീഷ്, ചൈനീസ്, കൊറിയന്‍ ഇതില്‍ ഏതുഭാഷയും തെരഞ്ഞെടുക്കാം. ബാക്കിയെല്ലാ കാര്യങ്ങളും റോബോട്ട് നോക്കിക്കോളും. ഹെന് നാ ഹോട്ടലിലെ ഈ റോബോട്ടുകള്‍ അതിഥികള്‍ക്ക് ചെറിയൊരു പരിഭ്രമമുണ്ടാക്കുമെങ്കിലും പിന്നെയത് കൌതുകത്തിന് വഴിമാറും. പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്ക്. 2015-ല്‍ നാഗസാക്കിയിലാണ് ഹെന് നാ ഹോട്ടല്‍ തുടങ്ങുന്നത്. ലോകത്തിലെ ആദ്യത്തെ റോബോട്ട് സ്റ്റാഫുകള്‍ കൈകാര്യം ചെയ്യുന്ന ഹോട്ടലും ഇതായിരിക്കാം. ട്രാവല്‍ ഏജന്‍സി ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഈ സംവിധാനം എട്ട് ഹോട്ടലുകളിലാണുള്ളത്. തൊഴിലാളി ക്ഷാമം ഒരു പരിധി വരെ പരിഹരിക്കാന്‍ ഈ റോബോട്ട് സംവിധാനം സഹായിക്കുന്നുണ്ടെന്നാണ് ഹോട്ടല്‍ മാനേജ്മെന്റ് പറയുന്നത്.
അതിരുകള്‍ താണ്ടി പമ്മു സന്ദര്‍ശിച്ചു 23 രാജ്യങ്ങള്‍
പമ്മു എന്ന് വിളിക്കുന്ന പര്‍വീന്ദര്‍ ചാവ്ല മിടുക്കിയായ മുംബൈക്കാരിയാണ്. 48 വയസിനുള്ളില്‍ ആറ് ഭൂഖണ്ഡങ്ങളിലായി പമ്മു നടത്തിയ യാത്രയാണ് അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. പമ്മു 23 രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് വീല്‍ചെയറിലിരുന്നായിരുന്നു അതും തനിച്ച്. അതിസാഹസികവും കഠിനമേറിയതുമായ പല യാത്രകള്‍ പമ്മു താണ്ടി. തായ് വാനിലെ പാരാഗ്ലൈഡിങും, ഇക്വാഡോറിലെ അപകടമേഖലകള്‍ സന്ദര്‍ശിക്കലും അതില്‍ പെടുന്നു. ലുധിയാനയിലാണ് പമ്മു ജനിച്ചത്. ആറില്‍ പഠിക്കുമ്പോള്‍ നേരെ മുംബൈയിലേക്ക്. പതിനഞ്ചാമത്തെ വയസിലാണ് വാതരോഗബാധ കണ്ടെത്തുന്നത്. ഹോട്ടല്‍ നടത്തുകയായിരുന്നു പമ്മുവിന്റെ കുടുംബം. നാല് മക്കളില്‍ ഇളയവള്‍. പ്രായം കൂടുന്തോറും പലവിധപ്രശ്നങ്ങള്‍ അവളെ അലട്ടിത്തുടങ്ങി. ഭക്ഷണം കൊടുക്കുമ്പോള്‍ പൂര്‍ണമായും വായ തുറക്കാന്‍ പോലുമായില്ല. ഡോക്ടര്‍ക്കും വീട്ടുകാര്‍ക്കും രോഗം വഷളാവുന്നുവെന്ന് മനസിലായെങ്കിലും അവള് അതിനത്ര പ്രാധാന്യം നല്‍കിയില്ല. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രോഗം ഗുരുതരമായിത്തുടങ്ങിയത്. ക്ലാസുകളെ അത് ബാധിച്ചു തുടങ്ങി. അസഹ്യമായ വേദന ശരീരത്തെ ബാധിച്ചു തുടങ്ങി. സ്റ്റിറോയ്ഡിന്റെ സഹായം വേണ്ടിവന്നു പരീക്ഷയെഴുതാന്‍. പമ്മു തളര്‍ന്നത് സഹോദരിയുടെ വിവാഹ നാളുകളിലായിരുന്നു. ... Read more
യാത്രാപ്രേമികള്‍ക്കായി ഇതാ അഞ്ച് പരിഭാഷ ആപ്പുകള്‍
അതിര്‍വരമ്പുകള്‍ ഇല്ലാത്ത യാത്രയാണ് ഇന്ന് നാം നടത്തുന്നത്. രാജ്യന്തര യാത്രവേളകളില്‍ അവിടുത്തെ ഭാഷ അറിയില്ലെങ്കില്‍ അത് വലിയൊരു പ്രശ്നം തന്നെയാണ്. ഫ്രാന്‍സില്‍ ടാക്സിയില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവറുമായി സംസാരിക്കുമ്പോള്‍ സ്പെയിനില്‍ പോയി ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഭാഷ അറിഞ്ഞിരുന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ഇത്തരത്തിലുള്ള സാഹചര്യങ്ങളെ മറികടക്കാന്‍ ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ പോലുള്ള കാര്യങ്ങളെ ആശ്രയിക്കാവുന്നതാണ്. ആഗോള ആപ്പ് – ഗൂഗിള്‍ ട്രാന്‍സിലേറ്റ് നൂറില്‍ കൂടുതല്‍ ഭാഷകള്‍ ഇന്ന് ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലൂടെ തര്‍ജ്ജമ ചെയ്യാം. ടെക്സര്‍, ശബ്ദം, അക്ഷരങ്ങള്‍ എന്നിവ സ്വയം തിരിച്ചറിഞ്ഞു തര്‍ജ്ജമ ചെയ്യാനുള്ള സംവിധാനം ഈ ആപ്പില്‍ ഉണ്ട്. മറ്റു ആപ്പുകളെ അപേക്ഷിച്ച് ലോകത്ത് കൂടുതല്‍ പ്രചാരണം ഉള്ള ആപ്പാണ് ഗൂഗിള്‍ ട്രാന്‍സ്ലേറ്റ്. 58 ഭാഷകള്‍ ഇന്ന് ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ഓഫ്ലൈനായി ലഭിക്കുമെന്ന് ഗൂഗിള്‍ മാതൃസ്ഥാപനമായ ആല്‍ഫബൈറ്റ് ഇന്ക്ക് വ്യക്തമാക്കി. ഫോണ്‍ ക്യാമറയുമായി ബന്ധിപ്പിച്ച ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ചു ഒരു മെനുവോ സൈന്‍ബോര്‍ഡുകളോ ഉണ്ടെങ്കില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലൂടെ തര്‍ജ്ജമ ചെയ്യാവുന്നതാണ്. മിക്ക ആന്‍ഡ്രോയിഡ് ... Read more
കുതിക്കാനൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം; കാലിബ്രേഷന്‍ വിമാന പരിശോധന വിജയകരം
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ക്ഷമതാ പരിശോധനയക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ചു നടത്തിയ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ബീച്ച് ക്രാഫ്റ്റ് വിഭാഗത്തിലെ ബി 350 എന്ന ചെറുവിമാനം ഉപയോഗിച്ചാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ച ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐഎല്‍എസ്) ഉള്‍പ്പെടെയുള്ള വിവിധ ഉപകരണങ്ങളുടെ പരിശോധന നടത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എല്‍.എന്‍.പ്രസാദ്, പൈലറ്റുമാരായ സഞ്ജീവ് കശ്യപ്, ദീക്ഷിത്, എയര്‍ക്രാഫ്റ്റ് ടെക്നീഷ്യന്മാരായ നിഥിന് പ്രകാശ്, സുധീര്‍ ദെഹിയ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാലാണ് പരിശോധന ഇന്നത്തേക്കു നീണ്ടത്. കിയാല്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.പി.ജോസ്, എയര്‍ട്രാഫിക് കണ്ട്രോള് ഡപ്യുട്ടി ജനറല്‍ മാനേജര്‍ ജി. പ്രദീപ് കുമാര്‍, ടീം അംഗങ്ങളായ കിരണ്‍ ശേഖര്‍, എസ്.എല്‍,വിഷ്ണു, നിധിന് ബോസ്, കമ്മ്യൂണിക്കേഷന്‍, നാവിഗേഷന്‍, സര്‍വൈലന്‍സ് ടീം അംഗങ്ങളായ മുരളീധരന്, എം.കെ.മോഹനന്, ടിജോ ജോസഫ്, ജാക്സണ് പോള്‍, മീന ബെന്നി, ഓപറേഷന്‍സ് വിഭാഗം സീനിയര്‍ മാനേജര്‍ ബിനു ഗോപാല്‍, മാനേജര്‍ ബിജേഷ്, ചീഫ് ... Read more